Monday, March 9

Blog

താനൂർ ശോഭപറമ്പിൽ വെടിക്കെട്ട് അപകടത്തിൽ പരിക്കേറ്റയാൾ മരിച്ചു
Accident

താനൂർ ശോഭപറമ്പിൽ വെടിക്കെട്ട് അപകടത്തിൽ പരിക്കേറ്റയാൾ മരിച്ചു

താനൂർ : ശോഭപറമ്പ് ക്ഷേത്രത്തിൽ ഉത്സവത്തോടനുബന്ധിച്ച് വഴിപാടായി പൊട്ടിക്കാനുള്ള കതീനകുറ്റി നിറക്കുന്നതിനിടയിൽ അബദ്ധത്തിൽ പൊട്ടി തെറിച്ച അപകടത്തിൽ പരിക്കേറ്റ ചികിത്സയിലായിരുന്നയാൾ മരിച്ചു. ഓലപ്പീടിക കിഴക്കെമുക്കോല സ്വദേശി കറുത്തേടത്ത് മുഹമ്മദ് കുട്ടി (60) ആണ് മരിച്ചത്. കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഡിസംബർ 30 ന് ഉച്ചക്ക് ഒന്നരമണിയോടെയാണ് അപകടം നടന്നത്. അപകടത്തിൽ ആറ് പേർക്കാണ് പരിക്കേറ്റത്.കബറടക്കം നാളെ (ബുധൻ)ഉച്ചക്ക് ഓല പീടിക ബദർപള്ളി കബറ സ്ഥാനിൽ, ഭാര്യ: കദീജ ,മക്കൾ: മുഹമ്മദ് അസ്ലാം, ജംഷീറ, മരുമക്കൾ: സഫ് ല , നിസാർ,...
Obituary

മുസ്ലിം ലീഗ് നേതാവും മുൻ മന്ത്രിയുമായ വി.കെ.ഇബ്രാഹിം കുഞ്ഞ് അന്തരിച്ചു

കൊച്ചി : മുന്‍ മന്ത്രിയും മുസ്‌ലീം ലീഗ് നേതാവുമായ വി.കെ ഇബ്രാഹിം കുഞ്ഞ് അന്തരിച്ചു. അന്ത്യം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍.രണ്ട് ദിവസം മുമ്ബ് സ്ഥിതി വഷളാവുകയായിരുന്നു. നാല് തവണ എംഎല്‍എയും രണ്ട് തവണ മന്ത്രിയുമായിട്ടുള്ള അദ്ദേഹം മുസ്‌ലിം ലീഗ് ഉന്നതാധികാരസമിതിയിലടക്കം പ്രവർത്തിച്ചിട്ടുണ്ട്. ചന്ദ്രിക ഡയറക്ടർ ബോർഡ് അംഗമടക്കമുള്ള പദവികള്‍ വഹിച്ചിരുന്നു. 2001ലും 2006ലും മട്ടാഞ്ചേരിയില്‍ നിന്നും 2011ലും 2016ലും കളമശേരിയില്‍ നിന്നും നിയമസഭാംഗമായ അദ്ദേഹം ശ്വാസകോശ അർബുദത്തെ തുടർന്ന് ഏറെനാള്‍ ചികിത്സയിലായിരുന്നു. ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് ഇന്നലെയാണ് ഇബ്രാഹിംകുഞ്ഞിനെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എംഎസ്‌എഫിലൂടെയാണ് വി കെ ഇബ്രാഹിംകുഞ്ഞ് രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങിയത്. 2001 ലും 2006 ലും മട്ടാ‍ഞ്ചേരിയില്‍ നിന്ന് മത്സരിച്ചു. 2011ലും, 2016ലും കളമശ്ശേരിയെ പ്രതിനിധീകരിച്ചു. മട്ട...
Accident

സ്കൂട്ടറിൽ നിന്ന് വീണ യുവതി ബസ് കയറി മരിച്ചു

തൃശ്ശൂർ: ബസിനടിയിലേക്ക് മറിഞ്ഞുവീണ് ഇരിങ്ങാലക്കുട സ്വദേശിയായ സ്കൂട്ടർ യാത്രിക മരിച്ചു.സ്കൂട്ടറിൽ യാത്ര ചെയ്യുന്നതിനിടയിൽ സ്വകാര്യ ബസിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ ബസിനടിയിലേക്കു വീണ് യുവതി മരിച്ചു. ഇരിങ്ങാലക്കുട കൊട്ടിലിങ്ങപ്പാടം ആസാദ് റോഡിൽ കരിപ്പുര വീട്ടിൽ അഷറഫിൻ്റെ മകൾ ആഫിദ(28)യാണ് മരിച്ചത്. കൊടകര വെള്ളിക്കുളങ്ങര റോഡിൽ നെല്ലിപ്പറമ്പിൽ തിങ്കളാഴ്ച വൈകീട്ട് എട്ടുമണിയോടെയായിരുന്നു അപകടം. സംഭവത്തെക്കുറിച്ച് ദൃക്‌സാക്ഷികൾ പറയുന്നതിങ്ങനെയാണ്. ആഫിദയാണ് സ്കൂട്ടർ ഓടിച്ചിരുന്നത്. വാഹനത്തിൽ ഒരു കുട്ടിയും ബന്ധുവായ സ്ത്രീയുമുണ്ടായിരുന്നു. പത്തു കുളങ്ങരയിലുള്ള ബന്ധുവീട്ടിൽ പോയി മടങ്ങുകയായിരുന്നു ഇവർ. നെല്ലിപ്പറമ്പിൽവെച്ച് ആഫിദ സ്വകാര്യ ബസിനെ മറികടക്കാൻ ശ്രമിച്ചു. എതിരേ നിന്നു വന്ന ബൈക്കിൽ സ്കൂട്ടർ തട്ടി. ഈ സമയം പിറകിൽ നിന്നു വന്ന ബൈക്കും ആഫിദയുടെ സ്കൂട്ടറിൽ ത്തട്ടി. മറിഞ്ഞുവീണ ആഫിദയുടെ ശരീരത്തിൽ ബസ...
Other

ലോകബ്രെയില്‍ ദിനാചരണവും ഹയര്‍സെക്കന്‍ഡറി തുല്യതാ ക്ലാസ് ജില്ലാതല ഉദ്ഘാടനവും വേങ്ങരയിൽ നടത്തി

വേങ്ങര: ലോകബ്രെയില്‍ ദിനാചരണവും ഹയര്‍സെക്കന്‍ഡറി തുല്യതാ ക്ലാസ് ജില്ലാതല ഉദ്ഘാടനവും വേങ്ങര ജി.എം.വി.എച്ച്.എസ്.എസില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.എ. ജബ്ബാര്‍ ഹാജി നിര്‍വഹിച്ചു. കാഴ്ചപരിമിതര്‍ക്ക് സംസ്ഥാന സാക്ഷരതാമിഷന്റെയും കേരള ഫെഡറേഷന്‍ ഓഫ് ബ്ലൈന്‍ഡ് അധ്യാപക ഫോറത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ നടത്തുന്ന ദീപ്തി ബ്രെയില്‍ സാക്ഷരത പദ്ധതിയുടെ രണ്ടാം ഘട്ടം ആരംഭിച്ചു. ബ്രെയില്‍ സാക്ഷരത പദ്ധതി ഒന്നാംഘട്ടം പ്രവര്‍ത്തന റിപ്പോര്‍ട്ട് സംസ്ഥാന സാക്ഷരതാ മിഷന്‍ അസിസ്റ്റന്റ് ഡയറക്ടര്‍ ലിജോ പി. ജോര്‍ജിന് നല്‍കി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പ്രകാശനം ചെയ്തു. സാക്ഷരതാമിഷന്‍ അസിസ്റ്റന്റ് ഡയറക്ടര്‍ ലിജോ പി ജോര്‍ജ്, സാക്ഷരതാ മിഷന്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ പി.വി. ശാസ്തപ്രസാദ്, ഇ.കെ അഷ്റഫ് മാസ്റ്റര്‍, നോഡല്‍ പ്രേരക് പി. ആബിദ, പ്രേരക്മാരായ എ. സുബ്രഹ്‌മണ്യന്‍, വി. സ്മിത മോള്‍, കാഴ്ചപരിമിതരായ ബ്രെയില്‍ പഠി...
Information

ചെറുമുക്ക് വെഞ്ചാലി – തണ്ണീർ തടങ്ങളിൽ പക്ഷി സർവേയിൽ കണ്ടെത്തിയത് 72 ഇനം പക്ഷികളെ

. തിരൂരങ്ങാടി: ദേശീയ പക്ഷി ദിനത്തോടനുബന്ധിച്ച് ചെറുമുക്ക് - വെഞ്ചാലി തണ്ണീർ തടങ്ങളിൽ നടത്തിയ ഏഷ്യൻ വാട്ടർബേർഡ് സെൻസസിൽ 72 ഇനം പക്ഷികളെ കണ്ടെത്തി. തുടർച്ചയായ അഞ്ചാമത്തെ വർഷമാണ് ചെറുമുക്ക് - വെഞ്ചാലി തണ്ണീർത്തടങ്ങളിൽ ഏഷ്യൻ വാട്ടർബേർഡ് സെൻസസ് നടത്തുന്നത്. കഴിഞ്ഞ വർഷം 69 ഇനം പക്ഷികളെ മാത്രമാണ് കണ്ടെത്തിയതെങ്കിലും അതിനു മുമ്പുള്ള സർവേകളിൽ 80 ലേറെ ഇനം പക്ഷികളെ ഇവിടെ കണ്ടെത്തിയിരുന്നു. പി എസ് എം ഒ കോളേജ് ഭൂമിത്രസേന ക്ലബ്ബിന്റെയും മലപ്പുറം സോഷ്യൽ ഫോറസ്ട്രി ഡിവിഷന്റെയും ചെറുമുക്ക് നാട്ടുകാര്യം കൂട്ടായ്മയുടെയും മലപ്പുറം ബേഡേഴ്സിന്റെയും നേതൃത്വത്തിൽ നടത്തിയ സർവ്വേ പക്ഷി നിരീക്ഷകനും വന്യജീവി ഫോട്ടോഗ്രാഫറുമായ വിജേഷ് വള്ളിക്കുന്ന് ഉൽഘാടനം ചെയ്തു. ചെറുമുക്ക് നാട്ടുകാര്യം കൂട്ടായ്മ പ്രസിഡൻറ് വിപി കാദർ ഹാജി അധ്യക്ഷനായ ചടങ്ങിൽ സെക്രട്ടറി മുസ്തഫ ചെറുമുക്ക് സ്വാഗതം പറഞ്ഞു. ഈ പി സൈദലവി, കെ വി ലത്തീഫ്,...
Other

വാട്സ്ആപ്പ് വോയിസ് മെസേജിൻ്റെ പേരിൽ യുവാവിനെ മർദ്ദിച്ചതായി പരാതി

തിരൂരങ്ങാടി: വാട്സാപ് ഗ്രൂപ്പിൽ ഫോർവേഡ് ചെയ്ത വോയ്സ് മെസേജിന്റെ പേരിൽ യുവാവിനെ മർദ്ദിച്ചതായി പരാതി. ചെറുമുക്ക് സ്വദേശിയായ കേരള കൗമുദി ലേഖകൻ എ കെ. മുസ്തഫ ചെറുമുക്കിനെയാണ് ചെറുമുക്ക് വെസ്റ്റ് സ്വദേശി തലാപ്പിൽ സ്വദേശി അബ്ദുസ്സലാം മർദിച്ചത്. സംഭവത്തിൽ താനൂർ പോലീസ് കേസെടുത്തു. ചെറുമുക്കിലേ നാട്ടുകൂട്ടം എന്ന വാട്സ്ആപ് ഗ്രൂപ്പിൽ സലാമിൻ്റെ ശബ്ദ സന്ദേശം മുസ്തഫ ഫോർ വേഡ് ചെയ്തിരുന്നു. ഇതിൽ പ്രകോപിതനായ സലാം, മുസ്തഫയെ റോഡിൽ തടഞ്ഞുനിർത്തി അസഭ്യ വാക്കുകളും തെറിയും വിളിച്ച് മർദിച്ചു എന്നാണ് പരാതി. വെള്ളിയാഴ്ച രാത്രി 9.15ഓടെ ചെറുമുക്ക് വെസ്റ്റ് കോട്ടേരിതാഴം റോഡിലാണ് നടന്നത്. ചെറുമുക്ക് നാട്ടുകൂട്ടം വാട്സാപ് ഗ്രൂപ്പിൽ ഇട്ട വോയ്സ് മെസേജ് അബ്ദുസ്സലാമിനെ കുറിച്ചുള്ളതല്ലെന്നും പലരും അത്തരം മെസേജുകൾ ഗ്രൂപ്പിൽ ഇട്ടിട്ടുണ്ട് എന്നും മുസ്തഫ പറഞ്ഞു. എന്നിട്ടും പ്രകോപിതനായ അബ്ദുസ്സലാം തന്നെ വീട്ടിൽ കയറി മർദ്ദിക്ക...
Accident

വ്യായാമത്തിനായി കെട്ടിയ കയറില്‍ കുരുങ്ങി വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം

പാലക്കാട് : വ്യായാമത്തിനായി അടുക്കളയിൽ കെട്ടിയ കയറില്‍ കുരുങ്ങി വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം. കൂറ്റനാട് പുളിക്കല്‍ വീട്ടില്‍ അലിമോന്റെ മകള്‍ ആയിഷ ഹിഫയാണ് (11) മരിച്ചത്.വട്ടേനാട് ജി വിഎച്ച്‌ എസ് എസ് ആറാം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്നു. ഇന്നലെയായിരുന്നു സംഭവം നടന്നത്. കുട്ടിയുടെ മാതാവും സഹോദരിയും പുറത്തുപോയ സമയത്താണ് കുട്ടിക്ക് അപകടമുണ്ടായത്. വീട്ടിലുണ്ടായിരുന്ന കുട്ടിയുടെ മുത്തശ്ശിമാര്‍ കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കയറില്‍ കുരുങ്ങി നില്‍ക്കുന്ന നിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ ഇവര്‍ സമീപവാസികളെ അറിയിച്ചു. തുടര്‍ന്ന് കുട്ടിയെ എടപ്പാളിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിച്ചെങ്കിലും മരിച്ചിരുന്നു. തൃത്താല പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ഉയരം വർധിപ്പിക്കുന്നതിനുള്ള വ്യായാമത്തിനായി വീട്ടിലെ അടുക്കളയില്‍ കെട്ടിയിരുന്ന കയറില്‍ കുരുങ്ങിയാണ് കുട്ടി അപക...
Obituary

രണ്ട് വയസുകാരി കുളത്തിൽ വീണു മരിച്ചു

തീരൂർ: രണ്ട് വയസുകാരി വീടിനടുത്തുള്ള കുളത്തിൽ വീണു മരിച്ചനിലയിൽ കണ്ടെത്തി. തൃപ്പങ്ങോട് സ്വദേശി മൂന്നാംകുറ്റി വീട്ടിൽ നിയാസിൻ്റെ മകൾ ഹെൻസ (2) ആണ് മരിച്ചത്. ഞായറാഴ്ച ഉച്ചയ്ക്ക് ഒരു മണിക്ക് തൃപ്പങ്ങോട് ചേമ്പും പടിയിലുള്ള വീടിന് സമീപത്തെ വയലിലെ കുളത്തിൽ വീണു കിടക്കുന്ന നിലയിൽ കണ്ടെത്തുകയായിരുന്നു. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു....
Obituary

വേങ്ങര പഞ്ചായത്തംഗം കെ.പി.ഫസൽ എടത്തോള അന്തരിച്ചു

​വേങ്ങര: വേങ്ങര ഗ്രാമപഞ്ചായത്തിലെ പൂങ്കുടായി മൂന്നാം വാർഡ് മെമ്പറും പൊതുപ്രവർത്തകനുമായ കെ.പി. ഫസൽ എടത്തോള (58) അന്തരിച്ചു. വേങ്ങര ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് കെ പി.ഹസീന ഫസലിന്റെ ഭർത്താവാണ്. അസുഖബാധിതനായി കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ആശുപത്രിയിൽ ചികിത്സയിൽ കഴിയവേയായിരുന്നു അന്ത്യം. മക്കൾ : തിത്തുമ്മ ഫർഹാന, ⁠മുഹമ്മദ് ഹാസിൽ, ⁠റിസാ ഫാത്തിമ. മരുമക്കൾ : ഹിഷാം അലി കണ്ണമംഗലം, ⁠സൻജീദ് ഫെറോക്ക്. കബറടക്കം ഇന്ന് വൈകുന്നേരം4 മണിക്ക് കുന്നാ ഞ്ചേരി പള്ളിയിൽ....
Sports

ദക്ഷിണമേഖലാ വനിതാ ഫുട്ബോൾ: കാലിക്കറ്റ് റണ്ണറപ്പ് 

ചെന്നൈ: തമിഴ്‌നാട്ടിലെ അളഗപ്പ സർവകലാശാലയിൽ ഡിസംബർ 29 മുതൽ ജനുവരി 2 വരെ നടന്ന ദക്ഷിണമേഖലാ അന്തർസർവകലാശാലാ വനിതാ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ കാലിക്കറ്റ് സർവകലാശാല റണ്ണറപ്പ് കിരീടം കരസ്ഥമാക്കി. കഴിഞ്ഞ വർഷത്തെ ചാമ്പ്യന്മാരായ കാലിക്കറ്റ് ഇത്തവണ ശക്തമായ പോരാട്ടത്തിനൊടുവിലാണ് വെള്ളി മെഡൽ നേടിയത്. ഫെബ്രുവരിയിൽ അണ്ണാമലൈ സർവകലാശാലയിൽ നടക്കാനിരിക്കുന്ന അഖിലേന്ത്യാ അന്തർസർവകലാശാല ചാമ്പ്യൻഷിപ്പിലേക്ക് കാലിക്കറ്റ് ടീം യോഗ്യത നേടുകയും ചെയ്തു. യോഗ്യതാ മത്സരത്തിൽ ചെന്നൈ ജീപ്പിയർ സർവകലാശാലയെ 4-0 എന്ന സ്കോറിന് തകർത്താണ് കാലിക്കറ്റ് ലീഗ് റൗണ്ടിലെത്തിയത്. ലീഗിലെ ആദ്യ മത്സരത്തിൽ ചെന്നൈ വേൽസ് സർവകലാശാലയെ 2-1 ന് പരാജയപ്പെടുത്തി. എന്നാൽ അണ്ണാമലൈ സർവകലാശാലയോടും ഭാരതിദാസൻ സർവകലാശാലയോടും നടന്ന മത്സരങ്ങൾ ഗോൾ രഹിത സമനിലയിൽ ( 0-0 ) അവസാനിച്ചു. ഇതോടെ അണ്ണാമലൈ സർവകലാശാലയ്ക്കും കാലിക്കറ്റിനും അഞ്ച് പോയിന്റുകൾ വീതം ലഭിച്ചെങ്കില...
Obituary

വീട്ടുകാരുമായി സംസാരിച്ചുകൊണ്ടിരിക്കെ 19 വയസ്സുകാരി കുഴഞ്ഞുവീണു മരിച്ചു

വഴിക്കടവ് : വീട്ടുകാരുമായി വീട്ടുമുറ്റത്ത് സംസാരിച്ചുകൊണ്ടിരിക്കെ 19 വയസ്സുകാരി കുഴഞ്ഞുവീണു മരിച്ചു. വഴിക്കടവ് കെട്ടുങ്ങൽ മഞ്ഞക്കണ്ടൻ ജാഫർഖാന്റെ മകൾ രിഫാദിയ ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം. കസേരയിൽ നിന്നും പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നു. ഉടനെ പാലാട് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. മാതാവ് നൂർജഹാൻ സഹോദരി റിസ് വാന....
Accident

അബുദാബിയിൽ വാഹനാപകടം: കൊണ്ടോട്ടി സ്വദേശിയുടെ മൂന്ന് മക്കളും വീട്ടുജോലിക്കാരിയും മരിച്ചു

അബുദാബി: അബുദാബിയിൽ വാഹനാപകടം, കൊണ്ടോട്ടി സ്വദേശിയുടെ മൂന്ന് മക്കളും വീട്ടുജോലിക്കാരിയും മരിച്ചു. കൊണ്ടോട്ടി കിഴിശ്ശേരി പുളിയക്കോട് ​പുളിയക്കോട് കൂറ്റപ്പാറ ഇടിഞ്ഞാറുക്കുണ്ടിൽ സ്വദേശി മണിയൽ അബ്ദുൽ ലത്തീഫിന്റെ മൂന്ന് മക്കളാണ് അപകടത്തിൽപ്പെട്ടത്. : ദുബായിൽ നിന്നും സൗദി അറേബ്യയിലേക്കുള്ള യാത്രയ്ക്കിടെ അബുദാബിയിൽ വെച്ചാണ് അപകടം. അപകടത്തിൽ മൂന്ന് മലയാളി കുട്ടികളും അവരുടെ വീട്ടുജോലിക്കാരിയും മരിച്ചു. . ലത്തീഫിന്റെ മൂന്ന് മക്കളും സംഭവസ്ഥലത്തുതന്നെ മരണപ്പെട്ടതായാണ് പ്രാഥമിക വിവരങ്ങൾ. ഇവർക്കൊപ്പം ഉണ്ടായിരുന്ന ഹൗസ് മെയ്‌ഡും അപകടത്തിൽ മരിച്ചു.​മൃതദേഹങ്ങൾ നിലവിൽ അബുദാബിയിലെ മഫ്രഖ് ഹോസ്പിറ്റലിൽ സൂക്ഷിച്ചിരിക്കുകയാണ്. അപകടത്തിന്റെ കൂടുതൽ വിവരങ്ങൾ ലഭ്യമായി വരുന്നതേയുള്ളൂ. ലത്തീഫും കുടുംബവും വർഷങ്ങളായി പ്രവാസലോകത്ത് താമസിച്ചു വരികയാണ്. ഒരു കുടുംബത്തിലെ മൂന്ന് കുരുന്നുകളുടെ വിയോഗം കിഴിശ്ശേരി മേഖലയ...
Obituary

ചരമം: മൂന്നിയൂർ കുവ്വതൊടിക സുലൈഖ

തിരൂരങ്ങാടി: മൂന്നിയൂർ ചിനക്കൽ പരേതനായ കറുത്താമാക്കകത്ത് മുഹമ്മദ്‌ ഹാജിയുടെ ഭാര്യ കുവ്വത്തൊടിക സുലൈഖ (70) അന്തരിച്ചു. മക്കൾ: സുഹറ,കുഞ്ഞീവി, ആയിഷബി, സഫിയ, ഖൈറുന്നീസ, ഹസ്സൻകുട്ടി,ജാബിർ. മരുമക്കൾ: ഇബ്രാഹിം, ലത്തീഫ്, അഷ്‌റഫ്‌,റസാഖ്, ഹസീന, റിസ്‌വാന. മയ്യിത്ത് നിസ്കാരം ഇന്ന്(ഞായർ) രാവിലെ 9.30 മണിക്ക് മൂന്നിയൂർ ചിനക്കൽ ജുമാ മസ്ജിദിൽ....
Accident

മദീനയിൽ വാഹനാപകടത്തിൽ മലപ്പുറം സ്വദേശികളായ 4 അംഗ കുടുംബം മരിച്ചു

മദീന: മദീനക്ക് സമീപമുണ്ടായ വാഹനാപകടത്തിൽ മലപ്പുറം സ്വദേശികളായ കുടുംബത്തിലെ നാലുപേർ മരിച്ചു. 3 പേർക്ക് പരിക്കേറ്റു. മലപ്പുറം വെള്ളില യു കെ പടി സ്വദേശിയും ഇപ്പൊൾ തിരൂർക്കാട് തോണിക്കരയിൽ താമസിക്കുന്നയാളുമായ നടുവത്ത് കളത്തിൽ അബ്​ദുൽ ജലീൽ (52), ഭാര്യ തസ്‌ന തോടേങ്ങൽ (40), മകൻ നടുവത്ത്‌ കളത്തിൽ ആദിൽ (14), ജലീലിൻ്റെ മാതാവ് മൈമൂനത്ത്‌ കാക്കേങ്ങൽ (73) എന്നിവരാണ് മരിച്ചത്. അബ്ദുൽ ജലീലിന്റെ മറ്റു മക്കളായ അയിഷ (15) മദീന കിങ് ഫഹദ് ആശുപത്രിയിലും, ഹാദിയ (9), നൂറ (7) എന്നിവർ സൗദി ജർമൻ ആശുപത്രിയിലും ചികിത്സയിലാണ്. ജിദ്ദയിൽ നിന്ന് അബ്​ദുൽ ജലീലും കുടുംബവും മദീന സന്ദർശനം കഴിഞ്ഞു മടങ്ങുമ്പോഴാണ് അപകടം. .കുടുംബം സഞ്ചരിച്ച ജി.എം.സി വാഹനത്തിൽ ഏഴ്​ പേർ ഉണ്ടായിരുന്നു. ഇവർ സഞ്ചരിച്ച വാഹനം തീറ്റപ്പുല്ല്​ കയറ്റിവന്ന ലോറിയുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. ജിദ്ദ-മദീന റോഡിൽ മദീനയിൽ നിന്ന് 100 കിലോമീറ്റർ അകലെ വാദി ഫ...
Crime

ഇൻസ്റ്റഗ്രാമില്‍ പരിചയപ്പെട്ട 12 കാരിയെ പീഡിപ്പിച്ച 17 കാരനെതിരെ പോലീസ് കേസെടുത്തു.

തലശ്ശേരി : ഇൻസ്റ്റഗ്രാമില്‍ പരിചയപ്പെട്ട 12 കാരിയെ പീഡിപ്പിച്ച 17 കാരനെതിരെ പോലീസ് കേസെടുത്തു. പെണ്‍കുട്ടിയെ വിളിച്ചുവരുത്തി ബലാത്സംഗം ചെയ്തതിനാണ് കൗമാരക്കാരനെതിരേ കേസ് എടുത്തത്. പട്ടാപ്പകല്‍ 12 വയസുകാരിയെ ബലാത്സംഗം ചെയ്തു എന്നാണ് പരാതി. തലശേരിക്കു സമീപമുള്ള നഗരത്തിലെ ബസ്സ്റ്റാൻഡിനു സമീപം പണി തീരാത്ത കെട്ടിടത്തില്‍ വച്ചാണ് പെണ്‍കുട്ടി പീഡനത്തിനിരയായത്. ഡിസംബർ 29ന് രാവിലെ 10-നാണ് സംഭവം. ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പതിനേഴുകാരൻ പെണ്‍കുട്ടിയെ പ്രലോഭിപ്പിച്ചു പണിതീരാത്ത കെട്ടിടത്തില്‍ എത്തിച്ച്‌ മാനഭംഗപ്പെടുത്തുകയായിരുന്നു. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇൻസ്റ്റഗ്രാം പ്രണയത്തില്‍ കുടുങ്ങി നിരവധി പെണ്‍കുട്ടികളാണ് ഇങ്ങനെ പല കെണികളും ചെന്നു വീഴുന്നത്. സോഷ്യല്‍ മീഡിയയില്‍ മാത്രം പരിചയമുള്ള ആളുകളെ വിശ്വസിച്ചാണ് പലരും വീടുവിട്ട് ഇറങ്ങുന്നത്. ഇവർ പിന്നീട് ക്രിമിനല്‍ സം...
Obituary

കൊടിഞ്ഞി കുന്നത്തേരി മുഹമ്മദ് കുട്ടി ഹാജി അന്തരിച്ചു

കൊടിഞ്ഞി : സെൻട്രൽ ബസാർ സലഫി മസ്ജിദിന് സമീപത്തെ കെ എം എച്ച് സ്റ്റോർ ഉടമ കുന്നത്തേരി മുഹമ്മദ് കുട്ടി ഹാജി (80) അന്തരിച്ചു. കബറടക്കം ഇന്ന് 4.30 ന് കൊടിഞ്ഞി പള്ളിയിൽ. ഭാര്യ, ഫാത്തിമ. മക്കൾ : സലീം , ഷാഹിദ്, ഷക്കീല, ശഫാന. മരുമക്കൾ: മുനീറ, മുബഷിറ, ഹനീഫ, റഈസ്.
Politics

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് വിജയപരാജയം: യൂത്ത്‌ലീഗ് പഠന റിപ്പോര്‍ട്ട് കൈമാറി

തിരൂരങ്ങാടി: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ തിരൂരങ്ങാടി മണ്ഡലത്തില്‍ യു.ഡി.എഫിനുണ്ടായ വിജയ പരാജയങ്ങള്‍ വിലയിരുത്തി മുസ്്‌ലിം യൂത്ത്‌ലീഗ്. തിരൂരങ്ങാടി മണ്ഡലം യൂത്ത്‌ലീഗ് കമ്മിറ്റി പ്രത്യേകം തെയ്യാറാക്കിയ പഠന റിപ്പോര്‍ട്ട് വിശദമായ ചര്‍ച്ചക്ക് ശേഷം മണ്ഡലം മുസ്്‌ലിംലീഗ് കമ്മിറ്റിക്ക് കൈമാറി. മുസ്്‌ലിംലീഗ് മണ്ഡലം പ്രസിഡന്റ് സി.എച്ച് മഹ്മൂദ് ഹാജിക്കാണ് റിപ്പോര്‍ട്ട് കൈമാറിയത്.തിരൂരങ്ങാടി നിയോജക മണ്ഡലത്തിലെ 86 ഡിവിഷനുകളിലേയും 79 വാര്‍ഡുകളിലേയും 9 ബ്ലോക്ക് ഡിവിഷനിലേയും രണ്ട് ജില്ലാ പഞ്ചായത്തിലേയും വോട്ടിംഗ് നില, വിജയ പരാജയ കാരണങ്ങള്‍, വാര്‍ഡിലെ പ്രധാന വ്യക്തികളുടെ സഹകരണം, പരാജയപ്പെട്ട വാര്‍ഡുകളിലെ തോല്‍വിക്ക് കാരണം എന്നിങ്ങനെ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് മുതല്‍ ഫലം പുറത്ത് വരുന്നത് വരെയുള്ള സമഗ്ര റിപ്പോര്‍ട്ടാണ് യൂത്ത്‌ലീഗ് തെയ്യാറാക്കിയിട്ടുള്ളത്.16 പേജുള്ള റിപ്പോര്‍ട്ട് സമര്‍പ്പണ ചടങ്ങില്‍ തിര...
Other

ഓറിയൻ്റൽ എച്ച്എസ്എസ് എൻഎസ്എസ് ക്യാമ്പ് സമാപിച്ചു

തിരൂരങ്ങാടി ഓറിയന്റൽ ഹയർ സെക്കണ്ടറി സ്കൂൾ എൻ എസ് എസ് യൂണിറ്റിന്റെ സപ്ത ദിന സഹവാസ ക്യാമ്പ് കൊളപ്പുറം ഗവൺമെൻറ് ഹൈസ്കൂളിൽ സമാപിച്ചു. യുവത ഗ്രാമതയുടെ സമഗ്രതക്കായ് ഇനിയുമൊഴുകും മാനവ സ്നേഹത്തിൻ ജീവ വാഹിനിയായ് എന്ന പ്രമേയത്തിൽ സാമൂഹ്യ പ്രതിബദ്ധതയും അർപ്പണ മനോഭാവവുമുള്ള ഒരു തലമുറയെ വാർത്തെടുക്കുന്നതിനായി വിവിധ മേഖലകളിൽ പരിശീലനവും വൈദഗ്ധ്യവും നൽകുന്ന വിവിധ സെഷനുകൾ ഉൾപ്പെട്ട ഏഴ് ദിവസത്തെ സഹവാസ ക്യാമ്പിൻ്റെ സമാപനത്തിന്റെ ഉദ്ഘാടനം അബ്ദുറഹിമാൻ നഗർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ലൈല പുല്ലൂണി നിർവഹിച്ചു. ക്യാമ്പിനോടനുബന്ധിച്ച് വരച്ച തിരൂരങ്ങാടി ഓറിയൻറൽ ഹയർസെക്കണ്ടറി സ്കൂൾ എൻഎസ്എസ് യൂണിറ്റിൻ്റെ ചുമർചിത്രം സ്കൂൾ മാനേജർ എം കെ ബാവ സാഹിബ് കൊളപ്പുറം ഗവൺമെൻറ് ഹൈസ്കൂളിന് സമർപ്പിച്ചു. പ്രിൻസിപ്പാൾ ഒ ഷൗക്കത്തലി മാസ്റ്റർ അധ്യക്ഷത വഹിച്ചു. വേങ്ങര ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജുസൈറ മൻസൂർ,അബ്ദുറഹിമാൻ നഗർ ഗ്രാമപഞ്ച...
Obituary

നന്നമ്പ്ര ദുബൈപീടിക സ്വദേശി ടി.പി.മുഹമ്മദ് അലി അന്തരിച്ചു

നന്നമ്പ്ര : ദുബായ് പീടിക സ്വദേശി തെയ്യാലിങ്ങൽ പുതുക്കാടൻ മുഹമ്മദ്‌ അലി (57) അന്തരിച്ചു.മയ്യിത്ത് നിസ്കാരം 2.01.2026 ന് രാവിലെ 9.30 ന് തട്ടത്തലം ജുമാ മസ്ജിദിൽ. ഭാര്യ നഫീസ കോഴിച്ചന. മക്കൾ : ഷുഹൈബ്, റബീഹ്, റൈഹാൻ, മുനവിറ.മരുമക്കൾ : നുസ്രത്, നാസർ പൊന്മുണ്ടം. മുസ്ലിം ലീഗ് നന്നമ്പ്ര പഞ്ചായത്ത് കമ്മിറ്റി ജനറൽ സെക്രട്ടറി മുസ്തഫ ഊർപ്പായിയുടെ ഭാര്യാ സഹോദരൻ ആണ്....
Accident

മരം മുറിക്കുന്നതിനിടെ കിണറിലേക്ക് വീണ് യുവാവിന് പരിക്ക്

മലപ്പുറം : മൊറയൂർ പോത്ത് വെട്ടിപ്പാറയിൽ ബഷീർ കൊട്ടുകരയുടെ പുരയിടത്തിലെ കിണറിനോട് ചേർന്ന് നിൽക്കുന്ന പ്ലാവ് മുറിക്കുന്നതിനിടെ ഒഴുകൂർ വാറച്ചാൽ വീട്ടിൽ അബ്ദുനാസർ എന്ന മുജീബ് ആണ് അപകടത്തിൽ പെട്ടത്. മരം മുറിച്ച് തള്ളുന്നതിനിടെ കിണറിൽ വീഴുകയായിരുന്നു. മുപ്പത്തഞ്ച് അടി ആഴവും വെള്ളമില്ലാത്തതും അടിഭാഗം പാറയുള്ളതുമായ കിണറിൽ പ്രവർത്തിച്ചുകൊണ്ടിരുന്ന മരം മുറി യന്ത്രം സഹിതമാണ് കിണറിലേക്ക് വീണത്. വീഴ്ച്ചയിൽ ഒരു കാലിന് ഗുരുതരമായി പരിക്ക് പറ്റി. മലപ്പുറം അഗ്നി രക്ഷാ സേനയിലെ ഫയർ ആന്റ് റെസ്ക്യൂ ഓഫീസർ കെ സുധീഷ് കിണറിൽ ഇറങ്ങി നെറ്റിൽ ആളെ കയറ്റി പുറത്തെത്തിച്ച് സേനയുടെ ആബുലൻസിൽ മഞ്ചേരി മെഡിക്കൽ കോളേജിൽ എത്തിച്ചു. സീനിയർ ഫയർ ആന്റ് റെസ്ക്യൂ ഓഫീസർമാരായ എം.പ്രദീപ് കുമാർ, കെ.മുഹമ്മദ് കുട്ടി എന്നിവരുടെ നേതൃത്തത്തിൽ ഫയർ ആന്റ് റെസ്ക്യൂ ഓഫീസർമാരായ മനോജ് മുണ്ടേക്കാടൻ, അപൂപ് ശ്രീധരൻ, കെ അബ്ദുൾ ജബാർ, അക്ഷയ് രാജീവ്, ശ്യാം...
Other

പുതുവർഷാഘോഷം: നിരത്തുകളിൽ നിയമ ലംഘനങ്ങൾ തടയാൻ മോട്ടോർ വാഹന വകുപ്പിന്റെ കർശന പരിശോധന

കൊണ്ടോട്ടി : പുതുവർഷാഘോഷത്തോടനുബന്ധിച്ച് റോഡപകടങ്ങൾ തടയാൻ മോട്ടോർ വാഹന വകുപ്പ് കർശന പരിശോധനയുമായി രംഗത്തിറങ്ങി. കൊണ്ടോട്ടി മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരായ പി. കെ. മുഹമ്മദ് ഷഫീഖ്, എ. കെ. മുസ്തഫ, കെ. സി. സൗരഭ് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തുന്നത്.ആഘോഷത്തിമർപ്പിൽ അമിതാവേശക്കാർ ചീറിപ്പായാൻ സാധ്യത കണക്കിലെടുത്ത് ദേശീയ-സംസ്ഥാന പാതകൾക്ക് പുറമെ കൊണ്ടോട്ടി, എടവണ്ണപാറ, അരീക്കോട്, മൊറയൂർ, എയർപോർട്ട് പരിസരം, വിനോദകേന്ദ്രങ്ങൾ തുടങ്ങിയ ഇടങ്ങളിലാണ് പരിശോധന ശക്തമാക്കിയത്. നിരത്തിൽ കൈ കാണിച്ചാൽ നിർത്താത്ത വാഹനങ്ങൾ പിടികൂടാൻ ക്യാമറകളും ഉപയോഗിക്കുന്നുണ്ട്.മദ്യപിച്ചുള്ള വാഹനയാത്ര, മൊബൈൽ ഫോൺ ഉപയോഗം, അമിതവേഗത, ഇരുചക്ര വാഹനങ്ങളിൽ രണ്ടിലധികം ആളുകളെ കയറ്റൽ, സിഗ്നൽ ലംഘനം, രൂപമാറ്റം വരുത്തിയ വാഹനങ്ങൾ, അമിത ശബ്ദമുണ്ടാക്കുന്ന സൈലൻസർ മാറ്റിയ വാഹനങ്ങൾ, എയർ ഹോൺ ഉപയോഗിക്കുന്ന വാഹനങ്ങൾ, മറ്റുള്ളവരുടെ ഡ്രൈവിങ്ങി...
Other

പത്താം വാർഡ് മുൻ മെമ്പർ ചോലക്കൻ റഫീഖ് മൊയ്തീനെ യൂത്ത് ലീഗ് കമ്മിറ്റി ആദരിച്ചു

വേങ്ങര : അഞ്ച് വർഷക്കാലം പത്താം വാർഡിൽ വികസന വിപ്ലവം തീർത്ത ജനസേവകൻ ചോലക്കൻ റഫീഖ് മൊയ്തീനെ പാത്താം വാർഡ് യൂത്ത് ലീഗ് കമ്മിറ്റി ആദരിച്ചു. കമ്മറ്റിയുടെ സ്നേഹോപഹാരം പെരിന്തൽമണ്ണ MLA നജീബ് കാന്തപുരം കൈമാറി. അഞ്ചു വർഷത്തെ താങ്കളുടെ വികസന മുന്നേറ്റങ്ങൾ നാടിന്റെ ചരിത്രത്തിൽ അടയാളപ്പെടുത്തപ്പെട്ടവയാണ്. പത്താം വാർഡ് യൂത്ത് ലീഗ് കമ്മിറ്റിയുടെ ഈ ആദരം താങ്കളുടെ നിസ്വാർത്ഥ സേവനത്തിനുള്ള അംഗീകാരമാണ്. തുടർന്നും നാടിന്റെ നന്മയ്ക്കായി പ്രവർത്തിക്കാൻ താങ്കൾക്ക് സാധിക്കട്ടെ.ചടങ്ങിൽ പത്താം വാർഡ് യൂത്ത് ലീഗ് അംഗങ്ങളായ ജാബിർ CK.കബീർ P .സിയാദ് CK. ബഷീർ PT. അസീസ് CK. ഇർഷാദ് P . സഹദ് K എന്നിവർ പങ്കെടുത്തു...
Other

കെ.എസ്.ടി.യു അവുക്കാദർകുട്ടി നഹ അധ്യാപക അവാർഡ് എ.പി. അബ്ദുസമദ് മാസ്റ്റർക്ക്

തിരൂരങ്ങാടി: വിദ്യാഭ്യാസ ജില്ല കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയൻ (കെ.എസ്.ടി.യു) അഞ്ചാമത് അവുക്കാദർകുട്ടി നഹ അധ്യാപക അവാർഡിന് താനൂർ ഉപജില്ലയിലെ കൊടിഞ്ഞി കടുവാളൂർ എ എം എൽ പി സ്കൂൾ പ്രധാന അധ്യാപകൻ എ. അബ്ദു സമദ് മാസ്റ്റർ അർഹനായി. ഉപഹാര സമർപ്പണം ഇന്ന് വ്യാഴം വൈകിട്ട് അഞ്ചിന് ചെമ്മാട്ട് നടക്കും. ജില്ലാ പഞ്ചായത്ത് അംഗം ശരീഫ് കുറ്റൂർ ഉദ്ഘാടനം ചെയ്യും. കെ എസ് ടി യു വാർഷിക കൗൺസിൽ മീറ്റ്, പുതിയ വർഷത്തേക്കുള്ള ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് എന്നിവയും ഇതോടനുബന്ധിച്ച് നടക്കും. കൊടിഞ്ഞി കടുവാളൂർ എ.എം.എൽ.പി സ്കൂളിൽ നിന്ന് 32 വർഷത്തെ സ്തുത്യർഹമായ സേവനത്തിനുശേഷമാണ് അദ്ദേഹം വിരമിക്കാനിരിക്കുന്നത്. കുട്ടികളുടെ പ്രിയപ്പെട്ട 'സമദ് മാഷ്' സങ്കീർണ്ണമായ പാഠഭാഗങ്ങളെ ലളിതമായി അവതരിപ്പിക്കാനും, പഠനത്തിൽ പിന്നാക്കം നിൽക്കുന്ന കുട്ടികളെ ചേർത്തുപിടിക്കാനും തയാറായി. സ്കൂളിന്റെ ഭൗതികവും വിജ്ഞാനപരവുമായ വളർച്ചയിൽ പങ്ക് വഹിച്ചു....
Accident

ചെമ്മാട്ട് ബസ്സിടിച്ച് പരിക്കേറ്റ കാൽ നടയാത്രക്കാരൻ മരിച്ചു

തിരൂരങ്ങാടി : ചെമ്മാട്ട് ബസ്സിടിച്ച് പരിക്കേറ്റ കാൽ നടയാത്രക്കാരൻ മരിച്ചു. തേഞ്ഞിപ്പാലം ചെനക്കലങ്ങാടി സ്വദേശി പറമ്പൻ മുല്ലശ്ശേരി കുഞ്ഞുമുഹമ്മദിന്റെ മകൻ ഷംസുദ്ദീൻ (56) ആണ് മരിച്ചത്.ഇന്നലെ രാവിലെ ചെമ്മാട് കോഴിക്കോട് റോഡിൽ വച്ചായിരുന്നു അപകടം. ഇദ്ദേഹം ജോലി ചെയ്യുന്ന സ്ഥലത്തേക്ക് റോഡ് മുറിച്ച് കടക്കുന്നതിനിടെ ബസ് ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ താലൂക്ക് ആശുപത്രിയിൽ പ്രഥമ ശുശ്രൂഷ നൽകിയ ശേഷം കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചെങ്കിലും രാത്രിയോടെ മരണപ്പെട്ടു.കബറടക്കം ഇന്ന് പടിഞ്ഞാറേ ജുമുഅത്ത് പള്ളിയിൽ.ഭാര്യ സാജിത.മക്കൾ: മുഹമ്മദ് ആദിൽ, ഫാത്തിമ ദിയാന, ഫാത്തിമ സിതാര, അബ്ദുൽ വലീദ്.സഹോദരങ്ങൾ : അബ്ദുസ്സലാം, അബ്ദുസ്സലിം, മാരിയത്തുൽ ഖിബ്തിയ, ലുബൈന....
Obituary

നന്നമ്പ്രയിലെ മുത്തശ്ശി തടത്തിൽ ചക്കി അന്തരിച്ചു

നന്നമ്പ്ര: വെള്ളിയാമ്പുറത്തെ തടത്തില്‍ ചക്കി(106)അന്തരിച്ചു. ഭർത്താവ്‌: പരേതനായ ചക്കപ്പന്‍. മക്കള്‍: രാമന്‍, കാളി, കുറുംമ്പ, വേലായുധന്‍.
Obituary

കളിയാട്ടമുക്ക് ചെമ്പൻ സുലൈഖ അന്തരിച്ചു

മൂന്നിയൂർ : കളിയാട്ടമുക്ക് ചെമ്പൻ സുലൈഖ (47) അന്തരിച്ചു. ഖബറടക്കം വ്യാഴം രാവിലെ 8 ന് കളിയാട്ടമുക്ക് ജുമഅത്ത് പള്ളിയിൽ. പിതാവ്: പരേതനായ കുഞ്ഞഹമ്മത്. ഭർത്താവ്: കെ വി ഇബ്രാഹീംകോയ. മക്കൾ: മുഹമ്മത് ഫവാസ്, മുഹമ്മത് റിയാസ്, ഫാത്തിമ ഫൈറൂസ, റഷ.സഹോദരങ്ങൾ: കരീം,. ശിഹാബ്, നൗഷാദ്.
Accident

പാണ്ടിമുറ്റത്ത് കുടിവെള്ള പദ്ധതിക്കുള്ള പൈപ്പിൽ ഇടിച്ച് സ്കൂട്ടർ യാത്രക്കാരൻ്റെ കാൽപാദം അറ്റു പോയി

നന്നമ്പ്ര: കുടിവെള്ള പദ്ധതിക്ക് ഇറക്കി വെച്ച പൈപ്പിൽ സ്കൂട്ടർ ഇടിച്ച് യാത്രക്കാരൻ്റെ കാൽപാദം അറ്റുപോയി. പാണ്ടിമുറ്റം - കൊടിഞ്ഞി റോഡിൽ പാണ്ടിമുറ്റത്തിനും വെള്ളിയമ്പുറത്തിനും ഇടയിലുള്ള സി കെ പടിയിൽ ആണ് സംഭവം. യൂണിവേഴ്സിറ്റി സ്വദേശിയായ സജാദിനാണ് (37) പരിക്കേറ്റത്. ഇയാളെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഇന്ന് പുലർച്ചെ 5 നാണു സംഭവം. താനൂർ നഗരസഭയുടെ കുടിവെള്ള പദ്ധതിക്കായി റോഡരികിൽ വലിയ പൈപ്പുകൾ ഇറക്കി വെച്ചിട്ടുണ്ട്. സ്കൂട്ടർ ഇതിൽ ഇടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തിൽ സജാദിൻ്റെ ഇടത്തെ കാൽപാദം അറ്റു പോയിരുന്നു. ഏതാനും മീറ്ററുകൾ ദൂരേക്ക് തെറിച്ചു പോയിരുന്നു. സംഭവം ശ്രദ്ധയിൽ പെട്ടവർ വിവരമറിയിച്ചതിനെ തുടർന്ന് ആംബുലൻസ് എത്തി ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു. പാണ്ടിമുറ്റം കൊടിഞ്ഞി റോഡിൽ റോഡിന്റെ ഇരു സൈഡിലും പൈപ്പുകൾ ഇറക്കിയിട്ടത് കാരണം വാഹനാപകടങ്ങൾ ഉണ്ടാകുന്നുണ്ട്. കാൽ nasa യാത്രക...
Other

മലപ്പുറത്ത് അമ്മയും മകനും പുഴയിൽ മരിച്ച നിലയിൽ

മലപ്പുറം : പുഴകടവിൽ കുളിക്കാൻ ഇറങ്ങിയ അമ്മയും മകനും മുങ്ങി മരിച്ചു മലപ്പുറം കൂട്ടിലങ്ങാടി പടിഞാറ്റുമുറി വെള്ളം കൊള്ളിപ്പാടം പുഴകടവിൽ കുളിക്കാനിറങ്ങിയ അമ്മയും മകനും മുങ്ങിമരിച്ചു. തമിഴ്നാട് സ്വദേശിയും പടിഞ്ഞാറ്റുമുറിയിലെ താമസക്കാരിയുമായ സിബിന (32), മകൻ മുഹമ്മദ് സിയാൻ (10) എന്നിവരാണ് മരിച്ചത്. പടിഞ്ഞാറ്റുമുറിയിലെ പനമ്പറ്റക്കടവിലാണ് സംഭവം. മലപ്പുറം പടിഞ്ഞാറ്റുമുറിയിൽ ഇന്ന് വൈകിട്ടാണ് സംഭവം. അപകടമുണ്ടായത്. ഇവര്‍ക്കൊപ്പം കുളിക്കാനിറങ്ങിയ മൂന്നുപേരെ നാട്ടുകാര്‍ ചേര്‍ന്ന് രക്ഷപ്പെടുത്തി. സിബിനെയെയും മകനെയും പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹങ്ങൾ മഞ്ചേരി മെഡിക്കൽ കോളേജിൽ...
Job

അസാപില്‍ വിവിധ ഒഴിവുകള്‍: അപേക്ഷ ക്ഷണിച്ചു

മലപ്പുറം :അസാപ് കേരളയുടെ പാണ്ടിക്കാട് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.ആപ്ലിക്കേഷന്‍ ഡെവലപ്പര്‍-വെബ് ആന്റ് മൊബൈല്‍ (യോഗ്യത-ഏതെങ്കിലും ബിരുദം, പ്രത്യേകിച്ച് ഇലക്ട്രോണിക്സ്/കംപ്യൂട്ടര്‍ സയന്‍സ്/എന്‍ജിനീയറിങ്/ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി/സയന്‍സ്, വെബ് ആന്റ് മൊബൈല്‍ രംഗത്ത് രണ്ട് വര്‍ഷത്തെ പരിചയം.)വെയര്‍ഹൗസ് എക്‌സിക്യൂട്ടീവ് (യോഗ്യത-പ്ലസ്ടു, വെയര്‍ഹൗസിങ് മേഖലയില്‍ മൂന്ന് വര്‍ഷത്തെ വ്യവസായ പരിചയവും ഒരു വര്‍ഷത്തെ ട്രെയിനിങ് പരിചയവും).ഡ്രോണ്‍ സര്‍വീസ് ടെക്നിഷ്യന്‍(യോഗ്യത- ഇലക്ട്രോണിക്സ്/ഏറോനോട്ടിക്കല്‍ എന്‍ജിനീയറിങ് ഡിപ്ലോമ/ബിരുദം.ഡ്രോണ്‍ സര്‍വീസ് ടെക്നിഷ്യന്‍ ആയി രണ്ട് വര്‍ഷത്തെ പരിചയവും ഒരു വര്‍ഷം ട്രെയിനിങ് പരിചയവും).എ.ഐ ആന്റ് എം.എല്‍ ജൂനിയര്‍ ടെലികോം ഡാറ്റാ അനലിസ്റ്റ് (യോഗ്യത- സയന്‍സ്/ഇലക്ട്രോണിക്സ്/ടെലികോം/ഐ.ടി./അനുബന്ധ വിഷയങ്ങളില്‍ ബിരുദം, ആക്ടീവ്...
Information

എസ്.ഐ.ആര്‍ കരട് വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടാത്തവര്‍ക്ക് പേര് ചേര്‍ക്കാം: വില്ലേജ് ഓഫീസുകളിൽ ഹെൽപ് ഡെസ്ക്

വില്ലേജ് ഓഫീസുകളില്‍ ഹെല്‍പ് ഡെസ്‌ക് രൂപീകരിക്കണം വോട്ടര്‍ പട്ടികയുടെ പ്രത്യേക തീവ്ര പരിഷ്‌കരണവുമായി ബന്ധപ്പെട്ട് ഡിസംബര്‍ 23ന് പ്രസിദ്ധീകരിച്ച കരട് വോട്ടര്‍ പട്ടികയില്‍ വിവിധ കാരണങ്ങളാല്‍ ഉള്‍പ്പെടാത്തവരുടെ പേര് ചേര്‍ക്കാന്‍ ആവശ്യമായ സഹായങ്ങള്‍ നല്‍കുന്നതിനായി വില്ലേജ് തലത്തില്‍ ഹെല്‍പ് ഡെസ്‌കുകള്‍ രൂപീകരിക്കണമെന്ന് ജില്ലാ കളക്ടര്‍ വി.ആര്‍. വിനോദ് നിര്‍ദേശിച്ചു. പൊതുജനങ്ങളുടെ സംശയങ്ങള്‍ക്ക് കൃത്യമായും വ്യക്തതയോടും മറുപടി നല്‍കുന്നതിനും മറ്റു സഹായങ്ങള്‍ക്കും വില്ലേജ് ഓഫീസുകള്‍ കേന്ദ്രീകരിച്ച് നടത്തുന്ന ഹെല്പ് ഡെസ്‌കുകള്‍ ഉപകരിക്കും. 2025 ഡിസംബര്‍ 23 മുതല്‍ ആക്ഷേപങ്ങളും അപേക്ഷകളും അറിയിച്ച് 2026 ഫെബ്രുവരി 22 ന് അന്തിമ വോട്ടര്‍പട്ടിക വരെയുള്ള എസ്.ഐ.ആര്‍. പ്രവര്‍ത്തനങ്ങള്‍ കുറ്റമറ്റ രീതിയില്‍ നടപ്പിലാക്കുന്നതിന് ബി.എല്‍.ഒ മാര്‍ക്ക് ആവശ്യമായ നിര്‍ദേശം നല്‍കുന്നതിനായി വില്ലേജ് ഓഫീസര്‍/എസ്.വി...
error: Content is protected !!