കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍

കോണ്ടാക്ട് ക്ലാസ്

വിദൂരവിദ്യാഭ്യാസ വിഭാഗത്തിന് കീഴില്‍ ആറാം സെമസ്റ്റര്‍ ബി.എ. അഫ്‌സല്‍ ഉല്‍ ഉലമ, ഹിന്ദി, ഫിലോസഫി (സി.ബി.സി.എസ്.എസ്. 2021 പ്രവേശനം) വിദ്യാര്‍ഥികള്‍ക്കുള്ള കോണ്ടാക്ട് ക്ലാസുകള്‍ ജനുവരി 15-ന് സര്‍വകലാശാലാ വിദൂരവിഭാഗത്തില്‍ തുടങ്ങും. വിദ്യാര്‍ഥികള്‍ തിരിച്ചറിയില്‍ കാര്‍ഡ് സഹിതം ഹാജരാകണം. ബി.എ. സംസ്‌കൃതം ക്ലാസുകള്‍ ഓണ്‍ലൈനിലായിരിക്കും. സമയക്രമം വെബ്‌സൈറ്റില്‍. ഫോണ്‍: 0494 2400 288, 2407 356.

പ്രാക്ടിക്കല്‍ പരീക്ഷ

രണ്ടാം സെമസ്റ്റര്‍ എല്‍.എല്‍.എം. ടീച്ചിങ് പ്രാക്ടിക്കല്‍ ഡിസംബര്‍ 2023 പരീക്ഷ ജനുവരി 16-ന് കോഴിക്കോട് ഗവ. ലോ കോളേജിലും 17-ന് കോഴിക്കോട് ഗവ. ലോ കോളേജ്, മര്‍ക്കസ് ലോ കോളേജ് എന്നിവിടങ്ങളിലും 19-ന് തൃശ്ശൂര്‍ ഗവ. ലോ കോളേജിലും നടക്കും.  

വിദൂര വിദ്യാര്‍ഥികള്‍
സാമൂഹിക സേവന സര്‍ട്ടിഫിക്കറ്റ് നല്‍കണം

കാലിക്കറ്റ് സര്‍വകലാശാലാ വിദൂരവിദ്യാഭ്യാസ വിഭാഗത്തില്‍ 2021 വര്‍ഷത്തില്‍ ബിരുദ പ്രവേശനം (സി.ബി.സി.എസ്.എസ്.) നേടിയിട്ടുള്ളവരും റീ അഡ്മിഷന്‍, സട്രീം ചേഞ്ച് എന്നിവ വഴി സി.ബി.സി.എസ്.എസ്.എസ്. 2021 ബാച്ചില്‍ പ്രവേശനം നേടിയിട്ടുള്ളവരും 2024 ഏപ്രിലില്‍ നടക്കുന്ന ആറാം സെമസ്റ്റര്‍ പരീക്ഷക്ക് രജിസ്റ്റര്‍ ചെയ്തവരുമായ ബി.എ., ബി.കോം., ബി.ബി.എ. വിദ്യാര്‍ഥികള്‍ക്ക് കോഴ്‌സ് പൂര്‍ത്തീകരണത്തിന്റെ ഭാഗമായി കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സോഷ്യല്‍ സര്‍വീസ് പ്രോഗ്രാം സര്‍ട്ടിഫിക്കറ്റ് (സി.യു.എസ്.എസ്.പി.) ജനുവരി 15 വരെ സമര്‍പ്പിക്കാം.
പഞ്ചായത്ത്, നഗരസഭ, കോര്‍പ്പറേഷന്‍ പരിധിയില്‍ ആശുപത്രി, ഓള്‍ഡ് ഏജ് ഹോം, പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് സെന്റര്‍ (ഗവ. അംഗീകൃത സ്ഥാപനങ്ങള്‍) എന്നിവിടങ്ങളില്‍ ആറുദിവസത്തെ സാമൂഹിക സേവനം നടത്തിയതിന്റെ സര്‍ട്ടിഫിക്കറ്റാണ് സ്റ്റുഡന്റ് പോര്‍ട്ടലില്‍ അപ് ലോഡ് ചെയ്യേണ്ടത്. നേരത്തേ സമര്‍പ്പിച്ചവരുടെ സര്‍ട്ടിഫിക്കറ്റ് വെരിഫിക്കേഷന് ശേഷം നിരസിച്ചിട്ടുണ്ടെങ്കില്‍ കാരണസഹിതം പോര്‍ട്ടലില്‍ കാണാനാകും. ഈ സര്‍ട്ടിഫിക്കറ്റുകള്‍ മാറ്റി അപ് ലോഡ് ചെയ്യാനുമാകും. ഫോണ്‍: 0494 2400288, 2407356.

error: Content is protected !!