
പൊസിഷൻ ലിസ്റ്റ് പ്രസിദ്ധീകരിച്ചു
ബി.കോം. / ബി.ബി.എ. / ബി.എച്ച്.എ. / ബി.ടി.എച്ച്.എം. (CBCSS-UG) / ബി.കോം. ഹോണേഴ്‌സ് / ബി.കോം. പ്രൊഫഷണൽ (CUCBCSS-UG) 2019 പ്രവേശനം – AT സീരീസ്, 2020 പ്രവേശനം – AU സീരീസ് എന്നീ പ്രോഗ്രാമുകളുടെ പൊസിഷൻ ലിസ്റ്റ് സർവകലാശാലാ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു. പൊസിഷൻ സർട്ടിഫിക്കറ്റ് ലഭിക്കുന്നതിന് അർഹരായ വിദ്യാർത്ഥികൾ നിശ്ചിത ഫീസടച്ച രസീത് സഹിതം ബി.കോം. വിഭാഗത്തിൽ അപേക്ഷിക്കേണ്ടതാണ്. തപാലിൽ ലഭിക്കേണ്ടവർ തപാൽ ചാർജ് സഹിതം അപേക്ഷിക്കേണ്ടതാണ്.
പി.ആര്‍ 202/2024
പരീക്ഷാ അപേക്ഷ
അഫിലിയേറ്റഡ് കോളേജുകളിലെ നാലാം സെമസ്റ്റർ എം.എ. / എം.എസ് സി. / എം.കോം. / എം.എസ്.ഡബ്ല്യൂ. / എം.എ. ജേണലിസം ആൻ്റ് മാസ്സ് കമ്മ്യൂണിക്കേഷൻ / എം.ടി.ടി.എം. / എം.ബി.ഇ. / എം.എച്ച്.എം. (2020 പ്രവേശനം മുതൽ) ഏപ്രിൽ 2024 റഗുലർ / സപ്ലിമെന്‍ററി / ഇംപ്രൂവ്മെന്‍റ് പരീക്ഷകൾക്ക് പിഴ കൂടാതെ 27 വരെയും 180 രൂപ പിഴയോടെ 29 വരെയും അപേക്ഷിക്കാം.
പി.ആര്‍ 203/2024
പരീക്ഷ
പി.ജി. ഡിപ്ലോമ ഇൻ റീഹാബിലിറ്റേഷൻ സൈക്കോളജി (2022 പ്രവേശനം) ഏപ്രിൽ 2023 റഗുലർ പരീക്ഷകൾ 26-ന് തുടങ്ങും. കേന്ദ്രം :- സൈക്കോളജി പഠന വകുപ്പ്, സർവകലാശാലാ ക്യാമ്പസ്.
റഗുലർ, പ്രൈവറ്റ് വിദ്യാർത്ഥികൾക്കായുള്ള രണ്ടാം വർഷ അഫ്സൽ-ഉൽ-ഉലമ പ്രിലിമിനറി (2019 മുതൽ 2022 വരെ പ്രവേശനം) മാർച്ച് 2024 റഗുലർ / സപ്ലിമെന്‍ററി / ഇംപ്രൂവ്മെന്‍റ് പരീക്ഷകൾ മാർച്ച് ഏഴിന് തുടങ്ങും.
ആറാം സെമസ്റ്റർ അഞ്ചു വർഷ ഇന്റഗ്രേറ്റഡ് ഡബിൾ ഡിഗ്രി ബി.കോം. എൽ.എൽ.ബി. (ഹോണേഴ്‌സ്) (2020 പ്രവേശനം) മാർച്ച് 2023 റഗുലർ പരീക്ഷകൾ മാർച്ച് 13-ന് തുടങ്ങും.
രണ്ടാം സെമസ്റ്റർ അഞ്ചു വർഷ ഇന്റഗ്രേറ്റഡ് ഡബിൾ ഡിഗ്രി ബി.കോം. എൽ.എൽ.ബി. (ഹോണേഴ്‌സ്) (2021 & 2022 പ്രവേശനം) മാർച്ച് 2023 റഗുലർ / സപ്ലിമെന്‍ററി, (2020 പ്രവേശനം) മാർച്ച് 2022 സപ്ലിമെന്‍ററി പരീക്ഷകൾ മാർച്ച് 11-ന് തുടങ്ങും.
വിശദമായ സമയക്രമം വെബ്‌സൈറ്റിൽ.
പി.ആര്‍ 204/2024
പരീക്ഷാ ഫലം
നാലാം സെമസ്റ്റർ അഞ്ചു വർഷ ഇന്റഗ്രേറ്റഡ് ഡബിൾ ഡിഗ്രി ബി.കോം. എൽ.എൽ.ബി. (ഹോണേഴ്‌സ്) (2020 പ്രവേശനം) മാർച്ച് 2022 റഗുലർ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 29 വരെ അപേക്ഷിക്കാം.
പി.ആര്‍ 205/2024
പുനർമൂല്യനിർണയ ഫലം
ഒന്ന് മുതൽ നാല് വരെ സെമസ്റ്റർ എം.എസ് സി. കെമിസ്ട്രി (CUCSS – 2015 & 2016 പ്രവേശനം) സെപ്റ്റംബർ 2021, രണ്ടാം സെമസ്റ്റർ എം.എസ് സി. കെമിസ്ട്രി (CUCSS – 2017 പ്രവേശനം) ഏപ്രിൽ 2022 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകളുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.
വിദൂര വിദ്യാഭ്യാസ വിഭാഗം നാലാം സെമസ്റ്റർ ബി.കോം / ബി.ബി.എ (CUCBCSS & CBCSS – UG) ഏപ്രിൽ 2023 റഗുലർ / സപ്ലിമെന്‍ററി / ഇംപ്രൂവ്മെന്‍റ് പരീക്ഷകളുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.
പി.ആര്‍ 206/2024