വിഷുവേല കഴിഞ്ഞ മടങ്ങിയവര്‍ സഞ്ചരിച്ച ബസും വിനോദ യാത്ര കഴിഞ്ഞ് മടങ്ങി വരുകയായിരുന്ന കാറും കൂട്ടിയിടിച്ച് അപകടം ; ഒരാള്‍ മരിച്ചു, മറ്റൊരാളുടെ നില ഗുരുതരം, നിരവധി പേര്‍ക്ക് പരിക്ക്

പാലക്കാട് : പാലക്കാട് തച്ചമ്പാറ ചൂരോട് പാലത്തിനു സമീപം ബസും കാറും കൂട്ടിയിടിച്ച് അപകടം. ഒരാള്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്ക്. ഒരാളുടെ നില ഗുരുതരം. ഇയാളെ പെരിന്തല്‍മണ്ണയില്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിച്ചു. ഇയാളുടെ കാല് മുറിഞ്ഞിട്ടുണ്ടെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ട്. അര്‍ധരാത്രി 1.30 ഓടെയാണ് അപകടം നടന്നത്. ഇന്നലെ കാഞ്ഞിരത്ത് വിഷുവേല നടക്കുന്നുണ്ടായിരുന്നു. ഇതിനായി അട്ടപാടിയില്‍ നിന്നെത്തിയവര്‍ സഞ്ചരിച്ച ബസാണ് അപടത്തില്‍പ്പെട്ടത്. പരിക്കേറ്റവരെ കാരുണ്യ ആംബുലന്‍സ് പ്രവര്‍ത്തകരും നാട്ടുകാരും പോലീസും ചേര്‍ന്ന് മദര്‍ കെയര്‍ ഹോസ്പിറ്റലിലേക്ക് മാറ്റി.

പാലക്കാട് ഭാഗത്തേക്ക് പോകുകയായിരുന്ന ബസും കൊടൈക്കനാലില്‍ നിന്ന് ടൂര്‍ കഴിഞ്ഞു വരുകയായിരുന്ന കരിങ്കലത്താണി സ്വദേശികള്‍ സഞ്ചരിച്ച കാറും കൂട്ടിയിടിച്ചാണ് അപകടം. ഇന്ന് പാലക്കാട് പരിപാടിയുണ്ടായിരുന്നു. അതിന് പോകുന്നത് മുന്നോടിയായി വിശ്രമിക്കുന്നതിന് തച്ചമ്പാറ പമ്പില്‍ നിര്‍ത്താനായി പോകുകയായിരുന്നു അട്ടപാടിയില്‍ നിന്നെത്തിയ സംഘം. ഇതിനിടെയാണ് അപകടം ഉണ്ടായത്. പരിക്കേറ്റവരെ മദര്‍ കെയര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

error: Content is protected !!