കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ
പി.ജി. പ്രവേശന റാങ്ക്പട്ടിക
കാലിക്കറ്റ് സര്‍വകലാശാലാ പഠനവകുപ്പുകളില്‍ പ്രവേശന പരീക്ഷയിലൂടെ പ്രവേശനം നല്‍കുന്ന പി.ജി. കോഴ്‌സുകളിലേക്കുള്ള റാങ്ക് പട്ടിക വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. പഠനവകുപ്പുകളില്‍ നിന്നുള്ള നിര്‍ദ്ദേശാനുസരണം 17-നകം വിദ്യാര്‍ത്ഥികള്‍ പ്രവേശനം നേടണം. ക്വാറന്റൈനിലുള്ളവര്‍ക്ക് ഓണ്‍ലൈന്‍ പ്രവേശനത്തിനും അവസരമുണ്ട്. ഫോണ്‍ 0494 2407016, 7017
പരീക്ഷാ ചീഫ് സൂപ്രണ്ടുമാരുടെ യോഗം
ഒന്നാം സെമസ്റ്റര്‍ പി.ജി. പരീക്ഷകളുടെ ചോദ്യപേപ്പര്‍ വിതരണം ഓണ്‍ലൈനാക്കുന്നത് സംബന്ധിച്ച് പരീക്ഷാ ചീഫ് സൂപ്രണ്ടുമാരുടെ യോഗം 11-ന് ഓണ്‍ലൈനില്‍ നടക്കും. തൃശൂര്‍, കോഴിക്കോട്, വയനാട് ജില്ലകളുടേത് രാവിലെ 10.30-നും പാലക്കാട്, മലപ്പുറം ജില്ലകളുടേത് ഉച്ചക്ക് 2.30-നുമാണ്.
എം.എഡ്. സീറ്റൊഴിവ്
കാലിക്കറ്റ് സര്‍വകലാശാലാ വിദ്യാഭ്യാസ പഠനവകുപ്പില്‍ എം.എഡ്. പ്രവേശനത്തിന് ജനറല്‍, എസ്.സി., എസ്.ടി.,...