തേഞ്ഞിപ്പലം : ദക്ഷിണമേഖല അന്തര്‍ സര്‍വകലാശാലാ ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പിനുള്ള കാലിക്കറ്റ് യൂണിവേഴ്സിറ്റി ഫുട്ബോള്‍ ടീമിനെ തൃശ്ശൂര്‍ സെന്റ് തോമസ് കോളേജിലെ കെ.പി. ഷംനാദ് നയിക്കും. 22 അംഗ ടീമിനെ സര്‍വകലാശാലാ ഫിസിക്കല്‍ എഡ്യൂക്കേഷന്‍ ഡയറക്ടര്‍ ഡോ. വി.പി. സക്കീര്‍ ഹുസൈനാണ് പ്രഖ്യാപിച്ചത്. 25 മുതല്‍ 30 വരെ ചെന്നൈ എസ്.ആര്‍.എം. യൂണിവേഴ്സിറ്റിയിലാണ് ചാമ്പ്യന്‍ഷിപ്പ്.
ടീം അംഗങ്ങള്‍: കെ.പി. ശരത്ത് (വൈസ് ക്യാപ്റ്റന്‍, കേരളവര്‍മ കോളേജ് തൃശ്ശൂര്‍), മുഹമ്മദ് ജിയാദ്, പി.പി. അര്‍ഷാദ് ( സെന്റ് ജോസഫ് ദേവഗിരി ) മിഥിലാജ്, പി.എ. ആസിഫ് ( എം.ഇ.എസ്. വളാഞ്ചേരി), നന്ദു കൃഷ്ണ, അഥര്‍വ് ( ഫാറൂഖ് കോളേജ് കോഴിക്കോട്), മുഹമ്മദ് ഷഹാദ് (സഫാ കോളേജ് വളാഞ്ചേരി), മുഹമ്മദ് സഫീദ്, എഡ്വിന്‍ (ശ്രീകൃഷ്ണ കോളേജ് ഗുരുവായൂര്‍), അനന്തു, രാഹുല്‍ വേണു, ജസില്‍ ജോളി (സെന്റ് തോമസ് കോളേജ് തൃശ്ശൂര്‍), എം.എം. അര്‍ജുന്‍, ജോസഫ് സണ്ണി (സഹൃദയ കോളേജ് കൊടകര) മുഹമ്മദ് ഫായിസ് (ഇ.എം.ഇ.എ. കൊണ്ടോട്ടി) വി.ആര്‍.സുജിത്ത്, കെ. അഭിജിത്ത് (കേരളവര്‍മ കോളേജ് തൃശ്ശൂര്‍), മനോജ് മഞ്ജുനാഥ് (എം.ഡി. കോളേജ് പഴഞ്ഞി) വിവേക് (എം.ഐ.സി.) എസ്. മുഹമ്മദ് നബീല്‍ (എം.എ.എം.ഒ മുക്കം) ടീമിന്റെ മുഖ്യ പരിശീലകന്‍ ഡോ. ശിവറാമും സഹ പരിശീലകന്‍ പി. ഫാസിലുമാണ്. മാനേജര്‍: ഡോ. കെ. യാസിര്‍. ഫിസിയോതെറാപ്പിസ്റ്റ്: ഡെന്നി ഡേവിസ്.