Kerala

ആലപ്പുഴയില്‍ റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന കാര്‍ കത്തി ; തീയണച്ചപ്പോള്‍ വാഹനത്തില്‍ കത്തികരിഞ്ഞ നിലയില്‍ മൃതദേഹം
Kerala

ആലപ്പുഴയില്‍ റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന കാര്‍ കത്തി ; തീയണച്ചപ്പോള്‍ വാഹനത്തില്‍ കത്തികരിഞ്ഞ നിലയില്‍ മൃതദേഹം

ആലപ്പുഴ : കുട്ടനാട്ടിലെ തായങ്കരി ബോട്ട് ജെട്ടി റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന കാര്‍ കത്തി യുവാവ് മരിച്ച നിലയില്‍. ഇന്ന് പുലര്‍ച്ചെ നാലരയോടെയാണ് കാര്‍ കത്തുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പെട്ടത്. പിന്നാലെ അഗ്‌നിശമസ സേനയെയും പോലീസിനെയും നാട്ടുകാര്‍ വിവരമറിയിച്ചു. തകഴിയില്‍ നിന്നെത്തിയ അഗ്‌നിശമന സേന തീയണച്ചു കഴിഞ്ഞപ്പോഴാണ് ഉള്ളില്‍ മൃതദേഹം കണ്ടെത്തിയത്. ഡ്രൈവര്‍ സീറ്റിലാണ് കത്തി കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. കാര്‍ പൂര്‍ണമായും കത്തി നശിച്ചിരുന്നു. എടത്വ സ്വദേശി ജയിംസ്‌കുട്ടിയുടേതാണ് കാറെന്ന് കണ്ടെത്തി. തീ പൂര്‍ണമായും അണച്ചപ്പോഴാണ് കാറിനുള്ളില്‍ മൃതദേഹം കണ്ടെത്തിയത്. ആളെ തിരിച്ചറിയാനാകാത്ത വിധം മൃതദേഹം പൂര്‍ണമായി കത്തിക്കരിഞ്ഞ നിലയിലായിരുന്നു.മൃതദേഹം കത്തിക്കരിഞ്ഞ നിലയിലായതിനാല്‍ ആരുടേതാണെന്ന് വ്യക്തമായിട്ടില്ല. കാര്‍ കത്താനിടയായ കാരണത്തെ കുറിച്ചും വ്യക്തതയില്ല. ഫോറന്‍സിക് വിദഗ്ധര്‍ പരിശോധ...
Kerala, Malappuram

റസ്‌ക്യു ഗാര്‍ഡ് നിയമനം: കൂടിക്കാഴ്ച 24 ന് ; കൂടുതല്‍ അറിയാന്‍

മലപ്പുറം : കടല്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനായി ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തില്‍ 2023 ആഗസ്റ്റ് ഒന്നു മുതല്‍ 2024 ജൂണ്‍ 9 വരെയുള്ള കാലയളവിലേക്കായി മലപ്പുറം ജില്ലയില്‍ റസ്‌ക്യൂ ഗാര്‍ഡുകളെ നിയമിക്കുന്നു. ദിവസ വേതനാടിസ്ഥാനത്തിലാണ് നിയമനം. അപേക്ഷകര്‍ രജിസ്റ്റേര്‍ഡ് മത്സ്യത്തൊഴിലാളികളും ഗോവയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വാട്ടര്‍ സ്പോര്‍ട്സില്‍ നിന്നും പരിശീലനം പൂര്‍ത്തീകരിച്ചവരും 20 വയസ്സിന് മുകളില്‍ പ്രായമുളളവരുമായിരിക്കണം. കടല്‍ രക്ഷാപ്രവര്‍ത്തനത്തില്‍ മുന്‍പരിചയമുളളവര്‍ക്ക് മുന്‍ഗണന ലഭിക്കും. താല്‍പര്യമുളളവര്‍ ബയോഡാറ്റ, തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പ്, യോഗ്യത തെളിയിക്കുന്ന രേഖകള്‍ എന്നിവ സഹിതം ജൂലൈ 24 ന് ഉച്ചയ്ക്ക് ഒരു മണിക്ക് പൊന്നാനി ഫിഷറീസ് അസിസ്റ്റന്റ് ഡയറക്റ്ററുടെ കാര്യാലയത്തില്‍ വെച്ച് നടക്കുന്ന കൂടിക്കാഴ്ചയ്ക്ക് ഹാജരാവണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ : 0494 266...
Kerala, Local news, Malappuram, Other

വിലക്കയറ്റം തടയാന്‍ കര്‍ശന നടപടികളുമായി ജില്ലാ ഭരണകൂടം; വിപണിയില്‍ പരിശോധന ശക്തമാക്കും

നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം തടയാന്‍ കര്‍ശന നടപടികളുമായി ജില്ലാ ഭരണകൂടം. കരിഞ്ചന്തയും പൂഴ്ത്തി വെപ്പും തടയാന്‍ നീരീക്ഷണം ശക്തമാക്കും. അമിതവില ഈടാക്കുന്നത് തടയാന്‍ ജില്ലാ, താലൂക്ക്, പഞ്ചായത്ത് തലങ്ങളില്‍ രൂപീകരിച്ച പ്രത്യേക സ്ക്വാഡ് വരും ദിവസങ്ങളില്‍ പൊതുവിപണിയില്‍ പരിശോധന ശക്തമാക്കും. സാധാരണക്കാര്‍ക്ക് ന്യായവിലയ്ക്ക് സാധനങ്ങള്‍ ലഭ്യമാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്നും ഇതിനായി വ്യാപാരികള്‍ സഹകരിക്കണമെന്നും ജില്ലാ കളക്ടര്‍ വി.ആര്‍ പ്രേംകുമാര്‍ അഭ്യര്‍ഥിച്ചു. വിലക്കയറ്റം തടയുന്നതിനുള്ള നടപടികളുടെ ഭാഗമായി ജില്ലാകളക്ടറുടെ അദ്ധ്യക്ഷതയില്‍ വിവിധ വകുപ്പുതല ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്ന് കര്‍മപദ്ധതികള്‍ തയ്യാറാക്കി. താലൂക്ക് തലത്തിൽ രൂപീകരിച്ച പൊതുവിതരണ, റവന്യൂ, ഭക്ഷ്യ സുരക്ഷവകുപ്പ്, പൊലീസ്, ലീഗൽ മെട്രോളജി എന്നീ വകുപ്പുകളിലെ ഉദ്യോഗസ്ഥരടങ്ങുന്ന സ്‌ക്വാഡിന്റെ പ്രവർത്തനം കൂടുതല്‍ ശക്തമാക്കും....
Kerala, Malappuram, Other

27,000 വനിതകള്‍ക്ക് മെന്‍സ്ട്രല്‍ ഹൈജീനിക് കിറ്റ് : ജില്ലാതല വിതരണോദ്ഘാടനം നടന്നു

മലപ്പുറം : സ്ത്രീകളുടെ ആരോഗ്യ സുരക്ഷയ്ക്കും മാലിന്യ നിര്‍മാര്‍ജനത്തിനും മലപ്പുറം ജില്ലാ പഞ്ചായത്ത് നടപ്പാക്കുന്ന മെന്‍സ്ട്രല്‍ ഹൈജീനിക് കിറ്റ് പദ്ധതിയുടെ ജില്ലാതല വിതരണോദ്ഘാടനം മലപ്പുറം റോസ് ലോഞ്ച് ഓഡിറ്റോറിയത്തില്‍ വച്ച് നടന്നു. പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ റഫീഖ ഉദ്ഘാടനം ചെയ്തു. കാലത്തിനൊപ്പം വനിതകളെ നടക്കാന്‍ പ്രാപ്തരാക്കാന്‍ സാധിക്കുന്ന പദ്ധതികളാണ് ജില്ലാ പഞ്ചായത്ത് നടപ്പിലാക്കുന്നതെന്നും രണ്ടാംഘട്ട പദ്ധതി നടപ്പാക്കുന്നതിനായി രണ്ട് കോടി മാറ്റിവച്ചതായും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. 2022-23 വാര്‍ഷിക പദ്ധതിയുടെ ഭാഗമായി 1.5 കോടി രൂപ ചെലവഴിച്ച് കുടുംബശ്രീ ജില്ലാ മിഷനുമായി ചേര്‍ന്ന് 'സെവന്‍ ഡേയ്‌സ്' എന്ന പേരിലാണ് പദ്ധതി നടപ്പാക്കുന്നത്. ആദ്യഘട്ടത്തില്‍ ജില്ലയിലെ 44 ഗ്രാമപഞ്ചായത്തുകളില്‍ നിന്നായി കുടുംബശ്രീ അംഗങ്ങള്‍, ഹരിത കര്‍മസേന അംഗങ്ങള്‍, ആശാ വര്‍ക്കര്‍മാര്‍ എന്നി...
Kerala, Local news, Malappuram

എ ആര്‍ നഗറില്‍ ഡെങ്കി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി

വേങ്ങര : എ ആര്‍ നഗര്‍ പഞ്ചായത്തില്‍ പഞ്ചായത്തിന്റെയും കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും നേതൃത്വത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി. ഒറ്റപ്പെട്ട രീതിയില്‍ ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണ് നടപടി. ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, ആശ പ്രവര്‍ത്തകര്‍, കുടുംബശ്രീ -അങ്കണ വാടി പ്രവര്‍ത്തകര്‍, മറ്റു സന്നദ്ധപ്രവര്‍ത്തകര്‍ എന്നിവരുടെ കൂട്ടായ്മയില്‍ ഫീല്‍ഡ് തല പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നതായും വരും ദിവസങ്ങളില്‍ ഉറവിട നശികരണവും ബോധവല്‍ക്കരണവും എല്ലാ വാര്‍ഡുകള്‍ തലത്തിലും സ്‌കൂള്‍ തലത്തിലും ആസൂത്രണം ചെയ്തതായും ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ടി. മുഹമ്മദ് ഫൈസല്‍ അറിയിച്ചു. ...
Information, Kerala

അക്ഷയ കേന്ദ്രങ്ങള്‍ അമിത നിരക്ക് ഈടാക്കിയാല്‍ പരാതിപ്പെടാം

സംസ്ഥാനസർക്കാരിന്റെ അംഗീകൃത പൊതു ജനസേവന കേന്ദ്രങ്ങളായ അക്ഷയ കേന്ദ്രങ്ങളിലൂടെ ലഭ്യമാകുന്ന സേവനങ്ങൾക്കു സർക്കാർ നിശ്ചയിച്ചിട്ടുള്ള സേവന നിരക്ക് മാത്രമേ നൽകേണ്ടതുള്ളൂവെന്ന് അക്ഷയ ചീഫ് കോര്‍ഡിനേറ്റര്‍ അറിയിച്ചു. സർക്കാർ അംഗീകരിച്ചിട്ടുള്ള സേവനനിരക്ക് പൊതു ജനങ്ങൾക്ക് കാണത്തക്ക വിധത്തിൽ എല്ലാ അക്ഷയകേന്ദ്രങ്ങളിലും പ്രദർശിപ്പിക്കുന്നതിനും , നൽകുന്ന സേവനങ്ങളുടെ നിരക്ക് സംബന്ധിച്ച് രസീത് എല്ലാ ഉപയോക്താക്കൾക്കും നിർബന്ധമായും , നൽകുന്നതിനും അക്ഷയ കേന്ദ്രങ്ങൾക്ക് നിര്‍ദേശം നൽകിയിട്ടുണ്ട്. ഏതെങ്കിലും അക്ഷയ കേന്ദ്രത്തിൽ സേവനനിരക്ക് പ്രദർശിപ്പിച്ചിട്ടില്ലെങ്കിലോ രസീത് ലഭ്യമല്ലെങ്കിലോ പ്രസ്തുത വിവരം പൊതുജനങ്ങൾക്ക് ജില്ലാ ഓഫീസിലോ സംസ്ഥാന സർക്കാരിന്റെ സിറ്റിസൺ കോൾസെന്ററിലോ അറിയിക്കാം. അക്ഷയ കേന്ദ്രങ്ങളിലെ സേവനങ്ങളെ സംബന്ധിച്ച പരാതികൾ അക്ഷയ ജില്ലാ ഓഫീസിലോ സംസ്ഥാന ഓഫീസിലോ സമർപ്പിക്കാവുന്നതാണ്. സേവനങ്ങ...
Education, Information, Job, Kerala

ഉന്നതി മെഗാ ജോബ് ഫെയർ 22ന്

മലപ്പുറം ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഉന്നതി-2023 മെഗാ ജോബ് ഫെയർ ജൂലൈ 22ന് രാവിലെ 10.30 ന് തിരൂർക്കാട് നസ്ര ആർട്‌സ് ആൻഡ് സയൻസ് കോളജിൽ നടക്കും. മഞ്ഞളാംകുഴി അലി എം.എൽ.എ ഉദ്ഘാടനം ചെയ്യും. 40ഓളം കമ്പനികൾ പങ്കെടുക്കുന്ന തൊഴിൽമേളയിൽ ആയിരത്തിലധികം ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ജോബ്‌ഫെയറിൽ പങ്കെടുക്കാനാഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ ബയോഡാറ്റ സഹിതം രാവിലെ 10.30ന് തിരൂർക്കാട് നസ്ര ആർട്‌സ് ആൻഡ് സയൻസ് കോളജിൽ ഹാജരാകണമെന്ന് ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസർ അറിയിച്ചു. മുൻകൂട്ടി രജിസ്റ്റർ ചെയ്യാൻ സാധിക്കാത്ത ഉദ്യോഗാർത്ഥികൾക്ക് സ്‌പോട്ട് രജിസ്‌ട്രേഷൻ സൗകര്യം ഉണ്ടായിരിക്കും. ഫോൺ: 0483 2734737, 8078 428 570. ...
Kerala

മമ്മൂട്ടി മികച്ച നടന്‍, വിന്‍സി അലോഷ്യസ് മികച്ച നടി ; സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

53ാമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളില്‍ മമ്മൂട്ടി മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടു. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത 'നന്‍പകല്‍ നേരത്ത് മയക്കം' സിനിമയിലെ പ്രകടനത്തിനാണ് പുരസ്‌കാരം. 'പുഴു', 'ഭീഷ്മപര്‍വം' തുടങ്ങിയ സിനിമകളിലെ പ്രകടനവും ശ്രദ്ധ നേടിയിരുന്നു. മികച്ച നടിയായി രേഖ എന്ന സിനിമയിലെ പ്രകടനത്തിന് വിന്‍സി അലോഷ്യസ് തിരഞ്ഞെടുക്കപ്പെട്ടു. സംസ്ഥാന പുരസ്‌കാരങ്ങള്‍ മികച്ച ഗ്രന്ഥം- സിനിമയുടെ ഭാവനാദേശങ്ങള്‍ (സി എസ് വെങ്കടേശ്വരന്‍)മികച്ച ലേഖനം- പുനഃസ്ഥാപനം എന്ന നവേന്ദ്രജാലം (സാബു പ്രവദാസ്)സ്ത്രീ, ട്രാന്‍സ്‌ജെന്‍ഡര്‍ പുരസ്‌കാരം- ശ്രുതി ശരണ്യം ( ചിത്രം: ബി 32 മുതല്‍ 44 വരെ)മികച്ച വിഎഫ്എക്‌സ്- അനീഷ് ടി, സുമേഷ് ഗോപാല്‍ (വഴക്ക്)കുട്ടികളുടെ ചിത്രം- പല്ലൊട്ടി: നയന്റീസ് കിഡ്‌സ്. നിര്‍മ്മാണം സാജിദ് യഹിയ, സംവിധാനം ജിതിന്‍ രാജ്നവാഗത സംവിധായകന്‍- ഇലവീഴാപൂഞ്ചിറ (ഷാഹി കബീര്‍)ജനപ്രീതിയും ക...
Kerala, Local news, Malappuram

കക്കാട് പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നത് പൂര്‍ത്തിയാകുന്നു ; കുടിവെള്ള വിതരണം രണ്ട് ആഴ്ച്ചക്കകം പുന:സ്ഥാപിക്കുമെന്ന് കെഎന്‍ആര്‍സി

തിരൂരങ്ങാടി : ദേശീയ പാതയില്‍ കക്കാട് തൂക്കുമരം, ചിനക്കല്‍ ഭാഗങ്ങളിലെ കുടിവെള്ള വിതരണം രണ്ട് ആഴ്ച്ചക്കകം പുന:സ്ഥാപിക്കുമെന്ന് കെ.എന്‍, ആര്‍, സി അറിയിച്ചു, പ്രവൃത്തി നഗരസഭ വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഇഖ്ബാല്‍ കല്ലുങ്ങല്‍, കെ എന്‍ ആര്‍ സി പ്രൊജക്ട് മാനേജര്‍ പഴനി സന്ദര്‍ശിച്ച് വിലയിരുത്തി, പ്രവര്‍ത്തി ഉടന്‍ പൂര്‍ത്തിയാക്കാന്‍ ഇഖ്ബാല്‍ കല്ലുങ്ങല്‍ നിര്‍ദ്ദേശം നല്‍കി. ദേശീയപാതയില്‍ കക്കാട് വാട്ടര്‍ ടാങ്കില്‍ നിന്ന് റോഡ് ക്രോസ് ചെയ്ത് മെയിന്‍പൈപ്പ് ലൈന്‍ സ്ഥാപിക്കുന്ന പ്രവര്‍ത്തി ഒരു ആഴ്ച്ചക്കകം പൂര്‍ത്തിയാകും, നിലവില്‍ കക്കാട് കളത്തില്‍ തൊടു റോഡ് പരിസരം വരെ മെയിന്‍ പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നത് എത്തിയിട്ടുണ്ട്, കക്കാട് ജംഗ്ഷന്‍ മുതല്‍പള്ളി പീടിക വരെ ഒരു മാസം മുമ്പ് മെയിന്‍ ലൈന്‍ സ്ഥാപിച്ചിട്ടുണ്ട്. ഇത് ബന്ധിപ്പിക്കുന്ന ജോലിയാണ് നടന്നു വരുന്നത്. ഇത് ബന്ധിപ്പിക്കുന്നതോടെ ജല വിതര...
Information, Kerala, Tech

നിങ്ങളുടെ ഫോണ്‍ ചൂടാകുന്നുണ്ടോ ? കാരണവും പരിഹാരവുമറിയാം

നിങ്ങളുടെ സ്മാര്‍ട്ട് ഫോണ്‍ ചൂടാകുന്നുണ്ടോ ? അതിനുള്ള കാരണം ചൂടുള്ള കാലാവസ്ഥയിലോ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുമ്പോഴോ, ഫോണ്‍ ചൂടാകുന്നതിന് കാരണമാകും. അതുപോലെ ഫോണ്‍ ചാര്‍ജ് ചെയ്യുന്ന സമയത്തും ഫോണ്‍ ചൂടാകാനുള്ള സാധ്യതയേറെയാണ്. ഒരു ഫാസ്റ്റ് ചാര്‍ജര്‍ ഉപയോഗിക്കുമ്പോഴോ ആവശ്യമുള്ള ആപ്പുകള്‍ ഒരേസമയം ഉപയോഗിച്ചു കൊണ്ട് ചാര്‍ജ് ചെയ്യുമ്പോഴോ ഇത് സംഭവിക്കുന്നു. കൂടാതെ ഫാസ്റ്റ് ചാര്‍ജ്ജിംഗ് പോലെ ഗുണനിലവാരം കുറഞ്ഞ ചാര്‍ജറുകള്‍ ഉപയോഗിക്കുന്നതും ഫോണിന്റെ മോശം വെന്റിലേഷന്‍ അല്ലെങ്കില്‍ നല്ല വായുസഞ്ചാരം ഇല്ലാത്തതോ അല്ലെങ്കില്‍ ചൂട് ഫലപ്രദമായി പുറന്തള്ളാനുള്ള ഫോണിന്റെ കഴിവിനെ തടസ്സപ്പെടുത്തുന്നതോ ആയ കെയ്സ് ഡിസൈന്‍ എന്നിവയും ഫോണ്‍ ചൂടാകാന്‍ കാരണമാകും. കംപ്ലെയിന്റായ ബാറ്ററിയാണ് മറ്റൊരു പ്രശ്‌നക്കാരന്‍. ഗെയിമിംഗ്, വീഡിയോ സ്ട്രീമിംഗ്, വീഡിയോ എഡിറ്റിംഗ്, അല്ലെങ്കില്‍ റിസോഴ്സ്-ഇന്റന്‍സീവ് ആപ്പുകള്‍ പ്രവര്‍ത്തി...
Kerala, Malappuram

വളാഞ്ചേരിയില്‍ നിയന്ത്രണം വിട്ട സ്വകാര്യ ബസ് മറിഞ്ഞ് 15 പേര്‍ക്ക് പരിക്ക്

മലപ്പുറം: വളാഞ്ചേരിയില്‍ നിയന്ത്രണം വിട്ട സ്വകാര്യ ബസ് മറിഞ്ഞ് അപകടം. അപകടത്തില്‍ 15 പേര്‍ക്ക് പരിക്കേറ്റു. വളാഞ്ചേരിയില്‍ നിന്നും പടപ്പറമ്പിലേക്ക് പോകുകയായിരുന്ന ബസ് ആണ് അപകടത്തില്‍പ്പെട്ടത്. വളാഞ്ചേരി പെരിന്തല്‍മണ്ണ റോഡില്‍ സി എച്ച് ഹോസ്പിറ്റലിന് സമീപത്തു വെച്ചായിരുന്നു അപകടം സംഭവിച്ചത്. പരിക്കേറ്റവരില്‍ ഒരാളെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. മറ്റുള്ളവര്‍ക്ക് നിസ്സാര പരിക്കുകളേയുള്ളൂ എന്നാണ് ലഭിക്കുന്ന വിവരം. ...
Kerala, Malappuram

സംശയ രോഗം കുടുംബ വഴക്കിലെത്തി ; കുളി കഴിഞ്ഞ് ബാത്ത് റൂമില്‍ നിന്ന് ഇറങ്ങി വരുകയായിരുന്ന ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തി

മലപ്പുറം: പൊന്നാനിയില്‍ ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തി ഭര്‍ത്താവ്. ജെ എം റോഡ് വാലിപ്പറമ്പില്‍ താമസിക്കുന്ന ആലിങ്ങല്‍ സുലൈഖ ( 36 ) യാണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ച രാത്രി ഒന്‍പതരയോടെയാണ് സംഭവം. കൃത്യം നടത്തിയ ശേഷം ഓടി രക്ഷപ്പെട്ട ഭര്‍ത്താവ് പടിഞ്ഞാറെക്ക സ്വദേശി കോയക്ക് വേണ്ടി പൊലീസ് തിരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്. ംശയരോഗമാണ് ക്രൂരതയ്ക്ക് കാരണമായതെന്ന് ബന്ധുക്കളും നാട്ടുകാരും പറയുന്നു. സംശയ രോഗം കുടുംബ വഴക്കിലെത്തിയതോടെ കുളി കഴിഞ്ഞ് ബാത്ത് റൂമില്‍ നിന്ന് ഇറങ്ങിവരുന്ന സുലൈഖയെ ഭര്‍ത്താവ് നെഞ്ചില്‍ കുത്തുകയും തേങ്ങപൊളിക്കാന്‍ ഉപയോഗിക്കുന്ന ഇരുമ്പുവടി ഉപയോഗിച്ച് തലക്ക് അടിക്കുകയുമായിരുന്നു. സംഭവം കണ്ട കുട്ടികള്‍ നിലവിളിച്ചതോടെയാണ് നാട്ടുകാര്‍ സംഭവം അറിഞ്ഞത്. ഉടന്‍ ഓടിക്കൂടിയ നാട്ടുകാര്‍ പൊന്നാനി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. രണ്ട് ആണ്‍കുട്ടികള്‍ ഉള്‍പ്പെടെ ...
Kerala, Malappuram

തീരമൈത്രി: തൊഴില്‍ സംരംഭങ്ങള്‍ തുടങ്ങുന്നതിന് അപേക്ഷിക്കാം

സംസ്ഥാന ഫിഷറീസ് വകുപ്പിന് കീഴിലുള്ള സൊസൈറ്റി ഫോര്‍ അസിസ്റ്റന്റ്‌സ് ടു ഫിഷര്‍വിമെന്‍ (സാഫ്) മുഖാന്തിരം തീരമൈത്രി പദ്ധതിയുടെ കീഴില്‍ തൊഴില്‍ യൂണിറ്റുകള്‍ തുടങ്ങുന്നതിന് തീരദേശ/ ഉള്‍നാടന്‍ മല്‍സ്യത്തൊഴിലാളി കുടുംബത്തിലെ വനിതകള്‍ അടങ്ങുന്ന ഗ്രൂപ്പുകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. സൂക്ഷ്മ തൊഴില്‍ സംരംഭങ്ങളുടെയും (ഡി.എം.ഇ)/കൂട്ടുത്തരവാദിത്വ സംഘങ്ങളുടെയും (ജെ.എല്‍.ജി) യൂണിറ്റുകള്‍ തുടങ്ങുന്നതിനാണ് അപേക്ഷ ക്ഷണിച്ചത്. ഡി.എം.ഇ യൂണിറ്റുകളിലേക്ക് മല്‍സ്യത്തൊഴിലാളി കുടുംബ രജിസ്റ്ററില്‍ (എഫ്.ഐ.എം.എസ്) അംഗത്വമുളള 20 നും 50 നും ഇടയില്‍ പ്രായമുളള രണ്ടു മുതല്‍ അഞ്ച് വരെ അംഗങ്ങളടങ്ങുന്ന ഗ്രൂപ്പായിട്ടാണ് അപേക്ഷിക്കേണ്ടത്. ജെ.എല്‍.ജി യൂണിറ്റ് തുടങ്ങുന്നതിന് അഞ്ച് പേര്‍ അടങ്ങുന്ന ഗ്രൂപ്പായിട്ടാണ് അപേക്ഷിക്കേണ്ടത്. മല്‍സ്യവിപണനം നടത്തുന്നതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്ന സ്ത്രീകളാണ് ജെ.എല്...
Kerala, Malappuram

‘സേവനം വീട്ടുപടിക്കൽ’: മൃഗാരോഗ്യ ക്യാമ്പുകള്‍ക്ക് തുടക്കമായി

അരീക്കോട് : മൃഗസംരക്ഷണ വകുപ്പ് നടപ്പാക്കുന്ന 'വെറ്ററിനറി സേവനം വീട്ടുപടിക്കൽ' പദ്ധതിയുടെ ഭാഗമായി മലപ്പുറം ജില്ലയിലുടനീളം നടത്തുന്ന മൃഗാരോഗ്യ ക്യാമ്പുകളുടെ ജില്ലാതല ഉദ്ഘാടനം ഊർങ്ങാട്ടിരി പഞ്ചായത്തിലെ ചൂളാട്ടിപ്പാറയിൽ അരീക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റുഖിയ ഷംസു നിർവഹിച്ചു. മലപ്പുറം മൊബൈൽ ഡയഗ്നോസ്റ്റിക് ലാബ്, ക്ലിനിക്കൽ ലാബ്, വെറ്ററിനറി ഡിസ്‌പെൻസറി കല്ലരട്ടിക്കൽ, ചൂളാട്ടിപ്പാറ ക്ഷീര സഹകരണ സംഘം എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ചടങ്ങില്‍ ഊർങ്ങാട്ടിരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി. ജിഷ അധ്യക്ഷത വഹിച്ചു. ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. പി.യു അബ്ദുൽ അസീസ് മുഖ്യപ്രഭാഷണം നടത്തി. ചീഫ് വെറ്ററിനറി ഓഫീസർ ഡോ. കെ. ഷാജി പദ്ധതി വിശദീകരിച്ചു. ഡെപ്യൂട്ടി ഡയറക്ടർ ഡോ. ഹാറൂൺ അബ്ദുൽ റഷീദ് കർഷകർക്ക് ബോധവത്‌രണ ക്ലാസ് നടത്തി. ഡോ. അബ്ദുൽ നാസർ പഞ്ചിളി നേതൃത്വം നൽകിയ ക്യാമ്പിൽ മൃഗാരോഗ്യ പരിശോ...
Kerala, Local news, Malappuram

പെരുവള്ളൂര്‍ ഗവണ്‍മെന്റ് ഹയര്‍ സ്‌കൂളിന് തിലാല്‍ ഗ്രൂപ്പിന്റെ സമഗ്ര കുടിവെള്ള പദ്ധതി സമര്‍പ്പിച്ചു

പെരുവള്ളൂര്‍: പെരുവള്ളൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് 'തിലാല്‍' ഗ്രൂപ്പ് നല്‍കുന്ന സമഗ്ര കുടിവെള്ള പദ്ധതി സമര്‍പ്പിച്ചു. 'തിലാല്‍' ഗ്രൂപ്പ് എം.ഡിയും വ്യവസായ പ്രമുഖനുമായ അബ്ദുസ്സലാം ചൊക്ലി ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ പി.ടി.എ പ്രസിഡന്റ് എ.പി.മുഹമ്മദ് അഷ്‌റഫ് അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റും സ്‌ക്കൂള്‍ എസ്.എം.സി ചെയര്‍മാനുമായ കെ.അബ്ദുല്‍ കലാം മാസ്റ്റര്‍,പഞ്ചായത്ത് വൈസ് പ്രസിഡന്റ് തങ്ക വേണുഗോപാല്‍,പ്രിന്‍സിപ്പാള്‍ എം.പി.ദിനീഷ് കുമാര്‍,വൈസ് പ്രിന്‍സിപ്പാള്‍ എം.ഗീത,സ്റ്റാഫ് സെക്രട്ടറിമാരായ കെ.ദിപുകുമാര്‍,അന്‍വര്‍ ഷമീം, പി.ടി.എ വൈസ് പ്രസിഡന്റ് അഡ്വ.മുജീബു റഹ്‌മാന്‍,മെംബര്‍മാരായ ഷാജി ചുള്ളിയാലപ്പുറായ,പി.സി.ബീരാന്‍ കുട്ടി,എം.ഷൈസി സംബന്ധിച്ചു. ...
Kerala, Local news, Malappuram

ഉമ്മന്‍ചാണ്ടിയെ അധിക്ഷേപിച്ച നടന്‍ വിനായകനെതിരെ യൂത്ത് കോണ്‍ഗ്രസ് തിരൂരങ്ങാടി നിയോജക മണ്ഡലം കമ്മിറ്റി പരാതി നല്‍കി

തിരൂരങ്ങാടി : ഉമ്മന്‍ചാണ്ടിയെ അധിക്ഷേപിച്ച് സമൂഹമാദ്ധ്യമങ്ങളില്‍ വീഡിയോ പ്രചരിപ്പിച്ച നടന്‍ വിനായകനെതിരെ പരാതി. യൂത്ത് കോണ്‍ഗ്രസ് തിരൂരങ്ങാടി നിയോജക മണ്ഡലം കമ്മിറ്റിയാണ് കോട്ടക്കല്‍ പോലീസിന് പരാതി നല്‍കിയത് ഉമ്മന്‍ചാണ്ടിയുടെ മരണത്തെക്കുറിച്ച് അപകീര്‍ത്തി പരവും അസഭ്യവുമായ ഭാഷ ഉപയോഗിച്ചും അല്ലാതെയും സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരണം നടത്തിയെന്നാണ് പരാതി. യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് ബുഷുറുദ്ധീന്‍ തടത്തില്‍ , നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറി ഷഫീഖ് മങ്കട പെരുമണ്ണക്ലാരി മണ്ഡലം യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് അക്ബര്‍ ചെമ്മിളി എന്നിവരാണ് കോട്ടക്കല്‍ പോലീസ് സ്റ്റേഷനില്‍ എത്തി പരാതി തല്‍കിയത്. ഫെയ്‌സ്ബുക് ലൈവിലെത്തിയായിരുന്നു ഉമ്മന്‍ ചാണ്ടിക്കെതിരെ വിനായകന്‍ അധിക്ഷേപ പരാമര്‍ശങ്ങള്‍ നടത്തിയത്. ആരാട ഈ ഉമ്മന്‍ചാണ്ടി … എന്തിനാടാ ഈ മൂന്ന് ദിവസമൊക്കെ കബൂറാക്കല്ലെ. നിര്‍ത്തിയിട്ട് പോ … പത്ര കാര...
Kerala, Malappuram

മലപ്പുറത്ത് പത്ത് വയസുകാരിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ യുവതിക്ക് തടവും പിഴയും

മലപ്പുറം: പത്ത് വയസുകാരിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസില്‍ യുവതിക്ക് 30 വര്‍ഷം കഠിനതടവും മൂന്നു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. മലപ്പുറം ജില്ലയിലെ വഴിക്കടവ് മുണ്ട പുളിയക്കോട് വീട്ടില്‍ മഞ്ജു എന്ന ബിനിതയെയാണ് (36) ശിക്ഷിച്ചത്. മഞ്ചേരി സ്‌പെഷല്‍ പോക്‌സോ കോടതി ജഡ്ജി എ.എം. അഷ്റഫാണ് ശിക്ഷ വിധിച്ചത്. പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിനു 10 വര്‍ഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും പിഴയടച്ചില്ലെങ്കില്‍ മൂന്ന് മാസം തടവും അനുഭവിക്കണം. 2013ല്‍ ആണ് കേസിനാസ്പദമായ സംഭവം. അയല്‍വീട്ടിലെ പെണ്‍കുട്ടി യുവതിയുടെ വീട്ടില്‍ കളിക്കാനായി വന്നപ്പോഴാണ് സംഭവം. യുവതി സ്വന്തം വീട്ടില്‍വെച്ച് നിരവധി തവണ പെണ്‍കുട്ടിയെ പീഡനത്തിന് ഇരയാക്കിയെന്നാണ് പരാതി. വഴിക്കടവ് ഇന്‍സ്പെക്ടര്‍ ആയിരുന്ന മനോജ് പറയട്ടയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇന്‍സ്പെക്ടര്‍ പി.അബ്ദുല്‍ ബഷീറാണ് കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷനുവ...
Kerala

നീതിന്യായ സംവിധാനത്തിന്റെ യശസ്സ് ഉയര്‍ത്തുന്ന ഉത്തരവ് ; മഅദനി തിരുവനന്തപുരത്തെത്തി

തിരുവനന്തപുരം: പിഡിപി ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മഅദനി തിരുവനന്തപുരത്ത് എത്തി. ബെംഗലൂരുവില്‍ നിന്ന് ഉച്ചയോടെ തിരുവന്തപുരം വിമാനത്താവളത്തിലിറങ്ങിയ മഅദനിയെ കുടുംബാംഗങ്ങളും പാര്‍ട്ടി പ്രവര്‍ത്തകരും ചേര്‍ന്ന് സ്വീകരിച്ച് അന്‍വാര്‍ശേരിയിലേക്ക് തിരിച്ചു. കാര്‍ മാര്‍ഗമാണ് അന്‍വാര്‍ശേരിയിലേക്ക് പോയത്. ജാമ്യ വ്യവസ്ഥകളില്‍ സുപ്രീംകോടതി ഇളവ് അനുവദിച്ചതോടെയാണ് മഅദനിക്ക് കേരളത്തിലേക്ക് വരാന്‍ വഴിയൊരുങ്ങിയത്. 15 ദിവസത്തില്‍ ഒരിക്കല്‍ വീടിനടുത്തെ പൊലീസ് സ്റ്റേഷനില്‍ ഹാജരാകണമെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചിട്ടുണ്ട്. നീതിന്യായ സംവിധാനത്തിന്റെ യശസ്സ് ഉയര്‍ത്തുന്ന ഉത്തരവാണ് സുപ്രീംകോടതിയില്‍ നിന്നുണ്ടായതെന്ന് മഅദനി പറഞ്ഞു. അസുഖബാധിതനായ പിതാവിനൊപ്പം ഏതാനും ദിവസങ്ങള്‍ അന്‍വാര്‍ശേരിയില്‍ കഴിഞ്ഞ ശേഷമേ ചികിത്സാ കാര്യങ്ങളില്‍ തീരുമാനം ഉണ്ടാകൂ എന്നാണ് മദനിയോട് അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ...
Kerala, Malappuram

ജിദ്ദയില്‍ കൊണ്ടോട്ടി സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു

റിയാദ്: ഹൃദയാഘാതം മൂലം കൊണ്ടോട്ടി സ്വദേശി ജിദ്ദയില്‍ മരിച്ചു. കൊണ്ടോട്ടി എടവണ്ണപ്പാറ കൊളമ്പലം സ്വദേശി മുഹമ്മദ് മുസ്തഫയാണ് മരിച്ചത്. ജിദ്ദ ഹരാസാത്തില്‍ കുടിവെള്ളം വിതരണ ചെയ്യുന്ന സ്ഥാപനത്തില്‍ ജീവനക്കാരനായിരുന്നു. മൃതദേഹം ജിദ്ദയില്‍ ഖബറടക്കും.
Calicut, Kerala

പൊലീസ് വൈദ്യ പരിശോധനക്കെത്തിച്ചയാള്‍ അക്രമാസക്തനായി ; ആശുപത്രിയിലെ ഡ്രസിങ് റൂം അടിച്ചു തകര്‍ത്തു, പൊലീസുകാര്‍ക്കും സുരക്ഷാ ജീവനക്കാര്‍ക്കും പരിക്ക്

കോഴിക്കോട്: പൊലീസ് വൈദ്യ പരിശോധനക്കെത്തിച്ചയാള്‍ അക്രമാസക്തനായി. ആശുപത്രിയിലെ ഡ്രസിങ് റൂം അടിച്ചു തകര്‍ത്തു. കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ ആണ് പരാക്രമം അരങ്ങേറിയത്. കൈയ്യില്‍ ചില്ലുകഷണവുമായി അക്രമാസക്തനായി നിന്ന ഇയാളെ കീഴ്പ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെ പൊലീസുകാര്‍ക്കും സുരക്ഷാ ജീവനക്കാര്‍ക്കും പരിക്കേറ്റു. പൊലീസുകാരന്റെ കൈയ്യിലെ മുറിവ് ആഴത്തിലുള്ളതാണ്. ഇന്നലെ രാത്രിയോടെ കൊയിലാണ്ടി പൊലീസ് സ്റ്റേഷനിലേക്ക് ഓടിക്കയറി വന്നതായിരുന്നു ഇയാള്‍. ജീന്‍സ് പാന്റും ടീഷര്‍ട്ടുമായിരുന്നു വേഷം. പൊലീസ് സ്റ്റേഷനിലെ ഗ്രില്‍സില്‍ ഇയാള്‍ തലയടിച്ചു പൊട്ടിച്ചിരുന്നു. തുടര്‍ന്ന് മുറിവ് ചികിത്സിക്കാനും പരിശോധനക്കുമായി പൊലീസുകാരാണ് ഇയാളെ ആശുപത്രിയില്‍ എത്തിച്ചത്. മുറിവ് ഡ്രെസ് ചെയ്യുന്നതിനിടെ പ്രതി അക്രമാസക്തനാവുകയായിരുന്നു. ...
Kerala, Local news, Malappuram

തേഞ്ഞിപ്പലത്ത് 7 വയസുകാരിയെ പീഡിപ്പിച്ച പ്രതിക്ക് 20 വര്‍ഷം തടവും പിഴയും

പരപ്പനങ്ങാടി: പട്ടിക ജാതി വിഭാഗത്തില്‍പെട്ട ഏഴ് വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച തേഞ്ഞിപ്പലം സ്വദേശിക്ക് 20 വര്‍ഷം തടവും 25,000 രൂപ പിഴയും. തേഞ്ഞിപ്പലം വാലാശേരി പറമ്പില്‍ ഷാജിയെ (47) ആണ് പരപ്പനങ്ങാടി ഫാസ്റ്റ്ട്രാക്ക് സ്പെഷ്യല്‍ കോടതി ശിക്ഷിച്ചത്. പണം അടച്ചില്ലെങ്കില്‍ ആറ് മാസം കഠിന തടവ് അനുഭവിക്കാനും ജഡ്ജി എ. ഫാത്തിമ ബീവി വിധിച്ചു. 2019 ഫെബ്രുവരി 23നാണ് കേസിനാസ്പദമായ സംഭവം. പ്രതി താമസിച്ചിരുന്ന ക്വാര്‍ട്ടേഴ്സില്‍ വെച്ച് പെണ്‍കുട്ടിയെ പീഡനത്തിന് ഇരയാക്കുകയായിരുന്നു. അന്നത്തെ തേഞ്ഞിപ്പലം എസ്ഐ ബിനു തോമസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഡി വൈഎസ്പി ആയിരുന്ന ജലീല്‍ തോട്ടത്തിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. 18 സാക്ഷികളെ വിസ്തരിച്ചു. 17 രേഖകള്‍ ഹാജരാക്കി. പ്രോസിക്യൂഷന് വേണ്ടി സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ഷമ മാലിക് ഹാജരായി. ...
Kerala, Malappuram, Other

മുഖത്ത് കടിച്ചു, കൃഷ്ണമണിക്ക് ക്ഷതം ; കോട്ടക്കലില്‍ തെരുവുനായ ആക്രമണത്തില്‍ അഞ്ചു വയസ്സുകാരന് ഗുരുതര പരുക്ക്

കോട്ടക്കല്‍: തെരുവുനായ ആക്രമണത്തില്‍ അഞ്ചു വയസ്സുകാരന് ഗുരുതര പരുക്ക്. നായാടിപ്പാറ കരിങ്കപ്പാറ ഫൈസലിന്റെ മകന്‍ ആത്തിഫിനാണ് മുഖത്ത് കടിയേറ്റത്. ഗുരുതര പരിക്കേറ്റ ആത്തിഫിനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വീടിനു സമീപത്തുവച്ചാണ് സംഭവം. കൃഷ്ണമണിക്കു കാര്യമായി ക്ഷതമേറ്റിട്ടുള്ളതിനാല്‍ ശസ്ത്രക്രിയ വേണ്ടിവരുമെന്നാണ് ബന്ധുക്കള്‍ പറയുന്നത്. ചെനക്കല്‍ അല്‍മനാര്‍ സ്‌കൂളിലെ പ്രീ പ്രൈമറി വിദ്യാര്‍ഥിയാണ്. ...
Kerala

സൗരോർജ സാങ്കേതികവിദ്യയിൽ പരിശീലനം

കേരള സർക്കാർ സ്ഥാപനമായ സെന്റർ ഫോർ ഡെവലപ്‌മെൻറ് ഓഫ് ഇമേജിങ് ടെക്‌നോളജി (സി-ഡിറ്റ്), സൗരോർജ സാങ്കേതികവിദ്യയിൽ രണ്ടു ദിവസത്തെ പരിശീലന പരിപാടി നടത്തുന്നു. ജൂലൈ 31, ആഗസ്റ്റ് ഒന്ന് തീയതികളിൽ തിരുവനന്തപുരത്തു വെച്ചാണ് പരിശീലനം. യോഗ്യത, ഫീസ് തുടങ്ങിയ വിശദാംശങ്ങൾ സി-ഡിറ്റ് വെബ്‌സൈറ്റായ www.cdit.org ലഭിക്കും. താത്പര്യമുള്ളവർ ജൂലൈ 25ന് മുമ്പ് ഓൺലൈനായി രജിസ്റ്റർ ചെയ്യണം. ഫോൺ: 9895788233. ...
Kerala

വീടിന് സമീപം മേഞ്ഞു കൊണ്ടിരുന്ന ആടിനെ തെരുവുനായ്ക്കള്‍ കടിച്ചു കൊന്നു

കോഴിക്കോട്: വീടിന് സമീപം മേഞ്ഞു കൊണ്ടിരുന്ന ആടിനെ തെരുവുനായ്ക്കള്‍ കടിച്ചു കൊന്നു. കട്ടിപ്പാറ-പിലാക്കണ്ടിയില്‍ ആണ് സംഭവം. പിലാകണ്ടിയില്‍ ഉസ്മാന്റെ വീടിന് സമീപം മേഞ്ഞു കൊണ്ടിരിക്കുന്ന മൂന്ന് ആടുകളെയാണ് തെരുവുനായ്ക്കള്‍ ആക്രമിച്ചത്. ആക്രമണത്തില്‍ 10 കിലോഗ്രാം തൂക്കമുള്ള ആണ്‍ ആടിനെയാണ് കടിച്ച് കൊന്നത്. ഗര്‍ഭിണികളായ മറ്റു രണ്ട് അടുകള്‍ നായ്ക്കളുടെ കടിയേറ്റ് അവശ നിലയിലാണ്. കട്ടിപ്പാറ ഗ്രാമപഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ പൊതു ജനങ്ങള്‍ക്കും വളര്‍ത്തു മൃഗങ്ങള്‍ക്കും ഭീഷണിയായി തെരുവ് നായ്ക്കളുടെ ശല്യം രൂക്ഷമാണെന്ന് നാട്ടുകാര്‍ പറയുന്നു. ...
Kerala

ഉമ്മന്‍ചാണ്ടിയുടെ സംസ്‌കാരവേളയില്‍ ഔദ്യോഗിക ബഹുമതി വേണ്ടെന്ന് കുടുംബം; വേണമെന്ന് മുഖ്യമന്ത്രി

ഉമ്മന്‍ചാണ്ടിയുടെ സംസ്‌കാരവേളയില്‍ ഔദ്യോഗിക ബഹുമതികള്‍ വേണ്ടെന്ന് കുടുംബം. അന്ത്യകര്‍മ്മങ്ങള്‍ക്ക് ഔദ്യോഗിക ബഹുമതി വേണ്ടെന്ന നിലപാട് ഉമ്മന്‍ചാണ്ടി നേരത്തെ കുടുംബാംഗങ്ങളെ അറിയിച്ചിരുന്നു എന്നാണ് വിവരം. സര്‍ക്കാരിന്റെ ഔദ്യോഗിക ബഹുമതി വേണ്ട എന്നതാണ് അപ്പയുടെ അന്ത്യാഭിലാഷം എന്ന് ഉമ്മന്‍ ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മന്‍ പറഞ്ഞു. ഇക്കാര്യം ജര്‍മനിയില്‍ ചികിത്സയ്ക്ക് പോകും മുന്‍പ് ഭാര്യ മറിയാമ്മ ഉമ്മനെ അറിയിച്ചിരുന്നു. പിതാവിന്റെ അന്ത്യാഭിലാഷമായിരുന്നു അത്. അതു നിറവേറ്റും. ഇതു കത്തായി സര്‍ക്കാരിന് നല്‍കിയെന്നും ചാണ്ടി ഉമ്മന്‍ വ്യക്തമാക്കി. സംസ്‌കാരത്തിന് മതപരമായ ചടങ്ങുകള്‍ മാത്രം മതിയെന്നും ഔദ്യോഗിക ബഹുമതികള്‍ ഒഴിവാക്കണമെന്നും ഉമ്മന്‍ചാണ്ടിയുടെ ഭാര്യ പൊതുഭരണവകുപ്പിനെ രേഖാമൂലം അറിയിച്ചു. അതേസമയം, ഉമ്മന്‍ ചാണ്ടിക്ക് പൂര്‍ണ ഔദ്യോഗിക ബഹുമതി നല്‍കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ മന്ത്രിസഭായ...
Kerala, Malappuram

മലപ്പുറം ദത്തെടുക്കൽ കേന്ദ്രത്തിൽ നിയമനം

സംസ്ഥാന ശിശുക്ഷേമ സമിതിയുടെ കീഴിൽ പ്രവർത്തിക്കുന്ന മലപ്പുറം ദത്തെടുക്കൽ കേന്ദ്രത്തിൽ ഒഴിവുള്ള നഴ്‌സ്, സെക്യൂരിറ്റി കം ഡ്രൈവർ തസ്തികയിലേയ്ക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ബി.എസ്.സി നഴ്‌സിങ്/ജനറൽ നഴ്‌സിങ്/ആക്‌സലറി നഴ്‌സിങ് ആൻഡ് മിഡ് വൈഫ് ഇവയിലൊന്നിൽ അംഗീകൃത സർട്ടിഫിക്കറ്റും ഒരു വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയവുമാണ് നഴ്‌സ് തസ്തികയിലേയ്ക്കുളള യോഗ്യത. എസ്.എസ്.എൽ.സി പാസ്സായ ലൈറ്റ് മോട്ടോർ വാഹന ലൈസൻസ് ഉളളവരെയാണ് സെക്യൂരിറ്റി കം ഡ്രൈവർ തസ്തികയിലേക്ക് പരിഗണിയ്ക്കുക. 45 വയസാണ് രണ്ട് തസ്തികയിലേക്കും പ്രായപരിധി. താത്പര്യമുളള ഉദ്യോഗാർഥികൾ യോഗ്യതാ സർട്ടിഫിക്കറ്റും മറ്റ് ബയോഡാറ്റായും സഹിതം ജൂലൈ 21ന് രാവിലെ പത്തിന് മലപ്പുറം മൈലപ്പുറത്ത് പ്രവർത്തിക്കുന്ന ശിശു ക്ഷേമ സമിതി ദത്തെടുക്കൽ കേന്ദ്രത്തിൽ അഭിമുഖത്തിനായി എത്തണം. ഫോൺ: 0483 27382872, 7736568215. ...
Education, Information, Kerala

തളിര് സ്കോളർഷിപ്പിന് അപേക്ഷിക്കാം

കേരള സർക്കാർ സാംസ്കാരികവകുപ്പിനു കീഴിലുള്ള കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് നടത്തുന്ന തളിര് സ്കോളർഷിപ്പ് 2023ന് ജൂലൈ 31 വരെ അപേക്ഷിക്കാം. തളിരിന്റെ വാർഷിക വരിസംഖ്യയായ 250രൂപ അടച്ച് രജിസ്റ്റർ ചെയ്യുന്ന കുട്ടികൾക്ക് സ്കോളർഷിപ്പ് പരീക്ഷയിൽ പങ്കെടുക്കാം. ഇവർക്ക് 2024 ജനുവരി മുതൽ ഡിസംബർ വരെയുള്ള തളിര് തപാലിൽ അതതു മാസങ്ങളിൽ ലഭ്യമാവുന്നതാണ്. 16 ലക്ഷം രൂപയുടെ സ്കോളർഷിപ്പാണ് സംസ്ഥാനത്തൊട്ടാകെ വിതരണം ചെയ്യുന്നത്. ജൂനിയർ(5,6,7ക്ലാസുകൾ), സീനിയർ(8,9,10ക്ലാസുകൾ) വിഭാഗങ്ങളിലായി ഓരോ ജില്ലയിലും ചുരുങ്ങിയത് 160 പേർക്ക് സ്കോളർഷിപ്പും സർട്ടിഫിക്കറ്റും നൽകും. ജില്ലാ തലത്തിൽ ഓരോ വിഭാഗത്തിലും ആദ്യ 30 സ്ഥാനത്ത് എത്തുന്നവർക്ക് 1000രൂപയും പിന്നീടു വരുന്ന 50 സ്ഥാനക്കാർക്ക് 500രൂപയും സ്കോളർഷിപ്പും സർട്ടിഫിക്കറ്റും ലഭിക്കും. സംസ്ഥാനതലത്തിൽ ഇരു വിഭാഗത്തിലും ആദ്യ മൂന്നു റാങ്കുകാർക്ക് 10000, 5000, 300...
Kerala, Local news, Malappuram

ചേളാരി ഐഒസി ബോട്ട്‌ലിംഗ് പ്ലാന്റിനു മുമ്പില്‍ പ്രതിഷേധവുമായി സംയുക്ത സമര സമിതി ; അനിശ്ചിതകാല പണിമുടക്കിന് ആഹ്വാനം

തിരൂരങ്ങാടി : സേവനവേതന വ്യവസ്ഥകള്‍ പരിഷ്‌കരിക്കുന്നത് അനന്തമായി നീട്ടിക്കൊണ്ടു പോകുന്നതില്‍ പ്രതിഷേധിച്ച് ചേളാരി ഐഒസി ബോട്ട്‌ലിംഗ് പ്ലാന്റിനു മുമ്പില്‍ സംയുക്ത സമര സമിതി പ്രതിഷേധിച്ചു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നിര്യാണത്തില്‍ യോഗം അനുശോപനം രേഖപ്പെടുത്തി. ആഗസ്റ്റ് 20 മുതല്‍ സിഐടിയു, ഐഎന്‍ടിയുസി, ബിഎംഎസ് യുണിയനുകള്‍ ചേര്‍ന്ന സംയുക്ത സമരസമിതി സംസ്ഥാനത്തെ എല്ലാ എല്‍പിജി പ്ലാന്റുകളിലും അനിശ്ചിതകാല പണിമുടക്ക് ആരംഭിക്കും. സിഐടിയു പ്രസിഡണ്ട് അഡ്വ.കെ.ടി.വിനോദ്കുമാര്‍ ഉദ്ഘാടനം ചെയ്തു. ഐഎന്‍ടിയുസി യൂണിയന്‍ പ്രസിഡണ്ട് ഹരിദാസന്‍ സി. കെ. അധ്യക്ഷത വഹിച്ചു. സിഐടിയു സെക്രട്ടറി അജയന്‍ കൊളത്തൂര്‍ ഐഎന്‍ടിയുസി സെക്രട്ടറി അഷ്‌റഫ് ബിഎംഎസ് സെക്ട്ടറി റിജു, പ്രസിഡണ്ട് പ്രദീപ് എന്നിവര്‍ സംസാരിച്ചു. ...
Kerala

കായംകുളത്ത് ഡിവൈഎഫ്‌ഐ നേതാവിനെ കുത്തികൊന്നു ; രണ്ട് പേര്‍ കസ്റ്റഡിയില്‍

കായംകുളത്ത് ഡിവൈഎഫ്‌ഐ മേഖലാ കമ്മിറ്റി അംഗം കുത്തേറ്റു മരിച്ച സംഭവത്തില്‍ രണ്ടുപേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ഡിവൈഎഫ്‌ഐ ദേവികുളങ്ങര മേഖലാ കമ്മിറ്റി അംഗം പുതുപ്പള്ളി വേലശ്ശേരി തറയില്‍ അമ്പാടിയാണ് കൊല്ലപ്പെട്ടത്. ഇന്നലെ വൈകിട്ട് 5.30ന് കൃഷ്ണപുരം മാവിനാല്‍ക്കുറ്റി ജംഗ്ഷന് സമീപം വച്ചായിരുന്നു ഒരു സംഘം ചേര്‍ന്ന് ആക്രമിച്ചത്. സംഘട്ടത്തിനിടെ കഴുത്തില്‍ കുത്തേറ്റ അമ്പാടി രക്തം വാര്‍ന്ന് റോഡില്‍ വീണു. തുടര്‍ന്ന് ഓട്ടോറിക്ഷയില്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഗുണ്ടാ സംഘത്തലവന്‍ ലിജു ഉമ്മന്റെ സംഘത്തില്‍ പെട്ടവരാണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. കൊലപാതകത്തിന് മുന്നോടിയായി ക്രിക്കറ്റ് മൈതാനത്തും സംഘര്‍ഷം ഉണ്ടായിരുന്നു. കൊലപാതക സ്ഥലത്തു നിന്നും ക്രിക്കറ്റ് ബാറ്റും ഹോക്കിസ്റ്റിക്കുമൊക്കെ കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ പ്രതിഷേധി...
Kerala

ഉമ്മന്‍ചാണ്ടിയുടെ വേര്‍പാടോടെ അവസാനിക്കുന്നത് കേരള രാഷ്ട്രീയത്തിലെ ഒരു സുപ്രധാന ഏട് ; പിണറായി വിജയന്‍

തിരുവനന്തപുരം : അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ അനുസ്മിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഉമ്മന്‍ചാണ്ടിയുടെ വേര്‍പാടോടെ അവസാനിക്കുന്നത് കേരള രാഷ്ട്രീയത്തിലെ ഒരു സുപ്രധാന ഏടാണെന്നും ഉമ്മന്‍ചാണ്ടി അവശേഷിപ്പിച്ചു പോകുന്ന സവിശേഷതകള്‍ പലതും കേരളരാഷ്ട്രീയത്തില്‍ കാലത്തെ അതിജീവിച്ചു നിലനില്‍ക്കുമെന്നും മുഖ്യമന്ത്രി അനുസ്മരിച്ചു. മുഖ്യമന്ത്രിയുടെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം കോണ്‍ഗ്രസ് നേതാവും കേരളത്തിന്റെ മുന്‍മുഖ്യമന്ത്രിയുമായ ഉമ്മന്‍ചാണ്ടി വിടവാങ്ങിയിരിക്കുകയാണ്. ഈ വേര്‍പാടോടെ അവസാനിക്കുന്നത് കേരള രാഷ്ട്രീയത്തിലെ ഒരു സുപ്രധാന ഏടാണ്. ഉമ്മന്‍ചാണ്ടി അവശേഷിപ്പിച്ചു പോകുന്ന സവിശേഷതകള്‍ പലതും കേരളരാഷ്ട്രീയത്തില്‍ കാലത്തെ അതിജീവിച്ചു നിലനില്‍ക്കും. ഒരേ മണ്ഡലത്തില്‍ നിന്നുതന്നെ ആവര്‍ത്തിച്ച് തെരഞ്ഞെടുക്കപ്പെട്ടു സഭയിലെത്തുക. അങ്ങനെ നിയമസഭാ ജീവിതത്തില്‍ അഞ്ച് പതിറ്റാണ്ടില...
error: Content is protected !!