17-02-24-ന് ചേര്‍ന്ന സിന്‍ഡിക്കേറ്റ് യോഗ തീരുമാനങ്ങള്‍
തൃശ്ശൂര്‍ ജോണ്‍ മത്തായി സെന്ററിലെ മരമുറിയുമായി ബന്ധപ്പെട്ട കോണ്‍ട്രാക്ടര്‍ക്ക് പ്രവൃത്തി പൂര്‍ത്തീകരിച്ചിട്ടും പണം നല്‍കാന്‍ വീഴ്ച വരുത്തിയ അസി. എക്‌സി.എഞ്ചിനീയര്‍ കെ.ടി. സഹീര്‍ ബാബുവിനെ അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്യുവാനും കരാര്‍ ഓവര്‍സിയര്‍ ആയ ടി. ആദര്‍ശിനെ ജോലിയില്‍ നിന്ന് പിരിച്ചു വിടാനും കാലിക്കറ്റ് സര്‍വകലാശാലാ സിന്‍ഡിക്കേറ്റ് യോഗം തീരുമാനിച്ചു.
വിവിധ കോളേജുകളില്‍ നിന്നായി സ്‌പോര്‍ടസ്, സ്റ്റുഡന്റ്, എക്‌സാം എന്നീ അഫിലിയേഷനുകളുടെ ഭാഗമായി സര്‍വകലാശാലക്ക് പിരിഞ്ഞ് കിട്ടാനുള്ള തുക ഈടാക്കുന്നതിന് ഇടപെടല്‍ നടത്തുന്നതിനായി മൂന്ന് ഉപസമിതികളെ നിയോഗിച്ചു.
2016 മാര്‍ച്ച് നാലിലെ വിജ്ഞാപനപ്രകാരം പാര്‍ട്ട് ടൈം സ്വീപ്പര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിക്കുന്നത് വിലയിരുത്തുന്നതിനും നിലവില്‍ സെക്യൂരിറ്റി ഗാര്‍ഡ് തസ്തികയിലേക്ക് ഉദ്യോഗാര്‍ഥികളെ ലഭിക്കാത്ത സാഹചര്യത്തില്‍ പ്യൂണ്‍/വാച്ച് മാന്‍ തസ്തികയില്‍ താത്കലാകി നിയമനത്തിനുള്ള സാധ്യത പരിശോധിക്കുന്നതിനും ഉപസമിതിയെ ചുമതലപ്പെടുത്തി.
സര്‍വകലാശാലയിലെ ഫയല്‍ കൈകാര്യങ്ങള്‍ക്ക് ഡി.ഡി.എഫ്.എസ്. സംവിധാനത്തിന് പകരം ഇ-ഓഫീസിലേക്ക് മാറുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കാന്‍ കമ്പ്യൂട്ടര്‍ സെന്റര്‍ ഡയറക്ടറെ ചുമതലപ്പെടുത്തി.
മലയാളം പഠനവകുപ്പിലെ പ്രൊഫസര്‍ നിയമനത്തിനുള്ള റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കും.
തൃശ്ശൂര്‍ ജോണ്‍ മത്തായി സെന്ററില്‍ അക്കാദമിക് ബ്ലോക്ക്, മ്യൂസിയം എന്നിവയ്ക്കായി 10 കോടി രൂപ അനുവദിച്ചു.
പി.ആര്‍ 237/2024
മൂല്യനിർണയ ക്യാമ്പ്
ഒന്നാം സെമസ്റ്റർ എം.ബി.എ. (ഫുൾടൈം & പാർട്ട്ടൈം) (CUCSS 2019 പ്രവേശം മുതൽ) ജനുവരി 2024 റഗുലർ, സപ്ലിമെന്‍ററി പരീക്ഷകളുടെ കേന്ദ്രീകൃത മൂല്യനിർണയ ക്യാമ്പ് മാർച്ച് 21 മുതൽ 26 വരെ നടത്തും. ഈ കാലയളവിൽ എം.ബി.എ. റഗുലർ ക്ലാസുകൾ ഉണ്ടായിരിക്കില്ല. ബന്ധപ്പെട്ട എല്ലാ അധ്യപകരും ക്യാമ്പിൽ നിർബന്ധമായും പങ്കെടുക്കേണ്ടതാണ്. മൂല്യനിർണയ ക്യാമ്പിന്റെ വിവരങ്ങൾ അറിയുന്നതിനായി അധ്യാപകർക്ക് അതത് ക്യാമ്പ് ചെയർമാൻമാരുമായി ബന്ധപ്പെടാവുന്നതാണ്. കൂടുതൽ വിവരങ്ങൾ വെബ്‌സൈറ്റിൽ.
പി.ആര്‍ 238/2024
കോൺടാക്ട് ക്ലാസ്
കാലിക്കറ്റ് സർവകലാശാലാ വിദൂര വിദ്യാഭ്യാസ വിഭാഗം നാലാം സെമസ്റ്റർ ബി.എ. / ബി.കോം. / ബി.ബി.എ. (CBCSS 2022 പ്രവേശനം) വിദ്യാർഥികൾക്കായുള്ള കോൺടാക്ട് ക്ലാസുകൾ മാർച്ച് 9-ന് തുടങ്ങും. വിദ്യാർഥികൾ ഐ.ഡി. കാർഡ് സഹിതം ഹാജരാക്കേണ്ടതാണ്. വിശദമായ സമയക്രമം വിദൂര വിദ്യാഭ്യാസ വിഭാഗം വെബ്‌സൈറ്റിൽ https://sde.uoc.ac.in/ . ഫോൺ:- 0494-2400288, 2407356.
പി.ആര്‍ 239/2024
പി.എച്ച്.ഡി. പ്രവേശനം
കാലിക്കറ്റ് സർവകലാശാലാ ഇംഗ്ലീഷ് പഠന വകുപ്പിൽ പി.എച്ച്.ഡി. പ്രവേശനത്തിനു വേണ്ടി ഫെബ്രുവരി 15-ന് മുൻപ് റിപ്പോർട്ട് ചെയ്തവർ 22-ന് രാവിലെ 10.30-ന് സർട്ടിഫിക്കറ്റുകളും അനുബന്ധ രേഖകളും സഹിതം പഠന വകുപ്പിൽ അഭിമുഖത്തിന് ഹാജരാകേണ്ടതാണ്.
രസതന്ത്ര പഠന വകുപ്പിൽ പി.എച്ച്.ഡി പ്രവേശനം നടത്തുന്നതിനുള്ള റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നതിനായി ഷോർട്ട് ലിസ്റ്റിൽ ഉൾപ്പെട്ട ശേഷം പഠന വകുപ്പിൽ ഹാജരായവർക്കുള്ള അഭിമുഖം 22-ന് രാവിലെ 10.30-ന് പഠന വകുപ്പിൽ നടക്കും. യോഗ്യരായവർ മതിയായ രേഖകൾ സഹിതം ഹാജരാകണം.
പി.ആര്‍ 240/2024
എൻ.എസ്.എസ്. ഗ്രേസ് മാർക്ക് സമർപ്പണം
അഫിലിയേറ്റഡ് കോളേജുകളിലെ 2021 പ്രവേശനം നേടിയ യു.ജി വിദ്യാർഥികളുടെ എൻ.എസ്.എസ്. ഗ്രേസ് മാർക്ക് ഓൺലൈൻ ആയി അപ്‍ലോഡ് ചെയ്യാം. ഇതിനുള്ള ഗ്രേസ് മാർക്ക് മാനേജ്‌മന്റ് സിസ്റ്റം 19 മുതൽ സ്റ്റുഡന്റസ് പോർട്ടലിൽ ലഭ്യമാകും അവസാന തീയതി ഫെബ്രുവരി 29.
പി.ആര്‍ 241/2024
പരീക്ഷ
അഞ്ചാം സെമസ്റ്റർ വിവിധ ബി.വോക്. (CBCSS-V-UG 2018 പ്രവേശനം മുതൽ) നവംബർ 2023 റഗുലർ / സപ്ലിമെന്‍ററി / ഇംപ്രൂവ്മെന്‍റ് പരീക്ഷകൾ മാർച്ച് 13-ന് തുടങ്ങും.
ഒന്നാം സെമസ്റ്റർ വിവിധ ബി.വോക്. (CBCSS-V-UG) നവംബർ 2023 (2022 & 2023 പ്രവേശനം) റഗുലർ / സപ്ലിമെന്‍ററി / ഇംപ്രൂവ്മെന്‍റ് പരീക്ഷകളും നവംബർ 2022 (2017 മുതൽ 2021 വരെ പ്രവേശനം) സപ്ലിമെന്‍ററി / ഇംപ്രൂവ്മെന്‍റ് പരീക്ഷകളും ഏപ്രിൽ ഒന്നിന് തുടങ്ങും.
എസ്.ഡി.ഇ. / പ്രൈവറ്റ് രജിസ്‌ട്രേഷൻ ആറാം സെമസ്റ്റർ വിവിധ ബി.എ. (CBCSS-UG 2019 മുതൽ 2021 വരെ പ്രവേശനം) ഏപ്രിൽ 2024 റഗുലർ / സപ്ലിമെന്‍ററി / ഇംപ്രൂവ്മെന്‍റ് പരീക്ഷകൾ മാർച്ച് 13-ന് തുടങ്ങും. വിശദമായ സമയക്രമം വെബ്‌സൈറ്റിൽ.
പി.ആര്‍ 242/2024
പരീക്ഷാ ഫലം
എസ്.ഡി.ഇ. ഒന്ന് രണ്ട് സെമസ്റ്റർ എം.ബി.എ. (CUCSS 2013 പ്രവേശനം) സെപ്റ്റംബർ 2023 ഒറ്റത്തവണ സ്പെഷ്യൽ സപ്ലിമെന്‍ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 28 വരെ അപേക്ഷിക്കാം.
അഞ്ചാം സെമസ്റ്റർ എൽ.എൽ.ബി. യൂണിറ്ററി (2020 പ്രവേശനം) മെയ് 2023 സേ പരീക്ഷയുടെയും ഒൻപതാം സെമസ്റ്റർ ബി.ബി.എ. എൽ.എൽ.ബി. (ഹോണേഴ്‌സ്) (2018 പ്രവേശനം) ഡിസംബർ 2023 സേ പരീക്ഷയുടെയും ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് മാർച്ച് മൂന്ന് വരെ അപേക്ഷിക്കാം.
പി.ആര്‍ 243/2024
പുനർമൂല്യനിർണയ ഫലം
രണ്ടാം സെമസ്റ്റർ എം.എഡ് ജൂലൈ 2023 റഗുലർ / സപ്ലിമെന്‍ററി പരീക്ഷകളുടെ പുനർമൂല്യനിർണയ / സൂക്ഷ്മപരിശോധനാ ഫലം പ്രസിദ്ധീകരിച്ചു.
പി.ആര്‍ 244/2024