Monday, October 5

Crime

വിവാഹത്തില്‍ നിന്ന് പിന്മാറി ; യുവതിയെ നടുറോഡിലിട്ട് യുവാവ് കുത്തി കൊലപ്പെടുത്തി
Crime

വിവാഹത്തില്‍ നിന്ന് പിന്മാറി ; യുവതിയെ നടുറോഡിലിട്ട് യുവാവ് കുത്തി കൊലപ്പെടുത്തി

ബെംഗളുരു: വിവാഹത്തില്‍ നിന്ന് പിന്മാറിയ യുവതിയെ നടുറോഡിലിട്ട് പതിനാറ് തവണ കുത്തി യുവാവ് കൊലപ്പെടുത്തി. ഇന്നലെ രാത്രി 7.30-യോടെ ബെംഗളുരു മുരുഗേശ് പാളയയിലാണ് സംഭവമുണ്ടായത്. ജോലി കഴിഞ്ഞിറങ്ങുകയായിരുന്ന ആന്ധ്രയിലെ കാക്കിനട സ്വദേശിനിയായ ലീല പവിത്രയെയാണ് ആന്ധ്ര ശ്രീകാകുളം സ്വദേശി ദിനകര്‍ ബനാല ക്രൂരമായി കൊലപ്പെടുത്തിയത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. വിവാഹത്തില്‍ നിന്ന് പിന്‍മാറിയതിനാണ് ലീലയെ ദിനകര്‍ ആക്രമിച്ചതെന്ന് പൊലീസ് പറയുന്നു. ജോലി കഴിഞ്ഞിറങ്ങുമ്പോള്‍ ലീലയോട് ദിനകര്‍ സംസാരിക്കാന്‍ ശ്രമിച്ചു. സംസാരിക്കാന്‍ ലീല വിസമ്മതിച്ചതോടെ ദിനകര്‍ ലീലയെ കുത്തുകയായിരുന്നു. മാരകമായി മുറിവേറ്റ ലീല സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. തുടര്‍ന്ന് റോഡില്‍ ലീലയുടെ മൃതദേഹത്തിന് സമീപം ഇരുന്ന പ്രതിയെ പൊലീസെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു....
റോഡിൽ നിന്ന് വഴിമാറി കൊടുത്തില്ല; യുവാവിനെ കുത്തികൊലപ്പെടുത്താൻ ശ്രമിച്ച ഒളകര സ്വദേശി പിടിയിൽ
Crime

റോഡിൽ നിന്ന് വഴിമാറി കൊടുത്തില്ല; യുവാവിനെ കുത്തികൊലപ്പെടുത്താൻ ശ്രമിച്ച ഒളകര സ്വദേശി പിടിയിൽ

തിരൂരങ്ങാടി : റോഡിൽ നിന്ന് വഴി മാറി കൊടുക്കാത്തതിന് ഒളകര സ്വദേശിയെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച പ്രതിയെ അറസ്റ്റ് ചെയ്തു. പുകയൂർ ഒളകര പാലമടത്തിൽ ചാലിൽ സുധീഷ് ബാബു (38) ആണ് അറസ്റ്റിലായത്. കഴിഞ്ഞ വർഷം ഏപ്രിൽ 27 ന് രാത്രി 8 മണിക്ക് അറക്കൽ പുറായ അങ്ങാടിയിൽ വെച്ചാണ് സംഭവം. റോഡിൽ നിന്ന് വഴി മാറാത്തതിന് കത്തി കൊണ്ട് മാറിലും വയറിലും കുത്തി കൊലപ്പെടുത്താൻ ശ്രമിച്ചു എന്നായിരുന്നു കേസ്. തമിഴ്‌നാട്ടിലും മറ്റും ഒളിവിൽ കഴിഞ്ഞ ഇയാളെ താനൂർ ഡി വൈ എസ് പി ബെന്നിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. എസ് സി പി ഒ സലേഷ്, പ്രകാശൻ, അഭിമന്യു, അമൽ, അഖിൽ രാജ് എന്നിവരടങ്ങിയ സംഘമാണ് പിടികൂടിയത്....
കുപ്രസിദ്ധ മോഷ്ടാവ് വാട്ടര്‍ മീറ്റര്‍ കബീര്‍ കോട്ടക്കല്‍ പൊലീസിന്റെ പിടിയില്‍
Crime, Information

കുപ്രസിദ്ധ മോഷ്ടാവ് വാട്ടര്‍ മീറ്റര്‍ കബീര്‍ കോട്ടക്കല്‍ പൊലീസിന്റെ പിടിയില്‍

കോട്ടക്കല്‍: എടരിക്കോട് കടയുടെ പൂട്ട് പൊളിച്ച് പണവും മറ്റും കവര്‍ന്ന സംഭവത്തില്‍ കുപ്രസിദ്ധ മോഷ്ടാവ് കോട്ടക്കല്‍ പൊലീസിന്റെ പിടിയില്‍. തമിഴ്‌നാട് ഗൂഡല്ലൂര്‍ സ്വദേശി മേലേത്ത് വീട്ടില്‍ അബ്ദുല്‍ കബീര്‍ (50)എന്ന വാട്ടര്‍ മീറ്റര്‍ കബീറിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മലപ്പുറം,കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലായി പതിനഞ്ചോളം മോഷണ കേസില്‍ ഉള്‍പ്പെട്ട ആളാണ് പ്രതി. തിങ്കളാഴ്ച പുലര്‍ച്ചെയാണ് മോഷണം നടന്നത്. എടരിക്കോട് എം എം വെജിറ്റബിള്‍സ് ആന്‍ഡ് ഫ്രൂട്ട്‌സ് എന്ന സ്ഥാപനത്തിന്റെ പൂട്ടു പൊളിച്ച് അകത്തുകയറി പണവും മറ്റും മോഷ്ടിച്ച് കടന്നു കളയുകയായിരുന്നു. മലപ്പുറം ജില്ലാ പോലീസ് മേധാവി സുജിത് ദാസ് ഐ.പി. എസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കോട്ടക്കല്‍ ഇന്‍സ്‌പെക്ടര്‍ കെ അശ്വത്തിന്റെ നേതൃത്വത്തില്‍ കോട്ടക്കല്‍ പോലീസ് സംഭവം നടന്ന് മണിക്കൂറുകള്‍ക്കകമാണ് പ്രതിയെ പിടികൂടിയത്. രാത്രികാലങ്ങളില്‍ ആളി...
നിരോധിത കോഴിപ്പോര് നടത്തിയ ഏഴ് പേര്‍ പിടിയില്‍, കോഴികളും കസ്റ്റഡിയില്‍
Crime, Information

നിരോധിത കോഴിപ്പോര് നടത്തിയ ഏഴ് പേര്‍ പിടിയില്‍, കോഴികളും കസ്റ്റഡിയില്‍

പാലക്കാട്: നിരോധിത കോഴിപ്പോര് നടത്തിയ ഏഴ് പേര്‍ പിടിയില്‍. പാലക്കാട് ചിറ്റൂര്‍ അഞ്ചാംമൈല്‍ കുന്നുങ്കാട്ടുപതിയിലാണ് കോഴിപ്പോര് നടത്തിയത്. സംഭവത്തില്‍ എരുത്തേമ്പതി സ്വദേശികളായ കതിരേശന്‍(25), വണ്ണാമട സ്വദേശി ഹരിപ്രസാദ് (28), അരവിന്ദ് കുമാര്‍ (28), കൊഴിഞ്ഞാമ്പാറ ദിനേശ് (31), പഴനിസ്വമി (65), ശബരി (31), സജിത് (28) എന്നിവരെ പാലക്കാട് ചിറ്റൂര്‍ പൊലീസാണ് അറസ്റ്റ് ചെയ്തത്. ഏഴ് കൊത്തുകോഴികളും 5,300 രൂപയും നാല് ബൈക്കുകളും പ്രതികളില്‍ നിന്ന് പൊലീസ് കണ്ടെടുത്തു. പിടിച്ചെടുത്ത കോഴികളെ പൊലീസ് സ്റ്റേഷനില്‍ ലേലം ചെയ്ത് വില്‍ക്കും. കോടതിയില്‍ തൊണ്ടിമുതലായി ഹാജരാക്കാനുള്ള സാങ്കേതിക പ്രശ്‌നങ്ങള്‍ ഉള്ളത് കൊണ്ടാണ് കോഴികളെ ലേലം ചെയ്ത് ആ തുക കോടതിയില്‍ കെട്ടിവെക്കുന്നത്. സമാനരീതിയില്‍ കഴിഞ്ഞ മാസവും ഇവിടെ കോഴിപ്പോര് നടന്നതായി കണ്ടെത്തിയിരുന്നു. ചിറ്റൂര്‍ അത്തിക്കോട് നെടുംപുരയിലാണ് സംഭവം. പോലീസ് സ്ഥലത്തെത്തിയത...
കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് അസിസ്റ്റന്റ് പിടിയിൽ
Crime

കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് അസിസ്റ്റന്റ് പിടിയിൽ

മലപ്പുറം: കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് അസിസ്റ്റന്റ് പിടിയിൽ. മലപ്പുറം എടരിക്കോട് വില്ലേജ് അസിസ്റ്റന്റ് പി ചന്ദ്രനാണ്പിടിയിലായത്. 25000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഇയാൾപിടിയിലായത്. ഭീഷണിപ്പെടുത്തിയാണ്ഉദ്യോഗസ്ഥൻ കൈക്കൂലി ആവശ്യപ്പെട്ടത്. വീടിന്റെ തറ നിർമ്മിക്കുന്ന സ്ഥലത്തു നിന്ന് ചെങ്കല്ല് വെട്ടിയതിൽ കേസ് എടുക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് വില്ലേജ് അസിസ്റ്റന്റ് കൈക്കൂലി ആവശ്യപ്പെട്ടത്....
കരിപ്പൂരില്‍ 55 ലക്ഷം രൂപയുടെ സ്വര്‍ണവുമായി മോങ്ങം സ്വദേശി പിടിയില്‍
Crime

കരിപ്പൂരില്‍ 55 ലക്ഷം രൂപയുടെ സ്വര്‍ണവുമായി മോങ്ങം സ്വദേശി പിടിയില്‍

കരിപ്പൂര്‍ : കരിപ്പൂരില്‍ ശശീരത്തിനുള്ളില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച സ്വര്‍ണ മിശ്രിതവുമായി മലപ്പുറം സ്വദേശി കസ്റ്റംസ് പിടിയില്‍. രാവിലെ ജിദ്ദയില്‍ നിന്നും എയര്‍ ഇന്‍ഡ്യാ എക്‌സ്പ്രസ്സ് വിമാനത്തില്‍ കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ മലപ്പുറം മോങ്ങം സ്വദേശിയായ ബംഗലത്ത് ഉണ്ണി മൊയ്ദീന്‍ മകന്‍ നവാഫില്‍ (29) നിന്നുമാണ് 55 ലക്ഷം രൂപ വില മതിക്കുന്ന 999 ഗ്രാം സ്വര്‍ണം കോഴിക്കോട് എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്. നവാഫിന്റെ ശരീരത്തിനുള്ളില്‍ ഒളിപ്പിച്ച നാലു ക്യാപ്‌സുലുകളില്‍ നിന്നും ലഭിച്ച 1060 ഗ്രാം സ്വര്‍ണമിശ്രിതം വേര്‍തിരിച്ചെടുത്തതില്‍ നിന്നും 999 ഗ്രാം 24 കാരറ്റ് സ്വര്‍ണമാണ് ലഭിച്ചത്. കള്ളക്കടത്തുസംഘം തനിക്കു വാഗ്ദാനം ചെയ്ത 90,000 രൂപയ്ക്കു വേണ്ടിയാണ് കള്ളക്കടത്തിനു ശ്രമിച്ചതെന്ന് നവാഫ് വ്യക്തമാക്കി. ഈ കേസുമായി ബന്ധപ്പെട്ട് കസ്റ്റംസ് നവാഫിന്റെ അറസ്റ്റും മറ്റു തുടര്‍...
വിവാഹിതയായ മകള്‍ക്ക് മറ്റൊരു ബന്ധം, കൊന്ന് കഷ്ണങ്ങളാക്കി വിവിധ ഇടങ്ങളിലായി ഉപേക്ഷിച്ചു ; പിതാവ് അറസ്റ്റില്‍
Crime

വിവാഹിതയായ മകള്‍ക്ക് മറ്റൊരു ബന്ധം, കൊന്ന് കഷ്ണങ്ങളാക്കി വിവിധ ഇടങ്ങളിലായി ഉപേക്ഷിച്ചു ; പിതാവ് അറസ്റ്റില്‍

അമരാവതി: വിവാഹിതയായ മകള്‍ക്ക് മറ്റൊരു ബന്ധമുണ്ടെന്നറിഞ്ഞ് മകളെ അച്ഛന്‍ കൊലപ്പെടുത്തി ശരീരാവശിഷ്ടങ്ങള്‍ വിവിധ പ്രദേശങ്ങളിലായി ഉപേക്ഷിച്ചു. ആന്ധ്രപ്രദേശിലെ നന്ദ്യാല ജില്ലയിലാണ് സംഭവം. കേസില്‍ ദേവേന്ദ്ര റെഡ്ഢിയെ പൊലീസ് അറസ്റ്റ് ചെയ്തു. ദേവേന്ദ്ര റെഡ്ഢിക്ക് രണ്ടു പെണ്‍മക്കളാണ്. 21 വയസ്സുള്ള മൂത്ത മകള്‍ പ്രസന്നയെ സോഫ്റ്റ് വെയര്‍ എന്‍ജിനീയറിനെയാണ് വിവാഹം ചെയ്തത്. ഇവര്‍ കുടുംബവുമായി ഹൈദരാബാദില്‍ താമസിക്കുന്നതിനിടെ യുവതിക്ക് മറ്റൊരാളുമായി പ്രണയത്തിലായി. തുടര്‍ന്ന് സ്വന്തം വീട്ടിലേക്ക് തിരിച്ചെത്തുകയും ചെയ്തു. മകളുടെ പ്രണയ ബന്ധം അറിഞ്ഞ ദേവേന്ദ്ര റെഡ്ഢി ബന്ധത്തില്‍ നിന്ന് പിന്മാറണമെന്ന് മുന്നറിയിപ്പ് നല്‍കി. എന്നാല്‍, ബന്ധം തുടര്‍ന്നും ഇവര്‍ ബന്ധം തുടരുന്നുണ്ടെന്നറിഞ്ഞതോടെ മകളെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിനു ശേഷം മൃതശരീരം കഷ്ണങ്ങളാക്കി വിവിധയിടങ്ങളില്‍ തള്ളി ഒന്നുമറിയാത...
വിദ്യാര്‍ഥിനിയെ മയക്കുമരുന്ന് കാരിയറാക്കിയ കേസ്; ഒരാള്‍ കസ്റ്റഡിയില്‍
Crime

വിദ്യാര്‍ഥിനിയെ മയക്കുമരുന്ന് കാരിയറാക്കിയ കേസ്; ഒരാള്‍ കസ്റ്റഡിയില്‍

കോഴിക്കോട് : കോഴിക്കോട്ട് വിദ്യാര്‍ഥിനിയെ മയക്കുമരുന്ന് കാരിയറാക്കിയ കേസില്‍ ഒരാള്‍ കസ്റ്റഡിയില്‍. കുറ്റിക്കാട്ടൂര്‍ സ്വദേശി ബോണിയെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും. ഒമ്പതാം ക്ലാസുകാരിയാണ് തന്നെ മയക്കുമരുന്ന് കാരിയറായി ഉപയോഗിച്ചെന്ന ഞെട്ടിക്കുന്ന വിവരം വെളിപ്പെടുത്തിയത്. മൂന്നു വര്‍ഷമായി ലഹരി സംഘത്തിന്റെ വലയിലാണ് താനെന്നും പെണ്‍കുട്ടി പറഞ്ഞിരുന്നു. 'ഇന്‍സ്റ്റഗ്രാം ഗ്രൂപ്പുവഴി പരിചപ്പെട്ട ഇടപാടുകാര്‍ ആദ്യം സൗജന്യമായും പിന്നീട് കാരിയറാക്കിയും മയക്കുമരുന്നത് തന്നു. മൂന്നുവര്‍ഷമായി മയക്കുമരുന്ന് കാരിയറായി പ്രവര്‍ത്തിച്ചു. സ്‌കൂളില്‍ നിന്ന് പഠിച്ചുപോയവര്‍ക്കൊക്കെ മയക്കുമരുന്ന് എത്തിച്ചത്'. കൈയില്‍ മുറിവ് കണ്ടപ്പോള്‍ ഉമ്മ ടീച്ചറോടും വിവരം പറഞ്ഞിരുന്നെന്നും വിദ്യാര്‍ഥി വെളിപ്പെടുത്തിയിരുന്നു.പെണ്‍കുട്ടിയുടെ വെളിപ്പെടുത്തലില്‍ പ്രതികളെ തിരിച്ചറിഞ്ഞതായി പൊലീസ...
500 ഗ്രാം മയക്കുമരുന്നുമായി 3 മലപ്പുറം സ്വദേശികൾ പിടിയിൽ
Crime

500 ഗ്രാം മയക്കുമരുന്നുമായി 3 മലപ്പുറം സ്വദേശികൾ പിടിയിൽ

മഞ്ചേരിയിൽ ജില്ലയിലെ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ട മലപ്പുറം എക്സൈസ് ഇന്റലിജിൻസ് വിഭാഗവുംഎക്സൈസ് കമ്മീഷണറുടെ ഉത്തരമേഖലാ സ്കോഡും മഞ്ചേരിയിൽ വച്ച് നടത്തിയ പരിശോധനയിൽ 500 ഗ്രാം എംഡിഎംഎ യുമായി മലപ്പുറം സ്വദേശികളായ മൂന്നു യുവാക്കളെ പിടികൂടി. മലപ്പുറം കോണോംപാറ പുതുശ്ശേരി വീട്ടിൽ റിയാസ് ( 31 ), മലപ്പുറം പട്ടർക്കടവ് പഴങ്കരക്കുഴിയിൽ നിഷാന്ത്(23), പട്ടർക്കടവ് മൂന്നൂക്കാരൻ വീട്ടിൽ സിറാജുദ്ദീൻ(28)എന്നിവരാണ് പിടിയിലായത്. മയക്കുമരുന്ന് കടത്താൻ ഉപയോഗിച്ചKL14 S 1110 നമ്പർ മാരുതി സ്വിഫ്റ്റ് കാറും കസ്റ്റഡിയിലെടുത്തിയിട്ടുണ്ട്. ആൻഡമാൻ നിക്കോബാർ ദ്വീപിലുള്ള ഇവരുടെ സുഹൃത്തായ മുഹമ്മദ് സാബിഖ്എന്നയാളാണ് ഇവർക്ക് മയക്കുമരുന്ന് അയച്ച് നൽകുന്നത് എന്നാണ് പ്രതികൾ നൽകിയ മൊഴി .എക്‌സൈസ് ഇൻസ്പെക്ടർ മുഹമ്മദ് ഷഫീഖ്.പി കെ, ഷിജുമോൻ. ടി,പ്രിവന്റീവ് ഓഫീസർമാരായ പ്രദീപ്കുമാർ കെ,ഷിബുശങ്കർ. കെ, സന്തോഷ്‌. ടി,സിവിൽ എക്സൈസ് ഓഫീസർമ...
മാരക മയക്കുമരുന്നും കഞ്ചാവുമായി വേങ്ങര സ്വദേശികൾ തിരൂരങ്ങാടിയിൽ പിടിയിൽ
Crime

മാരക മയക്കുമരുന്നും കഞ്ചാവുമായി വേങ്ങര സ്വദേശികൾ തിരൂരങ്ങാടിയിൽ പിടിയിൽ

തിരൂരങ്ങാടി : മാരക മയക്കുമരുന്നും കഞ്ചാവുമായി 2 യുവാക്കൾ തിരൂരങ്ങാടി യിൽ പിടിയിലായി. വേങ്ങര ചേറൂർ മിനി കാപ്പിൽ മൂട്ടപ്പറമ്പൻ അബ്ദുൽ റൗഫ്‌ (26), ഊരകം കുറ്റാളൂർ തോട്ടക്കോടൻ മുഹമ്മദ് മുഹ്‌സിൻ (23) എന്നിവരെയാണ് തിരൂരങ്ങാടി ഇൻസ്‌പെക്ടർ കെ.ടി. ശ്രീനിവാസനും സംഘവും പിടികൂടിയത്. ഇവരിൽ നിന്ന് മാരക മയക്കു മരുന്ന് ഇനത്തിൽ പെട്ട 5.280 ഗ്രാം എം ഡി എം എ യും 186 ഗ്രാം കഞ്ചാവും പിടികൂടി. കെ എൽ 55 7272 നമ്പർ കാറിൽ വന്ന ഇവരെ തിരൂരങ്ങാടി പനമ്പുഴ റോഡിൽ ഗ്യാസ് ഏജൻസിക്ക് സമീപത്ത് വെച്ചാണ് പിടികൂടിയത്. ഇൻസ്‌പെക്ടർ ക്ക് പുറമെ എസ് ഐ എൻ.മുഹമ്മദ് റഫീഖ്, എ എസ് ഐ സജിനി, സി പി ഒ മാരായ ലക്ഷ്മണൻ, അമർനാഥ്‌, എന്നിവരും ഡാൻസാഫ് ടീമും സംഘത്തിലുണ്ടായിരുന്നു....
ബിഎസ്എൻഎൽ കേബിളുകൾ മോഷ്ടിച്ച തിരൂരങ്ങാടിയിൽ ദമ്പതികൾ അറസ്റ്റിൽ
Crime

ബിഎസ്എൻഎൽ കേബിളുകൾ മോഷ്ടിച്ച തിരൂരങ്ങാടിയിൽ ദമ്പതികൾ അറസ്റ്റിൽ

തിരൂരങ്ങാടി : വെന്നിയുരിൽ നിന്ന് ബി എസ് എൻ എൽ കോപ്പർ കേബിളുകൾ മോഷ്ടിച്ച കേസിൽ ദമ്പതികളെ തിരൂരങ്ങാടി പോലീസ് അറസ്റ്റ് ചെയ്തു. വെന്നിയൂരിൽ ദേശീയപാത നവീകരണ ത്തിനായി റോഡ് കീറിയപ്പോൾ പൊങ്ങി വന്ന കോപ്പർ കേബിളുകൾ ആണ് കവർന്നത്. തമിഴ്നാട് മാരിയമ്മൻ കോവിൽ സ്വദേശി കട്ടമണി (51), ഭാര്യ പരാശക്തി (40) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. 3 ലക്ഷം രൂപയുടെ കേബിളുകൾ കവർന്നതായി ബി എസ് എൻ എൽ അധികൃതർ പരാതി നൽകിയിരുന്നു....
വിവാഹ വാഗ്ദാനം നിരസിച്ചു ; പതിനേഴുകാരിക്ക് നേരെ ആസിഡ് ആക്രമണം
Crime

വിവാഹ വാഗ്ദാനം നിരസിച്ചു ; പതിനേഴുകാരിക്ക് നേരെ ആസിഡ് ആക്രമണം

കനകപുര : കര്‍ണാടകയിലെ രാമനഗര ജില്ലയില്‍ പതിനേഴുകാരിക്ക് നേരെ ആസിഡ് ആക്രമണം. കനകപുര എന്ന സ്ഥലത്താണ് സംഭവം. വിവാഹ വാഗ്ദാനം നിരസിച്ചതിലുള്ള വൈരാഗ്യത്തെ തുടര്‍ന്നാണ് പെണ്‍കുട്ടിയുടെ ദേഹത്ത് ആസിഡ് ഒഴിച്ചത് എന്നാണ് വിവരം. സംഭവത്തില്‍ കനകപുര സ്വദേശി സുമന്ത് എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ആസിഡ് ആക്രമണത്തില്‍ സാരമായി പൊള്ളലേറ്റ പെണ്‍കുട്ടി ചികിത്സയിലാണ്....
മദ്രസ വിദ്യാർഥിനിക്ക് ഉടുമുണ്ട് പൊക്കികാണിച്ച യുവാവ് അറസ്റ്റിൽ
Crime

മദ്രസ വിദ്യാർഥിനിക്ക് ഉടുമുണ്ട് പൊക്കികാണിച്ച യുവാവ് അറസ്റ്റിൽ

പരപ്പനങ്ങാടി : മദ്റസ വിദ്യാർത്ഥിക്ക് ബൈക്കിലെത്തിയ യുവാവ് ഉടു മുണ്ട് പൊക്കി കാണിച്ചു കൊടുത്ത സംഭവത്തിൽ പോക്സോ കേസിൽ ൽ യുവാവിനെ പരപ്പനങ്ങാടി പോലീസ് അറസ്റ്റ് ചെയ്തു . ചിറമംഗലം നെടുവയിലെ പുതിയ നാലകത്ത് അലവി ക്കുട്ടി (37) നെയാണ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്ത് join ചെയ്യുക https://chat.whatsapp.com/LwDGrQVAOuNDWoWqQPMNEE...
വള്ളിക്കുന്നിൽ 17 കാരി ട്രെയിൻ തട്ടി മരിച്ച സംഭവത്തിൽ കാമുകൻ അറസ്റ്റിൽ
Crime

വള്ളിക്കുന്നിൽ 17 കാരി ട്രെയിൻ തട്ടി മരിച്ച സംഭവത്തിൽ കാമുകൻ അറസ്റ്റിൽ

വള്ളിക്കുന്ന്: വള്ളിക്കുന്ന് റെയിൽവേ സ്റ്റേഷൻ ഭാഗത്ത് കഴിഞ്ഞദിവസം 17 വയസുള്ള പെൺകുട്ടി ട്രെയിൻ തട്ടി മരിച്ച സംഭവവുമായി ബന്ധപ്പെട്ട് ചേളാരി സ്വദേശി മുണ്ടൻകുഴിയിൽ ഷിബിൻ(24) നെ പരപനങ്ങാടി പൊലിസ് അറസ്റ്റ് ചെയ്തു. ഈ കുട്ടിയുമായി ഇഷ്ടത്തിലായിരുന്നു ഷിബിൻ. മൊബൈൽ ഫോണിൽ ഇൻസ്റ്റഗ്രാം ഇൻസ്റ്റാൾ ചെയ്തു എന്നുള്ള കാരണത്താൽ യുവാവ് നിരന്തരമായി ഈ കുട്ടിയുമായി തർക്കത്തിൽ ഏർപ്പെട്ടു വന്നിരുന്നു. തുടർന്നാണ് വാലന്റൻസ് ഡേയുടെ അന്ന് ഇതേ വിഷയവുമായി തർക്കത്തിൽ ഏർപ്പെടുകയും കുട്ടി പിണക്കം മാറ്റണമെന്ന് ആവശ്യപ്പെടുകയും ചെയ്‌തെങ്കിലും അത് അനുസരിക്കാതെ പിണക്കത്തിൽ തുടർന്നു. ആത്മഹത്യ ചെയ്യുന്നതിനുള്ള പ്രേരണ നൽകിയ കുറ്റത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തിട്ടുള്ളതെന്ന് പരപ്പനങ്ങാടി സി.ഐ കെ.ജെ ജിനേഷ് പറഞ്ഞു. വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ https://chat.whatsapp.com/DCyh8ZRvsb39kdV8my50Nx വള്ളിക്കുന്ന് അരിയല്ലൂർ ദേവിവിലാസ...
പശുക്കടത്ത് ആരോപിച്ച് രണ്ട് യുവാക്കളെ ചുട്ടുകൊന്നു; ആറ് ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്
Crime

പശുക്കടത്ത് ആരോപിച്ച് രണ്ട് യുവാക്കളെ ചുട്ടുകൊന്നു; ആറ് ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

ഭോപ്പാല്‍: രാജസ്ഥാനില്‍ നിന്ന് കാണാതായ രണ്ട് യുവാക്കളെ ഹരിയാനയില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. രാജസ്ഥാനില്‍ നിന്ന് പശുക്കടത്ത് ആരോപിച്ച് തട്ടിക്കൊണ്ടുപോയ രാജസ്ഥാനിലെ ഭരത്പൂര്‍ ജില്ലയിലെ പഹാരി തഹസില്‍ ഘട്മീക ഗ്രാമ വാസികളായ നസീര്‍(25), ജുനൈദ്(35) എന്നിവരുടെ മൃതദേഹങ്ങളാണ് ബൊലേറോയ്ക്കകത്ത് പൂര്‍ണമായും കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. വാഹനവും പൂര്‍ണമായി കത്തിനശിച്ചിട്ടുണ്ട്. സംഭവത്തില്‍ ആറ് ബജ്‌റംഗ്ദള്‍ പ്രവര്‍ത്തര്‍ക്കെതിരെ കേസ്. ഹരിയാനയിലെ ഭിവാനിയിലാണ് സംഭവം. ബുധനാഴ്ചയാണ് രാജസ്ഥാനില്‍ നിന്ന് ഇരുവരെയും അജ്ഞാതര്‍ തട്ടിക്കൊണ്ടു പോയതെന്ന് പൊലീസ് പറഞ്ഞു. പശുക്കടത്ത് ആരോപിച്ചാണ് ഇവരെ ബജ്രങ് ദള്‍ നേതാക്കള്‍ അടങ്ങുന്ന സംഘം തട്ടിക്കൊണ്ടുപോയതെന്ന് കുടുംബം ആരോപിക്കുന്നു. ഇവരെ ഭിവാനിയില്‍ എത്തിച്ച ശേഷം വാഹനത്തിലിട്ട് ജീവനോടെ കത്തിക്കുകയായിരുന്നുവെന്നാണ് അറിയുന്നത്. സംഭവത്തില്‍ ബജ്രങ് ദള്‍ നേ...
യുവതിയെ ഭർതൃ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി; ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ
Crime

യുവതിയെ ഭർതൃ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി; ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ

നിലമ്പൂർ : യുവതിയെ ഭർതൃ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. മരണത്തിൽ ദുരൂഹതയുള്ളതായി യുവതിയുടെ വീട്ടുകാർ പരാതി നൽകിയതിനെ തുടർന്ന് ഭർത്താവിനെ കസ്റ്റഡിയിൽ എടുത്തു. മമ്പാട് പൊങ്ങല്ലൂരിലെ പൊയിലിൽ ശമീറിന്റെ ഭാര്യ സുൽഫത്തിനെ (24) യാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പൂക്കോട്ടുമണ്ണ മുതങ്ങയിൽ മുഹമ്മദലി - റസിയ ദമ്പതികളുടെ മകളാണ്. ഇന്ന് രാവിലെ 4 മണിയോടെയാണ് സുൽഫത്തിനെ മരിച്ച നിലയിൽ കണ്ടെത്തുന്നത്. യുവതിയും, ഭർത്താവും തമ്മിൽ തർക്കമുണ്ടായിരുന്നതായി ബന്ധുക്കൾ പറഞ്ഞു. മരണത്തിൽ ദുരൂഹത ആരോപിച്ച് യുവതിയുടെ ബന്ധുക്കൾ പൊലീസിൽ പരാതി നൽകി. ഇന്ന് പുലർച്ചെ വീട്ടിൽ നിന്ന് ബഹളം കേട്ടിരുന്നെന്നും സ്ഥിരമായതിനാൽ ആദ്യം കാര്യമാക്കിയില്ലെന്നും അയൽവാസികൾ പറയുന്നു. സുൽഫത്ത്തൂങ്ങിമരിക്കുകായയിരുന്നെന്നാണ് ഭർതൃവീട്ടുകാർ പറയുന്നത്.അതേസമയം മരണത്തിൽ ദുരൂഹതയുണ്ടെന്ന നിലപാടിലുറച്ചുനിൽക്കുകയാണ് കുടുംബം. അസ്വാഭാവിക മരണത്തിന് കേസെടുത...
ഫാറൂഖ് കോളേജിന് സമീപം കഫേയുടെ മറവിൽ വിദ്യാർഥികൾക്ക് ലഹരി കച്ചവടം, യുവാവ് പിടിയിൽ
Crime

ഫാറൂഖ് കോളേജിന് സമീപം കഫേയുടെ മറവിൽ വിദ്യാർഥികൾക്ക് ലഹരി കച്ചവടം, യുവാവ് പിടിയിൽ

കോഴിക്കോട് : കോളേജ്‌ വിദ്യാര്ഥികൾക്കിടയിൽ വില്പനക്കായി കൊണ്ടുവന്ന ന്യൂജൻ ലഹരിമരുന്നുമായി യുവാവ് പിടിയില്‍. 5 ഗ്രാം എം.ഡി.എം.എ യുമായി മലപ്പുറം സ്വദേശിയാണ് പൊലീസിന്‍റെ പിടിയിലായത്. മലപ്പുറം പെരിങ്ങാവ് അരിക്കുംപുറത് വീട്ടിൽ മുഹമ്മദ് ഷഫീർ (27) ആണ് മയക്കുമരുന്നുമായി പിടിയിലായത്. ഫാറൂഖ് കോളേജിന് സമീപം കോളേജ് വിദ്യാർഥികളെ ലക്ഷ്യമിട്ട് ലഹരി മാഫിയ പ്രവർത്തിക്കുന്നുണ്ടെന്ന് പൊലീസിന് വിവരം ലഭിച്ചിരുന്നു. ഡെപ്യൂട്ടി കമ്മീഷണർ കെ.ഇ ബൈജു ഐ.പി.എസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആന്റി നാർകോട്ടിക് സ്കോഡ് നടത്തിയ അന്വേഷത്തിലാണ് പ്രതിയെ പിടികൂടിയത്. കോളേജിന് സമീപത്ത് പ്രവർത്തിക്കുന്ന സ്പോട് കഫേയുടെ മറവിലാണ് ഷഫീർ വൻതോതിൽ ലഹരി മരുന്ന് കച്ചവടം നടത്തിയിരുന്നത്. സമീപ കാലത്ത് രജിസ്റ്റർ ചെയ്ത എൻ.ഡി.പി.എസ് കേസുകളിൽ ഉൾപെടുന്നവർ അധികവും വിദ്യാർത്ഥികളാണെന്ന് കോഴിക്കോട് നാർകോട്ടിക് സെൽ അസ്സി. കമ്മീഷണർ പ്ര...
ഭർത്താവിനെ കൊന്ന കേസിൽ പ്രതിയായ യുവതി രക്ഷപ്പെട്ടു; മണിക്കൂറുകൾക്കുള്ളിൽ വേങ്ങരയിൽ പിടിയിലായി
Breaking news, Crime

ഭർത്താവിനെ കൊന്ന കേസിൽ പ്രതിയായ യുവതി രക്ഷപ്പെട്ടു; മണിക്കൂറുകൾക്കുള്ളിൽ വേങ്ങരയിൽ പിടിയിലായി

കോഴിക്കോട് : കുതിരവട്ടം മാനസ്സികാരോഗ്യ കേന്ദ്രത്തിൽ നിന്ന് രക്ഷപ്പെട്ട കൊലക്കേസ് പ്രതി പിടിയിൽ. 8.45 ഓടെ വേങ്ങര ബസ്സ്റ്റാൻഡിൽ നിന്നാണ് പൂനം ദേവിയെ പിടികൂടിയത്. ഇവരെ കോഴിക്കോട് സിറ്റി പൊലീസിന് കൈമാറും. രാവിലെ 7.30 ന് ഇവർ കോഴിക്കോട് നിന്ന് വേങ്ങരയ്ക്ക് ബസ്സ് കയറി. വേങ്ങര സ്റ്റാൻഡിൽ ഇറങ്ങിയ ഉടനെ ഇവരെ പൊലീസ് പിടികൂറ്റുകയായിരുന്നു. പൂനം ദേവിയെ തിരിച്ചറിഞ്ഞ ആളുകൾ ബസിൽ ഉള്ള വിവരം പൊലീസിന് വിവരം കൈമാറുകയായിരുന്നു. വേങ്ങരയിൽ വച്ച് ഭർത്താവ് സഞ്ചിത് പസ്വാനെ കൊലപ്പെടുത്തിയ കേസിലാണ് ഇവരെ പിടികൂടിയത്. പുലർച്ചെ 12.15ഓടെയാണ് പൂനം പുറത്തു കടന്നത്. ശുചിമുറിയുടെ വെന്റിലേറ്റർ ഗ്രിൽ കുത്തി ഇളക്കിയാണ് ഇവർ രക്ഷപ്പെട്ടത്. ഇന്നലെ ആണ് ഇവരെ മാനസികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചത്. ബീഹാർ വൈശാലി ജില്ലാ സ്വദേശിയാണ് പൂനം. വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ ജോയിൻ ചെയ്യുക https://chat.whatsapp.com/FEZB8dQxwi...
കനാലില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം ; പ്രതിയുടെ ഭാര്യയുമായി അവിഹിതമെന്ന് സംശയിച്ച് തലക്കടിച്ചു കൊലപ്പെടുത്തി, കേസില്‍ വഴിതിരിവ്
Crime

കനാലില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം ; പ്രതിയുടെ ഭാര്യയുമായി അവിഹിതമെന്ന് സംശയിച്ച് തലക്കടിച്ചു കൊലപ്പെടുത്തി, കേസില്‍ വഴിതിരിവ്

കലഞ്ഞൂര്‍ ; കെഐപി കനാലില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ വഴിതിരിവ്. ഭാര്യയുമായി അവിഹിത ബന്ധമുണ്ടെന്നു സംശയിച്ചാണ് അനന്തു ഭവനില്‍ അനന്തുവിനെ (28) കൊലപ്പെടുത്തിയതെന്ന് പ്രതി കലഞ്ഞൂര്‍ കുടുത്ത ശ്രീഭവനം വീട്ടില്‍ ശ്രീകുമാര്‍ അടിച്ചു കൊന്ന് കനാലില്‍ തള്ളിയത്. മൃതദേഹം കണ്ടെത്തിയതിനു തൊട്ടടുത്തുള്ള റബര്‍ എസ്റ്റേറ്റിലാണ് കൊല നടന്നതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞ ഞായറാഴ്ചയാണ് അനന്തുവിനെ കാണാനില്ലെന്ന പരാതി ഉണ്ടായത്. തുടര്‍ന്നാണ് കെഐപി കനാലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഡിവൈഎസ്പി കെ. ബൈജുകുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ശ്രീകുമാറിനെ (37) പിടികൂടിയത്. കുളത്തുമണ്ണില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന ശ്രീകുമാറിനെ ബുധനാഴ്ച രാത്രി സാഹസികമായാണ് പൊലീസ് പിടി കൂടിയത്. ഭാര്യയുമായുള്ള ബന്ധത്തിന്റെ പേരില്‍ അനന്തുവും ശ്രീകുമാറും തമ്മില്‍ വാക്കേറ്റം നടന്നിട്ടുണ്ടെന്ന സൂചനയാണ് പൊലീസിന്...
മയക്കുമരുന്ന് നൽകി വീട്ടമ്മയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ മുഖ്യപ്രതി പിടിയിൽ
Crime

മയക്കുമരുന്ന് നൽകി വീട്ടമ്മയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ മുഖ്യപ്രതി പിടിയിൽ

മഞ്ചേരി: സിന്തറ്റിക് മയക്കുമരുന്ന് നല്‍കി മയക്കിയ ശേഷം വീട്ടമ്മയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ ഒളിവിൽ ആയിരുന്ന മുഖ്യപ്രതി മഞ്ചേരി പോലീസിന്‍റെ പിടിയില്‍. മഞ്ചേരി മുള്ളമ്പാറ സ്വദേശി പാറക്കാടൻ റിഷാദ് മൊയ്തീൻ (28) ആണ് കണ്ണൂർ പഴയങ്ങാടിയിൽ വെച്ച് പോലീസ് പിടിയിലായത്. കേസിൽ മഞ്ചേരി മുള്ളമ്പാറ സ്വദേശികളായ തെക്കുംപുറം വീട്ടില്‍ മുഹ്‌സിന്‍ (28), മണക്കോടന്‍ ആഷിക്ക് (25), എളയിടത്ത് വീട്ടില്‍ ആസിഫ് (23) എന്നിവരെ കഴിഞ്ഞ മാസം മഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഒന്നാം പ്രതിയായ മുഹ്‌സിന്‍ നവ മാധ്യമങ്ങളിലൂടെയാണ് വീട്ടമ്മയെ പരിചയപ്പെട്ടത്. തുടര്‍ന്ന് സൗഹൃദം സ്ഥാപിച്ച ഇയാള്‍ വീട്ടമ്മയുടെ ഫോണ്‍ നമ്പര്‍ സ്വന്തമാക്കി. സൗഹൃദം നടിച്ച് ഇവരുടെ വീട്ടില്‍ എത്തിയ മുഹ്‌സിന്‍ വീട്ടമ്മയ്ക്ക് പല തവണകളായി അതിമാരകമായ സിന്തറ്റിക് ലഹരി നല്‍കി ഇവരെ ലഹരിക്ക് അടിമയാക്കി. തുടര്‍ന്ന് സുഹൃത്തുക്കളുമൊത്ത് ഇവരുടെ വീട്ടിലെത...
വിദേശ മദ്യകച്ചവടം: മുന്നിയൂർ സ്വദേശി പിടിയിൽ
Crime

വിദേശ മദ്യകച്ചവടം: മുന്നിയൂർ സ്വദേശി പിടിയിൽ

തിരൂരങ്ങാടി : വിൽപ്പനയ്ക്കായി എത്തിച്ച വിദേശ മദ്യവുമായി മുന്നിയൂർ പറേക്കാവ് സ്വദേശി പിടിയിൽ. മുന്നിയൂർ സൗത്ത് പറേക്കാവ് ഒടുങ്ങാട്ട് മുഹമ്മദ് റാഫി (36) യെയാണ് തിരൂരങ്ങാടി എസ് ഐ മുഹമ്മദ് റഫീകും സംഘവും പിടികൂടിയത്. KL-65 2357 നമ്പർ സ്കൂട്ടറിൽ വിൽപനക്ക്മയി കൊണ്ടു വന്ന 9 കുപ്പി ഇന്ത്യൻ നിർമിത വിദേശ മദ്യവുമായി ശാന്തിനഗർ അംഗൻവാടി റോഡിൽ വെച്ച് പിടിയിലാകുകയായിരുന്നു. എസ് ഐ മുഹമ്മദ് റഫീഖ്, എസ് സി. പി.ഒ സുബൈർ, സി പി ഒ മാരായ ജിഷോർ, വിപിൻ എന്നിവരാണ് മദ്യം പിടികൂടിയത്. നാലര ലിറ്റർ മദ്യമുണ്ടായിരുന്നു...
തിരൂരങ്ങാടി പിഎസ്എംഒ കോളേജിന് സമീപം മയക്കുമരുന്ന് കച്ചവടം; 2 പേർ പിടിയിൽ
Crime

തിരൂരങ്ങാടി പിഎസ്എംഒ കോളേജിന് സമീപം മയക്കുമരുന്ന് കച്ചവടം; 2 പേർ പിടിയിൽ

തിരൂരങ്ങാടി : PSMO കോളജിന് മുൻവശം വാടക മുറിയിൽ വെച്ച് മയക്കുമരുന്ന് വ്യാപാരം നടത്തുകയായിരുന്ന രണ്ട് യുവാക്കളെ പരപ്പനങ്ങാടി എക്സൈസ് പിടികൂടി. അവരിൽ നിന്നും 16 ഗ്രാം മെതാംഫിറ്റമിൻ പിടികൂടി. തിരൂരങ്ങാടി താലൂക്കിൽ തിരൂരങ്ങാടി വില്ലേജിൽ മമ്പുറം വെട്ടത്ത് ദേശത്ത് ഇരണിക്കൽ വീട്ടിൽ സിദ്ദീഖ് മകൻ ചിക്കു എന്ന ഹാഷിഖ്, തിരൂരങ്ങാടി താലൂക്കിൽ അരിയല്ലൂർ വില്ലേജിൽ കൊടക്കാട് ദേശത്ത് വാണിയം പറമ്പത്ത് വീട്ടിൽ ബഷീർ മകൻ സാനു എന്ന ഇഹ്സാനുൽ ബഷീർ എന്നിവരെയാണ് ദിവസങ്ങൾ നീണ്ട നിരീക്ഷണങ്ങൾക്കു ശേഷം എക്സൈസ് ഇൻസ്പെക്ടർ സാബു ആർ ചന്ദ്രയുടെ നേതൃത്വത്തിലുള്ള എക്സൈസ് സംഘം പിടികൂടിയത്. എക്സൈസ് പാർട്ടിയിൽ പ്രിവൻ്റീവ് ഓഫിസർമാരായ ബിജു, അജിത്കുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ അരുൺ, ജയകൃഷ്ണൻ, രാകേഷ്, ജിനരാജ്, വനിതാ സിവിൽ എക്സൈസ് ഓഫീസർമാരായ രോഹിണി കൃഷ്ണൻ, ലിഷ, സില്ല, ഡ്രൈവർ വിനോദ് കുമാർ എന്നിവരാണുണ്ടായിരുന്നത്....
കാമുകനൊപ്പം ജീവിക്കാൻ വേങ്ങരയിൽ ഭാര്യ, യുവാവിനെ ഉറക്കത്തിൽ കഴുത്തു മുറുക്കി കൊന്നു
Crime

കാമുകനൊപ്പം ജീവിക്കാൻ വേങ്ങരയിൽ ഭാര്യ, യുവാവിനെ ഉറക്കത്തിൽ കഴുത്തു മുറുക്കി കൊന്നു

വേങ്ങര : ക്വാർറ്റെഴ്സിൽ ബീഹാർ സ്വദേശി മരിച്ച സംഭവം കൊലപാതകം. കാമുകനൊപ്പം ജീവിക്കാൻ ഭാര്യ ഉറക്കത്തിൽ കഴുത്ത് മുറുക്കി കൊല്ലുകയായിരുന്നു എന്ന് വ്യക്തമായി. സംഭവത്തിൽ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. കാമുകനോടൊത്ത് ജീവിക്കാൻ യുവതി ഭർത്താവിനെ കഴുത്ത് മുറുക്കി കൊന്നു. മരണം ഉറപ്പാക്കിയ ശേഷം അസുഖ ബാധിതനെന്ന് അയൽ വക്കത്ത് താമസിക്കുന്ന വരെ തെറ്റിദ്ധരിപ്പിച്ചു ആസ്പത്രിയിലെത്തിച്ചു. ഡോക്ടർക്കു തോന്നിയ സംശയവും തുടർന്ന് വേങ്ങര പൊലിസ് നടത്തിയ അന്വേഷണവും കൊലപാതകം പുറത്തെത്തിച്ചു. വേങ്ങര ഇരിങ്ങല്ലൂർ കോട്ടക്കൽ റോഡിലെ യാറം പടി പി കെ ക്വോർട്ടേഴ്സിൽ താമസിക്കുന്ന ബീഹാർസ്വദേശി പുനംദേവി (30) ആണ് ഭർത്താവ്സൻജിത് പസ്വാൻ (33) നെ സാരി കൊണ്ട് കഴുത്ത് മുറുക്കി കൊന്നത്.ജനവരി 31ന് രാത്രിയിലാണ്ക്രൂരകൃത്യം നടന്നത് . ആശുപത്രിയിൽ പ്രവേശിപ്പിച്ച സൻജി തിന്റെ മരണത്തിൽ അസ്വാഭാവികത തോന്നിയ പൊലിസ് കേസ്സെടുത്ത് അന്വേഷണം നടത്തിവരികയ...
കുന്നുംപുറത്ത് പട്ടാപ്പകൽ മോഷണം നടത്തിയ പ്രതി പിടിയിൽ
Crime

കുന്നുംപുറത്ത് പട്ടാപ്പകൽ മോഷണം നടത്തിയ പ്രതി പിടിയിൽ

തിരൂരങ്ങാടി : കുന്നുംപുറത്ത് ജ്വല്ലറി ഉടമയെ കബളിപ്പിച്ച് സ്വർണാഭരണം മോഷ്ടിച്ച യുവാവ് പിടിയിൽ. തിരൂർ പറവണ്ണ യാരൂക്കാൻറെ പുരക്കൽ ആഷിഖ് (43) ആണ് പിടിയിലായത്. വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ https://chat.whatsapp.com/FEZB8dQxwieEKgfmBJHLd1 കുന്നുംപുറം കുന്നുമ്മൽ ഗോൾഡ്‌ പാലസിൽ ശനിയാഴ്ച യാണ് മോഷണം നടന്നത്. ഉച്ചയ്ക്ക് 2 ന് ജ്വല്ലറിയിൽ എത്തിയ ഇയാൾ വള ആവശ്യപ്പെട്ടു. വിവിധ മോഡലുകൾ കാണിച്ചു കൊടുത്തു. ഇതിനിടയിൽ ഒരു വള കൈക്കലാക്കിയ ശേഷം മറ്റൊരു വള കാണിച്ചു അതിന്റെ ബില്ല് അടിക്കാൻ ആവശ്യപ്പെടുകയായിരുന്നു. ഇതിനിടയിൽ വണ്ടിയിൽ നിന്ന് ചാവി എടുത്തു വരാമെന്ന് പറഞ്ഞു മുങ്ങുകയായിരുന്നു. ഇയാളുടെ പെരുമാറ്റത്തിൽ സംശയം തോന്നി പരിശോധിച്ചപ്പോഴാണ് വള മോഷണം പോയത് അറിയുന്നത്. ഇയാളെ താനൂർ ഡി വൈ എസ് പി പി വി ബെന്നിയുടെ നേതൃത്വത്തിൽ ഡാൻസഫ് സംഘം വെട്ടത്ത് വെച്ച് പിടികൂടുകയായിരുന്നു. രാമനാട്ടുകാരയിലെ ജ്വല്ലറിയിലും ...
പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ച മദ്റസാധ്യാപകന് മരണം വരെ തടവ്
Crime

പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ച മദ്റസാധ്യാപകന് മരണം വരെ തടവ്

മലപ്പുറത്ത് പ്രായപൂർത്തിയാകാത്ത മകളെ പലതവണ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കിയ പിതാവിന് മൂന്ന് ജീവപര്യന്തം ശിക്ഷയും പിഴയും. മഞ്ചേരി പോക്സോ അതിവേഗ കോടതിയാണ് ശിക്ഷ വിധിച്ചത്. മൂന്ന് ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്നതിനൊപ്പം ആറ് ലക്ഷത്തിയൻപതിനായിരം രൂപ പിഴയും അടക്കണം. മദ്രസ അധ്യാപകനാണ് പ്രതി. 2021 മാർച്ചിലാണ് ഈ കേസുമായി ബന്ധപ്പെട്ട് ആദ്യത്തെ സംഭവം നടക്കുന്നത്. മാതാവ് വീട്ടിലില്ലാതിരുന്ന സമയത്ത് മുറിയിൽ പഠിച്ചുകൊണ്ടിരുന്ന കുട്ടിയെ ഇയാൾ വലിച്ചിഴച്ചുകൊണ്ടുപോയി പീഡിപ്പിക്കുയായിരുന്നു. പുറത്തറിയിച്ചാൽ ഉമ്മയെ കൊല്ലുമെന്ന് പറഞ്ഞു ഭീഷണിപ്പെടുത്തിയായിരുന്നു പീഡനം. തുടർന്ന് പലതവണ പെൺകുട്ടി പീഡനത്തിന് ഇരയായി. തുടർന്ന് ഗർഭിണിയായി. 2021ലാണ് പതിനാലുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ വഴിക്കാട് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്....
തിരൂരിൽ ലോഡ്ജുകൾ കേന്ദ്രീകരിച്ച് പെൺവാണിഭ സംഘം സജീവം
Crime

തിരൂരിൽ ലോഡ്ജുകൾ കേന്ദ്രീകരിച്ച് പെൺവാണിഭ സംഘം സജീവം

തിരൂർ : ലോഡ്ജുകള്‍ കേന്ദ്രീകരിച്ച്‌ തിരൂര്‍ നഗരഹൃദയത്തില്‍ പെണ്‍വാണിഭ സംഘങ്ങള്‍ സജീവം. തിരൂര്‍ താഴെപാലത്തെ ഷോപ്പിങ് കോംപ്ലക്സ് കെട്ടിടത്തിന് മുകളിലെ ലോഡ്ജ്, പൂങ്ങോട്ടുകുളത്തെ ഖയാം തിയറ്റര്‍ റോഡിലെ ലോഡ്ജ് എന്നിവ കേന്ദ്രീകരിച്ചാണ് പെണ്‍വാണിഭ സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നത്.പൊലീസുകാര്‍ ഉള്‍പ്പെടെയുള്ള ഉന്നതരുടെ അറിവോടെയാണ് ഇതെന്നാണ് നടത്തിപ്പുകാരുടെ അവകാശവാദം. വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ ജോയിൻ ചെയ്യുക https://chat.whatsapp.com/JpqPZF5xgO37CGW5zuqnNQ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളുള്‍പ്പെടെയുള്ളവരെ ലോഡ്ജിലെത്തിക്കാന്‍ ഏജന്റുമാരും സജീവമാണ്. പെണ്‍കുട്ടികള്‍ക്കു പുറമെ ആണ്‍കുട്ടികളെയും ലോഡ്ജിലെത്തിക്കുന്ന സംഘത്തിന്റെ പിന്‍ബലത്തിലാണ് പ്രവര്‍ത്തനം. കഴിഞ്ഞ വര്‍ഷം ഹൈസ്കൂള്‍ വിദ്യാര്‍ഥിനിയെ ലോഡ്ജിലെത്തിച്ച്‌ പീഡിപ്പിച്ചതിന് മധ്യവയസ്കനെതിരെ പൊലീസ് കേസെടുത്തിരുന്നു. എന്നാല്‍, ലോഡ്ജിനെതിരെ ന...
പന്ത്രണ്ട് കിലോഗ്രാം കഞ്ചാവുമായി രണ്ടുപേര്‍ തിരൂരങ്ങാടിയിൽ പോലീസിന്‍റെ പിടിയില്‍
Crime

പന്ത്രണ്ട് കിലോഗ്രാം കഞ്ചാവുമായി രണ്ടുപേര്‍ തിരൂരങ്ങാടിയിൽ പോലീസിന്‍റെ പിടിയില്‍

മമ്പുറത്ത് തിരൂരങ്ങാടി വലിയ പള്ളിക്ക് സമീപത്തെ വാടക മുറിയിൽ നിന്നാണ് പിടിയിലായത് തിരൂരങ്ങാടി : ആന്ധ്രയില്‍ നിന്നും കേരളത്തിലേക്ക് ട്രയിന്‍ മാര്‍ഗ്ഗം കടത്തിയ കഞ്ചാവുമായി രണ്ടുപേര്‍ തിരൂരങ്ങാടിയില്‍ പിടിയില്‍. കണ്ണൂർ കൂത്തുപറമ്പ് സ്വദേശി നസിയ മൻസിൽ വീട്ടിൽ മുഹമ്മദ് ഷാഫി (70), തിരൂർ കണ്ണംകുളം സ്വദേശി മൂസകുഞ്ഞിമാക്കാനകത്ത് ജാബിർ (26) എന്നിവരെയാണ് തിരൂരങ്ങാടി എസ് ഐയും സംഘവും അറസ്റ്റ് ചെയ്തത്. https://youtu.be/a5FwwFkpvSk ആന്ധ്രാപ്രദേശില്‍ നിന്നും ട്രയിന്‍മാര്‍ഗ്ഗം കേരളത്തിലേക്ക് കഞ്ചാവ് എത്തിച്ചുകൊടുക്കുന്ന സംഘം പ്രവര്‍ത്തിക്കുന്നതായും ജില്ലയിലെ ചിലര്‍ ഇതിന്‍റെ കാരിയര്‍മാരായി പ്രവര്‍ത്തിക്കുന്നതായും മലപ്പുറം ജില്ലാപോലീസ് മേധാവി എസ്.സുജിത്ത് ദാസ് ഐ.പി.എസ് ന് ലഭിച്ച രഹസ്യ വിവരത്തിന്‍റെയടിസ്ഥാനത്തില്‍ താനൂർ ഡിവൈഎസ്പി വി വി ബെന്നി, പരപ്പനങ്ങാടി സി.ഐ. കെ ജെ ജിനേഷ്, തിരൂരങ്ങാടി എസ് ഐ എൻ.മുഹമ്...
മധ്യവയസ്‌കനെ കൊല്ലപ്പെട്ട നിലയിലും അയൽവാസിയെ തൂങ്ങിമരിച്ച നിലയിലും കണ്ടെത്തി
Crime

മധ്യവയസ്‌കനെ കൊല്ലപ്പെട്ട നിലയിലും അയൽവാസിയെ തൂങ്ങിമരിച്ച നിലയിലും കണ്ടെത്തി

കോഴിക്കോട് : കായക്കൊടിയിൽ രണ്ടുപേരെ മരിച്ച നിലയിൽ കണ്ടെത്തി. ഒരാൾ തൂങ്ങിമരിച്ച നിലയിലും മറ്റേയാളുടെ കഴുത്തറുത്ത നിലയിലുമാണ് കണ്ടെത്തിയത്. വണ്ണാത്തിപ്പൊയിൽ സ്വദേശി ബാബുവിൻ്റെ മൃതദേഹം കഴുത്തറുത്ത നിലയിലും അയൽവാസിയായ രാജീവനെ തൂങ്ങിമരിച്ച നിലയിലുമാണ് കണ്ടെത്തിയത്. ബാബുവിൻ്റെ മരണം കൊലപാതകമാണെന്നാണ് പൊലീസ് നിഗമനം. സംഭവത്തിൽ തൊട്ടിൽപാലം പൊലീസ് അന്വേഷണം ആരംഭിച്ചു. രണ്ട് സംഭവങ്ങളും തമ്മിൽ ബന്ധമുണ്ടെന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം. രാവിലെ 8 മണിക്ക് ശേഷമാണ് വീട്ടിലെ കിടപ്പുമുറിയിൽ ബാബുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. കഴുത്ത് ശരീരത്തിൽ നിന്ന് വിട്ട് പോയ നിലയിലും കുടൽ മാല പുറത്തിട്ട നിലയിലുമായിരുന്നു. ഈ സമയത്ത് വീട്ടിൽ ബാബുവിൻ്റെ മക്കളാണ് ഉണ്ടായിരുന്നത്. ഹോട്ടൽ ജീവനക്കാരനായ ബാബു രാവിലെ മൂന്ന് മണിയോടെ ജോലി കഴിഞ്ഞെത്തി വിശ്രമിക്കുകയായിരുന്നു. പുറത്തായിരുന്ന ഭാര്യ തിരികെയെത്തിയപ്പോൾ ബാബുവിൻ്റെ മൃതദേഹ...
വിവാഹത്തിന് മുമ്പേ നവവധു ഗർഭിണി; ഭർത്താവിന്റെ സുഹൃത്തിനെ നാട്ടുകാർ പോലീസിൽ ഏൽപ്പിച്ചു
Crime

വിവാഹത്തിന് മുമ്പേ നവവധു ഗർഭിണി; ഭർത്താവിന്റെ സുഹൃത്തിനെ നാട്ടുകാർ പോലീസിൽ ഏൽപ്പിച്ചു

ആലപ്പുഴ: നവവധു വിവാഹത്തിനു മുൻപേ ഗർഭിണിയായ സംഭവത്തിൽ ഭർത്താവിന്റെ സുഹൃത്തായ വ്യാപാരിയെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപിച്ചു. കരൂർ മാളിയേക്കൽ നൈസാമാണ് (47) പിടിയിലായത്. ഇയാൾക്കെതിരെ പോക്‌സോ ചുമത്തി അമ്പലപ്പുഴ പൊലീസ് കേസെടുത്തു. കഴിഞ്ഞ അഞ്ചു വർഷത്തിലേറെയായി നൈസാമിന്റെ വ്യാപാര സ്ഥാപനത്തിൽ ജോലി ചെയ്തു വരികയായിരുന്നു യുവതി. ഡിസംബർ 18ന് വിവാഹിതയായ യുവതി ഗർഭിണിയായതിനെ തുടർന്ന് കഴിഞ്ഞ ദിവസം ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. ഇവിടെ നടത്തിയ പരിശോധനയിൽ വിവാഹത്തിന് മുമ്പേ യുവതി ഗർഭിണിയാണെന്ന വിവരം ഭർതൃവീട്ടുകാർ അറിഞ്ഞു. ഇതോടെയാണ് അഞ്ചുവർഷത്തോളം നീണ്ട പീഡനവിവരം പുറത്തായത്.നൈസാം മുൻകൈയെടുത്താണ് തന്റെ പരിചയത്തിലുള്ള യുവാവിനെക്കൊണ്ട് യുവതിയെ വിവാഹം കഴിപ്പിച്ചത്. 16 വയസു മുതൽ നൈസാം പീഡനത്തിനിരയാക്കിയിരുന്നതായാണ് യുവതിയുടെ മൊഴി. മുൻപ് എതിർപ്പു പ്രകടിപ്പിച്ചതിനെ തുടർന്ന് പെൺകുട്ടിയ...
കരിപ്പൂരിൽ 3 കോടിയുടെ സ്വർണം പിടികൂടി; കടത്തിന് പല വഴികൾ
Crime

കരിപ്പൂരിൽ 3 കോടിയുടെ സ്വർണം പിടികൂടി; കടത്തിന് പല വഴികൾ

കരിപ്പൂരിൽ വൻ സ്വർണവേട്ട.ഇന്നലെ വൈകുന്നേരവും ഇന്ന് രാവിലെയുമായി കരിപ്പൂർ വിമാനത്താവളം വഴി കമ്പ്യൂട്ടർ പ്രിന്ററിനുള്ളിലും വിമാനത്തിന്റെ ശുചിമുറിയിലെ വേസ്റ്റ്ബിന്നിനുള്ളിലും ന്യൂട്ടല്ല സ്പ്രെഡ് ജാറിനുള്ളിലും ശരീരത്തിനുള്ളിലും ആയി ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച ഏകദേശം മൂന്നു കോടി രൂപ വില മതിക്കുന്ന 5 കിലോഗ്രാമോളം സ്വർണം അഞ്ചു വിത്യുസ്ത കേസുകളിലായി കോഴിക്കോട് എയർ കസ്റ്റംസ് ഇന്റലിജൻസ് ഉദ്യോഗസ്ഥർ പിടികൂടി. 11.01.2023ൽ എയർ അറേബ്യ വിമാനത്തിൽ ജിദ്ദയിൽ നിന്നുo ഷാർജ വഴി വന്ന മലപ്പുറം ആതവനാട് സ്വദേശി പൊട്ടങ്ങൽ ഹംസ മകൻ അബ്ദുൽ ആശിഖ് (29) കൊണ്ടുവന്ന കമ്പ്യൂട്ടർ പ്രിൻറർ സംശയത്തേതുടർന്ന് എയർ കസ്റ്റംസ് ഉദ്യോഗസ്ഥർ പിടിച്ചുവെക്കുകയുണ്ടായി .ആശിഖ് കൊണ്ടുവന്ന ബാഗ്ഗെജിന്റെ Xray പരിശോധനയിൽ അതിലുണ്ടായിരുന്ന പ്രിന്റ്റിന്റെ ഇമേജിൽ സംശയം തോന്നിയതിനാൽ അത് വിശദമായി പരിശോധിക്കണമെന്ന് ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടപ്പോൾ അത് തന്റെ ...