Wednesday, June 17

Blog

വീട് നിർമാണത്തിനിടെ മുകളിൽ നിന്ന് വീണ് കരാറുകാരൻ മരിച്ചു
Other

വീട് നിർമാണത്തിനിടെ മുകളിൽ നിന്ന് വീണ് കരാറുകാരൻ മരിച്ചു

തിരൂരങ്ങാടി: വീട് നിർമ്മാണത്തിനിടെ മുകളിൽ നിന്നും വീണ കരാറുകാരൻ മരിച്ചു. തേഞ്ഞിപ്പലം ചെമ്പകശ്ശേരി ഗഫൂർ മോൻ (50) ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ ഒമ്പതരയോടെ എ ആർ നഗർ ചെണ്ട പുറായിയാണ് സംഭവം. ഉടൻ തന്നെ തിരൂരങ്ങാടി എം കെ എച്ച് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തിരൂരങ്ങാടി താലൂക്കാശുപത്രിയിൽ പോസ്റ്റ് മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. കരാറുകാരനും തൊഴിലാളിയുമായിരുന്നു ഗഫൂർ മോൻ. ഭാര്യ : ഉമ്മു ഹബീബ. മക്കൾ : ഫസ്ന, സഫ്ന. ഷാനിബ്. മരുമക്കൾ : ഷഫീർ, ഷഫീഖ്....
Gulf

ചെമ്മാട് സ്വദേശി സൗദിയിൽ മരിച്ചു

ചെമ്മാട് സൻമനസ് റോഡ് പരേതനായ കല്ലുപറമ്പൻ മുഹമ്മദിന്റെ മകൻ ഹുസൈൻ (55) മക്കയിൽ നിര്യാതനായി.ഭാര്യ: ആരിഫമക്കൾ : ഹാഫിയ, അൻസില, ഹുസ്ന , ഇബ്രാഹിം, സയാൻ .മരുമക്കൾ: ഹുസൈൻ കരിപറമ്പ്, റഷീദ് വേങ്ങര.മാതാവ്: ഹലീമസഹോദരങ്ങൾ: ഇസ്മായിൽ, സിദീഖ് (OICC സൗദി നാഷണൽ കമ്മിറ്റി സെക്രട്ടറി) , ഖാലിദ് ( ഷാലു ബേക്കറി , ചെമ്മാട് ), ഖദീജ, സുബൈദ, നുസൈബ . നാളെ മക്കയിൽ ഖബറടക്കും....
Crime

പരപ്പനങ്ങാടിയിൽ തൊഴിലാളിയെ അടിച്ചു കൊന്നു, യുവാവ് അറസ്റ്റിൽ

പരപ്പനങ്ങാടി : പുത്തരിക്കൽ ഉള്ളണം റോഡ് ജംഗ്ഷനിലെ വാടക ക്വാർട്ടേഴ്സിൽ താമസമാക്കിയ ചാലക്കുടി സ്വദേശിയായ തൊഴിലാളിയെ മർദ്ധിച്ചു കൊലപെടുത്തിയ കേസിൽ യുവാവ് അറസ്റ്റിൽ. പരപ്പനങ്ങാടി മുങ്ങത്താം തറ സ്വദേശി അജീഷ് (38) നെ പരപ്പനങ്ങാടി പൊലീസ് അറസ്റ്റു ചെയ്തു. ചൊവ്വാഴ്ച്ച രാത്രി ഇരുവരും തമ്മിലുണ്ടായ അടിപിടിയെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച ചാലക്കുടി സ്വദേശി ചികിത്സക്കിടെ യാണ് മരിച്ചത്. പ്രതിയെ അറസ്റ്റ് ചെയ്ത പൊലീസ് സംഭവ സ്ഥലത്ത് കൊണ്ട് വന്ന് തെളിവെടുപ്പ് നടത്തുകയും ശാസ്ത്രീ തെളിവുകൾ ശേഖരിക്കുകയും ചെയ്തു. പ്രതിയെ വ്യാഴാഴ്ച്ച കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു....
Crime

അക്രമികളുടെ വെട്ടേറ്റ മഞ്ചേരി നഗരസഭ കൗണ്സിലർ മരിച്ചു

പാർക്കിങ്ങിനെ ചൊല്ലിയുള്ള തർക്കത്തിനിടെ വെട്ടേറ്റ് ചികിത്സയിലായിരുന്ന മഞ്ചേരി നഗരസഭാ കൗണ്‍സിലര്‍ തലാപ്പില്‍ ജലീല്‍ (പട്ടാളം കുഞ്ഞാന്‍) മരണപ്പെട്ടു. ഇന്നലെ രാത്രി നടന്ന ആക്രമണത്തില്‍ ഗുരുതരമയി പരിക്കേറ്റ ഇദ്ദേഹം പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ന​ഗരസഭയിലെ 16ാം വാർഡ് മുസ്‌ലിം ലീ​ഗ് കൗൺസിലറാണ് ഇദ്ദേഹം. മഞ്ചേരി കുട്ടിപ്പാറയില്‍ വച്ച് ഇന്നലെ രാത്രി 11ഓടെയായിരുന്നു സംഭവം. സുഹൃത്തുക്കൾക്കൊപ്പം ഇന്നോവ കാറിൽ സഞ്ചരിക്കുകയായിരുന്നു ജലീൽ. ഇവരെ പിന്തുടർന്ന് ബൈക്കിലെത്തിയ ഒരു സംഘം ആക്രമണം നടത്തുകയായിരുന്നു. വാഹനം പാര്‍ക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ആക്രമണത്തിലും കൊലയിലും കലാശിച്ചത്. തലയ്ക്കും നെറ്റിക്കും ​ഗുരുതര പരിക്കേറ്റ ഇദ്ദേഹത്തെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിരുന്നു. അതേസമയം, ആക്രമണത്തിന് പിന്നിലുള്ളവരെ ഉടന്‍ പിടികൂടുമെന്ന് പൊലീസ് പറ...
Other

ബസ് ചാർജ് കൂട്ടാൻ തീരുമാനം, ഓട്ടോ-ടാക്സി നിരക്കും കൂടും

സം​സ്ഥാ​ന​ത്ത് ബ​സ് ചാ​ർ​ജ് വ​ർ​ധി​ക്കു​മെ​ന്ന് ഉ​റ​പ്പാ​യി. നി​ര​ക്ക് വ​ർ​ധി​പ്പി​ക്കാ​ൻ എ​ൽ​ഡി​എ​ഫ് അ​നു​മ​തി ന​ൽ​കി. മി​നി​മം നി​ര​ക്ക് എ​ട്ട് രൂ​പ​യി​ൽ നി​ന്നും 10 രൂ​പ​യാ​ക്കാ​നാ​ണ് തീ​രു​മാ​നം. എ​ന്നാ​ൽ ബ​സ് ഉ​ട​മ​ക​ളു​ടെ പ്ര​ധാ​ന ആ​വ​ശ്യ​ങ്ങ​ളി​ൽ ഒ​ന്നാ​യി​രു​ന്ന വി​ദ്യാ​ർ​ഥി​ക​ളു​ടെ നി​ര​ക്ക് വ​ർ​ധ​ന അം​ഗീ​ക​രി​ച്ചി​ല്ല. വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​ഴ​യ നി​ര​ക്ക് ത​ന്നെ തു​ട​രും. ബ​സ് ചാ​ർ​ജി​ന് പു​റ​മേ ഓ​ട്ടോ, ടാ​ക്സി നി​ര​ക്കു​ക​ളും വ​ർ​ധി​പ്പി​ക്കും. ഓ​ട്ടോ​റി​ക്ഷ മി​നി​മം നി​ര​ക്ക് 25 രൂ​പ​യി​ൽ നി​ന്നു 30 രൂ​പ​യാ​ക്കി വ​ർ​ധി​പ്പി​ച്ചു. അധിക കിലോ മീറ്ററിന് 12 രൂപയിൽനിന്നും 15 രൂപയാക്കിയെന്നും ഗതാഗതമന്ത്രി ആന്‍റണി രാജു പറഞ്ഞു. ടാ​ക്സി നി​ര​ക്ക് 1,500 സി​സി​യി​ൽ താ​ഴെ​യു​ള്ള കാ​റു​ക​ൾ​ക്ക് മി​നി​മം ചാ​ർ​ജ് 170 രൂ​പ​യി​ൽ നി​ന്നു 200 രൂ​പ​യാ​ക്കി. അധിക കിലോമീറ്ററിന് 15 രൂപയിൽനി...
Other

ട്രാൻസ് ജെൻഡേഴ്സിനായി ജില്ലയിൽ വിവിധ പദ്ധതികൾ നടപ്പാക്കാൻ തീരുമാനം

തിരൂർ: ജില്ലയിലെ ട്രാൻസ് ജെൻഡേഴ്സ് സമൂഹത്തിന്റെ പുനരധിവാസവും ക്ഷേമവും ലക്ഷ്യം വെച്ച് വിവിധ പദ്ധതികൾ നടപ്പിലാക്കാൻ തീരുമാനമായി. തിരൂർ ഡിവൈഎസ്പി വിവി ബെന്നി വിളിച്ചു ചേർത്ത ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും സാമൂഹ്യ പ്രവർത്തകരുടെയും യോഗത്തിലാണ് വിവിധ തീരുമാനങ്ങൾ കൈകൊണ്ടത്. ഇതിന്റെ ഭാഗമായി ഇവർക്കായി ജില്ല പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ഷെൽറ്റർ ഹോമുകൾ നിർമ്മിക്കും. തൊഴിൽ പരിശീലനത്തിനും വിപണനത്തിനും ആവശ്യമായ കേന്ദ്രങ്ങൾ സ്ഥാപിക്കും.ജില്ലാ ആശുപത്രികളിൽ പ്രത്യേക ക്ലിനിക്കുകൾ ആരംഭിക്കും.ഇതോടെ ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ താമസിക്കുന്ന 146 ട്രാൻസ്ജെൻഡർസിന് ഇതിന്റെ പ്രയോജനം ലഭിക്കും. യോഗത്തിൽ മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എം.കെ റഫീഖ, അംഗങ്ങളായ ഫൈസൽ എടശ്ശേരി, ഇ അഫ്സൽ, നഗരസഭ ചെയർപേഴ്സൺ എ.പി. നസീമ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ.യു. സൈനുദ്ധീൻ , അസി: ജില്ലാ പോലിസ് മേധാവി എ.ഷാഹുൽ ഹമ...
Other

ട്രാൻസ് ജെൻഡേഴ്സിനായി ജില്ലയിൽ വിവിധ പദ്ധതികൾ നടപ്പാക്കാൻ തീരുമാനം

തിരൂർ: ജില്ലയിലെ ട്രാൻസ് ജെൻഡേഴ്സ് സമൂഹത്തിന്റെ പുനരധിവാസവും ക്ഷേമവും ലക്ഷ്യം വെച്ച് വിവിധ പദ്ധതികൾ നടപ്പിലാക്കാൻ തീരുമാനമായി. തിരൂർ ഡിവൈഎസ്പി വിവി ബെന്നി വിളിച്ചു ചേർത്ത ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും സാമൂഹ്യ പ്രവർത്തകരുടെയും യോഗത്തിലാണ് വിവിധ തീരുമാനങ്ങൾ കൈകൊണ്ടത്. ഇതിന്റെ ഭാഗമായി ഇവർക്കായി ജില്ല പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ഷെൽറ്റർ ഹോമുകൾ നിർമ്മിക്കും. തൊഴിൽ പരിശീലനത്തിനും വിപണനത്തിനും ആവശ്യമായ കേന്ദ്രങ്ങൾ സ്ഥാപിക്കും.ജില്ലാ ആശുപത്രികളിൽ പ്രത്യേക ക്ലിനിക്കുകൾ ആരംഭിക്കും.ഇതോടെ ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ താമസിക്കുന്ന 146 ട്രാൻസ്ജെൻഡർസിന് ഇതിന്റെ പ്രയോജനം ലഭിക്കും. യോഗത്തിൽ മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എം.കെ റഫീഖ, അംഗങ്ങളായ ഫൈസൽ എടശ്ശേരി, ഇ അഫ്സൽ, നഗരസഭ ചെയർപേഴ്സൺ എ.പി. നസീമ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ.യു. സൈനുദ്ധീൻ , അസി: ജില്ലാ പോലിസ് മേധാവി എ.ഷാഹുൽ ഹമ...
Accident

വെന്നിയൂരിൽ കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ഗുരുതര പരിക്ക്

ദേശീയപാത 66 വെന്നിയൂർ പെട്രോൾ പമ്പിനടുത്ത് ഇന്നോവ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന് ഗുരുതരപരിക്ക്. കോട്ടക്കൽ ഇരിങ്ങല്ലൂർ സ്വദേശി എം.റസ്‌ലാൻ മുഹമ്മദ് (20) ന് ആണ് പരിക്കേറ്റത്. അദ്ദേഹത്തെ കോട്ടക്കലിലെ സ്വകാര്യ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. തലക്ക് ഗുരുതരമായ പരിക്കാണ്.
Other

നഗരസഭ കൗൺസിലർക്ക് നേരെ ആക്രമണം

മഞ്ചേരി: നഗരസഭാ കൗൺസില൪ തലാപ്പിൽ ജലീൽ എന്ന പട്ടാളം കുഞ്ഞാന് നേരെ ആക്രമണം. ആക്രമണത്തിൽ ഗുരുതര പരിക്കേറ്റ ജലീലിനെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മഞ്ചേരി കുട്ടിപ്പാറയിൽ വച്ച് 29ന് രാത്രി 10 മണിയോടെയാണ് സംഭവം. ഇവ൪ സഞ്ചരിച്ച ഇന്നോവ കാറിന് നേരെ ബൈക്കിലെത്തിയ ഒരു സംഘം ആക്രമണം അഴിച്ചുവിടുകയായിരുന്നു എന്ന് കുഞ്ഞാൻ പറഞ്ഞു. തലയ്ക്ക് മാരകമായ പരിക്കേറ്റ കുഞ്ഞാനെ പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്രമണത്തിന് പിന്നിൽ ആരാണെന്ന് വ്യക്തമല്ല. അക്രമികൾ ഇവ൪ സഞ്ചരിച്ച വാഹനവും തക൪ത്തിട്ടുണ്ട്. ബൈക്കിലെത്തിയ ആക്രമികളുടെ ഹെൽമറ്റ് കാറിനകത്ത് കണ്ടെത്തി. ഇതിനിടെ കൗൺസില൪ക്ക് നേരെ അജ്ഞാത സംഘം വെടിയുതി൪ത്തതായി വാ൪ത്ത പരന്നു. തലയിൽ കണ്ടെത്തിയ ആഴത്തിലുള്ള പരിക്ക് വെട്ടേറ്റത് മൂലമാണെന്നാണ് പ്രാഥമിക നിഗമനം. തകർത്ത വാഹനം...
Sports

സന്തോഷ് ട്രോഫി, മത്സരക്രമമായി; ഉദ്‌ഘാടന മത്സരത്തിൽ കേരളം രാജസ്ഥാനെതിരെ

സന്തോഷ് ട്രോഫി ഫുട്‌ബോളിന്റെ ഫൈനല്‍ റൗണ്ട് മത്സരങ്ങള്‍ ഏപ്രില്‍ 16 ന് മലപ്പുറത്തെ രണ്ടു വേദികളിലായി നടക്കും. ഉദ്ഘാടന മത്സരം 16 ന് രാവിലെ എട്ടു മണിക്ക് മുന്‍ ചാമ്പ്യന്മാരായ പശ്ചിമ ബംഗാളും പഞ്ചാബും തമ്മിലാണ്. മലപ്പുറം കോട്ടപ്പടി സ്റ്റേഡിയത്തിലാണ് ഈ കളി. അന്ന് രാത്രി എട്ടിന് ആതിഥേയരായ കേരളം മഞ്ചേരി പയ്യനാട് സ്‌പോര്‍ട്‌സ് കോംപ്ലക്‌സില്‍ രാജസ്ഥാനെ നേരിടും. കേരളം ഗ്രൂപ്പ് എ-യിലാണ്. പശ്ചിമ ബംഗാള്‍, പഞ്ചാബ്, രാജസ്ഥാന്‍, മേഘാലയ ടീമുകളാണ് ഈ ഗ്രൂപ്പിലുള്ളത്. നിലവിലെ ചാമ്പ്യന്മാരായ സര്‍വീസസും മണിപ്പൂരും കര്‍ണാടകയും ഒഡിഷയും ഗുജറാത്തുമടങ്ങുന്നതാണ് ഗ്രൂപ്പ് ബി. ഓരോ ഗ്രൂപ്പില്‍ നിന്നും രണ്ടു ടീമുകള്‍ സെമി ഫൈനലിലേക്ക് മുന്നേറും. ഏപ്രില്‍ 28 നും 29 നുമാണ് സെമി ഫൈനലുകള്‍. ഫൈനല്‍ മെയ് രണ്ടിനും. സെമി ഫൈനലുകളും ഫൈനലും മഞ്ചേരി പയ്യനാട് സ്‌പോര്‍ട്‌സ് കോംപ്ലക്‌സിലാണ്. ആതിഥേയരുടെ എല്ലാ കളികളും മഞ്ചേരി പയ്യനാട് സ്റ...
Sports

ഫെഡറേഷൻ കപ്പ് സീനിയർ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പ്; ഏപ്രിൽ 2 മുതൽ കാലിക്കറ്റ്‌ സർവകലാശാലയിൽ

മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും  കേരളത്തിന്റെ ചരിത്രത്തിൽ ആദ്യമായി ഫെഡറേഷൻ കപ്പ് അത് ലറ്റിക് ചാമ്പ്യൻഷിപ്പിന് കേരളം വേദിയാകുന്നു. ഏപ്രിൽ രണ്ട് മുതൽ ആറ് വരെ കാലിക്കറ്റ് സർവകലാശാല സ്റ്റേഡിയത്തിലാണ് ഈ സിൽവർ ജൂബിലി ചാമ്പ്യൻഷിപ്പ് അരങ്ങേറുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ പരിപാടി ഉദ്ഘാടനം ചെയ്യും. കായികവകുപ്പ് മന്ത്രി വി.അബ്ദുറഹിമാൻ അധ്യക്ഷനാവും.ഇന്ത്യൻ അത്‌ലറ്റിക് താരങ്ങളായ കമൽ പ്രീത് കൗർ, തേജേന്ദ്ര പൽ സിംഗ് തൂർ, അന്നു റാണി എം ശ്രീശങ്കർ, പ്രിയ, എം.ർ പൂവമ്മ, ദ്യുതി ചന്ദ്, ഹിമ ദാസ്, അവിനാഷ് സാബ്ലെ, വി.കെ വിസ്മയ, ജിസ്‌ന മാത്യു, എൽദോ പോൾ, സാന്ദ്ര ബാബു, പിഡി അഞ്ജലി, ആൻസി സോജൻ, അമോജ് ജേക്കബ്, മുഹമ്മദ് അനീസ്, മുഹമ്മദ് അനസ്, നോഹനിർമ്മൽ ടോം, എം.പി ജാബിർ തുടങ്ങി 600 ഓളം കായിക താരങ്ങൾ അഞ്ചു ദിവസം നീണ്ടു നിൽക്കുന്ന ഈ മഹാമേളയിൽ മാറ്റുരക്കും.ഈ വർഷം നടക്കുന്ന കോമൺവെൽത് ഗെയിംസ്, ഏഷ്യൻ ഗെയിംസ് വേൾഡ് ചാമ്പ്യൻഷ...
Education

31 വർഷത്തെ സേവനത്തിന് ശേഷം തിരൂരങ്ങാടി ഡി ഇ ഒ വൃന്ദകുമാരി പടിയിറങ്ങുന്നു

തിരൂരങ്ങാടി : 31 വർഷത്തെ സുതാർഹമായ സേവനത്തിന് വിരാമമിട്ട്തിരുരങ്ങാടി ഡി.ഇ.ഒ കെ.ടി വൃന്ദകുമാരി പടിയിറങ്ങുന്നു…1990ൽ പട്ടിക്കാട് ഗവ. സ്ക്കൂളിൽ ഗണിത ശാസ്ത്രാദ്ധ്യാപികയായി നിയമിതയായ അവർക്ക് 1992ൽ ചേളാരി ഗവ: വെക്കേഷണൽ ഹയർ സെക്കൻഡറി സ്കുളിലെക്ക് സ്ഥലം മാറ്റം കിട്ടി. 2011വരെ നിന്നു ചേളാരിയിൽ സേവനമനുഷ്ഠിച്ചതിന് ശേഷം ഇടുക്കി ജില്ലയിലെ മന്നാം ക്കണ്ടം ഗവ.ഹൈസ്ക്കുളിൽ പ്രധാനാദ്ധ്യാപികയായി ചുമതലയേറ്റു.അവിടെനിന്നും ഡപ്യൂട്ടേഷൻ വ്യവസ്ഥയിൽമലപ്പുറം സമഗ്രശിക്ഷാ അഭയാനിൽ പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികളുടെ ഓഫീസറായി ഒന്നര വർഷം സേവനം ചെയ്തു. കാലാവധി തീർന്നപ്പോൾ ഞാറക്കൽ ഗവ:ഹൈസ്ക്കുളിൽചാർജെടുത്തു. .2014ൽ വേങ്ങര ഗവ: വെക്കേഷണൽ ഹയർസെക്കൻഡറി സ്കുളിലും തുടർന്ന് 2015ൽ ചേളാരി ഗവ: വെക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലും പ്രധാനാദ്ധ്യാപികയായി..2015ലെ അവരുടെ പ്രവർത്തന മികവ് കൊണ്ട് 5 അഡിഷണൽ പോസ്റ്റുകൾ അവിടെ ലഭിക്കുകയുണ്ടായി. ...
Other

റോഡിന്റെ ശോചനീയാവസ്ഥ: വാഹനം മറിച്ചിടൽ സമരം നടത്തി

നന്നമ്പ്ര: ഹൈസ്‌കൂൾ പടി തെയ്യാല റോഡ് ഗതാഗത യോഗ്യമാക്കണമെന്നവശ്യപെട്ട് പി ഡി പി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതീകാത്മകമായി വാഹനം മറിച്ചിടൽ സമരം നടത്തി. കുത്തനെ ഇറക്കമുള്ള റോഡ് വലിയ കുണ്ടും കുഴിയും നിറഞ്ഞത് കാരണം യാത്ര ചെയ്യാൻ പറ്റാത്ത അവസ്ഥയിലാണ്. വാഹനങ്ങൾ പലപ്പോഴും അപകടത്തിൽ പെട്ടിരുന്നു. ഏതാനും മാസങ്ങൾക്ക് മുമ്പ് കുഴിയിൽ ചാടി ഓട്ടോ നിയന്ത്രണം വിട്ടു മറിഞ്ഞു ഡ്രൈവർ മരിച്ചിരുന്നു. റോഡിന്റെ തകർച്ച പരിഹരിച്ച് എത്രയും ഗതാഗത യോഗ്യമാക്കണമെന്നാണ് ആവശ്യം. ഹസ്സൻ മറ്റത്ത് , മുനീർ തെയ്യാല, ഹനീഫ തെയ്യാല എന്നിവർ പ്രസംഗിച്ചു....
Other

ദേശീയ ബോഡിബിൽഡിങ് മത്സരത്തിൽ ഇരട്ട സ്വർണം; മിസ്റ്റർ യൂണിവേഴ്സൽ മത്സരത്തിന് പണം തടസ്സം

തമിഴ്നാട് മഹാബലിപുരത്ത് വേൾഡ് ഫിറ്റ്നസ് ഫെഡറേഷൻ സംഘടിപ്പിച്ച ദേശീയ മത്സരത്തിൽ ഇരട്ട സ്വർണം നേടി എ ആർ നഗർ സ്വദേശി. മമ്പുറത്തെ പട്ടാളത്തിൽ ശ്രീകാന്താണ് 2 വിഭാഗങ്ങളിലായി സ്വർണം നേടിയത്. ബോഡിബില്ഡിങ് 60 കെ ജി വിഭാഗത്തിലും, ബർമുഡ ബീച്ച് മോഡൽ 162- 172 വിഭാഗത്തിലുമാണ് ചാംപ്യനായത്. സംസ്ഥാനത്ത് നിന്ന് നിരവധി പേർ പങ്കെടുത്തിരുന്നെങ്കിലും ശ്രീകാന്തിന് മാത്രമാണ് ഗോൾഡ്‌ മെഡൽ ലഭിച്ചത്. മാത്രമല്ല, വ്യക്തിഗത ഇനത്തിൽ 2 സ്വർണ മെഡൽ ഒരേ വ്യക്തി നേടുന്നതും അപൂർവമാണ്. ചെമ്മാട് കോയാസ് ജിംനേഷ്യത്തിലെ സി പി ഷിജുവാണ് പരിശീലകൻ. പെയിന്റിങ്ങ് തൊഴിലാളിയായ ശ്രീകാന്ത് സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ആളാണ്. ഡബ്ള്യു എഫ് എഫ് ഭാരവാഹികളായ മുനീർ ചിറക്കൽ, ആർ സി വേണുഗോപാൽ, ഷിജു എന്നിവരുടെ സഹായത്തോടെയാണ് ദേശീയ മത്സരത്തിൽ പങ്കെടുത്തത്. തായ്‌ലന്റിൽ നടക്കുന്ന മിസ്റ്റർ യൂണിവേഴ്സൽ മത്സരത്തിലേക്ക് സെലക്ഷൻ ലഭിച്ച...
Other

മലബാർ സമരത്തിലെ രക്തസാക്ഷികളുടെ പേര് നീക്കം ചെയ്ത സംഭവം: സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്ന് ലീഗ്

മലബാർ സമരത്തിൽ പങ്കെടുത്ത രക്തസാക്ഷികളുടെ പേരുകൾ സ്വാതന്ത്ര്യ സമര സേനാനികളുടെ നിഘണ്ടുവിൽ നിന്നും നീക്കം ചെയ്യുന്നതിനുള്ള തീരുമാനം സഭ നിർത്തിവെച്ചുചർച്ച ചെയ്യണമെന്നാവശ്യപ്പെട്ടു മുസ്ലിം ലീഗ് പാർലിമെന്ററി പാർട്ടി ലീഡർ ഇ.ടി മുഹമ്മദ് ബഷീർ എം. പി , ഡോ എം പി അബ്ദുസ്സമദ് സമദാനി എം. പി എന്നിവർ ലോക് സഭയിൽ അടിയന്തിര പ്രമേയത്തിന് നോട്ടീസ് നൽകി. മലബാർ സമരത്തിൽ പങ്കെടുത്ത രക്തസാക്ഷികളുടെ പേരുകൾ ഐ സി എച്ച് ആർ തീരുമാന പ്രകാരം സ്വാതന്ത്ര്യസമര സേനാനികളുടെ നിഘണ്ടുവിൽ നിന്നും നീക്കം ചെയ്തതായും, ഈ ശുപാർശ സാംസ്കാരിക മന്ത്രാലയത്തിന് സമർപ്പിക്കുമെന്നും റിപ്പോർട്ടുണ്ട്.ആന്ധ്രാപ്രദേശ്, കർണാടക , തമിഴ്‌നാട്, കേരളം എന്നിവിടങ്ങളിൽ നിന്നുള്ള ഇരുന്നൂറോളം സ്വാതന്ത്ര്യ സമര സേനാനികളെ സ്വാതന്ത്ര്യ സമര സേനാനികളുടെ പട്ടികയിൽ നിന്ന് ഒഴിവാക്കുമെന്നും അതിനനുസരിച്ച് നിഘണ്ടുവിന്റെ അഞ്ചാം ഭാഗം പരിഷ്കരിക്കുമെന്നും അറിയുന്നു. ഇത് ...
Other

സ്വാതന്ത്ര്യസമര നിഘണ്ടുവിൽ നിന്ന് മലബാർ കലാപ രക്തസാക്ഷികളെ ഒഴിവാക്കി

ന്യൂഡൽഹി : വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി, ആലി മുസല്യാർ എന്നിവരടക്കം മലബാർ കലാപത്തിൽ പങ്കെടുത്ത ഇരുനൂറോളം പേരെ സ്വാതന്ത്ര്യസമര രക്ത സാക്ഷിപ്പട്ടികയിൽ നിന്ന് ഒഴിവാക്കാനുള്ള ശുപാർശ ഇന്ത്യൻ ചരിത്ര ഗവേഷണ കൗൺസിൽ (ഐസിഎച്ച്ആർ) അംഗീകാരം നൽകി. ഇന്നലെ ചേർന്ന ജനറൽ കൗൺസിൽ യോഗത്തിലെ തിരുമാനം കേന്ദ്ര സാംസ്കാരികമന്ത്രാലയത്തിനു കൈമാറും. മലബാർ കലാപ രക്തസാക്ഷികളുടെ പേരുകൾ ഒഴിവാക്കിയാ വും ഇന്ത്യൻ സ്വാതന്ത്ര്യ സമര നിഘണ്ടുവിന്റെ (1857-1947) അഞ്ചാം വാല്യത്തിന്റെ പുതിയ പതിപ്പു തയാറാക്കുക. ഐസിഎച്ച്ആർ ഡയറക്ടർ (റിസർച് ആൻഡ് അഡ്മിനി സ്ട്രേഷൻ) ഓംജീ ഉപാധ്യായ്, ഐസിഎച്ച്ആർ അംഗവും കോട്ടയം സിഎംഎസ് കോളജ് റിട്ട. പ്രഫസറുമായ സി.ഐ. ഐസ ക്, ഐസിഎച്ച്ആർ അംഗം ഡോ. ഹിമാൻഷു ചതുർവേദി എന്നിവരുടെ സമിതി സമർപ്പിച്ച് റിപ്പോർട്ടിനാണു കൗൺസിൽ പൊതുയോഗം അന്തിമാംഗീകാ രം നൽകിയത്. ആന്ധ്രപ്രദേശ്, തെലങ്കാന, കർണാടക, കേരളം, തമിഴ്നാട് എന്നീ സം...
Other

സർക്കാരിന് ആശ്വാസം, കെ റെയിൽ സർവേ തുടരാമെന്ന് സുപ്രീം കോടതി

ന്യൂഡൽഹി: സില്‍വര്‍ ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട സാമൂഹ്യ ആഘാത പഠനത്തിനുള്ള സര്‍വേ നടപടികളുമായി സര്‍ക്കാരിന് മുന്നോട്ടുപോകാമെന്ന് സുപ്രീം കോടതി. സാമൂഹ്യ ആഘാത പഠനത്തിനുള്ള സര്‍വേ തടയണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി. പദ്ധതിയുടെ സര്‍വേ നടപടികള്‍ ഉടന്‍ സ്റ്റേ ചെയ്യണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. എറണാകുളം ആലുവ സ്വദേശി സുനില്‍ ജെ അറകാലനാണ് ഹര്‍ജിയുമായി കോടതിയെ സമീപിച്ചത്. എന്താണ് സര്‍വേ നടത്തുന്നതില്‍ ബുദ്ധിമുട്ടുകളെന്നും എന്തിനാണ് മുന്‍ധാരണകളെന്നും കോടതി ചോദിച്ചു. സര്‍വേ തുടരാമെന്ന ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവില്‍ ഇടപെടേണ്ടതില്ലെന്ന നിലപാടിലാണ് സുപ്രിംകോടതി. സില്‍വര്‍ ലൈനിനെതിരേ വിവിധ ഭാഗങ്ങളില്‍നിന്ന് കടുത്ത വിമര്‍ശനം ഉയരുന്ന സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന് ആശ്വാസകരമാണ് സുപ്രീം കോടതി ഉത്തരവ്....
Accident

നിർത്തിയിട്ട ലോറിക്ക് പിന്നിൽ കാറിടിച്ച് മൂന്നംഗ കുടുംബത്തിന് പരിക്ക്

കുളപ്പുറത്ത് നിർത്തിയിട്ട ലോറിയിൽ കാർ ഇടിച്ച് മൂന്നംഗ കുടുംബത്തിന് പരിക്ക്. കുളപ്പുറം- എയർപോർട്ട് റൂട്ടിൽ നിർത്തിയിട്ട കണ്ടയിനർ ലോറിയിൽ കാറിടിച്ചാണ് അപകടം. പാലക്കാട് പട്ടാമ്പി വെള്ളക്കൊഴൂർ വലിയകത്ത് നൗഷാദ് (39), ഭാര്യ സനിയ (31), മകൻ അബ്ദുൽ മുഹിസ് (3) എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ കോട്ടക്കൽ അൽമാസ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു ഇന്ന് പുലർച്ചെ നാല് മണിയോടെ ആണ് അപകടം. ഡ്രൈവർ ഉറങ്ങിപ്പോയതാകാമെന്ന് ദൃക്സാക്ഷികൾ പറഞ്ഞു....
Crime

യുവാവിനെ വെടിവെച്ച് കൊന്ന സംഭവം; തട്ടുകടയിൽ നിന്ന് ഭക്ഷണം കിട്ടാത്തതിനെ ചൊല്ലി

മൂലമറ്റം: മൂലമറ്റത്ത് ബസ് കണ്ടക്ടറായ യുവാവിനെ വെടിവെച്ച് കൊലപ്പെടുത്തിയ സംഭവത്തിലേക്ക് നയിച്ചത് തട്ടുകടയിൽനിന്ന് ആവശ്യപ്പെട്ട ഭക്ഷണം കിട്ടാത്തതിനെച്ചൊല്ലിയുള്ള തർക്കം. ശനിയാഴ്ച അർധരാത്രിയുണ്ടായ വെടിവെപ്പിൽ ഇടുക്കി കഞ്ഞിക്കുഴി കീരിത്തോട് പാട്ടത്തിൽ ജബ്ബാർ എന്ന സനലാണ് (34) മരിച്ചത്. സനലിന് ഒപ്പമുണ്ടായിരുന്ന മൂലമറ്റം സ്വദേശി മാളിയേക്കൽ പ്രദീപ് പുഷ്കരൻ (32) ഗുരുതര പരിക്കുകളോടെ കോലഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. വെടിയുതിർത്ത മൂലമറ്റം മാവേലി പുത്തൻപുരയിൽ ഫിലിപ്പ് മാർട്ടിനെ (28) പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത്: ശനിയാഴ്ച രാത്രി പത്തരയോടെ മൂലമറ്റം അശോക കവലയിലെ തറവാട് എന്ന തട്ടുകടയിലെത്തിയ ഫിലിപ്പും ബന്ധുവും പൊറോട്ടയും പോട്ടിയും ആവശ്യപ്പെട്ടു. പോട്ടി ഇല്ലെന്ന് കടയുടമ അറിയിച്ചു. എന്നാൽ, ഫിലിപ്പിനുശേഷം കടയിൽ എത്തിയവർക്ക് പോട്ടി നൽകിയതിനെച്ചൊല്ലി വാക്തർ...
Education

എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷ: തയ്യാറെടുപ്പുകൾ പൂർത്തിയായെന്ന് മന്ത്രി

സം​സ്ഥാ​ന​ത്ത് എ​സ്എ​സ്എ​ൽ​സി, ഹ​യ​ർ സെ​ക്ക​ഡ​റി, വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ഡ​റി പ​രീ​ക്ഷ​ക​ൾ​ക്കു​ള്ള ത​യാ​റെ​ടു​പ്പു​ക​ൾ പൂ​ർ​ത്തി​യാ​യ​താ​യി വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി. എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ മാ​ർ​ച്ച് 31ന് ​ആ​രം​ഭി​ച്ച് ഏ​പ്രി​ൽ 29 ന് ​അ​വ​സാ​നി​ക്കും. ഐ​ടി പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ മേ​യ് 3 മു​ത​ൽ 10 വ​രെ ന​ട​ക്കും. 4,27,407 വി​ദ്യാ​ർ​ഥി​ക​ൾ എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ എ​ഴു​തും. 4,26,999 പേ​ർ റെ​ഗു​ല​റാ​യും 408 പേ​ർ പ്രൈ​വ​റ്റാ​യും പ​രീ​ക്ഷ​യെ​ഴു​തും. 2,18,902 ആ​ൺ​കു​ട്ടി​ക​ളും 2,08,097 പെ​ൺ​കു​ട്ടി​ക​ളു​മാ​ണ് പ​രീ​ക്ഷ​യെ​ഴു​തു​ന്ന​ത്. 2,962 കേ​ന്ദ്ര​ങ്ങ​ളി​ലാ​ണ് പ​രീ​ക്ഷ ന​ട​ക്കു​ന്ന​ത്. ഗ​ൾ​ഫ് മേ​ഖ​ല​യി​ൽ ഒ​ൻ​പ​ത് കേ​ന്ദ്ര​ങ്ങ​ളി​ലാ​യി 574 വി​ദ്യാ​ർ​ഥി​ക​ളും ല​ക്ഷ​ദ്വീ​പി​ൽ ഒ​ൻ​പ​ത് കേ​ന്ദ്ര​ങ്ങ​ളി​ലാ​യി 882 വി​ദ്യാ​ർ​ഥി​ക​ളും പ​രീ​ക്ഷ​യെ​ഴു​തും. ര​ണ്ടാം വ​ർ​ഷ ഹ​യ...
Accident

ദേശീയപാത തലപ്പാറയിൽ മൂന്ന് വാഹനങ്ങൾ ഇടിച്ചു അപകടം, ആറ് പേർക്ക് പരിക്ക്

തിരൂരങ്ങാടി: ദേശീയപാത തലപ്പാറ വലിയപറമ്പിൽ മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ചു അപകടം, 6 പേർക്ക് പരിക്ക്. നിയന്ത്രണം വിട്ട കാർ മറ്റൊരു കാറിലും ഓട്ടോയിലും ഇടിക്കുകയായിരുന്നു. പരിക്കേറ്റവരെ തിരൂരങ്ങാടിയിലെ സ്വകാര്യ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. കോഴിക്കോട് സ്വദേശി അബ്ദുൽ നാസർ (42), ഭാര്യ ഹഫ്സത്ത് (32), പറപ്പൂർ സ്വദേശികളായ മുഹമ്മദ് സഹൽ (7), അബൂബക്കർ സിദ്ദിഖ് (37), അഹമ്മദ് (66), പ്രദീപ്. എന്നിവർക്കാണ് പരിക്കേറ്റത്....
Other

തിരൂരങ്ങാടി ഹജൂർ കച്ചേരി മന്ദിരം മന്ത്രി നാടിന് സമർപ്പിച്ചു

തിരൂരങ്ങാടി : ശാസ്ത്രീയ സംരക്ഷണപ്രവൃത്തികൾ പൂർത്തിയാക്കിയ തിരൂരങ്ങാടി ഹജൂർ കച്ചേരിയുടെ മന്ദിരസമർപ്പണം മ്യൂസിയം പുരാവസ്തു പുരാരേഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ നിർവഹിച്ചു . പൈതൃകസംരക്ഷണം, അതു സംബന്ധമായ പഠന ഗവേഷണങ്ങൾ എന്നിവയ്ക്ക് സർക്കാർ ഉയർന്ന പരിഗണനയാണ് നൽകിവരുന്നതെന്ന് മന്ത്രി പറഞ്ഞു.അതിന് ഓരോ പ്രദേശത്തെയും ജനങ്ങളുടെ പിന്തുണ കൂടി അനിവാര്യമാണ്. തിരൂരങ്ങാടി ഹജൂർ കച്ചേരി സംരക്ഷിത സ്മാരകമാക്കുക എന്ന തിരൂരങ്ങാടിക്കാരുടെ ചിരകാല സ്വപ്നമാണ് പൂവണിയുന്നത്. ചരിത്രപരവും നിർമ്മാണപരവുമായ പ്രാധാന്യം കണക്കിലെടുത്താണ് ഹജൂർ കച്ചേരി മന്ദിരം പുരാവസ്തുവകുപ്പ് സംരക്ഷിത സ്മാരകമായി പ്രഖ്യാപിച്ചത്. ഇതേ വളപ്പിൽ തന്നെ സ്ഥിതി ചെയ്യുന്ന സബ് രജിസ്ട്രാർ ഓഫീസ്, 1921 കലാപത്തിൽ കൊല്ലപ്പെട്ട ബ്രിട്ടീഷ് പട്ടാളക്കാരുടെ എന്നിവയും പുരാവസ്തുവകുപ്പിന്റെ സംരക്ഷിത സ്മാരക പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളതാണ്. ജില്ലാ പൈതൃക മ്യൂസിയത്ത...
Sports

ആയിരങ്ങൾക്ക് ആവേശം പകർന്ന് കുതിരയോട്ട മത്സരം, ഫൈനൽ ഇന്ന്

ജില്ലയിൽ ആദ്യമായി നടക്കുന്ന മത്സരം കാണാൻ ആയിരങ്ങൾ പെരുവള്ളൂർ കാടപ്പടി ചാലിപ്പാടം സ്റ്റേഡിയത്തിലെ ട്രാക്കിൽ മികച്ച വേഗംതേടി കുതിരകളുടെ കുതിപ്പ്. ഇന്ത്യ ഹോഴ്സ് റൈസിങ് ചാമ്പ്യൻപ്പിലെ കുതിരയോട്ടമത്സരം ആയിരക്കണക്കിന് കാണികൾക്ക് ആവേശമായി. ജില്ലാ ഹോഴ്സ് റൈഡേഴ്സും കെ.സി.എം. കാടപ്പടിയും സംയുക്തമായി സംഘടിപ്പിക്കുന്ന ചാമ്പ്യൻഷിപ്പിനാണ് ശനിയാഴ്ച തുടക്കമായത്. രാത്രി പത്തുമണിവരെ നീണ്ട മത്സരത്തിൽ ആദ്യ റൗണ്ടിലെ ഭൂരിഭാഗവും പൂർത്തിയായി. നൂറോളം കുതിരകളാണ് മാറ്റുരയ്ക്കുന്നത്. പോണി, തറോബ്രീഡ്, ഇന്ത്യൻ ബ്രീഡ് എന്നീ മൂന്നു വിഭാഗങ്ങളിലായാണ് മത്സരം. കേരളത്തിനു പുറമെ തമിഴ്‌നാട്, കർണാടക സംസ്ഥാനങ്ങളിൽനിന്നുള്ള ഇരുപതോളം കുതിരകൾ മത്സരത്തിലുണ്ട്. പെരുവള്ളൂരിലെ അഞ്ച് ടീമുകളും മാറ്റുരയ്ക്കുന്നു. 200 കാണികൾക്ക് 600 മീറ്ററിലുള്ള ട്രാക്കിലെ ആവേശംകാണാൻ സംഘാടകർ സൗകര്യമൊരുക്കിയിട്ടുണ്ട്. അവസാന ദിവസമായ ഞായറാ...
Malappuram

തിരൂരങ്ങാടി ഹൈസ്കൂൾ സ്റ്റേഡിയം നവീകരണം, പ്ലാൻ മാറ്റും

തിരൂരങ്ങാടി ഗവ. ഹയർസെക്കൻ്ററി സ്കൂൾ സ്റ്റേഡിയം കായിക വകുപ്പ് എഞ്ചിനീയറിംഗ് വിഭാഗം സന്ദർശിച്ചു . കഴിഞ്ഞാഴ്ച തിരുവനന്തപുരത്ത് നടന്ന മന്ത്രിതല യോഗത്തിലായിരുന്നു ഉദ്യോഗസ്ഥരെ അയക്കാൻ തീരുമാനിച്ചിരുന്നത്. കളിക്കളം ഒരുക്കുന്നതിനായി നിലവിൽ തയ്യാറാക്കിയ പ്ലാന്‍ അശാസ്ത്രീയമാണെന്ന്‌ പരാതി ഉയർന്നതിനാലാണ് തീരുമാനം കൈക്കൊണ്ടിരുന്നത്. കളിക്കളത്തിനായുള്ള മുഴുവന്‍ സൗകര്യങ്ങളും പ്രയോജനപ്പെടുത്തുന്ന തരത്തില്‍ ഡിസൈന്‍ പരിഷ്‌ക്കരിക്കുവാനാണ് തീരുമാനം. ഇതിനാണ് കായികവകുപ്പ് എഞ്ചിനിയറിംഗ് വിഭാഗം സ്ഥലം സന്ദര്‍ശിച്ചത്. നിലവിൽ സെവൻസ് ഫുട്‌ബോൾ സ്റ്റേഡിയം ആയിരുന്നു, അത് നയൻസ് സ്റ്റേഡിയം ആക്കും. ജമ്പിങ് പിറ്റ്, ഗാലറി, പവലിയൻ ഉണ്ടാകും. സ്കൂൾ , കേരലോത്സവം കായിക മത്സരങ്ങൾ നടത്താൻ കൂടി അനുയോജ്യമാക്കും. കൂടാതെ, സ്വിമ്മിങ്ങ് പൂൾ, സ്കൂൾ ക്യാമ്പസിനുള്ളിൽ വോളിബോൾ, ബാസ്കറ്റ് ബോൾ ക്വാർട്ടുകൾ കൂടി ഉണ്ടാക്കും. കളിക്കുന്ന സമയത്ത് മാത...
Obituary

ചരമം: ചെരിച്ചിയിൽ മുസ്തഫ ചെമ്മാട്

മുസ്തഫ തിരൂരിങ്ങാടി : ചെമ്മാട് സി കെ നഗറിലെ ചെരിച്ചിയിൽ മുസ്തഫ (55 നിര്യാതനായി ഭാര്യ:സൈനബമക്കൾ : അഫ്സൽ, അസ്‌ലം, അശ്ഫാഖ് , അദ്നാൻ,അഫീഫ.മരുമക്കൾ : ഫസ് ലു ചെമ്പ്ര തിരൂർ,ഫൈറൂസഖബറടക്കം ഇന്ന് കാലത്ത് 8-30 ന്തിരൂരങ്ങാടി വലിയ പള്ളി ഖബർസ്ഥാനിൽ
Other

തിരൂരങ്ങാടി ഹജൂർ കച്ചേരി മന്ദിരസമർപ്പണം ഇന്ന് 

തിരൂരങ്ങാടി ഹജൂർ കച്ചേരിയുടെ മന്ദിരസമർപ്പണം ഇന്ന് (മാർച്ച്‌ 27) മ്യൂസിയം പുരാരേഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ നിർവഹിക്കും. ഹജൂർ കച്ചേരി അങ്കണത്തിൽ വൈകീട്ട് നാലിന് നടക്കുന്ന പരിപാടിയിൽ ഇ. ടി മുഹമ്മദ്‌ ബഷീർ എം. പി മുഖ്യാതിഥിയാകും. കെ. പി. എ മജീദ് എം. എൽ. എ അധ്യക്ഷനാവും. മലബാറിലെ കോളനി വാഴ്ചയുടെയും അതിനെതിരായി നടന്ന നാനാവിധമായ ചെറുത്തുനിൽപ്പുകളുടെയും സ്മരണകൾ നിറഞ്ഞുനിൽക്കുന്ന ചരിത്രസ്മാരകമാണ് തിരൂരങ്ങാടി ഹജൂർ കച്ചേരി മന്ദിരം. 1792 ൽ മലബാർ ബ്രിട്ടീഷ് അധീനതയിലായതോടെ മലബാറിൽ കോളനി ഭരണക്രമം സ്ഥാപിച്ചെടുക്കുന്നതിനായി പലതരത്തിലുള്ള സ്ഥാപനങ്ങൾ ആരംഭിക്കുകയുണ്ടായി. അക്കൂട്ടത്തിൽ സ്ഥാപിതമായതാണ് തിരൂരങ്ങാടി ഹജൂർ കച്ചേരി മന്ദിരം. 1921 പോരാട്ടത്തിന് തുടക്കം കുറിക്കാൻ കാരണമായ വെടിവെപ്പ് നടന്നത് ഹജൂർ കച്ചേരി കെട്ടിടത്തിന് മുമ്പിൽ വെച്ചായിരുന്നു. അന്ന് കൊല്ലപ്പെട്ട ബ്രിട്ടീഷ് പട്ടാളക്കാരുടെ ശവക്കല്ല...
Other

പ്ലാസ്റ്റിക് ബോൾ തൊണ്ടയിൽ കുടുങ്ങി പിഞ്ചുകുഞ്ഞ് മരിച്ചു

ഇരിങ്ങാലക്കുട: പ്ലാസ്റ്റിക് ബോൾ തൊണ്ടയിൽ കുടുങ്ങി 11 മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. എടതിരിഞ്ഞി ചെട്ടിയാൽ സ്വദേശി ഓലിപറമ്പിൽ നിധിന്റെ മകൻ നീരവ് കൃഷ്ണയാണ് മരിച്ചത്. ഇന്ന് വൈകിട്ട് അഞ്ചരയോടെയാണ് സംഭവം. കളിക്കുന്നതിനിടെ നെല്ലിക്ക വലുപ്പത്തിലുള്ള ബോൾ വിഴുങ്ങുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചു. അമ്മ: ദീപ. സഹോദരി: ഇനിയ. സംസ്കാരം പിന്നീട്....
Other

പിഞ്ചുകുഞ്ഞിനെ തൊട്ടിലിൽ ഉറക്കി കിടത്തി നാടുവിട്ട യുവതിയും കാമുകനും പിടിയിൽ

പിഞ്ചു കുഞ്ഞിനെ തൊട്ടിലിൽ ഉറക്കിക്കിടത്തിയ ശേഷം കാമുകനൊപ്പം നാടുവിട്ട യുവതി ഒന്നര മാസത്തിന് ശേഷം പിടിയിൽ. മഞ്ചേരി പുൽപറ്റ സ്വദേശി ഷഹാന ഷെറിനും മംഗലശേരി പൂന്തോട്ടത്തിൽ ഫൈസൽ റഹ്മാനുമാണ് പിടിയിലായത്. മഞ്ചേരി പൊലീസാണ് ഇവരെ പിടികൂടിയത്. ആറു മാസം മുമ്പാണ് ഇരുവരും പരിചയപ്പെട്ടത്. ഷഹാനയുടെ ഭർത്താവ് ഗൾഫിലാണ്. ഷഹാനയ്ക്കും ഫൈസലിനും രണ്ടുവീതം കുട്ടികളുണ്ട്. കുഞ്ഞുങ്ങളെ ഉപേക്ഷിച്ച് പോയതിന് ബാലനീതി വകുപ്പ് പ്രകാരമാണ് ഇരുവർക്കുമെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്. ഒന്നര മാസം മുമ്പാണ് ഷഹാനയും ഫൈസലും നാടുവിട്ടത്. ചെന്നൈയിൽനിന്ന് 80 കിലോമീറ്റർ അകലെയുള്ള ഒരു ഗ്രാമത്തിലായിരുന്നു കമിതാക്കൾ താമസിച്ചിരുന്നത്. ഇതിനിടെ പൊലീസിനെ കബളിപ്പിക്കാൻ ഷഹാന ശ്രമിച്ചിരുന്നു. നാടുവിടുന്നതിന് മുമ്പ് സുഹൃത്തിന്‍റെ ആധാർ ഉപയോഗിച്ച സിംകാർഡ് വഴി ഫേസ്ബുക്ക് പ്രൊഫൈൽ അപ്ഡേറ്റ് ചെയ്തുകൊണ്ടിരുന്നു. ചെന്നൈയിലെ പ്രമുഖ മാളുകളിലും ...
Local news

കുടിവെള്ളത്തിനും ഭവന നിർമാണത്തിനും മുൻഗണന നൽകി തിരൂരങ്ങാടി നഗരസഭയുടെ ബജറ്റ്

തിരൂരങ്ങാടി: തിരൂരങ്ങാടി നഗരസഭയില്‍ സമഗ്രവികസനത്തിനു ഊന്നല്‍ നല്‍കുന്ന ബജറ്റ് ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ സി.പി സുഹ്‌റാബി അവതരിപ്പിച്ചു. ചെയര്‍മാന്‍ കെ.പി മുഹമ്മദ്കുട്ടി അധ്യക്ഷത വഹിച്ചു. 61,37,46,000 വരവും 61, 19,61,000 രൂപ ചെലവും പ്രതീക്ഷിക്കുന്നു. കുടിവെള്ളത്തിനു മുഖ്യ പരഗണ നല്‍കി. 18 കോടി രൂപ ഇതിനായി വകയിരുത്തി. 70 വയസ്സ് തികഞ്ഞ വയോജനങ്ങള്‍ക്ക് ഓട്‌സ് നല്‍കും. പകല്‍വീട്. ബഡ്‌സ് സ്‌കൂള്‍, ഓപ്പണ്‍ ജീം. കൃഷി തുടങ്ങിയവക്കും ബജറ്റ് ഊന്നല്‍ നല്‍കി. പ്രദേശിക ചരിത്ര നിര്‍മാണം നടത്തും. പ്രവാസി ക്ഷേമപദ്ധതിക്ക് 5 ലക്ഷം രൂപ വകയിരുത്തി. നഗരസഭ നേരത്തെ പ്രവാസി സമ്മിറ്റ് സംഘടിപ്പിച്ചിരുന്നു. മത്സര പരീക്ഷകള്‍ക്ക് സൗജന്യമായി കോച്ചിംഗ് നല്‍കും. പുതിയ അങ്കണ്‍വാടികള്‍ നിര്‍മിക്കും. സ്‌കൂളുകളില്‍ സൗകര്യങ്ങളൊരുക്കും. എസ്.സി വികസനത്തിനു കൂടുതല്‍ പദ്ധതികള്‍ തയ്യാറാക്കും. പുതിയ റോഡുകള്‍ നിര്‍മിക്കും.കൃഷി - 75000...
Other

പൊലീസില്‍ ആര്‍.എസ്.എസ് സ്വാധീനം വര്‍ധിച്ചു: വി.ഡി സതീശന്‍

തെന്നല: പൊലീസില്‍ ആര്‍.എസ്.എസ് സ്വാധീനം വര്‍ധിച്ചു വരികയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പറഞ്ഞു. പൊലീസ് കള്ളക്കേസിനെ കോടതിയില്‍ നേരിടുന്നതിന് തിരൂരങ്ങാടി മണ്ഡലം മുസ്്ലിം യൂത്ത്‌ലീഗ് കമ്മിറ്റി നടത്തുന്ന രണ്ട് ദിന ബക്കറ്റ് പിരിവ് തെന്നലയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം. പൊലീസിന് മുമ്പെങ്ങുമില്ലാത്ത തരത്തില്‍ മനുഷ്യത്വം നഷ്ടപ്പെട്ടിരിക്കുകയാണ്. എന്തിനും ഏതിനും കേസെടുത്തും അക്രമിച്ചു പൊലീസ് ഫാസിസവല്‍ക്കരിക്കപ്പെട്ടു കൊണ്ടിരിക്കയാണ്. പൊലീസിന് എന്തുമാകാമെന്ന തരത്തില്‍ ഭരണ കൂടം കയറൂരിവിട്ടിരിക്കയാണ്. ഇത് അംഗീകരിക്കില്ല. യു.ഡി.എഫ് പ്രവര്‍ത്തകരെ കള്ളക്കേസുകളില്‍ കുടുക്കിയാല്‍ അതിനെ നേരിടുമെന്നും സതീശന്‍ പറഞ്ഞു. പ്രസിഡന്റ് പി അലി അക്ബര്‍ അധ്യക്ഷനായി. ഡി.സി.സി പ്രസിഡന്റ് അഡ്വ.വി.എസ് ജോയ്, മണ്ഡലം മുസ്്‌ലിംലീഗ് ജനറല്‍ സെക്രട്ടറി കെ കുഞ്ഞിമരക്കാര്‍, നാസര്‍ കെ തെന്നല, സി.കെ.എ റസാഖ...
error: Content is protected !!