കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ
ബി.എഡ്. രണ്ടാം അലോട്ട്‌മെന്റ്
കാലിക്കറ്റ് സര്‍വകലാശാലാ 2023-24 അദ്ധ്യയന വര്‍ഷത്തെ ബി.എഡ്. പ്രവേശനത്തിനുള്ള (കൊമേഴ്‌സ് ഓപ്ഷന്‍ ഒഴികെ) രണ്ടാം അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു. അലോട്ട്‌മെന്റ് ലഭിച്ചവര്‍ ആഗസ്ത് 1-ന് വൈകീട്ട് 4 മണിക്ക് മുമ്പായി മാന്റേറ്ററി ഫീസടച്ച് കോളേജില്‍ സ്ഥിരപ്രവേശനം എടുക്കണം. എസ്.സി., എസ്.ടി. തുടങ്ങി തത്തുല്യ വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ ലഭിക്കുന്ന വിഭാഗക്കാര്‍ക്ക് 125 രൂപയും മറ്റുള്ളവര്‍ക്ക് 510 രൂപയുമാണ് മാന്റേറ്ററി ഫീസ്. ക്ലാസുകള്‍ ആഗസ്ത് 1-ന് ആരംഭിക്കും. വിശദവിവരങ്ങള്‍ പ്രവേശന വിഭാഗം വെബ്‌സൈറ്റില്‍. ഫോണ്‍ 0494 2407017, 2660600 പി.ആര്‍. 917/2023
ഐ.ഇ.ടി. - ബി.ടെക്. പ്രവേശനംകീം എന്‍ട്രന്‍സ് എഴുതാത്തവര്‍ക്കും അവസരം
കാലിക്കറ്റ് സര്‍വകലാശാലാ എഞ്ചിനീയറിംഗ് കോളേജില്‍ 2023-24 അദ്ധ്യയന വര്‍ഷത്തെ ബി.ടെക്. കോഴ്‌സുകള്‍ക്ക് (ഇ.സി., ഇ.ഇ., എം.ഇ., പി.ടി.) എന്‍.ആര്‍....