ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷാ അപേക്ഷ, പുനർമൂല്യനിർണയ ഫലം, പരീക്ഷാ ഫലം ; കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍

നാലു വർഷ ബിരുദം: പ്രിൻസിപ്പൽമാരുടെ യോഗം 

നാല്  വർഷ ബിരുദ പ്രോഗ്രാമുമായി ബന്ധപ്പെട്ട് കാലിക്കറ്റ് സർവകലാശാലക്ക് കീഴിലെ ആർട്സ് ആൻഡ് സയൻസ് കോളേജുകളിലെ പ്രിൻസിപ്പൽമാരുടെ യോഗം 11-ന് ഇ.എം.എസ്. സെമിനാർ കോംപ്ലക്സിൽ ചേരും. രാവിലെ 10 മുതൽ ഉച്ചയ്ക്ക് 1 മണി  വരെ കോഴിക്കോട്, മലപ്പുറം വയനാട് ജില്ലകളിലെ പ്രിൻസിപ്പൽമാരും  ഉച്ചയ്ക്ക് 2 മുതൽ 5 വരെ തൃശൂർ, പാലക്കാട് ജില്ലകളിലെ പ്രിൻസിപ്പൽമാരും നിർബന്ധമായും പങ്കെടുക്കേണ്ടതാണ്.

പി.ആര്‍ 343/2024

അസിസ്റ്റന്റ് പ്രൊഫസർ അഭിമുഖം

കാലിക്കറ്റ് സർവകലാശാലയുടെ നേരിട്ടുള്ള നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന കോഴിക്കോട് സെന്റർ ഫോർ കോസ്റ്റ്യൂം ആൻ്റ് ഫാഷൻ ഡിസൈനിങ്ങിൽ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിലുള്ള നിയമനത്തിനായി 29.11.2023 തീയതിയിലെ വിജ്ഞാപന പ്രകാരം അപേക്ഷിച്ചവരിൽ യോഗ്യരായവർക്കുള്ള അഭിമുഖം 13-ന് സർവകലാശാലാ ഭരണകാര്യാലയത്തിൽ വച്ച് നടത്തും. യോഗ്യരായവരുടെ താത്കാലിക പട്ടികയും അവർക്കുള്ള നിർദ്ദേശങ്ങളും സർവകലാശാലാ വെബ്‌സൈറ്റിൽ ലഭ്യമാണ്.

പി.ആര്‍ 344/2024

ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷാ അപേക്ഷ

അഫിലിയേറ്റഡ് കോളേജുകളിലെ എല്ലാ അവസരങ്ങളും നഷ്‌ടമായ ഒന്ന് മുതൽ ആറു വരെ സെമസ്റ്റർ എൽ.എൽ.ബി. യൂണിറ്ററി (2016 പ്രവേശനം മാത്രം) സെപ്റ്റംബർ 2023 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകൾക്ക് ഏപ്രിൽ ഏഴ് വരെ അപേക്ഷിക്കാം.

അഫിലിയേറ്റഡ് കോളേജുകളിലെ എല്ലാ അവസരങ്ങളും നഷ്‌ടമായ രണ്ട് നാല് സെമസ്റ്റർ  എം.ബി.എ. (CUCSS ഫുൾടൈം & പാർട്ട്ടൈം 2017 & 2018 പ്രവേശനം), എം.ബി.എ. ഇന്റർനാഷണൽ ഫിനാൻസ് & എം.ബി.എ. ഹെൽത് കെയർ മാനേജ്‌മന്റ് (CUCSS 2017 & 2018 പ്രവേശനം) സെപ്റ്റംബർ 2023 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകൾക്ക് 30 വരെ അപേക്ഷിക്കാം. 

പി.ആര്‍ 345/2024

പരീക്ഷാ അപേക്ഷ

അഫിലിയേറ്റഡ് കോളേജുകളിലെ രണ്ടാം സെമസ്റ്റർ എം.ബി.എ. (CUCSS ഫുൾടൈം & പാർട്ട്ടൈം 2019 പ്രവേശനം മുതൽ) ജൂലൈ 2024 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾക്കും രണ്ടാം സെമസ്റ്റർ എം.ബി.എ. ഇന്റർനാഷണൽ ഫിനാൻസ് & എം.ബി.എ. ഹെൽത് കെയർ മാനേജ്‌മന്റ് (CUCSS 2019 പ്രവേശനം മുതൽ) ജനുവരി 2024 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾക്കും പിഴ കൂടാതെ 26 വരെയും 180/- രൂപ പിഴയോടെ ഏപ്രിൽ രണ്ട് വരെയും അപേക്ഷിക്കാം. ലിങ്ക് 12 മുതൽ ലഭ്യമാകും.

പി.ആര്‍ 346/2024

പരീക്ഷാ ഫലം

ഏപ്രിൽ 2023 രണ്ടാം സെമസ്റ്റർ ബി.കോം. / ബി.ബി.എ. (CBCSS-UG  2019 പ്രവേശനം മുതൽ) റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്‍റ് പരീക്ഷകളുടെയും ബി.കോം. / ബി.ബി.എ. (CUCBCSS-UG 2017 & 2018 പ്രവേശനം) സപ്ലിമെന്ററി / ഇംപ്രൂവ്മെന്‍റ് പരീക്ഷകളുടെയും ബി.കോം പ്രൊഫഷണൽ / ബി.കോം ഹോണേഴ്‌സ് (CUCBCSS-UG 2017 പ്രവേശനം മുതൽ) റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്‍റ് പരീക്ഷകളുടെയും ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 20 വരെ അപേക്ഷിക്കാം.

ബി.എസ് സി. / ബി.സി.എ. (CUCBCSS-UG & CBCSS-UG) രണ്ടാം സെമസ്റ്റർ ഏപ്രിൽ 2023 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്‍റ് പരീക്ഷകളുടെയും മൂന്നാം സെമസ്റ്റർ നവംബർ 2023 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്‍റ് പരീക്ഷകളുടെയും ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 23 വരെ അപേക്ഷിക്കാം.

ബി.എ. / ബി.എസ്.ഡബ്ല്യൂ. / ബി.എഫ്.ടി. / ബി.വി.സി. / എ.എഫ്.യു. (CUCBCSS & CBCSS-UG) രണ്ടാം സെമസ്റ്റർ ഏപ്രിൽ 2023 പരീക്ഷകളുടെയും മൂന്നാം സെമസ്റ്റർ നവംബർ 2023 പരീക്ഷകളുടെയും ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 19 വരെ അപേക്ഷിക്കാം.

എസ്.ഡി.ഇ. ബി.എ. / ബി.എ. അഫ്സൽ-ഉൽ-ഉലമ / ബി.എസ് സി. മാത്തമാറ്റിക്സ് (CUCBCSS & CBCSS) രണ്ടാം സെമസ്റ്റർ ഏപ്രിൽ 2023 പരീക്ഷകളുടെയും  മൂന്നാം സെമസ്റ്റർ നവംബർ 2023 പരീക്ഷകളുടെയും ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 20 വരെ അപേക്ഷിക്കാം. ലിങ്ക് എട്ട് മുതൽ ലഭ്യമാകും.

പി.ആര്‍ 347/2024

പുനർമൂല്യനിർണയ ഫലം

എസ്.ഡി.ഇ. നാലാം സെമസ്റ്റർ എം.എസ് സി. മാത്തമാറ്റിക്സ് ഏപ്രിൽ 2022 പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.

എസ്.ഡി.ഇ. എം.എ. ഹിസ്റ്ററി രണ്ടാം സെമസ്റ്റർ ഏപ്രിൽ 2022 പരീക്ഷയുടെയും മൂന്നാം സെമസ്റ്റർ നവംബർ 2022 പരീക്ഷയുടെയും പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.

എസ്.ഡി.ഇ. അഞ്ചാം സെമസ്റ്റർ ബി.കോം. / ബി.ബി.എ. / ബി.കോം. അഡീഷണൽ സ്പെഷ്യലൈസേഷൻ (CUCBCSS & CBCSS) നവംബർ 2023  റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്‍റ് പരീക്ഷകളുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.

പി.ആര്‍ 348/2024

error: Content is protected !!