തിരൂരിൽ ബസ് പണിമുടക്ക് തുടങ്ങി; കെ എസ് ആർ ടി സി അധിക സർവീസ് നടത്തും

തിരൂർ: സംയുക്ത ബസ് തൊഴിലാളി കോർഡിനേഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തിരൂർ ബസ്റ്റാൻഡിൽ സർവീസ് നടത്തുന്ന മുഴുവൻ ബസ്സിലെ തൊഴിലാളികളും ഇന്ന് പണിമുടക്കി. യാത്രക്കാരെ ബാധിക്കാതിരിക്കാൻ കെ എസ് ആർ ടി സി അധിക സർവീസ് ആരംഭിച്ചിട്ടുണ്ട്.

മലപ്പുറം റോഡ്, തിരൂർ നഗരത്തിലെ റോഡ്, തിരൂർ ഏഴൂർ റോഡ് അടക്കമുള്ള റോഡിന്റെ ശോചനീയാവസ്ഥ ഉടൻ പരിഹരിക്കുക, തിരൂർ നഗരത്തിലെ തലതിരിഞ്ഞ ട്രാഫിക് പരിഷ്കരണം ഒഴിവാക്കുക, തിരൂർ ഏഴൂർ റോഡ് ഗതാഗത തടസ്സം രൂക്ഷമായ സാഹചര്യത്തിലും പാർക്കിന്റെ പേരിൽ റോഡ് നടപ്പാത അപകടകരമാം നിർമ്മിച്ചത് പൊളിച്ച് ഒഴിവാക്കുക, അനധികൃതമായി ആർടിഒ ഓഫീസുകളിൽ നിന്നും കൊടുക്കുന്ന വിദ്യാർത്ഥി കൺവെൻഷൻ നിറുത്തൽ ചെയ്ത അർഹരായ വിദ്യാർഥികൾക്ക് മാത്രം കൺവെൻഷൻ നൽകുക, തിരൂർ ബസ് സ്റ്റാൻഡിലെ ശുചിമുറി സ്ഥിരസംവിധാനത്തോട് കൂടി പൊതു ജനങ്ങൾക്ക് തുറന്നു കൊടുക്കുക എന്നിവ അടക്കം ബസ് മേഖലക്കും പൊതു ജനങ്ങളും അനുഭവിച്ചു കൊണ്ടിരിക്കുന്ന വിഷയങ്ങൾ മുൻ നിർത്തിയാണ് ബസ് തൊഴിലാളി പണിമുടക്ക് നടത്തുന്നതെന്ന് സംയുക്ത ബസ് തൊഴിലാളി കോർഡിനേഷൻ അറിയിച്ചു.

error: Content is protected !!