Thursday, December 25

Blog

Other

ടിക്കറ്റില്ലാതെ യാത്ര: എഎസ്‌ഐ യാത്രക്കാരനെ ബൂട്ടിട്ട് ചവിട്ടി, മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

കണ്ണൂർ: ടിക്കറ്റില്ലാതെ യാത്ര ചെയ്തെന്നാരോപിച്ച് ട്രെയിനിൽ പോലീസ് ഉദ്യോഗസ്ഥൻ യാത്രക്കാരനെ മർദ്ദിച്ചതായി പരാതി. എഎസ്ഐ പ്രമോദാണ് മാവേലി എക്സ്പ്രസിൽ വെച്ച് യാത്രക്കാരനെ ബൂട്ടിട്ട് ചവിട്ടിയത്. യാതൊരു പ്രകോപനവുമില്ലാതെ എഎസ്ഐ യാത്രക്കാരനെ ബൂട്ടിട്ട് ചവിട്ടുകയും മർദ്ദിക്കുകയും ചെയ്തു എന്നാണ് പരാതി. മംഗലാപുരത്ത് നിന്ന് തിരുവനന്തപുരത്തേക്ക് പോയ മാവേലി എക്സ്പ്രസ് ഇന്നലെ രാത്രി തലശ്ശേരി പിന്നിട്ടപ്പോഴാണ് സംഭവം. വൈകിട്ട് മാഹിയിൽ നിന്നാണ് യാത്രക്കാരൻ ട്രെയിനിൽ കയറിയത്. ഇയാൾ മദ്യപിച്ച് ബഹളമുണ്ടാക്കുകയും യാത്രക്കാരോട് മോശമായി പെരുമാറിയെന്നുമാണ് പോലീസ് പറയുന്നത്. തുടർന്ന് യാത്രക്കാർ വിവരം ടിടിയെ അറിച്ചു. ടിടി പ്രശ്നം പരിഹരിക്കാൻ ശ്രമിക്കുകയും അതിന് സാധിക്കാതെ വരുകയും ചെയ്തപ്പോഴാണ് പോലീസ് സഹായം തേടിയതെന്നാണ് വിവരം. പോലീസ് എത്തി ഇയാളെ ഇറക്കിവിടാൻ ശ്രമിക്കുകയായിരുന്നു. എന്നാൽ ഇയാളെ പോലീസുകാരൻ ബൂട്ട് ഇ...
Other

കപ്പലും ഹെലികോപ്റ്ററും വരെ തിരഞ്ഞിട്ടും കണ്ടെത്താനായില്ല, രക്ഷകരായത് പരപ്പനങ്ങാടിയിലെ ‘ഖുദ്ധൂസ്’ ബോട്ടുകാർ

ഒഴുകിയത് 58 കിലോമീറ്റർ ദൂരം, ജലപാനമില്ലാതെ മരണത്തെ മുഖമുഖം കണ്ടു പരപ്പനങ്ങാടി: അപകടത്തിൽപെട്ട വള്ളം നിയന്ത്രണം വിട്ട് 3 തൊഴിലാളികളെയും കൊണ്ട് കടലിൽ ഒഴുകിയത് 53 കിലോമീറ്റർ ദൂരം. മൂന്ന് ജീവനുകൾ കരയിലേക്ക് തിരിച്ചെത്തിയത് മത്സ്യത്തൊഴിലാളികളുടെ സ്നേഹക്കൂട്ടായ്മയിൽ. അപകടം സംഭവിച്ചത് കഴിഞ്ഞ ദിവസം പുലർച്ചെ രണ്ടു മണിയോടെ. ഒരു കിലോ പഴം മാത്രം ഭക്ഷണമായി കരുതി 3 തൊഴിലാളികളും വെള്ളിയാഴ്ച വൈകിട്ട് കടലിലിറങ്ങിയതാണ്. ജലപാനമില്ലാതെ മരണം മുന്നിൽ ക്കണ്ട് ഉൾക്കടലിൽ കഴിയുകയായിരുന്നു. പൊന്നാനി ഭാഗത്ത് 10 നോട്ടിക്കൽ മൈൽ അകലെ വച്ച് അപകടമുണ്ടായശേഷം വടക്ക് പടിഞ്ഞാറ് ഭാഗത്തേക്കായി വള്ളം കാറ്റിനനുസരിച്ച് ഒഴുകുകയായിരുന്നു.  ഇന്നലെ ഉച്ചയോടെ താനൂർ ഭാഗത്ത് മീൻപിടിത്തത്തിനിറങ്ങിയ പരപ്പനങ്ങാടി സ്വദേശികളുടെ ‘ഖുദ്ദൂസ്’ വള്ളം ഇവരെ കണ്ടുമുട്ടിയതോടെയാണ് ജീവിതത്തിലേക്കുള്ള വഴിതുറന്നത്. മത്സ്യത്തൊഴിലാളികളിൽ രണ്ടുപേരുടെ മൊബ...
Malappuram

പൊന്നാനിയിൽ നിന്ന് കാണാതായ മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി, ആഴക്കടലിൽ കുടുങ്ങി കിടന്നത് 2 രാത്രി

പരപ്പനങ്ങാടി: കടലിൽ കാണാതായ മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി കരയ്ക്കെത്തിച്ചു. ആഴക്കടലിൽ 2 രാത്രി കുടുങ്ങിക്കിടന്ന പൊന്നാനി മീൻതെരുവ് സ്വദേശി കളരിക്കൽ ബദറു, കല്ലിങ്ങൽ ജമാൽ, ആല്യമാക്കാനകത്ത് നാസർ എന്നിവരെയാണ് ഇന്നലെ കരയ്ക്കെത്തിച്ചത്. താനൂർ ഭാഗത്ത് 23 നോട്ടിക്കൽ മൈൽ അകലെവച്ച് പരപ്പനങ്ങാടി സ്വദേശികളുടെ ‘കുദ്ദൂസ്’ എന്ന മീൻപിടിത്ത വള്ളം ഇവരെ കണ്ടെത്തുകയായിരുന്നു. ‘കുദ്ദൂസി’ലെ തൊഴിലാളികൾ അറിയിച്ചതനുസരിച്ച്  ഫിഷറീസ് സുരക്ഷാ ബോട്ട് സ്ഥലത്തെത്തി. ഇന്നലെ രാത്രിയോടെ ഇവരെ പൊന്നാനി ഹാർബറിലെത്തിച്ചു.  മീൻപിടിത്തത്തിനിടെ വെള്ളം കയറി വള്ളത്തിന്റെ 2 എൻജിന്റെയും പ്രവർത്തനം നിലച്ചതാണ് അപകട കാരണം. ഇതോടെ വള്ളം നിയന്ത്രണംവിട്ട് കടലിൽ ഒഴുകാൻ തുടങ്ങി. പൊന്നാനി ഭാഗത്തുനിന്ന് 10 നോട്ടിക്കൽ മൈൽ അകലെയാണ് അപകടം സംഭവിച്ചത്. തൃശൂരിൽനിന്നുള്ള ഫിഷറീസ് വകുപ്പിന്റെ പട്രോൾ ബോട്ട്, ബേപ്പൂരിൽനിന്നുള്ള മറൈൻ ആംബുലൻസ്,...
Other

ഒരു രൂപയ്ക്ക് വാഷിംഗ് മെഷീനും കുക്കറും, ഏതെടുത്താലും 200 രൂപ മാത്രമെന്ന് പരസ്യം, ആളുകൾ ഇരച്ചെത്തി; സംഘർഷവും വിരട്ടിയോടിക്കലും

കൊണ്ടോട്ടി: ആദായ വില്പന ശാലയിൽ ജനം ഇരച്ചെത്തിയതിന് പിന്നാലെ സംഘർഷം . ഒരു രൂപക്ക് വാഷിംഗ് മെഷീനും കുക്കറും നൽകുന്നുണ്ടെന്ന് കൊണ്ടോട്ടിയിലെ ആദായ വില്പനശാല നൽകിയ പരസ്യത്തിന് പിന്നാലെയാണ് സംഘർഷമുണ്ടായത് . ഇന്ന് രാവിലെയായിരുന്നു സംഭവം . കൊണ്ടോട്ടി ബൈപാസ് റോഡിൽ താത്കാലിക ഷെഡിൽ പ്രവർത്തിക്കുന്ന ' ഏതെടുത്താലും 200 രൂപ മാത്രം ' എന്ന പേരിൽ പത്ത് രൂപ മുതൽ 200 രൂപ വരെയുള്ള ഗൃഹോപകരണ വിൽപന ശാലയിലാണ് സംഘർഷമുണ്ടായത് . സ്ഥാപന ഉടമകൾ ഇന്നലെ പത്രത്തിലൂടെയും മറ്റുമായും വിതരണം ചെയ്ത നോട്ടീസിൽ ഒന്നാം തിയതി മുതൽ ഒരു രൂപക്ക് വാഷിംഗ് മെഷിൻ , ഗ്യാസ് സ്റ്റൗ , മിക്സി , ഓവൻ ഉൾപ്പെടെയുള്ള വസ്തുക്കൾ നൽകുമെന്ന് പറഞ്ഞിരുന്നു . എന്നാൽ നോട്ടീസിൽ നിബന്ധനകൾക്ക് വിധേയമെന്നും ദിവസേനയുള്ള നറുക്കെടുപ്പിലൂടെയെന്നും എഴുതിയിരുന്നു .ഇത് മനസ്സിലാക്കാതെ എത്തിയ ആൾക്കാരാണ് സ്ഥാപനത്തിൽ സംഘർഷം സൃഷ്ടിച്ചത് . നോട്ടീസ് വായിച്ച് സ്ത്രീകൾ ഉൾപ്പട...
Obituary

പുഴയിൽ കുടുംബത്തോടൊപ്പം കുളിക്കുന്നതിനിടെ കായികാധ്യാപകൻ മുങ്ങി മരിച്ചു

നിലമ്പൂർ: ചാലിയാർ പുഴയിൽ ഒഴുക്കിൽപ്പെട്ട് കായികാധ്യാപകൻ മരിച്ചു. കണ്ണൂർ പള്ളിയാമൂല നസീമ മൻസിൽ മുഹമ്മദ് നജീബ് (37) ആണ് മരിച്ചത്. മൈലാടി അമൽ കോളജിലെ കായികാധ്യാപകനാണ്. മൈലാടി പാലത്തിന് സമീപം ഞായറാഴ്ച രാവിലെയാണ് അപകടം. കുടുംബത്തോടൊപ്പം പുഴയിൽ കുളിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട പിതാവിനെ രക്ഷപ്പെടുത്തുന്നതിനിടെ മുഹമ്മദ് നജീബ് ചുഴിയിൽപെടുകയായിരുന്നു. ഫയർഫോഴ്സ് എത്തിയാണ് ഇദ്ദേഹത്തെ മുങ്ങിയെടുത്തത്. മൃതദേഹം നിലമ്പൂർ ജില്ല ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി....
Other

പൊന്നാനിയിൽ നിന്ന് കാണാതായ ഫൈബർ ബോട്ട് കണ്ടെത്താനായില്ല, 3 മൽസ്യ തൊഴിലാളികൾക്കായി തിരച്ചിൽ

പൊന്നാനിയിൽ നിന്ന് വെള്ളിയാഴ്‌ച (31 ന്) മൽസ്യബന്ധനത്തിനായി പോയ ഫൈബർ ബോട്ട് കാണാതായതിനെ തുടർന്ന് തിരച്ചിൽ തുടരുന്നു. ബദറു കളരിക്കൽ, ജമാൽ പൊന്നാനി, അളിയ മാക്കാനകത്ത് കുഞ്ഞിമുഹമ്മദിന്റെ മകൻ നാസർ , എന്നിവരാണ് ബോട്ടിൽ ഉണ്ടായിരുന്നത്. ഫിഷറീസും കോസ്റ്റ് ഗർഡും പരിശോധന നടത്തുന്നുണ്ട്. ഹെലികോപ്ടറിലും തിരച്ചിൽ നടത്തുന്നുണ്ട്....
Crime

117 പവന്‍ സ്വര്‍ണവും 32 ലക്ഷം രൂപയും സ്ത്രീധനം പോരെന്ന് യുവഡോക്ടര്‍, പീഡനം; അറസ്റ്റില്‍

സ്ത്രീധനത്തിന്റെ പേരിൽ ഭാര്യയെ പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത സർക്കാർ ആശുപത്രി ഡോക്ടർ അറസ്റ്റിൽ. ഈറോഡ് സർക്കാർ ആശുപത്രിയിലെ ഡോക്ടർ ദിവ്യസറോണ (35)യുടെ ഭർത്താവും കന്യാകുമാരി ജില്ലയിലെ എളക്കോട് സർക്കാർ ആശുപത്രിയിലെ ഡോക്ടറുമായ അനൂപ് (36) ആണ് അറസ്റ്റിലായത്. ഈറോഡ് കെ.കെ. നഗറിൽ താമസിക്കുന്ന ദിവ്യസറോണയും അനൂപും 2010 ലാണ് വിവാഹിതരായത്. അന്ന് ദിവ്യസറോണയുടെ മാതാപിതാക്കൾ 117 പവൻ സ്വർണവും 32 ലക്ഷം രൂപയും നൽകിയാണ് വിവാഹം നടത്തിയത്. അന്നുമുതൽ സ്ത്രീധനം പോര ഇനിയും 10 ലക്ഷം രൂപകൂടി വേണമെന്നുപറഞ്ഞ് മർദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായാണ് പരാതി. ഇതിന്റെ പേരിൽ ഒരു വർഷത്തോളമായി ഇരുവരും അകന്നുകഴിയുകയായിരുന്നു. ഇതിനിടയിൽ അനൂപ് ബാങ്ക് ലോക്കറിൽ സൂക്ഷിച്ചിരുന്ന സ്വർണം ദിവ്യ അറിയാതെ എടുത്തു. മറ്റൊരു വനിതാ ഡോക്ടറുമായി അനൂപ് അടുപ്പത്തിലാണെന്നും ദിവ്യ അറിഞ്ഞു. ഇതുമായി ബന്ധപ്പെട്ട് ദിവ്യ ഈറോഡ്...
Other

ഒമിക്രോണ്‍: താത്കാലിക ആശുപത്രികളും പ്രത്യേകസംഘത്തെയും സജ്ജമാക്കാന്‍ കേന്ദ്രനിര്‍ദേശം

ന്യൂഡൽഹി: രാജ്യത്ത് ഒമിക്രോൺ കേസുകൾ കുതിച്ചുയരുന്ന പശ്ചാത്തലത്തിൽ സംസ്ഥാനങ്ങൾക്ക് മാർഗനിർദേശം നൽകി കേന്ദ്രസർക്കാർ. വിഷയത്തിൽ കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ചീഫ് സെക്രട്ടറിമാർക്ക് കത്തെഴുതി. കോവിഡ് കേസുകൾ ഉയരുന്ന പക്ഷം അതിനെ കൈകാര്യം ചെയ്യാൻ ആവശ്യമായ മുന്നൊരുക്കങ്ങൾ സ്വീകരിക്കാനാണ് കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്. താത്കാലിക ആശുപത്രികൾ സജ്ജമാക്കാനും ഹോം ഐസൊലേഷനിൽ കഴിയുന്ന രോഗികളെ നിരീക്ഷിക്കാൻ പ്രത്യേക സംഘത്തെ രൂപവത്കരിക്കാനുമാണ് സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും കത്തിൽ അഭ്യർഥിച്ചിരിക്കുന്നത്. താത്കാലിക ആശുപത്രികൾ സജ്ജമാക്കുന്നതിന് സി.എസ്.ഐ.ആർ, ഡി.ആർ.ഡി.ഒ., സ്വകാര്യ മേഖല, കോർപറേഷനുകൾ, സന്നദ്ധ സംഘടനകൾ തുടങ്ങിയവയുടെ സഹായം തേടാവുന്നതാണ്. നേരിയ രോഗലക്ഷണമുള്ളവരെ പാർപ്പിക്കാൻ ഹോട്ടൽ മുറികളും മറ്റ് താമസകേന്ദ്രങ്ങളും സർക്കാർ-സ്വ...
Local news

കിണർ ഇടിഞ്ഞു താഴ്ന്നു

നന്നമ്പ്ര: തെയ്യാല കല്ലത്താണിയിൽ കിണർ ഇടിഞ്ഞു താഴ്ന്നു. പതിനഞ്ചാം വാർഡിലെ കൊടിഞ്ഞിയത്ത് കോയയുടെ വീട്ടിലെ കിണറാണ് ഇടിഞ്ഞു താഴ്ന്നത്. വാർഡ് മെമ്പർ ശാഹുൽ ഹമീദ്, പഞ്ചായത്ത് ഓവർസിയർ എന്നിവർ സംഭവ സ്ഥലം സന്ദർശിച്ചു.
Local news

ഇരിങ്ങല്ലൂർ കുടുംബാരോഗ്യ കേന്ദ്രം പി.കെ.കുഞ്ഞാലിക്കുട്ടി ഉദ്‌ഘാടനം ചെയ്തു

പറപ്പൂർ: പറപ്പൂർ ഗ്രാമപഞ്ചായത്ത് നവീകരിച്ച ഇരിങ്ങല്ലൂർ കുടുംബാരോഗ്യ കേന്ദ്രം പി.കെ കുഞ്ഞാലിക്കുട്ടി എം.എൽ.എ ഉദ്ഘാടനം ചെയ്തു. 2018 ലെ മഹാപ്രളയത്തിൽ ഗ്രാമപഞ്ചായത്തിൻ്റെ കുടുംബാരോഗ്യകേന്ദ്രം തകർന്നിരുന്നു. പുതിയ ഭരണസമിതിയാണ് നവീകരണം പൂർത്തിയാക്കിയത്. 10 ലക്ഷം രൂപ ചെലവിൽ നിർമ്മിച്ച മുലയൂട്ടൽ കേന്ദ്രത്തിൻ്റെ ഉദ്ഘാടനവും കുഞ്ഞാലിക്കുട്ടി നിർവ്വഹിച്ചു. ഗ്രാമ പഞ്ചായത്ത് ഭരണസമിതിയുടെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് നടന്ന ചടങ്ങിൽ  ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് വി.സലീമ ടീച്ചർ അധ്യക്ഷത വഹിച്ചു.  ബ്ലോക്ക് പ്രസിഡൻ്റ് മണ്ണിൽ ബെൻസീറ മുഖ്യാതിഥിയായിരുന്നു. വൈസ് പ്രസിഡൻ്റ് സി.കുഞ്ഞമ്മദ് മാസ്റ്റർ, ബ്ലോക്ക് വികസന സമിതി ചെയർപേഴ്സൺ സഫിയ കുന്നുമ്മൽ, പഞ്ചായത്ത് സ്ഥിരം സമിതി ചെയർമാൻമാരായ ഇ.കെ സെയ്ദുബിൻ, പി.ടി റസിയ, ഉമൈബ ഊർഷമണ്ണിൽ, മെഡിക്കൽ ഓഫീസർ ഡോ. ദിവ്യ, സെക്രട്ടറി ടി.ഡി  ഹരികുമാർ, മെമ്പർമാരായ ഐക്കാടൻ വേലായുധൻ, എ.പി ഷ...
Gulf, Obituary

ജിദ്ധയിൽ നിര്യാതനായി

തിരൂരങ്ങാടി: എ ആർ നഗർ ചെണ്ടപ്പുറായ സയ്യിദാബാദ് പരേതനായ പള്ളിയാളി മുഹമ്മദ് കുട്ടിയുടെ മകൻ സാഹിർ (45) ജിദ്ദയിൽ നിര്യാതനായി. ജിദ്ദയിൽ ഹോട്ടൽ ജീവനക്കാരനായിരുന്നു ഒമ്പത് മാസം മുമ്പ് നാട്ടിൽ വന്ന് തിരിച്ചു പോയതാണ്. ഭാര്യ : കുറ്റിക്കാട്ടിൽ കാരാട്ട് സുൽഫിയമക്കൾ :മുഹമ്മദ് അജ്മൽ, റാശിദ തസ്നി, ശമ്പ്ന ഫർഹാന, ശംന ശെറിൻ.മരുമകൻ: മുഹമ്മദ് റാഫിമാതാവ് : ചോലക്കൻ സഫീസസഹോദരങ്ങൾ : മജീദ് , അബ്ദു സമദ് , ഫൈസൽ, ആസിയ.മയ്യിത്ത് ജിദ്ദയിൽ മറവ് ചെയ്യും...
Other

പ്രവാസി ഭദ്രത സ്വയംതൊഴില്‍ വായ്പകള്‍ ഇനി കേരള ബാങ്കു വഴിയും

തിരിച്ചെത്തിയ പ്രവാസികള്‍ക്ക് ചെറുകിട സംരംഭങ്ങള്‍ തുടങ്ങുന്നതിന് നോര്‍ക്ക റൂട്ട്‌സ് നടപ്പാക്കുന്ന പ്രവാസി ഭദ്രത-മൈക്രോ സ്വയംതൊഴില്‍ വായ്പ കേരള ബാങ്കു വഴിയും വിതരണം തുടങ്ങി. കേരള ബാങ്കിന്റെ 769 ശാഖകളിലൂടെ അഞ്ചു ലക്ഷം രൂപ വരെ വായ്പ ലഭ്യമാവുമെന്ന് നോര്‍ക്ക സി.ഇ.ഒ അറിയിച്ചു. ആരംഭിക്കുന്ന സംരംഭങ്ങളുടെ മാത്രം ഈടിന്‍മേലാണ് കേരളാ ബാങ്ക് വായ്പ വിതരണം ചെയ്യുന്നത്. രണ്ടു വര്‍ഷം വിദേശത്ത് ജോലി ചെയ്ത ശേഷം നാട്ടില്‍ തിരിച്ചെത്തിയവര്‍ക്കാണ് വായ്പയ്ക്ക് അപേക്ഷിക്കാന്‍ അര്‍ഹത. പദ്ധതി തുകയുടെ 25 ശതമാനം, പരമാവധി ഒരു ലക്ഷം രൂപ വരെ മൂലധന സബ്‌സിഡിയും ആദ്യ നാലു വര്‍ഷം മൂന്നു ശതമാനം പലിശ സബ്‌സിഡിയും ലഭിക്കുന്നുവെന്നതാണ് പദ്ധതിയുടെ പ്രധാന സവിശേഷതകള്‍. കൂടുതല്‍ വിവരങ്ങള്‍ക്ക് തൊട്ടടുത്ത കേരള ബാങ്ക് ശാഖയിലോ നോര്‍ക്ക റൂട്ട്‌സിന്റെ 18004253939 എന്ന ടോള്‍ ഫ്രീ നമ്പരിലോ ബന്ധപ്പെടാം. കെ.എസ്.എഫ്.ഇ അടക്കമുള്ള ധനകാര്യ സ്ഥാപ...
National

16 വർഷം മുമ്പ് റെയിൽവെ സ്റ്റേഷനിൽ നഷ്ടമായ മകളെ തേടി അച്ഛനെത്തി, പുതുവർഷത്തിൽ ജീവിതം തിരിച്ചു പിടിച്ച് പുഷ്പ

വനിത-ശിശു വികസന വകുപ്പിനു കീഴില്‍ തവനൂര്‍ റസ്‌ക്യു ഹോമില്‍ ഒമ്പത് വര്‍ഷമായി കഴിഞ്ഞിരുന്ന പുഷ്പയെ തേടി ഒടുവില്‍ അച്ഛനെത്തി. 2005 ല്‍ മുംബൈ സെന്‍ട്രല്‍ റയില്‍വെ സ്റ്റേഷനില്‍ നഷ്ടമായ മകളെ 16 വര്‍ഷങ്ങള്‍ക്ക് ശേഷം തിരിച്ച് കിട്ടിയ സന്തോഷമായിരുന്നു 76 കാരനായ അച്ഛന്‍ ദീപ് രാജ് ഗുപ്തയ്ക്ക്. രക്ഷിതാക്കളെ കണ്ടെത്തുന്നതിനുള്ള വനിത-ശിശു വികസന വകുപ്പിന്റെ നിരന്തര പരിശ്രമത്തിന്റെ ഫലമായാണ് നഷ്ടമായെന്ന് കരുതിയ ജീവിതത്തിലേക്ക് പുതുവര്‍ഷത്തലേന്ന് പുഷ്പ അച്ഛനോടൊപ്പം കുറ്റിപ്പുറം റയില്‍വേ സ്റ്റേഷനില്‍ നിന്ന് യാത്ര തിരിച്ചത്. ഉത്തര്‍പ്രദേശിലെ ഡയറിയ ജില്ലയിലെ ഗര്‍മീര്‍ സ്വദേശിനിയായ പുഷ്പയെ 2012 ല്‍ തിരൂര്‍ പൊലീസാണ് തവനൂര്‍ റെസ്‌ക്യു ഹോമിലെത്തിക്കുന്നത്. മാനസിക വെല്ലുവിളികളുള്ളതിനാല്‍ പലപ്പോഴും സംസാരിക്കാന്‍ കൂട്ടാക്കിയിരുന്നില്ല. അതിനാല്‍ തന്നെ ബന്ധുക്കളെ കണ്ടെത്തുന്നതും പ്രയാസകരമായിരുന്നു. ഇടയ്ക്കുള്ള സ...
Local news

നാടുകാണി- പരപ്പനങ്ങാടി പാത പ്രവൃത്തിയിലെ അവഗണനക്കെതിരെമനുഷ്യ കൈവരി തീർത്ത് പ്രതിഷേധം

തിരൂരങ്ങാടി: നാടുകാണി- പരപ്പനങ്ങാടി പാത വർക്കിന്റെ ഭാഗമായി തിരൂരങ്ങാടിയിൽ അശാസ്ത്രീയമായി കൈവരി ഇല്ലാതെ റോഡിന്റെ ഉപരിതലത്തിന് സമാനമായി നിർമിച്ച ഫുട്പാത്ത് കാൽ നടയാത്രക്കാർക്ക് ഭീഷണിയാണെന്ന് കാണിച്ച് പരാതികൾ നൽകിയിരുന്നെങ്കിലും നടപടി സ്വീകരിക്കാതിരിക്കുകയാണ്.വർക്കിലെ അശാസ്ത്രീയ പരിഹരിക്കണമെന്നും തിരൂരങ്ങാടിയോടുള്ള നിരന്തരമായുള്ള അവഗണനക്കുമെതിരെയുമാണ് പ്രതിഷേധം ഉയർന്നത്. തിരൂരങ്ങാടിയിൽ ഫൂട്പാത്തിന് കൈവരി നിർമിക്കുക. കാൽനട യാത്രക്കാരുടെ ജീവന് സുരക്ഷ ഉറപ്പാക്കുക തുടങ്ങി വിവിധ ആവശ്യങ്ങൾ ഇന്നയിച്ചായിരുന്നു സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ നൂറിലധികം പ്രവർത്തകരാണ് മനുഷ്യ കൈവരി തീർത്തത്. സ്കൂൾ വിദ്യാർത്ഥി നികളും പ്രതിഷേധത്തിൽ പങ്കാളികളായി. സുഖമവും, അപകടരഹിതവുമായ യാത്ര സ്വകര്യത്തിന് വേണ്ടിയുള്ള പോരാട്ടങ്ങൾക്ക് ഞങ്ങൾ എന്നും മുന്നിലുണ്ടാകും അവകാശങ്ങൾ നേടിയെടുക്കും വരെ ഞങ്ങൾ സമര രംഗത്ത് നിതാന്...
Local news

നൂറു രൂപ ചലഞ്ചുമായി വെളിമുക്ക് പാലിയേറ്റീവ് സെന്റർ

തിരൂരങ്ങാടി : ജനുവരി 15 പാലിയേറ്റീവ് കെയർ ദിനാചരണത്തോടനുബന്ധിച്ച് ഫണ്ട് സമാഹരണ യജ്ഞത്തിന്റെ ഭാഗമായി വെളിമുക്ക് പാലിയേറ്റീവ് സെന്റർ നൂറു രൂപാ ചലഞ്ച് സംഘടിപ്പിക്കുന്നു.വിദ്യാർത്ഥി യുവജന കൂട്ടായ്മയിലൂടെ സംഘടിപ്പിക്കുന്ന കാമ്പയിന്റെ തുടക്കം മലബാർ സെൻട്രൽ സ്കൂളിൽ നടന്നു. ഉൽഘാടന ചടങ്ങിൽസ്റ്റുഡന്റ്സ് പാലിയേറ്റീവ് കെയർ വളണ്ടിയർമാർക്ക് രേഖകൾ നൽകി പ്രിൻസിപ്പൾ ജംഷീർ നഹ ഉൽഘാടനം ചെയ്തു. വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ.. https://chat.whatsapp.com/FHe4puzUz5l4aryANMURgz വെളിമുക്ക് പാലിയേറ്റീവ് സെന്റർ സെക്രട്ടറി സി.പി.യൂനുസ്, എസ് ഐ പി വളണ്ടിയർമാരായകെ. ദിയ ഫാത്തിമ, അമൽ റോഷിക്, പി. അൻസാഫ് അലി, കെ. ജാസിം എന്നിവർ പങ്കെടുത്തു....
Crime

സഹോദരിയെ കുത്തി ജീവനോടെ കത്തിച്ചു, മാതാപിതാക്കൾക്ക് വിസ്മയയോട് അമിത സ്നേഹമെന്ന് ജിത്തു

കൊച്ചി: വടക്കൻ പറവൂർ കൊലക്കേസിൽ മൂത്ത സഹോദരി വിസ്മയയെ (25) ജീവനോടെ തീ കൊളുത്തിയെന്ന് പ്രതി ജിത്തുവിന്റെ (22) മൊഴി. കത്തി വീശി വീഴ്ത്തിയശേഷം മണ്ണെണ്ണ ഒഴിച്ചാണ് തീ കൊളുത്തിയത്. ശരീരത്തിൽ തീ പടർന്നതോടെ ജിത്തുവിനെ ചേർത്തുപിടിക്കാൻ വിസ്മയ ശ്രമിച്ചെന്നും സമീപത്തുണ്ടായിരുന്ന മേശയുടെ കാൽ ഉപയോഗിച്ച് ജിത്തു പ്രതിരോധിച്ചെന്നും പൊലീസ് പറയുന്നു വിസ്മയയുടെ കൊലപാതകത്തിൽ കൂടുതൽ വിശദാംശങ്ങൾ പുറത്ത്. അറസ്റ്റിലായ ജിത്തുവിനെ ചോദ്യം ചെയ്തതിൽ നിന്നാണ് കൂടുതൽ വിവരങ്ങൾ പൊലീസിന് കിട്ടിയത്. സഹോദരി വിസ്മയയോടുള്ള മാതാപിതാക്കളുടെ സ്നേഹക്കൂടുതലാണ് വഴക്കിന് കാരണമെന്നാണ് ജിത്തുവിന്റെ മൊഴി. വിസ്മയയ്ക്ക് മാതാപിതാക്കൾ കൂടുതൽ വസ്ത്രങ്ങൾ വാങ്ങിനൽകാറുണ്ടായിരുന്നുവെന്നും ഈ വസ്ത്രങ്ങൾ താൻ കീറിമുറിക്കാറുണ്ടെന്നും ജിത്തു മൊഴി നൽകി. ഇതേച്ചൊല്ലി വിസ്മയയും ജിത്തുവും നിരന്തരം വഴക്കിടാറുണ്ടായിരുന്നുവെന്നും യുവതി പൊലീസിനോട് പ...
Other

വാഹനാപകടങ്ങൾ കൊണ്ട് കുപ്രസിദ്ധി നേടിയ ‘വട്ടപ്പാറ വളവ്’ ഒഴിവാകും; നിർമിക്കുന്നത് ഏറ്റവും വലിയ വയഡക്റ്റ് മേൽപാലമടങ്ങിയ ബൈപാസ്

വളാഞ്ചേരി : കുറ്റിപ്പുറം ∙ ഇടപ്പള്ളി–മംഗളൂരു ആറുവരിപ്പാതയുടെ ഭാഗമായി വളാഞ്ചേരിയിൽ നിർമിക്കുന്നത് മലബാറിലെത്തന്നെ ഏറ്റവും വലിയ വയഡക്റ്റ് (viaduct) മേൽപാലമടങ്ങിയ ബൈപാസ്. ദേശീയപാതയിലെ സ്ഥിരം അപകടമേഖലയായ വട്ടപ്പാറ വളവിനെയും വളാഞ്ചേരി നഗരത്തെയും ഒഴിവാക്കി 4.2 കിലോമീറ്ററിലധികം വരുന്ന ബൈപാസിൽ 2 കിലോമീറ്ററോളം നീളത്തിലുളള വയഡക്റ്റ് (കരയിൽ നിർമിക്കുന്ന പാലം) ആണ് യാഥാർഥ്യമാവുക. ആറുവരി ബൈപാസിൽ 2 വയഡക്റ്റ് പാലങ്ങളും 2 ചെറുപാലങ്ങളും അടിപ്പാതകളും ഉണ്ടാകും. കുറ്റിപ്പുറത്തിനും വളാഞ്ചേരിക്കും ഇടയിലുള്ള ഒണിയൽ പാലത്തിനു സമീപത്തുനിന്ന് ആരംഭിക്കുന്ന വയഡക്റ്റ് പാലം വയലുകൾക്കും തോടുകൾക്കും മുകളിലൂടെ കടന്നുപോകും. പ്രധാന റോഡുകൾക്ക് മുകളിലും പാലം വരും. ഇങ്ങനെ കടന്നുപോകുന്ന ബൈപാസ് വട്ടപ്പാറ വളവിന് മുകൾഭാഗത്ത് എത്തിച്ചേരും. വട്ടപ്പാറ പള്ളിക്കു സമീപത്തുനിന്ന് വലിയ വയഡക്റ്റാണ് താഴേക്ക് നിർമിക്കുക. വയലുകളിലും ത...
Local news

കോടികൾ ചിലവാക്കിയ പ്രവൃത്തിക്ക് തിരൂരങ്ങാടി ടൗണിൽ കൈവരി സ്ഥാപിക്കാൻ പണമില്ലെന്ന്, നാട്ടുകാർ പ്രതിഷേധ കൈവരി സ്ഥാപിച്ചു

തിരൂരങ്ങാടി: 200 കോടിയിലേറെ രൂപ ചിലവാക്കി നാടുകാണി - പരപ്പനങ്ങാടി പാത നവീകരണം പൂർത്തിയാക്കിയപ്പോൾ അത്യാവശ്യമായ സ്ഥലത്ത് കൈവരി സ്ഥാപിക്കാതെ കരാറകാരുടെയും ഉദ്യോഗസ്ഥരുടേയും അനാസ്ഥ. ഏറ്റവും തിരക്ക് പിടിച്ച തിരൂരങ്ങാടി ടൗണിൽ മാത്രം കൈവരി സ്ഥാപിച്ചില്ല. പരപ്പനങ്ങാടി, വേങ്ങര ഭാഗങ്ങളിൽ ഒഴിഞ്ഞ സ്ഥലങ്ങളിൽ പോലും കൈവരി സ്ഥാപിച്ചവരാണ് ഏറ്റവും അത്യാവശ്യമായി വേണ്ട തിരൂരങ്ങാടി യിൽ സ്ഥാപിക്കാതെ പ്രവൃത്തി നിർത്തി വെക്കുന്നത്. 3 എൽ പി സ്കൂളുകൾ, 2 വീതം യു പി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി സ്കൂളുകൾ, കോളേജ്, അറബിക് കോളേജ്, മദ്രസകൾ, പാരലൽ കോളേജുകൾ എന്നിവയുടെങ്ങളിൽ നിന്നായി പതിനായിരത്തോളം വിദ്യാർതികൾ ആശ്രയിക്കുന്ന ടൗണാണിത്. ഇതിന് പുറമെ മറ്റു വഴിയാത്രക്കാരും. തിരക്ക് പിടിച്ച ടൗണിൽ റോഡിന് വീതി കുറവാണ്. ഡ്രൈനേജ് റോഡിന്റെ ഉയരത്തിൽ ആയതിനാൽ ഇരുചക്ര വാഹനങ്ങൾ ഉൾപ്പെടെ ഫുട്പാത്തിലൂടെയാണ് പോകുന്നത്. ഇതു കാരണം കാൽ നദ യാത്രക്കാർക്ക...
Other

ചെന്നൈയില്‍ കനത്ത മഴ; 3 മരണം. 4 ജില്ലകളിൽ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു

ചെന്നൈ: തമിഴ്‌നാട്ടില്‍ കനത്ത മഴ തുടരുന്നു. ചെന്നൈയുടെ വിവിധ ഭാഗങ്ങളിലും പ്രാന്തപ്രദേശങ്ങളിലും വ്യാഴാഴ്ച ഉച്ചയോടെ ശക്തമായ കാറ്റോടെ കനത്ത മഴ പെയ്തു. അടുത്ത മൂന്ന് മണിക്കൂര്‍ ചെന്നൈയില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. മഴ തുടരുന്നതിനിടെ ഷോക്കേറ്റ് മൂന്നു പേര്‍ മരിച്ചു. കാഞ്ചീപുരം, ചെങ്കല്‍പട്ട്, ചെന്നെെ എന്നിവിടങ്ങളിലാണ് അപകടമുണ്ടായത്. കഴിഞ്ഞ നാല് മണിക്കൂറില്‍ 20 സെന്റിമീറ്റര്‍ മഴയാണ് പെയ്തത്. ചെന്നൈയിലുടനീളവും മറീന ബീച്ച്, പടിനപാക്കം, എംആര്‍സി നഗര്‍, നന്ദനം, മൈലാപ്പൂര്‍, ഉള്‍പ്പടെയുള്ള പ്രദേശങ്ങളിലാണ് ശക്തമായ മഴ പെയ്തത്. പല റോഡുകളും വെള്ളത്തിനടിയിലായതിനാല്‍ നഗരത്തില്‍ രൂക്ഷമായ ഗതാഗതക്കുരുക്കാണ് ഉണ്ടായത്. ചെന്നൈ, തിരുവള്ളൂര്‍, കാഞ്ചീപുരം, ചെങ്കല്‍പട്ട് ജില്ലകളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് പ്രവചിച്ചിരുന്നു....
Other

ജിഫ്രി മുത്തുകോയ തങ്ങള്‍ക്കെതിരെ ഫെയ്‌സ്ബുക്ക് പോസ്റ്റ്; വയനാട് ലീഗ് സെക്രട്ടറിക്കെതിരേ നടപടി

വയനാട്: സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾക്കെതിരായ ഫെയ്സ്ബുക്ക് കമന്റിൽ മുസ്ലീം ലീഗിൽ നടപടി. പാർട്ടി ജില്ലാ സെക്രട്ടറി യഹ്യ ഖാൻ തലയ്ക്കലിനെതിരെയാണ് നടപടി. അദ്ദേഹത്തെ ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് സസ്പെൻഡ് ചെയ്തു. തങ്ങൾക്കെതിരായ കമന്റിൽ വിശദീകരണവും ആവശ്യപ്പെട്ടു. ജിഫ്രി മുത്തുക്കോയ തങ്ങൾക്ക് വധഭീഷണിയുണ്ടെന്ന വാർത്തുടെ ലിങ്കിന് താഴെ യഹ്യ പോസ്റ്റ് ചെയ്ത കമന്റിൽ ആണ് നടപടി. മുസ്ലീം ലീഗ് ജില്ലാ ഭാരവാഹി യോഗം ചേർന്നാണ് നടപടിയെടുത്തത്. വിഷയത്തിന്റെ ഗൗരവം പരിഗണിച്ചാണ് നടപടിയെന്ന് ലീഗ് ജില്ലാ നേതൃത്വം വ്യക്തമാക്കി. ഈ വിഷയവുമായി ബന്ധപ്പെട്ട് തുടർചർച്ചകളുണ്ടാകരുതെന്നും ജില്ലാ ഭാരവാഹി യോഗത്തിൽ അഭിപ്രായം ഉയർന്നു. യൂത്ത് ലീഗ് മുൻ ജില്ലാ അധ്യക്ഷനും ജില്ലയിലെ ലീഗിന്റെ പ്രമുഖ നേതാക്കളിൽ ഒരാളുമാണ് യഹ്യ. തനിക്ക് വധഭീഷണിയുണ്ടെന്ന് കഴിഞ്ഞ ദിവസമാണ് ജിഫ്രി മുത്തുകോയ തങ്ങൾ വ്യക്തമാക്കിയത്. ചെമ്...
Accident

ലോറിയും ഓട്ടോയും കൂട്ടിയിടിച്ച് ഡ്രൈവർ മരിച്ചു

താനൂർ മൂച്ചിക്കൽ ലോറിയും ഓട്ടോയും കൂട്ടിയിടിച്ചു ഓട്ടോ ഡ്രൈവർ മരിച്ചു. കാട്ടിലങ്ങാടി സ്വദേശി സയ്യിദ് ആണ് മരിച്ചത്. ഇന്നലെ രാത്രിയാണ് അപകടം.
Health,

കോവിഡ് ‘സുനാമി’ ഉണ്ടാകാമെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

ജനീവ∙ കൊറോണ വൈറസിന്റെ ഡെൽറ്റ, ഒമിക്രോൺ വകഭേദങ്ങൾ മൂലം രോഗികളുടെ എണ്ണം കുതിച്ചുയരുമെന്ന് ലോകാരോഗ്യസംഘടനയുടെ (ഡബ്ല്യുഎച്ച്ഒ) മുന്നറിയിപ്പ്. കോവിഡ് ‘സൂനാമി’ ഉണ്ടാകാമെന്ന് ഡബ്ല്യുഎച്ച്ഒ മേധാവി ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു. ആരോഗ്യസംവിധാനങ്ങൾ പ്രതിസന്ധിയിലാകാൻ സാധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.‘ഡെൽറ്റ, ഒമിക്രോൺ വകഭേദങ്ങൾ ‘ഇരട്ട ഭീഷണി’ ആണ്. ഇത് പുതിയ കേസുകളുടെ എണ്ണം റെക്കോർഡ് ഉയരത്തിലാക്കിയേക്കാം. ആശുപത്രിയിലാകുന്നവരുടെയും മരിക്കുന്നവരുടെയും എണ്ണം വർധിക്കുന്നതിനും കാരണമാകും. ഒമിക്രോൺ വകഭേദത്തിന്റെ വ്യാപനം ആശങ്കപ്പെടുത്തുന്നു. ഇത് ആരോഗ്യസംവിധാനങ്ങൾക്കു മേൽ വലിയ സമ്മർദ്ദം ചെലുത്തുന്നു’– അദ്ദേഹം കൂട്ടിച്ചേർത്തു....
Kerala

കെ-റെയില്‍: ആരും ദുഃഖിക്കേണ്ടി വരില്ല; പുനരധിവാസവും നഷ്ടപരിഹാരവും ഉറപ്പാക്കും- മുഖ്യമന്ത്രി

മലപ്പുറം: കെ- റെയിൽ പദ്ധതിയെ എതിർക്കുന്നവർക്കെതിരെ വിമർശനം ഉന്നയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പദ്ധതി നടപ്പിലാക്കുന്നതിനെതിരെ ഉയർന്നുവരുന്നത് അനാവശ്യ ബഹളമാണ്. ആരെയും ഉപദ്രവിക്കാനല്ല സർക്കാർ പദ്ധതികൾ. സിൽവർ ലൈൻ പദ്ധതി നടപ്പിലാക്കുമ്പോൾ ആരും ദുഃഖിക്കേണ്ടി വരില്ല. പുനരധിവാസവും നഷ്ടപരിഹാരവും ഉറപ്പാക്കിയായിരിക്കും പദ്ധതി നടപ്പിലാക്കുക. ആർക്കൊക്കെ നഷ്ടങ്ങൾ സംഭവിക്കുന്നുവോ അവർക്കൊപ്പം ഇടത് സർക്കാർ ഉണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സിപിഎം മലപ്പുറം ജില്ലാ സമ്മേളനത്തിന്റെ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നാടിന്റെ വികസനത്തിനെതിരായ ചില ക്ഷുദ്ര ശക്തികളുടെ പ്രചാരണങ്ങൾക്കെതിരെ ജാഗ്രത പുലർത്തണം. ദേശീയപാതയക്കായി സ്ഥലം ഏറ്റെടുത്തപ്പോഴും ആദ്യഘട്ടത്തിൽ സമാനമായ പ്രതിഷേധമുണ്ടായി. പക്ഷെ നഷ്ടപരിഹാരത്തിന്റെ കാര്യത്തിൽ ഒരാൾക്കും വിഷമിക്കേണ്ടി വന്നില്ല. മലപ്പുറത്ത് വലിയ പ്രശ്നമ...
Kerala

രാത്രികാല നിയന്ത്രണം ആരാധനാലയങ്ങൾക്കും ബാധകം

രാത്രി പത്തു മുതൽ പുലർച്ചെ അഞ്ചു വരെയാണ് നിയന്ത്രണം തിരുവനന്തപുരം: ഡിസംബര്‍ 30 മുതല്‍ ജനുവരി രണ്ടു വരെ സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയ രാത്രികാല നിയന്ത്രണം ആരാധനാലയങ്ങള്‍ക്കും ബാധകം. ഒമിക്രോണ്‍ പടരാനുള്ള സാധ്യത മുന്‍നിര്‍ത്തിയാണ് സംസ്ഥാനത്ത് രാത്രി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്. രാത്രി പത്തു മുതല്‍ പുലര്‍ച്ചെ അഞ്ചു വരെയാണ് നിയന്ത്രണം. ദേവാലയങ്ങള്‍ ഉള്‍പ്പെടെ പൊതുയിടങ്ങളിലും മറ്റും നടത്തുന്ന മത, സാമുദായിക, രാഷ്ട്രീയ, സാംസ്‌കാരിക, സാമൂഹിക കൂടിച്ചേരലുകള്‍ അടക്കം ആള്‍ക്കൂട്ട പരിപാടികളൊന്നും രാത്രി അനുവദിക്കില്ലെന്ന് ദുരന്തനിവാരണ വകുപ്പ് അറിയിച്ചു. അടിയന്തര ആവശ്യങ്ങള്‍ക്ക് പുറത്തിറങ്ങുന്നവര്‍ സ്വയം സാക്ഷ്യപത്രം കൈയില്‍ കരുതണം. പുതുവത്സരാഘോഷത്തോടനുബന്ധിച്ച് വലിയ ആള്‍ക്കൂട്ടങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുളള ബീച്ചുകള്‍, ഷോപ്പിംഗ് മാളുകള്‍, പബ്ലിക് പാര്‍ക്കുകള്‍, തുടങ്ങിയ പ്രദേശങ്ങളില്‍ ജി...
Gulf

സൗദിയില്‍ നിയന്ത്രണം കര്‍ശനമാക്കി: മാസ്‌ക് ധരിക്കണം, സാമൂഹിക അകലം പാലിക്കണം

റിയാദ് : സൗദി അറേബ്യയില്‍ ഡിസംബര്‍ 30 വ്യാഴാഴ്ച മുതല്‍ കോവിഡ് നിയന്ത്രങ്ങള്‍ ശക്തമാക്കി.തുറസ്സായ സ്ഥലങ്ങളിലും ആളു കൂടുന്ന മറ്റ് ഇടങ്ങളിലും മാസ്‌ക് ധരിക്കല്‍ നിര്‍ബന്ധമാക്കിഇരു ഹറമുകള്‍ ഉള്‍പ്പടെ എല്ലാ പള്ളികളിലും സാമൂഹ്യ അകലം പാലിക്കണം. പൊതുപരിപടികള്‍ സാമൂഹിക അകലം പാലിച്ചു മാത്രമേ സംഘടിപ്പിക്കാവൂ സൗദി ആഭ്യന്തരമന്ത്രാലയമാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്...
Other

ജനങ്ങൾ കാവൽക്കാർ; PWD റോഡിൽ ബോർഡുകൾ സ്ഥാപിച്ചുതുടങ്ങി

തിരൂരങ്ങാടി • മരാമത്ത് വകുപ്പു മന്ത്രി പ്രഖ്യാപിച്ച പരിപാലന കാ ലാവധി (ഡിഎൽപി) ബോർഡു കൾ സ്ഥാപിച്ചു തുടങ്ങി. റോഡി ന്റെ പരിപാലന കാലാവധി കരാറുകാരന്റെ പേര്, ഫോൺ നമ്പർ, അസി. എൻജിനീയറുടെ ഫോൺ നമ്പർ, ടോൾ ഫ്രീ നമ്പർ എന്നിവ ഉൾപ്പെടുത്തിയുള്ള ബോർഡാണ് മരാമത്ത് വകുപ്പ് സ്ഥാപിക്കുന്ന ത്. കൂടാതെ, റോഡിന്റെ പേര്, റോഡ് എവിടെനിന്നു തുടങ്ങി എവിടെ അവസാനിക്കുന്നു. എത്ര നീളമുണ്ട് എന്നീ വിവരങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്.ജനങ്ങൾ കാഴ്ചക്കാരല്ല, കാവൽക്കാരാണ് എന്ന് എഴുതിയ ബോർഡിൽ പരാതികൾക്കും നിർദേശങ്ങൾക്കും ബന്ധപ്പെടുക എന്നതിന് താഴെയായാണ് ഫോൺ നമ്പറുകൾ കൊടുത്തിട്ടു ഉള്ളത്. വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ https://chat.whatsapp.com/FHe4puzUz5l4aryANMURgz പരപ്പനങ്ങാടി മരാമത്ത് ഡിവിഷന് കീഴിൽ തിരുരങ്ങാടി മണ്ഡലംതല ഉദ്ഘാടനം കൊടിഞ്ഞി കുണ്ടൂർ അത്താണിക്കൽ റോഡിന് ബോർഡ് സ്ഥാപിച്ച് കെ.പി. എ.മജീദ് എംഎൽഎ നിർവഹിച്ചു. കഴിഞ്ഞ ഏപ്രിലി...
Crime

മകളെ കാണാൻ പുലർച്ചെ എത്തിയ യുവാവിനെ അച്ഛൻ കുത്തിക്കൊന്നു

പുലർച്ചെ എത്തിയത് എന്തിനെന്ന് ദുരൂഹം, കള്ളൻ എന്ന് കരുതി കുത്തിയെന്നു വീട്ടുടമ തിരുവനന്തപുരം∙ പേട്ടയിൽ യുവാവ് പരിസരത്തെ വീട്ടിൽ കുത്തേറ്റു മരിച്ചു. പേട്ട സ്വദേശി അനീഷ് ജോർജ് (19) ആണ് കൊല്ലപ്പെട്ടത്. വീട്ടുടമ ലാലു പൊലീസിൽ കീഴടങ്ങി. പുലർച്ചെ 3 മണിയായപ്പോൾ ശബ്ദം കേട്ടതായും അനീഷിനെ കണ്ടപ്പോൾ കള്ളനെന്നു കരുതി കുത്തിയതായും ലാലു പൊലീസിനെ അറിയിച്ചു. പൊലീസ് എത്തി അനീഷ് ജോർജിനെ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. പൊലീസ് പ്രതിയെ ചോദ്യം ചെയ്തുവരുന്നു. മൃതദേഹം മോർച്ചറിയിലേക്കു മാറ്റി. കൊലപാതകം നടന്ന വീട് അനീഷ് ലാലുവിന്റെ വീട്ടില്‍ പുലര്‍ച്ചെ എത്തിയത് എന്തിനെന്നത് ദുരൂഹമാണ്. അനീഷിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നതായി പേട്ട സിഐ പറഞ്ഞു. സംഭവത്തെക്കുറിച്ച് അന്വേഷണം നടക്കുകയാണെന്നും അതിനുശേഷം പ്രതികരിക്കാമെന്നും സിഐ പറഞ്ഞു."...
Other

ഇതരസംസ്ഥാന തൊഴിലാളികളുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാന്‍ നിര്‍ദേശം നല്‍കി ഡി.ജി.പി

തിരുവനന്തപുരം: ഇതരസംസ്ഥാന തൊഴിലാളികളുടെ താമസസ്ഥലത്ത് കൃത്യമായി സന്ദർശനം നടത്തി പ്രർത്തനങ്ങൾ നിരീക്ഷിക്കണമെന്ന് സംസ്ഥാന പോലീസ് മേധാവി അനിൽകാന്ത് സോണൽ ഐ.ജിമാർ, റേഞ്ച് ഡി.ഐ.ജിമാർ ജില്ലാ പോലീസ് മേധാവിമാർ എന്നിവർക്ക് നിർദേശം നൽകി. ഇതിനായി തൊഴിൽ വകുപ്പിന്റെ 'ആവാസ്' പദ്ധതി പ്രകാരം ശേഖരിച്ച വിവരങ്ങൾ ഉപയോഗിക്കാം. പോലീസ് ആസ്ഥാനത്തും ഓൺലൈനിലുമായി ചേർന്ന ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗുണ്ടാപ്രവർത്തനങ്ങൾ അമർച്ച ചെയ്യാനായി വിവിധ ജില്ലകളിൽ റെയ്ഡ് ഉൾപ്പെടെയുളള പോലീസ് നടപടികൾ പുരോഗമിക്കുകയാണ്. കഴിഞ്ഞ ഏഴ് ദിവസത്തിനിടെ സംസ്ഥാനത്ത് 7,674 സാമൂഹിക വിരുദ്ധർ അറസ്റ്റിലായി. 7,767 വീടുകൾ റെയ്ഡ് ചെയ്തു. 3245 മൊബൈൽ ഫോണുകളും പിടിച്ചെടുത്തു. ജാമ്യ വ്യവസ്ഥകൾ ലംഘിച്ച 53 പേരുടെ ജാമ്യം റദ്ദു ചെയ്തു. കാപ്പ നിയപ്രകാരം 175 പേർക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ട്. ഗുണ്ടകൾക്കെതിരെ നടത്തിവരുന്ന...
Other

ആര്‍എസ്എസ് പ്രവര്‍ത്തകരുടെ വിവരങ്ങള്‍ എസ്ഡിപിഐക്ക് ചോര്‍ത്തി നല്‍കി; പോലീസുകാരന് സസ്‌പെന്‍ഷന്‍

ഇടുക്കി: എസ്ഡിപിഐ പ്രവർത്തകർക്ക് പോലീസ് ഡാറ്റാബേസിൽ നിന്നും വിവരങ്ങൾ ചോർത്തി നൽകിയതിന് പോലീസുകാരന് സസ്പെൻഷൻ. ഇടുക്കി ജില്ലയിലെ കരിമണ്ണൂർ പോലീസ് സ്റ്റേഷനിലെ സിപിഒ ആയിരുന്ന അനസ് പി.കെയ്ക്കെതിരെയാണ് നടപടി. പോലീസ് ഡാറ്റാബേസിൽ നിന്നും ഇയാൾ ആർഎസ്എസ് നേതാക്കളുടെ വിവരങ്ങൾ എസ്ഡിപിഐ പ്രവർത്തകർക്ക് ചോർത്തി നൽകിയെന്നാണ് വിവരം. വളരെ യാദൃശ്ചികമായിട്ടാണ് അനസിലേക്ക് അന്വേഷണമെത്തുന്നത്. തൊടുപുഴയിൽ ഒരു കെഎസ്ആർടിസി ബസ് ഡ്രൈവറെ എസ്ഡിപിഐ പ്രവർത്തകർ ബസിൽ നിന്ന് വലിച്ചിറക്കി മർദിച്ചിരുന്നു. സോഷ്യൽ മീഡിയയിൽ ചില പോസ്റ്റുകൾ ഇട്ടതുമായി ബന്ധപ്പെട്ട തർക്കമായിരുന്നു ആക്രമണത്തിന് പിന്നിൽ. സംഭവവുമായി ബന്ധപ്പെട്ട് ആറോളം എസ്ഡിപിഐ പ്രവർത്തരെ പോലീസ് അറസ്റ്റ് ചെയ്യുകയും ഇവരുടെ മൊബൈൽ ഫോൺ പരിശോധിക്കുകയും ചെയ്തിരുന്നു. ഇവരിൽ ഒരാളുടെ മൊബൈലിൽ നിന്നാണ് ഇതേപ്പറ്റിയുള്ള സൂചനകൾ പോലീസിന് ലഭിക്കുന്നത്. ഇയാളുമായി അനസ് എന്ന പോലീ...
Education

കൊണ്ടോട്ടി ഗവ. കോളജിന് നാക് ‘എ’ ഗ്രേഡ്; എ ഗ്രേഡ് ലഭിക്കുന്ന സംസ്ഥാനത്തെ ആദ്യത്തെ ഗവ. കോളജ്

കൊണ്ടോട്ടി ഗവ. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജിന് നാക് 'എ' ഗ്രേഡ് അംഗീകാരം. കോളജിന്റെ ഗുണനിലവാരം പരിശോധിക്കുന്ന നാഷണല്‍ അസസ്‌മെന്റ് ആന്‍ഡ് അക്രഡിറ്റേഷന്‍ കൗണ്‍സില്‍ കോളജില്‍ നടത്തിയ സന്ദര്‍ശനത്തെ തുടര്‍ന്നാണ് കോളജിന് എ ഗ്രേഡ് ലഭിച്ചത്. സി. ജി.പി.എ 3.09 ഓടെ നാക് എ ഗ്രേഡ് ലഭിക്കുന്ന സംസ്ഥാനത്തെ ആദ്യത്തെ  ഗവ. കോളജ് എന്ന അത്യപൂര്‍വ ബഹുമതിയും കൊണ്ടോട്ടി ഗവ. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജിന് ലഭിച്ചു.ഡിസംബര്‍ 21, 22 തീയതികളിലായി നടന്ന നാക് പിയര്‍ ടീം  സന്ദര്‍ശനത്തിന് ഗുജറാത്തിലെ ജുനഗഡ് ഭക്തകവി നര്‍സിംഗ് മേത്ത സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. പ്രൊഫ. ചേതന്‍ കുമാര്‍ നന്ദിലാല്‍ ത്രിവേദി, പശ്ചിമ ബംഗാള്‍ മേധിനിപൂര്‍  വിദ്യാസാഗര്‍ സര്‍വകലാശാല പ്രൊഫ. മധു മംഗള്‍ പാല്‍, കന്യാകുമാരി അണ്ണാ വേളാങ്കണ്ണി കോളേജ് റിട്ട. പ്രിന്‍സിപ്പല്‍ ഡോ. മരിയ ജോണ്‍ എന്നിവരാണ് നേതൃത്വം നല്‍കിയിരുന്നത്.2013ല്‍ ചെറിയ പറ...
error: Content is protected !!