Sunday, July 13

Blog

ജോയിനിങ് പാർട്ടി ഇഫ്താർ സംഗമം ആക്കി അധ്യാപികമാർ
Local news

ജോയിനിങ് പാർട്ടി ഇഫ്താർ സംഗമം ആക്കി അധ്യാപികമാർ

വെന്നിയൂർ: ജോയിനിങ് പാർട്ടി ഇഫ്താർ സംഗമം ആക്കി അധ്യാപികമാർ. വെന്നിയൂർ ജിഎം യുപി സ്കൂളിൽ പുതുതായി എത്തിയ 3 അധ്യാപികമാരാണ് വേറിട്ട പ്രവർത്തനത്തിലൂടെ ശ്രദ്ധേയനായത്. ഇഫ്താർ സംഗമത്തിലേക്ക് കുട്ടികൾക്കുള്ള ബിരിയാണി സ്പോൺസർ ചെയ്ത് മാതൃകയാവുകയായിരുന്നു സ്കൂളിൽ പുതുതായി ജോലിയിൽ പ്രവേശിച്ച മൂന്ന് അധ്യാപികമാർ . പി.ശാക്കിറ, കെ എസ് സൗമ്യ, പി പി ഹാജറ എന്നിവരാണ് മാതൃകാപരമായ ഈ പ്രവർത്തനത്തിന് മുന്നോട്ടുവന്നത് . സാധാരണ സഹപ്രവർത്തകർക്ക് പാർട്ടി ഒരുക്കുക എന്നതിൽ നിന്ന് വിപരീതമായി വിദ്യാലയത്തിൽ ജോലി ലഭിക്കാൻ കാരണക്കാരായ വിദ്യാർത്ഥികൾക്കാണ് പാർട്ടി നൽകേണ്ടത് എന്ന ഉചിതമായ ചിന്തയാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് തങ്ങളെ നയിച്ചത് എന്ന് മൂന്ന് പേരും ഒരേ സ്വരത്തിൽ അഭിപ്രായപ്പെട്ടു. മാതൃകാപരമായ പ്രവർത്തനത്തിന് സ്കൂളിലെ പ്രധാന അധ്യാപകനും മറ്റു സഹപ്രവർത്തകരും പിന്തുണയേകി. വെന്നിയൂർ സൗഹൃദ കൂട്ടായ്മയും പിടിഎ, എംടി എ, എസ് എ...
Malappuram

നിലമ്പൂർ തൃക്കൈകുത്ത് പാലം മന്ത്രി മുഹമ്മദ് റിയാസ് നാടിന് സമർപ്പിച്ചു

നിലമ്പൂർ ബൈപ്പാസ് യാഥാർഥ്യമാക്കും നിലമ്പൂർ, വണ്ടൂർ മണ്ഡലങ്ങളെ ബന്ധിപ്പിച്ച് കുതിരപ്പുഴയ്ക്ക് കുറുകെ 10.90 കോടി രൂപ ചെലവിൽ നിർമ്മിച്ച തൃക്കൈകുത്ത് പാലവും അപ്രോച്ച് റോഡും പൊതുമരാമത്ത്- ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. നിലമ്പൂർ ബൈപ്പാസ് യാഥാർഥ്യമാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും ഇക്കാര്യത്തിൽ ധനകാര്യ വകുപ്പുമായി ചർച്ചകൾ നടത്തി വരികയാണെന്നും മന്ത്രി പറഞ്ഞു. നിലമ്പൂർ ടൗൺ നവീകരണത്തിന്റെ ഒന്നാം ഘട്ടത്തിൽ ഉൾപ്പെടുത്തി നഗരത്തിലെ ഏറ്റവും വീതി കുറഞ്ഞ ജ്യോതിപ്പടി മുതൽ ജനതപ്പടി വരെ റോഡിന് ഇരുവശവും അഞ്ചു കോടി രൂപ ചെലവഴിച്ച് വീതി കൂട്ടിയ പാതയുടെ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു. മലയോര മേഖലയായ നിലമ്പൂർ നഗരത്തിലൂടെ കടന്നുപോകുന്ന കോഴിക്കോട് -നിലമ്പൂർ -ഗൂഡല്ലൂർ സംസ്ഥാനപാതയ്ക്ക് നിലമ്പൂർ നഗരത്തിൽ വീതി കുറവായതിനാൽ ഏറെക്കാലമായി യാത്രക്കാർ ബുദ്ധിമുട്ട് അനുഭവിക്കുകയായിരുന്നു. ഇ...
Kerala

മലയോര ഹൈവേ; ജില്ലയിലെ രണ്ട് റീച്ചുകൾ രണ്ട് മാസത്തിനകം പൂർത്തിയാകും – മന്ത്രി മുഹമ്മദ് റിയാസ്

പൂക്കോട്ടുംപാടം - കാറ്റാടിക്കടവ് റോഡ് മന്ത്രി നാടിന് സമർപ്പിച്ചു മലയോര നിവാസികളുടെ ചിരകാല സ്വപ്നമായ മലയോര ഹൈവേയുടെ മലപ്പുറം ജില്ലയിലെ ആദ്യ റീച്ച് പണി പൂർത്തിയായതായും രണ്ടാം റീച്ച് രണ്ട് മാസത്തിനകം നിർമ്മാണം പൂർത്തിയാക്കുമെന്നും പൊതുമരാമത്ത് - ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. 8.7 കിലോമീറ്റർ നീളമുള്ള കാളികാവ് - കരുവാരകുണ്ട് റീച്ചാണ് പണി പൂർത്തിയായത്. 10.9 കിലോമീറ്റർ നീളമുള്ള പൂക്കോട്ടുംപാടം - മൈലാടി റീച്ച് രണ്ട് മാസത്തിനകവും 12.31 കിലോമീറ്റർ നീളമുള്ള പൂക്കോട്ടുംപാടം - കാളികാവ് റീച്ച് ഈ വർഷാവസാനത്തോടെയും പൂർത്തിയാക്കും. ജില്ലയിലെ ആകെ 69.05 കിലോമീറ്റർ മലയോര ഹൈവേയിൽ ബാക്കിയുള്ള മൂന്ന് റീച്ചുകൾ ടെണ്ടർ, എസ്റ്റിമേറ്റ് നടപടികളിലാണെന്നും മന്ത്രി പറഞ്ഞു. നിലമ്പൂർ നിയോജക മണ്ഡലത്തിൽ മലയോര ഹൈവേയുടെ നിലവാരത്തിൽ വികസിപ്പിക്കുന്ന പൂക്കോട്ടുംപാടം - തമ്പുരാട്ടിക്കല്ല് റോഡിൻ്റെ ആദ്യ ...
Local news

മൂന്നിയൂർ പുതിയത്ത് വൈക്കത്ത് റോഡ് ഉദ്ഘാടനം ചെയ്തു

മൂന്നിയൂർ : ഗ്രാമപഞ്ചായത്ത് അഞ്ചാം വാർഡിലെ പുതിയത്ത് വൈക്കത്ത് റോഡ് നാട്ടുകാരുടെയും ജനപ്രധിനിധികളുടെയും സാനിദ്യത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എൻഎം സുഹറാബി നാടിന് സമർപ്പിച്ചു, വാർഡ് മെമ്പർ പുവ്വാട്ടിൽ ജംഷീന അദ്യക്ഷത വഹിച്ചു പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഹനീഫ ആച്ചാട്ടിൽ, സ്റ്റാൻറ്റിങ്ങ് കമ്മിറ്റി ചെയർമാൻമാരായ പി പി മുനീർ മാസ്റ്റർ, സി പി സുബൈദ, ജാസ്മീൻ മുനീർ, പഞ്ചായത്ത് മെമ്പർമാരായ ശംസുദ്ധീൻ മണമ്മൽ, ചാന്ത് അബ്ദുസമദ്, നൗഷാദ് തിരുത്തുമ്മൽ, സി രാജൻ, പി പി സെഫീർ, സി ഡി എസ് മെമ്പർ മുഹ്സിന എന്നിവർ പ്രസംഗിച്ചു,...
Kerala

ക്ഷേമ പെൻഷൻ ഒരു ഗഡുകൂടി അനുവദിച്ചു; 62 ലക്ഷം പേർക്ക് ലഭിക്കും

വിതരണം വ്യാഴാഴ്ച മുതൽ തിരുവനന്തപുരം : സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്ക്‌ മാർച്ച്‌ മാസത്തിൽ ഒരു ഗഡു പെൻഷൻകൂടി അനുവദിച്ചു. ഇതിനായി 817 കോടി രൂപ അനുവദിച്ചു. 62 ലക്ഷത്തോളം പേർക്കാണ്‌ 1600 രൂപവീതം ലഭിക്കുന്നത്‌. വ്യാഴാഴ്‌ച മുതൽ ഗുണഭോക്താക്കൾക്ക്‌ പെൻഷൻ ലഭിച്ചുതുടങ്ങും. 26 ലക്ഷത്തിലേറെ പേർക്ക്‌ ബാങ്ക്‌ അക്കൗണ്ടിൽ തുക എത്തും. മറ്റുള്ളവർക്ക്‌ സഹകരണ ബാങ്കുകൾ വഴി വീട്ടിലെത്തി പെൻഷൻ കൈമാറും.8,46,456 പേർക്ക്‌ ദേശീയ പെൻഷൻ പദ്ധതിയിലെ കേന്ദ്ര വിഹിതം കേന്ദ്ര സർക്കാരാണ്‌ നൽകേണ്ടത്‌. ഇതിനാവശ്യമായ 24.31 കോടി രൂപയും സംസ്ഥാനം മുൻകൂർ അടിസ്ഥാനത്തിൽ അനുവദിച്ചിട്ടുണ്ട്‌. ഈ വിഹിതം കേന്ദ്ര സർക്കാരിന്റെ പിഎഫ്‌എംഎസ്‌ സംവിധാനം വഴിയാണ്‌ ഗുണഭോക്താക്കളുടെ ബാങ്ക്‌ അക്കൗണ്ടിലേക്ക്‌ ക്രഡിറ്റ്‌ ചെയ്യുന്നത്‌....
Kerala

പ്രവാസിക്ഷേമ പദ്ധതികള്‍ കൂടുതല്‍ കാര്യക്ഷമമാക്കും: മുഖ്യമന്ത്രി

തിരുവനന്തപുരം : പ്രവാസികള്‍ക്കായി നിലവിലുള്ള ക്ഷേമ പദ്ധതികള്‍ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിലും കാലോചിതമായി പുതിയ പദ്ധതികള്‍ ആവിഷ്‌ക്കരിക്കുന്നതിലും സര്‍ക്കാര്‍ ഊന്നല്‍ നല്‍കിവരുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. ടി.വി. ഇബ്രാഹിമിൻ്റെസബ്മിഷന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. ലോകത്തെമ്പാടുമുള്ള പ്രവാസി മലയാളികളുടെ ക്ഷേമം ഉറപ്പാക്കുക പരാതികള്‍ പരിഹരിക്കുക, അവകാശങ്ങള്‍ സംരക്ഷിക്കുക, മടങ്ങിയെത്തിയവരെ പുനരധിവസിപ്പിക്കുക, സംസ്ഥാനത്ത് പ്രവാസി നിക്ഷേപം പ്രോത്സാഹിപ്പിക്കുക എന്നിവയാണ് നോര്‍ക്കാ വകുപ്പിന്റെ പ്രധാന ലക്ഷ്യങ്ങള്‍. നോര്‍ക്കാ റൂട്‌സ്, കേരള പ്രവാസി കേരളീയ ക്ഷേമ ബോര്‍ഡ് എന്നിവ മുഖാന്തിരം പ്രവാസികള്‍ക്കായി സര്‍ക്കാര്‍ വിവിധ ക്ഷേമ പദ്ധതികള്‍ നടപ്പിലാക്കിയിട്ടുണ്ട്. തിരിച്ചെത്തിയവരില്‍, സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് ചികിത്സാ ധനസഹായ പദ്ധതി 'സാന്ത്വന', പ്രവാസി പുനരധിവാ...
Other

ചെമ്മാട് വിളക്കണ്ടത്തിൽ ഫാറൂഖ് (38) അന്തരിച്ചു

തിരൂരങ്ങാടി : ചെമ്മാട്ടെ മമ്പുറം സ്റ്റോർ ഉടമ സി കെ നഗറിലെ വിളക്കണ്ടത്തിൽ മുഹമ്മദ് ഹാജിയുടെ മകൻ ഫാറൂഖ് (38) അന്തരിച്ചു. മാതാവ്: റുഖിയ. ഭാര്യ റമീസ.മക്കൾ: ഫെല്ല ഫാത്തിമ, നൂറ .സഹോദരങ്ങൾ : ഷൗക്കത്ത്, ഹുസൈൻ , ഇഖ്ബാൽ,  സകീന ,ഫൗസിയ .
Local news

പി എസ് എം ഒ കോളേജിന്റെ എം.കെ. ഹാജി വില്ലേജ് ലൈബ്രറി പുകയൂരിൽ സമർപ്പിച്ചു

തിരൂരങ്ങാടി : പി.എസ്.എം.ഒ കോളേജ് എൻ.എസ്.എസ് യൂണിറ്റിന്റെ ഈ വർഷത്തെ എം.കെ. ഹാജി വില്ലേജ് ലൈബ്രറി "വാക്കൂര്" എ ആർ നഗർ പഞ്ചായത്തിലെ പുകയൂരിലെ ജനങ്ങൾക്കായി സമർപ്പിച്ചു. ജനങ്ങൾക്ക് പുസ്തകങ്ങൾ ലഭ്യമാക്കുകയും അത് വഴി വായന ശീലം വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ബ്രഹത്തായ എൻ എസ് എസ് പദ്ധതയാണിത്. ലൈബ്രറിയിലേക്കായുള്ള പുസ്തകങ്ങൾ ശേഖരിച്ചത് എൻ.എസ്.എസ് വളണ്ടിയർമാരുടെ സഹായത്തോടെയാണ്.പി.എസ്.എം.ഒ കോളേജ് മാനേജ്മെന്റ് കമ്മിറ്റി ചെയർമാൻ എം.കെ. ബാവ പ്രോഗ്രാം ഉത്ഘാടനം നിർവഹിച്ചു. പി.എസ്.എം.ഒ കോളേജ് പ്രിൻസിപ്പൽ ഡോ. കെ. അസീസ് അധ്യക്ഷത വഹിച്ച പരിപാടിയിൽ എ.ർ നഗർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് റഷീദ് കൊണ്ടാണത്ത് മുഖ്യാതിഥിയായി. ഡോ. നൗഫൽ പി.ടി (എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ) സ്വാഗതവും, ഡോ. അലി അക്ഷദ് (എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ) പദ്ധതിയുടെ വിശദീകരണവും നൽകി. എ ആർ നഗർ പഞ്ചായത്തിലെ മൂന്നാം വാർഡ് അംഗം ഇബ്രാഹിം മൂഴിക്കൽ,...
Kerala

കട്ടന്‍ ചായയെന്ന് വിശ്വസിപ്പിച്ച് 12 കാരനെ മദ്യം കുടിപ്പിച്ചു ; വീട്ടിലെത്തിയത് അവശനായി ; യുവതിയെ അറസ്റ്റ് ചെയ്തു

ഇടുക്കി : കട്ടന്‍ ചായയെന്ന് വിശ്വസിപ്പിച്ച് 12 കാരനെ നിര്‍ബന്ധിച്ച് മദ്യം കുടിപ്പിച്ച യുവതി പിടിയില്‍. പൂരുമേട്ടിലെ 12 വയസുകാരനെയാണ് വണ്ടിപ്പെരിയാര്‍ മ്ലാമല സ്വദേശി പ്രിയങ്ക നിര്‍ബന്ധിച്ച് മദ്യം കുടിപ്പിച്ചത്. പ്രിയങ്കയെ പീരുമേട് പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ ഉച്ചക്ക് ശേഷമാണ് പ്രിയങ്കയുടെ വീട്ടില്‍ വച്ച് ആണ്‍കുട്ടിക്ക് മദ്യം നല്‍കിയത്. മയങ്ങി വീണ ആണ്‍കുട്ടി ഏറെ നേരം കഴിഞ്ഞ് അവശനായി വീട്ടിലെത്തിയതോടെ മാതാപിതാക്കള്‍ വിവരം അന്വേഷിച്ചപ്പോഴാണ് മദ്യം നല്‍കിയത് പ്രിയങ്കയാണെന്ന് കുട്ടി പറഞ്ഞത്. വീട്ടുകാര്‍ പീരുമേട് പൊലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പൊലീസ് പിടികൂടിയത്. ജൂവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം കേസെടുത്ത പ്രിയങ്കയെ കോടതിയില്‍ ഹാജരാക്കി....
Other

പെരുന്നാള്‍ ദിനത്തില്‍ പള്ളികളില്‍ ലഹരി വിരുദ്ധ ബോധവല്‍ക്കരണം നടത്താൻ നിർദേശം വുമായി എസ്.എം.എഫ്.

ചേളാരി: ലഹരിയുടെ വിപത്ത് വ്യാപകമായി പടരുന്ന സാഹചര്യത്തില്‍ പെരുന്നാള്‍ ദിനത്തില്‍ പള്ളികളില്‍ ജുമുഅയോടനുബന്ധിച്ചു ലഹരി വിരുദ്ധ ഉദ്‌ബോധനവും പോസ്റ്റര്‍ പ്രദര്‍ശനവും നടത്താന്‍ സുന്നി മഹല്ല് ഫെഡറേഷന്‍ സംസ്ഥാന സെക്രട്ടറിമാരുടെ യോഗം മഹല്ല് ജമാഅത്തുകളോടും ഖതീബുമാരോടും ആവശ്യപ്പെട്ടു.യുവാക്കളില്‍ വര്‍ധിച്ചു വരുന്ന മദ്യാസക്തിയും അതുവഴി വ്യക്തി ജീവിതത്തിലും കൗടുംബിക പശ്ചാത്തലത്തിലുമുണ്ടാകുന്ന അരാജകത്വങ്ങളെക്കുറിച്ചും മയക്കുമരുന്നുകള്‍ സൃഷ്ടിക്കുന്ന സാമൂഹ്യ ദുരന്തങ്ങളെക്കുറിച്ചും ബോധവത്കരിക്കേണ്ട ഉത്തരവാദിത്തം മറ്റാരേക്കാളും മഹല്ല് ജമാഅത്തുകള്‍ക്കും മതപണ്ഡിതന്മാര്‍ക്കുമുണ്ട്. ഇതിന്നായി സുന്നിമഹല്ല് ഫെഡറേഷനില്‍ അംഗീകാരമുള്ള മഹല്ല് കമ്മിറ്റികളുടെ നേതൃത്വത്തില്‍ മഹല്ല് തലങ്ങളില്‍ ബന്ധപ്പെട്ടവരെയെല്ലാം പങ്കെടുപ്പിച്ചു വിപുലവും ക്രിയാത്മകവുമായ ചര്‍ച്ചകള്‍ സംഘടിപ്പിച്ച് പ്രാദേശികമായി പ്രായോഗികമായ പ്രതിരോധ പ...
Crime

1.8 കിലോ കഞ്ചാവുമായി തെയ്യാലയിൽ 2 പേർ പിടിയിൽ

താനൂർ: തെയ്യാലയിൽ 1.8 കി. ഗ്രാം കഞ്ചാവ് പിടികൂടി. രണ്ടുപേർ അറസ്റ്റിൽ. താനൂർ തെയ്യാല -ഓമച്ചപ്പുഴ റോഡിൽ മോട്ടോർസൈക്കിളിൽ കടത്തിക്കൊണ്ടുവന്ന 1840ഗ്രാം കഞ്ചവാണ് പിടികൂടിയത്.തെയ്യാല വെങ്ങാട്ടമ്പലം സ്വദേശിയായ കുണ്ടിൽ പരേക്കാട്ട് അബ്ദുറഹ്മാൻ മകൻ ഉസ്മാൻ കോറാട് പുൽപ്പറമ്പ് സ്വദേശി പെരൂളിൽ മുഹമ്മദ് കുട്ടി മകൻ മുഹമ്മദ് റാഷിദ് എന്നിവരെയാണ് പിടികൂടിയത്. മലപ്പുറം ജില്ലാ പോലീസ് മേധാവി ആർ വിശ്വനാഥ് ഐ പി എസ് നു കിട്ടിയ രഹസ്യ വിവരത്തെ തുടർന്ന് താനൂർ ഡിവൈഎസ്പി പ്രമോദ് പി യുടെ നേതൃത്വത്തിലുള്ള സ്ക്വാഡ് താനൂർ ഇൻസ്‌പെക്ടർ ടോണി ജെ മറ്റം, സബ് ഇൻസ്‌പെക്ടർ മാരായ സുജിത്ത്,പ്രമോദ്, എസ് സി പി ഒ മാരായ സുജിത്ത്, ഷമീർ, രാഗേഷ് സി പി ഒ മാരായ അനീഷ്, ഷിബു,ലിബിൻ , എന്നിവരുടെ നേത്യത്വത്തിലുളള സംഘമാണ് കഞ്ചാവ് പിടികൂടിയത്.19-3 -2025 തിയ്യതി ബുധനാഴ്ച്ച രാത്രി 9 മണിയോടുകൂടിയായിരുന്നു സംഭവം. പ്രതികളെ പരപ്പനങ്ങാടി കോടതിയിൽ ഹാജരാക്കി...
Other

അപൂർവ്വ ഇനത്തിൽപ്പെട്ട ഫാൽക്കണിനെ പരിക്കേറ്റ നിലയിൽ കണ്ടെത്തി

തേഞ്ഞിപ്പലം: വർഷങ്ങൾക്കുശേഷം കേരളത്തിൽ അപൂർവ്വ ഇനത്തിൽപ്പെട്ട ഫാൽക്കൺ പക്ഷിയെ പരിക്കേറ്റ നിലയിൽ കണ്ടെത്തി. മലപ്പുറം കോട്ടപ്പടിയിലെ മച്ചിങ്ങൽ മുസ്തഫയാണ് ലോക വന ദിനമായ മാർച്ച് 21ന് തന്റെ വീട്ടുമുറ്റത്ത് പരിക്കേറ്റ നിലയിൽ പെരിഗ്രീൻ അഥവാ ഷഹീൻ ഫാൽക്കണിനെ കണ്ടെത്തിയത്. തുടർന്ന് പ്രശസ്ത ഫാൽക്കൺ ഗവേഷകനും കാലിക്കറ്റ് യൂണിവേഴ്സിറ്റി ജന്തു ശാസ്ത്ര വിഭാഗം അസിസ്റ്റന്റ് പ്രൊഫസറുമായ ഡോക്ടർ സുബൈർ മേടമ്മലിനെ അറിയിക്കുകയും അദ്ദേഹത്തിന്റെ നിർദ്ദേശമനു സരിച്ച് യൂണിവേഴ്സിറ്റിയിലേക്ക് എത്തിക്കുകയും ചെയ്തു.ഒക്ടോബർ മാർച്ച് മാസങ്ങളിൽ ഫാൽക്കണുകളുടെ ദേശാടനം നടക്കാറുണ്ടെന്നും അക്കൂട്ടത്തിൽ മലപ്പുറത്ത് എത്തിയതായിരിക്കും ഈ പക്ഷി എന്നും ഡോക്ടർ സുബൈർ പറഞ്ഞു. ഇതിനു മുൻപ് 2013ൽ നെല്ലിയാമ്പതിയിലും 1991ൽ സൈലന്റ് വാലിയിലെ നീലി ക്കൽ ഡാം സൈറ്റിലും പെരിഗ്രീൻ ഫാൽക്കണെ സുബൈർ കണ്ടെത്തിയിരുന്നു. ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്നത...
Crime

ലഹരിവിരുദ്ധ പ്രവർത്തകൻ കഞ്ചാവുമായി പിടിയിൽ

കണ്ണൂർ : ലഹരി വിരുദ്ധ പ്രവർത്തകനെ കഞ്ചാവുമായി പിടികൂടി. 14ഗ്രാം ​ക​ഞ്ചാ​വു​മാ​യി മാ​ടാ​യി വാ​ടി​ക്ക​ൽ ബോ​ട്ട് ജെ​ട്ടി​ക്ക് സ​മീ​പ​ത്തെ പ​ള്ളി​ക്കി​ൽ മു​ക്രീ​ര​ക​ത്ത് ഫാ​സി​ൽ (40) നെ ​പ​ഴ​യ​ങ്ങാ​ടി പൊ​ലി​സ് അ​റ​സ്റ്റ് ചെ​യ്തു. സ​ബ് ഇ​ൻ​സ്പ​ക്ട​ർ എ​ൻ.​കെ. സ​ത്യ​നാ​ഥ​ന്റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു അ​റ​സ്റ്റ്. ന​ട​ന്നു പോ​വു​ക​യാ​യി​രു​ന്ന യു​വാ​വ് പൊ​ലി​സി​നെ ക​ണ്ട് പ​രു​ങ്ങു​ന്ന​ത് ക​ണ്ട് സം​ശ​യ​മു​ണ​ർ​ന്ന​തോ​ടെ​യാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി പ​രി​ശോ​ധി​ച്ച​ത്. അ​ടി വ​സ്ത്ര​ത്തി​ന്റെ പോ​ക്ക​റ്റി​ൽ പ്ലാ​സ്റ്റി​ക്കി​ൽ പൊ​തി​ഞ്ഞ് ഒ​ളി​പ്പി​ച്ച ക​ഞ്ചാ​വാ​ണ് പി​ടി കൂ​ടി​യ​ത്. പി​ടി​യി​ലാ​യ ഫ​സി​ൽ മേ​ഖ​ല​ക​ളി​ലെ ല​ഹ​രി വി​രു​ദ്ധ വാ​ട്സാ​പ്പ് ഗ്രൂ​പ്പു​ക​ളി​ലെ സ​ജീ​വാം​ഗ​മാ​ണ്. റെ​യ്ഡി​ൽ സ​ബ് ഇ​ൻ​സ്പെ​ക്ട​ർ കെ. ​സു​ഹൈ​ൽ, ഗ്രേ​ഡ് എ​സ്.​ഐ സു​നി​ഷ് കു​മാ​ർ, സി.​പി.​ഒ​മാ​രാ​യ സു​മേ​ഷ് കു​മാ​ർ, സു​മേ​ഷ് ...
Kerala

സ്‌കൂളില്‍ യൂണിഫോം അളവെടുക്കുന്നതിനിടെ 11 കാരിയോട് മോശമായി പെരുമാറി ; തയ്യല്‍ക്കാരന്‍ അറസ്റ്റില്‍

തിരുവനന്തപുരം : തലസ്ഥാന നഗരത്തിലെ സ്വകാര്യ സ്‌കൂളില്‍ യൂണിഫോം അളവെടുക്കുന്നതിനിടെ 11 കാരിയോട് മോശമായി പെരുമാറിയ തയ്യല്‍ക്കാരന്‍ പിടിയില്‍. ശംഖുമുഖം സ്വദേശി അജീമിനെയാണ് മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ്തത്. സ്‌കൂള്‍ അധികൃതര്‍ക്ക് പരാതി നല്‍കിയിട്ടും നടപടി എടുക്കാതിരുന്നതോടെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയെ സമീപിക്കുകയായിരുന്നു. ഇക്കഴിഞ്ഞ 18 നായിരുന്നു സംഭവം. സ്‌കൂളില്‍ വിദ്യാര്‍ത്ഥികളുടെ യൂണിഫോമിന്റെ അളവെടുക്കാന്‍ എത്തിയ അജീം പെണ്‍കുട്ടിയോട് മോശമായി പെരുമാറുകയായിരുന്നു. ഇക്കാര്യം കുട്ടി അച്ഛനോട് പറയുകയും സ്‌കൂള്‍ അധികൃതര്‍ക്ക് പരാതി നല്‍കുകയും ചെയ്തു. എന്നാല്‍ സ്‌കൂള്‍ അധികൃതര്‍ നടപടി സ്വീകരിക്കാത്തതിനെ തുടര്‍ന്നാണ് സിഡബ്ല്യുസിയെ സമീപിച്ചത്. സിഡബ്ല്യുസി നല്‍കിയ റിപ്പോര്‍ട്ട് പ്രകാരമാണ് മ്യൂസിയം പൊലീസ് കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്തത്. പിന്നീട് പ്രതിയെ റിമാന്‍ഡ് ചെയ്തു....
Other

വിവരാവകാശ അപേക്ഷകൾക്ക് സമയ ബന്ധിതമായി മറുപടി കൊടുക്കണം: വിവരാവകാശ കമ്മീഷണർ

ജില്ലയിൽ 127 കേസുകൾ തീർപ്പാക്കി മലപ്പുറം : വിവരാവകാശ നിയമ പ്രകാരം ലഭിക്കുന്ന അപേക്ഷകൾക്ക് സമയബന്ധിതമായി മറുപടി കൊടുക്കാൻ ഉദ്യോഗസ്ഥർ ശ്രദ്ധിക്കണമെന്ന് വിവരാവകാശ കമ്മീഷണർ ഡോ. എം. ശ്രീകുമാർ പറഞ്ഞു. കളക്ടറേറ്റ് കോൺഫ്രൻസ് ഹാളിൽ വിവരവകാശ സിറ്റിംങിന് ശേഷം സംസാരിക്കുകയായി അദ്ദേഹം. ഓഫീസിൽ ലഭ്യമല്ലാത്ത വിവരങ്ങളാണ് ആവശ്യപ്പെടുന്നെങ്കിൽ വിവരാവകാശ നിയമം 6(3) അനുസരിച്ച് വിവരം ലഭ്യമാകുന്ന ഓഫീസിലേക്ക് അഞ്ച് ദിവസത്തിനുള്ളിൽ അയച്ചു കൊടുക്കണമെന്നും അദ്ദേഹം പറഞ്ഞു. മൂന്ന് ദിവസമായി നടന്ന വിവരാവകാശ കമ്മീഷൻ സിറ്റിംങിൽ 128 കേസുകളാണ് പരിഗണിച്ചത്. ഇതിൽ 127 കേസുകൾ തീർപ്പാക്കി. റവന്യൂ വകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട പരാതികളാണ് അദാലത്തിൽ കൂടുതലായും ലഭിച്ചത്....
Local news

കണ്ണമംഗലം പെരന്റക്കല്‍ ക്വാറിയില്‍ ബൈക്ക് മറിഞ്ഞ് യുവാവ് മരിച്ചു

വേങ്ങര : കണ്ണമംഗലം പെരന്റക്കല്‍ ക്വാറിയില്‍ ബൈക്ക് മറിഞ്ഞ് യുവാവ് മരണപ്പെട്ടു. അച്ചനമ്പലം വലിയാട് സ്വദേശി പനക്കത്ത് ജാബിര്‍ ആണ് മരിച്ചത്. കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും പരിക്ക് ഗുരുതരമായതിനാല്‍ കോട്ടക്കല്‍ മിംസിലേക്ക് മാറ്റുകയായിരുന്നു, എന്നാല്‍ ജീവന്‍ രക്ഷിക്കാനായില്ല. അച്ചനമ്പലം വലിയാട് സ്വദേശി പനക്കത്ത് ഹുസ്സൈന്‍ ഹാജിയുടെ മകന്‍ ഇസ്ഹാഖ് (കുഞ്ഞ) ന്റെ മകനാണ് പനക്കത്ത് ജാബിര്‍. ഇന്ന് ഉച്ചയോടെയാണ് അപകടം സംഭവിച്ചത്. കൂടുതല്‍ വിവരങ്ങള്‍ അറിവായി വരുന്നു...
Malappuram

വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നാരോപിച്ച് സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറെ തേടി മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയും ബന്ധുക്കളും മലപ്പുറത്ത്

മലപ്പുറം : വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നാരോപിച്ച് തിരുവന്തപുരം സ്വദേശിയായ മെഡിക്കല്‍ വിദ്യാര്‍ത്ഥിനി സാഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറെ തേടി മലപ്പുറത്തെ വീട്ടിലെത്തിയത് നാടകീയ രംഗങ്ങള്‍ ഉണ്ടാക്കി. ഇന്‍സ്റ്റഗ്രാമില്‍ ഒരു ലക്ഷത്തിലേറ പേര്‍ പിന്തുടരുന്ന വളാഞ്ചേരി സ്വദേശിയായ യുവാവിനെ തേടിയായിരുന്നു എം ബി ബി എസ് വിദ്യാര്‍ത്ഥിനിയും ബന്ധുക്കളും തിങ്കളാഴ്ച രാത്രി എത്തിയിരുന്നത്. യുവതിയും മാതാപിതാക്കളും യുവാവിന്റെ വീട്ടിലെത്തുകയും വിവാഹം കഴിക്കണമെന്നാവശ്യം ഉന്നയിക്കുകയുമായിരുന്നു. ഇത് ഇരുകൂട്ടരും തമ്മില്‍ വാക് വാദത്തിനിടയാക്കുകയും വിഷയത്തില്‍ സമീപവാസികളും നാട്ടുകാരും ഇടപെടുകയും ചെയ്തു. തര്‍ക്കത്തിനിടെ യുവാവിന്റെ പിതാവിന് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടു. തുടര്‍ന്ന് യുവതിയും ബന്ധുക്കളും വളാഞ്ചേരി സ്റ്റേഷനിലെത്തി പരാതി നല്‍കുകയുമായിരുന്നു. പരാതിയിന്മേല്‍ കേസെടുത്തതോടെ യുവാവ് ഒളിവിലാണ്. വീ...
Malappuram

പെരിന്തല്‍മണ്ണയില്‍ വിദ്യാര്‍ത്ഥി സംഘര്‍ഷം ; മൂന്ന് പേര്‍ക്ക് കുത്തേറ്റു

പെരിന്തല്‍മണ്ണ താഴെക്കോട് പി ടി എം ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വിദ്യാര്‍ത്ഥികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ മൂന്ന് വിദ്യാര്‍ത്ഥികള്‍ക്ക് കുത്തേറ്റു. സ്‌കൂളിലെ ഇംഗ്ലീഷ് മലയാളം മീഡിയം വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ നേരത്തെ ഉണ്ടായിരുന്ന തര്‍ക്കമാണ് കത്തിക്കുത്തില്‍ കലാശിച്ചത്. പരിക്കേറ്റ വിദ്യാര്‍ത്ഥികളെ മഞ്ചേരി മെഡിക്കല്‍ കോളേജിലും പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലുമായി പ്രവേശിപ്പിച്ചു. വിദ്യാര്‍ഥികളുടെ തലയ്ക്കാണ് പരുക്കേറ്റത്. ഇവരെ ആദ്യം പെരിന്തല്‍മണ്ണയിലെ ജില്ലാ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. പിന്നാലെ മഞ്ചേരി മെഡിക്കല്‍ കോളജിലെ ഐ.സി.യുവിലേക്ക് മാറ്റി. ഒരു വിദ്യാര്‍ഥിയാണ് മൂന്ന് പേരെയും ആക്രമിച്ചത്. വിദ്യാര്‍ത്ഥി സംഘര്‍ഷത്തില്‍ നടപടി നേരിട്ട വിദ്യാര്‍ത്ഥി ഇന്ന് പരീക്ഷയെഴുതാന്‍ സ്‌കൂളില്‍ എത്തിയപ്പോഴാണ് സംഘര്‍ഷം ഉണ്ടായത്. പിടിഎം സ്്കൂളില്‍ നിന്ന് നേരത്തേ ടിസി വാങ്ങിപ്പോയ കുട്ടി...
Malappuram

നിലമ്പൂര്‍ ജില്ലാ ആശുപത്രിക്ക് പുതിയ സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റിന് ഭരണാനുമതി

നിലമ്പൂര്‍ ജില്ലാശുപത്രിയില്‍ പുതിയതായി സീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ് നിര്‍മിക്കാന്‍ ഭരണാനുമതിയായി. പ്ലാന്റ് നിര്‍മാണം ഉടന്‍ ആരംഭിക്കും. എന്‍എച്ച്എം വിഹിതമായ 1.80 കോടി രൂപയും ജില്ലാ പഞ്ചായത്ത് വിഹിതമായ 95 ലക്ഷവുമുള്‍പ്പെടുത്തി 2.75 കോടിയുടെ മലിന ജല സംസ്‌കരണ പ്ലാന്റാണ് ജില്ലാശുപത്രിയില്‍ നിര്‍മ്മിക്കുന്നത്. ആശുപത്രിയിലെ മലിനജലം പുറന്തളളുന്നതിനോ പുനരുപയോഗിക്കുന്നതിനോ മുമ്പ് സംസ്‌കരിച്ച് ശുദ്ധീകരിക്കുന്നതിനാണ് ഈ സംവിധാനം രൂപ കല്‍പ്പന ചെയതിരിക്കുന്നത്. ഇത്തരം മലിന ജല സംസ്‌കരണ പ്ലാന്റ് നിര്‍മ്മിക്കുന്നതിലൂടെ രോഗകാരികളായ വൈറസുകളെ നശിപ്പിക്കാൻ കഴിയും. ലാബുകളില്‍ നിന്നുളള രാസമാലിന്യങ്ങള്‍, ആന്റി ബയോട്ടിക്കുകള്‍, സൈറ്റോടോക്സിക് മരുന്നുകളുടെ അവശിഷ്ടങ്ങള്‍, ജൈവ വസ്തുക്കളായ രക്തം, കലകള്‍, ഭക്ഷണാവശിഷ്ടങ്ങള്‍ എന്നിവയുടെ മിശ്രിതങ്ങള്‍ നേരിട്ട് ഭൂമിയിലേക്കെത്തുന്നത് തടയാനും പ്ലാൻ്റ് ഉപകരിക്കും. ഇതുവഴി പ...
Kerala

ഒന്നിന് പിറകെ ഒന്നായി കേസുകള്‍ ; നിരവധി കഞ്ചാവ് കേസില്‍ പ്രതിയായ യുവാവിന്റെ സ്വത്തുകള്‍ കണ്ടുക്കെട്ടി

ചാരുംമൂട്: നിരവധി ലഹരി കേസുകളില്‍ പ്രതിയായ യുവാവിന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടി. നൂറനാട് സ്വദേശി ഷൈജുഖാന്‍ എന്ന ഖാന്‍ പി കെ (41) യുടെ പേരിലുളള 17.5 സെന്റ് വസ്തുവും വീടുമാണ് എസ്എഎഫ്ഇഎം ആക്ട് (1976) പ്രകാരം കണ്ടു കെട്ടാന്‍ ഉത്തരവായത്. ലഹരി മാഫിയക്കെതിരെ നടത്തുന്ന ശക്തമായ നടപടികളുടെ ഭാഗമായാണ് നടപടി. 2020 മുതല്‍ നൂറനാട് പൊലീസ്, നൂറനാട് എക്‌സൈസ്, ആലപ്പുഴ എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് എന്നിവിടങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത ഏഴ് കഞ്ചാവ് കേസുകളില്‍ പ്രതിയാണ് ഷൈജു ഖാന്‍. ഒഡീഷ, തമിഴ്‌നാട് എന്നിവിടങ്ങളില്‍ നിന്നും കഞ്ചാവ് കടത്തിക്കൊണ്ടു വന്ന് ചാരുംമൂട് കേന്ദ്രീകരിച്ച് ആലപ്പുഴ, പത്തനംതിട്ട, കൊല്ലം എന്നീ ജില്ലകളില്‍ ചെറുപ്പക്കാര്‍ക്കിടയിലും കുട്ടികള്‍ക്കിടയിലും ഇയാള്‍ വില്‍പ്പന നടത്തിയിരുന്നു. അന്യസംസ്ഥാന തൊഴിലാളികളെ ഉള്‍പ്പെടെ ഉപയോഗിച്ചാണ് ഇയാള്‍ കഞ്ചാവ് വില്‍പ്പന നടത്തിയിരുന്നത്. 2023 മാര്‍ച്ചില്‍ രണ...
Other, university

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍

പി.എച്ച്.ഡി. പ്രവേശനം കാലിക്കറ്റ് സർവകലാശാലാ ഫിസിക്സ് പഠനവകുപ്പിൽ പി.എച്ച്.ഡി. (നോൺ എൻട്രൻസ്, എനി ടൈം രജിസ്‌ട്രേഷൻ) പ്രവേശനത്തിന് യു.ജി.സി. / സി.എസ്.ഐ.ആർ. - ജെ.ആർ.എഫ്., ഇൻസ്പയർ മുതലായ സ്വതന്ത്ര ഫെലോഷിപ്പുകളുള്ളവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. രണ്ടൊഴിവാണുള്ളത്. ‘ ഫോട്ടോണിക് ബയോസെൻസർ ’, ‘ കെമിക്കൽ മോഡിഫൈഡ് ഗ്രാഫീൻ ’ എന്നീ  വിഷയങ്ങളിൽ ഡോ. ലിബു കെ. അലക്‌സാണ്ടറിന് കീഴിലാണൊഴിവ്. അഭിമുഖത്തിന്റെ അടിസ്ഥാനത്തിലാണ് പ്രവേശനം. യോഗ്യരായവർ മതിയായ രേഖകളും ബയോഡാറ്റയും സഹിതം മാർച്ച് 27-ന് രാവിലെ 10 മണിക്ക് പഠനവകുപ്പ് മേധാവിയുടെ ചേമ്പറിൽ അഭിമുഖത്തിന് ഹാജരാകേണ്ടതാണ്.  പി.ആർ. 342/2025 പരീക്ഷാ അപേക്ഷ ഒന്നാം സെമസ്റ്റർ എം.വോക്. ( 2021 മുതൽ 2024 വരെ പ്രവേശനം ) അപ്ലൈഡ് ബയോടെക്‌നോളജി, സോഫ്റ്റ്‌വെയർ ഡെവലപ്മെന്റ് (വിത് സ്പെഷ്യലൈസേഷൻ ഇൻ ഡാറ്റാ അനലിറ്റിക്‌സ്), ( 2021 പ്രവേശനം ) മൾട്ടിമീഡിയ, സോഫ്റ്...
Malappuram

2019 ലെ പ്രളയക്കെടുതി: 1,48,50,000 രൂപ ഇന്‍ഷുറന്‍സ് കമ്പനി നല്‍കണമെന്ന് ജില്ലാ ഉപഭോക്തൃ കമ്മീഷന്‍

വെള്ളപ്പൊക്കത്തില്‍ സംഭവിച്ച നാശത്തിന് നഷ്ടപരിഹാരമായി 1,48,50,000 രൂപ ഇന്‍ഷുറന്‍സ് കമ്പനി നല്‍കണമെന്ന് ജില്ലാ ഉപഭോക്തൃ കമ്മീഷന്‍. അങ്ങാടിപ്പുറം ഓരാടം പാലത്ത് പ്രവര്‍ത്തിച്ചിരുന്ന സായിറാബാത്ത് കണ്‍സെപ്റ്റ് ഉടമ, ബജാജ് അലൈന്‍സ് ജനറല്‍ ഇന്‍ഷൂറന്‍സ് കമ്പനിക്കെതിരെ നല്‍കിയ പരാതിയിലാണ് ജില്ലാ ഉപഭോക്തൃ കമ്മിഷന്റെ വിധി. 2019 ആഗസ്റ്റ് എട്ടിന് ഉണ്ടായ വെള്ളപ്പൊക്കത്തില്‍ സ്ഥാപനം പൂര്‍ണ്ണമായും മുങ്ങിപ്പോയ സാഹചര്യത്തിലാണ് ഉടമ ഇന്‍ഷുറന്‍സ് കമ്പനിയെ സമീപിച്ചത്. നാല് കോടി എണ്‍പത്തിയഞ്ച് ലക്ഷം രൂപക്കാണ് സാഥാപനം ഇന്‍ഷൂര്‍ ചെയ്തിരുന്നത്. വെള്ളപ്പൊക്കത്തെ തുടര്‍ന്ന് സ്ഥാപനത്തിലെ മുഴുവന്‍ സാധനങ്ങളും ഉപയോഗശൂന്യമാവുകയും വ്യാപാര സംബന്ധമായ എല്ലാ രേഖകളും പൂര്‍ണ്ണമായും നശിച്ചുപോവുകയും ചെയ്തു. വെള്ളപ്പൊക്കത്തില്‍ വന്ന നാശനഷ്ടങ്ങളെല്ലാം യഥാസമയം ബാങ്ക്, ഇന്‍ഷുറന്‍സ്, റവന്യൂ അധികാരികളെ അറിയിച്ചിരുന്നു. ഇന്‍ഷൂ...
Malappuram

ക്ലീന്‍ കേരള : കെ.എസ്.ആര്‍.ടി.സിയില്‍ നിന്ന് നീക്കിയത് 5520 കിലോ മാലിന്യം

മലപ്പുറം : ജില്ലയിലെ കെ എസ് ആര്‍ ടി സി ഡിപ്പോകള്‍ മാലിന്യ മുക്തമാക്കുന്നതിന്റെ ഭാഗമായി എടപ്പാള്‍ റീജിയണല്‍ വര്‍ക്ക് ഷോപ്പില്‍ നിന്നും ജില്ലയിലെ വിവിധ യൂണിറ്റുകളില്‍ നിന്നും 5520 കിലോഗ്രാം അജൈവ മാലിന്യം നീക്കം ചെയ്തു. ക്ലീന്‍ കേരള കമ്പനിയും കെ എസ് ആര്‍ ടി സി യും ചേര്‍ന്നാണ് മാലിന്യം നീക്കുന്നത്. അജൈവ മാലിന്യം ശാസ്ത്രീയമായി സംസ്‌കരിക്കുന്നതിന് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കമ്പനിയാണ് ക്ലീന്‍ കേരള. മാലിന്യ കൈമാറ്റത്തിന്റെ ഫ്ളാഗ് ഓഫ് എടപ്പാള്‍ ഡിപ്പോയിലെ വര്‍ക്‌സ് മാനേജര്‍ ഇന്‍ ചാര്‍ജ് വി.കെ സന്തോഷ് കുമാര്‍ നിര്‍വഹിച്ചു. കെ എസ് ആര്‍ ടി സി സ്റ്റേറ്റ് കോ ഓര്‍ഡിനേറ്റര്‍ ജാന്‍സി വര്‍ഗീസിന്റെ നേതൃത്വത്തില്‍ ഡിപ്പോ എഞ്ചിനീയര്‍ ബി .ശ്യാം കൃഷ്ണന്‍, സൂപ്രണ്ട് എം .ബിന്ദു, ജില്ലാ കോ ഓര്‍ഡിനേറ്റര്‍ റിജു ഡിപ്പോയിലെ മറ്റ് ജീവനക്കാര്‍, ക്ലീന്‍ കേരള ജില്ലാ മാനേജര്‍ പി.എസ് വരുണ്‍ ശങ്കര്‍, സെക്ടര്‍ കോ-ഓര്‍...
Other

മലപ്പുറത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിക്കെതിരെ വ്യാജ പ്രചരണ നടത്തിയതിന് 7 കേസുകള്‍.

മലപ്പുറം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയെക്കുറിച്ച് വ്യാജ പ്രചരണം നടത്തിയതില്‍ മലപ്പുറത്ത് 7 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ഭാരതീയ ന്യായ സംഹിത, ദുരന്തനിവാരണ നിയമം, കേരള പൊലീസ് ആക്ട് എന്നിവയിലെ വകുപ്പുകള്‍ ചേര്‍ത്താണ് മലപ്പുറം, കരിപ്പൂര്‍, നിലമ്പൂര്‍, വണ്ടൂര്‍, കല്‍പകഞ്ചേരി, പെരിന്തല്‍മണ്ണ, പൊന്നാനി തുടങ്ങിയ സ്റ്റേഷന്‍ പരിധിയില്‍ കേസുകള്‍ എടുത്തത്. ദുരിതാശ്വാസ നിധിക്കെതിരെ വ്യജപ്രചരണം നടത്തിയയതിന് ഒരാളെ ആലപ്പുഴയില്‍ നിന്ന് പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. കായംകുളം പെരിങ്ങാല ധ്വനി വീട്ടില്‍ അരുണ്‍(40) അറസ്റ്റിലായത്. ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യണമെന്ന അഭ്യര്‍ഥനയ്!ക്കെതിരെ സമൂഹമാധ്യമമായ ഫേസ്ബുക്ക് വഴി പ്രചാരണം നടത്തിയതിനാണു നടപടി...
Crime

തെയ്യാലയിൽ 2 കിലോ കഞ്ചാവുമായി 2 പേർ പിടിയിൽ

തെയ്യാല - ഓമച്ചപ്പുഴ റോഡിൽ സ്വകാര്യ വ്യക്തിയുടെ പറമ്പിലെ ഷെഡിൽ നിന്നു 1840 ഗ്രാം കഞ്ചാവ് പിടികൂടി. സംഭവത്തിൽ തെയ്യാല സ്വദേശികളായ ഉസ്മാനും മുഹമ്മദ് റാഷിദും പിടിയിലായി. താനൂർ ഡിവൈഎസ്പിയുടെ മേൽനോട്ടത്തിലുളള സ്കോഡിലെ എസ്.ഐ പി. സുജിത്തിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ആണ് കഞ്ചാവ് പിടികൂടിയത്. ഇന്ന് രാത്രി 9 മണിയോടു കൂടിയായിരുന്നു പരിശോധന....
Job

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ അസി. പ്രൊഫസർ, ലക്ച്ചറർ, സെക്യൂരിറ്റി ഗാർഡ് നിയമനം നടത്തുന്നു

സെക്യൂരിറ്റി ഗാർഡ് നിയമനം കാലിക്കറ്റ് സർവകലാശാലാ എഞ്ചിനീയറിങ് കോളേജിൽ ( സി.യു. - ഐ.ഇ.ടി. ) കരാറടിസ്ഥാനത്തിലുള്ള സെക്യൂരിറ്റി ഗാർഡ് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത : 15 വർഷത്തിൽ കുറയാത്ത സൈനിക സേവനമുള്ള വിമുക്ത സൈനികനായിരിക്കണം. 50 വയസ് കവിയരുത് ( സംവരണ വിഭാഗങ്ങൾക്ക് നിയമാനുസൃത വയസിളവ് ലഭിക്കും ). ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഏപ്രിൽ അഞ്ച്. വിശദ വിജ്ഞാപനം സർവകലാശാലാ വെബ്‌സൈറ്റിൽ www.uoc.ac.in . അസിസ്റ്റന്റ് പ്രൊഫസർ അഭിമുഖം കാലിക്കറ്റ് സർവകലാശാലാ ജിയോളജി പഠനവകുപ്പിൽ ( സെൽഫ് ഫിനാൻസിങ് ) അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലേക്ക് കരാറടിസ്ഥാനത്തിലുള്ള നിയമനത്തിന് 27.11.2024 തീയതിയിലെ വിജ്ഞാപനപ്രകാരം അപേക്ഷിച്ചവരിൽ യോഗ്യരായി കണ്ടെത്തിയവർക്കുള്ള അഭിമുഖം മാർച്ച് 26-ന് സർവകലാശാലാ ഭരണ കാര്യാലയത്തിൽ നടക്കും. കൂടുതൽ വിവരങ്ങൾ സർവകലാശാലാ വെബ്‌സൈറ്റിൽ www.uoc.ac.in&...
Gulf

ഹജ്ജ് 2025: തെരെഞ്ഞെടുക്കപ്പെട്ടവർ ബാക്കി തുക (മൂന്നാം ഗഡു)2025 ഏപ്രിൽ 3-നകം അടവാക്കണം

കൊണ്ടോട്ടി: 2025 ഹജ്ജിന് സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന തെരഞ്ഞെടുക്കപ്പെട്ടവർ, നേരത്തെ അടച്ച രണ്ടു ഗഡു തുകയായ 2,72,300രൂപക്കു പുറമെ ഇനി അടക്കാനുള്ള തുക 2025 ഏപ്രിൽ 3-നകം അടക്കേണ്ടതാണെ് കേന്ദ്ര ഹജ്ജ് കമ്മിറ്റി സർക്കുലർ നമ്പർ 36 പ്രകാരം അറിയിച്ചിരിക്കുന്നു. അപേക്ഷകർ ഹജ്ജ് അപേക്ഷയിൽ രേഖപ്പെടുത്തിയ ഹജ്ജ് എമ്പാർക്കേഷൻ പോയിന്റ് അടിസ്ഥാനത്തിലാണ് തുക അടവാക്കേണ്ടത്. തീർത്ഥാടകർ അവരുടെ കവർ നമ്പർ ഉപയോഗിച്ച് ഹജ്ജ് കമ്മിറ്റിയുടെ വെബ്സൈറ്റിൽ പരിശോധിച്ചാൽ അടക്കേണ്ട തുക സംബന്ധിച്ച വിവരങ്ങൾ ലഭിക്കുതാണ്. ഇപ്പോൾ പ്രഖ്യാപിച്ച തുക താൽക്കാലികവും, ആവശ്യമെങ്കിൽ മാറ്റത്തിനു വിധേയവുമായിരിക്കും.എമ്പാർക്കേഷൻ പോയിന്റ്അടിസ്ഥാനത്തിൽഒരാൾക്ക്ഇനി അടക്കാനുള്ള തുക(3rd Installment)കോഴിക്കോട് 97,950കൊച്ചി 54,350കണ്ണൂർ 57,600 അപേക്ഷാ ഫോറത്തിൽ ബലികർമ്മത്തിനുള്ള കൂപ്പൺ ആവശ്യപ്പെട്ടവർ, ആ ഇനത്തിൽ 16,600 രൂപ കൂടി അധികം അടക്കണം. ...
Accident

പുന്നാട് വാഹനാപകടം; മാപ്പിളപ്പാട്ട് ഗായകൻ ഫൈജാസ് ഉളിയിൽ മരണപ്പെട്ടു

കണ്ണൂർ: ഇരിട്ടി പുന്നാട് വാഹനാപകടത്തിൽ മാപ്പിളപ്പാട്ട് ഗായകൻ മരണപ്പെട്ടു. ഇരിട്ടി - മട്ടന്നൂർ റോഡിൽ പുന്നാട് ഉണ്ടായ വാഹനാപകടത്തിൽ ഉളിയിൽ സ്വദേശിയായ മാപ്പിളപ്പാട്ട് ഗായകൻ ഫൈജാസ് ഉളിയിൽ (38)ആണ് മരണപ്പെട്ടത്. രാത്രി 12 മണിയോടെയാണ് അപകടം സംഭവിച്ചത്. കെ എൽ 58 കെ 72 ആൾട്ടോ കാറും, കെ.എൽ 5 എആർ 3208 നമ്പറിലുള്ള ഹോണ്ട കാറുമാണ് കൂട്ടിയിടിച്ചത്. ആൾട്ടോകാറിൽ കുടുങ്ങിപ്പോയ ഫൈജാസിനെ ഇരിട്ടിയിൽ നിന്നും ഫയർഫോഴ്സ് എത്തി വാഹനത്തിന്റെ ഡോർ കട്ട് ചെയ്താണ് പുറത്ത് എടുത്തത് നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് മട്ടന്നൂരിലെ സ്വകാര്യ ഹോസ്പിറ്റലിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു...
Accident

ചിപ്പിലിതോട് മിനിലോറി മറിഞ്ഞ് അപകടം; ഒരാൾ മരിച്ചു,മൂന്ന് പേർക്ക് പരിക്ക്

കോഴിക്കോട് : പുതുപ്പാടി ചിപ്പിലിതോട് തുഷാരഗിരി റൂട്ടിൽ കണ്ണന്താനം വ്യൂ പോയിന്റിൽ ലോഡുമായി ഇറങ്ങിവന്ന മിനിലോറി ബ്രേക്ക് നഷ്ട്ടപ്പെട്ട് മറിഞ്ഞു അപകടം. അപകടത്തിൽ രാജസ്ഥാൻ സ്വദേശിയായ ലുക്മാൻ (40) മരണപ്പെട്ടു. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിൽ. ആറുപേരാണ് ലോറിയിൽ ഉണ്ടായിരുന്നത്.അലി (38) , സുനിൽ (27), ഉത്തം (26), ശിർജതർ (25), പ്രതീഷ് (38) എന്നിവർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. രാജസ്ഥാൻ സ്വദേശികളായ ജോലിക്കാരാണ് ലോറിയിൽ ഉണ്ടായിരുന്നത്....
Other

പകർച്ചവ്യാധി നിയന്ത്രണം: പൊതുജനാരോഗ്യ നിയമം കർശനമാക്കും, : ഡി.എം.ഒ

മലപ്പുറം : പകർച്ചവ്യാധി നിയന്ത്രണത്തിന്റെ ഭാഗമായി രോഗ പകർച്ചക്ക് സാഹചര്യം സുഷ്ടിക്കുന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.ആർ രേണുക.നിയമം നടപ്പാക്കുന്നതിൽ ആരോഗ്യ പ്രവർത്തകരെ പ്രാപ്തരാക്കുന്നതിനുള്ള സമഗ്ര പരിശീലനത്തിന്റെ ജില്ലാതല ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അവർ. പൊതുജനാരോഗ്യ നിയമം കുറ്റമറ്റ രീതിയിൽ നടപ്പാക്കാൻ ഫീൽഡ് ജീവനക്കാർ ശ്രദ്ധ പുലർത്തണമെന്നും ഡി.എം.ഒ പറഞ്ഞു. മലപ്പുറം സൂര്യാ റീജൻസി ഹാളിൽ നടന്ന പരിപാടിയിൽ ടെക്‌നിക്കൽ അസിസ്റ്റന്റ് സി.കെ. സുരേഷ് കുമാർ അധ്യക്ഷത വഹിച്ചു. ഡി.പി.എം ഡോ.ടി.എൻ. അനൂപ് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ എഡ്യൂക്കേഷൻ മീഡിയ ഓഫീസർ കെ.പി. സാദിഖ് അലി, ഡെപ്യൂട്ടി എഡ്യൂക്കേഷൻ മീഡിയ ഓഫീസർ പി.എം. ഫസൽ എന്നിവർ സംസാരിച്ചു. പൊതു ജനാരോഗ്യ വിഭാഗം ടെക്‌നിക്കൽ അസിസ്റ്റന്റുമാരായ എം. ഷാഹുൽ ഹമീദ്, വി.വി. ദിനേശ് എന്നിവർ പരിശീലനത്തിന് നേതൃത്വ...
error: Content is protected !!