സ്വകാര്യ വിദ്യാലയങ്ങളോട് കിടപിടിക്കുന്ന വിധത്തില്‍ പൊതു വിദ്യാലയങ്ങളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഉയര്‍ത്തും: മന്ത്രി വി. അബ്ദുറഹിമാന്‍
സ്വകാര്യ വിദ്യാലയങ്ങളോട് കിടപിടിക്കുന്ന വിധത്തില്‍ പൊതു വിദ്യാലയങ്ങളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഉയര്‍ത്തുമെന്ന് കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍. താനൂര്‍ കാട്ടിലങ്ങടി ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളില്‍ 'നിറവ്-2023' പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. മാറുന്ന കാലത്തെ മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട് പുതിയ വികസന പദ്ധതികള്‍ കൊണ്ടുവരുമെന്നും പദ്ധതി വിജയിക്കാന്‍ അധ്യാപകരുടെ പൂര്‍ണ പിന്തുണ കൂടി ഉണ്ടാകണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
വിദ്യാഭ്യാസ വകുപ്പിന്റെ പ്രത്യേക പഠനപരിപോഷണ പരിപാടി (എസ്.ഇ.പി), മോഡല്‍ ഇന്‍ക്ലൂസീവ് സ്‌കൂള്‍ പദ്ധതി, സമഗ്ര ശിക്ഷാ കേരളയുടെ ടിങ്കറിംഗ് ലാബ് പദ്ധതി, ഐ.ടി- ലാംഗ്വേജ് ലാബ്, മള്‍ട്ടിമീഡിയ ഹാള്‍, സ്പോര്‍ട്സ് റൂം, സയന്‍സ് ലാബ്, ലൈബ്രറി, മോഡല്‍ ഇന്‍ക്ലൂസീവ് സ്‌കൂള്‍ റിസോഴ്സ് റൂം എന്നിവ മന്ത്രി ഉദ്ഘാടനം ചെയ്തു.
പരിപാടിയില്‍ സൗജന്യ യൂണിഫോം-പുസ്തക വിതരണം എ...






























