Health,

ഭക്ഷ്യ ഉത്പാദന വിതരണ കേന്ദ്രങ്ങളില്‍ മിന്നല്‍ പരിശോധന ; പോരായ്മകള്‍ കണ്ടെത്തിയ കടകള്‍ക്ക് നോട്ടീസ് നല്‍കി
Health,, Information

ഭക്ഷ്യ ഉത്പാദന വിതരണ കേന്ദ്രങ്ങളില്‍ മിന്നല്‍ പരിശോധന ; പോരായ്മകള്‍ കണ്ടെത്തിയ കടകള്‍ക്ക് നോട്ടീസ് നല്‍കി

പൊന്നാനി : പൊന്നാനി നഗരസഭാ ആരോഗ്യ വിഭാഗവും പൊന്നാനി ഫുഡ് സേഫ്റ്റി വിഭാഗവും സംയുക്തമായി പൊന്നാനി നഗരസഭാ പരിധിയിലെ ഹോട്ടലുകള്‍, ഇറച്ചിക്കടകള്‍, മത്സ്യ മാര്‍ക്കറ്റുകള്‍, ഉപ്പിലിട്ട ഭക്ഷണ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ എന്നിവ കേന്ദ്രീകരിച്ച് സംയുക്ത പരിശോധന നടത്തി. പരിശോധനയില്‍ പോരായ്മകള്‍ കണ്ടെത്തിയ സഫ ഹോട്ടല്‍, നിളയോരപാതയിലുള്ള ഉപ്പിലിട്ട ഭക്ഷണ സാധനങ്ങള്‍ വില്‍ക്കുന്ന കേന്ദ്രങ്ങള്‍ എന്നിവയ്ക്ക് ഭക്ഷ്യസുരക്ഷാ വിഭാഗം നോട്ടീസ് നല്‍കി. മുഴുവന്‍ സ്ഥാപനങ്ങള്‍ക്കും ഭക്ഷ്യ സുരക്ഷയുമായി ബന്ധപ്പെട്ട ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കി. വൃത്തിഹീനവും ശുദ്ധിയില്ലാത്തതുമായ വെള്ളമുപയോഗിച്ചുള്ള സോഡ, കുലുക്കി സര്‍ബത്ത് മുതലായവയുടെ വില്‍പ്പന നഗരസഭാ പരിധിയില്‍ നിരോധിച്ചു. പൊന്നാനി നഗരസഭാ ക്ലീന്‍ സിറ്റി മാനേജര്‍ പി.വി സുബ്രഹ്‌മണ്യന്‍, ഫുഡ് സേഫ്റ്റി ഓഫീസര്‍ വിനീത, നഗരസഭാ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ...
Health,, Information

എസ് വൈ എസ് വെളിമുക്ക് സർക്കിൾ ഹൈവേ ഇഫ്താർ ശ്രദ്ധേയമാകുന്നു.

തിരൂരങ്ങാടി:വെളിമുക്ക് :ദീർഘയാത്ര കാരായ നോമ്പുകാർക്ക് ആശ്വാ സമാകുകയാണ് എസ് വൈ എസ് വെളിമുക്ക് സർക്കിൾ കമ്മി റ്റിയുടെ ഹൈവേ ഇഫ്താർ . തലപ്പാറ ജംഗ്ഷനിൽ ഹൈ വേക്കരികിലാണ് ഇഫ്താർ ടെന്റ്. ദീർഘ ദൂര യാത്രക്കാർ, സ്വകാര്യ ബസുകൾ .കെ എസ് ആർ ടി സി ബസുകൾ ഈ സമയത്ത് ഇവിടെ നിർത്തി ജീവനക്കാ ർക്കും ആവശ്യക്കാരായ യാത്ര ക്കാർക്കും കിറ്റുകൾ വാങ്ങിയാ ണ് മടങ്ങുന്നത് . കൂടാതെ മറ്റു വാഹങ്ങളിലെ യാത്ര ക്കാരും നോമ്പ് തുറ സമയത്ത് ഇവിടെ വന്നിറങ്ങുന്നവരും ഇതര സംസ്ഥാനക്കാരും ഇതു വഴി കടന്നു പോകുന്നവരും ഹൈവേ ഇഫ്താർ ഉപയോഗപെടുത്തുന്നു. നൂറുകണക്കിന് യാത്രക്കാരാണ് ഇത് ഉപയോ ഗപ്പെടുത്തുന്നത് . വെളിമുക്ക് സർക്കിളിലെ ഓരോ യൂണിറ്റുകൾക്കും വിത്യസ്ത ദിവസം നിശ്ചയിച്ചു കൊണ്ടാണ് ഇഫ്താർ സംഘടിപ്പിക്കുന്നത്.ടൂറിസ്റ്റ് ബസുകൾ തൃശ്ശൂർ വേങ്ങര പരപ്പനങ്ങാടി ഗുരുവായൂർ യാത്രക്കാർ തൊഴിലാളികൾ ഓഫീസ് ജോലിക്കാർ ഹൈവേജോലിക്കാർ എന്നിവരാണ് കൂടുതലും ഇത് ഉപയോ...
Health,, Information

‘ സേവ് ലൈഫ്’ പദ്ധതിക്ക് തവനൂരില്‍ തുടക്കം

തവനൂര്‍ ഗ്രാമപഞ്ചായത്തില്‍ 2022-23 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 'സേവ് ലൈഫ്' ജീവിത ശൈലീ രോഗനിയന്ത്രണ പദ്ധതിക്ക് തുടക്കമായി. പദ്ധതിയുടെ ഭാഗമായി പരിശോധനാ ക്യാമ്പും വയോജനങ്ങള്‍ക്കുള്ള കിറ്റ് വിതരണവും നടത്തി. തൃക്കണാപുരം ജി.എല്‍.പി സ്‌കൂളില്‍ നടന്ന പരിപാടി ഡോ. കെ.ടി ജലീല്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ജീവിത ശൈലീ രോഗങ്ങള്‍ തടയുക എന്ന ലക്ഷ്യവുമായി ഗ്രാമപഞ്ചായത്തിലെ 18 വയസ്സിനു മുകളിലുള്ള എല്ലാവരുടെയും രക്ത സമ്മര്‍ദം, ഷുഗര്‍ എന്നിവ സൗജന്യമായി പരിശോധിച്ച് രോഗ നിയന്ത്രണം ഉറപ്പാക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഇതിനായി വാര്‍ഡുതലങ്ങളില്‍ ക്യാമ്പുകള്‍ സംഘടിപ്പിച്ച് പരിശോധന പൂര്‍ത്തീകരിക്കും. ഇതിന് ശേഷം 18 വയസ്സിനു മുകളിലുള്ളവരുടെ രക്തസമ്മര്‍ദം, ഷുഗര്‍ എന്നിവയുടെ അടിസ്ഥാനത്തില്‍ ആരോഗ്യ സ്ഥിതിവിവ ശേഖരണവും, വിലയിരുത്തലും നടത്തും. വ്യായാമമുറയ്ക്ക് ആവശ്യമായ കേന്ദ്രങ്ങള്‍ ആരംഭിക്കാനും ഭക്ഷ...
Health,, Information

മഴക്കാല പൂര്‍വ്വ ശുചീകരണം: ഊരകം ഗ്രാമപഞ്ചായത്ത് യോഗം ചേര്‍ന്നു

വേങ്ങര : 'നവകേരളം വൃത്തിയുള്ള കേരളം' ക്യാമ്പയിന്റെ ഭാഗമായി മഴക്കാല പൂര്‍വ്വ ശുചീകരണം, പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍, സമ്പൂര്‍ണ്ണ മാലിന്യ സംസ്‌കരണം തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഊരകം ഗ്രാമപഞ്ചായത്തില്‍ യോഗം ചേര്‍ന്നു. കൃഷിഭവന്‍ ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സയ്യിദ് അബ്ദുള്ള മന്‍സൂര്‍ തങ്ങള്‍ അധ്യക്ഷത വഹിച്ചു. യോഗത്തില്‍ സമ്പൂര്‍ണ്ണ മാലിന്യ സംസ്‌കരണത്തിനായി പഞ്ചായത്ത് തലത്തിലും വാര്‍ഡ് തലത്തിലും സമയബന്ധിതമായി നിര്‍വ്വഹിക്കേണ്ട പ്രവര്‍ത്തനങ്ങള്‍ തീരുമാനിക്കുകയും പൊതുജനങ്ങളുടെ സഹകരണത്തോടെ നടപ്പിലാക്കുന്നതിന് തീരുമാനിക്കുകയും ചെയ്തു. പഞ്ചായത്ത് സെക്രട്ടറി നിസ്സി ജോണ്‍ വിഷയാവതരണം നടത്തി. വൈസ് പ്രസിഡന്റ് മൈമൂനത്ത്, ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷന്‍ ടി.വി ഹംസ ഹാജി, വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ പി.കെ അഷറഫ് എന്നിവര്‍ പങ്കെടുത്തു. മെഡിക്ക...
Health,, Information

എ ആർ നഗറിൽ ‘ കോട്പ ‘ പരിശോധന കർശനമാക്കി ആരോഗ്യവകുപ്പ്

കുന്നുംപുറം : സ്ഥാപനങ്ങളിലും പൊതുസ്ഥലങ്ങളിലും പുകയില ഉൽപ്പന്നങ്ങളുടെ നിരോധന നിയമം അഥവാ ' കോട്പ ' പരിശോധന ആരോഗ്യ വകുപ്പ് ശക്തമാക്കി.നിയമലംഘനം നടത്തിയവരിൽ നിന്നും പിഴ ഈടാക്കുകയും നിയമപരമായ നോട്ടീസ് നൽകുകയും ചെയ്തു.പൊതുജനങ്ങൾക്കുള്ള ബോധവൽക്കരണവും കൂടിയായിരുന്നു ഈ മിന്നൽ പരിശോധന.കുടുംബാരോഗ്യ കേന്ദ്രം ഹെൽത്ത്‌ ഇൻസ്‌പെക്ടർ ടി. മുഹമ്മദ്‌ ഫൈസൽ, ജൂനിയർ ഹെൽത്ത്‌ ഇൻസ്‌പെക്ടർമാരായ സി കെ നാസർ അഹമ്മദ്, എം. ജിജിമോൾ എന്നിവർ പരിശോധനക്ക് നേതൃത്വം നൽകി. ...
Health,, Information

പെയിന്‍ ആന്‍ഡ് പാലിയേറ്റീവിന് സ്പാര്‍ട്ടന്‍സ് ക്ലബിന്റെ ഫണ്ട് കൈമാറ്റവും ക്ലബ്ബുകളെ ആദരിക്കലും സംഘടിപ്പിച്ചു

എആർ നഗർ: പുകയൂര്‍ പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് ധന ശേഖരണാര്‍ത്ഥം സ്പാര്‍ട്ടന്‍സ് ക്ലബ് നടത്തിയ ബിരിയാണി ചലഞ്ചിന്റെ ഫണ്ട് കൈമാറ്റവും ക്ലബ്ബുകളെ ആദരിക്കലും സംഘടിപ്പിച്ചു. ചടങ്ങ് ഏര്‍ നഗര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കാവുങ്ങല്‍ ലിയാഖത്തലി ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ വാര്‍ഡ് മെമ്പര്‍ ഇബ്രാഹിം മൂഴിക്കന് അധ്യക്ഷത വഹിച്ചു. പി പി അബ്ദുസമദ്, ഡോ: കാവുങ്ങല്‍ മുഹമ്മദ്, കെ കെ മുസ്തഫ, കെ.എം പ്രദീപ്കുമാര്‍, സി.കെ ജാബിര്‍, സര്‍ഫാസ് ചെമ്പന്‍,കെ ടി അബ്ദുല്ലത്തീഫ് ,പി പി മൊയ്തീന്‍ തുടങ്ങിയവര്‍ സംസാരിച്ചു, ചടങ്ങില്‍ പാലിയേറ്റീവിനുള്ള ഉപകരണങ്ങളും കൈമാറി ...
Health,, Information

ഭക്ഷ്യവിഷബാധ; വയറിളക്കവും ഛര്‍ദ്ദിയും ബാധിച്ച് ഒരാള്‍ മരിച്ചു

തൃശൂര്‍: വയറിളക്കവും ഛര്‍ദ്ദിയും ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ച 52 കാരന്‍ മരിച്ചു. ചാവക്കാട് കടപ്പുറം കറുകമാട് കെട്ടുങ്ങല്‍ പള്ളിക്ക് വടക്ക് ഭാഗം താമസിക്കുന്ന പ്രകാശന്‍ (52) ആണ് മരിച്ചത്. ഭക്ഷ്യവിഷബാധയാണ് മരണകാരണമെന്നാണ് സംശയം. വീട്ടിലുണ്ടാക്കിയ ഭക്ഷണം കഴിച്ച ശേഷം പ്രകാശനും രണ്ട് മക്കള്‍ക്കും വയറിന് അസ്വസ്ഥതയുണ്ടായിരുന്നു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി തൃശൂര്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റി. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷമേ മരണ കാരണം വ്യക്തമാക ...
Crime, Health,, Information

മദ്യപിച്ച് വാഹനമോടിച്ചാല്‍ ഇനി സ്‌പോട്ടില്‍ പണി കിട്ടും

മലപ്പുറം : ജില്ലയില്‍ മദ്യപിച്ച് വാഹനം ഓടിക്കുന്നവരെ പിടികൂടാന്‍ ആല്‍കോ സ്‌കാന്‍ വാന്‍. ഏത് തരം ലഹരി ഉപയോഗിച്ച് വാഹനം ഓടിച്ചാലും ആല്‍കോ സ്‌കാനിന് അത് കണ്ടെത്താന്‍ സാധിക്കും. മെഡിക്കല്‍ സെന്ററില്‍ കൊണ്ട് പോകാതെ വാനില്‍ വെച്ച് തന്നെ ഫലം അറിയാം. സാധാരണയായി ഊതിപ്പിടിക്കുന്ന മെഷീനുകളില്‍ മദ്യപിച്ചിട്ടുണ്ടോ ഇല്ലയോ എന്ന് മാത്രമേ അറിയാന്‍ സാധിക്കൂ. നിയമനടപടികള്‍ക്കായി മെഡിക്കല്‍ പരിശോധന ആവശ്യമാണ്. മറ്റ് ലഹരിവസ്തുക്കള്‍ കണ്ടെത്താനും പ്രയാസമാണ്. ഈ കടമ്പകളൊന്നുമില്ലാതെ അപ്പോള്‍ തന്നെ പണി കൊടുക്കാവുന്ന വിധമാണ് ആല്‍കോ സ്‌കാന്‍ വാന്‍ സംവിധാനം പൊലീസ് സജ്ജമാക്കിയിട്ടുള്ളത്. മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്താന്‍ പഴയ ബ്രത്ത് അനലൈസര്‍ തന്നെയാണ് ഉപയോഗിക്കുന്നത്. പക്ഷേ ഊതിയാല്‍ മണം കിട്ടാത്ത ലഹരിവസ്തുക്കള്‍ ഉപയോഗിക്കുന്നവരെ കണ്ടെത്താന്‍ ഉമിനീര്‍ സാമ്പിളായി എടുത്ത്, ഉപയോഗിച്ച ലഹരിപദാര്‍ഥം എന്താണ...
Health,, Information

ഹൃദയസ്തംഭനം മൂലം മരണപ്പെട്ട ചെണ്ടപുറായ സ്വദേശിയുടെ കുടുംബത്തിന് ജിദ്ദ നവോദയയുടെ കൈത്താങ്ങ്

ഹൃദയസ്തംഭനം മൂലം കഴിഞ്ഞ മൂന്ന് മാസം മുമ്പ് സൗദി ജിദ്ദയില്‍ വെച്ച് മരണപ്പെട്ട ചെണ്ടപ്പുറായ സ്വദേശിയും നവോദയ മെമ്പറുമായിരുന്ന മുസ്തഫ കാട്ടിരിയുടെ കുടുംബത്തിന് ജിദ്ദ നവോദയയുടെ കൈത്താങ്ങ്. കുടുംബത്തിന് ജിദ്ദ നവോദയ നല്‍കുന്ന ധനസഹായം നവോദയ കേന്ദ്ര കമ്മറ്റിയംഗം മുജീബ് പുന്താനം സിപിഐ(എം) എ ആര്‍ നഗര്‍ ലോക്കല്‍ സെക്രട്ടറി കെ പി സമീറിന് കൈമാറി. ജിദ്ദ നവോദയ അനാകിഷ് എരിയ്യ ജോ. സെക്രട്ടറി ഗഫൂര്‍ പുകോടന്‍ കേരള പ്രവാസി സംഘം ഏരിയ സെക്രട്ടറി ലത്തീഫ് തെക്കേപ്പാട്ട് വൈസ് പ്രസിഡണ്ട് പി കെ അലവി ,പഞ്ചായത്ത് കമ്മറ്റി പ്രസിഡണ്ട് ഫൈസല്‍ പി കെ സെക്രട്ടറി മനോജ് കാട്ടുമുണ്ട വേലായുധന്‍ അബ്ദുസലാം കട്ടീരി തുടങ്ങിയവര്‍ സംബന്ധിച്ചു ...
Health,, Information

കടയില്‍ നിന്നും വാങ്ങിയ ക്രീം ബന്നിനകത്ത് ഗുളികകള്‍

താനാളൂര്‍: താനാളൂരിലെ കടയില്‍ നിന്നും വാങ്ങിയ ക്രീം ബന്നിനകത്ത് ഗുളികകള്‍ കണ്ടെത്തി. തിങ്കളാഴ്ച വൈകുന്നേരം താനാളൂരിലെ മൂത്താട്ട് കുഞ്ഞാലി ഹാജി വാങ്ങിയ ഒരു പാക്കറ്റ് ക്രീം ബന്നില്‍ നിന്നാണ് ഗുളികള്‍ കണ്ടെത്തിയത്. ഇതില്‍ നിന്ന് ഒരെണ്ണം രാവിലെ ഹാജിയുടെ പേരമകന്‍ പൊട്ടിച്ച് കഴിക്കുമ്പോഴാണ് വെള്ള നിറത്തിലുള്ള പത്തിലധികം ഗുളികകള്‍ കണ്ടത്. വെള്ള നിറത്തിലുള്ള ഗുളികക്ക് പ്രത്യേക രസമോ വാസനമോയില്ല. ക്രീം ബന്നില്‍ എങ്ങനെ ഗുളികകള്‍ എത്തി എന്നത് വ്യക്തമല്ല. മൂന്ന് ഗുളികകള്‍ കുട്ടി കഴിച്ചിട്ടുണ്ടാവുമെന്ന് കരുതപ്പെടുന്നു. കമ്പനി ഉടമയെ വിവരമറിയിച്ചതനുസരിച്ച് കടയില്‍ നിന്ന് ബാക്കിയുള്ളവ കടയില്‍ നിന്നും തിരിച്ചു കൊണ്ടു പോയി. പഞ്ചായത്ത് മെമ്പര്‍ അബ്ദുല്‍ മജീദ് മംഗലത്ത് താനാളൂര്‍ കുടുംബരോഗ്യ കേന്ദ്രത്തിലെ ഹെല്‍ത്ത് വകുപ്പിന് അറിയിച്ചെതിനെ തുടര്‍ന്ന് വിവരം ഫുഡ് സേഫ്റ്റി വകുപ്പിന് അറിയിക്കുമെന്ന് ആരോഗ്...
Health,

കഠിന ചൂടിനെ കരുതലോടെ നേരിടാൻ ജാഗ്രതാ നിർദേശം

മലപ്പുറം : അന്തരീക്ഷ താപനില ക്രമാതീതമായി കൂടുന്ന സാഹചര്യത്തിൽ എല്ലാവരും ജാഗ്രത പുലർത്തണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ: ആർ. രേണുക അറിയിച്ചു. രാവിലെ 11 മണി മുതൽ വൈകുന്നേരം 3 മണി വരെ നേരിട്ടുള്ള വെയിൽ കൊള്ളുന്നത് ഒഴിവാക്കേണ്ടതാണ്. നേരിട്ടുള്ള സൂര്യപ്രകാശം ഏൽക്കാതിരിക്കാൻ കുടയോ, തൊപ്പിയോ ഉപയോഗിക്കേണ്ടതാണ്. ചൂട് കാലമായതിനാൽ ദാഹമില്ലെങ്കിൽ പോലും ധാരാളം വെള്ളം കുടിക്കണം. അല്ലെങ്കിൽ നിർജലീകരണം മൂലം വലിയ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കും. 65 വയസിന് മുകളിൽ പ്രായമുള്ളവർ, കുട്ടികൾ, ഹൃദ്രോഗം തുടങ്ങിയ രോഗമുള്ളവർ, കഠിന ജോലികൾ ചെയ്യുന്നവർ എന്നിവർക്ക് പ്രത്യേക കരുതലും സംരക്ഷണവും ആവശ്യമാണ്. കുടിക്കുന്നത് ശുദ്ധ ജലമാണെന്ന് ഉറപ്പാക്കണം. എന്തെങ്കിലും ശാരീരി...
Health,, Malappuram

കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സാ പിഴവ്; കാലുമാറി ശസ്ത്രക്രിയ നടത്തിയെന്ന് പരാതി

കോഴിക്കോട് നാഷണല്‍ ആശുപത്രിയില്‍ കാലുമാറി ശസ്ത്രക്രിയ നടത്തിയെന്ന് പരാതി. കക്കോടി സ്വദേശി സജ്‌ന (60)യുടെ ശസ്ത്രക്രിയയിലാണ് ഗുരുതര വീഴ്ചയുണ്ടായത്. രോഗിയുടെ ഇടത് കാലിന് പകരം വലത് കാലിന് ശസ്ത്രക്രിയ നടത്തിയെന്നാണ് പരാതി. ശസ്ത്രക്രിയ നടത്തിയത് ഓര്‍ത്തോവിഭാഗം മേധാവി ഡോ.ബഹിര്‍ഷാന്‍ എന്നാണ് പരാതി. വലതുകാലിന് ഒരു പ്രശ്‌നവും ഉണ്ടായിരുന്നില്ലെന്നും സജ്‌ന പറഞ്ഞു. സംഭവത്തില്‍ ആരോഗ്യമന്ത്രിക്കും ഡിഎംഒയ്ക്കും പരാതി നല്‍കുമെന്ന് മകള്‍ ഷിംന പ്രതികരിച്ചു. ഒരു വര്‍ഷം മുന്‍പ് വാതിലില്‍ കുടുങ്ങിയാണ് സജ്‌നയുടെ വലതുകാലിന്റെ ഞെരമ്പിന് പരുക്കേറ്റത്. ശസ്ത്രക്രിയ വേണമെന്ന നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ തിങ്കളാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശസ്ത്രക്രിയയ്ക്ക് മുന്നോടിയായി ഇടത് കാലിന്റെ പരിശോധന പൂര്‍ത്തിയാക്കി ഇന്നലെ അനസ്‌തേഷ്യ നല്‍കി. ബോധം തെളിഞ്ഞപ്പോഴാണ് കാലുമാറിയ കാര്യം സജ്‌ന അറിയുന്നത്. വീഴ്ച പറ്റിയെന്ന്...
Health,

നെടുവ സി എച്ച് സിയിൽ ദ്വിദിന പീയർ എഡ്യൂക്കേറ്റർ പരിശീലന പരിപാടി നടത്തി

നെടുവ സാമൂഹ്യാരോഗ്യകേന്ദ്രത്തിൻറെ നേതൃത്വത്തിൽ നെടുവ ഗവ.ഹൈസ്കൂളിലെ തിരഞ്ഞെടുത്ത വിദ്യാർത്ഥികൾക്ക് ഉള്ള ദ്വിദിന പീയർ എഡ്യൂക്കേറ്റർ പരിശീലന പരിപാടി നടത്തി.പരിപാടിയുടെ ഔപചാരിക ഉദ്‌ഘാടനം ചെയർമാൻ എ. ഉസ്മാൻ നിർവഹിച്ചു. പരപ്പനങ്ങാടി നഗരസഭ വൈസ് ചെയർമാൻ ഷഹർബാനിൻ അധ്യക്ഷത വഹിച്ചു. ഡോ.വാസുദേവൻ തേക്കുവീട്ടിൽ മുഖ്യാതിഥിയായിരുന്നു. ഹെൽത്ത് സൂപ്പർവൈസർ എ.കെ.ഹരിദാസ് മുഖ്യപ്രഭാക്ഷണം നടത്തി.പി ടി എ പ്രസിഡന്റ് ശശികുമാർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ഹെഡ്മാസ്റ്റർ സുരേഷ് സ്വാഗതവും, പി ആർ ഒ/ലൈസൺ ഓഫീസർ ധനയൻ.കെ.കെ നന്ദിയും പറഞ്ഞു. പരിശീലന പരിപാടിയുടെ ഭാഗമായി RKSK യുടെ കുട്ടികൾക്കുള്ള സ്പെഷ്യൽ ബാഗ്‌ പരപ്പനങ്ങാടി നഗര സഭ ചെയർമാൻ എ.ഉസ്മാനും, വൈസ് ചെയർമാൻ ഷഹർബാനും ചേർന്ന് വിതരണം ചെയ്‌തു. ദേശീയ ആരോഗ്യ ദൗത്യത്തിന് കീഴിൽ ദേശീയ കിഷോർ സ്വാസ്ഥ്യ കാര്യക്രം(RKSK ) അഥവാ ദേശീയ കൗമാര്യ ആരോഗ്യ പദ്ധതിയുടെ ഭാഗമായി തിരഞ്ഞെടുത്ത...
Health,

സാന്ത്വനം സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് ഹമീദ് മാസ്റ്റർ എംഎൽഎ ഉദ്ഘാടനം ചെയ്തു

തിരൂരങ്ങാടി : വെളിമുക്ക് കൂഫ ഇഹ് യാഉദ്ധീൻ ഹയർസെക്കൻഡറി മദ്റസ സിൽവർ ജൂബിലിയോടനുബന്ധിച്ച് SYS സാന്ത്വനം സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് അബ്ദുൽ ഹമീദ് മാസ്റ്റർ എംഎൽഎ ഉദ്ഘാടനം നിർവഹിച്ചു. അബൂബക്കർ ഹാജി അധ്യക്ഷത വഹിച്ചു. SYSതേഞ്ഞിപ്പലം സോൺ സെക്രട്ടറി ശരീഫ് മാസ്റ്റർ വെളിമുക്ക് വിഷയം അവതരിപ്പിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഹനീഫ ആചാട്ടിൽ. സി എം കെ മൊയ്തീൻകുട്ടി എന്നിവർ പങ്കെടുത്തു. ക്യാമ്പിൽ കണ്ണ്, പല്ല്, യൂനാനി എന്നീ മേഖലയിലെ മൂന്ന് ഹോസ്പിറ്റലുകൾ പങ്കെടുത്തു. ഇരുന്നൂറോളം രോഗികൾ സൗജന്യ ചികിത്സ ഉപയോഗപെടുത്തി. .രോഗികൾക്ക് ആവശ്യമായ സൗജന്യ മരുന്നും കണ്ണടയും വിതരണം ചെയ്യുകയും തുടർ ചികിത്സ സൗകര്യം ഒരുക്കുകയും ചെയ്തു ...
Health,, Information

ഏഴാം ക്ലാസ്സു മുതല്‍ ലഹരി ഉപയോഗിക്കുന്നു, കണ്ണിയില്‍ അകപ്പെട്ടത് ഇന്‍സ്റ്റഗ്രാം വഴി ലഹരി സംഘത്തിന്റെ വലയില്‍ അകപ്പെട്ട ഒമ്പതാംക്ലാസ്സുകാരിയുടെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍

ലഹരി സംഘത്തിന്റെ വലയിലകപ്പെട്ട ഒമ്പതാംക്ലാസ്സുകാരിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ പുറത്ത്. ഒമ്പതാംക്ലാസ്സുകാരിയെ എം.ഡി.എം.എ കാരിയറായി ഉപയോഗിച്ചുവെന്ന വിവരമാണ് പുറത്തു വരുന്നത്. മൂന്നുവര്‍ഷമായി ലഹരിസംഘത്തിന്റെ വലയിലാണ് ഈ പെണ്‍കുട്ടി. ബംഗളൂരുവില്‍ നിന്ന് എം.ഡി.എം.എ എത്തിയ്ക്കാനും കുട്ടിയെ ഉപയോഗിച്ചിട്ടുണ്ട്. ഇന്‍സ്റ്റഗ്രാമില്‍ പരിചയപ്പെട്ടവരാണ് ലഹരി വില്‍പ്പനയുടെ കണ്ണിയായി കുട്ടിയെ മാറ്റിയത്. ലഹരിക്കച്ചവടത്തിന്റെ ഇന്‍സ്റ്റഗ്രാം ഗ്രൂപ്പില്‍ പെണ്‍കുട്ടിയെ ഉള്‍പ്പെടുത്തിയിരുന്നു. ഏഴാം ക്ലാസ്സു മുതല്‍ ലഹരി ഉപയോഗിക്കുന്നു പെണ്‍കുട്ടിയുടെ കൈകളില്‍ ലഹരി ഉപയോഗിക്കുന്നതിന്റെ ഭാഗമായുണ്ടായ മുറിവുകളും കണ്ടെത്തിയിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ചൈല്‍ഡ് ലൈനിലും മെഡിക്കല്‍ കോളജ് എ.സി.പിയ്ക്കും പരാതി നല്‍കിയിട്ടുണ്ട്. ഞെട്ടിക്കുന്ന വെളിപ്പെടുത്തലില്‍ അന്വേഷണം തുടങ്ങിയെന്ന് എ.സി.പി പറഞ്ഞു. പ...
Health,

നെടുവ സാമൂഹ്യാരോഗ്യ കേന്ദ്രത്തിൽ വിദഗ്ധ കാൻസർ പരിശോധന ക്യാമ്പ് നടത്തി

എല്ലാ വർഷവും ഫെബ്രുവരി 4 ലോക അർബുദ ദിനമായി ആചരിച്ചുവരുന്നു. അർബുദരോഗത്തെ പറ്റി പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കുക, അർബുദത്തെ തടയുന്നതിനുള്ള പ്രതിരോധ നടപടികൾ ശക്തിപ്പെടുത്തുക, കൃത്യസമയത്ത് രോഗനിർണയം നടത്തുക, അർബുദം ഫലപ്രദമായി ചികിത്സിക്കുക തുടങ്ങിയവയാണ്‌ ദിനാചരണ ലക്ഷ്യം. ലോകത്ത്‌ മരണകാരണങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ് ക്യാൻസർ അഥവാ അർബുദം. സ്ക്രീനിങ്ങും രോഗപ്രതിരോധവും അർബുദത്തിന് എതിരായ പോരാട്ടത്തിൽ രോഗം നേരത്തെ കണ്ടെത്തുന്നതിനും തടയുന്നതിനും നിർണായകമായ സ്ഥാനമാണുള്ളത്‌. ഇത്തരത്തിൽ നേരത്തെ രോഗനിർണയം നടത്തിയാൽ മിക്ക അർബുദങ്ങളും ഫലപ്രദമായി ചികിത്സിക്കുവാൻ വൈദ്യശാസ്ത്രത്തിന് ഇന്ന് കഴിയും. അർബുദ രോഗം മാരകമാകുന്നതിനും രോഗലക്ഷണങ്ങൾ പ്രകടമാകുന്നതിനും വളരെ മുമ്പ്‌ തന്നെ അവ കണ്ടെത്തുന്നതിന് പല റേഡിയോളജി പരിശോധനകളും ഇന്നുണ്ട്‌. നെടുവ സാമൂഹ്യാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ നടത്തിയ വിദഗ്ദ്ധ ക്യാൻസർ പരി...
Health,

മലപ്പുറത്ത് വിദ്യാർഥിനിക്ക് നോറ വൈറസ് സ്ഥിരീകരിച്ചു; രോഗലക്ഷണങ്ങൾ ഇവയാണ്

ജില്ലയില്‍ നോറോ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ പ്രതിരോധ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി. പെരിന്തല്‍മണ്ണ അല്‍ഷിഫ നഴ്സിങ് സ്‌കൂളിലെ വിദ്യാര്‍ത്ഥിനിക്കാണ് രോഗബാധ സ്ഥിരീകരിച്ചത്.സ്ഥാപനത്തിലെ ഇരുപത്തിയഞ്ചോളം വിദ്യാര്‍ത്ഥികള്‍ക്ക് ലക്ഷണങ്ങള്‍ പ്രകടമായതിനെ തുടര്‍ന്ന് ലാബിലേക്ക് അയച്ച ഒരു സാമ്പിളാണ് പോസിറ്റീവായത്. ജില്ലാ ആരോഗ്യവകുപ്പില്‍ നിന്നുള്ള സംഘം സ്ഥലം സന്ദര്‍ശിച്ച് പ്രതിരോധ പ്രവര്‍ത്തങ്ങള്‍ക്ക് നേതൃത്വം നല്‍കി . കുടിവെള്ള സ്രോതസ്സുകളില്‍ നിന്നുള്ള സാമ്പിളുകള്‍പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. സൂപ്പര്‍ ക്ലോറിനേഷനുള്‍പ്പെടെ യുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നു വരികയാണ്. രോഗ ലക്ഷണങ്ങള്‍ ഉള്ളവര്‍ നിരീക്ഷണത്തില്‍ തുടരുന്നതിന് നിര്‍ദ്ദേശിച്ചിട്ടുണ്ട്. കുടിവെള്ള സ്രോതസ്സുകള്‍ ശുചിയാണെന്ന് എല്ലാവരും ഉറപ്പ് വരുത്തേണ്ടതാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും...
Breaking news, Health,

സംസ്ഥാനത്ത് വീണ്ടും മാസ്‌ക് നിർബന്ധമാക്കി, സാമൂഹിക അകലം പാലിക്കണം

സംസ്ഥാനത്ത് മാസ്‌ക് നിർബന്ധമാക്കി. കൊവിഡ് ഭീഷണി വിട്ടുമാറാത്ത സാഹചര്യത്തിലാണ് സംസ്ഥാനത്ത് വീണ്ടും മാസ്‌ക് നിർബന്ധമാക്കിയത്. പൊതുസ്ഥലത്തും ജോലി സ്ഥലങ്ങളിലും ആളുകൾ കൂടുന്നിടത്തും മാസ്ക് ധരിക്കണം. ജോലി സ്ഥലത്തും വാഹനങ്ങളിലും മാസ്ക് നിർബന്ധം. സാനിറ്റൈസറും നിർബന്ധമാക്കുന്നതാണ് ആരോഗ്യവകുപ്പിന്റെ വിജ്ഞാപനം. നിലവിൽ ഭയപ്പെടേണ്ട അവസ്ഥ കേരളത്തിലില്ല. എന്നാൽ ജാഗ്രത കൈവിടേണ്ട സമയമായിട്ടില്ലെന്ന് കണക്കിലെടുത്താണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. പൊതു ചടങ്ങുകളിൽ സാമൂഹിക അകലം നിർബന്ധമാക്കി. കൊവിഡിന്റെ പുതിയ വകഭേദം കണ്ടെത്തിയതിന് പിന്നാലെ ദേശീയതലത്തിൽ കൊവിഡ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. ഈ നിയന്ത്രണങ്ങൾ പുതുക്കിയാണ് സംസ്ഥാനം ഇപ്പോൾ വിജ്ഞാപനം പുറത്തിറക്കിയിരിക്കുന്നത്. ...
Health,, Information

കാസര്‍കോട് ഭക്ഷ്യവിഷബാധയേറ്റ് പെണ്‍കുട്ടി മരിച്ച സംഭവം ; ഹോട്ടല്‍ ഉടമ ഉള്‍പ്പെടെ 3 പേരെ കസ്റ്റഡിയിലെടുത്തു

കാസര്‍കോട്: കാസര്‍കോട് ഭക്ഷ്യവിഷബാധയേറ്റ് പെണ്‍കുട്ടി മരിച്ച സംഭവത്തില്‍ ഹോട്ടല്‍ ഉടമ ഉള്‍പ്പെടെ മൂന്ന് പേര്‍ കസ്റ്റഡിയില്‍. കാസര്‍ക്കാട് തലക്ലായിലെ അഞ്ജുശ്രീ പാര്‍വ്വതി (19) ആണ് മരിച്ചത്. സംഭവത്തില്‍ ബന്ധുക്കളുടെ പരാതിയില്‍ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തിട്ടുണ്ടെന്ന് മേല്‍പറമ്പ് ഇന്‍സ്‌പെക്ടര്‍ ഉത്തംദാസ് പറഞ്ഞു. കാസര്‍കോട്ടെ അല്‍ റൊമന്‍സിയ ഹോട്ടലില്‍ നിന്നും ഓണ്‍ലൈനില്‍ വരുത്തിച്ച ഭക്ഷണം കഴിച്ച് പിറ്റേന്ന് രാവിലെ അഞ്ജുശ്രീക്ക് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടു. തുടര്‍ന്ന് പെണ്‍കുട്ടിയെ ദേളിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രാഥമിക ചികിത്സക്ക് ശേഷം പെണ്‍കുട്ടി വീട്ടില്‍ തിരിച്ചെത്തി. ഇന്നലെ രാവിലെ പെണ്‍കുട്ടിക്ക് ബോധക്ഷയം ഉണ്ടാവുകയും തുടര്‍ന്ന് മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു. ചികിത്സയിലിരിക്കെയാണ് മരിച്ചത്. ...
Education, Health,, Information

ജീവൻ രക്ഷാ പരിശീലന ക്ലാസ്സ് സംഘടിപ്പിച്ച് ട്രോമാ കെയർ പ്രവർത്തകർ മാതൃകയായി

തിരൂരങ്ങാടി : ജില്ലാ ട്രോമാ കെയർ തിരൂരങ്ങാടി സ്‌റ്റേഷൻ യൂണിറ്റ് ചെമ്മാട് നഗരസഭ ഓഡിറ്റോറിയത്തിൽ വെച്ച് പുതുവത്സരദിനത്തിൽ പൊതുജനങ്ങൾക്കായി ജീവൻ രക്ഷാ പരിശീലന ക്ലാസ്സ് സംഘടിപ്പിച്ചു.തിരൂരങ്ങാടി നഗരസഭ വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ഇഖ്ബാൽ കല്ലുങ്ങൽ ഉദ്‌ഘാടനം നിർവഹിച്ചു. ചടങ്ങിൽ സദഖത്തുള്ള ബാബു അധ്യക്ഷനായിരുന്നു. വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മറ്റി ചെയർമാൻ ഇ പി ബാവ, ഡിവിഷൻ കൗൺസിലർ മുഹമ്മദലി അരിമ്പ്ര എന്നിവർ പങ്കെടുത്തു. റാഫി കുന്നുംപുറം സ്വോഗതവും റഫീഖ് വള്ളിയേങ്ങൽ നന്ദിയും പറഞ്ഞു.ഡോ. മുഹമ്മദ് കുട്ടി കണ്ണിയൻ ,നൂർമുഹമ്മദ് മലപ്പുറം, ജംഷീദ് സി ടി കീഴാറ്റൂർ ,പ്രസീദ നമ്പീശൻ മഞ്ചേരി , സമീറലി കൽപകഞ്ചേരിതുടങ്ങിയ ട്രോമാ കെയർ വളണ്ടിയർമാരും പരിശീലന ക്ലാസ്സിന് നേതൃത്വം നൽകി. ...
Health,

കൊവിഡ്: വിമാനത്താവളങ്ങളിൽ ഇന്ന് മുതൽ കോവിഡ് പരിശോധന

കോഴിക്കോട് : കോവിഡ് ഭീതി തടയുന്നതിനായി കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നിർദേശത്തെ തുടർന്ന് വിമാന താവളങ്ങളിൽ ഇന്ന് മുതൽ കോവിഡ് പരിശോധന ആരംഭിക്കും. ഇന്ന് മുതൽ വിമാനത്താവളങ്ങളിൽ വിദേശത്തുനിന്ന് എത്തുന്നവരിൽ 2 ശതമാനം പേരെ പരിശോധനയ്ക്ക് വിധേയരാക്കും. അന്താരാഷ്ട്ര യാത്രക്കാരിൽ തെർമൽ സ്കാനിംഗ് നടത്തും. പുതുവത്സരാഘോഷങ്ങളിൽ ആൾക്കൂട്ടങ്ങൾ ഒഴിവാക്കാനും മാസ്ക് ഉൾപ്പെടെയുള്ള കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാനും സംസ്ഥാനങ്ങൾക്ക് കേന്ദ്രം നിർദ്ദേശം നൽകി. അടുത്ത ഒരാഴ്ച സ്ഥിതി വിലയിരുത്തിയ ശേഷമാകും തുടർനടപടികൾ. യാത്രക്കാർക്ക് പരിശോധന സൗജന്യമാണ്. കൊവിഡ് പരിശോധന ഫലം വീണ്ടും നിർബന്ധമാക്കുന്നത് കേന്ദ്രം ചർച്ച ചെയ്ത് വരികയാണ്. ചില രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് കൊവഡ് പരിശോധനാ റിപ്പോർട്ട് നിർബന്ധമാക്കാനാണ് ആലോചന. അടുത്തയാഴ്ച അന്തിമ തീരുമാനം ഇക്കാര്യത്തിലുണ്ടാകും. ആഭ്യന്തരമന്ത്രാലയവും സ്ഥിതി വിലയിരുത്തുകയ...
Health,

ചൈനയിലെ കൊവിഡ് ഉപവകഭേദം ഇന്ത്യയിലും; വിമാനത്താവളങ്ങളിൽ ഇന്ന് മുതൽ പരിശോധന

ചൈനയിൽ നിലവിലെ കോവിഡ് വ്യാപനത്തിന് കാരണമാകുന്ന ഉപവകഭേദം ഇന്ത്യയിലും. കൊവിഡ് ഒമിക്രോൺ വൈറസിന്റെ ഉപവകഭേദമായ ബിഎഫ് 7 ആണ് ഇന്ത്യയിൽ സ്ഥിരീകരിച്ചത്. ഗുജറാത്തിലെ രണ്ട് രോഗികൾക്കും ഒഡീഷയിൽ ഒരാൾക്കുമാണ് രോഗം സ്ഥിരീകരിച്ചത്. കൊവിഡ് ജാഗ്രത ശക്തമാക്കുന്നതിന്റെ ഭാഗമായി ഇന്ന് മുതൽ വിമാനത്താവളങ്ങളിൽ കൊവിഡ് പരിശോധന തുടങ്ങി. അന്താരാഷ്ട്ര യാത്രക്കാരിൽ നിന്ന് സാമ്പിൾ ശേഖരിക്കുമെന്ന് കേന്ദ്രം ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. ചൈനയിൽ കൊവിഡ് ബാധിതരുടെ എണ്ണത്തിൽ വൻ കുതിച്ചുചാട്ടമുണ്ടായതിന് പിന്നിൽ ഒമൈക്രോൺ വകഭേദത്തിന്റെ പുതിയതും വേഗത്തിൽ പകരാവുന്നതുമായ ബിഎഫ്.7 (BF.7) വകഭേദം ആണെന്ന് കണ്ടെത്തിയിരുന്നു. രാജ്യത്തെ കൊവിഡ് സാഹചര്യം ഇന്ന് കേന്ദ്രം അവലോകനം ചെയ്തിരുന്നു. കേന്ദ്ര ആരോഗ്യമന്ത്രി ഡോ മൻസുഖ് മാണ്ഡവ്യയുടെ അധ്യക്ഷതയിലാണ് യോഗം നടന്നത്. കൊവിഡിനെതിരെ പൂർണ്ണ സജ്ജരാകാനും നിരീക്ഷണം ശക്തമാക്കാനും ഉദ്യോഗസ്ഥർക്ക് നിർദ്...
Feature, Health,

പരപ്പനങ്ങാടി മർച്ചന്റ്സ് അസോസിയേഷൻ മെഗാ മെഡിക്കൽ ക്യാമ്പ് നടത്തി

പരപ്പനങ്ങാടി മർച്ചന്റ്സ് അസോസിയേഷൻ 10-12-2022ന് വ്യാപാരികൾക്കും പൊതുസമൂഹത്തിനും വേണ്ടി കോഴിക്കോടുള്ള ഹെൽപ്പിംഗ് ഹാൻഡ്‌സ് ചാരിറ്റബിൾ ട്രസ്റ്റുമായി സഹകരിച്ച് കൊണ്ട് വൃക്ക രോഗനിർണയ ക്യാമ്പും, തിരൂരങ്ങാടി മലബാർ MKH EYE ഹോസ്പിറ്റലുമായി സഹകരിച്ചുകൊണ്ട് തിമിരരോഗ നേത്ര രോഗ പരിശോധന ക്യാമ്പും. പരപ്പനങ്ങാടിയിലെ ആൽഫാ ബയോ ലാഭവുമായി സഹകരിച്ചുകൊണ്ട് രക്ത ഗ്രൂപ്പ് നിർണയ ക്യാമ്പും SNMHSS സ്കൂളിൽ വച്ച് സൗജന്യമായി നടത്തുകയുണ്ടായി. 500 ഓളം വരുന്ന വ്യാപാരികളും പൊതുസമൂഹവും പങ്കെടുത്തു. പരപ്പനങ്ങാടി മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് അഷ്റഫ് കുഞ്ഞാവാസ്, ജനറൽ സെക്രട്ടറി വിനോദ് എ വി , സെക്ക്രട്ടറി ഫിറോസ് സിറാമിക്, ഷൗക്കത്ത് ഷാസ്, ഫൈനാൻസ് സെക്രട്ടറി ഹരീഷ് ബ്രാസ് , KVVES തിരൂരങ്ങാടി മണ്ഡലം പ്രസിഡന്റ് ശ്രീ മുജീബ് ദിൽദാർ യൂത്ത് വിങ് ജില്ലാ വൈസ് പ്രസിഡന്റ് മുനീർ സ്റ്റാർ,പ്രോഗ്രാം കോഡിനേറ്റർ അവൻവർ po, യൂത്ത് വിംങ്ങ് ഭ...
Health,

മൂന്നിയൂരിൽ ഹോട്ടലുകളിലും, ബേക്കറികളിലും ആരോഗ്യ വകുപ്പിന്റെ മിന്നൽ പരിശോധന

മുന്നിയൂർ : ഷിഗല്ല രോഗം ബാധിച്ച് ഒരു കുട്ടി മരണപ്പെട്ടതിനെ തുടർന്ന് ഷിഗല്ലോസിസ് രോഗത്തിന്റെ ഉറവിടംകണ്ടു പിടിക്കുന്നതിന്റെ ഭാഗമായി മൂന്നിയൂർ ഗ്രാമ പഞ്ചായത്തിലെആലിഞ്ചുവട് പ്രദേശത്ത് നെടുവാ ഹെൽത്ത്‌ ബ്ലോക്ക്‌ മെഡിക്കൽ ഓഫീസർ ഡോ.വാസുദേവൻ തെക്കുവീട്ടിലിന്റെയും, ഹെൽത്ത്‌ സൂപ്പർവൈസർ എ.കെ.ഹരിദാസിന്റെയും നേതൃത്വത്തിൽഹെൽത്ത് ഇൻസ്പെക്ടർമാരായ സവിത.എം, അരുൺ.എം.എസ്, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായഅജിത.എം, ജലീൽ. എം. എന്നിവർ നടത്തിയ കട പരിശോധനയിൽ മൂന്നിയൂർ ഗ്രാമ പഞ്ചായത്തിലെ ആലിൻചുവട്ടിൽ പ്രവർത്തിക്കുന്ന സഹല ഹോട്ടൽ,സന ബേക്കറി,അബ്ദുറഹ്മാന്റെ ഫ്രൂട്സ് സ്റ്റാൾ -ബേക്കറി എന്നിവ പരിശോധിച്ചതിൽ ആരോഗ്യകരമല്ലാത്ത സാഹചര്യം കണ്ടെത്തുകയും രണ്ട് ദിവസത്തിനുള്ളിൽ പരിഹരിക്കുവാൻ ആവശ്യമായ കർശന നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു.ഫ്രൂട്ട് സ്റ്റാളിൽ ആഹാര സാധനങ്ങളോടൊപ്പം കണ്ടെത്തിയ ലക്ഷ്മണരേഖ (കൂറ ചോക്ക്), കൊതുക് തിരി മുതലായവ ആഹാര സാ...
Health,

അഞ്ചാം പനി പടരുന്നു; സ്കൂളുകളിലും അംഗണവാടിയിലും മാസ്‌ക് നിർബന്ധമാക്കി

മലപ്പുറം : ജില്ലയില്‍ അഞ്ചാം പനി രോഗ ബാധ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ രോഗപ്രതിരോധത്തിനായി ഒരുമിച്ച് പോരാടാന്‍ ജില്ലാ കളക്ടര്‍ വി.ആര്‍ പ്രേംകുമാര്‍ വിളിച്ചു ചേര്‍ത്ത മത സംഘടനാ നേതാക്കളുടെ യോഗത്തില്‍ ആഹ്വാനം. ആരാധനാലയങ്ങളിലൂടെയും മദ്രസകളടക്കമുള്ള മതപാഠ ശാലകളിലൂടെയും വാക്‌സിനേഷന്റെ പ്രാധാന്യം സംബന്ധിച്ച് ബോധവത്കരണം  നടത്തും. സോഷ്യല്‍ മീഡിയ,  വോയ്‌സ് ക്ലിപ്പിങുകള്‍ വഴിയും ജനങ്ങളെ ബോധവത്കരിക്കാനും മത നേതാക്കള്‍ പൂര്‍ണ്ണ പിന്തുണ വാഗ്ദാനം ചെയ്തു.  രോഗം ബാധിച്ച് ആരും മരണത്തിലേക്ക് പോകരുത് എന്നാണ് സര്‍ക്കാര്‍ നിലപാടെന്നും വാക്‌സിനേഷനിലൂടെ മാത്രമേ രോഗബാധയും വ്യാപനവും തടയാനാവൂ എന്നും ജില്ലാ കളക്ടര്‍ പറഞ്ഞു. രോഗം ബാധിച്ചവര്‍ക്ക് ചികിത്സ ഉറപ്പു വരുത്തും. രോഗ വ്യാപനം തടയുന്നതിനായി സ്‌കൂളുകളിലും അങ്കണവാടികളിലും മാസ്‌ക് നിര്‍ബന്ധമാക്കിയിട്ടുണ്ട്. വാക്‌സിനേഷന്‍ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്തും. ജി...
Health,

ഷിഗെല്ല ബാധിച്ചു മരണം; ജില്ലാ മെഡിക്കൽ സംഘം പരിശോധനക്കെത്തി

തിരൂരങ്ങാടി : ഷിഗെല്ല ബാധിച്ച് കുട്ടി മരിച്ച സാഹചര്യത്തിൽ ജില്ലാ മെഡിക്കൽ സംഘം പരിശോധനക്കെത്തി. കൊടിഞ്ഞി ദുബായ് പീടിക സ്വദേശിനി കുന്നത്ത് ഫഹദിന്റെ മകൾ ഫാത്തിമ രഹയാണ് ശനിയാഴ്‌ച രാവിലെ മരിച്ചത്. ഷിഗെല്ല ബാധിച്ചതെന്ന് കരുതുന്ന കുട്ടിയുടെ മാതാവിന്റെ വീടായ മൂന്നിയൂർ കളത്തിങ്ങൽ പാറ നെടുംപറമ്പിലെ വീട്ടിലാണ് ജില്ലാ സർവൈലൻസ് ഓഫിസർ ഡോ. സുബിൻ, ജില്ലാ ജൂനിയർ അഡ്മിനിസ്ട്രേറ്റീവ് മെഡിക്കൽ ഓഫിസർ ഡോ. നവ്യ, ജില്ലാ എപ്പിസമിയോളജിസ്റ്റ് കിരൺരാജ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സന്ദർശനം നടത്തിയത്. മരിച്ച കുട്ടിക്ക് എങ്ങനെ രോഗം പിടിപെട്ടു എന്നതിനെ കുറിച്ച്അന്വേഷിക്കുന്നതിന്റെ ഭാഗമായാണ് സംഘമെത്തിയത്. വീട്ടുകാരിൽനിന്ന് വിവരങ്ങൾ ചോദിച്ചറി ഈ വീട്ടിലെ മറ്റൊരു കുട്ടിക്ക് അസുഖമുണ്ടായിരുന്നു. വീട്ടിലെ 7 പേരുടെ മലം പരിശോധന യ്ക്കായി മെഡിക്കൽ കോളജിലെക്ക് അയച്ചിട്ടുണ്ട്. വെള്ളവും പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്...
Breaking news, Health,

നാലാം ക്ലാസുകാരിയുടെ മരണം; ഷിഗല്ല എന്ന് സ്ഥിരീകരിച്ചു

സന്തോഷത്തോടെ പോയ കുട്ടിയുടെ അപ്രതീക്ഷിത മരണം ഉൾക്കൊള്ളാനാകാതെ നാട്ടുകാർ തിരൂരങ്ങാടി : ഇന്നലെ കോഴിക്കോട് മെഡിക്കൽ കോളേജിൽ മരിച്ച കൊടിഞ്ഞി സ്വദേശിയായ കുട്ടിക്ക് ഷിഗല്ല ആയിരുന്നെന്ന് സ്ഥിരീകരിച്ചു. മെഡിക്കൽ കോളേജിൽ നടത്തിയ ട്രൂനാറ്റ് പരിശോധനയിലാണ് ഷിഗല്ല ആണെന്ന് സ്ഥിരീകരിച്ചതെന്ന് ആരോഗ്യവകുപ്പ് അധികൃതർ പറഞ്ഞു. വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ https://chat.whatsapp.com/EEMqteqEF7WHXsbQNdTQFm കൊടിഞ്ഞി ഫാറൂഖ് നഗർ ദുബായ് പീടിക സ്വദേശി കുന്നത്ത് ഫഹദ് - വടക്കേപുറത്ത് സമീറ എന്നിവരുടെ മകൾ ഫാത്തിമ റഹ (10) യാണ് മരിച്ചത്. കൊടിഞ്ഞി എം എ ഹയർ സെക്കൻഡറി സ്കൂൾ നാലാം ക്ലാസ് വിദ്യാർഥിനി ആണ്.വയറിളക്കവും ഛർദിയും തലവേദന യും ഉണ്ടായതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ ആയിരുന്നു. https://youtu.be/UHHu4xlDzUc വീഡിയോ ശനിയാഴ്ച രാവിലെയാണ് മരിച്ചത്. ഈ മാസം ഒന്നിന് സമീറയും മക്കളും മുന്നിയൂ...
Health,

നെടുവ സി എച്ച് സി എയ്ഡ്സ് ദിനാചരണം

ലോക എയ്ഡ്സ് ദിനാചരണത്തിന്റെ ഭാഗമായി നെടുവ സാമൂഹ്യാരോഗ്യ കേന്ദ്രത്തിന്റെയും, തിരൂരങ്ങാടി എം കെ എച്ച് സ്കൂൾ ഓഫ് നേഴ്സിഗിന്റെയും, പരപ്പനങ്ങാടി എസ്. എൻ.എം.എച്ച്.എസ്.എസി ന്റെയും സംയുക്ത ആഭിമുഖ്യത്തിൽ നടന്ന എയ്ഡ്സ് ബോധവത്കരണ റാലി ചെട്ടിപ്പടി ജി.എൽ പി സ്കൂളിൽ നിന്ന് ആരംഭിച്ച് നെടുവ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ സമാപിച്ചു. പരപ്പനങ്ങാടി പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ ഓഫ് പോലീസ് സുരേഷ് കുമാർ റാലി ഫ്ലാഗ് ഓഫ് ചെയ്തു. ഈ വർഷത്തെ എയ്ഡ്സ് ദിന സന്ദേശം ആയ ഒന്നായി തുല്യരായി തടുത്തുനിർത്താം എയ്ഡ്സിനെ എന്ന് സന്ദേശമുയർത്തിപ്പിടിച്ച് ബാൻഡ് മേളത്തോടെ ആരംഭിച്ച പ്രസ്തുത റാലി പരപ്പനങ്ങാടി മുൻസിപ്പൽ ചെയർമാൻ എ.ഉസ്മാൻ കൗൺസിലർമാരായ സെയ്തലവി കോയതങ്ങൾ,ഒ.സുമിറാണി, ഫൗസിയ, നസീമ ഷാഹിന, നെടുവ സാമൂഹ്യാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ.വാസുദേവൻ തെക്കുവീട്ടിൽ, ഹെൽത്ത് സൂപ്പർവൈസർ എ.കെ.ഹരിദാസ്, ഹെൽത്ത് ഇൻസ്പെക്ടർ എം എസ് അരുൺ, പി ആ...
Health,

കല്പകഞ്ചേരിയിൽ 28 കുട്ടികൾക്ക് മീസല്‍സ് രോഗബാധ

മീസല്‍സ് രോഗബാധ:പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുതിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ജില്ലയില്‍ കല്‍പകഞ്ചേരി പ്രദേശത്ത് 28 കുട്ടികള്‍ക്ക് മീസല്‍സ് രോഗബാധ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുതിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍ രേണുക അറിയിച്ചു. ഈ കുട്ടികളില്‍ 25 പേരും മീസല്‍സ് പ്രതിരോധ കുത്തിവെപ്പ് എടുക്കാത്തവരാണ്. വാക്‌സിന്‍ എടുത്ത മൂന്ന് കുട്ടികള്‍ക്ക് രോഗബാധ ഉണ്ടായെങ്കിലും വളരെ നിസാരമായ ലക്ഷണങ്ങളണ് ഉണ്ടായത്. ഇത് പ്രതിരോധകുത്തിവെപ്പുകളുടെ പ്രാധാന്യമാണ് സൂചിപ്പിക്കുന്നതെന്നും പ്രതിരോധകുത്തിവെപ്പുകള്‍ കൊണ്ട് തടയാവുന്ന രോഗങ്ങള്‍ ജില്ലയില്‍ വീണ്ടും വര്‍ധിച്ചുവരുന്നത് ആശങ്ക ഉണ്ടാക്കുന്ന കാര്യമാണെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.കുട്ടികളുടെ പ്രതിരോധകുത്തിവെപ്പുകളില്‍ വളരെ പിന്നിലായിരുന്ന ജില്ല തദ്ദേശഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ജ...
Health,, Information

ജീവൻരക്ഷാ പരിശീലന ക്ലാസ് ശ്രദ്ധേയമായി

കൊടിഞ്ഞി:എം.എ ഹയർസെക്കണ്ടറി സ്കൂളിൽ ജീവൻ രക്ഷാ പരീശീലന ക്ളാസ് സംഘടിപ്പിച്ചു.തിരൂരങ്ങാടി താലൂക്ക് ദുരന്ത നിവാരണ സേനയും എം.എ ഹയർസെക്കണ്ടറി സ്കൂൾ യൂണിറ്റും സംയുക്തമായി സംഘടിപ്പിച്ച പരിപാടി സ്കൂൾ ജനറൽ സെക്രട്ടറി പത്തൂർ സാഹിബ് ഹാജി ഉദ്ഘാടനം ചെയ്തു.പ്രിൻസിപ്പൽ നജീബ് മാസ്റ്റർ അധ്യക്ഷത വഹിച്ചു.തിരൂരങ്ങാടി താലൂക്ക് ടി.ഡി.ആർ.എഫ് കോഡിനേറ്റർ ലബീബ് തിരൂരങ്ങാടി ക്ളാസിന് നേതൃത്വം നൽകി. മുജീബ് വി.കെ കൊടിഞ്ഞി,ഫൈസൽ കുഴിമണ്ണിൽ പങ്കെടുത്തു. അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ഫൈസൽ തേറാമ്പിൽ നന്ദി പറഞ്ഞു.വീട്ടിലും സ്കൂളിലും സാമൂഹിക ചുറ്റുപാടിലുമായി ജീവിതത്തിൽ നേരിടുന്ന അപകടങ്ങളെ തരണം ചെയ്യാനും പ്രതിസന്ധികളെ മറികടക്കാനും രക്ഷ നേടാനുള്ള മാർഗങ്ങളും വഴികളും പ്രാക്ടിക്കലോടൂ കൂടി വിദ്യാർത്ഥികൾ ക്ക് വിശദീകരിച്ചു കൊടുത്തു.വിദ്യാർഥികളുടെ വിവിധ സംശയങ്ങൾക്കുള്ള മറുപടി യും നൽകി.സകൗട്ട് ആൻഡ് ഗൈഡ്,ജെ.ആർ.സി,തഖ് വിയ യൂണിറ്റുകളിൽ ...
error: Content is protected !!