Friday, August 22

Crime

ചെമ്മാട്ടെ തൂബ ജ്വല്ലറിയിലെ മോഷണം; പ്രതിയായ സ്ത്രീ പിടിയിൽ
Crime

ചെമ്മാട്ടെ തൂബ ജ്വല്ലറിയിലെ മോഷണം; പ്രതിയായ സ്ത്രീ പിടിയിൽ

തിരൂരങ്ങാടി : ചെമ്മാട് തൂബ ജ്വല്ലറിയിൽ നിന്ന് ആഭരണങ്ങൾ മോഷ്ടിച്ച സ്ത്രീ പിടിയിൽ. കോഴിക്കോട് കുരുവട്ടൂർ കോനാട്ട് താഴെ കുനിയേടത്ത് സുബൈദ (50) ആണ് പിടിയിലായത്. കഴിഞ്ഞ മാസം 22 നായിരുന്നു മോഷണം. മാല വാങ്ങാനെന്ന വ്യാജേന എത്തിയ സ്ത്രീ മാല നോക്കുന്നതിനിടെ ഒന്നര പവന്റെ 2 മാല മോഷ്ടിക്കുകയായിരുന്നു. രാത്രി സ്റ്റോക്ക് നോക്കിയപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്. തുടർന്ന് പോലീസിൽ പരാതി നൽകി. ഇന്ന് വൈകുന്നേരം സി ഐ കെ.ടി.ശ്രീനിവാസന്റെ നേതൃത്വത്തിൽ പോലീസ് സംഘം കോഴിക്കോട് മാളിന് സമീപത്ത് വെച്ച് പിടികൂടുകയായിരുന്നു. https://fb.watch/kXb4TGOKMr/?mibextid=Nif5oz വീഡിയോ...
Crime

തലപ്പാറയിൽ ഉറങ്ങിക്കിടന്ന കുഞ്ഞിന്റെ സ്വർണാഭരണങ്ങൾ കവർന്നു

തിരൂരങ്ങാടി : ഉറങ്ങിക്കിടന്ന കുഞ്ഞിന്റെ സ്വർണാഭരണങ്ങൾ ജനാലയിലൂടെ കവർന്നു. മുന്നിയൂർ തലപ്പാറ വലിയ പറമ്പിൽ ഷംസുദ്ദീന്റെ വീട്ടിലാണ് മോഷണം നടന്നത്. ഷംസുദ്ദീന്റെ മൂന്നു വയസ്സുള്ള മകളുടെ 2 പവന്റെ ആഭരണങ്ങളാണ് കവർന്നത്. കുട്ടിയുടെ ഓരോ പവൻ വീതമുള്ള ചെയിനും അരഞ്ഞാണവുമാണ് നഷ്ടമായത്. ശംസുധീനും കുടുംബവും വീടിന്റെ മുകൾ നിലയിലാണ് കിടന്നിരുന്നത്. ചൂടുകാരണം ജനൽ തുറന്നിട്ടാണ് കിടന്നിരുന്നത്. ജനാലക്കരികിൽ കിടന്ന കുഞ്ഞിന്റെ ദേഹത്ത് നിന്നാണ് ആഭരണങ്ങൾ കവർന്നത്. തിരൂരങ്ങാടി പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഫോറൻസിക്, ഡോഗ് സ്ക്വാഡ് സംഘങ്ങൾ എത്തി പരിശോധന നടത്തി....
Crime

വില്പനക്കിടെ ഒരു കിലോ കഞ്ചാവുമായി മധ്യവയസ്‌കൻ കക്കാട് വെച്ച് പിടിയിലായി

തിരൂരങ്ങാടി : കൂരിയാട് നിന്നും ഒരു കിലോയിലധികം കഞ്ചാവുമായി താമരശേരി താലൂക്ക് പുതുപ്പാടി വില്ലേജ് കാരക്കുന്ന് സ്വദേശിയും ഇപ്പോൾ തിരൂരങ്ങാടി മുൻസിപാലിറ്റിയുടെ കക്കാടുള്ള അംഗൻവാടിയുടെ തൊട്ടടുത്ത മുറിയിൽ താമസക്കാരതുമായ സജി എന്ന തോമസ് കുര്യൻ ( 49) പിടിയിലായി. തിരൂരങ്ങാടി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എസ്.മധുസൂദനൻ പിള്ളയും പാർടിയും കക്കാട് വെച്ച് കഞ്ചാവ് വിൽപനക്കിടെയാണ് പിടികൂടിയത്. തിരൂരങ്ങാടി PSM0 കോളേജിനടത്തുവെച്ച് ലഭിച്ച രഹസ്യവിവരത്തിൻമേൽ നടത്തിയ പരിശോധനയിലാണ് ഇയാൾ എക്സൈസിന്റെ വലയിലായത്. കക്കാടുള്ള കൂടുതൽ പേർ കഞ്ചാവ് വിൽപനക്കാരായുണ്ടെന്നും കൂടുതൽ പേരെ വരും ദിവസങ്ങളിൽ പിടികൂടാനാകുമെന്നും സർക്കിൾ ഇൻസ്പെക്ടർ അറിയിച്ചു. പരിശോധനയിൽ പ്രിവന്റീവ് ഓഫീസർമാരായ ജ്യോതിഷ്ചന്ദ്, പ്രഗേഷ്, സിവിൽ എക്സൈസ് ഓഫീസർമാരായ ശിഹാബുദ്ദീൻ, യൂസഫ്, ദിദിൻ, വനിത ഓഫീസർ രോഹിണികൃഷ്ണ, എക്സൈസ് ഡ്രൈവർ അഭിലാഷ് തുടങ്ങിയവരും പങ്കെടുത്തു...
Crime

പോക്സോ കേസിൽ വെളിമുക്ക് ആലുങ്ങൽ സ്വദേശി പിടിയിൽ

തിരൂരങ്ങാടി : പോക്സോ കേസിൽ മുന്നിയൂർ വെളിമുക്ക് ആലുങ്ങൽ സ്വദേശി പിടിയിലായി. കുറ്റിയിൽ മുഹമ്മദ് മുസ്തഫ (60) ആണ് പിടിയിലായത്. എട്ട് വയസ്സുകാരിയായ വിദ്യാർ തിനിയോട് ലൈംഗീക അതിക്രമം കാണിക്കുകയായിരുന്നു. മാതാവിന്റെ പരാതിയിലാണ് അറസ്റ്റ്.
Crime

5 കിലോ കഞ്ചാവുമായി യു പി സ്വദേശി കോട്ടക്കലിൽ പിടിയിൽ

കോട്ടക്കൽ : ഒറീസയിൽ നിന്നും കേരളത്തിലേക്ക് ട്രയിന്‍ മാര്‍ഗ്ഗം കടത്തിയ 5 കിലോ കഞ്ചാവുമായി ഉത്തർപ്രദേശ് പിടിയിലായി. അസംഗർ സ്വദേശി ബബുലു കുമാറിനെയാണ് ( 30) കോട്ടക്കൽ പോലീസും ജില്ലാ ആന്റി നർകോട്ടിക് ടീമും ചേർന്ന് ഇന്നലെ രാത്രി 10.30 മണിക്ക് കോട്ടക്കൽ സൂപ്പി ബസാറിൽ വെച്ച് പിടികൂടിയത്. ഒറീസയിൽ നിന്നും കോട്ടക്കൽ , വേങ്ങര ഭാഗത്തേക്ക് അന്യസംസ്ഥാന തൊഴിലാളികൾ വ്യാപകമായി കഞ്ചാവ് എത്തിച്ചുകൊടുക്കുന്നതായും ഇവ അന്യസംസ്ഥാന തൊഴിലാളികളുടെ കോട്ടേഴസുകൾ കേന്ദ്രീകരിച്ചും മറ്റും വ്യാപകമായി വിൽപ്പന നടത്തുന്ന സംഘം പ്രവര്‍ത്തിക്കുന്നതായി മലപ്പുറം ജില്ലാപോലീസ് മേധാവി എസ്.സുജിത്ത് ദാസ് ഐ.പി.എസ് ന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ മലപ്പുറം DYSP അബ്ദുൽ ബഷീറിന്റെ മേൽനോട്ടത്തിൽ കോട്ടക്കൽ ഇൻസ്‌പെക്ടർ അശ്വിത്ത്, SI പ്രിയൻ SK, പോലീസ് ഉദ്യോഗസ്ഥരായ സെബാസ്റ്റ്യൻ വർഗീസ്, സുജിത്ത്, നിഷാദ്, പ്രദീപ്‌ എന്നിവരുടെ നേതൃത്...
Crime

വഴിത്തിരിവായത് ഫർഹാനയുടെ ആ ഫോൺകോൾ, പിന്നാലെ കുടുങ്ങി; അട്ടപ്പാടി ചുരത്തിൽ തെളിവെടുപ്പ്

കോഴിക്കോട്: ഹോട്ടലുടമയായ സിദ്ദിഖിന്റെകൊലപാതകവുമായി ബന്ധപ്പെട്ടഅന്വേഷണത്തിൽ വഴിത്തിരിവായത്ഫർഹാനയുടെ ഫോൺകോൾ. കൃത്യംനടത്തിയ ശേഷം ചെന്നൈയിലേക്ക്രക്ഷപ്പെടുമ്പോൾ പ്രതികളായ ഷിബിലിയും ഫർഹാനയും തങ്ങളുടെ മൊബൈൽഫോണുകൾ സ്വിച്ച് ഓഫ് ചെയ്തിരുന്നു. എന്നാൽ ഇതിനിടെ ഫർഹാന മറ്റൊരാളുടെ മൊബൈൽഫോണിൽനിന്ന് ഒറ്റപ്പാലത്തെ അടുത്തബന്ധുവിനെ വിളിച്ചു. ഈ ഫോൺകോൾ പിന്തുടർന്ന് പോലീസ്നടത്തിയ നീക്കത്തിലാണ് ഷിബിലിയുംഫർഹാനയും പിടിയിലായത്. അതേസമയം, സിദ്ദിഖിനെ കൊലപ്പെടുത്തിമൃതദേഹം ഉപേക്ഷിച്ചശേഷം ഷിബിലി തിരുവനന്തപുരത്തേക്ക് യാത്ര ചെയ്തിരുന്നതായും വിവരങ്ങളുണ്ട്. എന്നാൽ ഇക്കാര്യം പോലീസ് സ്ഥിരീകരിച്ചിട്ടില്ല. ഫർഹാനയെ വീട്ടിൽകൊണ്ടുവിട്ട ശേഷം സിദ്ദിഖിന്റെ കാർ ഉപയോഗിച്ചിരുന്നത് ഷിബിലിയായിരുന്നു.പിന്നീട് കാർ ചെറുതുരുത്തിയിൽഉപേക്ഷിച്ചശേഷം 24-ന് പുലർച്ചെയാണ്ഷിബിലി ഫർഹാനയെയും കൂട്ടിചെന്നൈയിലേക്ക് കടന്നത്. സിദ്ദിഖ് കൊലക്കേസിൽ ചൊവ്വാഴ്ച...
Crime, Information

കരിപ്പൂരിൽ 661 ഗ്രാം സ്വർണമിശ്രിതം കസ്റ്റംസ് പിടികൂടി

ഇന്നലെ രാത്രി ഷാർജയിൽനിന്നും എയർ ഇന്ത്യ എക്സ്പ്രസ്സ്‌ വിമാനത്തിൽ കരിപ്പൂർ വിമാനത്താവളത്തിലെത്തിയ പയ്യന്നൂർ സ്വദേശിയായ നങ്ങാരത്ത് മുഹമ്മദ്‌ അമീനിൽ (33) നിന്നും ശരീരത്തിനുള്ളിൽ ഒളിപ്പിച്ചു കടത്തുവാൻ ശ്രമിച്ച ഏകദേശം 35 ലക്ഷം രൂപ വില മതിക്കുന്ന 661 ഗ്രാം സ്വർണമിശ്രിതം കോഴിക്കോട് എയർ കസ്റ്റംസ് ഇന്റലിജൻസ് ഉദ്യോഗസ്ഥർ പിടികൂടി . അമീൻ തൻ്റെ ശരീരത്തിനുള്ളിൽ ഒളിപ്പിച്ച രണ്ടു ക്യാപ്സുലുകളിൽനിന്നും ആണ് കസ്റ്റംസ് ഈ സ്വർണ്ണമിശ്രീതം പിടിച്ചെടുത്തത്. പിടികൂടിയ സ്വർണ്ണമിശ്രിതത്തിൽ നിന്നും സ്വർണം വേർതിരിച്ചെടുത്തശേഷം കസ്റ്റംസ് ഈ കേസിൽ മറ്റു തുടർനടപടികൾ സ്വീകരിക്കുന്നതാണ്....
Crime

65 കാരനെ ഹണിട്രാപ്പിൽ പെടുത്തി പണം തട്ടിയ യുവതി ഉൾപ്പെടെ 3 പേർ പിടിയിൽ

പെരിന്തൽമണ്ണ : അറുപത്തഞ്ചുകാരനെ ഹണിട്രാപ്പിൽ പെടുത്തി പണം തട്ടിയതായ പരാതിയിൽ യുവതിയടക്കം ആറുപേർക്ക് എതിരേ പോലീസ് കേസെടുത്തു. സംഭവത്തിൽ മൂന്നുപേരെ അറസ്റ്റു ചെയ്തു. താഴെക്കോട് മേലേകാപ്പുപറമ്പ് സ്വദേശി പൂതൻകോടൻ വീട്ടിൽ ഷബാന (37), ആലിപ്പറമ്പ് വട്ടപറമ്പ് സ്വദേശി പീറാലി വീട്ടിൽ ഷബീറലി (37), താഴെക്കോട് ബിടത്തി സ്വദേശി ജംഷാദ് (22) എനിവരെയാണ് പെരിന്തൽമണ്ണ പോലീസ് അറസ്റ്റുചെയ്തത്. രണ്ടുപേർക്കായി പോലീസ് അന്യക്ഷണം ഊർജിതമാക്കി. അലിപ്പറമ്പ് സ്വദേശിയായ മധ്യ വയസ്‌കനിൽ നിന്നും രണ്ടു ലക്ഷം രൂപ തട്ടിയെടുത്തതിനാണ് യുവതിക്കും മറ്റ് അഞ്ചു പേർക്കുമെതിരേ പെരിന്തൽമണ്ണ പോലീസിൽ പരാതി നൽകിയത്. യുവതി മൊബൈൽ ഫോണിലൂടെ വിളിച്ച് ബന്ധം സ്ഥാപിച്ച് മാർച്ച് 18-ന് വീട്ടിലേക്കു വിളിച്ചു വരുത്തുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു. രാത്രി വീടിനു പുറത്ത് എത്തിയപ്പോഴേക്കും അഞ്ചു പേരടങ്ങിയ സംഘമെത്തി തടഞ്ഞു വെച്ചു. വീഡിയോയും ഫോട്ടോയു...
Crime

മലപ്പുറത്ത് അമ്മായി അച്ഛന്റെ കുത്തേറ്റ് മരുമകന്‍ കൊല്ലപ്പെട്ടു

മലപ്പുറം: ഭാര്യാപിതാവിന്റെ കുത്തേറ്റ് യുവാവിന് ദാരുണാന്ത്യം. കോലഴി മലപ്പുറത്ത് ക്ഷേത്രം റോഡില്‍ താമസിക്കുന്ന ശ്രീകൃഷ്ണന്‍ (49) ആണ് ഭാര്യ പിതാവിന്റെ കുത്തേറ്റ് മരിച്ചത്. പ്രതി ഉണ്ണികൃഷ്ണനെ വിയ്യൂര്‍ പോലീസ് കസ്റ്റഡിയില്‍ എടുത്തു. കുടുംബതര്‍ക്കങ്ങളാണ് കൊലപാതക കാരണമെന്നാണ് സൂചന.
Crime

വ്യാപാരിയുടെ കൊലപാതകം ; ഫര്‍ഹാനയെ മുന്‍നിര്‍ത്തി ഒരുക്കിയ ഹണി ട്രാപ്പ്, പ്രതികളെ ചോദ്യം ചെയ്തതില്‍ പുറത്തു വരുന്നത് ഞെട്ടിക്കുന്ന ക്രൂരകൃത്യം

മലപ്പുറം: തിരൂര്‍ സ്വദേശിയായ ഹോട്ടലുടമയായ സിദ്ദിഖിനെ കൊലപ്പെടുത്തിയ സംഭവം ഹണി ട്രാപ്പെന്ന് പൊലീസ്. മലപ്പുറം എസ് പി സുജിത് ദാസാണ് വിവരങ്ങള്‍ പുറത്തുവിട്ടത്. പൊലീസ് തുടക്കം മുതല്‍ ഹണി ട്രാപ്പ് കൊലപാതകമെന്ന് സംശയിച്ചത് ശരിയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. കൊലപാതകത്തില്‍ മൂന്ന് പേര്‍ക്കും പങ്കുണ്ടെന്നും പൊലീസ് വ്യക്തമാക്കി. മെയ് 18 ന് ഫര്‍ഹാനയെ മുന്‍നിര്‍ത്തി ഹണി ട്രാപ്പ് ഒരുക്കിയാണ് സിദ്ധിഖിനെ ഹോട്ടലിലേക്ക് എത്തിച്ചത്. സിദ്ധിഖിനെ ഫര്‍ഹാനയ്ക്ക് ഒപ്പം നഗ്‌നനാക്കി നിര്‍ത്തി ഫോട്ടോയെടുത്ത് പണം തട്ടാനായിരുന്നു ഷിബിലിയുടെയും ഫര്‍ഹാനയുടെയും ആഷിഖിന്റെയും പദ്ധതി. എന്നാല്‍ മുറിയില്‍ വെച്ച് നഗ്‌നനാക്കി ഫോട്ടോയെടുക്കാന്‍ ശ്രമിച്ചപ്പോള്‍ തര്‍ക്കമുണ്ടായി. ഇതിനിടയില്‍ മൂന്ന് പേരും താഴെ വീണു. ഈ സമയത്ത് ഫര്‍ഹാനയുടെ കൈയ്യിലെ ചുറ്റിക ഉപയോഗിച്ച് ഷിബിലി സിദ്ധിഖിന്റെ തലയ്ക്ക് ആഞ്ഞടിച്ച് കൊലപ്പെടുത്തുകയായിരുന്നു....
Crime

മൃതദേഹം ശരീരത്തിന്റെ നേര്‍ പകുതിയായി മുറിച്ചു പെട്ടിയിലാക്കി, മൃതദേഹത്തിന് ഏഴ് ദിവസത്തെ പഴക്കം ; വ്യാപാരിയുടെ കൊലപാതകത്തില്‍ പുറത്തു വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍

തിരൂര്‍ സ്വദേശിയായ സിദ്ദിഖിന്റെ കൊലപാതകത്തില്‍ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍. മൃതദേഹം ശരീരത്തിന്റെ നേര്‍ പകുതിയായി മുറിച്ചാണ് വെട്ടി നുറുക്കി പെട്ടിയിലാക്കിയത്. രണ്ട് ഭാഗങ്ങളും രണ്ട് പെട്ടിയിലാക്കി. തിരക്കില്ലാത്ത അട്ടപ്പാടി ചുരത്തിലെ ഒമ്പതാം വളവില്‍ നിന്നാണ് മൃതദേഹം കൊക്കയിലേക്ക് വലിച്ചെറിഞ്ഞത്. ആഴത്തിലേക്ക് വലിച്ചെറിഞ്ഞതിനാല്‍ പെട്ടി പൊട്ടി മൃതദേഹ ഭാഗങ്ങള്‍ പുറത്തേക്ക് തെറിച്ചിരുന്നു. വെള്ളം ഒലിക്കുന്ന നിലയിലുമാണ് മൃതദേഹം നിറച്ച പെട്ടി കണ്ടെത്തിയത്. മൃതദേഹത്തിന് ഏഴ് ദിവസത്തെ പഴക്കമുണ്ട്. മൊബൈലും സിസിടിവിയും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലൂടെയും ചില സാക്ഷികളില്‍ നിന്ന് ലഭിച്ച വിവരങ്ങളിലൂടെയുമാണ് മൃതദേഹം അട്ടപ്പാടിയില്‍ നിന്ന് കണ്ടെത്താനായത്. ഫര്‍ഹാനയുടെ സുഹൃത്ത് ചിക്കു എന്ന ആഷിഖിനെ കസ്റ്റഡിയിലെടുത്തു. ഇയാള്‍ക്ക് മൃതദേഹം എവിടെയെന്ന് വ്യക്തമായി അറിയാമായിരുന്നു. ഇതിന്റെ അട...
Crime

തിരൂര്‍ സ്വദേശിയായ ഹോട്ടല്‍ വ്യാപാരിയെ കൊലപ്പെടുത്തി ട്രോളി ബാഗിലാക്കി അട്ടപ്പാടി ചുരത്തില്‍ തള്ളി ; 3 പേര്‍ കസ്റ്റഡിയില്‍

കോഴിക്കോട് ഒളവണ്ണയിലെ ഹോട്ടല്‍ വ്യാപാരിയെ കൊലപ്പെടുത്തി മൃതദേഹം ട്രോളി ബാഗിലാക്കി അട്ടപ്പാടി ചുരത്തില്‍ തള്ളിയ കേസില്‍ 3 പേര്‍ പോലീസ് കസ്റ്റുഡിയില്‍. തിരൂര്‍ ഏഴൂര്‍ സ്വദേശിയായ മേച്ചേരി സിദ്ദീഖ് ആണ് കൊല്ലപ്പെട്ടത്. സിദ്ദീഖ് നടത്തിയ ഹോട്ടലിലെ ജീവനക്കാരന്‍ ശിബിലി, ശിബിലിയുടെ സുഹൃത്ത് ഫര്‍ഹാന്‍ എന്നിവരാണ് പോലീസ് പിടിയിലുള്ളത്. ഇവര്‍ക്ക് പുറമെ മറ്റൊരാളെ കൂടി പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ശിബിലിയെ ഹോട്ടല്‍ ജോലിയില്‍ നിന്ന് പിരിച്ചു വിട്ടതാണ് കൊലപാതകത്തിന് കാരണം എന്നാണ് പ്രാഥമിക സൂചന. കസ്റ്റഡിയില്‍ ഉള്ള മൂന്നാമത്തെ ആളെ കുറിച്ച് പോലീസ് വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല. കോഴിക്കോട് എരഞ്ഞിപ്പാലത്തെ ഹോട്ടലില്‍ വെച്ച് കൊലപ്പെടുത്തിയ ശേഷം ഇവിടെനിന്ന് മൃതദേഹം ട്രോളി ബാഗിലാക്കി കൊണ്ടുപോയി അട്ടപ്പാടിയില്‍ ഉപേക്ഷിച്ചു എന്നാണ് നിഗമനം. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണ്....
Crime

തിരൂർ സ്വദേശിയായ ഹോട്ടൽ ഉടമയെ വെട്ടിനുറുക്കി ബാഗിലാക്കി കൊക്കയിൽ തള്ളി, യുവതിയും യുവാവും പിടിയിൽ

കോഴിക്കോട്: തിരൂർ സ്വദേശിയായ വ്യാപാരിയെ കൊലപ്പെടുത്തി കഷണങ്ങ്ളാക്കി ട്രോളി ബാഗിലാക്കി അട്ടപ്പടിയിൽ തള്ളി. തിരൂർ ഏഴൂർ പി സി പടി സ്വദേശിയായ ഹോട്ടൽ ഉടമ മേച്ചേരി സിദ്ധിക്കാ (58) ണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് യുവാവും യുവതിയും ചെന്നൈയിൽ പിടിയിലായിട്ടുണ്ട്. സിദ്ധിഖിന്റെ ഹോട്ടലിലെ തൊഴിലാളി ഷിബിലി (22), ഇയാളുടെ പെൺസുഹൃത്ത് ഫർഹാന (18) എന്നിവരാണ് പിടിയിലായിരിക്കുന്നത്. ഇവരിപ്പോൾ തമിഴ്നാട് പൊലീസിന്റെ കസ്റ്റഡിയിൽ ചെന്നൈയിലാണ് ഉള്ളത്.സിദ്ധിഖിനെ കാണാനില്ലെന്ന് മകൻ പരാതി നൽകിയിരുന്നു. കാണാതായ സിദ്ധിഖിന്റെ എടിഎമ്മും നഷ്ടമായിരുന്നു. കോഴിക്കോട് എരഞ്ഞിപ്പാലത്തെ ഹോട്ടലിൽ വെച്ച് സിദ്ധിഖിനെ കൊലപ്പെടുത്തിയ ശേഷം വെട്ടിനുറുക്കി കഷണങ്ങളാക്കി ഉപേക്ഷിക്കുകയായിരുന്നുവെന്നാണ് വിവരം. അട്ടപ്പാടിയിലെ കൊക്കയിലേക്കാണ് മൃതദേഹത്തിന്റെ ഭാഗങ്ങൾ തള്ളിയത്. ഇന്ന് മലപ്പുറം എസ്പി മൃതദേഹം വെട്ടിമുറിച്ചു ഉപേക്ഷ...
Crime

എട്ട് വയസുകാരിയെ പീഡിപ്പിച്ച സെക്യൂരിറ്റി ജീവനക്കാരന് മരണം വരെ കഠിന തടവ്

കൊച്ചി: എട്ട് വയസുകാരിയെ പീഡിപ്പിച്ച കേസില്‍ സെക്യൂരിറ്റി ജീവനക്കാരന് മരണം വരെ കഠിന തടവും ഒരുലക്ഷത്തി ഇരുപതിനായിരം രൂപ പിഴയും ശിക്ഷ. കൊല്ലം പരവൂര്‍ സ്വദേശി അനില്‍കുമാറിനെയാണ് ശിക്ഷിച്ചത്. എറണാകുളം പോക്‌സോ കോടതിയാണ് ശിക്ഷ വിധിച്ചത്. 2019 ഫെബ്രുവരിയില്‍ ആയിരുന്നു കേസിനാസ്പദമായ സംഭവം ഉണ്ടായത്. ഫ്‌ലാറ്റില്‍ താമസിച്ചിരുന്ന കുട്ടിയെ അവിടത്തെ സെക്യൂരിറ്റി ജീവനക്കാരനായ പ്രതി പീഡിപ്പിക്കുകയായിരുന്നു. അമ്മയോടെ കുട്ടി കാര്യങ്ങള്‍ പറഞ്ഞതോടെയാണ് സംഭവം പുറത്തറിഞ്ഞത്....
Crime

സ്വകാര്യാശുപത്രിയില്‍ പ്രാക്ടീസ് നടത്തിയ സര്‍ക്കാര്‍ ഡോക്ടറെ വിജിലന്‍സ് പിടികൂടി

കോട്ടയം: സ്വകാര്യാശുപത്രിയില്‍ പ്രാക്ടീസ് നടത്തിയ സര്‍ക്കാര്‍ ഡോക്ടര്‍ വിജിലന്‍സ് സംഘം പിടികൂടി. പാമ്പാടുംപാറ ഹെല്‍ത്ത് സെന്ററിലെ ഡോക്ടര്‍ ഷാഹിന്‍ ഷൗക്കത്തിനെയാണ് വിജിലന്‍സ് സംഘം അറസ്റ്റ് ചെയ്തത്. രോഗിയായി വേഷം മാറിയെത്തിയാണ് വിജിലന്‍സ് ഉദ്യോഗസ്ഥര്‍ ഷാഹിന്‍ ഷൗക്കത്തിനെ പിടികൂടിയത്. വെള്ളിയാഴ്ച രാവിലെ കറുകച്ചാല്‍ മേഴ്‌സി ആശുപത്രിയിലെ ഒപിയില്‍ നിന്നാണ് ഡോക്ടറെ പിടികൂടിയത്. ബുധനാഴ്ച അവധിയെന്ന് കാണിച്ചാണ് സ്വകാര്യ ആശുപത്രിയില്‍ പ്രാക്ടീസ് ചെയ്തിരുന്നത്. കോട്ടയം വിജിലന്‍സ് എസ്.പി. വി.ജി.വിനോദ് കുമാറിന്റെ നിര്‍ദേശപ്രകാരമായിരുന്നു പരിശോധന നടത്തിയത്. ഇടുക്കി വിജിലന്‍സ് ഡിവൈ.എസ്.പി. ഷാജി എന്‍.ജോസ്, കോട്ടയം വിജിലന്‍സ് യൂണിറ്റിലെ പ്രദീപ് എസ്, ചാണ്ടി തോമസ്, സാബു, ബേസില്‍ ഐസക്ക്, സന്ദീപ്, രാജീവ് എന്നിവരടങ്ങുന്ന സംഘമാണ് ഡോക്ടറെ പിടികൂടിയത്. കറുകച്ചാലിന് പുറമേ ഈരാറ്റുപേട്ട, എടത്വ എന്നിവിടങ്ങളിലെ ആശുപ...
Crime

കരിപ്പൂരില്‍ അടിവസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച 1.17 കോടിയുടെ സ്വര്‍ണവുമായി യുവതി പിടിയില്‍

മലപ്പുറം ; കരിപ്പൂര്‍ വിമാനത്താവളം വഴി സ്വര്‍ണം കടത്താന്‍ ശ്രമിച്ച യുവതി പൊലീസിന്റെ പിടിയില്‍. ജിദ്ദയില്‍ നിന്നെത്തിയ കുന്നമംഗലം സ്വദേശിനി ഷബ്‌നയാണ് പിടിയിലായത്. ഉള്‍വസ്ത്രത്തില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച ഒരു കോടി 17 ലക്ഷം രൂപ വില മതിക്കുന്ന 1884 ഗ്രാം 24 ക്യാരറ്റ് സ്വര്‍ണ്ണം സഹിതം എയര്‍പോര്‍ട്ടിന് പുറത്ത് വെച്ചാണ് യുവതിയെ പോലീസ് പിടികൂടിയത്. ചൊവ്വാഴ്ച വൈകുന്നരം 6.30 ന് ജിദ്ദയില്‍ നിന്നെത്തിയ സ്‌പൈസ് ജെറ്റ് വിമാനത്തിലാണ് യുവതി കാലികറ്റ് എയര്‍പോര്‍ട്ടിലിറങ്ങിയത്. കസ്റ്റംസ് പരിശോധനയ്ക്ക് ശേഷം 7.15 മണിക്ക് വിമാനത്താവളത്തിന് പുറത്തിറങ്ങിയ യുവതിയെ മലപ്പുറം ജില്ലാ പോലീസ് മേധാവി എസ്.സുജിത് ദാസ് ഐപിഎസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. കസ്റ്റഡിയിലെടുത്ത യുവതിയെ മണിക്കൂറുകളോളം പോലീസ് തുടര്‍ച്ചയായി ചോദ്യം ചെയ്‌തെങ്കിലും താന്‍ ഗോള്‍ഡ് ക്യാരി...
Crime

കൊണ്ടോട്ടി ആള്‍ക്കൂട്ട കൊലപാതകം : മൃതദേഹം ധൃതിപിടിച്ച് സംസ്‌കരിച്ചതില്‍ ദുരൂഹത ; രവി തേലത്ത്

മലപ്പുറം: കൊണ്ടോട്ടി -കിഴിശ്ശേരിയിലെ ആള്‍ക്കൂട്ട അക്രമത്തില്‍ കൊല്ലപെട്ട ബിഹാര്‍ സ്വദേശി രാജേഷ് മാഞ്ചിയുടെ മൃതദേഹം ധൃതി പിടിച്ച് അടക്കം ചെയ്തത് സംഭവത്തിന്റെ ദുരൂഹത വര്‍ദ്ധിപ്പിക്കുന്നതായി ബി.ജെ.പി.ജില്ലാ പ്രസിഡണ്ട് രവി തേലത്ത് ആരോപിച്ചു. മൃതദേഹം ബിഹാറിലെ ഇരയുടെ ഗ്രാമത്തില്‍ എത്തിച്ചു കൊടുക്കാനുള്ള ഉത്തരവാദിത്വം സര്‍ക്കാരിന്റെതായിരുന്നു. മാതാവുള്‍പ്പെടെയുള്ള ബന്ധുക്കള്‍ക്ക് കാണാന്‍ പോലും സാധിക്കാതെ മൃതദേഹം കോഴിക്കോടു തന്നെ സംസ്‌കരിച്ചതിനു പിന്നില്‍ സി.പി.എം - ലീഗ് ബന്ധമുള്ള പ്രതികളെ രക്ഷിക്കാനും കേസ് അട്ടിമറിക്കാനുമുള്ള നീക്കമുണ്ടെന്ന് കരുതേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു....
Crime

കൊണ്ടോട്ടിയില്‍ ആള്‍ക്കൂട്ട കൊലപാതകം ; ഇതര സംസ്ഥാന തൊഴിലാളി നേരിട്ടത് ക്രൂര മര്‍ദ്ദനം ; 9 പേര്‍ കസ്റ്റഡിയില്‍

മലപ്പുറം കൊണ്ടോട്ടി കീഴിശ്ശേരിയില്‍ ബീഹാര്‍ സ്വദേശി മരണപ്പെട്ടത് അതിക്രൂരമായ ആള്‍ക്കൂട്ട മര്‍ദ്ദനത്തിന് ഒടുവില്‍. ഇതര സംസ്ഥാന തൊഴിലാളിയായ ബിഹാര്‍ സ്വദേശി രാജേഷ് മാഞ്ചിയാണ് കൊല്ലപ്പെട്ടത്. കൈകള്‍ പുറകിലേക്ക് കെട്ടി രണ്ടു മണിക്കൂറിലധികം സമയമാണ് രാജേഷ് മാഞ്ചിയെ നാട്ടുകാര്‍ അതിക്രൂരമായി മര്‍ദ്ദിച്ചത്. പന്ത്രണ്ടാം തീയതി രാത്രിയായിരുന്നു സംഭവം. രണ്ടുദിവസം മുന്‍പാണ് ജോലിക്കായി രാജേഷ് മാഞ്ചി കിഴിശ്ശേരിയില്‍ എത്തിയത്. മോഷണക്കുറ്റം ആരോപിച്ചായിരുന്നു മര്‍ദ്ദനം. അതിക്രൂരമര്‍ദ്ദനമാണ് രാജേഷ് മാഞ്ചിക്ക് ഏല്‍ക്കേണ്ടി വന്നത്. പൈപ്പും മാവിന്‍ കൊമ്പും മരത്തടികളും മര്‍ദ്ദനത്തിനായി പ്രതികള്‍ ഉപയോഗിച്ചു. നെഞ്ചിലും വാരിയെല്ലുകളിലും ഇടുപ്പിലും ഗുരുതര പരിക്കുകള്‍ സംഭവിച്ചു. ജോലി ചെയ്യുന്ന സ്ഥലത്ത് നിന്ന് 300 മീറ്റര്‍ മാറി വീട്ടില്‍ നിന്നാണ് അവശനായ നിലയില്‍ യുവാവിനെ കണ്ടത്. പൊലീസെത്തി ആശുപത്രിയില്‍ എത്തിച്ചെങ...
Crime

14 കാരനെ ബലമായി പീഡിപ്പിച്ച യുവതിക്കെതിരെ കേസ്

കായംകുളത്ത് പതിനാലുകാരനെ യുവതി പീഡിപ്പിച്ചു. കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. വീട്ടിലെ പൈപ്പ് ശരിയാക്കാൻ എന്ന് പറഞ്ഞ് കുട്ടിയെ നാൽപത് വയസുകാരിയായ യുവതി വീട്ടിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. ഇതിന് ശേഷം ബലാത്കാരമായി പീഡിപ്പിച്ചു. സംഭവം കുട്ടി വീട്ടുകാരോട് പറഞ്ഞതോടെയാണ് സംഭവം പുറത്തറിയുന്നത്. പരുക്കേറ്റ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അച്ഛന്റെ പരാതിയുടെ അടിസ്ഥാനത്തിൽ കായംകുളം പൊലീസ് സ്ത്രീക്കെതിരെ കേസെടുത്തു....
Crime

പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ കായികാധ്യാപകന്‍ അറസ്റ്റില്‍

പാലക്കാട് : ചാലിശ്ശേരിയില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ കായികാധ്യാപകന്‍ അറസ്റ്റില്‍. പെരുമണ്ണൂര്‍ സ്വദേശി മുബഷിറിനെയാണ് (23) മലപ്പുറത്ത് നിന്ന് പോലീസ് പിടികൂടിയത്. പ്രതിക്ക് പെണ്‍കുട്ടിയുമായി നേരത്തെ ഓണ്‍ലൈന്‍ വഴി സൗഹൃദമുണ്ടായിരുന്നു. പെണ്‍കുട്ടിയുടെ പെരുമാറ്റത്തില്‍ മാറ്റം വന്നതോടെയാണ് രക്ഷിതാക്കള്‍ പോലീസിനെ സമീപിച്ചത്. രക്ഷിതാക്കളുടെ പരാതിയില്‍ ചാലിശ്ശേരി പോലീസ് ഇയാള്‍ക്കെതിരെ കേസെടുത്തിരുന്നു, തുടര്‍ന്ന് ഒളിവില്‍ പോയ പ്രതിയെ ഇന്നലെ എടപ്പാള്‍ ചങ്ങരംകുളത്ത് നിന്നാണ് പിടികൂടിയത്. പ്രതിക്ക് സഹായമൊരുക്കിയ ചാലിശ്ശേരി സ്വദേശി ഷബിലാനെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇരുവരെയും പട്ടാമ്പി കോടതിയില്‍ ഹാജരാക്കി. പ്രതിക്ക് മറ്റു പെണ്‍കുട്ടികളുമായും ബന്ധമുള്ളതായി പൊലീസിന് വിവരം ലഭിച്ചിരുന്നു....
Crime

ബോട്ടപകടത്തില്‍ മരിച്ച യുവാവിന്റെ മോഷണം പോയ ബൈക്ക് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി

പരപ്പനങ്ങാടി : താനൂര്‍ തൂവല്‍ തീരം ബോട്ടപകടത്തില്‍ മരിച്ച യുവാവിന്റെ മോഷണം പോയ ബൈക്ക് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കേടുപാടുകളോടെ കണ്ടെത്തി. മരിച്ച താനൂരിലെ കെ.പി.സിദ്ധീഖിന്റെ കെഎല്‍ 55 എന്‍ 7441 ഡ്രീം യുഗ ബൈക്കാണ് പരപ്പനങ്ങാടി സദ്ദാം ബീച്ച് ഭാഗത്ത് നിന്നും ഉപേക്ഷിക്കപ്പെട്ട നിലയില്‍ കേടുപാടുകളോടെ ലഭിച്ചത്. ബോട്ട് യാത്ര നടത്താനായി സിദ്ധീഖ് മക്കളായ ഫാത്തിമ മിന്‍ഹ (12), മുഹമ്മദ് ഫൈസാന്‍(3), ഫാത്തിമ റജ് വ എന്നിവരോടൊത്ത് തീവല്‍ തീരത്തെത്തിയത്. ഫാത്തിമ റജ് വ ഇപ്പോഴും ചികിത്സയിലാണ്. മറ്റു രണ്ടു പേരും സിദ്ധിഖുമാണ് മരണത്തിന് കീഴടങ്ങിയത്. അപകടം നടന്നതിന്റെ പിറ്റെ ദിവസം ഉച്ചവരെ വാഹനം തൂവല്‍ തീരത്തുണ്ടായിരുന്നു.എന്നാല്‍ വൈകീട്ട് വാഹനം കാണാതാവുകയായിരുന്നു. മരണാനന്തര ചടങ്ങുകള്‍ കഴിഞ്ഞ് ബൈക്ക് എടുക്കാന്‍ വന്നപ്പോളാണ് വാഹനം കാണാതായത് ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് സിദ്ധീഖിന്റെ ഭാര്യ പൊലീസില്‍ പരാതിപെടു...
Crime

ബാംഗ്ലൂരിൽ നിന്നും മലപ്പുറത്തേക്ക് MDMA കടത്തുന്ന വിദ്യാർത്ഥി മലപ്പുറം പോലീസിന്റെ പിടിയിൽ

മലപ്പുറം: കഴിഞ്ഞ ഫെബ്രുവരി മാസത്തിൽ മലപ്പുറം മുണ്ടുപറമ്പിൽ വച്ച് വിൽപ്പനയ്ക്കായി സൂക്ഷിച്ച 10 ഗ്രാമോളാം MDMA യുമായി കുറുവ പാങ്ങ് സ്വദേശികളായ നാല് യുവാക്കളെ പിടികൂടിയ സംഭവത്തിൽ, ബാംഗ്ലൂരിൽ നിന്ന് പ്രതികൾക്ക് MDMA എത്തിച്ചു നൽകിയ ബാംഗ്ലൂരിലെ സ്വകാര്യ കോളേജ് വിദ്യാർത്ഥി കൂടിയായ പാങ്ങ് മില്ലുംപടി സ്വദേശി പാലപ്പുറകോട്ടോത്ത് അബ്ദുൽ റഷീദിനെയാണ് (23)ഒളിവിൽ കഴിഞ്ഞു വരവേ മലപ്പുറം പോലീസ് ഇൻസ്പെക്ടർ ജോബി തോമസിന്റെ നേതൃത്വത്തിൽ മലപ്പുറം പോലീസും മലപ്പുറം ജില്ലാ ആന്റി നർക്കോട്ടിക് ടീമും ചേർന്ന് പിടികൂടിയത്.കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു....
Crime

താനൂർ ബോട്ടപകടം: സ്രാങ്ക് ദിനേശൻ റിമാൻഡിൽ, 3 പേർ കസ്റ്റഡിയിൽ

തിരൂരങ്ങാടി : താനൂരിലെ ബോട്ട് ദുരന്തത്തിന് കാരണക്കാരനായ സ്രാങ്ക് താനൂർ പരിയാപുരം ഒട്ടുമ്പുറം വാളപ്പുറത്ത് ദിനേശ (49) നെ കോടതി റിമാൻഡ് ചെയ്തു. ഇന്ന് രാത്രിയാണ് കോടതിയിൽ ഹാജരാക്കികിയത്. സംഭവുമായി ബന്ധപ്പെട്ട് 3 പേരെ കൂടി കസ്റ്റഡിയിൽ എടുത്തു. ബോട്ടിലെ സഹായികളായിരുന്ന ബിലാൽ, അപ്പു, അനിൽ എന്നിവരെയാണ് കസ്റ്റഡിയിൽ എടുത്തത്. ഇന്ന് രാവിലെയാണ് താനൂരിൽ വെച്ച് ദിനേശൻ കസ്റ്റഡിയിലെടുത്തത് സംഘർഷം ഭയന്ന് താനൂർ ഡിവൈഎസ്പി ഓഫിസിൽ കൊണ്ട് വരാതെ തിരൂരങ്ങാടി പോലീസ് സ്റ്റേഷനിൽ കൊണ്ട് വന്ന ഇയാളെ രാവിലെ മുതൽ ചെയ്ത് വരികയാണ്. വൈകുന്നേരം 6 മണിയോടെ ഇവിടെ എത്തിയ മലപ്പുറം എസ്.പിയുടെ നേതൃത്വത്തിൽ ചോദ്യം ചെയ്യുകയാണ്. രാത്രിയോടെ പരപ്പനങ്ങാടി കോടതിയിൽ ഇയാളെ ഹാജരാക്കും. വൈകുന്നേരത്തോടെ ഹാജരാക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും കഴിഞ്ഞ ദിവസം ബോട്ടുടുമ നാസറിനെ ഹാജരാക്കിയപ്പോൾ ഉണ്ടായ പ്രതിഷേധ ങ്ങൾ ഇല്ലാതാരിക്കാനാണ് ...
Crime

വന്ദനയെ കൊലപ്പെടുത്തിയത് അതി ക്രൂരമായി ; 11 കുത്തുകളേറ്റെന്ന് പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്, തലക്ക് മാത്രം 3 കുത്തുകള്‍

കൊല്ലം: ഡോ വന്ദനയെ പ്രതി സന്ദീപ് കുത്തിക്കൊലപ്പെടുത്തിയത് അതിക്രൂരമായി. കൊല്ലപ്പെട്ട ഹൗസ് സര്‍ജനായ കോട്ടയം മുട്ടുചിറ സ്വദേശിയായ ഡോ വന്ദന ദാസിന്റെ ശരീരത്തില്‍ 11 കുത്തുകളേറ്റെന്നാണ് പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. ഇതില്‍ തലയ്ക്ക് മാത്രം മൂന്ന് തവണ പ്രതി കുത്തി. ആറ് തവണ വന്ദനയുടെ മുതുകിലും കുത്തേറ്റു. മുതുകിലും തലയിലുമേറ്റ ഒന്നിലധികം കുത്തുകള്‍ യുവ ഡോക്ടറുടെ മരണത്തിന് കാരണമായെന്നാണ് ഡോക്ടര്‍മാരുടെ കണ്ടെത്തല്‍. പൊതുദര്‍ശനത്തിന് വെച്ചിരിക്കുന്ന മൃതദേഹം നാളെയാണ് സംസ്‌കരിക്കുക. കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഇന്ന് പുലര്‍ച്ചെയാണ് സംഭവം നടന്നത്. പൊലീസ് വൈദ്യ പരിശോധനയ്ക്ക് എത്തിച്ച നെടുമ്പന യുപി സ്‌കൂള്‍ അധ്യാപകന്‍ കൂടിയായ ജി സന്ദീപ് ഹൗസ് സര്‍ജനായ കോട്ടയം മുട്ടുചിറ സ്വദേശിയായ ഡോ വന്ദന ദാസിനെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. പ്രതിയെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തിരിക്കുകയാണ്. ഇയ...
Crime

ഡോ വന്ദന കൊലക്കേസ് : പ്രതി സന്ദീപ് റിമാന്റില്‍ ; നാളെയും ഡോക്ടര്‍മാര്‍ പണിമുടക്കും

കൊല്ലം : കൊട്ടാരക്കര സര്‍ക്കാര്‍ ആശുപത്രിയില്‍ ഹൗസ് സര്‍ജനെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ പ്രതി സന്ദീപിനെ റിമാന്റ് ചെയ്തു. ഡോ. വന്ദന ദാസിനെ കുത്തി കൊലപ്പെടുത്തിയ കേസിലാണ് കൊട്ടരാക്കര മജിസ്‌ട്രേറ്റ് കോടതി പ്രതിയെ റിമാന്റ് ചെയ്തത്. സംഭവത്തില്‍ പ്രതിഷേധിച്ച് ഡോക്ടര്‍മാരുടെ പണിമുടക്ക് നാളെയും തുടരുമെന്ന് ഐഎംഎ അറിയിച്ചു. വന്ദനയുടെ കൊലപാതകത്തിനു പിന്നാലെ ഡോക്ടര്‍മാരുടെ സുരക്ഷിതത്വം ഉറപ്പുവരുത്താന്‍ മുഖ്യമന്ത്രി ഇടപെടണമെന്നും ഡോക്ടര്‍മാരുടെ സുരക്ഷ ഉറപ്പാക്കുന്ന ചട്ടം ഓര്‍ഡിനന്‍സായി ഉടന്‍ ഇറക്കണമെന്നും ഐഎംഎ ആവശ്യപ്പെട്ടു. പൊലീസിന്റെ സാന്നിധ്യത്തില്‍ ഇത്തരമൊരു കൊലപാതകം നടന്നത് അതീവ ഗൗരവതരമെന്ന് കേരള ഗവ മെഡിക്കല്‍ ഓഫീസേര്‍സ് അസോസിയേഷനും വിമര്‍ശിച്ചു. കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഇന്ന് പുലര്‍ച്ചെയാണ് സംഭവം നടന്നത്. പൊലീസ് വൈദ്യ പരിശോധനയ്ക്ക് എത്തിച്ച നെടുമ്പന യുപി സ്‌കൂള്‍ അധ്യാപകന്‍ കൂട...
Crime

വൈദ്യ പരിശോധനക്കെത്തിച്ച പ്രതി വനിതാ ഡോക്ടറെ കുത്തിക്കൊന്നു, പുറകിലും നെഞ്ചിലും നട്ടെല്ലിലും കുത്തേറ്റു ; 5 പേര്‍ക്ക് പരിക്ക്

കൊല്ലം : പൊലീസ് കസ്റ്റഡിയിലെടുത്ത് വൈദ്യ പരിശോധനക്കെത്തിച്ച പ്രതി വനിതാ ഡോക്ടറെ കുത്തിക്കൊന്നു. കുത്തേറ്റ് തിരുവന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന കൊട്ടാക്കര താലൂക്ക് ആശുപത്രിയിലെ ഹൌസ് സര്‍ജന്‍ വന്ദന ദാസാണ് (23 ) മരിച്ചത്. പൊലീസ് കസ്റ്റഡിയിലുള്ള പൂയപ്പള്ളി സ്വദേശി സന്ദീപാണ് വനിതാ ഡോക്ടറെ കുത്തിക്കൊലപ്പെടുത്തിയത്. സര്‍ജിക്കല്‍ ഉപകരണങ്ങളുപയോഗിച്ചുള്ള ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ ഡോക്ടറെ പുലര്‍ച്ചെ തിരുവനന്തപുരത്തേക്ക് എത്തിച്ചതെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പൊലീസ് കസ്റ്റഡിയിലെടുത്ത പ്രതിയെ വൈദ്യ പരിശോധനക്ക് എത്തിച്ചപ്പോഴായിരുന്നു അക്രമമുണ്ടായത്. പുറകിലും നെഞ്ചിലും നിരവധിത്തവണ കുത്തേറ്റ ഡോക്ടര്‍ വന്ദനയെ തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഡോക്ടര്‍ക്ക് അഞ്ചിലേറെ തവണ കുത്തേറ്റു. നെഞ്ചിലേറ്റ കുത്ത് ശ്വാസകോശത്തിലേക്കും ...
Crime

ഫെയ്‌സ്ബുക്കിലൂടെ പരിചയം, ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചതിന്റെ സന്തോഷത്തില്‍ 30 കോടിയുടെ സമ്മാനം, വീട്ടമ്മക്ക് നഷ്ടമായത് 81 ലക്ഷം ; നൈജീരിയക്കാരന്‍ പിടിയില്‍

കോട്ടയം: ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ട് വീട്ടമ്മയില്‍ നിന്നും 81 ലക്ഷം രൂപ തട്ടിയ കേസില്‍ നൈജീരിയന്‍ സ്വദേശി പിടിയില്‍. ചങ്ങനാശ്ശേരി സ്വദേശിനിയായ വീട്ടമ്മയില്‍ നിന്നും പണം തട്ടിയ നൈജീരിയന്‍ സ്വദേശിയായ ഇസിചിക്കുവിനെയാണ് (26) കോട്ടയം സൈബര്‍ പോലീസ് സംഘം ഡല്‍ഹിയില്‍ നിന്നും പിടികൂടിയത്. 2021-ലാണ് കേസിനാസ്പദമായ സംഭവം. ഫെയ്‌സ്ബുക്കിലൂടെ അന്ന മോര്‍ഗന്‍ എന്ന യു.കെ സ്വദേശിനിയുടെ പേരില്‍ വ്യാജ അക്കൗണ്ട് നിര്‍മിച്ചായിരുന്നു ചെങ്ങനാശേരി സ്വദേശിനിയുമായി പരിചയപ്പെട്ടത്. തുടര്‍ന്ന് സ്വാതന്ത്ര്യ ദിനത്തിന്റെയെന്ന് ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചതിന്റെ സന്തോഷത്തില്‍ 30 കോടിയുടെ സമ്മാനം അയച്ചിട്ടുണ്ടെന്ന് ഇയാള്‍ വീട്ടമ്മയെ വിശ്വസിപ്പിക്കുകയായിരുന്നു. ഇതിനു പിന്നാലെയാണ് തട്ടിപ്പ് നടന്നത്. മുംബൈ കസ്റ്റംസ് ഓഫീസിലെ ഡിപ്ലോമാറ്റിക് ഏജന്റ് എന്ന പേരില്‍ യു.കെയില്‍ നിന്നും വിലപ്പെട്ട വസ്തുക്കളും ഡോളറും വന്നിട്...
Crime

ബസില്‍ ഒമ്പതും പതിനൊന്നും വയസുള്ള കുട്ടികള്‍ക്ക് നഗ്നതാ പ്രദര്‍ശനം; യുവാവിന് കഠിന തടവും പിഴയും

തൃശൂര്‍ : ബസില്‍ ഒമ്പതും പതിനൊന്നും വയസുള്ള കുട്ടികള്‍ക്ക് മുന്നില്‍ നഗ്നതാ പ്രദര്‍ശനം നടത്തിയ യുവാവിന് ഒരു വര്‍ഷം കഠിന തടവും 10,000 രൂപ പിഴയും ശിക്ഷ. തൃശൂര്‍ പുത്തന്‍ചിറ സ്വദേശി ആലപ്പാട്ട് വീട്ടില്‍ വര്‍ഗീസിനെയാണ് (27) ശിക്ഷിച്ചത്. തൃശൂര്‍ ഒന്നാം അഡീഷണല്‍ ജില്ലാ ജഡ്ജ് പി എന്‍ വിനോദാണ് ശിക്ഷ വിധിച്ചത്. 2019 നവംബര്‍ മാസത്തിലാണ് കേസിനാസ്പദമായ സംഭവം. സ്‌കൂള്‍ വിട്ട് കൊടുങ്ങല്ലൂര്‍ റൂട്ടിലുള്ള ബസില്‍ വരികയായിരുന്ന കുട്ടികള്‍ക്ക് മുന്നില്‍ പ്രതി നഗ്നതാ പ്രദര്‍ശനം നടത്തുകയായിരുന്നു. തുടര്‍ന്ന് കൊടുങ്ങലൂര്‍ കാര ജംഗ്ഷനില്‍ ഇറങ്ങിയ കുട്ടികളെ, മിഠായി വാങ്ങി തരാമെന്ന് പറഞ്ഞ് പ്രതി പിന്തുടര്‍ന്നു. ഭയന്ന കുട്ടികള്‍ അടുത്ത വീട്ടിലേക്കു ഓടി ചെന്ന് വിവരം അറിയിച്ചതിനെ തുടര്‍ന്ന് നാട്ടുകള്‍ പ്രതിയെ തടഞ്ഞു വെച്ചു. കൊടുങ്ങല്ലൂര്‍ പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തു അന്വേക്ഷണം നടത്തിയത്....
Crime

വീടിനു മുന്നില്‍ വച്ച് മദ്യപിച്ചത് ചോദ്യം ചെയ്തു ; ട്രാന്‍സ്‌ജെന്‍ഡര്‍ യുവതി 45കാരനെ കുത്തിപ്പരിക്കേല്‍പ്പിച്ചു

പാലക്കാട് : വീടിനു മുന്നില്‍ വച്ച് മദ്യപിച്ചത് ചോദ്യം ചെയ്ത 45കാരനെ ട്രാന്‍സ്‌ജെന്‍ഡര്‍ യുവതി കുത്തിപ്പരിക്കേല്‍പ്പിച്ചു. പാലക്കാട് ഒലവക്കോട് ആണ് സംഭവം. വരിത്തോട് സ്വദേശി ശെന്തിള്‍കുമാറിനാണ് കുത്തേറ്റത്. ഗുരുതരമായി പരുക്കേറ്റ ശെന്തിള്‍കുമാറിനെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രക്തം വാര്‍ന്നുകിടന്ന ശെന്തിള്‍കുമാറിനെ നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്....
Crime

യുവാവിനെ ആക്രമിച്ചു പണം തട്ടിയെടുത്ത കേസിലെ പ്രതികൾ അറസ്റ്റിൽ

പരപ്പനങ്ങാടി: യുവാവിനെ ആക്രമിച്ചു പണം തട്ടിയെടുത്ത കേസിലെ പ്രതികളെ അറസ്റ്റ് ചെയ്തു. പുത്തൻകടപ്പുറത്തെ പൗറാജിന്റെ പുരക്കൽ മുഹമ്മദ് ഹർഷിദ്(19), ചെട്ടിപ്പടി പ്രശാന്തി ആശുപത്രിക്ക് പിറക് വശത്തെ മാപ്പോയിൽ മുഹമ്മദ് നിഹാദ്(19) എന്നിവരെയാണ് പരപ്പനങ്ങാടി പൊലിസ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ 25ന് രാത്രി 8:30ന് റെയിൽവേ ക്രോസ് ചെയ്ത് പോവുകയായിരുന്ന അഡ്വക്കേറ്റ് ക്ലാർക്ക് കൂടിയായ റിജീഷ് എന്നയാളെ ആക്രമിച്ച് 22,000 രൂപ തട്ടിയെടുത്തിരുന്നു. തുടർന്ന് ജില്ലാ പൊലിസ് മേധാവി സുജിത്ത് ദാസ് ഐപിഎസ് എത്രയും പെട്ടെന്ന് തന്നെ പ്രതികളെ അറസ്റ്റ് ചെയ്യുന്നതിനായി നിർദ്ദേശം നൽകുകയും ചെയ്തിരുന്നു. തുടർന്ന് നടത്തിയിട്ടുള്ള അന്വേഷണത്തിലാണ് ഇവരെ പിടികൂടിയത്. തിരൂർ ഡിവൈഎസ്പി വി.വി ബെന്നിയുടെ നേതൃത്വത്തിലുള്ള താനൂർ ഡാൻസഫ് സ്‌ക്വാഡും പരപ്പനങ്ങാടി സ്റ്റേഷൻ ഹൗസ് ഓഫീസർ കെ.ജെ ജിനേഷ് എന്നിവരുടെ നേതൃത്വത്തിൽ പരപ്പനങ്ങാടി പൊലിസ് സബ് ഇൻസ...
error: Content is protected !!