Saturday, March 14

Blog

കരിപ്പൂർ ഹജ്ജ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു
Other

കരിപ്പൂർ ഹജ്ജ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു

കരിപ്പൂർ: ഈ വർഷത്തെ കരിപ്പൂരിലെ ഹജ്ജ് ക്യാമ്പ് ഉദ്ഘാടനം സംസ്ഥാന ന്യൂനപക്ഷ ക്ഷേമ, കായിക, വഖഫ്, ഹജ്ജ് തീർത്ഥാടന വകുപ്പ് മന്ത്രി വി.അബ്ദുറഹിമാൻ നിർവ്വഹിച്ചു. യുദ്ധ ഭീഷണി നിലനിൽക്കുന്ന പ്രത്യേക സാഹചര്യത്തിൽ ആഭ്യന്തര സുരക്ഷ നിലനിൽക്കുന്നതിനും സമാധനത്തോടെയുള്ള ജീവിതം സാധ്യമാവുന്നതിനും എല്ലാവരും പ്രാർത്ഥന നടത്തണമെന്ന് തീർത്ഥാടകരോട് ആഹ്വാനം ചെയ്തു. സുരക്ഷിതമായ യാത്ര ഉറപ്പ് വരുത്തുന്നതിന്റെ ഭാഗമായിട്ടാണ് ഇപ്പോൾ തീർത്ഥാടകരുടെ ലഗേജിന്റെ ഭാരത്തിൽ നിയന്ത്രണം വരുത്തിയിട്ടുള്ളതെന്നും സാഹചര്യങ്ങളോട് പൊരുത്തപ്പെട്ട് എല്ലാവരുടേയും സുഗമമായ യാത്ര സാധ്യമാക്കുന്നതിന് ശ്രദ്ധിക്കണമെന്നും സഊദി അറേബ്യയിലെ ചൂടേറിയ കാലാവസ്ഥയിൽ ആരോഗ്യ പ്രശ്നങ്ങൾ വരാതിരിക്കാൻ മുൻകരുതലുകൾ സ്വീകരിക്കണമെന്നും മന്ത്രി പറഞ്ഞു. ഹജ്ജ് കമ്മിറ്റി ചെയർമാൻ ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട് പരിപാടിയിൽ അധ്യക്ഷത വഹിച്ചു. പി.അബ്ദുൽ ഹമീദ് മാസ്റ്റർ എം.എൽ...
Accident

കളിച്ചു കൊണ്ടിരിക്കെ നിർത്തിയിട്ട കാർ ഉരുണ്ടിറങ്ങി ദേഹത്ത് കയറി രണ്ടര വയസ്സുകാരൻ മരിച്ചു

അരീക്കോട് : കുട്ടികള്‍ കളിച്ചുകൊണ്ടിരിക്കെ നിർത്തിയിട്ട കാർ ഉരുണ്ടിറങ്ങി രണ്ടര വയസ്സുകാരൻ മരിച്ചു.കീഴുപറമ്ബ് വാലില്ലാപ്പുഴ കുറ്റൂളിയിലെ മാട്ടുമ്മല്‍ ശിഹാബിന്റെ മകൻ മുഹമ്മദ് ശസിൻ ആണു മരിച്ചത്. വാക്കാലൂർ ചെന്നിയാർ കുന്നിലുള്ള മാതാവ് ശഹാനയുടെ ജ്യേഷ്ഠത്തിയുടെ ഇരുമ്പടശ്ശേരി വീടിന്റെ മുറ്റത്ത് മറ്റു കുട്ടികളോടൊപ്പം കളിച്ചുകൊണ്ടിരിക്കെ, അയല്‍വീട്ടില്‍ നിർത്തിയിട്ട കാർ ഉരുണ്ട് കുട്ടിയുടെ ദേഹത്തു കൂടി കയറിയിറങ്ങുകയായിരുന്നു. ഉടനെ അരീക്കോട് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു. വെള്ളിയാഴ്ച വൈകീട്ട് നാലോടെയാണ് സംഭവം. സംഭവം അറിഞ്ഞ് ഖത്തറിലുള്ള പിതാവ് നാട്ടിലേക്ക് തിരിച്ചിട്ടുണ്ട്.സഹോദരങ്ങള്‍: ശാദിൻ, ശാസിയ. അരീക്കോട് സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ച മൃതദേഹം നിയമ നടപടികള്‍ക്കു ശേഷം ശനിയാഴ്ച കുനിയില്‍ ഇരിപ്പാംകുളം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ സ്താനില്‍ കബറടക്കും....
Accident

എടരിക്കോട് വീണ്ടും ലോറി അപകടം; ലോറി വീട്ടുമുറ്റത്തേക്ക് മറിഞ്ഞു

എടരിക്കോട് : പാലച്ചിറമാട് ലോറി നിയന്ത്രണം വിട്ട് വീട്ടുമുറ്റത്തേക്ക് മറിഞ്ഞു അപകടം. ലോറിയിൽ കുടുങ്ങി കിടന്ന ആളെ ഏറെ പണിപ്പെട്ടാണ് പുറത്തെടുത്തത്. വെള്ളിയാഴ്ച രാത്രിയാണ് അപകടം. നിയന്ത്രണം വിട്ട ലോറി വീടിന്റെ മതിൽ തകർത്ത് വീട്ടുമുറ്റത്തേക്ക് മറിയുകയായിരുന്നു. അപകടത്തിൽ 2 പേർക്ക് പരിക്കേറ്റു. ലോറിയിൽ ഒരാൾ ഏറെ നേരം കുടുങ്ങി കിടന്നു. ഏറെ സമയത്തിന് ശേഷം പുറത്തെടുത്ത ഇയാളെയും കോട്ടക്കൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു....
Malappuram

നിപ: 58 പേര്‍ സമ്പര്‍ക്കപ്പട്ടികയിൽ, വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ ജോയിന്റ് ഔട്ട് ബ്രേക്ക് ഇന്‍വെസ്റ്റിഗേഷന്‍

മലപ്പുറം : ജില്ലയില്‍ നിപ ബാധിച്ച രോഗിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട 6 പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ്. ഇതോടെ 13 പേരുടെ പരിശോധനാ ഫലം നെഗറ്റീവായി. ആകെ 58 പേരാണ് സമ്പര്‍ക്കപ്പട്ടികയിലുള്ളത്. നിലവില്‍ ഒരാള്‍ക്കാണ് നിപ സ്ഥിരീകരിച്ചിട്ടുള്ളത്. 7 പേര്‍ ചികിത്സയിലുണ്ട്. ഒരാള്‍ ഐസിയുവില്‍ ചികിത്സയിലുണ്ട്. ചെറിയ രോഗ ലക്ഷണങ്ങളുള്ള അഞ്ചു പേരെ മഞ്ചേരി മെഡിക്കല്‍ കോളെജില്‍ ഐസൊലേഷനില്‍ ചികിത്സയിലാണ്. ഐസൊലേഷനില്‍ കഴിയുന്നവരില്‍ 12 പേര്‍ അടുത്ത കുടുംബാംഗങ്ങളാണ്. എറണാകുളം ജില്ലയിലും പാലക്കാട് ജില്ലയിലും (തിരുവേഗപുറ) സമ്പര്‍ക്കപ്പട്ടികയിലുള്ള ഹൈ റിസ്‌ക് സമ്പര്‍ക്കത്തിലുള്ളവര്‍ അവിടെ ഐസൊലേഷനില്‍ കഴിയണം. വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ ജോയിന്റ് ഔട്ട് ബ്രേക്ക് ഇന്‍വെസ്റ്റിഗേഷന്‍ നടത്താന്‍ മന്ത്രി നിര്‍ദേശം നല്‍കി. ഫീവര്‍ സര്‍വൈലന്‍സ് നാളെ മുതല്‍...
Malappuram

ഹജ്ജ് തീർത്ഥാടനം : ആദ്യ സംഘത്തിനു ക്യാമ്പിൽ സ്വീകരണം നൽകി

കരിപ്പൂർ : സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഈ വർഷത്തെ ഹജ്ജ് തീർത്ഥാടനത്തിനു പുറപ്പെടുന്ന ആദ്യ സംഘത്തിന് വെള്ളിയാഴ്ച രാവിലെ 9 മണിക്ക് കരിപ്പൂരിൽ ഹജ്ജ് കമ്മിറ്റി ചെയർമാൻ ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോടിന്റെ നേതൃത്വത്തിൽ സ്വീകരിച്ചു. ടി.വി ഇബ്റാഹീം എം.എൽ.എ, ഹജ്ജ് കമ്മിറ്റി അംഗങ്ങളായ അഡ്വ. പി. മൊയ്തീൻ കുട്ടി, അഷ്കർ കോറാട്, കൊണ്ടോട്ടി മുൻസിപ്പാലിറ്റി ചെയർപേഴ്സൺ നിദാ സഹീർ, ഹജ്ജ് കമ്മിറ്റി അസിസ്റ്റന്റ് സെക്രട്ടറി ജാഫർ കെ. കക്കൂത്ത്, ഹജ്ജ് സെൽ സെപ്ഷ്യൽ ഓഫീസർ യു.അബ്ദുൽ കരീം ഐ.പി.എസ് (റിട്ട), സെൽ ഓഫീസർ കെ.കെ മൊയ്തീൻ കുട്ടി, യൂസുഫ് പടനിലം, തുടങ്ങിയവവരും ഹജ്ജ് ക്യാമ്പ് ഉദ്യോഗസ്ഥർ, വോളണ്ടിയർമാർ തുടങ്ങിയവരും ചടങ്ങിൽ സംബന്ധിച്ചു. എയർപോർട്ടിൽ എയർ ഇന്ത്യ എക്സപ്രസിന്റെ കൗണ്ടറിൽ ലഗേജ് കൈമാറി ക്യാമ്പ് രജിസ്ട്രേഷൻ പൂർത്തിയാക്കിയ ശേഷം ഹജ്ജ് കമ്മിറ്റി ഒരുക്കിയ പ്രത്യേക ബസ്സിലാണ് തീർത്ഥാടകർ ക്യാമ്പിലെത്തിയത്. ഈത്തപ്പ...
Malappuram

അവയവദാനത്തിന് കൈകോർക്കാനായി രജിസ്‌ട്രേഷൻ സൗകര്യം ഒരുക്കി കെ-സോട്ടോ

'എന്റെ കേരളം' പ്രദർശന വിപണന വേദിയിൽ അവയവദാന രജിസ്‌ട്രേഷനുള്ള സൗകര്യം ഒരുക്കിയിരിക്കുകയാണ് കെ-സോട്ടോ. മരണാനന്തര അവയവദാനം ചെയ്യാൻ താല്പര്യമുള്ളവർക്ക് മേളയിലെ കേരള സ്റ്റേറ്റ് ഓർഗൻ ആൻഡ് ടിഷ്യു ട്രാൻസ്പ്ലാന്റ് ഓർഗനൈസേഷന്റെ(കെ-സോട്ടോ) സ്റ്റാളിൽ നേരിട്ടെത്തി ഓൺലൈനായി രജിസ്റ്റർ ചെയ്യാവുന്നതാണ്. സംസ്ഥാനത്ത് മരണാനന്തര അവയവദാനം കൂടുതൽ പ്രോത്സാഹിപ്പിക്കുന്നതിനായുള്ള കെ-സോട്ടോയുടെ 'ജീവനേകാം ജീവനാകാം' ക്യാംപയിന് കൂടുതൽ പ്രചാരണം ലഭിക്കുന്നതിനും അവയവദാനത്തിന് സന്നദ്ധരാവുന്നവരുടെ എണ്ണം വർധിപ്പിക്കുന്നതിനുമാണ് രജിസ്‌ട്രേഷൻ ഡ്രൈവ് സംഘടിപ്പിച്ചിരിക്കുന്നത്. മേളയിൽ എത്തുന്ന പൊതുജനങ്ങൾക്ക് ഈ അവസരം പ്രയോജനപ്പെടുത്തി അവയവദാനത്തിന് സന്നദ്ധരാകാവുന്നതാണ്. രജിസ്‌ട്രേഷനായി എത്തുന്നവർ ആധാർ നമ്പർ കരുതേണ്ടത് അത്യാവശ്യമാണ്. സ്റ്റാളിലെ കെ-സോട്ടോ പ്രതിനിധികൾ രജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയാക്കാൻ സഹായിക്കും. താത്പര്യമുള്ളവർക്...
Malappuram

പറഞ്ഞ സമയത്ത് വാഴ കുലച്ചില്ല ; ഒരുലക്ഷം രൂപ നഷ്ടപരിഹാരത്തിന് വിധിച്ച് ഉപഭോക്തൃ കമ്മീഷൻ

വാഗ്ദാനം ചെയ്ത സമയത്ത് വാഴ കുലയ്ക്കാത്ത സംഭവത്തിൽ നഴ്സറി ഉടമകൾ ഒരു ലക്ഷം രൂപ നഷ്ട പരിഹാരം നൽകണമെന്ന് ഉപഭോക്തൃ കമ്മീഷൻ. വണ്ടൂർ കരിമ്പൻ തൊട്ടിയിൽ അലവി നൽകിയ പരാതിയിലാണ് കമ്മീഷന്റെ നടപടി. സ്ഥലം പാട്ടത്തിനെടുത്ത് കൃഷി ചെയ്യന്നയാളാണ് പരാതിക്കാരൻ. ചുങ്കത്തറ കാർഷിക നഴ്‌സറിയിൽ നിന്നും 150 നേന്ത്രവാഴ ഉൾപ്പെടെയുള്ള കന്നുകൾ 3425 രൂപ നൽകിയാണ് വാങ്ങിയത്. പത്ത് മാസത്തിനകം വാഴകുലക്കുമെന്നും ഓണവിപണിയിൽ വിൽപ്പന നടത്താമെന്നും കരുതിയാണ് വാഴകന്നുകൾ വാങ്ങിയത്. എന്നാൽ സമയത്ത് വാഴ കുലച്ചില്ലെന്ന് മാത്രമല്ല നേന്ത്രവാഴക്ക് പകരം സ്വർണ്ണമുഖി എന്ന ഇനത്തിൽ പെട്ട കന്നുകളാണ് അലവിക്ക് ലഭിച്ചത്. മറ്റ് കന്നുകളും ആവശ്യപ്പെട്ട പ്രകാരമായിരുന്നില്ല കിട്ടിയത്. തുടർന്നാണ് 1,64,000 രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടു കൊണ്ട് ഉപഭോക്തൃ കമ്മീഷനിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് വണ്ടൂർ കൃഷി ഓഫീസറും അഭിഭാഷക കമ്മീഷനും കൃഷിസ്ഥലം പരിശോധ...
Kerala

സംസ്ഥാന പൊലീസ് തലപ്പത്ത് വന്‍ അഴിച്ചുപണി ; എംആര്‍ അജിത് കുമാറിന് സ്ഥാനകയറ്റം, മനോജ് എബ്രഹാം വിജിലന്‍സ് ഡയറക്ടര്‍

തിരുവനന്തപുരം : സംസ്ഥാന പൊലീസ് തലപ്പത്ത് വന്‍ അഴിച്ചുപണി. ബറ്റാലിയന്‍ എഡിജിപിയായ എം ആര്‍ അജിത് കുമാറിനെ എക്‌സൈസ് കമ്മീഷണറായി നിയമിച്ച് സ്ഥാനക്കയറ്റം നല്‍കി. ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഡയറക്ടറായിരുന്ന മനോജ് ഏബ്രഹാം വിജിലന്‍സ് ഡയറക്ടറാകും. വിജിലന്‍സ് ഡയറക്ടറായ യോഗേഷ് ഗുപ്തയെ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഡയറക്ടര്‍ ജനറലായും നിയോഗിച്ചു. ജയില്‍ ഡിജിപി ആയിരുന്ന ബല്‍റാം കുമാര്‍ ഉപാധ്യയയെ കേരള പൊലീസ് അക്കാദമി ഡയറക്ടറായും എക്‌സൈസ് കമ്മിഷണറായിരുന്ന മഹിപാല്‍ യാദവിനെ ക്രൈം എഡിജിപി ആയും നിയമിച്ചു. ഐജി സേതുരാമന്‍ ജയില്‍ മേധാവിയാകും. ക്രൈംബ്രാഞ്ച് ഐജിയായിരുന്ന പി പ്രകാശിന് തീരദേശ ചുമതല നല്‍കി. ക്രൈംബ്രാഞ്ചില്‍ നിന്നും എ അക്ബറിനെ ഇന്റലിജന്‍സില്‍ നിയമിച്ചു. സ്പര്‍ജന്‍കുമാര്‍ ക്രൈംബ്രാഞ്ച് ഐജിയാകും....
Malappuram

എസ്എസ്എല്‍സി പരീക്ഷാ ഫലം വരാനിരിക്കെ വിദ്യാര്‍ത്ഥിനി ആത്മഹത്യക്ക് ശ്രമിച്ചു

മലപ്പുറം: എസ്എസ്എല്‍സി പരീക്ഷാ ഫലം വരാനിരിക്കെ തോല്‍ക്കുമെന്ന് പേടിച്ച് വിദ്യാര്‍ത്ഥിനി ആത്മഹത്യക്ക് ശ്രമിച്ചു. നിലമ്പൂര്‍ മൂത്തേടത്ത് കാരപ്പുറം സ്വദേശിയായ 15 കാരിയാണ് വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. ഉടന്‍ ബന്ധുക്കള്‍ നിലമ്പൂര്‍ ജില്ലാ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു. പ്രാഥമിക ചികിത്സ നല്‍കിയ ശേഷം മഞ്ചേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി....
Kerala

എസ്എസ്എല്‍സി ഫലം പ്രഖ്യാപിച്ചു; 99.5 വിജയ ശതമാനം, കൂടുതല്‍ എ പ്ലസ് മലപ്പുറത്ത്

തിരുവനന്തപുരം: സംസ്ഥാനത്ത് എസ്എസ് എല്‍സി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. 99.5 ശതമാനം ആണ് ഈ വര്‍ഷത്തെ വിജയശതമാനം. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 1.9 ശതമാനം കുറവ് ആണ്. പരീക്ഷയെഴുതിയ 4,26,697 വിദ്യാര്‍ഥികളില്‍ 4,24,583 പേര്‍ ഉപരിപഠനത്തിന് അര്‍ഹത നേടി. 61449 പേര്‍ ഫുള്‍ എപ്ലസ് നേടിയതായും വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. ഏറ്റവും കൂടുതല്‍ എപ്ലസ് കിട്ടിയത് മലപ്പുറം വിദ്യാഭ്യാസ ജില്ലയാണ്. 4,26,697 വിദ്യാര്‍ഥികളാണ് പരീക്ഷ എഴുതിയത്. വൈകിട്ട് നാലു മണി മുതല്‍ പിആര്‍ഡി ലൈവ് മൊബൈല്‍ ആപ്പിലും വെബ്‌സൈറ്റുകളിലും ഫലം അറിയാനാകും. കണ്ണൂര്‍ ജില്ലയിലാണ് വിജയശതമാനം ഏറ്റവും കൂടുതല്‍. തിരുവനന്തപുരത്താണ് ഏറ്റവും കുറവ്. പാലാ, മാവേലിക്കര വിദ്യാഭ്യാസ ജില്ലകള്‍ 100 ശതമാനം വിജയം നേടി. 98.28 വിജയ ശതമാനമുള്ള ആറ്റിങ്ങല്‍ വിദ്യാഭ്യാസ ജില്ലയിലാണ് ഏറ്റവും കുറവ് വിജയ ശതമാനം നേടിയത്. https://pareekshabhavan.ker...
Accident

എടരിക്കോട് കണ്ടെയ്‌നർ ലോറി അപകടം; മരണം രണ്ടായി

കോട്ടക്കൽ: എടരിക്കോട് മമ്മാലിപ്പടിയിൽ ബ്രേക്ക് നഷ്ടപ്പെട്ട കണ്ടെയ്നർ ലോറി പിറകോട്ട് വന്ന് നിരവധി വാഹനങ്ങളിൽ ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ മരണം രണ്ടായി. ഒരു വയസ്സുകരിയാണ് മരിച്ചത്. അപകടത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന തൃശ്ശൂർ വടക്കാഞ്ചേരി തിരുമറ്റക്കോട് അക്കര ഹൗസിൽ ബഷീറിന്റെ മകൾ ദുആ (ഒരു വയസ്സ്) ആണ് മരിച്ചത്. കോട്ടക്കൽ പള്ളിപ്പുറം സ്വദേശി ഫർണിച്ചർ വർക്ക് നടത്തുന്ന ബാവാട്ടി എന്ന മുഹമ്മദ് അലി അപകട സമയത്ത് മരിച്ചിരുന്നു. അപകടത്തിൽ 30 ഓളം പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രികളിലേക്ക് മാറ്റി. ഇന്ന് രാത്രി 9 മണിയോടെയായിരുന്നു അപകടം. അടിയന്തരമാർഗ്ഗമായ സേവനങ്ങൾ ഉടൻ തന്നെ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. നാട്ടുകാരും പോലീസും സന്നദ്ധ പ്രവർത്തകരുമടങ്ങിയ സംഘം പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കുകയും സംഭവസ്ഥലത്തെ നിയന്ത്രണത്തിലാക്കുകയും ചെ...
Malappuram

വളാഞ്ചേരിയില്‍ നിപ സ്ഥിരീകരിച്ചു; സമ്പര്‍ക്കത്തിലുള്ള 7 പേരുടെ ഫലം പുറത്ത് ; ജില്ലയില്‍ ആരോഗ്യ ജാഗ്രതാ നിര്‍ദ്ദേശം : മൂന്ന് കിലോമീറ്റര്‍ ചുറ്റളവില്‍ കണ്ടെയ്ന്‍മെന്റ് സോൺ

മലപ്പുറം : വളാഞ്ചേരി നഗരസഭയില്‍ നിപ സ്ഥിരീകരിച്ചതായി ആരോഗ്യ- കുടംബക്ഷേമ വകുപ്പു വീണ ജോര്‍ജ്. നഗരസഭയിലെ രണ്ടാം വാര്‍ഡില്‍ താമസിക്കുന്ന 42 കാരിക്കാണ് നിപ രോഗബാധ സ്ഥിരീകരിച്ചത്. നിലവില്‍ അവര്‍ പെരിന്തല്‍മണ്ണയിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. ഏപ്രില്‍ 25 ന് പനി ബാധിച്ച് വളാഞ്ചേരിയിലെ സ്വകാര്യ ക്ലിനിക്കില്‍ ചികിത്സ തേടിയ ഇവര്‍ പിന്നീട് ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം മെയ് ഒന്നിന് പെരിന്തല്‍മണ്ണയിലെ ആശുപത്രിയില്‍ എത്തുകയായിരുന്നു. സംസ്ഥാനത്ത് നടത്തിയ ടെസ്റ്റില്‍ നിപ കണ്ടെത്തിയതിനെ തുടര്‍ന്ന് പുനെ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. അതേസമയം രോഗിയുടെ അടുത്ത ബന്ധുക്കള്‍ ഉള്‍പ്പെടെ ഹൈറിസ്‌ക് വിഭാഗത്തില്‍ പെട്ട ഏഴു പേരുടെ 21 സാമ്പിളുകള്‍ പരിശോധിച്ചതില്‍ എല്ലാം നെഗറ്റീവായതായി മന്ത്രി അറിയിച്ചു. നിപ രോഗബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് അടിയന്തരമായി ജില്ലയിലെത്തിയ മന്ത്രി വൈകീട്ട...
Accident, Malappuram

എടരിക്കോട് മമ്മാലിപ്പടിയിൽ വൻ വാഹനാപകടം :ബ്രേക്ക് നഷ്ടമായ കണ്ടെയ്നർ ലോറി നിരവധി വാഹനങ്ങളിൽ ഇടിച്ചു ; ഒരാൾ മരണപ്പെട്ടു ; നിരവധി പേർക്ക് പരിക്ക്

എടരിക്കോട് മമ്മാലിപ്പടിയിൽ ബ്രേക്ക് നഷ്ടമായ കണ്ടെയ്നർ ലോറി നിരവധി വാഹനങ്ങളിൽ ഇടിച്ച് അപകടം. അപകടത്തിൽ ഒരാൾ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. ഒതുക്കുങ്ങൽ സ്വദേശിയായ വടക്കേതിൽ മുഹമ്മദലി ആണ് മരണപ്പെട്ടത്. മൃതദേഹം കോട്ടക്കൽ അൽമാസ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റുന്നു. പരിക്കേറ്റ മുഴുവൻ ആളുകളെയും കോട്ടക്കലിലെ വിവിധ ആശുപത്രികളിലായി പ്രവേശിപ്പിച്ചിരിക്കുകയാണ് അപകടത്തിൽ പത്തോളം വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു എന്നാണ് അറിയാൻ സാധിക്കുന്നത്. പോലീസും ഫയർ ഫോഴ്സും സന്നദ്ധ പ്രവർത്തകരും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. കണ്ടെയ്നർ നീക്കം ചെയ്യാൻ ക്രെയിൻ എത്തിയിട്ടുണ്ട് ....
Local news

പേ വിഷബാധ : ഇരകളുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരവും ശാശ്വതപരിഹാരവും ആവശ്യപ്പെട്ട് കളക്ടര്‍ക്ക് നിവേദനം നല്‍കി

പെരുവള്ളൂര്‍ : പെരുവള്ളൂരിലുള്‍പ്പടെ സംസ്ഥാനത്ത് തെരുവുനായകളുടെ കടിയേറ്റു മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം ആവശ്യപ്പെട്ടും എ ബി സി സെന്ററുകള്‍ സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ ആവശ്യപ്പെട്ടും പെരുവള്ളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ അബ്ദുല്‍ കലാം ജില്ലാ കളക്ടര്‍ക്ക് നിവേദനം നല്‍കി. പെരുവള്ളൂരില്‍ മാര്‍ച്ച് 29 ന് തെരുവു നായയുടെ കടിയേറ്റു 6 പേര്‍ ചികിത്സ തേടിയതില്‍ അഞ്ചര വയസ്സുകാരിയുടെ ജീവന്‍ നഷ്ടമായതും പെരുവള്ളൂരിലെ വിവിധ ഭാഗങ്ങളില്‍ നിന്നായി പിടികൂടിയ കുറുനരികളിലും നായയിലും പേവിഷബാധ സ്ഥിരീകരിച്ചതും ചൂണ്ടിക്കാണിച്ച് ധനസഹായവും ശാശ്വതപരിഹാരവും ആവശ്യമാണെന്ന് നിവേദനത്തില്‍ പറയുന്നു. ജില്ലയില്‍ എ ബി സി കേന്ദ്രങ്ങള്‍ സ്ഥാപിക്കുക, മൃഗങ്ങളിലെ പേ വിഷബാധ തിരിച്ചറിയുന്നതിനുള്ള ലബോറട്ടറി, മറ്റു സൗകര്യങ്ങള്‍ ജില്ലയില്‍ സ്ഥാപിക്കുക, പേ വിഷബാധ സാധ്യതയുള്ള മൃഗങ്ങളുടെ കടിയേറ്റാല്‍ പൊതുജനങ്ങള്‍ സ്വീ...
Kerala

സുധാകരനെ മാറ്റി, കെപിസിസി പ്രസിഡന്റ് ആയി സണ്ണി ജോസഫ് : അടൂര്‍ പ്രകാശ് യുഡിഎഫ് കണ്‍വീനര്‍

ദില്ലി: കെപിസിസി അധ്യക്ഷനെ ചൊല്ലിയുള്ള വിവാദങ്ങള്‍ക്കിടെ പുതിയ കെപിസിസി അധ്യക്ഷനായി സണ്ണി ജോസഫ് എംഎല്‍എയെ തെരഞ്ഞെടുത്തു. അടൂര്‍ പ്രകാശ് ആണ് യുഡിഎഫ് കണ്‍വീനര്‍. നിലവിലെ അധ്യക്ഷനായിരുന്ന കെ സുധാകരന്‍ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തക സമിതിയിലെത്തി. പിസി വിഷ്ണുനാഥ്, എപി അനില്‍കുമാര്‍, ഷാഫി പറമ്പില്‍ എന്നിവര്‍ വര്‍ക്കിംഗ് പ്രസിഡന്റുമാരാണ്. നിലവിലെ അധ്യക്ഷനായിരുന്ന സുധാകരന്റെയും കണ്‍വീനറായിരുന്ന എംഎം ഹസന്റെയും സംഭാവനകളെ അഭിനന്ദിക്കുന്നുവെന്നും കെപിസിസി പ്രസ്താവനയില്‍ വ്യക്തമാക്കി....
Malappuram

മാറുന്ന കാലത്തിനൊപ്പം വേഗത്തിൽ പദ്ധതികൾ നടപ്പാക്കും ; മുഖ്യമന്ത്രി പിണറായി വിജയൻ

പാലക്കാട് : മാറുന്ന കാലത്തിനൊപ്പം വേഗത്തിൽ പദ്ധതികൾ നടപ്പാക്കുമെന്നും ഭരണരംഗം കൂടുതൽ ഊർജസ്വലമാക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പാലക്കാട്, തൃശൂര്‍, മലപ്പുറം ജില്ലകളില്‍ പുരോഗമിക്കുന്ന വികസന പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുക, ഭരണപരമോ സാങ്കേതികമോ ആയ തടസങ്ങള്‍ നേരിടുന്നവയ്ക്ക് പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെ മലമ്പുഴ കെ.പി.എം ട്രൈപ്പന്റ ഹോട്ടല്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച മേഖലാതല അവലോകന യോഗത്തില്‍ ആമുഖ പ്രസംഗം നടത്തുകയായിരുന്നു മുഖ്യമന്ത്രി. സംസ്ഥാന സര്‍ക്കാറിന്റെ വാര്‍ഷികാഘോഷത്തിന്റെ ഭാഗമായാണ് യോഗം സംഘടിപ്പിച്ചത്. സർക്കാറും ജനങ്ങളും തമ്മിലുള്ള ഇഴയടുപ്പം വർധിപ്പിക്കാൻ കഴിഞ്ഞതോടെ പ്രശ്നപരിഹാരം എളുപ്പമായതായി മുഖ്യമന്ത്രി പറഞ്ഞു. സർക്കാർ ജനങ്ങളോട് മറുപടി പറയാൻ ബാധ്യസ്ഥരാണെന്ന പൊതുബോധം സൃഷ്ടിക്കാൻ സർക്കാറിനായി. സർക്കാർ പുറത്ത് വിട്ട പദ്ധതി പുരോഗതി റിപ്പോർട്ട് (പ്രോഗ്രസ് റിപ്പ...
Other

ഹജ്ജ് തീർത്ഥാടകർക്ക് ഹോമിയോപ്പതി മെഡിക്കൽ ക്യാമ്പ്

കോഴിക്കോട് : സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖാന്തിരം കോഴിക്കോട് എംബാർക്കേഷൻ പോയിന്റ് വഴിയുള്ള ഈ വർഷത്തെ ഹജ്ജ് തീർത്ഥാടകർക്ക് ഹോമിയോപ്പതി വകുപ്പും നാഷണൽ ആയുഷ് മിഷനും സംയുക്തമായി ഹോമിയോപ്പതി മെഡിക്കൽ ക്യാമ്പ് നടത്തുന്നു. കരിപ്പൂർ ഹജ്ജ് ഹൗസിൽ മെയ് ഒമ്പതിന് രാവിലെ ഒമ്പത് മണി മുതലാണ് ക്യാമ്പ്. 24 മണിക്കൂറും പ്രവർത്തിക്കുന്ന ക്യാമ്പിലേക്ക് മൂന്ന് ഷിഫ്റ്റായി ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. ഹജ്ജ് യാത്രയിൽ ആവശ്യമായി വരുന്ന ശിഫാ കിറ്റ് ഇത്തവണയും മുഴുവൻ ഹാജിമാർക്കും നൽകും....
university

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍

കാലിക്കറ്റ് സർവകലാശാലാ കേന്ദ്രീകൃത പ്രവേശന പരീക്ഷ - 2025 കാലിക്കറ്റ് സർവകലാശാലയുടെ 2025 അധ്യയന വർഷത്തേക്കുള്ള പി.ജി., ഇന്റഗ്രേറ്റഡ് പി.ജി., എം.പി.എഡ്., ബി.പി.എഡ്., ബി.പി.ഇ.എസ്. ഇന്റഗ്രേറ്റഡ്, എൽ.എൽ.എം., എം.എസ്.ഡബ്ല്യൂ., എം.സി.എ., എം.എ. ജേണലിസം ആന്റ് മാസ് കമ്മ്യൂണിക്കേഷൻ, എം.എസ് സി. ഹെൽത് ആന്റ് യോഗാ തെറാപ്പി, എം.എസ് സി ഫോറൻസിക് സയൻസ് പ്രോ ഗ്രാമുകളുടെ കേന്ദ്രീകൃത പ്രവേശന പരീക്ഷ (CU CET - 2025) മെയ് 14, 15, 16 തീയതികളിൽ നടക്കും. വിശദമായ സമയക്രമം വെബ്സൈറ്റിൽ. ഹാൾടിക്കറ്റ് വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അപേക്ഷകർ ഹാൾടിക്കറ്റിൽ നൽകിയിട്ടുള്ള വിഷയം പരീക്ഷാ കേന്ദ്രം, തീയതി, സമയം എന്നിവ പരിശോധിച്ച്  ശരിയാണെന്ന്  ഉറപ്പുവരുത്തേണ്ടതാണ്. തെറ്റുകൾ കാണുന്നപക്ഷം തെളിവ് സഹിതം മെയ് ഒൻപതിന് വൈകീട്ട് അഞ്ചു മണിക്ക് മുൻപായി പ്രവേശന വിഭാഗത്തെ അറിയിക്കേണ്ടതാണ്. ഇ - മെയിൽ : [email protected]...
Kerala

എസ്.എസ്.എൽ.സി പരീക്ഷ ഫലം നാളെ ; ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കാം

തിരുവനന്തപുരം: എസ്.എസ്.എൽ.സി പരീക്ഷ ഫലം വെള്ളിയാഴ്ച പ്രസിദ്ധീകരിക്കും. വൈകീട്ട് മൂന്നിന് പി.ആർ ചേംബറിൽ പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ഫലപ്രഖ്യാപനം നടത്തും. https://pareekshabhavan.kerala.gov.in/, https://keralaresults.nic.in/, https://results.kite.kerala.gov.in/ തുടങ്ങിയ വെബ്സൈറ്റുകളിൽ ഫലപ്രഖ്യാപനത്തിനുശേഷം ഫലം ലഭ്യമാകും. ടി.എച്ച്.എസ്.എൽ.സി, എ.എച്ച്.എസ്.എൽ.സി എന്നിവയുടെ ഫലവും ഇതോടൊപ്പം പ്രസിദ്ധീകരിക്കും. കേരളത്തിലെ 2964 ഉം ലക്ഷദ്വീപിലെ ഒമ്പതും ഗൾഫിലെ ഏഴും പരീക്ഷ കേന്ദ്രങ്ങളിലായി 427021 പേരാണ് ഇത്തവണ എസ്.എസ്.എൽ.സി പരീക്ഷ എഴുതിയത്. കഴിഞ്ഞ വർഷം 99.69 ശതമാനമായിരുന്നു വിജയം....
National

ഓപ്പറേഷന്‍ സിന്ദൂര്‍ ; കാണ്ഡഹാര്‍ വിമാന റാഞ്ചലിന്റെ മുഖ്യ സൂത്രധാരനും ജെയ്ഷെ മുഹമ്മദ് സുപ്രീം കമാന്‍ഡറുമായ കൊടും കുറ്റവാളി അബ്ദുള്‍ റൗഫ് അസര്‍ കൊല്ലപ്പെട്ടു

ദില്ലി: ഓപ്പറേഷന്‍ സിന്ദൂര്‍ സര്‍ജിക്കല്‍ സ്‌ട്രൈക്ക് ദൗത്യത്തില്‍ കാണ്ഡഹാര്‍ വിമാന റാഞ്ചലിന്റെ മുഖ്യ സൂത്രധാരനും ജെയ്ഷെ മുഹമ്മദ് സുപ്രീം കമാന്‍ഡറുമായ കൊടും കുറ്റവാളി അബ്ദുള്‍ റൗഫ് അസര്‍ കൊല്ലപ്പെട്ടു. ബഹവല്‍പൂരിലെ ജെയ്ഷെ മുഹമ്മദിന്റെ ലോഞ്ച് പാഡുകളും ആസ്ഥാനവും ലക്ഷ്യമിട്ട് ഇന്ത്യ നടത്തിയ ആക്രമണത്തില്‍ ആണ് വധിച്ചത്. ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റ അബ്ദുള്‍ റൗഫ് അസര്‍ ചികിത്സയില്‍ തുടരുന്നതിനിടെയാണ് മരിക്കുന്നത്. 2007 ഏപ്രില്‍ മുതല്‍ ഭീകര സംഘടനയായ ജയ്‌ഷേ മുഹമ്മദിന്റെ സുപ്രീം കമാന്‍ഡറായി പ്രവര്‍ത്തിക്കുന്ന അബ്ദുല്‍ റൗഫ് അസറിനെ 2010 ഡിസംബറില്‍ അമേരിക്ക ഭീകരനായി പ്രഖ്യാപിച്ചിരുന്നു. ജെയ്ഷെ മുഹമ്മദ്, ലഷ്‌കര്‍-ഇ-തൊയ്ബ എന്നിവയിലെ സുപ്രീം കമാന്‍ഡറും ജെയ്ഷെ മുഹമ്മദ് (ജെഎം) തലവന്‍ മസൂദ് അസ്ഹറിന്റെ ഇളയ സഹോദരനുമാണ് റൗഫ്. മസൂദ് അസറിന്റെ കുടുംബത്തിലെ പത്തു പേരും അടുപ്പമുള്ള നാലു പേരും കൊല്ലപ്പ...
Kerala

ഹജ്ജ് ക്യാമ്പുകളുടെ സംസ്ഥാനതല ഉദ്ഘാടനം നാളെ

കണ്ണൂര്‍ : ഈ വര്‍ഷത്തെ ഹജ്ജ് ക്യാമ്പുകളുടെ സംസ്ഥാനതല ഉദ്ഘാടനവും കണ്ണൂര്‍ ഹജ്ജ് ഹൗസിന്റെ ശിലാസ്ഥാപനവും വെളളിയാഴ്ച വൈകുന്നേരം 3 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിക്കും. കണ്ണൂര്‍ എയര്‍പോര്‍ട്ടില്‍ പുതിയ കാര്‍ഗോ കോംപ്ലക്‌സിലാണ് ഹജ്ജ് ക്യാമ്പ് ഒരുക്കിയിട്ടുള്ളത്. ചടങ്ങില്‍ വഖഫ്, ഹജ്ജ് തീര്‍ത്ഥാടന വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍ അധ്യക്ഷത വഹിക്കും. കെ.കെ ശൈലജ ടീച്ചര്‍ എം.എല്‍എ യാത്ര രേഖകള്‍ കൈമാറും. രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍, സ്പീകര്‍ എ.എന്‍ ഷംസീര്‍, എം.പി മാര്‍, എം.എല്‍.എമാര്‍, തുടങ്ങി മത, സാമൂഹിക, രാഷ്ട്രീയ, സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ സംബന്ധിക്കും. കണ്ണൂരില്‍ നിന്നും ആദ്യ വിമാനം മെയ് പതിനൊന്നിന് ഞായറാഴ്ച പുലര്‍ച്ചെ നാലിന് 171 തീര്‍ത്ഥാടകരുമായി യാത്ര തിരിക്കും. മെയ് 29 വരെ 29 സര്‍വ്വീസുകളാണ് കണ്ണൂരില്‍ നിന്നും ഷെഡ്യൂള്‍ ചെയ്തിട...
Accident

മുംബൈയിൽ വാഹനാപകടം; കൊടിഞ്ഞി സ്വദേശി മരിച്ചു

തിരൂരങ്ങാടി : മുംബൈയിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ ആയിരുന്ന കൊടിഞ്ഞി സ്വദേശി മരിച്ചു. കൊടിഞ്ഞി കോറ്റത്തങ്ങാടി ക്രസൻ്റ് റോഡ് സ്വദേശി പരേതനായ കുഞ്ഞവറാൻ കുട്ടി, പാത്തുമ്മയ് എന്നിവരുടെ മകൻ കൊടിഞ്ഞിയിലെ മുൻകാല ഡ്രൈവർ പാട്ടശ്ശേരി മുസ്തഫ ആണ് മരിച്ചത്. മുംബൈയിൽ വാഹനാപകടത്തിൽ പെട്ട് ഏതാനും ദിവസങ്ങളായി ചികിത്സയിൽ ആയിരുന്നു. മക്കൾ: റിയാസ്, ഹാരിസ്.മമ്മുദു സഹോദരൻ...
Local news, Malappuram

നവപാഠ്യ പദ്ധതികൾ അധ്യാപന സ്വാതന്ത്ര്യത്തിന് വെല്ലുവിളിയാകരുത് : പി.എം.എ സലാം

വേങ്ങര: പുതിയ പാഠ്യപദ്ധതി പരിഷ്ക്കരണവും പുതിയ വിദ്യാഭ്യാസ നയങ്ങളും അധ്യാപകർക്കും വിദ്യാർത്ഥികൾക്കും വെല്ലുവിളിയാകരുതെന്ന് പി.എം.എ സലാം അഭിപ്രായപ്പെട്ടു. പാഠപുസ്ത നവീകരണങ്ങളിൽ ചിരിത്രത്തെ വിസ്മരിക്കരുതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കണ്ണമംഗലം ധർമ്മഗിരി കോളേജിൽ വെച്ച് നടന്ന കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ദ്വിദിനക്യാമ്പിൻ്റെ സമാപന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന പ്രസിഡൻ്റ് സൈനുൽ ആബിദീൻ അധ്യക്ഷത വഹിച്ചു. ജില്ലാ ഓർഗനൈസിംഗ് സെകട്ടറി ലത്തീഫ് മംഗലശ്ശേരി, സംസ്ഥാന ജനറൽ സെക്രട്ടറി എം. മൻസൂർ മാടമ്പാട്ട്, മാഹീൻ ബാഖവി, കെ. നൂറുൽ അമീൻ, സി.എച്ച് ഷംസുദ്ധീൻ, ഹുസൈൻ പാറാൽ ,കെ.വി മുജീബ് റഹ്മാൻ, സി.മുഹമ്മദ് സജീബ്, വി.ഫുആദ് ,എം.എൻ റഫീഖ് എന്നിവർ പ്രസംഗിച്ചു. സർവ്വീസിൽ നിന്ന് വിരമിക്കുന്ന സംസ്ഥാന നേതാക്കളായ ടി.പി. അബ്ദുൽ ഹഖ്, ടി.പി. അബ്ദുൽ റഹീം, സ...
Other

മലപ്പുറത്ത് വീണ്ടും നിപ സ്ഥിരീകരിച്ചു ; രോഗബാധ പെരിന്തല്‍മണ്ണയില്‍ ചികിത്സയില്‍ കഴിയുന്ന യുവതിക്ക്

മലപ്പുറം : മലപ്പുറത്ത് വീണ്ടും നിപ സ്ഥിരീകരിച്ചു. പെരിന്തല്‍മണ്ണയിലെ ആശുപത്രിയില്‍ ചികിത്സയിലിരുന്ന വളാഞ്ചേരി സ്വദേശിനിയായ 42 കാരിക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഒരാഴ്ചയായി പനി ബാധിച്ച് ചികിത്സയിലായിരുന്നു. സംശയം തോന്നിയാണ് പൂനെയിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് സിറം പരിശോധനയ്ക്ക് അയച്ചത്. ഇതിലാണ് നിപ രോഗം സ്ഥിരീകരിച്ചത്. പനി, ചുമ, ശ്വാസതടസം തുടങ്ങിയ രോഗ ലക്ഷണങ്ങള്‍ ഉണ്ടായിരുന്നതിനെ തുടര്‍ന്നാണ് സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചത്. മരുന്ന് നല്‍കിയിട്ട് അസുഖം മാറുന്നില്ല. നിപ ലക്ഷണങ്ങളെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് സ്രവം പരിശോധനക്കയച്ചത്. ആരോഗ്യ വകുപ്പ് സ്ഥിതി നിരീക്ഷിക്കുകയാണ്....
Malappuram

ഹജ്ജ് ക്യാമ്പ് 2025 – ഒരുക്കങ്ങള്‍ പൂര്‍ണ്ണം ; തീര്‍ത്ഥാടകര്‍ വെള്ളിയാഴ്ച മുതല്‍ എത്തിത്തുടങ്ങും : ആദ്യ വിമാനം കരിപ്പൂരില്‍ നിന്നും ശനിയാഴ്ച പുലര്‍ച്ചെ 1.10 ന്

കരിപ്പൂര്‍ : ദേശ, ഭാഷ, വര്‍ണ്ണങ്ങള്‍ക്കപ്പുറം ഒരേ മനസ്സും, ഒരേ മന്ത്രവുമായി വിശുദ്ധ ഗേഹം ലക്ഷ്യമാക്കി നീങ്ങുന്ന ഹജ്ജ് തീര്‍ത്ഥാടകരെ സ്വീകരിക്കാനൊരുങ്ങി ഹജ്ജ് ക്യാമ്പുകള്‍. തീര്‍ത്ഥാടകരെ ഹൃദ്യമായി സ്വീകരിക്കുന്നതിനും പ്രയാസ രഹിതമായി യാത്രായാക്കുന്നതിനും ആവശ്യമായ എല്ലാ സജ്ജീകരണങ്ങളും ഒരുക്കങ്ങളും കരിപ്പൂര്‍ ഹജ്ജ് ക്യാമ്പില്‍ പൂര്‍ത്തിയായി. ഹാജിമാരെ സ്വീകരിക്കുന്നതിന് ഹജ്ജ് ഹൗസിന്റെ ഇരു കെട്ടിടങ്ങളും പൂര്‍ണ്ണ സജ്ജമായിട്ടുണ്ട്. വിമാനത്താവളത്തിലും ഹാജിമാര്‍ക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. ഹജ്ജ് അപേക്ഷാ സമര്‍പ്പണം ആരംഭിച്ചത് മുതല്‍ തീര്‍ത്ഥാടകരുടെ പുറപ്പെടല്‍ വരെയുള്ള വിവിധ തലങ്ങളിലുള്ള എല്ലാ പ്രവര്‍ത്തനങ്ങളും സുഗമവും തീര്‍ത്ഥാടക സൗഹൃദവുമാക്കുന്നതിന് സംസ്ഥാന സര്‍ക്കാറിന്റെയും ഹജ്ജ് കമ്മിറ്റിയുടേയും നേതൃത്വത്തില്‍ സമയബന്ധിതമായ പ്രവര്‍ത്തനങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ...
Malappuram

ഓഫീസുകളില്‍ വിവരം സൂക്ഷിച്ചില്ലെങ്കില്‍ ഓഫീസ് മേധാവിക്കെതിരെ നടപടി: വിവരാവകാശ കമ്മീഷണര്‍

മലപ്പുറം : ഫയലുകളും രേഖകളും ക്രമപ്പെടുത്തി സൂക്ഷിക്കേണ്ട ബാധ്യത ഓഫീസ് മേധാവിക്കാണെന്നും വിവരം ലഭ്യമല്ല എന്ന് വിവരാവകാശ അപേക്ഷക്ക് മറുപടി നല്‍കിയാല്‍ ഓഫീസ് മേധാവിക്കെതിരെ നടപടി സ്വീകരിക്കുമെന്നും സംസ്ഥാന വിവരാവകാശ കമ്മീഷണര്‍ ഡോ. കെ.എം ദിലീപ്. മലപ്പുറം കലക്ടറേറ്റ് കോണ്‍ഫറസ് ഹാളില്‍ നടന്ന വിവരാവകാശ കമ്മീഷന്‍ സിറ്റിംഗിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. മലപ്പുറം നഗരസഭയിലെ ചീനിത്തോട് ഡ്രെയിനേജ് വൃത്തിയാക്കിയില്ലെങ്കില്‍ അതു സംബന്ധിച്ച രേഖ നല്‍കണം. വിവരാവകാശ നിയമ പ്രകാരം വിവരം ആവശ്യപ്പെട്ടിട്ടും മുഹമ്മദ് ഇബ്റാഹീമിന്റെ അപേക്ഷയിന്‍മേല്‍ വിവരം നല്‍കിയിട്ടില്ലെന്നും ഇതു സംബന്ധിച്ച് നഗരസഭ ഉദ്യോഗസ്ഥരോട് വിശദീകരണം ആവശ്യപ്പെടാനും തീരുമാനിച്ചു. സിറ്റിംഗില്‍ 33 പരാതികളാണ് പരിഗണിച്ചത്. ഇതില്‍ 26 പരാതികള്‍ തീര്‍പ്പാക്കി. റവന്യൂ വകുപ്പ്, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍, പോലീസ് എന്നിവയുമായി ബന്ധപ്പെട്...
National

വാഹനാപകടങ്ങളില്‍ പരിക്കേല്‍ക്കുന്നവര്‍ക്ക് ഇനി 1.5 ലക്ഷം രൂപ വരെ സൗജന്യ ചികിത്സ ; വിജ്ഞാപനമിറക്കി കേന്ദ്രം : അറിഞ്ഞിരിക്കാം ഈ കാര്യങ്ങള്‍

ന്യൂഡല്‍ഹി: വാഹനാപകടങ്ങളില്‍ പരുക്കേല്‍ക്കുന്നവര്‍ക്കു രാജ്യത്തെവിടെയും പണമടയ്ക്കാതെ, 1.5 ലക്ഷം രൂപ വരെ സൗജന്യ ചികിത്സ ലഭിക്കുന്ന പദ്ധതിയുടെ വിജ്ഞാപനം കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കി. രാജ്യവ്യാപകമായി സര്‍ക്കാര്‍-സ്വകാര്യ മേഖലയിലെ നിര്‍ദിഷ്ട ആശുപത്രികളില്‍ പണം അടയ്ക്കാതെ അടിയന്തരചികിത്സ ഉറപ്പാക്കും. മേയ് 5 മുതല്‍ പദ്ധതി നിലവില്‍ വന്നുവെന്നു പറയുന്നുണ്ടെങ്കിലും സംസ്ഥാനങ്ങള്‍ക്ക് അറിയിപ്പ് ലഭിച്ചിട്ടില്ല. മാര്‍ഗ നിര്‍ദേശങ്ങള്‍ പിന്നീടു പുറത്തിറക്കുമെന്നാണ് കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയം അറിയിച്ചിരിക്കുന്നത്. 'കാഷ്‌ലെസ് ട്രീറ്റ്‌മെന്റ് ഓഫ് റോഡ് ആക്‌സിഡന്റ് വിക്ടിംസ് സ്‌കീം-2025' എന്ന പദ്ധതിസംബന്ധിച്ച് കേന്ദ്ര ഗതാഗതമന്ത്രാലയം ചൊവ്വാഴ്ച വിജ്ഞാപനമിറക്കി. അപകടമുണ്ടായി ഏഴു ദിവസം വരെയാണ് പദ്ധതിയുടെ ആനുകൂല്യം. പദ്ധതിയുടെ പട്ടികയില്‍ ഉള്‍പ്പെട്ട ആശുപത്രികളിലാണ് ചികിത്സ ലഭിക്കുക. മറ്റ് ആശുപത്രികളിലാണ് പ...
Local news

ദേശീയ പണിമുടക്ക് വിജയിപ്പിക്കണം ; കെഎസ്ഇബി വർക്കേഴ്സ് അസോസിയേഷൻ

തിരൂരങ്ങാടി : വൈദ്യുതി മേഖലയുടെ സ്വകാര്യവൽക്കരണം അടക്കമുള്ള കേന്ദ്ര സർക്കാരിൻ്റെ ജനവിരുദ്ധ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ മെയ് 20 ന് നടക്കുന്ന ദേശീയ പണിമുടക്ക് വിജയിപ്പിക്കണമെന്ന് കെഎസ്ഇബി വർക്കേഴ്സ് അസോസിയേഷൻ തിരൂരങ്ങാടി ഡിവിഷൻ ജനറൽ ബോഡി യോഗം ആവശ്യപ്പെട്ടു. അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡണ്ട് ദിലീപ് ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ തിരൂരങ്ങാടി ഡിവിഷൻ പ്രസിഡണ്ട് ഉസ്മാൻ മടവനാരി അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡണ്ട് രമേഷ്.വി, സംസ്ഥാന കമ്മറ്റി അംഗം അനിൽകുമാർ.വി, ഡിവിഷൻ സെക്രട്ടറി ജയരാജ് എം.പി എന്നിവർ സംസാരിച്ചു. യോഗത്തിൽ രാജേഷ് സ്വാഗതവും പരമേശ്വരൻ നന്ദിയും പറഞ്ഞു....
Kerala

രാജ്യസുരക്ഷയെ അപകടപ്പെടുത്താന്‍ ആരെയും അനുവദിക്കരുത്, പാക്കിസ്ഥാന്‍ ഉള്‍പ്പെടെയുള്ളവര്‍ ഭീകരതയെ പ്രോല്‍സാഹിപ്പിക്കുന്നത് അവസാനിപ്പിക്കണം ; പികെ കുഞ്ഞാലിക്കുട്ടി

തിരുവനന്തപുരം: പാക്കിസ്താന്‍ ഉള്‍പ്പെടെയുള്ളവര്‍ ഇനിയെങ്കിലും ഭീകരതയെ പ്രോല്‍സാഹിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്ന് മുസ്ലിം ലീഗ് ദേശിയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. രാജ്യസുരക്ഷയെ അപകടപ്പെടുത്താന്‍ ആരെയും അനുവദിക്കരുത്. അത്തരത്തിലുള്ള അതിക്രമങ്ങള്‍ ഏത് ഭാഗത്ത് നിന്നുണ്ടായാലും അതിനെ രാജ്യം ധൈര്യസമ്മേതം ഒറ്റക്കെട്ടായി നേരിടുമെന്നതിന് തെളിവാണ് ഓപ്പറേഷന്‍ സിന്ദൂരെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. പെഹല്‍ഗാമില്‍ ഭീകരവാദികള്‍ ഇല്ലാതാക്കിയത് നിരപരാധികളായ വിനോദസഞ്ചാരികളെയാണ്. ആക്രമണം വഴി തീവ്രവാദികള്‍ കശ്മിരിനെ തന്നെ തകര്‍ക്കാനാണ് ശ്രമിച്ചത്. അവരുടെ എക ജീവിതാശ്രയമായ വിനോദസഞ്ചാര വരുമാനം നിലച്ചു. ഭീകരതക്കെതിരായ ശക്തമായ മറുപടിയാണ് ഇന്ത്യ നല്‍കിയതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു....
National

തകര്‍ത്തത് 21 ഭീകര കേന്ദ്രങ്ങളില്‍ 9 എണ്ണം മാത്രം ; ഓപ്പറേഷന്‍ സിന്ദൂരിന് രണ്ടാം ഘട്ടമുണ്ടാകും : ലക്ഷ്യമിടുന്നത് പഹല്‍ഗാം ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരന്‍ ടി ആര്‍ എഫ് തലവന്‍ ഷെയ്ഖ് സജ്ജാദ് ഗുല്ലിന്റേതടക്കം താവളങ്ങള്‍, സജ്ജാദ് ഗുല്ല് കേരളത്തില്‍ കഴിഞ്ഞിരുന്നെന്ന് എന്‍ഐഎ : സാധാരണക്കാരെ ആക്രമിച്ചാല്‍ തിരിച്ചടിക്കാന്‍ സൈന്യത്തിന് ഉത്തരവ്

ദില്ലി : പാകിസ്ഥാന്‍ ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്ത ഓപ്പറേഷന്‍ സിന്ദൂരിന് രണ്ടാം ഘട്ടമുണ്ടെന്ന് സൂചന നല്‍കി കേന്ദ്രം. ഇന്ത്യയുടെ പട്ടികയിലുള്ള 21 ഭീകര കേന്ദ്രങ്ങളില്‍ കഴിഞ്ഞ രാത്രി ആക്രമിച്ചത് 9 എണ്ണം മാത്രമാണ്. ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യ ലക്ഷ്യമിടുന്നത് പഹല്‍ഗാം ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരന്‍ ടി ആര്‍ എഫ് തലവന്‍ ഷെയ്ഖ് സജ്ജാദ് ഗുല്ലിന്റേതടക്കം താവളങ്ങളാണ്. റാവല്‍പിണ്ടിയിലെ ഇയാളുടെ താവളവും ലക്ഷ്യത്തിലുണ്ട്. പാകിസ്ഥാന്‍ സൈനിക കേന്ദ്രങ്ങളടക്കം ആക്രമിക്കാന്‍ മടിക്കില്ലെന്ന് ഇന്ത്യ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സാധാരണക്കാരെ ആക്രമിച്ചാല്‍ തക്കതായ തിരിച്ചടി നല്‍കാന്‍ സൈന്യത്തിന് സ്വാതന്ത്ര്യം നല്‍കി. ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ സര്‍വകക്ഷിയോഗം ദില്ലിയില്‍ ചേരുന്നുണ്ട്. സജ്ജാദ് അഹമ്മദ് ഷെയ്ഖ് എന്നും അറിയപ്പെടുന്ന ഗുല്‍, പാകിസ്ഥാനിലെ റാവല്‍പിണ്ടിയില്‍ ലഷ്‌കര്‍ ...
error: Content is protected !!