Sunday, February 15

Kerala

ദുരിതക്കയത്തിലും മോഷ്ടാക്കള്‍ ; രക്ഷാപ്രവര്‍ത്തനത്തിനെന്ന വ്യാജേന മോഷണം ; മുന്നറിയിപ്പുമായി പൊലീസ്
Kerala

ദുരിതക്കയത്തിലും മോഷ്ടാക്കള്‍ ; രക്ഷാപ്രവര്‍ത്തനത്തിനെന്ന വ്യാജേന മോഷണം ; മുന്നറിയിപ്പുമായി പൊലീസ്

വയനാട് : ഉരുള്‍പ്പൊട്ടലില്‍ നാടൊന്നിച്ച് കണ്ണീരിലാണപ്പോള്‍ അവസരം മുതലെടുത്ത് മോഷണവുമായി രംഗത്തെത്തിയിരിക്കുകയാണ് ചില നീചന്മാര്‍. മനുഷ്യസാധ്യമായ എല്ലാ സന്നാഹങ്ങളുമായി രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നതിനിടയിലാണ് ഇത്തരം നിചപ്രവര്‍ത്തികളും നടക്കുന്നത്. ദുരിതക്കയത്തിലും മോഷണത്തിനിറങ്ങിയവരെ കുറിച്ച് പൊലീസ് മുന്നറിയിപ്പ് നല്‍കി. രക്ഷാപ്രവര്‍ത്തനത്തിനെന്ന വ്യാജേന ഇതര സംസ്ഥാനക്കാരായ ചിലര്‍ മോഷണത്തിനെത്തിയ സാഹചര്യത്തില്‍ കര്‍ശന നിരീക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് മേപ്പാടി പോലീസ് അറിയിച്ചു. വയനാട്ടിലെ ഉരുള്‍പ്പൊട്ടല്‍ ദുരന്തഭൂമിയില്‍ മനുഷ്യത്വം നഷ്ടപ്പെട്ട ചിലരുടെ നടപടികളുമുണ്ടെന്ന് പൊലീസ് മുന്നറിയിപ്പ്. അതേസമയം തിരിച്ചിലിനിടെ കണ്ടെത്തുന്ന സ്വര്‍ണവും പണവുംമറ്റു അവശേഷിപ്പുകളും രക്ഷാപ്രവര്‍ത്തകര്‍ കൃത്യമായി അധികൃതരെ ഏല്‍പ്പിക്കുന്നുണ്ട്. സംശയാസ്പദമായ സാഹചര്യത്തില്‍ രക്ഷാപ്രവര്‍ത്തന മേഖലയിലും അടച്...
Kerala

ആശുപത്രിയിലേക്ക് മാറ്റാന്‍ ശ്രമിക്കവേ വീട്ടില്‍ തന്നെ കുഞ്ഞിന് ജന്മം നല്‍കി ; യുവതിക്കും കുഞ്ഞിനും രക്ഷകരായി കനിവ് 108 ആംബുലന്‍സ് ജീവനക്കാര്‍

കൊച്ചി: പ്രസവ വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റാന്‍ ശ്രമിക്കവേ വീട്ടില്‍ തന്നെ കുഞ്ഞിന് ജന്മം നല്‍കിയ യുവതിക്കും കുഞ്ഞിനും രക്ഷകരായി കനിവ് 108 ആംബുലന്‍സ് ജീവനക്കാര്‍. എറണാകുളം കാക്കനാട് അത്താണി സ്വദേശിനിയായ 30 കാരിയാണ് വീട്ടില്‍ ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. ആംബുലന്‍സ് പൈലറ്റ് അനസ്. എ, എമര്‍ജന്‍സി മെഡിക്കല്‍ ടെക്‌നീഷ്യന്‍ ചെമ്പക കുട്ടി എന്നിവരാണ് രക്ഷകരായത്. ബുധനാഴ്ച വൈകിട്ട് നാലു മണിയോടെയാണ് സംഭവം. യുവതി വീട്ടില്‍ തന്നെ കുഞ്ഞിന് ജന്മം നല്‍കിയതിനെ തുടര്‍ന്ന് വീട്ടുകാര്‍ കനിവ് 108 ആംബുലന്‍സിന്റെ സേവനം തേടി. കണ്‍ട്രോള്‍ റൂമില്‍ നിന്ന് അത്യാഹിത സന്ദേശം പൂത്രിക പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ കനിവ് 108 ആംബുലന്‍സിന് കൈമാറി. ഉടന്‍ ആംബുലന്‍സ് പൈലറ്റ് അനസ്. എ, എമര്‍ജന്‍സി മെഡിക്കല്‍ ടെക്‌നീഷ്യന്‍ ചെമ്പക കുട്ടി. എന്നിവര്‍ സ്ഥലത്തെത്തി. തുടര്‍ന്ന് ചെമ്പക കുട്ടി അമ്മയും കുഞ്ഞുമ...
Kerala, Other

വയനാട് മുണ്ടക്കൈ ഉരുള്‍പ്പൊട്ടല്‍ ; മരണം 300 കടന്നു

വയനാട്: വയനാട് മുണ്ടക്കൈ ഉരുള്‍പ്പൊട്ടലില്‍ മരണം 300 കടന്നു. 107 മൃതദേഹം തിരിച്ചറിഞ്ഞു. 116 മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കി ബന്ധുക്കള്‍ക്ക് കൈമാറി. 130 ശരീര ഭാഗങ്ങളുടെ ഡിഎന്‍എ സാമ്പിളുകള്‍ ശേഖരിച്ചു. ഔഗ്യോഗിക കണക്കനുസരിച്ച് 206 പേരെ ഇനിയും കണ്ടെത്താനുണ്ട്. തിരിച്ചറിയാന്‍ കഴിയാത്ത 74 മൃതശരീരങ്ങളാണ് മേപ്പാടി ഗ്രാമപഞ്ചായത്തിലെ വിവിധ സ്ഥലങ്ങളില്‍ സൂക്ഷിച്ചിട്ടുള്ളത്. മുണ്ടക്കൈ ദുരന്തത്തില്‍ നാലാം ദിനവും തെരച്ചില്‍ തുടരുകയാണ്. നാലാം നാളില്‍ 9 മൃതദേഹവും 5 ശരീര ഭാഗങ്ങളുമാണ് കണ്ടെത്തിയത്. ജില്ലയില്‍ 91 ദുരിതാശ്വാസ ക്യാമ്പുകളിലായി 9328 പേരാണ് കഴിയുന്നത്. മേപ്പാടിയില്‍ മാത്രം 10 ക്യാമ്പുകളിലുള്ളത് 1729 പേരാണ്. ഉരുള്‍പൊട്ടല്‍4 9 കുട്ടികള്‍ മരിക്കുകയോ കാണാതാവുകയോ ചെയ്തിട്ടുണ്ടെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. 86 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. ജില്ലയില്‍ 91 ദുരിതാശ്വാസ ക്യാമ്പുകള...
Kerala

ദുരന്ത ഭൂമിയില്‍ നിന്നും നാലാം ദിനം സന്തോഷ വാര്‍ത്ത ; തകര്‍ന്ന വീട്ടില്‍ നിന്നും നാല് പേരെ ജീവനോടെ രക്ഷപ്പെടുത്തി

കല്‍പ്പറ്റ : മഹാദുരന്തഭൂമിയായി മാറിയ വയനാട്ടില്‍ നിന്നും ആശ്വാസ വാര്‍ത്ത. രക്ഷാപ്രവര്‍ത്തനത്തിന്റെ നാലാം ദിവസം പടവെട്ടിക്കുന്ന് എന്ന സ്ഥലത്തെ തകര്‍ന്ന വീട്ടില്‍ സൈന്യത്തിന്റെ തിരച്ചിലില്‍ വീട്ടില്‍ നാല് ദിവസമായി പുറത്തിറങ്ങാനാകാതെ കുടുങ്ങിക്കിടക്കുകയായിരുന്ന നാല് പേരെ ജീവനോടെ രക്ഷപ്പെടുത്തി. കാഞ്ഞിരക്കത്തോട്ട് കുടുംബത്തിലെ ജോണി, ജോമോള്‍, എബ്രഹാം, ക്രിസ്റ്റി എന്നിവരെയാണ് രക്ഷപ്പെടുത്തിയതെന്നാണ് വിവരം. പകുതി തകര്‍ന്ന വീട്ടില്‍ ഒറ്റപ്പെട്ട് പോയവരെയാണ് രക്ഷപ്പെടുത്തിയത്. ഇവരെ ഹെലികോപ്ടറില്‍ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റി. സംഘത്തിലെ സ്ത്രീയുടെ കാലിന് പരിക്കേറ്റ നിലയിലാണെന്നും സൈന്യം അറിയിച്ചു. നാലാം ദിവസമായ ഇന്ന് മുണ്ടക്കൈ, ചൂരല്‍മല മേഖലയില്‍ 40 ടീമുകള്‍ തെരച്ചില്‍ മേഖല 6 സോണുകളായി തിരിച്ചാണ് തെരച്ചില്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. അട്ടമലയും ആറന്‍മലയും ചേര്‍ന്നതാണ് ആദ്യത്തെ സോണ്‍ ഈ ടീമിന്റെ ...
Kerala

ദുരന്തം കാണാന്‍ ആരും ചുരം കയറേണ്ട ; ഈങ്ങാപ്പുഴയില്‍ നിലയുറപ്പിച്ച് പൊലീസ്

താമരശ്ശേരി: വയനാട്ടില്‍ രക്ഷാപ്രവര്‍ത്തനം നടക്കുന സാഹചര്യത്തില്‍ വയനാട്ടിലേക്ക് അത്യാവശ്യ മല്ലാത്ത ഒരു വാഹനവും കടത്തിവിടില്ല. ദുരന്തനിവാരണ പ്രവര്‍ത്തനം തടസ്സമില്ലതെ നടത്തുന്നതിനും, സൈന്യത്തിന്റെയും, രക്ഷാപ്രവര്‍ത്തകരുടെയും വാഹനങ്ങള്‍ സുഗമമായി സഞ്ചരിക്കുന്നതിനും വേണ്ടിയാണ് നടപടി. ആശുപത്രി, എയര്‍പ്പോര്‍ട്ട്, റയില്‍വേ സ്റ്റേഷന്‍ തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള യാത്രക്കാര്‍ക്ക് എന്തെങ്കിലും തടസ്സമോ, ബുദ്ധിമുട്ടോ നേരിടുന്നുണ്ടെങ്കില്‍ താമരശ്ശേരി ഡിവൈഎസ്പി പി.പ്രമോദിനെ നേരിട്ട് വിളിക്കാവുന്നതാണ്. നമ്പര്‍:+91 94979 90122 ഈങ്ങാപ്പുഴയില്‍ വാഹന പരിശോധന നടത്താന്‍ പോലീസ് നിലയുറപ്പിച്ചിട്ടുണ്ട്. വലിയ ചരക്ക് വാഹനങ്ങള്‍ക്ക് ചുരം വഴി താല്‍ക്കാലിക നിരോധനം നിലനില്‍ക്കുന്നുണ്ട്, അതിനാല്‍ ഇത്തരം വാഹനങ്ങള്‍ ഇതുവഴി വരാതിരിക്കുക....
Kerala

വയനാട് ദുരന്തം ; നമ്മുടെ നാട് ഇതിനു മുന്‍പ് അനുഭവിച്ചിട്ടില്ലാത്തത്രയും വേദനാ ജനകമായ കാഴ്ച : മുഖ്യമന്ത്രി

വയനാട്ടിലെ രക്ഷാപ്രവര്‍ത്തനം പൂര്‍ണ്ണ തോതില്‍ തുടരുകയാണ്. നമ്മുടെ നാട് ഇതിനു മുന്‍പ് അനുഭവിച്ചിട്ടില്ലാത്തത്രയും വേദനാ ജനകമായ കാഴ്ചകളാണ് മുണ്ടക്കൈ, ചൂരല്‍മല പ്രദേശങ്ങളിലേത്. ഈ രണ്ടു പ്രദേശങ്ങളും ഇല്ലാതായിരിക്കുന്നു. ഇതുവരെ 144 മൃതദേഹങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. 79 പുരുഷന്‍മാരും 64 സ്ത്രീകളും. 191 പേരെ കാണാനില്ലെന്നാണ് ഇതുവരെ കണക്കാക്കിയിട്ടുള്ളത്. ഇന്ന് ചേര്‍ന്ന മന്ത്രിസഭ യോഗം ദുരന്തത്തില്‍ അനുശോചനം രേഖപ്പെടുത്തിയതായും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞത് ദുരന്ത മേഖലയില്‍ നിന്നും പരമാവധിയാളുകളെ സുരക്ഷിതരാക്കുന്നതിനുള്ള ശ്രമങ്ങള്‍ നല്ല നിലയിൽ പുരോഗമിക്കുകയാണ്. അതിന്‍റെ ഭാഗമായി ആദിവാസി കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിക്കുകയാണ്. മാറാന്‍ തയ്യാറാവാത്തവര്‍ക്ക് ആവശ്യത്തിന് ഭക്ഷണം എത്തിക്കുന്നുണ്ട്. ദുരന്തത്തില്‍ നിന്നും രക്ഷപ്പെട്ടവര്‍ക്ക് ആവശ്യമായ ചികിത്സയും പരിചരണവും...
Kerala

ദുരന്തഭൂമിയായി വയനാട് ; 41 മരണം, ദുരന്തബാധിത മേഖലയിലേക്ക് സൈന്യമെത്തുന്നു, ധന സഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

മാനന്തവാടി: വയനാട് മേപ്പാടി ഉരുള്‍പൊട്ടലില്‍ മരണസംഖ്യ ഉയരുന്നു. ഇതുവരെ 41 പേരാണ് മരിച്ചത്. ഉരുള്‍പൊട്ടലിനെ തുടർന്ന് ചൂരല്‍മലയില്‍ തകർന്ന വീട്ടില്‍ നിന്ന് ഒരു കുട്ടിയെ രക്ഷാപ്രവർത്തകർ രക്ഷപ്പെടുത്തി. മുണ്ടക്കൈ, അട്ടമല, ചൂരല്‍മല എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 2 മണിയോടെയാണ് ദുരന്തമുണ്ടായത്. മരിച്ചവരില്‍ 3 കുട്ടികളും ഉള്‍പ്പെടുന്നുണ്ട്. രക്ഷാ പ്രവർത്തനം അതീവ ദുഷ്കരമായി തുടരുകയാണെന്ന് ദൗത്യ സംഘം വ്യക്തമാക്കി. മുണ്ടക്കൈയും അട്ടമലയും പൂർണമായി ഒറ്റപ്പെട്ട നിലയിലാണ്. ഇരുമേഖലകളിലുമായി നാനൂറോളം കുടുംബങ്ങളാണ് ഒറ്റപ്പെട്ട് പോയിരിക്കുന്നത്. വയനാട്ടിലേക്ക് പോകാനാകാതെ ഹെലികോപ്റ്റർ കോഴിക്കോട്ടിറക്കി. മുണ്ടക്കൈയിലേക്ക് എത്താനുള്ള തീവ്രശ്രമത്തിലാണ് ദൗത്യസംഘം. മുണ്ടക്കൈ ട്രീവാലി റിസോർട്ടില്‍ നാട്ടുകാരായ നൂറിലധികം പേരാണ് കുടുങ്ങിക്കിടക്കുന്നത്. കുടുങ്ങിയവരില്‍ വിദേശികളും ഉള്‍പ്പെടുന്നുണ്ട്. കണ്ണൂരില്‍ നിന്നും ...
Kerala

കോഴിക്കോട് നാല് വയസുകാരനും കൂടി അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചു

കോഴിക്കോട്: കോഴിക്കോട് നാല് വയസുകാരനും കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. പോണ്ടിച്ചേരി വൈറോളജി ലാബില്‍ നിന്നും വന്ന കോഴിക്കോട് സ്വദേശിയായ നാലുവയസുകാരന്റെ പരിശോധനാ ഫലമാണ് രോഗം സ്ഥിരീകരിച്ചത്. നേരത്തെ നടത്തിയ പ്രാഥമിക പരിശോധനയില്‍ കുട്ടിക്ക് അമീബിക് മസ്തിഷ്ച ജ്വരം സ്ഥിരീകരിച്ചിരുന്നു. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലുള്ള കുട്ടിയുടെ നില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. നാലു ദിവസം മുമ്പ് തന്നെ കുട്ടിയെ മുറിയിലേക്ക് മാറ്റിയിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച കണ്ണൂര്‍ സ്വദേശിയായ മൂന്നര വയസുകാരന്‍ വെന്റിലേറ്ററില്‍ തുടരുകയാണ്. കുട്ടി മരുന്നുകളോട് പ്രതികരിക്കുന്നുണ്ട്....
Kerala

ഓയൂരില്‍ ആറുവയസുകാരിയെ തട്ടിക്കൊണ്ടു പോയ കേസ് ; അനുപമ പത്മന് ജാമ്യം അനുവദിച്ച് ഹൈക്കോടതി

കൊല്ലം: കൊല്ലം ഓയൂരില്‍ ആറുവയസുകാരിയെ തട്ടിക്കൊണ്ടു പോയ കേസിലെ മൂന്നാം പ്രതി അനുപമ പത്മന് ഉപാധികളോടെ ജാമ്യം അനുവദിച്ച് ഹൈക്കോടതി. പഠനാവശ്യത്തിനായി ജാമ്യം അനുവദിക്കണമെന്നായിരുന്നു അനുപമയുടെ വാദം. ഇതേ ആവശ്യമുന്നയിച്ച് അനുപമ കൊല്ലം ഒന്നാം അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ ജാമ്യം നല്‍കിയാല്‍ സാക്ഷികളെ സ്വാധീനിക്കാനും ഭയപ്പെടുത്താനും സാധ്യതയുണ്ടെന്ന പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ച് കോടതി തള്ളിയിരുന്നു. പത്മകുമാര്‍, ഭാര്യ അനിതകുമാരി, മകള്‍ അനുപമ എന്നിവരാണ് കേസിലെ പ്രധാന പ്രതികള്‍. സാമ്പത്തിക ബാധ്യത മറികടക്കാന്‍ വേണ്ടി ഒരു കുടുംബം മുഴുവന്‍ ഒരു വര്‍ഷം നീണ്ട ആസൂത്രണത്തിനും ഒന്നരമാസത്തെ അന്വേഷണത്തിനുമൊടുവില്‍ നടത്തിയ കുറ്റകൃത്യമായിരുന്നു ഓയൂരിലെ തട്ടിക്കൊണ്ടുപോകല്‍. കാറിലെത്തി സംഘം കുട്ടിയെ തട്ടിക്കൊണ്ടുപോകുകയും ഒരു ദിവസത്തിന് ശേഷം കുഞ്ഞിനെ കൊല്ലം ആശ്രാമം മൈതാനത്ത് ഉപേക്ഷിക്കു...
Kerala

സംസ്ഥാനത്ത് അതിശക്തമായ മഴ സാധ്യത ; മലപ്പുറമടക്കം വിവിധ ജില്ലകള്‍ക്ക് മുന്നറിയിപ്പ്

മലപ്പുറം : സംസ്ഥാനത്ത് അതിശക്തമായ മഴ സാധ്യത പ്രവചിച്ച് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. വിവിധ ജില്ലകളില്‍ ഓറഞ്ച്, യെല്ലോ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു. കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ നാളെ യെല്ലോ അലര്‍ട്ട് ആണ്. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 115.6 മി.മീ മുതല്‍ 204.4 മി.മീ വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അര്‍ത്ഥമാക്കുന്നത്. കൂടാതെ അടുത്ത 3 മണിക്കൂറില്‍ കേരളത്തിലെ ഇടുക്കി, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥവകുപ്പ് അറിയിച്ചു. കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളില്‍ ഇന്നും ജൂലൈ 29നും മഞ്...
Kerala

അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ചു ചികിത്സയില്‍ കഴിയുന്ന മൂന്നര വയസുകാരന്റെ ആരോഗ്യ നില ഗുരുതരമായി തുടരുന്നു

കോഴിക്കോട് : അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മൂന്നര വയസുകാരന്റെ ആരോഗ്യ നില ഗുരുതരമായി തുടരുന്നു. കണ്ണൂര്‍ തളിപ്പറമ്പ് സ്വദേശിയായ മൂന്നര വയസുകാരനാണ് വെന്റിലേറ്ററില്‍ കഴിയുന്നത്. കുട്ടി മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെങ്കിലും ആരോഗ്യത്തില്‍ പുരോഗതിയില്ലെന്ന് ഡോക്ട4മാര്‍ പറഞ്ഞു. അതേസമയം, അമീബിക് മസ്തിഷ്‌ക ജ്വരത്തിന്റെ ലക്ഷണങ്ങളോടെ ഇതേ ആശുപത്രിയില്‍ തുടരുന്ന കോഴിക്കോട് സ്വദേശിയായ നാലു വയസുകാരന്റെ ആരോഗ്യ നിലയില്‍ പുരോഗതിയുണ്ട്. കുട്ടിയുടെ പിസിആര്‍ പരിശോധന ഫലം തിങ്കളാഴ്ച ലഭിക്കും....
Kerala

കണ്‍മഷിക്കൂടിന്റെ അടപ്പ് തൊണ്ടയില്‍ കുടുങ്ങി ഒരു വയസ്സുള്ള പെണ്‍കുഞ്ഞ് മരിച്ചു

മുതലമട : കണ്‍മഷിക്കൂടിന്റെ അടപ്പ് തൊണ്ടയില്‍ കുടുങ്ങി ഒരു വയസ്സുള്ള പെണ്‍കുഞ്ഞ് മരിച്ചു. മുതലമട പാപ്പാന്‍ചള്ളയില്‍ അജീഷ് ദീപിക ദമ്പതികളുടെ മകള്‍ ത്രിഷികയാണു മരിച്ചത്. ബുധനാഴ്ച വൈകിട്ടോടെയാണു സംഭവം. ഉടന്‍ കൊല്ലങ്കോട്ടെ സ്വകാര്യ ആശുപത്രി, പാലക്കാട്ടെ ജില്ലാ ആശുപത്രി എന്നിവിടങ്ങളിലെത്തിച്ചു. ജില്ലാ ആശുപത്രിയില്‍ വച്ചു ബോട്ടില്‍ പുറത്തെടുത്തെങ്കിലും കുഞ്ഞിന്റെ ഹൃദയമിടിപ്പു കുറഞ്ഞതിനെ തുടര്‍ന്നു തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി. ഇവിടെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെ വ്യാഴാഴ്ച ഉച്ചയോടെ കുട്ടി മരിച്ചു. ദിവസങ്ങള്‍ക്കു മുന്‍പാണു ത്രിഷികയുടെ ഒന്നാം പിറന്നാള്‍ ആഘോഷിച്ചത്. പിതാവ് അജീഷ് എറണാകുളത്തെ സ്വകാര്യ കമ്പനിയില്‍ ജീവനക്കാരനാണ്....
Kerala

നിപ ക്വാറന്റയിൻ ലംഘിച്ചു: നഴ്സിനെതിരെ കേസെടുത്ത് പോലീസ്

നിപ രോഗ നിയന്ത്രണ പ്രോട്ടോകോളിൻ്റെ ഭാഗമായുള്ള ക്വാറന്റയിൻ ലംഘിച്ചതിന് നഴ്സിനെതിരെ കേസെടുത്തതായി ആരോഗ്യമന്ത്രി വീണ ജോർജ് അറിയിച്ചു. പൊതുജനാരോഗ്യ നിയമപ്രകാരമാണ് കേസ്. പത്തനംതിട്ട കോന്നി പോലീസ് ആണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. സെക്കൻഡറി സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ട ഇവർക്ക് രോഗനിയന്ത്രണങ്ങളുടെ ഭാഗമായി ക്വാറന്റയിൻ നിർദ്ദേശിച്ചിരുന്നു. എന്നാൽ ഇത് ലംഘിച്ചതിന് പത്തനംതിട്ട കോന്നി പോലീസ് ആണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇവരോട് വീട്ടിൽ ക്വാറന്റയിനിൽ തുടരാനും നിർദ്ദേശിച്ചിട്ടുണ്ട്...
Kerala

18 വര്‍ഷമായി ജോലി ചെയ്ത സ്ഥാപനത്തില്‍ 20 കോടിയോളം രൂപയുമായി അസിസ്റ്റന്റ് ജനറല്‍ മാനേജറായ യുവതി മുങ്ങി ; ലുക്ക് ഔട്ട് സര്‍ക്കുലര്‍ ഇറക്കി, പണം തട്ടിയത് 5 വര്‍ഷം കൊണ്ട്

തൃശൂര്‍ : 18 വര്‍ഷമായി ജോലി ചെയ്ത സ്ഥാപനത്തില്‍ നിന്നും 20 കോടിയോളം രൂപ തട്ടിയെടുത്ത് അസിസ്റ്റന്റ് ജനറല്‍ മാനേജറായ യുവതി മുങ്ങിയതായി പരാതി. 19.94 കോടി രൂപയുമായാണ് വലപ്പാട് മണപ്പുറം കോംപ്ടക് ആന്റ് കണ്‍സള്‍ട്ടന്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തില്‍ ജോലി ചെയ്ത് വരികയായിരുന്ന കൊല്ലം സ്വദേശിനി ധന്യ മോഹന്‍ മുങ്ങിയെന്നാണ് പരാതി. യുവതിയെ കണ്ടെത്താന്‍ ലുക്ക് ഔട്ട് സര്‍ക്കുലര്‍ ഇറക്കി. ധന്യ മോഹന്‍ 20 കോടി തട്ടിയത് അഞ്ചു വര്‍ഷം കൊണ്ടാണെന്ന് തൃശൂര്‍ റൂറല്‍ എസ്.പി നവനീത് ശര്‍മ പറഞ്ഞു. തട്ടിപ്പിനെ കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചു. വലപ്പാട് സിഐയുടെ നേതൃത്വത്തിലുള്ള ഏഴംഗ സംഘത്തിനാണ് അന്വേഷണ ചുമതല. ഡിജിറ്റല്‍ ഇടപാടിലൂടെയാണ് ധന്യ 20 കോടി തട്ടിയെടുത്തെന്ന് എസ് പി പറഞ്ഞു. കൊല്ലം സ്വദേശിനിയായ ധന്യ മോഹന്‍ വിദേശത്തേയ്ക്ക് കടക്കാതിരിക്കാനുള്ള ജാഗ്രതയിലാണ് പൊലീസ്. ധന്യ താമസിച്ചിരുന്ന തൃശൂരിലെ വീടും...
Kerala

ഒടുവില്‍ ഒമ്പതാം നാള്‍ അര്‍ജുന്റെ ട്രക്ക് കണ്ടെത്തി, കരയില്‍ നിന്ന് ഏതാണ്ട് 40 മീറ്റര്‍ അകലെ ; സ്ഥിരീകരിച്ച് മന്ത്രി

കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുന്റെ ലോറിയെന്ന് കരുതുന്ന ട്രക്ക് കണ്ടെത്തി. കര്‍ണാടക റവന്യുമന്ത്രി കൃഷ്ണബൈരെ ഗൗഡ ഇക്കാര്യം സ്ഥിരീകരിച്ചു. ഗംഗാവലിയില്‍ നദിക്കടിയില്‍ നിന്നാണ് അര്‍ജുന്റെ ട്രക്ക് കണ്ടെത്തിയിരിക്കുന്നത്. ട്രക്ക് നദിയില്‍ നിന്ന് പുറത്തെടുക്കാനുള്ള നീക്കം പുരോഗമിക്കുകയാണ്. കരയില്‍ നിന്ന് ഏതാണ്ട് 40 മീറ്റര്‍ അകലെയാണ് ട്രക്ക് ഉള്ളത്. രക്ഷൗദൗത്യം തുടങ്ങി ഒന്‍പതാം ദിവസമാണ് ലോറിയെ സംബന്ധിച്ച് നിര്‍ണായക വിവരം ലഭിക്കുന്നത്. ബൂം ലെങ്ത് ക്രെയിന്‍ എത്തിച്ചാണ് ഇന്ന് രാവിലെ പരിശോധന പുനരാരംഭിച്ചത്. ഈ യന്ത്രം ഉപയോഗിച്ച് 60 അടിആഴത്തില്‍ വരെ തിരച്ചില്‍ നടത്താനാകും. പൊലീസ് വാഹനത്തിന്റെ അകമ്പടിയോടെയാണ് വാഹനം സ്ഥലത്തെത്തിച്ചത്. ജൂലൈ 8ന് ആണ് അര്‍ജുന്‍ ലോറിയില്‍ പോയത്. ജൂലായ് 16 ന് രാവിലെ കര്‍ണാടകഗോവ അതിര്‍ത്തിയിലൂടെ കടന്നുപോകുന്ന പന്‍വേല്‍കന്യാകുമാരി ദ...
Kerala

സ്‌പെഷ്യല്‍ ഒളിമ്പിക്‌സില്‍ ചാമ്പ്യന്മാരായ ഇന്ത്യന്‍ താരങ്ങള്‍ക്ക് കൊച്ചി വിമാനത്താവളത്തില്‍ സ്വീകരണം നല്‍കി

കൊച്ചി: സ്വീഡനില്‍ വെച്ച് 2024 ജൂലൈ 14 മുതല്‍ 18 വരെ നടന്ന സ്‌പെഷ്യല്‍ ഒളിമ്പിക്‌സ് ഗോത്വിയ കപ്പില്‍ ചാമ്പ്യന്മാരായി ചരിത്ര വിജയം കുറിച്ച് ഇന്ത്യന്‍ ടീമിലെ മലയാളി താരങ്ങളായ പരപ്പനങ്ങാടി സ്വദേശി മുഹമ്മദ് ഷഹീര്‍, എറണാകുളം സ്വദേശി എബിന്‍ ജോസ്,കോട്ടയം സ്വദേശി ആരോമല്‍ എന്നിവരെ പരപ്പനങ്ങാടിയിലെ കായിക കൂട്ടായ്മയായ പരപ്പനാട് വാക്കേഴ്‌സ് ക്ലബിന്റെ നേതൃത്വത്തിലാണ് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വെച്ച് രാത്രി 12.15 ന് സ്വീകരണം നല്‍കിയത്. ക്ലബ്ബിന്റെ സെക്രട്ടറി കെ.ടി വിനോദ്, കോച്ച് അജുവദ്, നാട്ടുകാരനായ കുന്നുമ്മല്‍ ഉമ്മര്‍ എന്നിവര്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് പൊന്നാട അണിയിച്ചു. തുടര്‍ന്ന് കോച്ചും കുറ്റിപ്പുറം സ്വദേശിയും സ്‌പെഷ്യല്‍ എജുകേറ്ററുമായ അജുവദിനെയും മുഹമ്മദ് ഷഹീറിനെയും ഷഹീറിന്റെ രക്ഷിതാക്കളായ ഹാജിയാരകത്ത് ബഷീറും മുംതാസും കുടുംബാംഗങ്ങളും കൂടി പൂമാലയും നോട്ടുമാല അണിയിച്ചു. ഫൈനലില്‍ ഡെ...
Kerala

ഹജ്ജ് 2024: ഹാജിമാരുടെ മടക്ക യാത്ര പൂർത്തിയായി ; അവസാന ഹജ്ജ് വിമാനത്തിലെ ഹാജിമാരെ സ്വീകരിച്ചു

കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഈ വർഷം വിശുദ്ധ ഹജ്ജ് കർമ്മത്തിന് പോയ മുഴുവൻ ഹാജിമാരും ഇന്നത്തോടെ തിരിച്ചെത്തി. ജൂലൈ ഒന്ന് മുതൽ 22 വരെ തിയതികളിൽ മൂന്ന് എമ്പാർക്കേഷൻ പോയിന്റുകൾ വഴി 89 വിമാനങ്ങളിലായാണ് തീർഥാടകർ മടങ്ങിയെത്തിയത്. ഇന്ന് കരിപ്പൂരിൽ ഉച്ചയ്ക്ക് 12.50ന് ഇറങ്ങിയ കേരളത്തിലേക്കുള്ള അവസാന ഹജ്ജ് വിമാനത്തിലെ ഹാജിമാരെ ചെയർമാൻ സി. മുഹമ്മദ് ഫൈസിയുടെ നേതൃത്വത്തിൽ ഹജ്ജ് കമ്മിറ്റി അംഗങ്ങളും, ഉദ്യോഗസ്ഥരും ചേർന്ന് സ്വീകരിച്ചു. ഹജ്ജ് കമ്മിറ്റി അംഗങ്ങളായ മുഹമ്മദ് മുഹ്സിൻ എം.എൽ.എ., അഡ്വ. പി. മൊയ്തീൻകുട്ടി, ഉമർ ഫൈസി മുക്കം, പി.പി. മുഹമ്മദ് റാഫി, അക്ബർ പി.ടി., കെ.എം. മുഹമ്മദ് കാസിം കോയ പൊന്നാനി, ഹജ്ജ് വകുപ്പ് മന്ത്രിയുടെ ഓഫീസ് പ്രതിനിധി യൂസഫ് പടനിലം, അസി. സെക്രട്ടറി എൻ. മുഹമ്മദലി, അസ്സയിൻ പി.കെ., മുഹമ്മദ് ഷഫീഖ്, മാനുഹാജി തുടങ്ങിയവരും മറ്റു ഹജ്ജ് സെൽ അംഗങ്ങളും വളണ്ടിയർമാരും സന്നിഹിതരായിരുന്നു. ...
Kerala

അമീബിക് മസ്തിഷ്‌ക ജ്വരം ; 14 കാരന് രോഗമുക്തി ; രാജ്യത്ത് ആദ്യം

കോഴിക്കോട് : അമീബിക് മെനിഞ്ചോ എന്‍സെഫലൈറ്റിസ് (മസ്തിഷ്‌ക ജ്വരം) ബാധിച്ചു ചികിത്സയിലായിരുന്ന 14 വയസുകാരന്‍ രോഗമുക്തി നേടി. കോഴിക്കോടു മേലടി സ്വദേശിയായ കുട്ടിക്കാണു രോഗം ഭേദമായത്. കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയിലായിരുന്നു കുട്ടി ചികിത്സ തേടിയിരുന്നത്. 97% മരണ നിരക്കുള്ള രോഗത്തില്‍ നിന്നാണ് കുട്ടിയെ ജീവിതത്തിലേക്ക് തിരിച്ചെത്തിച്ചത്. രോഗം നേരത്തെ തിരിച്ചറിയാന്‍ സാധിച്ചതാണ് കുട്ടിയെ രക്ഷിക്കാന്‍ സഹായിച്ചതെന്ന് ഡോ.അബ്ദുള്‍ റൗഫ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ജര്‍മനിയില്‍ നിന്നുള്ള മരുന്ന് ആരോഗ്യ വകുപ്പ് എത്തിച്ചു നല്‍കിയെന്നും അത് കുട്ടിക്ക് നല്‍കിയെന്നും അദ്ദേഹം പറഞ്ഞു. ലോകത്ത് ഇതുവരെ ഈ രോഗം ബാധിച്ച 8 പേരാണ് രോഗ വിമുക്തി നേടിയതെന്നും രാജ്യത്ത് ആദ്യമായാണ് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച ശേഷം രോഗ വിമുക്തി നേടുന്നതെന്നും അദ്ദേഹം പറഞ്ഞു. കുട്ടിയുടെ ചികിത്സയ്ക്കും നേതൃത്വം നല്‍കിയ മുഴു...
Kerala

പനി ബാധിച്ച് ചികിത്സയിലായിരുന്ന പത്ത് വയസുകാരി മരിച്ചു

കോഴിക്കോട് : പനി ബാധിച്ച് ചികിത്സയിലായിരുന്ന പത്ത് വയസ്സുകാരി മരിച്ചു. കോഴിക്കോട് എളേറ്റില്‍ വട്ടോളി പുതിയോട് കളുക്കാന്‍ചാലില്‍ ഷരീഫ് - സാബിറ ദമ്പതികളുടെ മകള്‍ ഫാത്തിമ ബത്തൂല്‍ (10) ആണ് മരിച്ചത്. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്. എളേറ്റില്‍ ജിഎം യുപി സ്‌കൂള്‍ വിദ്യാര്‍ഥിയായിരുന്നു. പനി ബാധിച്ചതിനെ തുടര്‍ന്ന് കുട്ടിയെ വീടിനടുത്തുള്ള ആശുപത്രിയിലാണ് ആദ്യം ചികിത്സയ്ക്ക് പ്രവേശിപ്പിച്ചിരുന്നത്. എന്നാല്‍ ആരോഗ്യസ്ഥിതി മോശമായതോടെ നാല് ദിവസം മുന്‍പ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.ഫാത്തിമയുടെ പിതാവ് ഷരീഫ് വിദേശത്താണ്. ഇദ്ദേഹം നാട്ടിലെത്തിയ ശേഷമായിരിക്കും സംസ്‌കാരം നടത്തുക....
Kerala

നാട്ടില്‍ നിന്ന് തിരിച്ചെത്തിയതിനു പിന്നാലെ ഫ്‌ലാറ്റില്‍ തീപ്പിടുത്തം : കുവൈത്തില്‍ മലയാളി കുടുംബത്തിലെ നാല് അംഗങ്ങളും മരിച്ചു

കുവൈത്ത് : കുവൈത്ത് അബ്ബാസിയയിലുണ്ടായ തീപ്പിടിത്തത്തില്‍ മലയാളി കുടുംബത്തിലെ നാല് അംഗങ്ങളും മരിച്ചു. ആലപ്പുഴ തലവടി നീരേറ്റുപുറം സ്വദേശികളായ മുളയ്ക്കല്‍ മാത്യൂസ് (40), ഭാര്യ ലിനി എബ്രഹാം (38), മക്കളായ ഐറിന് (14), ഐസക് (9) എന്നിവരാണ് മരിച്ചത്. അവധിക്ക് നാട്ടിലായിരുന്ന കുടുംബം ഇന്നലെയാണ് കുവൈത്തില്‍ തിരിച്ചെത്തിയത്. നാട്ടില്‍ നിന്ന് തിരിച്ചെത്തിയ കുടുംബം മുറിക്ക് അകത്ത് ഉറങ്ങാന്‍ കിടന്നപ്പോള്‍ എസിയില്‍ നിന്ന് പുക ശ്വസിച്ച് മരിച്ചതാണെന്നാണ് പ്രാഥമീക വിവരം. അബ്ബാസിയയിലെ അല്‍ ജലീബ് മേഖലയിലാണ് അപകടം ഉണ്ടായത്. ഒരു അപാര്‍ട്‌മെന്റ് കെട്ടിടത്തിലാണ് തീപിടിത്തം ഉണ്ടായതെന്നാണ് വിവരം. രാത്രിയിലാണ് തീപിടിത്തം ഉണ്ടായത്. ഷോര്‍ട് സര്‍ക്യൂട്ടാകാം അപകടത്തിന് കാരണമെന്ന് സംശയിക്കുന്നു. ഇത് സംബന്ധിച്ച് കുവൈത്ത് അഗ്‌നിരക്ഷാ സേന കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. അഗ്‌നി രക്ഷാസേനയും പോലീസും സ്ഥലത്തെത്തിയാണ...
Kerala

16 കാരിയെ പീഡിപ്പിച്ചു ; പോക്‌സോ കേസില്‍ പൊലീസുദ്യോഗസ്ഥന്‍ അറസ്റ്റില്‍

പാലക്കാട്: 16 വയസ്സുകാരിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍. പാലക്കാട് പുതുശ്ശേരി കൊളയക്കോട് സ്വദേശിയും മലപ്പുറം അരീക്കോട് ക്യാംപിലെ സിവില്‍ പൊലീസ് ഓഫിസറുമായ അജീഷിനെയാണ് (28) അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടിയുടെ പരാതിയില്‍ പാലക്കാട് കസബ പൊലീസാണ് അജീഷിനെ അറസ്റ്റ് ചെയ്തത്. മുട്ടിക്കുളങ്ങര ക്യാംപിലെ ഉദ്യോഗസ്ഥനായിരുന്ന അജീഷ് പ്രത്യേക പരിശീലനത്തിനായാണ് മാസങ്ങള്‍ക്ക് മുന്‍പ് മലപ്പുറം അരീക്കോട് ക്യാംപില്‍ എത്തിയത്. പാലക്കാട് സ്വദേശിയും ബന്ധുവുമായ പെണ്‍കുട്ടിയുടെ പരാതിയിലാണു കേസ്. ഇയാള്‍ നേരത്തെയും മറ്റൊരു പെണ്‍കുട്ടിക്കെതിരെ മോശമായി പെരുമാറിയതായി ആക്ഷേപമുണ്ട്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു....
Kerala, Other

പനി ബാധിച്ച് ചികിത്സ തേടിയെത്തിയ 13 കാരിക്ക് നേരെ ലൈംഗികാതിക്രമം ; ഡോക്ടര്‍ക്കെതിരെ കേസെടുത്ത് പൊലീസ്

കാസര്‍കോട്: പനി ബാധിച്ച് ചികിത്സ തേടിയെത്തിയ 13 കാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയില്‍ ഡോക്ടര്‍ക്കെതിരെ കേസെടുത്തു. തൃക്കരിപ്പൂരിലെ ഡോക്ടര്‍ സികെപി കുഞ്ഞബ്ദുള്ളക്കെതിരെയാണ് ചന്ദേര പൊലീസ് പോക്‌സോ പ്രകാരം കേസെടുത്തത്. ഇയാള്‍ ഒളിവിലാണ് എന്നാണ് ഇപ്പോള്‍ അറിയാന്‍ സാധിക്കുന്നത്. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അന്വേഷണത്തിന് ശേഷമായിരിക്കും തുടര്‍നടപടികള്‍. കഴിഞ്ഞ ദിവസം വൈകിട്ടായിരുന്നു കേസിനാസ്പദമായ സംഭവം. ചികിത്സ കഴിഞ്ഞ് വീട്ടിലെത്തിയതിന് പിന്നാലെയാണ് ഡോക്ടറുടെ ഭാഗത്തുനിന്നുണ്ടായ പീഡനം കുട്ടി മാതാപിതാക്കളോട് പറഞ്ഞത്. തുടര്‍ന്ന് ഇവര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പരാതിയില്‍ പോക്‌സോ ഉള്‍പ്പടെയുള്ള വകുപ്പുകള്‍ ചേര്‍ത്ത് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കേസില്‍ പെണ്‍കുട്ടിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും പ്രതിയെ ഉടന്‍ അറസ്റ...
Kerala

പുതിയൊരു ചരിത്രത്തിന് തുടക്കം കുറിച്ച് 104 കാരിക്ക് ഇടുപ്പെല്ല് ശസ്ത്രക്രിയ ജനറല്‍ ആശുപത്രിയില്‍ വിജയകരമായി നടത്തി ; ജീവനക്കാരെ അഭിനന്ദിച്ച് മന്ത്രി

എറണാകുളം : 104 വയസുകാരിക്ക് ഇടുപ്പെല്ല് ശസ്ത്രക്രിയ വിജയകരമായി നടത്തി എറണാകുളം ജനറല്‍ ആശുപത്രി. ഇടുപ്പെല്ല് ശസ്ത്രക്രിയ അപൂര്‍വങ്ങളില്‍ അപൂര്‍വമാണെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് പറഞ്ഞ്. ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തീകരിച്ച ആശുപത്രി ജീവനക്കാരെ മന്ത്രി അഭിനന്ദിച്ചു ഇടുപ്പെല്ല് ശസ്ത്രക്രിയ അപൂര്‍വങ്ങളില്‍ അപൂര്‍വമാണ്. അങ്ങനെയൊരു ശസ്ത്രക്രിയ എറണാകുളം ജനറല്‍ ആശുപത്രിയില്‍ . ഒരുപക്ഷേ അതൊരു പുതിയൊരു ചരിത്രത്തിന് തുടക്കം കുറിച്ചിരിക്കുകയാണ്. ഏറ്റവും ഉയര്‍ന്ന ആയുര്‍ ദൈര്‍ഘ്യമുള്ള സംസ്ഥാനമാണ് കേരളം. തീര്‍ച്ചയായും മുതിര്‍ന്ന പൗരന്മാരായിട്ടുള്ള നമ്മുടെ മാതാപിതാക്കളുടെ ആരോഗ്യ സംരക്ഷണത്തില്‍ പുതിയ ഊര്‍ജം പകരുന്നതാണ് എറണാകുളം ആശുപത്രിയില്‍ നടന്ന ശസ്ത്രക്രിയ. സര്‍ജറി കഴിഞ്ഞ് തീവ്ര പരിചരണത്തിന് ശേഷം കഴിഞ്ഞ ദിവസം ഡിസ്ചാര്‍ജ് ചെയ്തു. കുറച്ച് ദിവസങ്ങള്‍ക്കകം ബുദ്ധിമുട്ടുകള്‍ കൂടാതെ നടക്കാന്‍ കഴിയുമെന്ന...
Kerala

കോഴിക്കോട് വിമാനത്താവള പരിസരത്ത് പറക്കും ബലൂണുകള്‍ക്കും ലേസര്‍ ബീം ലൈറ്റുകള്‍ക്കും നിരോധനം

കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിനു ചുറ്റുമുള്ള ഫ്രീ ഫ്‍ളൈറ്റ് സോണില്‍ പറക്കും ബലൂണുകളും ലേസർ ബീം ലൈറ്റുകളും ഉപയോഗിക്കുന്നത് നിരോധിച്ച് മലപ്പുറം ജില്ലാ കളക്ടര്‍ വി.ആര്‍ വിനോദ് ഉത്തരവിട്ടു. പാരാ ഗ്ലൈഡറുകള്‍, ഹൈ റൈസർ ക്രാക്കറുകള്‍, പ്രകാശം പരത്തുന്ന വസ്തുക്കള്‍ എന്നിവയുടെ ഉപയോഗം, പട്ടം പറത്തല്‍ എന്നിവയ്ക്കും നിരോധനമുണ്ട്. ഇവയുടെ ഉപയോഗം വിമാനങ്ങളുടെ നാവിഗേഷൻ സംവിധാനത്തെ തകരാറിലാക്കി അപകടങ്ങള്‍ സ‍ൃഷ്ടിക്കാനുള്ള സാധ്യത മുന്നില്‍ കണ്ടാണ് നിരോധനം. സിആര്‍.പി.സി സെക്ഷന്‍ 144 പ്രകാരമാണ് നിരോധനം ഏര്‍പ്പെടുത്തിയത്. ഏതെങ്കിലും വിമാനത്തിന്റെ ലാന്റിങ്, ടേക്ക് ഓഫ്, ഫ്ളൈയിങ് പ്രവർത്തനങ്ങൾ എന്നിവ തടസ്സപ്പെടുത്താനുള്ള ഉദ്ദേശ്യത്തോടെ ഇത്തരം വസ്തുക്കള്‍ ഉപയോഗിക്കുന്നത് ശ്രദ്ധയില്‍ പെട്ടാല്‍ അടുത്തുള്ള പോലീസ് സ്റ്റേഷനിൽ അറിയിക്കേണ്ടതാണെന്നും ഉത്തരവില്‍ പറയുന്നു. ഇത്തരം വസ്തുക്കള്‍ ഉപയോഗിക്കുന്നത് വ...
Kerala

കുളത്തില്‍ കുളിക്കാനിറങ്ങിയ രണ്ടു വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു

കണ്ണൂര്‍ / ചക്കരക്കല്‍: ഏച്ചുര്‍ മാച്ചേരിയില്‍ നമ്പ്യാര്‍ പീടികയ്ക്ക് സമീപം കുളത്തില്‍ കുളിക്കാനിറങ്ങിയ രണ്ടു വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു. മൗവ്വഞ്ചേരി കാട്ടില്‍ പുതിയ പുരയില്‍ മിസ്ബുല്‍ ആമിര്‍ (12), മാച്ചേരി അനുഗ്രഹില്‍ ആദില്‍ ബിന്‍ മുഹമ്മദ് (11) എന്നിവരാണ് മരിച്ചത്. മാച്ചേരിയില്‍ മുത്തപ്പന്‍ ക്ഷേത്രത്തിന് സമീപത്തെ സ്വകാര്യ വ്യക്തിയുടെ കെട്ടുകുളത്തില്‍ ഇന്ന് ഉച്ചക്ക് 12.15 മണിയോടെയാണ് സംഭവം. ഇവര്‍ക്കൊപ്പം ഉണ്ടായിരുന്ന മറ്റൊരു കൂട്ടി സമീപത്തെ വീട്ടിലെത്തി വിവരം അറിയിക്കുകയായിരുന്നുവെന്ന് തൊഴിലാളികള്‍ പറഞ്ഞു. കണ്ണൂരില്‍ നിന്നും ഫയര്‍ഫോഴ്‌സ് എത്തുമ്പോഴെക്കും അടുത്ത വീട്ടില്‍ ജോലി ചെയ്യുന്നവരാണ് കുളത്തില്‍നിന്ന് പുറത്തെടുത്തത്. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ഇരുവരെയും രക്ഷിക്കാനായില്ല. വിവരമറിഞ്ഞ് ചക്കരക്കല്‍ പോലീസും സ്ഥലത്തെത്തിയിരുന്നു. അഞ്ചരക്കണ്ടി സ്‌കൂളിലെ ഏഴാംക്ലാസ് വിദ്യാര്‍ഥികള...
Kerala

കോളേജില്‍ പോകുന്നതിനിടെ വിദ്യാര്‍ത്ഥിനി ബസില്‍ കുഴഞ്ഞു വീണ് മരിച്ചു

പരിയാരം : കോളേജില്‍ പോകുന്നതിനിടെ വിദ്യാര്‍ഥിനി ബസില്‍ കുഴഞ്ഞു വീണുമരിച്ചു. പാപ്പിനിശ്ശേരി വെസ്റ്റിലെ ഫാത്തിമത്തുല്‍ സി.ടി. ഷസിയ (19) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ കോളജ് ബസില്‍ കയറിയതിനു പിന്നാലെ കിച്ചേരിയില്‍ വച്ച് കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ അടുത്തുള്ള സ്വകാര്യ ഹോസ്പിറ്റലിലും തുടര്‍ന്ന് കണ്ണൂര്‍ മെഡിക്കല്‍ കോളജിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വിളയാങ്കോട് എംജിഎം കോളജിലെ ബിഫാം വിദ്യാര്‍ഥിനിയാണ്. മൃതദേഹം കണ്ണൂര്‍ മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍....
Kerala

വിവാഹ ചടങ്ങില്‍ ഭക്ഷണം കഴിച്ച വധുവിനും വരനും ഉള്‍പ്പടെ 150 ഓളം പേര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു

പാലക്കാട്: ഷൊര്‍ണൂരില്‍ വിവാഹ ചടങ്ങില്‍ ഭക്ഷണം കഴിച്ച വധുവിനും വരനും ഉള്‍പ്പടെ 150 ഓളം പേര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു. ഞായറാഴ്ചയാണ് സംഭവം. വെല്‍കം ഡ്രിങ്കില്‍ നിന്നാണ് ഭക്ഷ്യവിഷബാധയേറ്റതെന്നാണ് നിഗമനം. വിവാഹത്തിന്റെ റിസപ്ഷനില്‍ പങ്കെടുത്ത കോഴിക്കോട്, പാലക്കാട്, എറണാകുളം, തൃശ്ശൂര്‍, ഷൊര്‍ണൂര്‍ എന്നിവിടങ്ങളിലുള്ളവര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. വിവാഹ ചടങ്ങില്‍ ഭക്ഷണം വിതരണം ചെയ്ത വാടാനംകുര്‍ശ്ശിയിലെ കാറ്ററിങ്ങ് സ്ഥാപനത്തില്‍ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയില്‍ സ്ഥാപനത്തിന്റെ അടുക്കള വൃത്തിഹീനമെന്ന് കണ്ടെത്തി....
Kerala

എതിരില്ലാതെ ജോസ് കെ മാണിയും സുനീറും ഹാരിസ് ബീരാനും രാജ്യസഭയിലേക്ക്

സംസ്ഥാനത്ത് രാജ്യസഭാ തിരഞ്ഞെടുപ്പില്‍ ഒഴിവുള്ള മൂന്ന് ഒഴിവുകളിലേക്ക് ഇടതുമുന്നണിയില്‍ നിന്ന് കേരള കോണ്‍ഗ്രസ് എം നേതാവ് ജോസ് കെ മാണി, സിപിഐ നേതാവ് പി പി സുനീര്‍, യുഡിഎഫില്‍ നിന്ന് മുസ്ലിം ലീഗിന്റെ ഹാരിസ് ബീരാന്‍ എന്നിവര്‍ എതിരില്ലാതെ തെരഞ്ഞെടുത്തു. നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള സമയപരിധി ഇന്ന് മൂന്നുമണിക്ക് അവസാനിച്ചിരുന്നു. മറ്റാരും പത്രിക നല്‍കാത്തതിനാല്‍, സമയപരിധി അവസാനിച്ചശേഷം ഇവര്‍ മൂന്നുപേരും എതിരില്ലാതെ വിജയിച്ചതായി പ്രഖ്യാപിക്കുകയായിരുന്നു. രാജ്യസഭയില്‍ കേരളത്തില്‍ നിന്നും ഒമ്പത് എംപിമാരാണുള്ളത്. എല്‍ഡിഎഫില്‍ രാജ്യസഭാ സീറ്റിനായി തര്‍ക്കം ഉടലെടുത്തതോടെ സിപിഎം സ്വന്തം സീറ്റ് ജോസ് കെ മാണിക്ക് വിട്ടുനല്‍കുകയായിരുന്നു. കേരള കോണ്‍ഗ്രസ് എം യുഡിഎഫില്‍ ഘടക കക്ഷി ആയിരുന്നപ്പോള്‍ 2009 മുതല്‍ 2018 വരെ ലോക്‌സഭയിലും 2018 മുതല്‍ 2021 വരെ രാജ്യസഭയിലും അംഗമായിരുന്നു. അംഗത്വം രാജിവച്ച് ഇടതു ...
Kerala

ആളൊഴിഞ്ഞ പറമ്പില്‍ തേങ്ങ പെറുക്കാന്‍ പോയ വൃദ്ധന്‍ ബോംബ് പൊട്ടിത്തെറിച്ച് മരിച്ചു

കണ്ണൂര്‍: തലശ്ശേരി എരഞ്ഞോളിയില്‍ ആളൊഴിഞ്ഞ പറമ്പില്‍ തേങ്ങ പെറുക്കാന്‍ പോയ വൃദ്ധന്‍ ബോംബ് പൊട്ടിത്തെറിച്ച് വയോധികന്‍ മരിച്ചു. എരഞ്ഞോളി സ്വദേശി കുടക്കളത്തെ ആയിനാട്ട് വേലായുധന്‍ (85) ആണ് മരിച്ചത്. വീടിനോട് ചേര്‍ന്നുള്ള ആളൊഴിഞ്ഞ പറമ്പില്‍ തേങ്ങ പെറുക്കാന്‍ എത്തിയപ്പോഴായിരുന്നു ബോംബ് പൊട്ടിത്തെറിച്ചത്. പറമ്പില്‍ നിന്ന് കിട്ടിയ വസ്തു തുറന്ന് നോക്കുന്നതിനിടെ പൊട്ടിത്തെറിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ വേലായുധനെ തലശ്ശേരി സഹകരണ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. എരഞ്ഞോളി ഗ്രാമ പഞ്ചായത്ത് ഓഫീസിനടുത്താണ് സംഭവം നടന്ന വീട്. സ്റ്റീല്‍ ബോബാണ് പൊട്ടിത്തറിച്ചതെന്ന് പൊലീസ് പറയുന്നു....
Kerala

ബ്ലൂടൂത്ത് സ്പീക്കറിനിടയില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച ഒരു കോടി രൂപയുടെ അടുത്ത് സ്വര്‍ണവുമായി മലപ്പുറം സ്വദേശി പിടിയില്‍

കൊച്ചി: നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ബ്ലൂടൂത്ത് സ്പീക്കറിനിടയില്‍ അതിവിദഗ്ധമായി ഘടിപ്പിച്ച് ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച ഒരു കോടി രൂപയുടെ അടുത്ത് സ്വര്‍ണവുമായി മലപ്പുറം സ്വദേശി കസ്റ്റംസിന്റെ പിടിയില്‍. റിയാദില്‍ നിന്നെത്തിയ മലപ്പുറം സ്വദേശി നൗഷാദില്‍ നിന്നാണ് 1.350 കിലോ ഗ്രാം സ്വര്‍ണം കസ്റ്റംസ് പിടികൂടിയത്. വിമാനത്താവളത്തില്‍ ചെക്കൌട്ട് പരിശോധനയ്ക്കിടെ ഇയാളുടെ ബാഗേജ് സ്‌കാനിങ്ങിനിടെ സംശയം തോന്നിയതോടെ നടത്തിയ പരിശോധനയിലാണ് ബാഗിനുള്ളിലെ ബ്ലൂടൂത്ത് സ്പീക്കറിനുള്ളില്‍ സ്വര്‍ണ്ണം കണ്ടെത്തിയത്. രണ്ട് തങ്കക്കട്ടികളാക്കിയാണ് ഇയാള്‍ സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ചത്. സംഭവത്തില്‍ കസ്റ്റംസ് കൊച്ചി യൂണിറ്റ് അന്വേഷണം തുടങ്ങി. നൗഷാദിനെ കസ്റ്റംസ് ചോദ്യം ചെയ്തുവരികയാണ്. എവിടെ നിന്നാണ് സ്വര്‍ണ്ണം ലഭിച്ചത്, ആര്‍ക്ക് വേണ്ടിയാണ് കടത്തിയത് തുടങ്ങിയ കാര്യങ്ങള്‍ പുറത്ത് വരാനുണ്ടെന്നും വിശ...
error: Content is protected !!