കേബിൾ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷൻ മലപ്പുറം ജില്ലാ സമ്മേളനം ; സൗത്ത് ഇന്ത്യൻ മെഗാ ഓപ്പൺ ബാഡ്മിൻറൺ ഇൻവിറ്റേഷൻ ടൂർണമെൻറ് നാളെ

തിരൂരങ്ങാടി : കേബിൾ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷൻ മലപ്പുറം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് ഫെബ്രുവരി 7 ന് സൗത്ത് ഇന്ത്യൻ മെഗാ ഓപ്പൺ ബാഡ്മിൻറൺ ഇൻവിറ്റേഷൻ ടൂർണമെൻറ് ചെമ്മാട് കോഴിക്കോട് റോഡിലെ സ്റ്റേഡിയത്തിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

ടൂർണമെന്റിൽ കേരളം തമിഴ്നാട് കർണാടക എന്നീ സംസ്ഥാനങ്ങളിലെ ഏറ്റവും മികച്ച പ്ലെയേഴ്സ് അണിനിരക്കുമെന്നും ഫെബ്രുവരി 7 കൃത്യം ആറുമണി മുതൽ 11 മണി വരെ നടക്കുന്ന രീതിയിലാണ് മത്സരം ക്രമീകരിച്ചിട്ടുള്ളതെന്നും സംഘാടകര് പറഞ്ഞു.

കേരളം തമിഴ്നാട് കർണാടക മാത്രമല്ല ഇന്ത്യയുടെ ഇതര സംസ്ഥാനങ്ങളിൽ പോലും കഴിവ് തെളിയിച്ച ഗണേഷ് കുമാർ കലേരസൻ ഷിജാസ് ഹരി ലോകേഷ് സൂര്യ അതുൽ അമ്പിളി ദീപക് അംജദ് ഷാനു നിസാം അരുൺ ശരത് ഹാറൂൺ രാജേഷ് ഷാമിൽ അഭിരാം വിനീത് സാരംഗ് എന്നീ പ്രമുഖ താരങ്ങൾ മത്സരത്തിൽ പങ്കെടുക്കും.

പരിപാടി മലപ്പുറം ജില്ലാ കലക്ടർ വിനോദ് ഐഎഎസ് ഉദ്ഘാടനം ചെയ്യും. മലപ്പുറം ജില്ലാ കേബിൾ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷൻ പ്രതിനിധികൾ, മലപ്പുറം ഇൻഡോർ ബാഡ്മിൻറൺ അസോസിയേഷൻറെ പ്രസിഡൻറ് ഹനഫി സെക്രട്ടറി റെജുൽ ട്രഷറർ നാസർ എന്നീപ്രമുഖരും പരിപാടിയിൽ പങ്കെടുക്കും.

ടൂർണമെൻ്റിൽ വിന്നർ ആകുന്ന പ്ലേയേഴ്സിന് 15,000 രൂപയും ട്രോഫിയും റണ്ണേഴ്സ് ആകുന്ന ടീമിന് 10000 രൂപയും ട്രോഫിയും സെമിഫൈനലിൽ എത്തിച്ചേരുന്ന ടീമുകൾക്ക് 2500 രൂപയും ട്രോഫിയും നൽകുന്നതോടൊപ്പം ഈ ടീമിൻറെ വിജയികൾ ആകുന്ന മാനേജർമാർക്ക് ട്രോഫിയും നൽകുമെന്ന് ഭാരവാഹികൾ പറഞ്ഞു.കൂടാതെ മത്സരം വീക്ഷിക്കുന്ന പ്രേക്ഷകരിൽ നിന്നും ഈ മത്സരത്തിൽ വിജയിക്കുന്ന ടീമിനെ പ്രവചിക്കുന്ന ഒരു വ്യക്തിക്ക് ആകർഷകമായ സമ്മാനങ്ങളും നൽകുമെന്ന് സംഘാടകര് അറിയിച്ചു.

വാര്‍ത്താ സമ്മേളനത്തില്‍ കേബിള്‍ ടിവി ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി സാജിത് കെ, സംസ്ഥാന കമ്മിറ്റിയംഗം ഗോപിനാഥന്‍ എം, തിരൂരങ്ങാടി മേഖല സെക്രട്ടറി ഗിരീഷ് കുമാര്‍ പി, മേഖല ട്രഷറര്‍ ഹരികുമാര്‍ ഇകെ എന്നിവര്‍ സംബന്ധിച്ചു

error: Content is protected !!