
ചേളാരി: സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് 2025 ഫെബ്രുവരി 8,9,10 തിയ്യതികളില്‍ നടത്തിയ ജനറല്‍ പൊതുപരീക്ഷയിലും ഫെബ്രുവരി 22,23 തിയ്യതികളില്‍ നടത്തിയ സ്‌കൂള്‍ വര്‍ഷ പൊതുപരീക്ഷയിലും ഒരു വിഷയത്തില്‍ മാത്രം പരാജയപ്പെട്ടവര്‍ക്കുള്ള സേ പരീക്ഷ 2025 ഏപ്രില്‍ 13ന് ഞായറാഴ്ച ഡിവിഷന്‍ കേന്ദ്രങ്ങളില്‍ വെച്ച് രാവിലെ 10 മണി മുതല്‍ നടക്കും. സേ പരീക്ഷക്ക് രജിസ്റ്റര്‍ ചെയ്ത് ഫീസടച്ച പരീക്ഷാര്‍ത്ഥികള്‍ക്കുള്ള ഹാള്‍ടിക്കറ്റ് മദ്‌റസ ലോഗിന്‍ ചെയ്ത് പ്രിന്റ് എടുത്ത് സദര്‍ മുഅല്ലിം സാക്ഷ്യപ്പെടുത്തി കുട്ടികള്‍ക്ക് വിതരണം ചെയ്യുകയും, പരീക്ഷാ കേന്ദ്രങ്ങളില്‍ കുട്ടികളെ പരീക്ഷക്ക് സമയത്ത് എത്തിക്കാന്‍ ആവശ്യമായത് ചെയ്യണമെന്നും പരീക്ഷാ ബോര്‍ഡ് ചെയര്‍മാന്‍ അറിയിച്ചു.