തിരൂരങ്ങാടി നഗരസഭ- ജില്ല എംപ്ലോയ്‌മെന്റ് എക്‌സചേഞ്ച് ജോബ് ഫെയർ; 50 ലേറെ കമ്പനികള്‍ പങ്കെടുക്കും 3000 ൽ പരം ഒഴിവുകൾ
ഇന്റര്‍വ്യൂ പരിശീലനം തുടങ്ങിതിരൂരങ്ങാടി നഗരസഭയുടെയും മലപ്പുറം ജില്ല എംപ്ലോയ്‌മെന്റ് എക്‌സചേഞ്ചിന്റെയും ആഭിമുഖ്യത്തില്‍ തിരൂരങ്ങാടി പിഎസ്എംഒ കോളജില്‍ ജനുവരി 28ന് നടക്കുന്ന തിരൂരങ്ങാടി ജോബ് ഫെയര്‍ -തൊഴില്‍ മേളയില്‍ 50ലേറെ സ്വാകാര്യ കമ്പനികള്‍ പങ്കെടുക്കും. തൊഴില്‍ തേടുന്നവര്‍ക്ക് തൊഴില്‍ അവസരങ്ങളൊരുക്കുകയാണ് നഗരസഭയുടെ നേതൃത്വത്തില്‍, വിവിധ 3000ല്‍പരം ഒഴികളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. തൊഴില്‍ ഇന്‍ര്‍വ്യൂവില്‍ നിന്നും തല്‍സമയ നിയനം നല്‍കും. തൊഴില്‍ അവസരങ്ങള്‍ ഒരുക്കുന്നതിന്റെ ഭാഗമായി നഗരസഭ ഓഡിറ്റോറിയത്തില്‍ ദ്വിദിന ഇന്റര്‍വ്യൂ പരിശീലനം തുടങ്ങി. വികസനസ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഇഖ്ബാല്‍ കല്ലുങ്ങല്‍ അധ്യക്ഷത വഹിച്ചു. ഡോപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ സിപി സുഹ്‌റാബി, എം സുജീനി, വഹീദ ചെമ്പ, സെക്രട്ടറി മനോജ് കുമാര്‍, ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍ ശൈലേഷ്,അബ്ദുല്‍ ഗഫൂര്‍, അബ്ദുല്‍ അസീസ് സംസ...

