
വള്ളിക്കുന്ന്: യുവാവിനെ ട്രെയിൻ തട്ടി മരിച്ചനിലയിൽ കണ്ടെത്തി. വള്ളിക്കുന്ന് അത്താണിക്കൽ പാറക്കണ്ണി സ്വദേശി നമ്പാല മോനിഷ് (38) ആണ് മരിച്ചത്. വള്ളിക്കുന്ന് റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമിൽ ഇന്ന് ഉച്ചയ്ക്ക് 2:15 ഓടുകൂടിയാണ് ട്രെയിൻ തട്ടി മരിച്ച നിലയിൽ കാണപ്പെട്ടത്.
തിരൂർ RPF, പരപ്പനങ്ങാടി പോലീസ്, TDRF വളണ്ടിയർ ആഷിഖ് താനൂർ, അർഷദ്, ജലീൽ പരപ്പനങ്ങാടി, ആംബുലൻസ് ഡ്രൈവർ ജസീൽ, നാട്ടുകാരും ചേർന്ന് മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുത്രിയിലേക്ക് മാറ്റി
അച്ഛൻ:കൃഷ്ണൻ, അമ്മ:മല്ലിക, ഭാര്യ:ഗ്രീഷ്മ, രണ്ട് മക്കൾ, സഹോദരൻ: ജിനീഷ്.