തിരൂരങ്ങാടി സ്പോർട്സ് അക്കാദമിയുടെ ഫുട്ബോൾ കോച്ചിംഗ് ക്യാമ്പിന് തുടക്കമായി
തിരൂരങ്ങാടി : തിരൂരങ്ങാടി സ്പോർട്സ് അക്കാദമിയുടെ കീഴിൽ 9 വയസ്സിനും 14 വയസ്സിനും ഇടയിലുള്ള 150 കുട്ടികൾക്കായി ഫുട്ബോൾ കോച്ചിംഗ് ക്യാമ്പിന്റെ ഉദ്ഘാടനം തിരൂരങ്ങാടി തഹസിൽദാർ,പി ഓ സാദിഖ് നിർവഹിച്ചു, ചടങ്ങിൽ കേരള മുൻ സന്തോഷ് ട്രോഫി താരം ആസിഫ് സഹീർ, കുട്ടികൾക്കായുള്ള ജേഴ്സിയുടെ പ്രകാശനം, ആമിയ ഗോൾഡൻ ഡയമണ്ട് മാനേജിംഗ് ഡയറക്ടർ സൽമാന് നൽകിക്കൊണ്ട് നിർവഹിച്ചു. കുട്ടികൾക്കുള്ള സ്പോർട്സ് ക്വിറ്റിന്റെ ഉദ്ഘാടനം ജെംസ് പബ്ലിക് സ്കൂൾ മാനേജിംഗ് ഡയറക്ടർ പി എം അഷ്റഫ് നിർവഹിച്ചു. ക്യാമ്പ് അംഗങ്ങൾക്കുള്ള ഐഡി കാർഡിന്റെ ഉദ്ഘാടനം കാലിക്കറ്റ് യൂണിവേഴ്സിറ്റി കായിക വിഭാഗം മേധാവി ഡോക്ടർ സക്കീർ ഹുസൈൻ നിർവഹിച്ചു.
തുടർന്ന് നടന്ന പരിപാടിയിൽ ഇന്റർ സ്കൂൾ ക്വിസ് മത്സരവും ചിത്രരചനാ മത്സരവും സംഘടിപ്പിച്ചു, ക്വിസ് മത്സരത്തിൽ എടരിക്കോട് പി കെ എം എച്ച് എസ് സ്കൂൾ ടീം വിജയികളായി രണ്ടാം സ്ഥാനം രാജാസ് ഹൈസ്കൂൾ കോട്ടക്കലും, മൂന്നാം ...

