Information

ഏഴ് വയസുകാരിയെ രണ്ടാനച്ഛന്‍ ചട്ടുകം പഴുപ്പിച്ച് പൊള്ളിച്ചതായി പരാതി
Crime, Information

ഏഴ് വയസുകാരിയെ രണ്ടാനച്ഛന്‍ ചട്ടുകം പഴുപ്പിച്ച് പൊള്ളിച്ചതായി പരാതി

കല്‍പ്പറ്റ: ഏഴു വയസുകാരിയെ രണ്ടാനച്ഛന്‍ ചട്ടുകം പഴുപ്പിച്ച് പൊള്ളിച്ചതായി പരാതി. വയനാട് കല്‍പ്പറ്റ എമലിയിലാണ് സംഭവം. കുന്നത്ത് വീട്ടില്‍ വിഷ്ണുവാണ് രണ്ടാം ഭാര്യ വിഷ്ണുപ്രിയയുടെ മകള്‍ ആവന്തികയ്ക്കാണ് പൊള്ളലേറ്റത്. ഇയാള്‍ ചട്ടുകം പഴുപ്പിച്ച് അവന്തികയുടെ വലതുകാലില്‍ പൊള്ളലേല്‍പ്പിക്കുകയായിരുന്നു. കുട്ടിയെ കൈനാട്ടി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവമറിഞ്ഞ ചൈല്‍ഡ് ലൈന്‍ കുട്ടിയുടെ മൊഴിരേഖപ്പെടുത്തി. തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ പൊലീസില്‍ വിവരം അറിയിച്ചതോടെ കേസെടുക്കുകയായിരുന്നു. വിഷ്ണുവിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. പ്രതിക്കെതിരെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്....
Health,, Information

മഴക്കാല പൂര്‍വ്വ ശുചീകരണം: ഊരകം ഗ്രാമപഞ്ചായത്ത് യോഗം ചേര്‍ന്നു

വേങ്ങര : 'നവകേരളം വൃത്തിയുള്ള കേരളം' ക്യാമ്പയിന്റെ ഭാഗമായി മഴക്കാല പൂര്‍വ്വ ശുചീകരണം, പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍, സമ്പൂര്‍ണ്ണ മാലിന്യ സംസ്‌കരണം തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഊരകം ഗ്രാമപഞ്ചായത്തില്‍ യോഗം ചേര്‍ന്നു. കൃഷിഭവന്‍ ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സയ്യിദ് അബ്ദുള്ള മന്‍സൂര്‍ തങ്ങള്‍ അധ്യക്ഷത വഹിച്ചു. യോഗത്തില്‍ സമ്പൂര്‍ണ്ണ മാലിന്യ സംസ്‌കരണത്തിനായി പഞ്ചായത്ത് തലത്തിലും വാര്‍ഡ് തലത്തിലും സമയബന്ധിതമായി നിര്‍വ്വഹിക്കേണ്ട പ്രവര്‍ത്തനങ്ങള്‍ തീരുമാനിക്കുകയും പൊതുജനങ്ങളുടെ സഹകരണത്തോടെ നടപ്പിലാക്കുന്നതിന് തീരുമാനിക്കുകയും ചെയ്തു. പഞ്ചായത്ത് സെക്രട്ടറി നിസ്സി ജോണ്‍ വിഷയാവതരണം നടത്തി. വൈസ് പ്രസിഡന്റ് മൈമൂനത്ത്, ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷന്‍ ടി.വി ഹംസ ഹാജി, വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ പി.കെ അഷറഫ് എന്നിവര്‍ പങ്കെടുത്തു. മെഡിക്കല്‍ ഓ...
Culture, Information

മത്സ്യഗ്രാമമാകാന്‍ ഒരുങ്ങി പൊന്നാനി: തീരദേശ വികസനത്തിന് 24.44 കോടിയുടെ അനുമതി

ജില്ലയിലെ പ്രധാന മത്സ്യബന്ധന പ്രദേശമായ പൊന്നാനിയില്‍ സമഗ്ര വികസനത്തിന് വഴിയൊരുങ്ങുന്നു. 24.44 കോടിയുടെ മീന്‍പ്പിടുത്ത തുറമുഖ വികസനത്തിനാണ് പൊന്നാനിയില്‍ അനുമതിയായത്. ഏഴു കോടിയുടെ മത്സ്യ ഗ്രാമം പദ്ധതി, 18.7 കോടിയുടെ ഹാര്‍ബര്‍ വികസനം, അഴിമുഖത്തെ മണല്‍ത്തിട്ടകള്‍ നിക്കം ചെയ്ത് ആഴം കൂട്ടുന്നതിന് 6.37 കോടി എന്നിവക്കാണ് തുക അനുവദിച്ചത്. പൊന്നാനി എം.ഇ.എസ് കോളജിന് പിറകുവശത്തെ സ്ഥലത്താണ് മത്സ്യഗ്രാമമൊരുക്കുക. മത്സ്യഗ്രാമം പദ്ധതിയില്‍ ഉള്‍പ്പെടുത്തി വിവിധ പദ്ധതികള്‍ നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്. കുട്ടികളുടെ മാനസിക ഉല്ലാസത്തിനായി കളിസ്ഥലം, വയോധികരുടെ ആരോഗ്യസംരക്ഷണത്തിനും മാനസിക ഉല്ലാസത്തിനുമായി പാര്‍ക്ക്, വിശ്രമ സ്ഥലവും ഓഡിറ്റോറിയവും പദ്ധതിയുടെ ഭാഗമായി ഒരുക്കും. വിശദമായ പദ്ധതി തയ്യാറാക്കാന്‍ ഹാര്‍ബര്‍ എന്‍ജിനീയറിംഗ് വിഭാഗത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.പി. നന്ദകുമാര്‍ എം.എല്‍.എയുടെ ഇടപെടലി...
Education, Information

സ്വകാര്യ വിദ്യാലയങ്ങളോട് കിടപിടിക്കുന്ന വിധത്തില്‍ പൊതു വിദ്യാലയങ്ങളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഉയര്‍ത്തും: മന്ത്രി വി. അബ്ദുറഹിമാന്‍

സ്വകാര്യ വിദ്യാലയങ്ങളോട് കിടപിടിക്കുന്ന വിധത്തില്‍ പൊതു വിദ്യാലയങ്ങളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഉയര്‍ത്തുമെന്ന് കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍. താനൂര്‍ കാട്ടിലങ്ങടി ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളില്‍ 'നിറവ്-2023' പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. മാറുന്ന കാലത്തെ മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട് പുതിയ വികസന പദ്ധതികള്‍ കൊണ്ടുവരുമെന്നും പദ്ധതി വിജയിക്കാന്‍ അധ്യാപകരുടെ പൂര്‍ണ പിന്തുണ കൂടി ഉണ്ടാകണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. വിദ്യാഭ്യാസ വകുപ്പിന്റെ പ്രത്യേക പഠനപരിപോഷണ പരിപാടി (എസ്.ഇ.പി), മോഡല്‍ ഇന്‍ക്ലൂസീവ് സ്‌കൂള്‍ പദ്ധതി, സമഗ്ര ശിക്ഷാ കേരളയുടെ ടിങ്കറിംഗ് ലാബ് പദ്ധതി, ഐ.ടി- ലാംഗ്വേജ് ലാബ്, മള്‍ട്ടിമീഡിയ ഹാള്‍, സ്പോര്‍ട്സ് റൂം, സയന്‍സ് ലാബ്, ലൈബ്രറി, മോഡല്‍ ഇന്‍ക്ലൂസീവ് സ്‌കൂള്‍ റിസോഴ്സ് റൂം എന്നിവ മന്ത്രി ഉദ്ഘാടനം ചെയ്തു. പരിപാടിയില്‍ സൗജന്യ യൂണിഫോം-പുസ്തക വിതരണം എ...
Information, Politics

സര്‍ക്കാറിന്റെ രണ്ടാം വാര്‍ഷികാഘോഷം; ‘എന്റെ കേരളം’ മെഗാ പ്രദര്‍ശന വിപണന മേള മെയ് 4 മുതല്‍ പൊന്നാനിയില്‍

സംസ്ഥാന സര്‍ക്കാറിന്റെ രണ്ടാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന 'എന്റെ കേരളം - മെഗാ പ്രദര്‍ശന വിപണന മേള' മെയ് 4 മുതല്‍ 10 വരെ പൊന്നാനി എ.വി ഹൈസ്‌കൂള്‍ മൈതാനത്ത് നടക്കും. മേളയില്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ നൂറോളം സ്റ്റാളുകളും 100 ലധികം വിപണന സ്റ്റാളുകളും സജ്ജീകരിക്കും. ഏഴ് ദിവസങ്ങളിലും സെമിനാറുകള്‍, ചര്‍ച്ചാ വേദികള്‍, സാംസ്‌കാരിക- കലാ പരിപാടികള്‍ തുടങ്ങിയവയും നടക്കും. ആഘോഷ പരിപാടികളുടെ ആലോചനാ യോഗവും ജില്ലാതല സംഘാടക സമിതി രൂപീകരണവും കായിക വഖഫ് ന്യൂനപക്ഷ ക്ഷേമവകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്റെ അധ്യക്ഷതയില്‍ ജില്ലാ ആസൂത്രണ ഭവന്‍ ഹാളില്‍ നടന്നു. യുവതയുടെ കേരളം' എന്നതാണ് ഇക്കുറി മേളയുടെ പ്രധാന തീം. ഒപ്പം 'കേരളം ഒന്നാമത് എന്ന ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ ഒരു ഉപതീമും ഉണ്ട...
Information

വിജയ് യേശുദാസിന്റെ വീട്ടില്‍ കവര്‍ച്ച ; 60 പവന്‍ സ്വര്‍ണം നഷ്ടപ്പെട്ടു

ചെന്നൈ: ഗായകനും നടനുമായ വിജയ് യേശുദാസിന്റെ ചെന്നൈയിലെ വീട്ടില്‍ കവര്‍ച്ച. ഭാര്യ ദര്‍ശന ബാലയുടെ 60 പവന്‍ സ്വര്‍ണവും വജ്രാഭരണങ്ങളും നഷ്ടപ്പെട്ടതായി ചെന്നൈയിലെ അഭിരാമപുരം പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. വിജയ് യേശുദാസ് ഭാര്യ ദര്‍ശന ബാലയ്ക്കൊപ്പം ബ്രഹ്‌മപുരത്താണ് താമസിക്കുന്നത്. മോഷണത്തിനു പിന്നില്‍ വീട്ടിലെ ജോലിക്കാരെ സംശയിക്കുന്നതായി വിജയ് യേശുദാസിന്റെ കുടുംബം അറിയിച്ചു. നേരത്തെ രജനികാന്തിന്റെ മകള്‍ ഐശ്വര്യ രജനിയുടെ വീട്ടില്‍ നിന്ന് സ്വര്‍ണവും വജ്രവും മോഷണം പോയിരുന്നു. വീട്ടിലെ ജോലിക്കാരെ സംശയിക്കുന്നതായും സംവിധായികയുടെ പരാതിയില്‍ പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിനൊടുവിലാണ് കേസില്‍ വേലക്കാരിയായ ഈശ്വരിയും ഭര്‍ത്താവും പൊലീസ് പിടിയിലാകുന്നത്....
Feature, Information

ഭിന്നശേഷിക്കാര്‍ക്ക് മുച്ചക്ര സ്‌കൂട്ടറുകള്‍ വിതരണം ചെയ്തു

തിരൂര്‍ : തിരൂര്‍ ബ്ലോക്ക് പഞ്ചായത്ത് 2022-23 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഭിന്നശേഷിക്കാര്‍ക്കായി നടപ്പാക്കിയ മുച്ചക്ര സ്‌കൂട്ടറുകളുടെ വിതരണോദ്ഘാടനം കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍ നിര്‍വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ വിവിധ പഞ്ചായത്തുകളിലെ 15 പേര്‍ക്കാണ് മുച്ചക്ര സ്‌കൂട്ടറുകള്‍ നല്‍കിയത്. പരിപാടിയില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. യു. സൈനുദ്ധീന്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രീത പുളിക്കല്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ സി.ഒ ശ്രീനിവാസന്‍, പി. പുഷ്പ, തൃപ്രങ്ങോട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അബ്ദുല്‍ ഫുക്കാര്‍, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ പി. കുമാരന്‍, ഉഷ കാവീട്ടില്‍, ടി. ഇസ്മായില്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം എം.പി മുഹമ്മദ് കോയ എന്നിവര്‍ സംസാരിച്ചു....
Information, National

എഴുത്തുകാരി സാറാ തോമസ് അന്തരിച്ചു

തിരുവനന്തപുരം: പ്രശസ്ത എഴുത്തുകാരി സാറാ തോമസ് അന്തരിച്ചു. 88 വയസായിരുന്നു. പുലര്‍ച്ചെ നന്ദാവനം പൊലീസ് ക്യാംപിനു സമീപത്തെ മകളുടെ വസതിയിലായിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ അസുഖമാണ് മരണത്തിലേക്കു നയിച്ചതെന്നാണ് വിവരം. 17 നോവലുകളും നൂറിലേറെ ചെറുകഥകളും എഴുതിയ സാറാ തോമസ് കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്. നാര്‍മടിപ്പുടവ എന്ന നോവലാണ് ഏറ്റവും ശ്രദ്ധേയമായ കൃതി. സംസ്‌കാരം നാളെ ഉച്ചക്ക് 2 മണിക്ക് പാറ്റൂര്‍ മാര്‍ത്തോമാ പള്ളി സെമിതേരിയില്‍ നടക്കും ചെറുകഥാകൃത്ത്, നോവലിസ്റ്റ്, എന്നീ നിലകളില്‍ ശ്രദ്ധേയയായ സാറാ തോമസിന്റെ ആദ്യ നോവല്‍ 'ജീവിതം എന്ന നദി' യാണ്. ദൈവമക്കള്‍, മുറിപ്പാടുകള്‍, വേലക്കാര്‍ തുടങ്ങി വായനക്കാര്‍ ഓര്‍ത്തുവയ്ക്കുന്ന കുറെ കൃതികള്‍ പിന്നീട് അവരുടേതായി ഉണ്ടായി. മുറിപ്പാടുകളും (മണിമുഴക്കം) അസ്തമയവും പവിഴമുത്തുമൊക്കെ ചലച്ചിത്രങ്ങളുമായി....
Crime, Information

ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ടു ; 17 കാരിയെ മഞ്ചേരിയിലെ പാര്‍ക്കില്‍ കൊണ്ടു പോയി പീഡിപ്പിച്ചു ; യുവാവ് റിമാന്റില്‍

മലപ്പുറം: ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയെ മഞ്ചേരിയിലെ പാര്‍ക്കില്‍ കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതിയെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു. അരീക്കോട് പൊലീസ് അറസ്റ്റ് ചെയ്ത അരീക്കോട് വിളയില്‍ ചെറിയപറമ്പ് കരിമ്പനക്കല്‍ മൂത്തേടത്ത് മുഹമ്മദ് റബീഹ് (23)നെയാണ് മഞ്ചേരി പോക്‌സോ സ്‌പെഷ്യല്‍ കോടതി റിമാന്റ് ചെയ്തത്. ഇയാളെ മഞ്ചേരി സ്‌പെഷ്യല്‍ സബ് ജയിലിലേക്കയച്ചു. 2023 മാര്‍ച്ച് 18നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ഇന്‍സ്റ്റഗ്രമിലൂടെയാണ് യുവാവ് പെണ്‍കുട്ടിയെ പരിചയപ്പെട്ടത്. പിന്നീട് പ്രണയം നടിച്ച് പെണ്‍കുട്ടി പഠിക്കുന്ന സ്‌കൂളിലെത്തിയ യുവാവ് സ്‌കൂട്ടറില്‍ പതിനേഴ്കാരിയെ മഞ്ചേരിയിലുള്ള ചെരണി ഉദ്യാന്‍ പാര്‍ക്കില്‍ കൊണ്ടുപോയി. തുടര്‍ന്ന് പാര്‍ക്കിലെ ബാത്‌റൂമില്‍ കൊണ്ടു പോയി പെണ്‍കുട്ടിയെ ബാലാത്സംഗം ചെയ്തുവെന്നാണ് കേസ്. ഇന്‍സ്റ്റഗ്രമിലൂടെയാണ് യുവാവ് പെണ്‍കുട്ടിയെ പരിചയപ്പെട്ടത്. പിന്നീട്...
Information, Politics

പിണറായി സര്‍ക്കാറിന്റെ രണ്ടാം വാര്‍ഷികം ; മന്ത്രിമാരുടെ നേതൃത്വത്തില്‍ പരാതി പരിഹാര അദാലത്തുകള്‍ മെയ് 15 മുതല്‍, തിരൂരങ്ങാടിയില്‍ 25 ന്

മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് മന്ത്രിമാരുടെ നേതൃത്വത്തില്‍ താലൂക്ക് അടിസ്ഥാനത്തില്‍ പരാതി പരിഹാര അദാലത്തുകള്‍ സംഘടിപ്പിക്കുന്നു. കായിക വഖഫ് ന്യൂനപക്ഷ ക്ഷേമവകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍, പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് എന്നിവരുടെ നേതൃത്വത്തിലാണ് മലപ്പുറം ജില്ലയില്‍ 'കരുതലും കൈത്താങ്ങും' എന്ന പേരില്‍ താലൂക്ക് തല അദാലത്തുകള്‍ നടക്കുന്നത്. 25 നാണ് തിരൂരങ്ങാടിയില്‍ അദാലത്തുകള്‍ നടക്കുക ഏപ്രില്‍ 1 മുതല്‍ 15 വരെ കളക്ടറേറ്റ്, താലൂക്ക് ഓഫീസുകളില്‍ നേരിട്ടും അക്ഷയ കേന്ദ്രങ്ങള്‍ വഴിയും ഓണ്‍ലൈന്‍ വഴിയും പരാതികള്‍ സ്വീകരിക്കും. മെയ് 15 ന് ഏറനാട്, 16 ന് നിലമ്പൂര്‍, 18 ന് പെരിന്തല്‍മണ്ണ, 20 ന് പൊന്നാനി, 22 ന് തിരൂര്‍, 25 ന് തിരൂരങ്ങാടി, 26 ന് കൊണ്ടോട്ടി എന്നിങ്ങനെയാണ് അദാലത്തുകള്‍ നടക്കുക. അദാലത്തില്‍ അതിര്‍ത്തി നിര്‍ണയം, അനധികൃത നിര്‍മാണം, ഭൂമി കൈയേറ്റം തുടങ്ങ...
Crime, Information

പ്രായപൂര്‍ത്തിയാകാത്ത മകള്‍ സ്‌കൂട്ടര്‍ ഓടിച്ചു ; മാതാവിനെതിരെ കേസെടുത്ത് പൊലീസ്

കണ്ണൂര്‍: പ്രായപൂര്‍ത്തിയാകാത്ത മകള്‍ സ്‌കൂട്ടര്‍ ഓടിച്ചതില്‍ മാതാവിനെതിരെ കേസെടുത്തു. ട്രാഫിക് എസ്‌ഐ എം.രഘുനാഥിന്റെ നേതൃത്വത്തില്‍ സയ്യിദ് നഗറില്‍ വാഹന പരിശോധന നടത്തുന്നതിനിടയിലാണ് 16 വയസുകാരി സ്‌കൂട്ടറില്‍ എത്തിയത്. ഇതേ തുടര്‍ന്നാണ് ആര്‍സി ഓണറായ സയ്യിദ് നഗര്‍ സിഎച്ച് റോഡിലെ വീട്ടമ്മയുടെ പേരില്‍ പൊലീസ് കേസെടുത്തത്. 25,000 രൂപയാണ് ഇവര്‍ പിഴയായി അടയ്‌ക്കേണ്ടി വരിക. ഇത്തരത്തില്‍ പിടിയിലാകുന്ന കുട്ടികള്‍ക്ക് 25 വയസ് കഴിഞ്ഞാല്‍ മാത്രമേ ലൈസന്‍സ് അനുവദിക്കുകയുള്ളൂ. ഇതേ രീതിയില്‍ 8 വിദ്യാര്‍ഥികളെ അടുത്ത കാലത്തായി തളിപ്പറമ്പില്‍ പൊലീസ് പിടികൂടിയിരുന്നു....
Information, Reviews

ദാറുൽ ഹുദാ റംസാൻ പ്രഭാഷണത്തിന് പ്രൗഢോജ്ജ്വല തുടക്കം

തിരൂരങ്ങാടി:ചെമ്മാട് ദാറുൽ ഹുദാ ഇസ്‌ലാമിക് സർവ്വകലാശാലയിൽ സംഘടിപ്പിക്കുന്ന നാല് ദിവസം നീണ്ട് നിൽക്കുന്ന റംസാൻ പ്രഭാഷണത്തിന് ഇന്ന് തുടക്കം കുറിച്ചു.വാഴ്സിറ്റി കാമ്പസിൽ പ്രത്യേകം തയ്യാറാക്കിയ വേദിയിൽ രാവിലെ 9.30 ന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങൾ ഉൽഘാടനം ചെയ്തു.ദാറുൽ ഹുദാ കമ്മിറ്റി ട്രഷറർ കെ.എം.സൈതലവി ഹാജി കോട്ടക്കൽ അദ്ധ്യക്ഷ്യം വഹിച്ചു.സെക്രട്ടറി സി.എച്ച്.മുഹമ്മദ് ത്വയ്യിബ് ഫൈസി സ്വാഗതം പറഞ്ഞു.മുസ്ഥഫ ഹുദവി ആക്കോട് പ്രഭാഷണം നടത്തി.പ്രഭാഷണത്തിന്റെ രണ്ടാം ദിവസമായ ഏപ്രിൽ ഒന്നിന് ശനിയാഴ്ച രാവിലെ 9.30 ന് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ ഉൽഘാടനം ചെയ്യും.സിംസാറുൽ ഹഖ് ഹുദവി പ്രഭാഷണം നടത്തും.ഏപ്രിൽ രണ്ടിന് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങളും ഏപ്രിൽ മൂന്നിന് സമാപന പരിപാടി പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളും ഉൽഘാടനം ചെയ്യും.മുസ്ഥഫ ഹുദവി ആ...
Accident, Information

കൊളപ്പുറത്ത് ലോറിയും സ്‌കൂട്ടറും കൂട്ടിയിടിച്ച് 17 കാരനും 18 കാരനും പരിക്ക്

മലപ്പുറം ദേശീയപത 66 കൊളപ്പുറത്ത് ടിപ്പര്‍ ലോറിയും സ്‌കൂട്ടറും കൂട്ടിയിടിച്ചു രണ്ട് പേര്‍ക്ക് പരിക്ക്. കോഹിനൂര്‍ സ്വദേശികളായ നിസാല്‍ (17), നാസില്‍ (18) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇന്ന് ഉച്ചക്ക് 1:45ഓടെ ആണ് അപകടം. തിരൂരങ്ങാടിയില്‍ നിന്നും കുന്നുംപുറം ഭാഗത്തേക്ക് പോവുകയായിരുന്ന ടിപ്പറും കോഹിനൂര്‍ ഭാഗത്ത് നിന്നും കോട്ടക്കല്‍ ഭാഗത്തേക്ക് പോവുകയായിരുന്ന സ്‌കൂട്ടറും തമ്മില്‍ ആണ് കൂട്ടിയിടിച്ചത്. പരിക്കേറ്റ സ്‌കൂട്ടര്‍ യാത്രക്കാരായ രണ്ട് പേരെയും കൊളപ്പുറം ഡ്രൈവയ്‌സ് യൂണിയന്‍ ആംബുലന്‍സ് പ്രവര്‍ത്തകര്‍ തിരൂരങ്ങാടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു....
Information

കോളേജില്‍ നിന്നെത്തിയ ശേഷം മുറിയില്‍ കയറി ; 18കാരി വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍

മലപ്പുറം : എടപ്പാള്‍ കുറ്റിപ്പാലയില്‍ ബിരുദ വിദ്യാര്‍ഥിനിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കൂടല്ലൂര്‍ സ്വദേശി കൊടക്കാട്ട് വളപ്പില്‍ ഉണ്ണികൃഷ്ണന്റെയും ഷീബയുടെയും മകള്‍ അക്ഷയ (18) ആണ് മരിച്ചത്. ബുധനാഴ്ച വൈകിട്ട് ഏഴു മണിയോടെയാണ് സംഭവം. മൃതദേഹം എടപ്പാളിലെ മോര്‍ച്ചറിയിലാണ്. തുടര്‍ നടപടികള്‍കള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. കുറ്റിപ്പാലയിലെ അമ്മായിയുടെ വീട്ടിലാണ് അക്ഷയ താമസിച്ചിരുന്നത്. കോളജില്‍ നിന്ന് തിരികെ എത്തിയ അക്ഷയ ആറുമണിയോടെ മുകളിലെ മുറിയിലേക്കു പോവുകയായിരുന്നു. ഏറെ നേരം കഴിഞ്ഞിട്ടും കുട്ടിയെ കാണാതായതോടെ വീട്ടുകാര്‍ മുറിയില്‍ ചെന്ന് പരിശോധിച്ചപ്പോഴാണ് ജനല്‍ കമ്പിയില്‍ ഷാള്‍ മുറുക്കി തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് എടപ്പാളിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു....
Information

അദാനിയും മോദിയും രണ്ടു പേരല്ല, ഇരുമെയ്യാണെങ്കിലും ഒറ്റക്കരളാണ് ; എംഎ ബേബി

തിരുവനന്തപുരം : അദാനിയും മോദിയും രണ്ടു പേരല്ലെന്നും ഇരുമെയ്യാണെങ്കിലും ഒറ്റക്കരളാണെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം എംഎ ബേബി. ഇന്ത്യ കണ്ട ഏറ്റവും വലിയ ഓഹരി കുംഭകോണങ്ങളില്‍ ഒന്നാണ് അദാനി കമ്പനികള്‍ക്ക് മേല്‍ ആരോപിക്കപ്പെട്ടത്. അതില്‍ അന്വേഷണം നടത്താന്‍ പോലും സര്‍ക്കാര്‍ തയ്യാറാവുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. സാധാരണക്കാരായ ഇന്ത്യക്കാരുടെ ചെറിയ സമ്പാദ്യങ്ങള്‍ സൂക്ഷിച്ചിരിക്കുന്ന എല്‍ഐസി, പ്രോവിഡന്റ് ഫണ്ട്, പെന്‍ഷന്‍ ഫണ്ട് എന്നീ സ്ഥാപനങ്ങളെക്കൊണ്ട് മോദി സര്‍ക്കാര്‍ അദാനി കമ്പനികളില്‍ പണം നിക്ഷേപിക്കുകയാണെന്നും ഇന്ത്യയിലെ സാധാരണക്കാരുടെ സാമ്പത്തിക ഭദ്രത തകര്‍ക്കുന്ന നടപടി ആണിതെന്നും എംഎ ബേബി പറഞ്ഞു...
Information

മകന്‍ വീടിനുള്ളില്‍ തൂങ്ങിമരിച്ചു, ഇതറിഞ്ഞ് അമ്മ ഹൃദയാഘാതം മൂലം മരിച്ചു

ആലപ്പുഴ : മകന്‍ ജീവനൊടുക്കിയതറിഞ്ഞ് അമ്മ ഹൃദയാഘാതം മൂലം മരിച്ചു. അമ്പലപ്പുഴയില്‍ പുറക്കാട് തെക്കേയറ്റത്ത് വീട്ടില്‍ മദനന്റെ ഭാര്യ ഇന്ദുലേഖ (54), മകന്‍ നിധിന്‍ (32) എന്നിവരാണ് മരിച്ചത്. മത്സ്യത്തൊഴിലാളിയായ നിധിനെ ഇന്നലെ രാത്രിയാണ് വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇതറിഞ്ഞ ഇന്ദുലേഖയ്ക്ക് ഹൃദയാഘാതമുണ്ടാകുകയായിരുന്നു. ഉടന്‍ തന്നെ ആലപ്പുഴ മെഡിക്കല്‍ കോളേജാശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. രണ്ടുപേരുടെയും സംസ്‌കാരം ഇന്ന് നടക്കും....
Education, Feature, Information

അവധിക്കാലങ്ങള്‍ സുരക്ഷിതമാക്കാം ; സുരക്ഷ പാഠങ്ങള്‍ ഹൃദ്യമാക്കി ഒളകരയിലെ കുരുന്നുകള്‍

പെരുവള്ളൂര്‍ : തിരൂരങ്ങാടി ആര്‍.ടി.ഒ യുടെ സഹകരണത്തോടെ ഒളകര ജി.എല്‍.പി സ്‌കൂളിലെ കുട്ടികള്‍ക്ക് ബ്രേവ് സുരക്ഷാ ക്ലബ്ബിന് കീഴില്‍ അവബോധം നല്‍കി. വിദ്യാലയങ്ങള്‍ അടക്കുന്ന സാഹചര്യത്തില്‍ മക്കളോടൊത്ത് വിരുന്ന് പോക്ക് സാധാരണയാണ്. ഇങ്ങനെയുള്ള യാത്രകളില്‍ അപകടങ്ങള്‍ തുടര്‍ക്കഥയാകുന്നത് പതിവായതോടെ ചെറിയ അശ്രദ്ധകള്‍ മൂലം സംഭവിക്കുന്ന ഇത്തരം അപകടങ്ങളില്‍ നിന്നും സുരക്ഷ ഉറപ്പ് വരുത്താനാണ് ബോധവത്കരണ പരിപാടി സംഘടിപ്പിച്ചത്. നിരവധി ഉത്‌ബോധന ബോര്‍ഡുകളാണ് പ്രദര്‍ശിപ്പിച്ചത്. റോഡ് സുരക്ഷക്കു പുറമെ, ജലത്തില്‍ മുങ്ങിത്താഴല്‍, തീ അപകടങ്ങള്‍, വൈദ്യുതി ആഘാതം തുടങ്ങിയ ചിത്രങ്ങളായിരുന്നു പ്രദര്‍ശിപ്പിച്ചിരുന്നത്. പി.ടി.എ പ്രസിഡന്റ് പി.പി അബ്ദുസമദ്, പ്രധാന അധ്യാപകന്‍ കെ.ശശികുമാര്‍, പ്രദീപ് കുമാര്‍, ഇബ്രാഹീം മൂഴിക്കല്‍, സോമരാജ് പാലക്കല്‍ എന്നിവര്‍ നേതൃത്വം നല്‍കി....
Crime, Information, Malappuram

നേരിട്ടത് ക്രൂര പീഢനം ; മലപ്പുറത്ത് ഭാര്യയെ പ്രകൃതി പീഢനത്തിനിരയാക്കിയ യുവാവിന് തടവും പിഴയും

മലപ്പുറം: ഭാര്യയെ ക്രൂരമായ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ യുവാവിന് ഒരു വര്‍ഷം കഠിനതടവും 25000 രൂപ പിഴയും ശിക്ഷ വിധിച്ച് മഞ്ചേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി. അമരമ്പലം താഴെ ചുള്ളിയോട് കുന്നുമ്മല്‍ മുഹമ്മദ് റിയാസിനാണു ശിക്ഷ വിധിച്ചത്. പിഴയടച്ചില്ലെങ്കില്‍ മൂന്നു മാസം അധിക തടവ് അനുഭവിക്കണം. കേസിലെ രണ്ടാം പ്രതി ഭര്‍തൃ പിതാവ് അബ്ദു(63), മൂന്നാം പ്രതി ഭര്‍തൃ മാതാവ് നസീറ(42) എന്നിവരെ തെളിവുകളുടെ അഭാവത്തില്‍ വെറുതെവിട്ടു. 2005 മാര്‍ച്ച് 15നായിരുന്നു ഇവരുടെ വിവാഹം. വിവാഹശേഷം അമരമ്പലം അയ്യപ്പന്‍കുളത്തെ വീട്ടിലും പിന്നീടു താഴെചുള്ളിയോട് തറവാട്ടുവീട്ടിലും താമസിച്ചുവരവെയായിരുന്നു പ്രതി ഭാര്യയെ ക്രൂരമായ പീഡനത്തിന് ഇരയാക്കിയത്. 2010 മുതല്‍ 2015 വരെയുള്ള കാലയളവില്‍ ഭര്‍ത്താവ് ഭാര്യയെ ജനാലയില്‍ കെട്ടിയിട്ടാണ് ക്രൂരമായി പീഡിപ്പിച്ചത്. യുവതിയുടെ രഹസ്യഭാഗത്ത് പൗഡര്‍ ടിന്‍, എണ്ണകുപ്പി, ടോര്‍ച്ച്, എന...
Crime, Information

ബസ് തടഞ്ഞ് നിര്‍ത്തി 75 പവന്‍ സ്വര്‍ണം കവര്‍ന്നു ; സിപിഎം ബ്രാഞ്ച് സെക്രട്ടറിയടക്കം 6 പേര്‍ പിടിയില്‍, മുന്‍ എംഎല്‍എയുടെ ഡ്രൈവറും പിടിയില്‍

പാലക്കാട്: പാലക്കാട് മീനാക്ഷിപുരത്ത് ബസ് തടഞ്ഞ് നിര്‍ത്തി 75 പവന്‍ കവര്‍ന്ന കേസില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറിയടക്കം 6 പേര്‍ പിടിയില്‍. കുന്നത്തൂര്‍മേട് സിപിഎം ബ്രാഞ്ച് സെക്രട്ടറി അജിത്ത്, കിണാശേരി സ്വദേശി അജിത്, കല്‍മണ്ഡപം സ്വദേശി രാഹുല്‍, കുന്നത്തൂര്‍മേട് സ്വദേശി ഡിക്സന്‍, അത്തിമണി സ്വദേശി രഞ്ജിത്ത്, ചിറ്റൂര്‍ സ്വദേശി വിശാഖ് എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ ദിവസം പിടിയിലായ പ്രതികളില്‍ ബവീര്‍ എന്ന പ്രതി ഒറ്റപ്പാലം മുന്‍ എംഎല്‍എ പി.ഉണ്ണിയുടെ ഡ്രൈവര്‍ ആണ്. കേസില്‍പ്പെട്ടതിനെ തുടര്‍ന്ന് സിപിഎം അജിത്തിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. കഴിഞ്ഞ 26ന് പുലര്‍ച്ചെ നാലരയോടെയായിരുന്നു കവര്‍ച്ച നടന്നത്. മധുരയില്‍ സ്വര്‍ണ്ണം ഡിസ്‌പ്ലേക്കായി കൊണ്ടുപോയി തിരിച്ചുവരുമ്പോഴായിരുന്നു മോഷണം. സ്വര്‍ണ്ണ വ്യാപാരിയെ ബസ്സില്‍ നിന്നിറക്കി ആളൊഴിഞ്ഞ സ്ഥലത്ത് കൊണ്ടുപോയി സ്വര്‍ണം കൈക്കലാക്കുകയായിരുന്നു. സംഭവത്തിന് പ...
Information

വിദ്യാര്‍ഥിനികളോട് മോശം പെരുമാറ്റം; ജാമ്യത്തിലിറങ്ങിയ അധ്യാപകന്‍ വീണ്ടും അറസ്റ്റില്‍

അമ്പലപ്പുഴ : വിദ്യാര്‍ഥിനികളോട് മോശമായി പെരുമാറിയ സംഭവത്തില്‍ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ സിപിഎം നേതാവായ അധ്യാപകന്‍ വീണ്ടും അറസ്റ്റില്‍. ഒരു വിദ്യാര്‍ഥിനി കൂടി പൊലീസില്‍ പരാതി നല്‍കിയതിനെത്തുടര്‍ന്ന്, സിപിഎം ചെട്ടികുളങ്ങര തെക്ക് ലോക്കല്‍ കമ്മിറ്റി അംഗവും ചെട്ടികുളങ്ങര ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരസമിതി അധ്യക്ഷനുമായ ചെട്ടികുളങ്ങര ശ്രീഭവനില്‍ ശ്രീജിത്താണ് (43) അറസ്റ്റിലായത്. പുന്നപ്ര പൊലീസ് സ്റ്റേഷന്‍ ഓഫിസര്‍ ലൈസാദ് മുഹമ്മദും സംഘവുമാണ് അറസ്റ്റ് ചെയ്തത്. അമ്പലപ്പുഴ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കോടതി പ്രതിയെ റിമാന്‍ഡ് ചെയ്തു. സ്‌കൂളില്‍ നിന്നുള്ള വിനോദയാത്രയ്ക്കിടയിലും സ്‌കൂളില്‍വച്ചും ഇയാള്‍ വിദ്യാര്‍ഥിനികളോടു മോശമായി പെരുമാറിയെന്ന രക്ഷിതാക്കളുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. 19 ന് 5 വിദ്യാര്‍ഥിനികളുടെ പരാതിയെത്തുടര്‍ന്ന് ശ്രീജിത്തിനെ അറസ്റ്റ് ചെയ്തിരുന്നു. സ്‌കൂള്‍ മാന...
Accident, Information

സ്‌കൂള്‍ കെട്ടിടത്തിന്റെ മുകളില്‍ മരം വീണു ; വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും രക്ഷിതാവിനും പരിക്ക്

ചെങ്ങന്നൂര്‍: കിഴക്കേനട ഗവ. യുപി സ്‌കൂള്‍ വളപ്പിലെ റിലീഫ് സ്‌കൂള്‍ കെട്ടിടത്തിന്റെ മുകളില്‍ മരം വീണ് ആറു പേര്‍ക്ക് പരിക്ക്. രണ്ടു വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും രക്ഷിതാവിനുമാണ് പരിക്കേറ്റത്. വിദ്യാര്‍ഥികളായ അഭിജിത്ത്, സിദ്ധാര്‍ഥ്, രക്ഷിതാവ് രേഷ്മ ഷിബു, അധ്യാപകരായ ആശാ ഗോപാല്‍, രേഷ്മ. ഗംഗ എന്നിവര്‍ക്കാണ് പരിക്കേറ്റത്. അഭിജിത്തിന് തലയ്ക്കാണ് പരിക്കേറ്റത്. ഇന്നലെ വൈകുന്നേരമായിരുന്നു അപകടം നടന്നത്. പരീക്ഷ കഴിഞ്ഞ് കുട്ടികള്‍ ഇറങ്ങുന്ന സമയത്താണ് അപകടം നടന്നത്. 12 വിദ്യാര്‍ഥികളായിരുന്നു കെട്ടിടത്തില്‍ ഉണ്ടായിരുന്നത്. അഗ്‌നിരക്ഷാസേന എത്തിയാണ് മരം മുറിച്ച് നീക്കിയത്. സ്‌കൂള്‍ അങ്കണത്തില്‍ അപകടകരമായ രീതിയില്‍ നില്‍ക്കുന്ന മരങ്ങള്‍ മുറിച്ചുമാറ്റണമെന്ന് ആവശ്യപ്പെട്ട് നഗരസഭയ്ക്ക് കത്ത് നല്‍കിയിരുന്നതായി പ്രഥമാധ്യാപിക ടി.കെ സുജാത പറഞ്ഞു....
Health,, Information

എ ആർ നഗറിൽ ‘ കോട്പ ‘ പരിശോധന കർശനമാക്കി ആരോഗ്യവകുപ്പ്

കുന്നുംപുറം : സ്ഥാപനങ്ങളിലും പൊതുസ്ഥലങ്ങളിലും പുകയില ഉൽപ്പന്നങ്ങളുടെ നിരോധന നിയമം അഥവാ ' കോട്പ ' പരിശോധന ആരോഗ്യ വകുപ്പ് ശക്തമാക്കി.നിയമലംഘനം നടത്തിയവരിൽ നിന്നും പിഴ ഈടാക്കുകയും നിയമപരമായ നോട്ടീസ് നൽകുകയും ചെയ്തു.പൊതുജനങ്ങൾക്കുള്ള ബോധവൽക്കരണവും കൂടിയായിരുന്നു ഈ മിന്നൽ പരിശോധന.കുടുംബാരോഗ്യ കേന്ദ്രം ഹെൽത്ത്‌ ഇൻസ്‌പെക്ടർ ടി. മുഹമ്മദ്‌ ഫൈസൽ, ജൂനിയർ ഹെൽത്ത്‌ ഇൻസ്‌പെക്ടർമാരായ സി കെ നാസർ അഹമ്മദ്, എം. ജിജിമോൾ എന്നിവർ പരിശോധനക്ക് നേതൃത്വം നൽകി....
Information, Politics

പൂതന പരാമര്‍ശം സ്ത്രീവിരുദ്ധതയല്ല, രാഷ്ട്രീയ പ്രസ്താവന ; കെ സുരേന്ദ്രന്‍

കോഴിക്കോട്ന്മ പൂതന പരാമര്‍ശം സ്ത്രീവിരുദ്ധതയല്ലെന്നും അതൊരു രാഷ്ട്രീയ പ്രസ്താവനയാണെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. പരാമര്‍ശം ഒറു വ്യക്തിയെ ഉദ്ദേശിച്ചല്ലെന്നും ഒരാള്‍ക്കും മാനഹാനി വരുത്തണമെന്ന് ഉദ്ദേശിച്ചല്ലെന്നും അദ്ദേഹം പറഞ്ഞു സ്ത്രീ ശാക്തീകരണത്തിന്റെ പേരില്‍ അധികാരത്തിലേറിയ ശേഷം അഴിമതി നടത്തുന്ന സിപിഎമ്മിന്റെ വനിതാ നേതാക്കള്‍ക്കെതിരെയുള്ള ഒരു ജനറല്‍ സ്റ്റേറ്റ്‌മെന്റ് മാത്രമാണത്. കോണ്‍ഗ്രസിലെ വനിതകളെ സി.പി.എം നേതാക്കള്‍ മോശക്കാരായി ചിത്രീകരിക്കുന്ന സമയത്ത് ഒരു വാക്കുപോലും എതിര്‍ത്ത് പറയാത്ത വി.ഡി സതീശനെ പോലെയുള്ളവരാണ് കേസെടുക്കണമെന്ന് വലിയ ഒച്ചപ്പാടുണ്ടാക്കുന്നതെന്നും വി.ഡി. സതീശന് സിപിഎമ്മുമായി അടുക്കാനുള്ള ഒരു വഴിമാത്രമാണിതെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു. റിയാസിന്റേത് വിവാഹം അല്ല, അത് വ്യഭിചാരം ആണെന്ന് മുസ്‌ലിം ലീഗ് നേതാവ് പറഞ്ഞപ്പോ ഒരു സിപിഎം നേതാവും കേസ് കൊടുത്തില...
Accident, Information, Other

ബൈക്കും ഓട്ടോയും കൂട്ടിയിടിച്ചു, പിന്നാലെ വന്ന മൂന്ന് ബൈക്കുകളും ഇടിച്ചുകയറി ;യുവാവ് മരിച്ചു, ഏഴുപേര്‍ക്ക് പരിക്ക്

കൊല്ലം: ബൈക്കും ഓട്ടോയും കൂട്ടിയിടിച്ചതിന് പിന്നാലെ മൂന്ന് ബൈക്കുകളും ഇടിച്ചുകയറി യുവാവ് മരിച്ചു. അപകടത്തില്‍ ഏഴു പേര്‍ക്ക് പരിക്കേറ്റു. പുനലൂര്‍- അഞ്ചല്‍ പാതയില്‍ കരവാളൂര്‍ പിറക്കല്‍ പാലത്തിന് സമീപമാണ് അപകടം. വെഞ്ചേമ്പ് വേലംകോണം ചാരുംകുഴി പുത്തന്‍വീട്ടില്‍ സ്വാതി പ്രകാശ് ആണ് മരിച്ചത്. ബുള്ളറ്റും ഓട്ടോറിക്ഷയും തമ്മില്‍ കൂട്ടിയിടിക്കുകയും അതിന് പുറകിലായി വന്ന മറ്റ് മൂന്ന് ബൈക്കുകളും ഇടിച്ചുകയറുകയുമായിരുന്നു. പരിക്കേറ്റവരെ പുനലൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയി. കരവാളൂര്‍ ക്ഷേത്രത്തിലെ ഉത്സവവുമായി ബന്ധപ്പെട്ട ആനയെ ആഘോഷ പൂര്‍വ്വം കൊണ്ടുവരുന്ന സംഘമാണ് അപകടത്തില്‍ പെട്ടത്....
Accident, Information

അജ്ഞാത വാഹനമിടിച്ച് പരിക്കേറ്റയാള്‍ വീട്ടിലെത്തിയതോടെ കുഴഞ്ഞ് വീണ് മരിച്ചു

ചാരുംമൂട്: ആലപ്പുഴയില്‍ ജോലി കഴിഞ്ഞു മടങ്ങി വരവെ അജ്ഞാത വാഹനമിടിച്ച് പരിക്കേറ്റയാള്‍ വീട്ടിലെത്തിയതോടെ കുഴഞ്ഞ് വീണ് മരിച്ചു. കരിമുളയ്ക്കല്‍ ചുങ്കത്തില്‍ ദാമോധരന്റെ മകന്‍ മോഹനന്‍ (59) ആണ് മരിച്ചത്. ഞായറാഴ്ച വൈകുന്നേരം വെട്ടിക്കോട് ചാലിന് സമീപം വെച്ചായിരുന്നു പിന്നില്‍ നിന്നെത്തിയ വാഹനം മോഹനനെ ഇടിച്ചത്. അപകടത്തില്‍ ചെറിയ പരിക്കേറ്റെങ്കിലും മോഹനന്‍ വീട്ടിലേക്ക് പോയി. എന്നാല്‍ വീട്ടിലെത്തിയ മോഹനന്‍ തിങ്കളാഴ്ച രാത്രി 10 മണിയോടെ കുഴഞ്ഞ് വീഴുകയായിരുന്നു. തുടര്‍ന്ന് കറ്റാനത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. സംഭവത്തില്‍ വള്ളികുന്നം പൊലീസ് കേസ് എടുത്തു. മാതാവ്: തങ്കമ്മ, ഭാര്യ: ജാനകി, മക്കള്‍ : മനു, മഞ്ചു. മരുമകന്‍: ഷിബു....
Information

പാൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കാനുള്ള തീയതി നീട്ടി

പെർമനന്റ് അക്കൗണ്ട് നമ്പറും(പാൻ) ആധാറും ബന്ധിപ്പിക്കാനുള്ള അവസാനതീയതി 2023 ജൂൺ 30 വരെ നീട്ടി. നേരത്തെ 2023 മാർച്ച് 31-ായിരുന്നു അവസാനതീയതി. എന്നാൽ ചൊവ്വാഴ്ചയാണ് സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്സസ്(സി.ബി.ഡി.ടി) സമയപരിധി നീട്ടിനൽകിയത്. ആധാറും പാന്‍കാര്‍ഡും ബന്ധിപ്പിക്കുന്നതില്‍ പലയിടങ്ങളിലും സാങ്കേതിക തടസങ്ങള്‍ നേരിടുന്നതായി പരാതിയുണ്ടായിരുന്നു. പാന്‍കാര്‍ഡും ആധാര്‍ കാര്‍ഡും ബന്ധിപ്പിക്കുന്നതിനുള്ള വെബ്‌സൈറ്റ് ഇന്നലെ ലഭ്യമായിരുന്നില്ല. ഇതോടെ തിയ്യതി നീട്ടി നല്‍കണമെന്ന് ആവശ്യമുയർന്നത്. 2023 ജൂൺ 30-നകം ആധാറും പാനും ബന്ധിപ്പിച്ചില്ലെങ്കിൽ ജൂലായ് ഒന്നാം തീയതി മുതൽ പാൻ പ്രവർത്തനരഹിതമാകുമെന്നാണ് സി.ബി.ഡി.ടി.യുടെ മുന്നറിയിപ്പ്. ആധാറും പാനും ബന്ധിപ്പിക്കാനുള്ള സമയപരിധി നേരത്തെ പലതവണ നീട്ടി നൽകിയിരുന്നു. പിന്നീട് 2022 ഏപ്രിൽ മുതൽ ജൂൺ വരെ 500 രൂപയും പിന്നാലെ ആയിരം രൂപയും പിഴയും ഏർപ്പെടുത്തി. നിലവിൽ പ...
Crime, Information

ഉത്സവപ്പറമ്പില്‍ നാടന്‍പാട്ടിനിടെ നൃത്തം ചെയ്ത യുവാവിനെ കുത്തി ; 4 പേര്‍ പിടിയില്‍

തിരുവനന്തപുരം: ഉത്സവപ്പറമ്പില്‍ നാടന്‍പാട്ട് നടക്കുന്നതിനിടെ ഡാന്‍സ് കളിച്ച യുവാവിനെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഒരാള്‍കൂടി പിടിയില്‍. വിതുര ചേന്നം പാറ കെഎംസിഎം സ്‌കൂളിനു സമീപം സജികുമാര്‍(44) ആണ് പിടിയിലായത്. വിദേശത്തു നിന്ന് വന്ന സജികുമാര്‍ സംഭവത്തിനു ശേഷം നെയ്യാര്‍ഡാമിലെ ഒരു തുരുത്തില്‍ ഒളിവില്‍ കഴിയുകയായിരുന്നു. ഇയാള്‍ നാളെ മംഗലപുരം വഴി വിദേശത്തേക്കു പോകാന്‍ നില്‍ക്കുകയായിരുന്നു. ഇതോടെ സംഭവത്തില്‍ നാലുപേര്‍ പിടിയിലായി. സജികുമാറിനെ കൂടാതെ വിതുര ചാരുപാറ ഗൗരി സദനം വീട്ടില്‍ രഞ്ജിത്ത് (35), ഇടിഞ്ഞാര്‍ ഇടവം റാണി ഭവനില്‍ ഷിബു (39), വിതുര ചാരുപാറ ശ്രീനന്ദനം വീട്ടില്‍ സനല്‍കുമാര്‍ (42) എന്നിവരാണ് പിടിയിലായത്. പാലോട് ഇടവം ചതുപ്പില്‍ വീട്ടില്‍ അഖിലി (29)നെയാണ് ആറോളം പേര്‍ ചേര്‍ന്ന് അക്രമിക്കുകയും തുടര്‍ന്ന് കുത്തിപ്പരിക്ക് ഏല്‍പ്പിക്കുകയും ചെയ്തത്. കഴിഞ്ഞ ദിവസം ഇടവം ആയിരവില്ലി...
Information, Politics

എരുമേലി പഞ്ചായത്തിന്റെ ഭരണം എല്‍ഡിഎഫിന് നഷ്ടം ; യുഡിഎഫിന്റെ അവിശ്വാസ പ്രമേയം പാസായി

കോട്ടയം: എരുമേലി ഗ്രാമപഞ്ചായത്തില്‍ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായി. അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ നിന്ന് എല്‍ഡിഎഫ് അംഗങ്ങള്‍ വിട്ടുനിന്നു. 23 അംഗ പഞ്ചായത്ത് ഭരണ സമിതിയില്‍ എല്‍ഡിഎഫ്-11, യുഡിഎഫ്-11, സ്വതന്ത്രന്‍-1 എന്നിങ്ങനെയാണ് കക്ഷിനില. ഏക സ്വതന്ത്രനെ ഒപ്പം നിര്‍ത്തിയാണ് യുഡിഎഫ് അവിശ്വാസം വിജയിപ്പിച്ചെടുത്തത്. സിപിഎമ്മിലെ തങ്കമ്മ ജോര്‍ജ് കുട്ടിയായിരുന്നു നിലവിലെ പ്രസിഡന്റ്. എരുമേലിയില്‍ ഭരണസമിതിക്കെതിരെ പ്രതിപക്ഷം കൊണ്ടുവരുന്ന അവിശ്വാസം പാസാകുന്നത് ഇത് രണ്ടാം തവണയാണ്. 199ല്‍ യുഡിഎഫിനെതിരെ എല്‍ഡിഎഫ് കൊണ്ടുവന്ന അവിശ്വാസം പാസായിരുന്നു. ഇപ്പോഴത്തെ ഭരണസമിതിയുടെ കാലത്ത് യുഡിഎഫ് രണ്ടാം തവണയാണ് അവിശ്വാസം കൊണ്ടുവരുന്നത്. ആദ്യ തവണ യുഡിഎഫ് അംഗം വരാതിരുന്നതിനെ തുടര്‍ന്ന് അവിശ്വാസം പരാജയപ്പെടുകയായിരുന്നു. അവിശ്വാസത്തില്‍ ഇന്ന് ചര്‍ച്ച നടക്കാനിരിക്കെ, എരുമേലി ഗ്രാമപ്പഞ്ചായത്ത് അസി. എഞ്...
Accident, Information

ലോറിയും ബൈക്കും കൂട്ടിയിടിച്ച് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം, മറ്റൊരു വിദ്യാര്‍ത്ഥിക്ക് ഗുരുതര പരിക്ക്

കാസര്‍ഗോഡ്: മഞ്ചേശ്വരത്തിനടുത്ത് ഹൊസങ്കടിയില്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ച് വിദ്യാര്‍ത്ഥി മരിച്ചു. കുമ്പള മഹാത്മാ കോളേജ് വിദ്യാര്‍ത്ഥിയായ ആദില്‍ (22) ആണ് മരിച്ചത്. ആദിലിനൊപ്പം ബൈക്കിലുണ്ടായിരുന്ന മറ്റൊരു വിദ്യാര്‍ത്ഥിക്ക് അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. കുട്ടിയെ മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി....
Accident, Information

ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് കൊക്കയിലേക്ക് മറിഞ്ഞു ; ബസില്‍ 7 കുട്ടികളടക്കം 61 പേര്‍

പത്തനംതിട്ട: ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചാരിച്ച ബസ് മറിഞ്ഞു. നിലക്കലിന് അടുത്ത് ഇലവുങ്കല്‍ എരുമേലി റോഡില്‍ മൂന്നാമത്തെ വളവില്‍ വെച്ചാണ് അപകടം നടന്നത്. തീര്‍ത്ഥാടനം കഴിഞ്ഞ് മടങ്ങിയ വാഹനമാണ് മറിഞ്ഞതെന്നാണ് വിവരം. തമിഴ്‌നാട് നിന്നുള്ള തീര്‍ത്ഥാടകരാണ് അപകടത്തില്‍ പെട്ടത്. ബസിന്റെ ഡ്രൈവര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. 7 കുട്ടികളടക്കം 61 പേരാണ് ബസിലുണ്ടായിരുന്നു. ബസിന് പിന്നിലുണ്ടായിരുന്ന ശബരിമല തീര്‍ത്ഥാടകരുടെ തന്നെ മറ്റ് വാഹനങ്ങളാണ് അപകട വിവരം പുറത്തേക്ക് അറിയിച്ചത്. അപകടത്തില്‍ പരിക്കേറ്റ 20ഓളം പേരെ പുറത്തെടുത്തുവെന്നാണ് സ്ഥലത്ത് നിന്ന് കിട്ടുന്ന ഏറ്റവും പുതിയ വിവരം. ബസ് വെട്ടിപൊളിച്ചാണ് അപകടത്തിലപെട്ടവരെ പുറത്തെടുത്തത്. പത്തനംതിട്ട ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിച്ചിരിക്കുന്നത്. പല ഭാഗങ്ങളില്‍ നിന്നായി ആംബുലന്‍സുകളും ഫയര്‍ ഫോഴ്‌സ് യൂണിറ്റുകളും പൊലീസു...
error: Content is protected !!