പുനർമൂല്യനിർണയ ഫലം, പരീക്ഷാ അപേക്ഷാ, പരീക്ഷാ ഫലം ; കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍

പുനർമൂല്യനിർണയ ഫലം

എസ്.ഡി.ഇ. ഒന്നാം സെമസ്റ്റർ ബി.എ. / ബി.എ. അഫ്സൽ-ഉൽ-ഉലമ / ബി.എസ് സി. (CBCSS & CUCBCSS – UG) നവംബർ 2022 റഗുലർ / സപ്ലിമെന്‍ററി / ഇംപ്രൂവ്മെന്‍റ് പരീക്ഷകളുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.

പി.ആര്‍ 140/2024

പരീക്ഷാ അപേക്ഷാ 

അഫിലിയേറ്റഡ് കോളേജുകളിലെ ബി.ആർക്. സംയോജിത ഒന്ന്, രണ്ട് സെമസ്റ്റർ (2014 മുതൽ 2023 വരെ പ്രവേശനം) / നാലാം സെമസ്റ്റർ (2014 മുതൽ 2022 വരെ പ്രവേശനം) / ആറാം സെമസ്റ്റർ (2014 മുതൽ പ്രവേശനം) ഏപ്രിൽ 2024 റഗുലർ / സപ്ലിമെന്‍ററി / ഇംപ്രൂവ്മെന്‍റ് പരീക്ഷകൾക്ക് പിഴ കൂടാതെ ഫെബ്രുവരി 19 വരെയും 180/- രൂപ പിഴയോടെ ഫെബ്രുവരി 22 വരെയും അപേക്ഷിക്കാം. ലിങ്ക് ഫെബ്രുവരി 5 മുതൽ ലഭ്യമാകും.

പി.ആര്‍ 141/2024

പരീക്ഷാ ഫലം 

ഏഴാം സെമസ്റ്റർ ബി.ആർക്. (2017 മുതൽ 2020 വരെ പ്രവേശനം മാത്രം) നവംബർ 2023 റഗുലർ / സപ്ലിമെന്‍ററി / ഇംപ്രൂവ്മെന്‍റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് ഫെബ്രുവരി 14 വരെ അപേക്ഷിക്കാം.

ബി.എസ് സി. നഴ്സിംഗ് ഏപ്രിൽ 2021 & സെപ്റ്റംബർ 2021 ഒറ്റത്തവണ സ്പെഷ്യൽ സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് ഫെബ്രുവരി 12 വരെ അപേക്ഷിക്കാം.

പി.ആര്‍ 142/2024

പുനഃപരീക്ഷ

അഫിലിയേറ്റഡ് കോളേജുകൾ / എസ്.ഡി.ഇ. / പ്രൈവറ്റ് രജിസ്‌ട്രേഷൻ വിദ്യാർത്ഥികൾക്കായി ജനുവരി 19 നടത്തിയ മൂന്നാം സെമസ്റ്റർ ബി.എ. അറബിക് (CBCSS-UG 2019 മുതൽ പ്രവേശനം) ARB 3B 04 – Reading Modern Arabic Prose പേപ്പർ നവംബർ 2023 റഗുലർ / സപ്ലിമെന്‍ററി / ഇംപ്രൂവ്മെന്‍റ് പരീക്ഷ റദ്ദാക്കി. പുനഃപരീക്ഷ ഫെബ്രുവരി 5 നടക്കും. പരീക്ഷാ കേന്ദ്രങ്ങൾക്ക് മാറ്റമില്ല.

പി.ആര്‍ 143/2024

സർവകലാശാലയിൽ ചലച്ചിത്രോത്സവം

കാലിക്കറ്റ് സർവകലാശാലയിലെ എഡ്യൂക്കേഷണൽ മൾട്ടിമീഡിയാ റിസേർച്ച് സെന്ററിന്റെ (ഇ.എം.എം.ആർ.സി.) ആഭിമുഖ്യത്തിൽ ഫെബ്രുവരി 7 മുതൽ 9 വരെ സർവകലാശാലാ ഇ.എം.എസ്. സെമിനാർ ഹാളിൽ ‘ഐറിസ് ഫിലിം ഫെസ്റ്റിവൽ – 2024’ നടക്കും. പ്രദർശനം സൗജന്യമാണ്. 7-ന് രാവിലെ 10.30-ന് സംവിധായകൻ ജിയോ ബേബി ഉദ്ഘാടനം ചെയ്യും. ഇതോടൊപ്പം ‘സ്വതന്ത്ര സിനിമയും നവമാധ്യമ പ്ലാറ്റ്ഫാമുകളും’ എന്ന വിഷയത്തിൽ സെമിനാറും നടക്കും. സെമിനാറിൽ ചലച്ചിത്ര നിരൂപകൻ ഡോ. സി. എസ്. വെങ്കിടേശ്വരൻ വിഷയാവതരണം നടത്തും. പ്രൊ വൈസ് ചാൻസലർ ഡോ. എം നാസർ, ഡോ. ആർ.വി.എം. ദിവാകരൻ, ഡോ. ശ്രീകല മുല്ലശ്ശേരി, ചലച്ചിത്ര സംവിധായകൻ പ്രതാപ് ജോസഫ്, മീഡിയവൺ സീനിയർ വെബ് ജേണലിസ്റ്റ് അന്ന കീർത്തി ജാർജ്, ഇ.എം.എം.ആർ.സി. പ്രൊഡ്യൂസർ സജീദ് നടുത്താടി എന്നിവർ എന്നിവർ സംസാരിക്കും. ജിയോ ബേബി സംവിധാനം ചെയ്ത ‘കാതൽ ദ കോർ’ എന്ന സിനിമയിലെ അഭിനേതാവ് ആർ. എസ്. പണിക്കരെ ആദരിക്കും. 7, 8 തീയതികളിൽ വൈകീട്ട് 3.30-നും 9-ന് ഉച്ചക്ക് 2.30-നും ആണ് പ്രദർശനം തുടങ്ങുക. ദേശീയ-അന്തർദേശീയ ഫിലിം ഫെസ്റ്റിവലുകളിൽ പ്രദർശിപ്പിച്ച മികച്ച 10 ചിത്രങ്ങളാണ് ഇത്തവണ ഫെസ്റ്റിവലിനുള്ളത്. ശ്രുതി ശരണ്യ സംവിധാനം നിർവഹിച്ച ‘ബി 32 മുതൽ 44 വരെ’ ആണ് ഉദ്ഘാടന ചിത്രം. ബാബു സേനൻ ബ്രദേഴ്സ് സംവിധാനം ചെയ്ത ‘ആനന്ദ് മൊണാലിസ മരണവും കാത്ത്’ ‘ ആണ് സമാപന ചിത്രം. കൂടുതൽവിവരങ്ങൾക്ക് https://iris.emmrccalicut.org സന്ദർശിക്കുക.

പി.ആര്‍ 139/2024

error: Content is protected !!