കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍

പി.എച്ച്.ഡി. പ്രവേശനം

കാലിക്കറ്റ് സർവകലാശാലാ ഫിസിക്സ് പഠനവകുപ്പിൽ പി.എച്ച്.ഡി. (നോൺ എൻട്രൻസ്, എനി ടൈം രജിസ്‌ട്രേഷൻ) പ്രവേശനത്തിന് യു.ജി.സി. / സി.എസ്.ഐ.ആർ. – ജെ.ആർ.എഫ്., ഇൻസ്പയർ മുതലായ സ്വതന്ത്ര ഫെലോഷിപ്പുകളുള്ളവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. രണ്ടൊഴിവാണുള്ളത്. ‘ ഫോട്ടോണിക് ബയോസെൻസർ ’, ‘ കെമിക്കൽ മോഡിഫൈഡ് ഗ്രാഫീൻ ’ എന്നീ  വിഷയങ്ങളിൽ ഡോ. ലിബു കെ. അലക്‌സാണ്ടറിന് കീഴിലാണൊഴിവ്. അഭിമുഖത്തിന്റെ അടിസ്ഥാനത്തിലാണ് പ്രവേശനം. യോഗ്യരായവർ മതിയായ രേഖകളും ബയോഡാറ്റയും സഹിതം മാർച്ച് 27-ന് രാവിലെ 10 മണിക്ക് പഠനവകുപ്പ് മേധാവിയുടെ ചേമ്പറിൽ അഭിമുഖത്തിന് ഹാജരാകേണ്ടതാണ്. 

പി.ആർ. 342/2025

പരീക്ഷാ അപേക്ഷ

ഒന്നാം സെമസ്റ്റർ എം.വോക്. ( 2021 മുതൽ 2024 വരെ പ്രവേശനം ) അപ്ലൈഡ് ബയോടെക്‌നോളജി, സോഫ്റ്റ്‌വെയർ ഡെവലപ്മെന്റ് (വിത് സ്പെഷ്യലൈസേഷൻ ഇൻ ഡാറ്റാ അനലിറ്റിക്‌സ്), ( 2021 പ്രവേശനം ) മൾട്ടിമീഡിയ, സോഫ്റ്റ്‌വെയർ ഡെവലപ്മെന്റ് – നവംബർ 2024 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾക്കും ഒന്നാം സെമസ്റ്റർ എം.വോക്. ( 2020 പ്രവേശനം ) അപ്ലൈഡ് ബയോടെക്‌നോളജി, മൾട്ടിമീഡിയ നവംബർ 2023 പരീക്ഷകൾക്കും പിഴ കൂടാതെ ഏപ്രിൽ ഏഴ് വരെയും 190/- രൂപ പിഴയോടെ 10 വരെയും അപേക്ഷിക്കാം. ലിങ്ക് മാർച്ച് 24 മുതൽ ലഭ്യമാകും. 

പി.ആർ. 343/2025

പരീക്ഷാഫലം

രണ്ടാം സെമസ്റ്റർ ( 2014, 2015, 2016 പ്രവേശനം ) ബി.കോം., ബി.ബി.എ. സെപ്റ്റംബർ 2022 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് ഏപ്രിൽ അഞ്ച് വരെ അപേക്ഷിക്കാം.

രണ്ടാം സെമസ്റ്റർ ( CBCSS – 2019 പ്രവേശനം ) എം.എ. ഇക്കണോമിക്സ്, മൂന്നാം സെമസ്റ്റർ ( CBCSS – 2018 പ്രവേശനം ) എം.എ. ഇസ്ലാമിക് ഹിസ്റ്ററി സെപ്റ്റംബർ 2023 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് ഏപ്രിൽ രണ്ട് വരെ അപേക്ഷിക്കാം.

വിദൂര വിഭാഗം മൂന്നാം സെമസ്റ്റർ ( 2020 പ്രവേശനം ) എം.എ. ഹിന്ദി നവംബർ 2023 സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് ഏപ്രിൽ ഒന്ന് വരെ അപേക്ഷിക്കാം.

രണ്ട്, നാല് സെമസ്റ്റർ ( CBCSS – PG – 2019 പ്രവേശനം ) എം.എസ് സി. സ്റ്റാറ്റിസ്റ്റിക്‌സ് സെപ്റ്റംബർ 2023 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് ഏപ്രിൽ ഒന്ന് വരെ അപേക്ഷിക്കാം.

നാലാം സെമസ്റ്റർ ( 2019 പ്രവേശനം ) എം.ടി.ടി.എം. സെപ്റ്റംബർ 2023 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

മൂന്നാം സെമസ്റ്റർ ബി.എഡ്. നവംബർ 2024 റഗുലർ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. 

പി.ആർ. 344/2025

പുനർമൂല്യനിർണയഫലം

വിദൂര വിഭാഗം മൂന്നാം സെമസ്റ്റർ ( CBCSS – UG ) ബി.കോം., ബി.ബി.എ. നവംബർ 2024 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.

പി.ആർ. 345/2025

പരീക്ഷാഫലം

മൂന്ന്, നാല് സെമസ്റ്റർ ( CUCSS ) എം.എ. ഇക്കണോമിക്സ് സെപ്റ്റംബർ 2023 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 29 വരെ അപേക്ഷിക്കാം.

വിദൂരവിഭാഗം നാലാം സെമസ്റ്റർ ( 2019 പ്രവേശനം ) എം.എ. ഇക്കണോമിക്സ് സെപ്റ്റംബർ 2023 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 28 വരെ അപേക്ഷിക്കാം.

രണ്ടാം സെമസ്റ്റർ ( CUCBCSS – UG – 2014, 2015, 2016 പ്രവേശനം ) ബി.സി.എ., ബി.എസ് സി. സെപ്റ്റംബർ 2022 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് ഏപ്രിൽ അഞ്ച് വരെ അപേക്ഷിക്കാം.

പി.ആർ. 338/2025

പുനർമൂല്യനിർണയഫലം

മൂന്നാം സെമസ്റ്റർ ( CBCSS – UG ) ബി.കോം., ബി.ബി.എ., ബി.ടി.എച്ച്.എം., ബി.എച്ച്.ഡി., ബി.എച്ച്.എ., ( CUCBCSS – UG ) ബി.കോം. ഹോണേഴ്‌സ് / പ്രൊഫഷണൽ നവംബർ 2024 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളുടെയും മൂന്നാം സെമസ്റ്റർ ( CBCSS – UG – 2019 പ്രവേശനം മുതൽ ) ബി.എ., ബി.എസ്.ഡബ്ല്യൂ., ബി.എഫ്.ടി., ബി.വി.സി., ബി.എ. അഫ്സൽ – ഉൽ – ഉലമ, നവംബർ 2024 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളുടെയും പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു.

മൂന്നാം സെമസ്റ്റർ ( 2022, 2023 പ്രവേശനം ) എം.എസ് സി. ഫുഡ് സയൻസ് ആന്റ് ടെക്‌നോളജി നവംബർ 2024 പരീക്ഷയുടെ പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു.

രണ്ടാം സെമസ്റ്റർ ( 2023 പ്രവേശനം ) ബി.പി.എഡ്. ഏപ്രിൽ 2024 പരീക്ഷയുടെ പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു.

പി.ആർ. 339/2025

സൂക്ഷ്മപരിശോധനാഫലം

ഒന്നാം സെമസ്റ്റർ ( 2021 മുതൽ 2024 വരെ പ്രവേശനം ) ബി.എഡ്. നവംബർ 2024 പരീക്ഷയുടെ സൂക്ഷ്മപരിശോധനാ ഫലം പ്രസിദ്ധീകരിച്ചു.

പി.ആർ. 340/2025

error: Content is protected !!