Friday, December 26

Local news

കണ്ണമംഗലം ബി. എച്ച്‌.എം ഐ ടി ഇ ആർട്ട്‌ ഫെസ്റ്റ് ഉദ്ഘാടനത്തിന് എത്തി പ്രമുഖ സിനിമ താരം
Local news

കണ്ണമംഗലം ബി. എച്ച്‌.എം ഐ ടി ഇ ആർട്ട്‌ ഫെസ്റ്റ് ഉദ്ഘാടനത്തിന് എത്തി പ്രമുഖ സിനിമ താരം

വേങ്ങര : കണ്ണമംഗലം ബി. എച്ച്‌.എം ഐ ടി ഇ ആർട്ട്‌ ഫെസ്റ്റ് "മിറാക്കി 2023" എന്ന പേരിൽ സംഘടിപ്പിച്ചു. ചടങ്ങ് സിനിമ താരം മീനാക്ഷി മാധവി ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ കെ.സി സിന്ധു അധ്യക്ഷത വഹിച്ചു. പരിപാടിയിൽ ഗ്രാമപഞ്ചായത്ത് മെമ്പർ തസ്‌ലീന സലാം, മാനേജർ റിയാസ് മാസ്റ്റർ, കോളേജ് യൂണിയൻ ചെയർമാൻ അജ്മൽ മുർഷിദ്, വിഘ്നേഷ് മാസ്റ്റർ, ബിന്ദു ടീച്ചർ, എം.പി.ത്രേസ്യ എന്നിവർ പ്രസംഗിച്ചു. ഫൈൻ ആർട്സ് സെക്രട്ടറി അനഘ നന്ദി പ്രകാശിപ്പിച്ചു . അധ്യാപക വിദ്യാർത്ഥികളുടെ വിവിധയിനം കലാപരിപാടികൾ അരങ്ങേറി....
Local news, Other

നവകേരള സദസില്‍ വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിക്കണമെന്ന നിര്‍ദേശം ; വിശദീകരണവുമായി തിരൂരങ്ങാടി ഡിഇഒ

മലപ്പുറം: നവകേരള സദസില്‍ സ്‌കൂള്‍ കുട്ടികളെ എത്തിക്കണമെന്ന നിര്‍ദേശത്തില്‍ വിശദീകരണവുമായി തിരൂരങ്ങാടി ഡിഇഒ. കുട്ടികളെ നിര്‍ബന്ധമായും പങ്കെടുപ്പിക്കണമെന്നാവശ്യപ്പെട്ടില്ലെന്നും പഠനത്തിന്റെ ഭാഗമായി കുട്ടികളെ പങ്കെടുപ്പിക്കണമെന്നാണ് ആവശ്യപ്പെട്ടതെന്നും ഡിഇഒ പറഞ്ഞു. സാമൂഹ്യ ശാസ്ത്ര ക്ലബ്ബുകളുടെ കീഴില്‍ കുട്ടികളെ കൊണ്ടുപോകാം. അതിന് സ്‌കൂള്‍ ബസ് ഉപയോഗിക്കാം എന്നായിരുന്നു നിര്‍ദേശമെന്നും ഡിഇഒ വിക്രമന്‍ വിശദീകരിച്ചു. നവകേരള സദസിന് ആളെ കൂട്ടാന്‍ സ്‌കൂള്‍ കുട്ടികളെ എത്തിക്കണമെന്ന് വിദ്യാഭ്യാസ വകുപ്പ് നിര്‍ദേശം നല്‍കിയെന്ന വാര്‍ത്ത നേരത്തെ പുറത്ത് വന്നിരുന്നു. ഇന്നലെ 2 മണിക്ക് പരപ്പനങ്ങാടിയിലുള്ള ഡിഇഒ ഓഫീസില്‍ ചേര്‍ന്ന തിരൂരങ്ങാടി ഡിഇഒ വിളിച്ചുചേര്‍ത്ത പ്രധാനാധ്യാപകരുടെ യോഗത്തിലാണ് ഓരോ സ്‌കൂളില്‍ നിന്നും കുറഞ്ഞത് 200 കുട്ടികളെ വീതം എത്തിക്കാന്‍ നിര്‍ദേശം നല്‍കിയത്. അച്ചടക്കമുള്ള കുട്ടികളെ മാത്രം ക...
Local news, Malappuram, Other

നവകേരള സദസ്സിലേക്ക് വിദ്യാർത്ഥികളെ കൊണ്ടുപോകുന്ന സ്കൂൾ അധികാരികളെ തടയും :എം.എസ്.എഫ്

തിരൂരങ്ങാടി : സർക്കാരിന്റെ രാഷ്ട്രീയ മേളയും നവകേരള നാടകവും കാണാൻ ‘അച്ചടക്കമുള്ള’ 200 വീതം വിദ്യാർത്ഥികളെ വിവിധ സ്കൂളുകളിൽ നിന്ന് എത്തിക്കണമെന്ന സർക്കാർ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ കൊണ്ടുപോകുന്ന സ്കൂൾ അധികാരികളെ തടയുമെന്ന് എം.എസ്.എഫ്. നവ കേരള സദസ് തുടക്കത്തിൽ തന്നെ പൊളിഞ്ഞതിന്റെ ഭാഗമായാണ് സർക്കാരിന്റെ വിചിത്ര തീരുമാനം വന്നിരിക്കുന്നത്. വിദ്യാർത്ഥികൾക്ക് ലഭിക്കേണ്ട സ്കോളർഷിപ്പുകളും ഫെലോഷിപ്പുകളും അടക്കം മുടങ്ങിക്കിടക്കുന്ന സാഹചര്യത്തിൽ സർക്കാർ നടത്തുന്ന ധൂർത്ത് കാണാൻ വിദ്യാർത്ഥികളെ ക്ലാസുകൾ മുടക്കി കൊണ്ടുപോകാനുള്ള തീരുമാനം തിരുത്തണമെന്നും എം.എസ്.എഫ് ആവശ്യപ്പെടുന്നു. നവ കേരള സദസ് വിവാദങ്ങളിൽ നിൽക്കെ ആളെ കൂട്ടാനുള്ള സർക്കാർ നിർദേശമായാണ് ഇതിനെ കാണേണ്ടത്. വിദ്യാർത്ഥികളുടെ നിഷേധിക്കപ്പെട്ട അവകാശങ്ങളെ ചോദ്യം ചെയ്ത് കരിങ്കൊടി പ്രതിഷേധം നടത്തിയ എം.എസ്.എഫിന്റെ പ്രവർത്തകരെ പൊലീസ് മൃഗീയമായാണ് നേരിട...
Local news, Other

ബൈക്കിന് കുറുകെ ചാടി, ശബ്ദമുണ്ടാക്കിയപ്പോള്‍ ആളൊഴിഞ്ഞ പ്രദേശത്തേക്ക് പോയി ; താനൂരില്‍ പുലിയെ കണ്ടതായി റിപ്പോര്‍ട്ട്

തിരൂരങ്ങാടി : താനൂരില്‍ പുലിയെ കണ്ടതായി അഭ്യൂഹം. ഇന്നലെ രാത്രി 11 മണിയോടെയാണ് താനൂര്‍ കാരാട് മുനമ്പം പ്രദേശത്ത് വെച്ച് താനൂര്‍ യൂണിറ്റ് ട്രോമോ കെയര്‍ ലീഡര്‍ അബ്ബാസ് പുലിയെ കണ്ടതായി പറയപ്പെടുന്നത്. രാത്രി 11 മണിയോടെ വീട്ടിലേക്ക് മടങ്ങുമ്പോള്‍ പുലി ബൈക്കിന് കുറകെ ചാടുകയും പെട്ടെന്ന് ബ്രയ്ക്ക് പിടിച്ചത് കാരണം ബൈക്ക് മറിയുകയും ശബ്ദമുണ്ടാക്കിയതിനെ തുടര്‍ന്ന് പുലി സമീപത്തെ ആളൊഴിഞ്ഞ പ്രദേശത്തേക്ക് പോകുകയും ചെയ്തു എന്നും അബ്ബാസ് പറയുന്നു. കൈക്കും കാലിനും പരിക്കേറ്റ അദ്ദേഹത്തെ താനൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. അതേസമയം ഇന്നലെ തിരൂര്‍ നഗരസഭയിലെ ആറാം വാര്‍ഡില്‍ തുമരക്കാവ് പുലിയെ കണ്ടെത്തിയതായി അഭ്യൂഹം ഉണ്ടായിരുന്നു, ഇതേത്തുടര്‍ന്ന് നാട്ടുകാര്‍ പരിഭ്രാന്തിയിലായി. ഇന്നലെ രാവിലെ 11.30-ന് പൂക്കയില്‍നിന്ന് കാക്കടവ് പാടത്തിനടുത്ത് പുത്തൂര്‍ മനയ്ക്ക് മുമ്പിലുള്ള റോഡിലൂടെ ഓട്ടോ ഓടിച്ച് താനാളൂര...
Local news, Other

നവകേരള സദസ്സ് ; സ്‌കൂളുകളില്‍ നിന്ന് കുട്ടികളെ എത്തിക്കണം, സ്വന്തം ഉത്തരവാദിത്വത്തില്‍, അലമ്പന്മാര്‍ വേണ്ട ; പ്രധാനധ്യാപകര്‍ക്ക് കര്‍ശന നിര്‍ദേശം

തിരൂരങ്ങാടി : നവകേരള സദസ്സിലേക്ക് ആലെ കൂട്ടാന്‍ സ്‌കൂളുകളില്‍ നിന്ന് വിദ്യാര്‍ത്ഥികളെ എത്തിക്കാന്‍ വിദ്യാഭ്യാസ വകുപ്പിന്റെ കര്‍ശന നിര്‍ദേശം. വേണ്ടി വന്നാല്‍ സ്‌കൂളുകള്‍ക്ക് അവധി നല്‍കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇന്നലെ 2 മണിക്ക് പരപ്പനങ്ങാടിയിലുള്ള ഡിഇഒ ഓഫീസില്‍ ചേര്‍ന്ന തിരൂരങ്ങാടി ഡിഇഒ വിളിച്ചുചേര്‍ത്ത പ്രധാനാധ്യാപകരുടെ യോഗത്തിലാണ് ഓരോ സ്‌കൂളില്‍ നിന്നും കുറഞ്ഞത് 200 കുട്ടികളെ വീതം എത്തിക്കാന്‍ നിര്‍ദേശം നല്‍കിയത്. താനൂര്‍ മണ്ഡലത്തിലെ സ്‌കൂളുകള്‍ 200 കുട്ടികളെ വീതവും തിരൂരങ്ങാടി, വള്ളിക്കുന്ന്, വേങ്ങര മണ്ഡലങ്ങളിലെ സ്‌കൂളുകള്‍ 100 കുട്ടികളെ വീതവും എത്തിക്കണമെന്നാണ് നിര്‍ദേശം. അലമ്പുണ്ടാക്കുന്ന കുട്ടികളെ വിടരുത്, അച്ചടക്കമുള്ള കുട്ടികളെ മാത്രം വിട്ടാല്‍ മതിയെന്നും പ്രത്യേകം നിര്‍ദേശിച്ചിട്ടുണ്ട്. വിദ്യാര്‍ഥികളെ സ്‌കൂളുകളില്‍ നിന്ന് കൊണ്ടുപോകുന്നത് ചില പ്രധാനാധ്യാപകര്‍ ചോദ്യം ചെ...
Local news, Other

തിരൂരങ്ങാടി നഗരസഭയില്‍ കേരഗ്രാമം പദ്ധതി നടപ്പാക്കുന്നു

തിരൂരങ്ങാടി: തിരൂരങ്ങാടി നഗരസഭയില്‍ കേരഗ്രാമം പദ്ധതി നടപ്പാക്കുന്നതിനു നഗരസഭയില്‍ ചേര്‍ന്ന കൗണ്‍സിലര്‍മാരുടെയും കാര്‍ഷിക വികസന സമിതിയംഗങ്ങളുടെയും യോഗം പദ്ധതികള്‍ ആവിഷ്‌കരിച്ചു. നാളികേരം വര്‍ധിപ്പിക്കുന്നതിനു ആവശ്യമായ വളം. കുമ്മായം, തടം തുറക്കല്‍, ഇടവിള കൃഷി. പമ്പ് സെറ്റ്. ജൈവ വള നിര്‍മാണ യൂണിറ്റ്. തെങ്ങുകയറ്റയന്ത്രം. തുടങ്ങിയ വിവിധ പദ്ധതികള്‍ക്ക് 25 ലക്ഷം രൂപയുടെ അനുമതിയിയിട്ടുണ്ട്. ഈ മാസം 30നകം വാര്‍ഡുകളില്‍ യോഗം ചേരും. ഡിസംബര്‍ 15നകം ഉദ്ഘാടനം ചെയ്യും. യോഗത്തില്‍ വികസന കാര്യ ചെയര്‍മാന്‍ ഇഖ്ബാല്‍ കല്ലുങ്ങല്‍ അധ്യക്ഷത വഹിച്ചു. ഡെപ്യുട്ടി ചെയര്‍പേഴ്സണ്‍ സുലൈഖ കാലൊടി ഉദ്ഘാടനം ചെയ്തു. സിപി ഇസ്മായില്‍, സോന രതീഷ്, ഇ.പി ബാവ.സിപി സുഹ്റാബി. കൃഷി അസിസ്റ്റന്റ് ജാഫര്‍ സംസാരിച്ചു. ഡിസമ്പര്‍ 8നകം അപേക്ഷകള്‍ കൃഷിഭവനില്‍ ഏല്‍പ്പിക്കണമെന്ന് കൃഷി ഓഫീസര്‍ പി.എസ് ആരുണി അറിയിച്ചു....
Local news, Other

കൃഷിയെ അടുത്തറിയാന്‍ വയലിലേക്കൊരു ഫീല്‍ഡ് ട്രിപ്പ് നടത്തി കുരുന്നുകള്‍

വേങ്ങര : കൃഷിയെ അടുത്തറിയാന്‍ വയലിലേക്കൊരു ഫീല്‍ഡ് ട്രിപ്പ് നടത്തി കുരുന്നുകള്‍. പുതിയത്തു പുറായ എ.എ.എച്ച്.എം.എല്‍.പി സ്‌ക്കൂളിലെ കുട്ടികളാണ് 'നന്മ വിളയും കൈകള്‍' എന്ന മൂന്നാം ക്ലാസിലെ പാഠ ഭാഗത്തിന്റെ ഭാഗമായി അരീക്കാട് വയലിലേക്ക് ഫീല്‍ഡ് ട്രിപ്പ് നടത്തിയത്. കര്‍ഷകന്‍ സദാനന്ദനുമായി കുട്ടികള്‍ നടത്തിയ അഭിമുഖത്തിലൂടെ കൃഷി സംബന്ധമായ സംശയ നിവാരണം നടത്തി. പ്രധാനാധ്യാപകന്‍ കെ.അബ്ദുല്‍ മജീദ്, പി.ടി.എ.പ്രസിഡന്റ് എ.പി.മജീദ്, അധ്യാപകരായ എം.പി.അബ്ദുല്‍ അസീസ്, വി.പി.വിപിന്‍, ഷക്കീല തസ്‌നി, ദില്‍നഹസ്സന്‍,അഹമ്മദ് നാജി എന്നിവര്‍ നേതൃത്വം നല്‍കി...
Accident, Local news, Other

പരപ്പനങ്ങാടിയിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്ന് വീണ് യുവാവിന് ഗുരുതര പരിക്ക്

പരപ്പനങ്ങാടി ചിറമഗലം റയിൽവേ ഗേറ്റിനു സമീപം ഓടികൊണ്ടിരുന്ന ട്രെയിനിൽ നിന്ന് വീണു യുവാവിന് ഗുരുതര പരിക്ക്. ഇന്ന് വൈകുന്നേരം 5മണിയോടെ യാണ് അപകടം നടന്നത്. യുവാവിനെ തിരൂരങ്ങാടി താലൂക്ക് ഹോസ്പിറ്റലിൽ എത്തിക്കുകയും വിദഗ്ധ ചികിത്സക്കായി കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് റഫർ ചെയ്ത ആളെ തിരിച്ചറിയുന്നവർ തിരൂരങ്ങാടി താലൂക്ക്ഹോസ്പിറ്റലുമായോ കോഴിക്കോട് മെഡിക്കൽ കോളേജ് കഷ്വലിറ്റിയുമായോ ബന്ധപ്പെടുക...
Local news, Other

മാലിന്യമുക്ത നവകേരളം വേങ്ങര ബ്ലോക്ക് പഞ്ചായത്ത് ക്യാമ്പയിന്‍ സെക്രട്ടറിയേറ്റ് യോഗം സംഘടിപ്പിച്ചു

വേങ്ങര : മാലിന്യമുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി വേങ്ങര ബ്ലോക്ക് തല മാലിന്യ മുക്ത ക്യാമ്പയിന്‍ സെക്രട്ടറിയേറ്റ് യോഗം പ്രസിഡണ്ട് മണ്ണില്‍ ബെന്‍സീര്‍ ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. വിദ്യാര്‍ത്ഥികള്‍ക്കിടയില്‍മാലിന്യ സംസ്‌കരണം ശുചിത്വ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നതിനായി ഹരിത സഭകള്‍ സംഘടിപ്പിച്ച ഗ്രാമപഞ്ചായത്തുകളെ യോഗം അഭിനന്ദിച്ചു. എല്ലാ ഗ്രാമപഞ്ചായത്തുകളിലും ജനകീയ ഹരിത ഓഡിറ്റും ശുചിത്വ സഭകളും ക്യാമ്പയിന്റെ ഭാഗമായി നടത്താനും ഹരിത കര്‍മ്മ സേനയുടെ പ്രവര്‍ത്തനങ്ങളെകുറിച്ച് പൊതുജനങ്ങളില്‍ അവബോധം സൃഷ്ടിക്കുന്നതിനായി ബോധവല്‍ക്കരണ പരിപാടികള്‍ നടത്താനും തീരുമാനിച്ചു. വൈസ് പ്രസിഡണ്ട് പുളിക്കല്‍ അബൂബക്കര്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സുഹിജാബി , ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ കെ. ലിയാഖത്ത് അലി (എ.ആര്‍ നഗര്‍ ), യുഎം ഹംസ, (കണ്ണമംഗലം) അംജദ ജാസ്മിന...
Local news, Other

ദേശീയപാത നിര്‍മാണത്തില്‍ മൂന്നിയൂരിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം ; കലക്ടറെ അഭിനന്ദിച്ച് എംഎല്‍എ, അഴുക്കുചാല്‍ പ്രശ്നം പൂര്‍ണമായും പരിഹരിക്കപ്പെടുമെന്ന് എന്‍എച്ച് അധികൃതര്‍

ദേശീയപാത നിര്‍മാണപ്രവര്‍ത്തനങ്ങളുടെ ഭാഗമായി മൂന്നിയൂര്‍ പഞ്ചായത്തിലെ മുപ്പതോളം വീടുകളിലേക്കുള്ള വഴി നഷ്ടപ്പെട്ടുവെന്ന പരാതിയില്‍ പരിഹാരം കണ്ട ജില്ലാ കലക്ടര്‍ വി.ആര്‍ വിനോദിനെ അഭിനന്ദിച്ച് പി. അബ്ദുള്‍ ഹമീദ് എം.എല്‍.എ. ജില്ലാ വികസനസമിതി യോഗത്തില്‍ വച്ചാണ് എംഎല്‍എ കലക്ടറെ അഭിനന്ദിച്ചത്. പ്രശ്നം ശ്രദ്ധയില്‍പ്പെട്ടയുടന്‍ കലക്ടര്‍ സ്ഥലം സന്ദര്‍ശിച്ചു. കൂടുതല്‍ സ്ഥലം കണ്ടെത്തി പ്രദേശവാസികളുടെ വഴിപ്രശ്നം പരിഹരിക്കുകയായിരുന്നു ജില്ലാ ഭരണകൂടം. ദേശീയപാതയുടെ പണിപൂര്‍ത്തിയാവുന്നതോടെ അഴുക്കുചാല്‍ പ്രശ്നം പൂര്‍ണമായും പരിഹരിക്കപ്പെടുമെന്ന് ദേശീയപാത അതോറിറ്റി ലെയ്സണിങ് ഓഫീസര്‍ പി.പി.എം അഷ്റഫ് യോഗത്തില്‍ അറിയിച്ചു. വയലുകളില്‍ നിന്ന് വെള്ളം ഒഴിഞ്ഞുപോകാന്‍ സംവിധാനങ്ങള്‍ ഒരുക്കുമെന്നും കര്‍ഷകരുടെ ആശങ്കകള്‍ പരിഹരിക്കുമെന്നും അദ്ദേഹം കെ.പി.എ മജീദ് എം.എല്‍.എയുടെ ചോദ്യത്തിന് മറുപടിയായി യോഗത്തില്‍ വിശദീകരിച്ചു....
Local news, Other

വള്ളിക്കുന്നില്‍ വയോധികനെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി

വള്ളിക്കുന്ന് കുന്നപ്പള്ളി ഓവുപാലത്തിനു സമീപം വയോധികനെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. വള്ളിക്കുന്ന് റെയില്‍വേ സ്റ്റേഷന് കിഴക്കു വശം താമസിക്കുന്ന വലിയ പറമ്പില്‍ കമ്മുക്കുട്ടി (67)യെയാണ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹം താലൂക്ക് ആശുപത്രിയില്‍
Local news, Other

സ്വകാര്യ വാഹനങ്ങളിൽ സിസിടിവി ക്യാമറ : ഹൈക്കോടതി വിധി നിരാശാജനകമാണെന്ന് മാപ്സ്

തിരൂരങ്ങാടി : സ്വകാര്യ വാഹനങ്ങളിൽ സിസിടിവി ക്യാമറ സ്ഥാപിക്കണമെന്ന് സർക്കാർ തീരുമാനം ഹൈക്കോടതി സ്റ്റേ ചെയ്ത വിധി നിരാശാജനകമാണെന്ന് മലപ്പുറം ജില്ല വാഹന അപകടനിവാരണ സമിതി മാപ്സ് ജനറൽ സെക്രട്ടറി അബ്ദുൽ റഹീം പൂക്കത്ത് പറഞ്ഞു വാഹനാപകടങ്ങൾ കുറക്കുന്നതിനായി വലിയ വാഹനങ്ങളിൽ ഡാഷ് ക്യാമറ സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മലപ്പുറം ജില്ലാ വാഹന അപകടനിവാരണ സമിതി 2021 ൽ ട്രാൻസ്പോർട്ട് മിനിസ്റ്റർ , ട്രാൻസ്പോർട്ട് കമ്മീഷണർ എന്നിവർക്ക് നിവേദനവും സമർപ്പിച്ചിരുന്നു ആയതിന്റെ അടിസ്ഥാനത്തിൽ കേരള റോഡ് സേഫ്റ്റി അതോറിറ്റി (കെ ആർ സി എ ) കേരള സർക്കാറിന് വലിയ വാഹനങ്ങളിൽ-ക്യാമറ വെക്കുന്നതിനു വേണ്ടിയുള്ള പ്രൊപ്പോസലും നൽകിയിരുന്നു തുടർ നടപടി എന്നോണം വന്ന ക്യാമറ സ്ഥാപിക്കൽ റോഡിലെ വാഹനാപകടങ്ങൾക്ക് അറുതി വരുത്താൻ പരിധി വരെയെങ്കിലും സഹായകമാവും എന്ന് വിവിധ ഏജൻസികളുടെ പടന സഹായത്തോടെ തയ്യാറാക്കി നിർദേശിച്ച വിധി താൽക്കാലികമായി ...
Local news, Other

നവകേരള സദസ്സിനു ഫണ്ട് അനുവദിക്കില്ല ; തിരൂരങ്ങാടി നഗരസഭ ചെയര്‍മാന്‍

തിരൂരങ്ങാടി: നവകേരള സദസ്സിനു ഫണ്ട് അനുവദിക്കില്ലെന്ന് തിരൂരങ്ങാടി നഗരസഭ ചെയര്‍മാന്‍ കെപി മുഹമ്മദ് കുട്ടി. ക്ഷേമ പെന്‍ഷന്‍, ലൈഫ് ഉള്‍പ്പെടെ പാവപ്പെട്ടവരുടെ വിവിധ ആവശ്യങ്ങള്‍ക്ക് സര്‍ക്കാര്‍ പണം അനുവദിക്കാതിരിക്കെ ധൂര്‍ത്തിന്റെ മേളയായി നടത്തുന്ന സര്‍ക്കാറിന്റെ നവകേരള സദസ്സിനു ഫണ്ട് അനുവദിക്കാനാകില്ലെന്ന് അദ്ദേഹം അറിയിച്ചു. സര്‍ക്കാറിന്റെ മുന്നില്‍ ഒട്ടേറെ ആവശ്യങ്ങള്‍ ഉന്നയിച്ചിരിക്കെ അതിനൊന്നും പരിഹാരം കാണാതെയാണ് നവകേരള സദസ്സ് ഫണ്ട് മേളയായി നടത്തുന്നതെന്നും ചെയര്‍മാന്‍ പറഞ്ഞു....
Local news, Malappuram, Other

മലപ്പുറത്ത് നിരവധി മയക്കുമരുന്ന് കേസുകളില്‍ പ്രതിയായ കുപ്രസിദ്ധ കുറ്റവാളിയെ കാപ്പ നിയമപ്രകാരം അറസ്റ്റ് ചെയ്തു

മലപ്പുറം : നിരവധി മയക്കുമരുന്ന് കേസുകളില്‍ പ്രതിയായ കുപ്രസിദ്ധ കുറ്റവാളിയെ കാപ്പ നിയമപ്രകാരം അറസ്റ്റ് ചെയ്തു. മഞ്ചേരി പുല്‍പ്പറ്റ സ്വദേശി ഒറ്റക്കണ്ടത്തില്‍ പീടിയേക്കല്‍ വീട്ടില്‍ ഷംസുദ്ദീനെയാണ് അറസ്റ്റ് ചെയ്തത്. മലപ്പുറം ജില്ലാ പോലിസ് മേധാവി എസ്. സുജിത്ത് ദാസ്. ഐപിഎസിന്റെ സ്‌പെഷ്യല്‍ റിപ്പോര്‍ട്ട് പ്രകാരം മലപ്പുറം ജില്ലാ കളക്ടര്‍ വി.ആര്‍. വിനോദ് ഐപിഎസ് ആണ് ഉത്തരവിറക്കിയത്. വണ്ടൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ വെച്ച് കഞ്ചാവുമായി പോലീസിന്റെ പിടിയിലായ ഇയാള്‍ മൂന്ന് മാസം മുമ്പാണ് ജയിലില്‍ നിന്നും ഇറങ്ങിയത്. മഞ്ചേരി, എടവണ്ണ, കരുവാരകുണ്ട്, വണ്ടൂര്‍, കാളികാവ്, നിലമ്പൂര്‍ എന്നീ പോലീസ് സ്റ്റേഷനുകളിലായി നിരവധി മയക്കുമരുന്ന് കേസ്സുകളില്‍ പ്രതിയായ ഷംസുദ്ദീന്‍ ജില്ലയിലെ മയക്കുമരുന്ന് വിതരണക്കാരില്‍ പ്രധാനിയാണ്. സ്‌കൂള്‍ കുട്ടികള്‍ക്കടക്കം മയക്കുമരുന്ന് വില്‍പ്പന നടത്തിയതിന് ഇയാളുടെ പേരില്‍ കേസുകള്‍...
Local news, Malappuram, Other

പാര്‍ട്ടിയെ വഞ്ചിച്ച യൂദാസ് ; പി അബ്ദുല്‍ ഹമീദ് എംഎല്‍എക്കെതിരെ പോസ്റ്റര്‍

മലപ്പുറം: കേരള ബാങ്ക് ഭരണസമിതിയില്‍ അംഗമായ മുസ്ലിം ലീഗ് എംഎല്‍എ പി.അബ്ദുല്‍ ഹമീദിനെതിരെ മലപ്പുറത്ത് പോസ്റ്റര്‍. പാര്‍ട്ടിയെയും പാര്‍ട്ടി അണികളെയും വഞ്ചിച്ച യൂദാസ് എന്ന് ആക്ഷേപിച്ചാണ് പോസ്റ്റര്‍. എംഎല്‍എ പാര്‍ട്ടിയെ വഞ്ചിച്ചു. പാര്‍ട്ടിയില്‍ നിന്നും പുറത്താക്കണമെന്നും പോസ്റ്ററില്‍ പറയുന്നു. അബ്ദുല്‍ ഹമീദിനെ കേരള ബാങ്ക് ഭരണസമിതി അംഗമായി നാമനിര്‍ദേശം ചെയ്തതിനു പിന്നാലെയാണ് പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്. മുസ്ലീം ലീഗ് ജില്ലാ കമ്മിറ്റി ഓഫീസിന് മുന്നിലടക്കമാണ് പേര് വയ്ക്കാത്ത പോസ്റ്റര്‍ പതിപ്പിച്ചിരിക്കുന്നത്. അതേസമയം, ലീഗ് ഓഫീസിന് മുന്നില്‍ പതിപ്പിച്ച പോസ്റ്റര്‍ ഓഫീസ് സ്റ്റാഫ് കീറിമാറ്റുകയായിരുന്നു. വള്ളിക്കുന്ന് എംഎല്‍എയും മുസ്ലിം ലീഗ് മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറിയുമായ പി.അബ്ദുല്‍ ഹമീദിനു ഭരണസമിതിയില്‍ ചേരാന്‍ ലീഗ് സംസ്ഥാന നേതൃത്വം അനുമതി നല്‍കിയിരുന്നു. ലീഗുമായുള്ള ബന്ധം മെച്ചപ്പെടുത്ത...
Local news, Other

മഅദ്നിയുടെ മുദ്രവാഖ്യം പുലരണം : പിഡിപി

തിരുരങ്ങാടി : ഇന്ത്യൻ ജനതക്കിടയിൽ ജാതീയ വേർതിരിവുകൾ രൂപപ്പെടുത്തി ഒരുമനസ്സായി നിലകൊണ്ടവർക്കിടയിൽ കരിനിഴൽ വീഴ്ത്തിയ ഭരണകൂടമാണ് മോദി സർക്കാർ എന്ന് പിഡിപി സീനിയർ വൈസ് ചെയർമാൻ സ്വാമി വർക്കല രാജ്. ഫാസിസ്റ്റ് ഭരണകൂടത്തിന്റെ വേട്ടയാടലുകൾക്ക് വിരാമം കുറിക്കണമെങ്കിൽ അബ്ദുൽ നാസർ മഅദ്നീ മുപ്പത് വർഷം മുൻപ് കേരളത്തോട് പറഞ്ഞ ദളിത്‌ പിന്നോക്ക ന്യൂനപക്ഷ ഐക്യം പുലരണമെന്നും അദ്ദേഹം കുട്ടിചേർത്തു. കോട്ടക്കലിൽ ഡിസംബർ 9 10 11 തീയതികളിൽ നടക്കുന്ന പിഡിപി 10 ആം സംസ്ഥാന സമ്മേളനത്തിന്റെ പ്രചരണാർത്ഥം പിഡിപി തിരുരങ്ങാടി മുൻസിപ്പൽ കമ്മറ്റി സംഘടിപ്പിച്ച ജനറൽ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം മുൻസിപ്പൽ പ്രസിഡന്റ് യാസിൻ തിരുരങ്ങാടിയുടെ അധ്യക്ഷതയിൽ നടന്ന കൺവെൻഷനിൽ സംസ്ഥാന സെക്രട്ടറി കമ് ഇബ്രാഹിം തിരുരങ്ങാടി സംസ്ഥാന കമ്മറ്റി അംഗം സകീർ പരപ്പനങ്ങാടി ജില്ല പ്രസിഡന്റ് സലാം മുന്നിയൂർ ജില്ലാ കൗൺസിൽ അംഗം ജ...
Local news, Other

കുന്നുംപുറം ടൗൺ കോൺഗ്രസ്സ് കമ്മിറ്റി ഓഫീസ് വി എസ് ജോയ് ഉദ്ഘാടനം ചെയ്തു

തിരൂരങ്ങാടി : കുന്നുംപുറം ടൗൺ കോൺഗ്രസ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം കുന്നുംപുറം ടൗണിൽ ഡിസിസി പ്രസിഡൻ്റ് വി എസ് ജോയ് ഉദ്ഘാടനം ചെയ്തു. ടൗൺ കോൺഗ്രസ് കമ്മിറ്റി പ്രസിഡൻ്റ് കരീക്കൻ സൈതു ഹാജി അധ്യക്ഷത വഹിച്ചു. കെ പി സി സി സെക്രട്ടറി കെ.പി അബ്ദുൽ മജീദ് മുഖ്യ പ്രഭാഷണം നടത്തി. മണ്ഡലം പ്രസിഡൻ്റ് ഹംസ തെങ്ങിലാൻ, കെ.സി അബ്ദുറഹിമാൻ, കൊളക്കാട്ടിൽ ഇബ്രാഹിം കുട്ടി,കരീം കാബ്രൻ,പി കെ സിദ്ധീഖ്, അരീക്കാട്ട് കുഞ്ഞിപ്പ,പി പി ആലിപ്പു,പി കെ മൂസ ഹാജി, കെ.പി മൊയ്ദീൻ കുട്ടി, പി സി ഹുസൈൻ ഹാജി, മുസ്തഫ പുള്ളിശ്ശേരി, സക്കീർ അലിക്കണ്ണേത്ത്, അസീസ് കാബ്രൻ, സുലൈഖ മജീദ്,പി കെ ബാവ,തങ്ങൾ ബാവ,എന്നിവർ സംസാരിച്ചു. നിയുകത യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡൻ്റ് പി കെ ഫിർദൗസ്, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് നിയാസ് പിസി എന്നിവരെയും ,മുതിർന്ന കോൺഗ്രസ് കാരണവൻമാരെ ചടങ്ങിൽ ആദരിച്ചു. മണ്ഡലം ഭാരവാഹികൾ വാർഡ് മെമ്പർമാർ പോഷക സംഘടനാ നേതാക...
Local news, Other

മഹിളാ കോൺഗ്രസ്സ് വേങ്ങര ബ്ലോക്ക് കൺവെൻഷൻ സംഘടിപ്പിച്ചു

വേങ്ങര : മഹിളാ കോൺഗ്രസ് വേങ്ങര ബ്ലോക്ക് തല കൺവെൻഷൻ കുന്നുംപുറം ടൗൺ കമ്മിറ്റി ഓഫീസിൽ സംഘടിപ്പിച്ചു. മഹിളാ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് സുബൈദ കൂരിയാട് അധ്യക്ഷത വഹിച്ചു. മഹിളാ കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി സുലൈഖ മജീദ്. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് മാരായ ഹംസ തെങ്ങിലാൻ.പി കെ സിദ്ധീഖ്. മഹിളാ കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റ് ശ്രീ ജ സുനിൽ. ഭാരവാഹികളായിട്ടുള്ള റാബിയ സജ്ന അൻവർ. കനകലത, മിസ്രിയ്യ വെട്ടം,വിബിന അഖിലേഷ്. ബേബി, എന്നിവർ സംസാരിച്ചു. മറ്റു ബ്ലോക്ക് ഭാരവാഹികളും സംബന്ധിച്ചു. നവമ്പർ 29 ന് എറണാകുളത്ത് രാഹുൽ ഗാന്ധി സംബന്ധിക്കുന്ന മഹിളാ കോൺഗ്രസ് സംസ്ഥാന കൺവെൻഷൻ വൻ വിജയമാക്കാനും കൺവെൻഷൻ തീരു മാനിച്ചു. പരിപാടിയിൽ ഉദ്ത്സാഹ് കൂപ്പൺ വിതരണോൽഘാടനവും നടത്തി.ഹസീന തെയ്യിൽ സ്വാഗതവും മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഷൈലജ പുനത്തിൽ നന്ദിയും പറഞ്ഞു....
Local news

വാർഡിനോട് അവഗണനയെന്ന്; പ്രതിപക്ഷ അംഗം പഞ്ചായത്ത് ഓഫീസിനു മുമ്പിൽ കുത്തിയിരിപ്പ് നടത്തി

നന്നമ്പ്ര: പഞ്ചായത്ത് പതിനഞ്ചാം വാർഡിനോടുള്ള യുഡിഎഫ് ഭരണസമിതിയുടെ അവഗണനയിലും, പഞ്ചായത്ത് ഭരണസമിതിയുടെ ഭരണ സ്തംഭനത്തിനുമെതിരെ പ്രതിപക്ഷ അംഗത്തിന്റെ പ്രതിഷേധം. ചൊവ്വാഴ്ച നടന്ന ഭരണസമിതി യോഗത്തിൽ നിന്നും ഇറങ്ങിപ്പോയാണ് സിപിഎം അംഗം പി പി ഷാഹുൽ ഹമീദ് പ്രതിഷേധിച്ചത്. തുടർന്ന് പഞ്ചായത്ത് ഓഫീസിന് മുന്നിൽ കുത്തിയിരിപ്പ് സമരം നടത്തി.നന്നമ്പ്ര പഞ്ചായത്തിലെ പകുതിയിലേറെ അങ്കണവാടികൾക്കും സ്വന്തമായി ഭൂമിയോ കെട്ടിടമോ ഒരുക്കാൻ ഭരണ സമിതിക്ക് കഴിഞ്ഞിട്ടില്ലെന്നും, പതിനഞ്ചാം വാർഡിലെ അങ്കണവാടിക്കായി മൂന്ന് സെന്റ് ഭൂമി ഏറ്റെടുത്ത് നൽകിയിട്ടും അതിന് മതിയായ ഫണ്ടനുവദിക്കാൻ ഭരണസമിതി തയ്യാറായില്ലെന്നും പി ഷാഹുൽ ഹമീദ് പറഞ്ഞു. അങ്കണവാടികൾക്ക് കെട്ടിടം നിർമിക്കാൻ ഫണ്ട് നിലനിൽക്കെ വകമാറ്റി ചെലവഴിക്കുകയാണ് ഭരണ സമിതി ചെയ്യുന്നതെന്ന് പി പി ഷാഹുൽ ഹമീദ് ആരോപിച്ചു.14, 17 , 18 വാർഡിലെ കുട്ടികൾക്ക് കൂടി ഉപകരപ്പെടുന്നതാണ് ഈ അംഗണ...
Local news, Other

വൈദ്യുതി മുടങ്ങും

എടരിക്കോട് 110 കെ.വി സബ്‌സ്റ്റേഷനിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ നവംബർ 17 രാവിലെ ഒമ്പത് മുതൽ വൈകീട്ട് അഞ്ച് വരെ എടരിക്കോട് സബ്സ്റ്റേഷനിൽ നിന്നുള്ള 33 കെ.വി കൂരിയാട് ഫീഡറിൽ വൈദ്യുതി വിതരണം മുടങ്ങുമെന്ന് കെ.എസ്.ഇ.ബി അധികൃതർ അറിയിച്ചു.
Local news, Other

വൈദ്യുതി നിരക്ക് വര്‍ദ്ധനവ് ; തിരൂരങ്ങാടി ,എടരിക്കോട് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മറ്റികളുടെ ആഭിമുഖ്യത്തില്‍ മാര്‍ച്ച് നടത്തി

തിരൂരങ്ങാടി: വൈദ്യുതി ചാർജ് വർദ്ധനവ് പിൻവലിക്കുക സർക്കാർ കൊള്ള അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് തിരൂരങ്ങാടി ,എടരിക്കോട് ബ്ലോക്ക് കോൺഗ്രസ് കമ്മറ്റികളുടെ ആഭിമുഖ്യത്തിൽ തിരൂരങ്ങാടി കെഎസ്ഇബി ഓഫീസിലേക്ക് മാർച്ച് നടത്തി. കെപിസിസി സെക്രട്ടറി കെ പി അബ്ദുൽ മജീദ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡണ്ട് മോഹനൻ വെന്നിയൂർ അധ്യക്ഷത വഹിച്ചു. എടരിക്കോട് ബ്ലോക്ക് കമ്മിറ്റി പ്രസിഡൻറ് ഖാദർ പന്തക്കൻ സ്വാഗതവും കല്ലുപറമ്പൻ മജീദ് ഹാജി നന്ദി പറഞ്ഞു. പ്രവാസി കോൺഗ്രസ് ജില്ലാ പ്രസിഡന്റ് കുഞ്ഞുഹാജി, സുധീഷ് എടരിക്കോട്, മണ്ഡലം കോൺഗ്രസ് പ്രസിഡന്റുമാരയ വി.പി ഖാദർ, വി.വി അബു, ഷംസു മച്ചിങ്ങൽ, ലത്തീഫ് കൊടിഞ്ഞി, സൈയ്താലി തെന്നല, ഉമ്മർ എടരിക്കോട് എന്നിവർ പ്രസംഗിച്ചു. മാർച്ചിന് നാസർ തെന്നല, എം.എൻ ഹുസൈൻ , പി.കെ എം ബാവ,യു.വി അബ്ദുൽ കരീം, ഭാസ്ക്കരൻ പുല്ലാണി , കരീം തെങ്ങിലകത്ത് , കെ പി സി രാജീവ് ബാബു, കെ.യു ഉണ്ണികൃഷ...
Local news, Other

ശിശുദിനത്തിൽ പൂർവ്വ വിദ്യാർത്ഥിയായിരുന്ന കായികതാരത്തെ ആദരിച്ച് അംഗൻവാടി ടീച്ചറും കുട്ടികളും

പാലത്തിങ്ങൽ : ശിശുദിനത്തിൽ പൂർവ്വ വിദ്യാർത്ഥിയായിരുന്ന കായികതാരത്തെ ആദരിച്ച് അംഗൻവാടി ടീച്ചറും കുട്ടികളും. ശിശുദിനത്തോടുബന്ധിച്ച് കൊട്ടന്തല അംഗൻ വാടിയിലെ ഗിരിജ ടീച്ചറും കുട്ടികളുമാണ് ദുബായിൽ വെച്ച് നടന്ന മാസ്റ്റേഴ്സ് അത്‌ലറ്റിക് മീറ്റിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് നാല് സ്വർണ്ണമെഡലുകളും ഒരു വെള്ളി മെഡലും കരസ്ഥമാക്കിയ അംഗൻവാടിയിലെ പൂർവ്വ വിദ്യാർത്ഥിയായ കെ.ടി. വിനോദിനെ ആദരിച്ചത്. ഗിരിജ ടീച്ചർ സ്വാഗതം പറഞ്ഞ ചടങ്ങിൽ മുൻ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പി.സി. ബാലൻ അദ്ധ്യക്ഷത വഹിച്ചു. സാക്ഷരത പ്രേരകും സാമൂഹ്യ പ്രവർത്തകനുമായ എ. സുബ്രഹ്മണ്യൻ , അംഗൻവാടി വെൽഫെയർ കമ്മിറ്റി ഭാരവാഹികളായ കെ.കെ സുലൈമാൻ ,ലക്ഷ്മി കെ.ടി, ഇന്ദിര. എ ,പി.സി ശോഭന , സുനന്ദ പി , എന്നിവർ സംസാരിച്ചു. ആശ വർക്കർ മിനി നന്ദിയും അറിയിച്ചു.കൂടാതെ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരായ ഗോപിക, ബിനി എന്നിവരുടെ നേതൃത്വത്തിൽ സ്ക്രീനിംഗും സംഘടിപ്പിച്ചു....
Local news, Other

താനൂരില്‍ നിയന്ത്രണം വിട്ട ഗ്യാസ് ടാങ്കര്‍ തട്ടുകടയിലേക്ക് ഇടിച്ചു കയറി ; രണ്ട് പേര്‍ക്ക് പരിക്ക്

താനൂര്‍ : നിയന്ത്രണം വിട്ട ഗ്യാസ് ടാങ്കര്‍ തട്ടുകടയിലേക്ക് ഇടിച്ചു കയറി രണ്ട് പേര്‍ക്ക് പരിക്ക്. ഇന്ന് പുലര്‍ച്ചെ 1:45ഓടെ വട്ടതാണി വലിയപ്പാടത്താണ് അപകടം നടന്നത്. ഗ്യാസ് ലോറിയുടെ ടയര്‍ പൊട്ടിയതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട് റോഡ് സൈഡിലെ തട്ട് കടയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. അപകടത്തില്‍ താനൂര്‍ സ്വദേശി തട്ടുകട ഉടമ ശരീഫ് ലോറി ഡ്രൈവര്‍ തെങ്കാശി സ്വദേശി തങ്കസ്വാമി എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇരുവരെയും തിരൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്ഥലത്ത് താനൂര്‍ പോലീസും ഫയര്‍ ഫോയ്‌സ് നാട്ടുകാര്‍ മറ്റ് സന്നദ്ധ പ്രവര്‍ത്തര്‍ ചേര്‍ന്ന് രക്ഷപ്രവര്‍ത്തനം നടത്തി...
Local news, Other

വേങ്ങര ഉപജില്ല സ്കൂൾ കലോത്സവത്തിനു തിരി തെളിഞ്ഞു

പെരുവള്ളൂർ: 34-മത് വേങ്ങര ഉപജില്ല സ്കൂൾ കലോത്സവത്തിനു പെരുവള്ളൂർ ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിൽ തിരി തെളിഞ്ഞു. പെരുവള്ളൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി തങ്കയുടെ അധ്യക്ഷതയിൽ എംഎൽഎ പി അബ്ദുൽ ഹമീദ് മാസ്റ്റർ കലോത്സവ പരിപാടികൾ ഉദ്ഘാടനം ചെയ്തു. കലോത്സവ ലോഗോ ഡിസൈൻ ചെയ്ത ആർട്ടിസ്റ്റ് വലിയോറ ചിനക്കൽ അബ്ദുറഹ്മാന് ഉപഹാരം നൽകി ആദരിച്ചു. നാല് ദിവസങ്ങളിലായി നീണ്ടുനിൽക്കുന്ന കലോത്സവം പതിനാറാം തീയതി അവസാനിക്കും. 109 സ്കൂളുകളിൽ നിന്നായി ഒൻപതിനായിരത്തോളം കലാപ്രതിഭകൾ മാറ്റുരക്കുന്നുണ്ട്. 12 വേദികളിലായാണ് മത്സരം അരങ്ങേറുന്നത്. സ്കൂൾ പ്രിൻസിപ്പൽ എംപി ദിനീഷ് കുമാർ സ്വാഗതം ആശംസിച്ചു. വേങ്ങര ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ടി പ്രമോദ് മേള വിശദീകരണം നടത്തി. തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ ടി സാജിത, വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബെൻസീറ ടീച്ചർ, തിരൂരങ്ങാടി ബ്ലോക്ക് സ്റ്റാൻഡിങ് കമ്മിറ്റി ചെ...
Local news, Other

ഒരു രൂപയ്ക്ക് ഒരു ലിറ്റർ: വാട്ടർ എ.ടി.എം പദ്ധതിയുമായി വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത്

വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഒരു രൂപയ്ക്ക് ഒരു ലിറ്റർ വെള്ളം ലഭിക്കുന്ന വാട്ടർ എ.ടി.എം പദ്ധതി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ ഷൈലജ ടീച്ചർ നാടിനുസമർപ്പിച്ചു. അത്താണിക്കലിലാണ് വാട്ടർ എ.ടി.എം സ്ഥാപിച്ചത്. വിദ്യാർഥികൾക്കും വഴിയാത്രക്കാർക്കും 24 മണിക്കൂറും കുടിവെള്ളം ലഭിക്കുന്ന രീതിയിലാണ് വാട്ടർ എ.ടി.എം സ്ഥാപിച്ചിട്ടുള്ളത്. ഗ്രാമപഞ്ചായത്ത് അംഗം തങ്ക പ്രഭ ടീച്ചർ അധ്യക്ഷത വഹിച്ച യോഗത്തിൽ ഗ്രാമപഞ്ചായത്ത് സെക്രട്ടറി സി സന്തോഷ് സ്വാഗതം പറഞ്ഞു. ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ പി.എം ശശികുമാർ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ വി ശ്രീനാഥ്, പി.എം രാധാകൃഷ്ണൻ എന്നിവർ ആശംസകൾ അർപ്പിച്ചു. അത്താണിക്കലിലെ പൊതുകിണറിലെ വെള്ളമാണ് പദ്ധതിക്കായി ഉപയോഗപ്പെടുത്തുന്നത്. കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ എന്റർപ്രൈസസ് ലിമിറ്റഡിന് (കെ.എസ്.ഐ.ഇ) കീഴിൽ തൃശൂർ ആസ്ഥാനമായ വാട്ടർ വേ...
Local news, Other

കക്കാട് ജി.എം.യു.പി സ്‌കൂളില്‍ പൂര്‍വ വിദ്യാര്‍ത്ഥികള്‍ ഒത്തുകൂടി

തിരൂരങ്ങാടി : കക്കാട് ജി.എം.യു.പി സ്‌കൂളില്‍ 1997-98 ഏഴാം ക്ലാസ് സി. ബാച്ചിലെ പൂര്‍വ വിദ്യാര്‍ത്ഥികള്‍ ഒത്തുകൂടി. കാല്‍നൂറ്റാണ്ട് മുമ്പത്തെ ഓര്‍മകള്‍ അയവിറക്കിയ കൂട്ടുകാര്‍ അധ്യാപകരെ ആദരിച്ചു. നഗരസഭ വികസന ചെയര്‍മാനും അലുംനി അസോസിയേഷന്‍ ജനറല്‍ കണ്‍വീനറുമായ ഇഖ്ബാല്‍ കല്ലുങ്ങല്‍ ഉദ്ഘാടനം ചെയ്തു. ബഷീര്‍ തൂമ്പില്‍, അധ്യക്ഷത വഹിച്ചു. വി ഭാസ്‌കരന്‍ മാസ്റ്റര്‍, എം.ടി അയ്യൂബ് മാസ്റ്റര്‍, കെ മുഈനുല്‍ ഇസ്‌ലാം. കെ. ചാത്തന്‍ മാസ്റ്റര്‍, കെ അബ്ദുറസാഖ് മാസ്റ്റര്‍, പി,കെ ശരീഫ് മാസ്റ്റര്‍, ബവീഷ് കാളങ്ങാട്ട്. എം.പി. രജേഷ് സി.പി മന്‍സൂര്‍, എ.പി സുബീഷ്. പി.സി അവിനാഷ്, സദാനന്ദന്‍ പ്രസംഗിച്ചു. വിവിധ മത്സരങ്ങളും സമ്മാനദാനവും നടന്നു....
Local news, Malappuram, Other

കോഴിക്കോട് നിന്നും കാണാതായ സ്ത്രീയെ കൊന്നു കൊക്കയില്‍ എറിഞ്ഞതായി താനൂര്‍ സ്വദേശിയായ പുരുഷ സുഹൃത്തിന്റെ മൊഴി

കോഴിക്കോട് നിന്നും കാണാതായ സ്ത്രീയെ കൊന്നു കൊക്കയില്‍ എറിഞ്ഞതായി താനൂര്‍ സ്വദേശിയായ പുരുഷ സുഹൃത്ത്. സംഭവത്തില്‍ നാടുകാണിയില്‍ പോലീസ് തിരച്ചില്‍ ആരംഭിച്ചു. നവംബര്‍ ഏഴിനാണ് സൈനബയെ കാണാതായത്. എട്ടാം തീയതി ബന്ധുക്കള്‍ കസബ സ്റ്റേഷനില്‍ പരാതി നല്‍കി. മിസ്സിങ് കേസില്‍ അന്വേഷണം നടത്തിവരുകയായിരുന്നു പോലീസ്. സൈനബയുടെ മൊബൈല്‍ ഫോണ്‍ രേഖകള്‍ പരിശോധിച്ചപ്പോള്‍ സംശയാസ്പദമായ രീതിയില്‍ ഒരാളെ കണ്ടെത്തിയിരുന്നു. താനൂര്‍ സ്വദേശിയായ 54-കാരനെ ചോദ്യം ചെയ്തപ്പോളാണ് സ്വര്‍ണത്തിന് വേണ്ടി സൈനബയെ കൂട്ടിക്കൊണ്ടു പോയി കാറില്‍വെച്ച് കഴുത്ത് ഞെരിച്ച് കൊന്നു എന്ന് മൊഴി നല്‍കിയത്. മൃതദഹേം നാടുകാണി ചുരത്തില്‍ നിന്ന് താഴേക്കിട്ടു എന്നാണ് മൊഴി. ഇതിനെ തുടര്‍ന്ന് കസബ പോലീസ് മൃതദേഹം കണ്ടെത്താനായി നിലമ്പൂര്‍ -ഗൂഡല്ലൂര്‍ മേഖലയില്‍ തെരച്ചില്‍ തുടങ്ങി. ഇയാളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കൊലപാതകത്തിന് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്...
Local news, Other

തിരൂരങ്ങാടി താലൂക്ക് ആശുപത്രി ജനറൽ ആശുപത്രിയായി ഉയർത്തണം ; എൻ.എഫ്.പി.ആർ

പരപ്പനങ്ങാടി: തിരൂരങ്ങാടി ഗവ. താലൂക്ക് ആശുപത്രി ജനറൽ ആശുപത്രിയാക്കി ഉയർത്തുകയും ചെട്ടിപ്പടി നെടുവ സി.എച്ച്.സി. താലൂക്ക് ആശുപത്രിയാക്കി ഉയർത്തുകയും ചെയ്യണമെന്ന് ദേശീയ മനുഷ്യാവകാശ സംഘടനയായ എൻ.എഫ്.പി.ആർ. താലൂക്ക് കമ്മറ്റി യോഗം സർക്കാറിനോട് ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് നവകേരള സദസ്സിൽ മുഖ്യമന്ത്രിയുൾപെടെയുള്ള മന്ത്രിമാർക്ക് നിവേദനം നൽകും. സംസ്ഥാന വൈസ് പ്രസിഡൻ്റ് മനാഫ് താനൂർ ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡൻ്റ് അബ്ദുറഹീം പൂക്കത്ത്, അധ്യക്ഷത വഹിച്ചു. ദേശീയ മനുഷ്യാവകാശ സംഘടനയായ നാഷണൽ ഫോറം ഫോർ പീപ്പിൾസ് റൈറ്റ്സിന്റെ പ്രവർത്തനം താലൂക്കിൽ വിപുലീകരിക്കുന്നതിന്റെ ഭാഗമായി നവംബർ 19 ഞായറാഴ്ച വൈകുന്നേരം 3 30ന് പരപ്പനങ്ങാടിയിൽ വെച്ച് എൻ .എഫ്. പി. ആർ എന്ത് എന്തിന് എന്നതിനെക്കുറിച്ച് വിപുലമായ സെമിനാർ നടത്തുവാനും തീരുമാനിച്ചു .താലൂക്ക് ജന.സെക്രട്ടറി എം.സി.അറഫാത്ത് പാറപ്പുറം, പ്രവീൻകുമാർ പരപ്പനങ്ങാടി, നിയ...
Local news, Other

കുന്നുംപുറത്ത് വീണ്ടും കഞ്ചാവ് വേട്ട; ആറര കിലോ കഞ്ചാവുമായി ഒരാൾ പിടിയില്‍, മറ്റൊരാൾ ഓടിരക്ഷപ്പെട്ടു

എ ആർ നഗർ: കുന്നുംപുറത്ത് ആറരക്കിലോ കഞ്ചാവു സൂക്ഷിച്ചതിന് യുവാവ് പിടിയില്‍. ഒരാള്‍ ഓടിരക്ഷപ്പെട്ടു. കുന്നുംപുറം അത്തോളി വീട്ടില്‍ സലീം(45)നെയാണ് മലപ്പുറം എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്‍ഡ് ആന്റി നര്‍ക്കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡ് അറസ്റ്റ് ചെയ്തത്. കുന്നുംപുറത്തെ കുടുംബരോഗ്യ കേന്ദ്രത്തിനു എതിര്‍ വശത്തെ കെട്ടിടത്തിന്റെ പിൻവശത്ത് നിന്നാണ് കഞ്ചാവ് കണ്ടെടുത്തത്. കേസില്‍ കുന്നുംപുറം അത്തോളി വീട്ടില്‍ സലിമിനെ ഒന്നാം പ്രതിയായും സംഭവ സ്ഥലത്ത് നിന്നോടിപോയ പള്ളിക്കല്‍ കൂനോള്‍മാട് തള്ളശ്ശേരി അബ്ദു റഹ്‌മാനെ രണ്ടാം പ്രതിയാക്കിയും കേസ് രജിസ്റ്റര്‍ ചെയ്തു. മലപ്പുറം എക്സൈസ് എന്‍ഫോസ്മെന്റ് & ആന്റി നാര്‍കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡും, എക്സൈസ് ഇന്റലിജിന്‍സ് വിഭാഗവും, ഉത്തരമേഖല സ്‌ക്വാഡും സംയുക്തമായി നടത്തിയ റെയ്ഡില്‍ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍മാരായ ഒ.മുഹമ്മദ് അബ്ദുല്‍ സലീം, ടി ഷിജുമോന്‍, മുഹമ്മദ് ഷ...
Local news, Other

പരപ്പനങ്ങാടിയില്‍ പണം തിരഞ്ഞ് മടുത്ത് മോഷ്ടിച്ച കിടക്കയില്‍ കിടന്നുറങ്ങി പോയ യുവാവ് പോലീസ് പിടിയില്‍

പരപ്പനങ്ങാടി : ടൗണിലെ കെ.കെ.ഓഡിറ്റോറിയത്തില്‍ കവര്‍ച്ചക്കെത്തിയ യു വാവ് പണം തിരഞ്ഞു തിരഞ്ഞു മടുത്ത് അവസാനം കൈവശപ്പെടുത്തിയ ബെഡ്ഡില്‍ കിടന്നു ഉറങ്ങി പോയി. ഉറങ്ങി കിടന്ന തസ്‌ക്കരനെ ഉടമയും സഹായിയും ചേര്‍ന്ന് പോലീസില്‍ ഏല്‍പ്പിച്ചു.വേങ്ങര ഐഡിയല്‍ സ്‌കൂള്‍ റോഡ് നെടുംപറമ്പ് സ്വദേശി വള്ളിക്കാട് വീട്ടില്‍ മുഹമ്മദ് ജുറൈജ് (28)നെയാണ് അറസ്റ്റ് ചെയ്തത്. ഇന്നലെ പുലര്‍ച്ചെയാണ് റെയില്‍വെ സ്റ്റേഷനു സമീപത്തെ കെ.കെ. ഓഡിറ്റോറിയത്തിന്റെ വാതില്‍ തകര്‍ത്ത് കള്ളന്‍ അകത്ത് കയറിയത്. മേശയുടെയും അലമാരയുടേയും പൂട്ടു തകര്‍ത്ത് സാധന സാമഗ്രികള്‍ വാരി വലിച്ചിട്ടു. ഏറെ നേരത്തെ തെരച്ചിലില്‍ ഒന്നും കിട്ടാതെ ക്ഷീണിച്ചതോടെ ഓഫീസ് മുറിയിലെ കിടക്കയെടുത്ത് അടുത്തുള്ള ആളൊഴിഞ്ഞ വീട്ടില്‍ കൊണ്ടിട്ട് സുഖമായുറങ്ങുകയായി രുന്നു. കളവ് നടന്നതറിഞ്ഞ ഉടമയും സഹായിയും നടത്തിയ തിരച്ചിലിലാണ് ഉറങ്ങിക്കിടന്ന മോഷ്ടാവിനെ കണ്ടെത്തിയത്. ഉടനെ പോലിസി...
error: Content is protected !!