Malappuram

നിര്‍മാണം നടക്കുന്ന തിയേറ്റര്‍ കെട്ടിടത്തില്‍ നിന്ന് കാല്‍ തെന്നി വീണ് തിയേറ്റര്‍ ഉടമ മരിച്ചു
Malappuram, Other

നിര്‍മാണം നടക്കുന്ന തിയേറ്റര്‍ കെട്ടിടത്തില്‍ നിന്ന് കാല്‍ തെന്നി വീണ് തിയേറ്റര്‍ ഉടമ മരിച്ചു

ചങ്ങരംകുളം : നിര്‍മാണം നടക്കുന്ന തിയേറ്റര്‍ കെട്ടിടത്തില്‍ നിന്ന് കാല്‍ തെന്നി വീണ് തിയേറ്റര്‍ ഉടമ മരിച്ചു. സിനിമ ആസ്വാദകരുടെ ഇടയില്‍ അഭിലാഷ് കുഞ്ഞേട്ടന്‍ എന്നറിയപ്പെട്ടിരുന്ന കോഴിക്കോട് എആര്‍സി കോറണേഷന്‍, മുക്കം അഭിലാഷ്, റോസ് തുടങ്ങി എട്ടോളം സിനിമാ തിയേറ്ററുകളുടെ ഉടമയായ മുക്കം കിഴുക്കാരകാട്ട, കെ.ഒ ജോസഫാണ് (75) മരിച്ചത്. ചങ്ങരംകുളത്തെ തന്റെ സുഹൃത്തിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തില്‍ നിന്ന് കാല്‍ വഴുതി താഴേക്ക് വീഴുകയായിരുന്നു. തലയടിച്ച് വീണ ജോസഫിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. ഇന്നു പുലര്‍ച്ചെ രണ്ട് മണിയോടെ മരണം സംഭവിച്ചു. ചൊവ്വാഴ്ച രാത്രി 9 മണിയോടെയാണ് അപകടം നടന്നത്. തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്കിന്റെ മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് കൂടിയായിരുന്നു ജോസഫ്. ...
Malappuram, Other

ആത്മീയ വാട്‌സാപ് ഗ്രൂപ്പുകളിലൂടെ പരിചയപ്പെട്ട വീട്ടമ്മമാരുടെ ഫോട്ടോകളും വിഡിയോകളും മോര്‍ഫ് ചെയ്ത് ലൈംഗിക ചൂഷണവും സാമ്പത്തിക തട്ടിപ്പും ; 19 കാരന്‍ പിടിയില്‍

പെരിന്തല്‍മണ്ണ : ആത്മീയ മേഖലകള്‍ ചര്‍ച്ച ചെയ്യുന്ന വാട്‌സാപ് ഗ്രൂപ്പുകളിലൂടെ വീട്ടമ്മമാരെ പരിചയപ്പെട്ട് ഫോട്ടോകളും വിഡിയോകളും മോര്‍ഫ് ചെയ്ത് ലൈംഗിക ചൂഷണവും സാമ്പത്തിക തട്ടിപ്പും നടത്തിയ കേസില്‍ 19 കാരന്‍ പിടിയില്‍. പെരിന്തല്‍മണ്ണ സ്വദേശിനിയുടെ പരാതിയില്‍ പട്ടാമ്പി ആമയൂര്‍ സ്വദേശി മുഹമ്മദ് യാസിമിനെയാണ് പെരിന്തല്‍മണ്ണ പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്‍സ്പെക്ടര്‍ എ.പ്രേംജിത്ത്, എസ്‌ഐ ഷിജോ സി.തങ്കച്ചന്‍, എഎസ്ഐ രേഖമോള്‍, എസ്സിപിഒ ഷിജു, സിപിഒമാരായ സല്‍മാന്‍ പള്ളിയാല്‍തൊടി, ജയേഷ് രാമപുരം എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. വാട്സാപ്പിലൂടെ പരിചയപ്പെട്ട് സ്ത്രീകളെ ഭീഷണിപ്പെടുത്തി പണം തട്ടുന്നതാണ് പ്രതിയുടെ രീതിയെന്ന് പൊലീസ് പറഞ്ഞു. പെരിന്തല്‍മണ്ണ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. ...
Malappuram, Other

മലപ്പുറം ജില്ലയിലെ തൊഴില്‍ അവസരങ്ങളും പ്രധാന അറിയിപ്പുകളും

മരങ്ങളുടെ ലേലം മങ്കട ഗവ. ആയുർവേദ ഡിസ്പെൻസറി കോമ്പൗണ്ടിലെ വെട്ടിയിട്ട മരങ്ങളുടെ ലേലം ഫെബ്രുവരി എട്ടിന് രാവിലെ 10.30ന് മങ്കട ഗ്രാമപഞ്ചായത്ത് ഓഫീസിൽ വെച്ച് നടക്കും. ഫോൺ: 9447979830. ----------- ടെൻഡർ ക്ഷണിച്ചു താനൂർ അഡീഷണൽ ഐ.സി.ഡി.എസ് പ്രൊജക്ടിലെ 136 അംഗനവാടികളിലേക്ക് പ്രീ സ്‌കൂൾ കിറ്റ് സാധനങ്ങൾ വിതരണം ചെയ്യുന്നതിന് ടെൻഡറുകൾ ക്ഷണിച്ചു. ഫെബ്രുവരി ഒമ്പതിന് ഉച്ചയ്ക്ക് രണ്ടിന് മുമ്പ് ടെൻഡറുകൾ സമർപ്പിക്കണം. അന്നേ ദിവസം ഉച്ചയ്ക്ക് മൂന്നിന് ടെൻഡർ തുറക്കും. കൂടുതൽ വിവരങ്ങൾക്ക് താനൂർ അഡീഷണൽ ഐ.സി.ഡി.എസ് പ്രൊജക്ട് ഓഫീസുമായി ബന്ധപ്പെടുക. ഫോൺ: 0494 2441433. -------- സെലക്ഷന്‍ ട്രയല്‍സ് രണ്ടിന് ശ്രീ അയ്യങ്കാളി മെമ്മോറിയല്‍ ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍ ഹയര്‍ സെക്കന്‍ഡറി സ്‌പോര്‍ട്‌സ് സ്‌കൂള്‍ വെള്ളായണിയിലേക്ക് 2024-2025 വര്‍ഷം പ്രവേശനം നടത്തുന്നതിനുള്ള സെലക്ഷന്‍ ട്രയല്‍സ് ഫെബ്രുവരി രണ്ടിന്...
Malappuram, Other

ചെട്ടിയാന്‍കിണര്‍ ജിഎച്ച്എസ് ജെആര്‍സി കേഡറ്റുകള്‍ ശാന്തി ഭവനും സ്‌പെഷ്യല്‍ സ്‌കൂളും സന്ദര്‍ശിച്ചു

ചെട്ടിയാന്‍ കിണര്‍ ഗവ: ഹൈസ്‌കൂള്‍ ജൂനിയര്‍ റെഡ് ക്രോസ് കേഡറ്റുകള്‍ രണ്ടത്താണി ശാന്തി ഭവന്‍, തെന്നല ബ്ലൂംസ് സ്‌പെഷ്യല്‍ സ്‌കൂള്‍ എന്നിവ സന്ദര്‍ശിച്ചു. ഉപേക്ഷിക്കപ്പെടുന്നവരെയും വൈകല്യമുള്ള വരെ സംരക്ഷിക്കുന്നതിനെ കുറിച്ച് ബോധവല്‍ക്കരണ ക്ലാസ്സ് നടത്തി, ശാന്തി ഭവനിലേക്ക് ലൈബ്രറി പുസ്തകങ്ങളും സാമ്പത്തിക സഹായവും കൈമാറി. തെന്നല ബ്ലൂംസ് സ്‌പെഷ്യല്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഉച്ചഭക്ഷണവും സാമ്പത്തിക സഹായവും നല്‍കി. വിദ്യാര്‍ത്ഥികളും അന്തേവാസികളും വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു. ജൂനിയര്‍ റെഡ് ക്രോസ് കൗണ്‍സിലര്‍ അസൈനാര്‍ എടരിക്കോട്, ജില്ലാ പഞ്ചായത്ത് മെംബര്‍ യാസ്മിന്‍ അരിമ്പ്ര, മുബശ്ശിറ.കെ ,നീതു .എസ് എന്നിവര്‍ സംബന്ധിച്ചു. ...
Local news, Malappuram, Other

അബ്ദുറഹിമാന്‍ നഗര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഗാന്ധി സ്മൃതി സംഗമം സംഘടിപ്പിച്ചു

തിരൂരങ്ങാടി : എ.ആര്‍ നഗര്‍ മണ്ഡലം കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കൊളപ്പുറം ടൗണില്‍ മഹാത്മാ ഗാന്ധിയുടെ 76-ാം മത് രക്തസാക്ഷിത്വ ദിനാചരണത്തിന്റെ ഭാഗമായി ഗാന്ധിസ്മൃതിസംഗമം സംഘടിപ്പിച്ചു. മണ്ഡലം കോണ്‍ഗ്രസ്സ് പ്രസിഡന്റ് ഹംസതെങ്ങിലാന്‍ പുഷ്പാര്‍ച്ചന നടത്തി ഉദ്ഘാടനം ചെയ്തു. മണ്ഡലം ട്രെഷെര്‍ പി കെ മൂസ ഹാജി, മണ്ഡലം വൈസ് പ്രസിഡന്റ് മുസ്തഫ പുള്ളിശ്ശേരി, മണ്ഡലം ജനറല്‍ സെക്രട്ടറിമാരായ മൊയ്ദീന്‍കുട്ടി മാട്ടറ, ഹസ്സന്‍ പി കെ , അബൂബക്കര്‍ കെ കെ,സുരേഷ് മമ്പുറം, മജീദ് പൂളക്കല്‍ , എന്നിവര്‍ സംസാരിച്ചു. വാര്‍ഡ് മെമ്പര്‍മാരായ ഷൈലജ പുനത്തില്‍, സജ്‌ന , ബേബി, നിയോജക മണ്ഡലം കെ എസ് യു വൈസ് പ്രസിഡന്റ് സവാദ് സലീം, ബേങ്ക് ഡെയറക്ടര്‍ സുഹറ പുള്ളിശ്ശേരി,എന്നിവര്‍ സംബന്ധിച്ചു. ചന്ദ്രന്‍ എ ആര്‍ നഗര്‍, ബഷീര്‍ പുള്ളിശ്ശേരി, ഇ വി അലവി,മദാരി അബു, ശ്രീധരന്‍ കൊളപ്പുറം,അയ്യപ്പന്‍ കൊളപ്പുറം,അലവി കരിയാടന്‍, കുഞ്ഞിമുഹമ...
Malappuram

വാർഷിക പദ്ധതി ഫണ്ട് വിനിയോഗം ; സംസ്ഥാന തലത്തിൽ മലപ്പുറം ജില്ലാ പഞ്ചായത്ത് ഒന്നാം സ്ഥാനത്ത്

മലപ്പുറം : 2023-24 സാമ്പത്തിക വർഷത്തെ തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ വാർഷിക പദ്ധതി ഫണ്ട് വിനിയോഗം വിലയിരുത്തുന്നതിനായി ജില്ലാ ആസൂത്രണ സമിതി യോഗം ചേർന്നു. ജില്ലാ പഞ്ചായത്തുകളിൽ 43.52% ചെലവഴിച്ച് മലപ്പുറം ജില്ലാ പഞ്ചായത്ത് സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനത്താണ്. നഗരസഭകളിൽ 52.05% ചെലവഴിച്ച് പെരിന്തൽമണ്ണ നഗരസഭ സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനത്തു 48.24% ചെലവഴിച്ച് പൊന്നാനി നഗരസഭ രണ്ടാം സ്ഥാനത്തുമാണ്. ഗ്രാമ പഞ്ചായത്തുകളിൽ 54.23% ചെലവഴിച്ച തിരുവാലി ഗ്രാമ പഞ്ചായത്ത് സംസ്ഥാന തലത്തിൽ മൂന്നാം സ്ഥാനത്താണ്. ബ്ലോക്ക് പഞ്ചായത്തുകളിൽ 48.57% ചെലവഴിച്ച മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് ജില്ലയിൽ ഒന്നാം സ്ഥാനത്തും സംസ്ഥാന തലത്തിൽ പതിനൊന്നാം സ്ഥാനത്തുമാണ്. 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയ പദ്ധതികൾ എത്രയും പെട്ടെന്ന് ചെലവഴിക്കുന്നതിന് ജില്ലാ ആസൂത്രണ സമിതി യോഗം എല്ലാ തദ്ദേശ ഭരണ സ്ഥാപനങ്ങൾക്കും നിർദ്ദേശം നൽകി. ഡി.പി.സി ച...
Malappuram, Obituary

മുറ്റത്ത് കളിക്കുന്നതിനിടെ ഗേറ്റ് ദേഹത്ത് വീണ് നാല് വയസുകാരന് ദാരുണാന്ത്യം

മലപ്പുറം : കൂട്ടുകാര്‍ക്കൊപ്പം മുറ്റത്ത് കളിക്കുന്നതിനിടെ ഗേറ്റ് ദേഹത്ത് വീണ് നാല് വയസുകാരന് ദാരുണാന്ത്യം. കൊണ്ടോട്ടിയില്‍ ഇന്നലെ വൈകീട്ട് ആണ് അപകടം നടന്നത്. മുള്ളമടക്കല്‍ ഷിഹാബുദ്ധീന്‍ - റസീന ദമ്പതികളുടെ മകന്‍ മുഹമ്മദ് ഐബക്ക് ആണ് മരിച്ചത്. വാഴക്കാട് സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംസ്‌കാരം ഇന്ന് ഓമാനൂര്‍ വലിയ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും. ...
Malappuram

മനുഷ്യാവകാശ കമ്മീഷന്‍ ഇടപെട്ടു; ശിഹാബ് തങ്ങള്‍ ഡയാലിസിസ് സെന്ററിലെ മലിനീകരണം പരിഹരിച്ചു

മലപ്പുറം: കൊണ്ടോട്ടി ശിഹാബ് തങ്ങള്‍ ചാരിറ്റബിള്‍ ഡയാലിസിസ് ആന്റ് റിസര്‍ച്ച് സെന്റര്‍ എന്ന സ്ഥാപനത്തിലെ മലിനീകരണ പ്രശ്‌നങ്ങള്‍ മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടലിന്റെ അടിസ്ഥാനത്തില്‍ പരിഹരിച്ചു. ഭാവിയില്‍ മലിനീകരണം ഉണ്ടാകാതിരിക്കാനായി മലിനീകരണ നിയന്ത്രണ ബോര്‍ഡ് എഞ്ചിനീയര്‍ നിശ്ചിത കാലയളവില്‍ സ്ഥാപനം പരിശോധിക്കണമെന്ന് കമ്മീഷന്‍ ആക്റ്റിങ് ചെയര്‍പേഴ്‌സണും ജുഡീഷ്യല്‍ അംഗവുമായ കെ. ബൈജുനാഥ് നിര്‍ദ്ദേശം നല്‍കി. കോടങ്ങാട് സ്വദേശി എം. ഹസന്‍ ഷെരീഫ് സമര്‍പ്പിച്ച പരാതിയിലാണ് നടപടി. സ്ഥാപനത്തിലെ കിടക്കകളുടെ എണ്ണം നിയമാനുസൃതം നിജപ്പെടുത്തണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു. സ്ഥാപനത്തിന്റെ പ്രവര്‍ത്തനം കാരണം പ്രദേശത്തെ കുടിവെള്ളവും നെല്‍വയലും പരിസ്ഥിതി പ്രശ്‌നങ്ങള്‍ നേരിടുകയാണെന്ന പരാതിയിലാണ് നടപടി. പ്രതിദിനം 25000 ലിറ്റര്‍ രാസവസ്തുക്കളും ആസിഡും കലര്‍ന്ന മലിനജലം ഇവര്‍ വയലിലേക്ക് ഒഴുക്കുകയുമാണെന്നും പരാതിയില്‍...
Malappuram

വനിതാ രത്‌ന പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു, അധ്യാപക ഒഴിവ് ; മലപ്പുറം ജില്ലയിലെ തൊഴില്‍ അവസരങ്ങളും പ്രധാന അറിയിപ്പുകളും

തൊഴിൽ തർക്ക കേസുകൾ വിചാരണ ചെയ്യും പാലക്കാട് വ്യാവസായിക ട്രൈബ്യൂണലും ഇൻഷൂറൻസ് കോടതി ജഡ്ജിയും എംപ്ലോയീസ് കോമ്പൻസേഷൻ കമ്മീഷണറുമായ സാബു സെബാസ്റ്റ്യൻ ഫെബ്രുവരി 5, 6, 12, 13, 19, 20, 26, 27 തീയതികളിൽ പാലക്കാട് റവന്യൂ ഡിവിഷണൽ മജിസ്ട്രേറ്റ് കോടതി ഹാളിലും( ആ.ഡി.ഒ കോർട്ട്) 2, 8 തീയതികളിൽ പെരിന്തൽമണ്ണ സബ് ഡിവിഷണൽ മജിസ്ട്രേറ്റ് കോടതി ഹാളിലും 16, 23 തീയതികളിൽ മഞ്ചേരി ഇന്ദിരാഗാന്ധി ബസ് ടെർമിനൽ ബിൽഡിങിലെ ഒന്നാം നിലയിലെ കോടതി ഹാളിലും തൊഴിൽ തർക്ക കേസുകളും ഇൻഷൂറൻസ് കേസുകളും എപ്ലോയീസ് കോമ്പൻസേഷൻ കേസുകളും വിചാരണ ചെയ്യും. ------------- 'വനിതാരത്നം 2023' പുരസ്‌കാരം: അപേക്ഷ ക്ഷണിച്ചു വിവിധമേഖലകളിൽ സ്തുത്യർഹമായ നേട്ടങ്ങൾ കൈവരിച്ച വനിതകളെ ആദരിക്കാൻ വനിതാ ശിശുവികസന വകുപ്പ് 'വനിതാരത്നം 2023' പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു. സാമൂഹ്യസേവനം, കായികരംഗം, പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ചവർ, സ്ത്രീകളുടെയും കുട...
Malappuram, university

സ്റ്റാറ്റിസ്റ്റിക്‌സില്‍ ദേശീയ സെമിനാര്‍

കാലിക്കറ്റ് സര്‍വകലാശാലാ സ്റ്റാറ്റിസ്റ്റിക്‌സ് പഠനവകുപ്പില്‍ 'സ്റ്റാറ്റിസ്റ്റിക്കല്‍ ഗവേഷണത്തിലെ അത്യാധുനിക കമ്പ്യൂട്ടേഷണല്‍ വിദ്യകള്‍' എന്ന വിഷയത്തില്‍ ദേശീയ സെമിനാറിന് തുടക്കമായി. വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് ഉദ്ഘാടനം ചെയ്തു. വകുപ്പ് മേധാവി ഡോ. എസ്.ഡി. കൃഷ്ണറാണി അധ്യക്ഷത വഹിച്ചു. മുന്‍ സിന്‍ഡിക്കേറ്റംഗം ഡോ. എം. മനോഹരന്‍, ഗണിതശാസ്ത്ര പഠനവകുപ്പ് മേധാവി ഡോ. പ്രീതി കുറ്റിപ്പിലാക്കല്‍, കമ്പ്യൂട്ടര്‍ സയന്‍സ് വകുപ്പ് മേധാവി ഡോ. വി.എല്‍. ലജിഷ്, ഡോ. എം. ദിലീപ് കുമാര്‍, അഞ്ജലി ബാബു എന്നിവര്‍ സംസാരിച്ചു. പൂണെ സാവിത്രീബായി ഫുലെ സര്‍വകലാശാലയിലെ ഡോ. മാധുരി ഗണേഷ് കുല്‍ക്കര്‍ണി, കണ്ണൂര്‍ സര്‍വകലാശാലയിലെ ഡോ. സെബാസ്റ്റിയന്‍ ജോര്‍ജ്, ഡോ. പി. മുഹമ്മദ് അന്‍വര്‍, കേരളയിലെ ഡോ. ഇ.ഐ. അബ്ദുള്‍ സത്താര്‍, റിട്ട. പ്രൊഫ. ഡോ. എം. മനോഹരന്‍, ഡോ. സ്‌റ്റെഫി തോമസ് എന്നിവരാണ് ക്ലാസുകള്‍ നയിക്കുന്നത്. ഫെബ്രുവരി ഒന്നിനാ...
Malappuram, Other

കരിപ്പൂരില്‍ ഷൂവിന്റെ സോളിനുള്ളില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച സ്വര്‍ണവും ശുചിമുറിയില്‍ ഫ്‌ലാഷ് നോബിനുള്ളിലുമായി ഒളിപ്പിച്ച സ്വര്‍ണമടക്കം 1.89 കോടിയുടെ സ്വര്‍ണം കസ്റ്റംസ് പിടികൂടി

കരിപ്പൂര്‍ : സ്വര്‍ണ്ണ കള്ളക്കടത്ത് തടയുവാനുള്ള തുടര്‍ച്ചയായ പരിശ്രമങ്ങളുടെ ഭാഗമായി കസ്റ്റംസ് പ്രിവന്റീവ് കമ്മീഷനറേറ്റിന്റെ കീഴില്‍ ഉള്ള കോഴിക്കോട് കസ്റ്റംസ് പ്രിവന്റീവ് ഡിവിഷന്‍ നടത്തിയ പരിശോധനയില്‍ 1.89 കോടി രൂപ വിലമതിക്കുന്ന 3.06 കിലോഗ്രാം സ്വര്‍ണം പിടികൂടി. ഷൂവിന്റെ സോളിനുള്ളില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച സ്വര്‍ണവും ശുചിമുറിയില്‍ ഫ്‌ലാഷ് നോബിനുള്ളിലുമായി ഒളിപ്പിച്ച സ്വര്‍ണമടക്കമാണ് കസ്റ്റംസ് പിടികൂടിയത്. ജനുവരി 27 നു രാവിലെ ദുബായ്ല്‍ നിന്നും കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്നിറങ്ങിയ യാത്രക്കാരനില്‍ ഇയാള്‍ ധരിച്ചിരുന്ന രണ്ട് ഷൂകളുടെ ഉള്‍വശത്തുള്ള സോള്‍നുള്ളില്‍ ഒളിപ്പിച്ച നിലയില്‍ 1649 ഗ്രാം സ്വര്‍ണ്ണമിശ്രിതം കണ്ടെത്തി ഈ സ്വര്‍ണ്ണത്തില്‍ നിന്നും 24 കാരറ്റ് ഉള്ള 1473 ഗ്രാം സ്വര്‍ണ്ണം വേര്‍തിരിച്ചു കിട്ടി. ഇതിനു വിപണിയില്‍ 93 ലക്ഷം രൂപ മൂല്യം ഉണ്ട്. അതേസമയം ഡി ആര്...
Malappuram

രണ്ട് വര്‍ഷത്തെ പ്രണയം തകര്‍ന്നു, സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തി ബുദ്ധിമുട്ടിച്ചു, തന്റെ ഭാഗം കേള്‍ക്കാന്‍ പൊലീസ് തയാറായില്ല ; ഇന്‍സ്റ്റഗ്രാമില്‍ ലൈവ് ചെയ്ത് ആത്മഹത്യ ചെയ്യുകയാണെന്ന് പറഞ്ഞ യുവാവ് തൂങ്ങി മരിച്ചു

മലപ്പുറം: ഇന്‍സ്റ്റഗ്രാമില്‍ ലൈവ് ചെയ്ത് ആത്മഹത്യ ചെയ്യുകയാണെന്ന് പറഞ്ഞ യുവാവ് തൂങ്ങി മരിച്ചു. നിലമ്പൂര്‍ അയ്യാര്‍പൊയില്‍ തൈക്കാടന്‍ അബ്ദുവിന്റെയും ഫാത്തിമയുടെയും മകന്‍ മുഹമ്മദ് ജാസിദ് (23) ആണ് തൂങ്ങിമരിച്ചത്. പ്രണയബന്ധം തകര്‍ന്നതുമായി ബന്ധപ്പെട്ട പ്രശനങ്ങളാണ് യുവാവ് ജീവനൊടുക്കാന്‍ കാരണമെന്ന് പൊലീസ് പറഞ്ഞു. എറണാകുളത്ത് മൊബൈല്‍ ഷോപ്പിലാണ് ജാസിദിന് ജോലി. ഗള്‍ഫില്‍ പോകാനിരിക്കുകയായിരുന്നു. 28ന് പുലര്‍ച്ചെ 1.13ന് ആണ് ഇന്‍സ്റ്റമ്രാമില്‍ ജാസിദ് ലൈവ് പോസ്റ്റ് ചെയ്യുന്നത്. ഇതിനു പിന്നാലെയാണ് തൂങ്ങി മരിച്ചത്. രണ്ട് വര്‍ഷമായി ഒരു പെണ്‍കുട്ടിയുമായി പ്രണയ ബന്ധത്തിലായിരുന്നെന്ന് പ്രണയവുമായി ബന്ധപ്പെട്ട പരാതിയില്‍ നിലമ്പൂര്‍ പൊലീസ് പലതവണ സ്റ്റേഷനിലേക്കു വിളിച്ചു വരുത്തി ബുദ്ധിമുട്ടിച്ചതായും തന്റെ ഭാഗം കേള്‍ക്കാന്‍ പൊലീസ് തയാറായില്ലെന്നും ജാസിദ് ലൈവില്‍ പറയുന്നു. പിന്നീട് ആത്മഹത്യ ചെയ്യുമെന്ന് യുവാവ്...
Malappuram, Other

അർഹതപ്പെട്ടവരുടെ ആനുകൂല്യങ്ങൾ നിഷേധിക്കില്ല: മന്ത്രി വി അബ്ദുറഹിമാൻ

തിരൂർ : അർഹത ഉണ്ടായിട്ടും മുൻഗണനാ പട്ടികയിൽ നിന്നും പിന്തള്ളപ്പെട്ട് പോയ മുഴുവൻ കുടുംബങ്ങൾക്കും മുൻഗണനാ റേഷൻ കാർഡുകൾ നൽകുമെന്ന് കായിക വകുപ്പ് മന്ത്രി വി അബ്ദുറഹിമാൻ. തിരൂർ താലൂക്ക്തല മുൻ ഗണനാ റേഷൻ കാർഡ് വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. താനാളൂർ ഗ്രാമപഞ്ചായത്ത് സാംസ്കാരിക നിലയത്തിൽ വെച്ച് നടന്ന പരിപാടിയിൽ തിരൂർ താലുക്കിൽ നിന്നും അർഹരായ116 പേർക്കുള്ള മുൻഗണനാ കാർഡുകൾ വിതരണം ചെയ്തു. താനുർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. സൽമത്ത് അധ്യക്ഷത വഹിച്ചു. ജില്ലാ സപ്ലൈ ഓഫിസർ എ.സജ്ജാദ് പദ്ധതി വിശദികരണം നടത്തി. താനാളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എം മല്ലിക, വൈസ് പ്രസിഡന്റ് വി.അബ്ദുറസാഖ്, സ്ഥിരം സമിതി അധ്യക്ഷൻ പി.സതീശൻ, അംഗങ്ങളായ സുലൈമാൻ ചാത്തേരി, കെ.ഫാത്തിമ ബീവി, ബ്ലോക്ക് പഞ്ചായത്ത് അംഗം വി.കാദർക്കുട്ടി, തിരൂർ താലുക്ക് സപ്ലൈ ഓഫീസർ കെ.സി മനോജ് കുമാർ , വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ ...
Accident, Malappuram

വന്ദേഭാരത് എക്സ്പ്രസ് തട്ടി മധ്യവയസ്കൻ മരിച്ചു

തിരൂർ: വന്ദേഭാരത് എക്സ്പ്രസ് തട്ടി മധ്യവയസ്കൻ മരിച്ചു. തലക്കാട് കുറ്റൂർ തിരുത്തുമ്മൽ അയ്യപ്പൻ (55) ആണു മരിച്ചത്. ഇന്ന് രാവിലെ പതിനൊന്നരയോടെ തലക്കാട് വെങ്ങാലൂരിൽ വച്ചാണ് അപകടമുണ്ടായത്. പാളം മുറിച്ചു കടക്കുന്നതിനിടെ കാസർകോട് - തിരുവനന്തപുരം വന്ദേഭാരത് ഇടിക്കുകയായിരുന്നു. മരിച്ച അയ്യപ്പൻ നിർമാണത്തൊഴിലാളിയാണ്. ഭാര്യ: തങ്കമണി. മക്കൾ: നിഖിൽലാൽ, നിൽഷ, നിഷില. ഒരാഴ്ച മുൻപ് തിരൂർ മുത്തൂരിൽ വന്ദേഭാരത് തട്ടി പുറത്തൂർ സ്വദേശിയായ യുവാവിൻ്റെ കാൽപാദം അറ്റുപോയിരുന്നു. ...
Malappuram, Obituary

മയ്യത്ത് കബറടക്കാന്‍ കാത്തിരുന്നവര്‍ക്കിടയിലേക്ക് വന്നത് മരണ വാര്‍ത്ത ; വല്ലിപ്പയുടെ മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാന്‍ വരുന്നതിനിടയില്‍ പേരമകന്‍ വാഹനാപകടത്തില്‍ മരിച്ചു

ചങ്ങരംകുളം : വല്ലിപ്പയുടെ മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാന്‍ വരുന്നതിനിടയില്‍ പേരമകന്‍ വാഹനാപകടത്തില്‍ മരിച്ചു. വളയംകുളം പള്ളിക്കുന്ന് ഞാലില്‍ മരണപ്പെട്ട പള്ളിക്കര വളപ്പില്‍ കുഞ്ഞിപ്പയുടെ മരണാനന്തര ചടങ്ങുകളില്‍ പങ്കെടുക്കാന്‍ വരുന്നതിനിടയില്‍ കുഞ്ഞിപ്പയുടെ മൂത്തമകളുടെ മകന്‍ മാറഞ്ചേരി സ്വദേശി തന്‍സീദ്( 27) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് ഏഴു മണിക്ക് കുന്നംകുളം കാണിപ്പയ്യൂരില്‍ വച്ചാണ് അപകടം സംഭവിച്ചത്. വല്ലിപ്പയുടെ മരണാനന്തര ചടങ്ങുകളില്‍ പങ്കെടുക്കാന്‍ തന്‍സീദ് തൃശ്ശൂരില്‍ വച്ച് ബസ്സില്‍ കയറിയിരുന്നു.എന്നാല്‍ ബസ് വരാന്‍ വൈകുമെന്ന് കണ്ട് തന്‍സീദ് ഉടന്‍ തന്നെ ഓട്ടോ വിളിച്ചുവരുകയായിരുന്നു. കാണിപ്പയ്യൂരില്‍ വെച്ച് പൂച്ച കുറുകെ ചാടി വെട്ടിച്ചതിനാലാണ് ഓട്ടോ മറ്റൊരു ബൈക്കില്‍ ഇടിച്ചു അപകടം സംഭവിച്ചത്. അപകടത്തില്‍ ചൂണ്ടല്‍ സ്വദേശി കളരിക്കല്‍ ഗോകുല്‍ (24 )എന്നയാള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. അ...
Malappuram

പിതാവിനെ കാറിടിച്ച് കൊലപ്പെടുത്താന്‍ മകന്റെ ശ്രമം

മലപ്പുറം: പിതാവിനെ കാറിടിച്ച് കൊലപ്പെടുത്താന്‍ മകന്റെ ശ്രമം. വണ്ടൂരില്‍ ആണ് സംഭവം. പരിക്കേറ്റ വണ്ടൂര്‍ സ്വദേശി വാസുദേവനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മകന്‍ സുദേവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ആക്രമണത്തിന് കാരണം കുടുംബ വഴക്കാണെന്നാണ് പൊലീസ് പറയുന്നത്.
Malappuram, Other

രാജ്യത്തിന്റെ പരമാധികാരവും ഭരണഘടനയും സംരക്ഷിക്കപ്പെടണം: മന്ത്രി ജി.ആര്‍ അനില്‍

ഇന്ത്യ ലോകവേദിയില്‍ ഇന്നും തലയുയർത്തി നില്‍ക്കുന്നത് ശക്തമായ ഭരണഘടനയുള്ളതു കൊണ്ടാണെന്നും ഒരു പോറല്‍ പോലുമേല്‍ക്കാതെ രാജ്യത്തിന്റെ പരമാധികാരവും ഭരണഘടനയും സ്വാതന്ത്ര്യവും സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്നും ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പ് മന്ത്രി ജി.ആര്‍ അനില്‍. മലപ്പുറം എം.എസ്.പി ഗ്രൗണ്ടില്‍ നടന്ന റിപ്പബ്ലിക് ദിനാഘോഷ പരേഡില്‍ അഭിവാദ്യം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. റിപ്പബ്ലിക്കായി മാറിയതിനു ശേഷം എല്ലാ മേഖലകളിലും അഭിമാനകരമായ മുന്നേറ്റമാണ് രാജ്യം കാഴ്ചവെച്ചത്. ഇന്ന് ലോകത്തെ അഞ്ചാമത്തെ വലിയ സമ്പദ്ഘടനയാണ് ഇന്ത്യ. എന്നാല്‍ വംശീയവും മതപരവുമായ വിഭാഗീയതകളും സംഘർഷങ്ങളും അവസാനിപ്പിക്കാന്‍ നമുക്കിനിയും കഴി‍ഞ്ഞിട്ടില്ല. ദാരിദ്ര്യവും അസമത്വവും തുടച്ചു നീക്കേണ്ടതുണ്ട്. രാജ്യത്തിന്റെ മതേതരത്വവും ഫെഡറലിസവും അടക്കമുള്ള ഭരണഘടനാ മൂല്യങ്ങള്‍ തന്നെ ചോദ്യം ചെയ്യപ്പെടുകയോ അട്ടിമറിക്കപ്പെടുകയോ ച...
Malappuram, Other

മഞ്ചേരിയില്‍ വയോധികന് ക്രൂരമര്‍ദ്ദനം ; കണ്ണില്‍ മുളക് പൊടി വിതറി മര്‍ദിച്ചു, ഭാര്യക്കും ഓട്ടിസം ബാധിതനായ മകനും പരിക്കേറ്റു

മലപ്പുറം: മഞ്ചേരിയില്‍ വയോധികനെ കണ്ണില്‍ മുളകുപൊടി ക്രൂരമായി മര്‍ദിച്ചു. മഞ്ചേരി കാരപ്പറമ്പ് സ്വദേശി 65കാരനായ ഉണ്ണി മുഹമ്മദാണ് ക്രൂര മര്‍ദ്ദനത്തിന് ഇരയായത്. അടുത്ത ബന്ധുവാണ് ക്രൂരമായി മര്‍ദിച്ചത്. സ്ഥല തര്‍ക്കത്തെ തുടര്‍ന്നാണ് മര്‍ദ്ദിച്ചത് എന്ന് ഉണ്ണി മുഹമ്മദ് പറയുന്നു. ഉണ്ണി മുഹമ്മദിന്റെ ഭാര്യക്കും ഓട്ടിസം ബാധിതനായ മകനും പരിക്കേറ്റു. ബന്ധു യൂസഫും മകന്‍ റാഷിനുമാണ് മര്‍ദ്ദിച്ചത്. സംഭവത്തില്‍ ഉണ്ണി മുഹമ്മദും കുടുംബവും പൊലീസില്‍ പരാതി നല്‍കി. എന്നാല്‍ പൊലീസ് ഇതുവരെ നടപടി എടുത്തില്ലെന്നും ഉണ്ണി മുഹമ്മദ് ആരോപിക്കുന്നു. സംഭവം നടന്നയുടന്‍ പൊലീസില്‍ പരാതി നല്‍കി. ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ഉണ്ണി മുഹമ്മദ്. ഇയാളുടെ ദേഹമാസകലം പരിക്കേറ്റിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തെക്കുറിച്ച് കൂടുതല്‍ അന്വേഷണം ആവശ്യമുണ്ടെന്നും, പ്രതിയെ ഉടന്‍ പിടികൂടുമെന്നു...
Breaking news, Malappuram, Other

ഇടിവണ്ണ പുഴയില്‍ സഹോദരങ്ങള്‍ വെള്ളക്കെട്ടില്‍ വീണ് മുങ്ങി മരിച്ചു

നിലമ്പൂര്‍ : അകമ്പാടം പെട്രോള്‍ പമ്പിന് സമീപം ഇടിവണ്ണ പുഴയില്‍ 2 കുട്ടികള്‍ വെള്ളക്കെട്ടില്‍ വീണ് മുങ്ങിമരിച്ചു. മൈലാടിയില്‍ ഉള്ളതും ഇപ്പോള്‍ അകമ്പാടത് വാടകക്ക് താമസിക്കുന്നതും ആയ പന്നിയംകാട് താമസിക്കുന്ന ബാബു - നലസീമ ദമ്പതികളുടെ മക്കളായ റിന്‍ഷാദ് (14), റാഷിദ് (12) എന്നിവരാണ് മരിച്ചത്. ഇരുവരുടെയും മൃതദേഹം ലഭിച്ചു. സമീപത്തെ ആശുപത്രിയില്‍ കൊണ്ടു പോയിട്ടുണ്ട്. ...
Malappuram, Other

കരിപ്പൂരില്‍ നിന്നുള്ള ഹജ് യാത്രയുടെ നിരക്കില്‍ ആശങ്കയുമായി തീര്‍ഥാടകര്‍ ; ഇത്തവണത്തെ നിരക്കില്‍ വന്‍ വര്‍ധനവ്

കരിപ്പൂര്‍ : ഈ വര്‍ഷത്തെ കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നുള്ള ഹജ് കമ്മിറ്റി മുഖേനയുള്ള ഹജ് തീര്‍ഥാടനത്തിനു യാത്രാനിരക്കില്‍ ആശങ്കയുമായി തീര്‍ത്ഥാടകര്‍. ഇത്തവണത്തെ നിരക്കില്‍ വന്‍ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. മറ്റു വിമാനത്താവളങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ 85,000 രൂപ അധികമാണ് കരിപ്പൂരില്‍ നിന്നുള്ള ഹജ് യാത്രക്ക്. ഇതു കടുത്ത വിവേചനവും അനീതിയുമാണെന്ന് വിമാനത്താവള ഉപദേശക സമിതി ചെയര്‍മാന്‍ എം.പി.അബ്ദുസ്സമദ് സമദാനി എംപി പറഞ്ഞു. സംഭവത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്ക് ഇ മെയില്‍ അയച്ചു. സംസ്ഥാന ഹജ് കമ്മിറ്റിയും നിരക്ക് വര്‍ധനവിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. ഹജ് സര്‍വീസുകള്‍ക്ക് വിമാനക്കമ്പനികളെ നിശ്ചയിക്കുന്നതിനുള്ള നടപടിയിലേക്കു കേന്ദ്രം നീങ്ങിയപ്പോള്‍ ആണ് കോഴിക്കോട് വിമാനത്താവളത്തെ ആശ്രയിക്കുന്നവരെ ആശങ്കപ്പെടുത്തുന്ന വിവരമെത്തിയത്. 1.65 ലക്ഷം രൂപയ...
Malappuram, Other

മലപ്പുറം ജില്ലയിലെ തൊഴില്‍ അവസരങ്ങളും പ്രധാന അറിയിപ്പുകളും

ദര്‍ഘാസ് ക്ഷണിച്ചു താനൂര്‍ ഐ.സി.ഡി.എസ് പ്രൊജക്ടിന് കീഴിലെ 130 അങ്കണവാടികളിലേയ്ക്ക് പ്രീ സ്‌കൂള്‍ കിറ്റ് വിതരണം ചെയ്യുന്നതിന് വ്യക്തികള്‍, സ്ഥാപനങ്ങള്‍ എന്നിവരില്‍ നിന്നും ദര്‍ഘാസ് ക്ഷണിച്ചു. ഫെബ്രുവരി ഒമ്പതിന് ഉച്ചയ്ക്ക് 12 വരെ ദര്‍ഘാസ് ഫോറം ലഭിക്കും. വിവരങ്ങള്‍ക്ക് താനൂര്‍ ബ്ലോക്ക് പഞ്ചായത്ത് കാര്യാലയത്തില്‍ പ്രവര്‍ത്തിക്കുന്ന താനൂര്‍ ശിശു വികസന പദ്ധതി ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍ 0494 2442981. ---------------- ഐ.ടി.ഐ സപ്ലിമെന്ററി പരീക്ഷയ്ക്ക് അപേക്ഷിക്കാം 2017-2019 കാലയളവില്‍ സെമസ്റ്റര്‍ സ്‌കീമില്‍ രണ്ട് വര്‍ഷ ട്രേഡുകളില്‍ പ്രവേശനം ഐ.ടി.ഐ നേടിയ ട്രെയിനികള്‍ക്കുള്ള സപ്ലിമെന്ററി പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു. ട്രെയിനികള്‍ക്ക് ഐ.ടി.ഐകള്‍ മുഖേന അപേക്ഷ നല്‍കാം. പരീക്ഷയ്ക്ക് യോഗ്യരായ ട്രെയിനികളുടെ ലിസ്റ്റ് ഐ.ടി.ഐകളില്‍ ലഭ്യമാണ്. അരീക്കോട് ഗവ. ഐ.ടി.ഐയുമായി ബന്ധപ്പെടേണ്ട നമ്പര്‍: 04...
Malappuram

ചെരിപ്പിനുള്ളില്‍ കാല്‍ കോടിയുടെ സ്വര്‍ണം ; കസ്റ്റംസിന്റെ കണ്ണ് വെട്ടിച്ച് പുറത്തെത്തിയ യുവാവ് പൊലീസിന്റെ പിടിയില്‍

മലപ്പുറം: ചെരിപ്പിനുള്ളില്‍ ഒളിപ്പിച്ച് കാല്‍ കോടിയുടെ സ്വര്‍ണം കടത്തിയയാള്‍ കരിപ്പൂര്‍ വിമാനത്താവളത്തിന് പുറത്ത് പൊലീസ് പിടിയിലായി. ദുബായില്‍ നിന്നും കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ വന്നിറങ്ങിയ കോഴിക്കോട് നരിക്കുനി സ്വദേശി മുഹമ്മദ് അനസ് (23) എന്നയാളില്‍ നിന്നാണ് 28 ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണം പൊലീസ് പിടിച്ചെടുത്തത്. അത്യാധുനിക സ്‌കാനിംഗ് സംവിധാനങ്ങളെയും കസ്റ്റംസിനെയും മറികടന്ന് ഇയാള്‍ വിമാനത്താവളത്തിന് പുറത്തെത്തിയപ്പോഴായിരുന്നു പൊലീസിന്റെ പരിശോധന. മലപ്പുറം ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ അനസിന്റെ രണ്ട് ചെരുപ്പിന്റെയും സോളിനുള്ളില്‍ വിദഗ്ധമായി ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണം. 446 ഗ്രാം സ്വര്‍ണമാണ് കണ്ടെടുത്തത്. കരിപ്പൂരില്‍ മൂന്നാഴ്ചയ്ക്കിടെ പൊലീസ് പിടിക്കുന്ന ഏഴാമത്തെ സ്വര്‍ണക്കടത്ത് കേസാണിത്. പിടിച്ചെടുത്ത സ്വര്‍ണ്ണം ക...
Malappuram, Other, university

അഖിലേന്ത്യാ റഗ്ബി ; തണുപ്പിനെ തോല്‍പ്പിച്ച് കാലിക്കറ്റ് റണ്ണറപ്പ്

പഞ്ചാബിലെ ചണ്ഡീഗഢ് യൂണിവേഴ്‌സിറ്റിയില്‍ വെച്ച് നടന്ന അഖിലേന്ത്യാ അന്തര്‍ സര്‍വകലാശാല പുരുഷ റഗ്ബി ചാമ്പ്യന്‍ഷിപ്പില്‍ കാലിക്കറ്റ് സര്‍വകലാശാലാ ടീം റണ്ണര്‍ അപ്. കൊടും തണുപ്പിനെ വകവെയ്ക്കാതെ ആതിഥേയരായ ചണ്ഡീഗഢുമായി ഫൈനലില്‍ ഏറ്റുമുട്ടിയാണ് രണ്ടാം സ്ഥാനം കരസ്ഥമാക്കിയത്. അഞ്ച് മുതല്‍ 12 ഡിഗ്രി വരെയാണ് ഇവിടെ പകല്‍ സമയത്തെ താപനില. വൈകുന്നേരം മത്സരം നടക്കുമ്പോള്‍ മൂന്ന് ഡിഗ്രിയായിരുന്നു. ശക്തമായ മഞ്ഞു മഴയും കൊടും തണുപ്പിനും എതിരെക്കൂടിയാണ് കാലിക്കറ്റ് ടീം മത്സരിച്ചത്. ഇന്ത്യന്‍ ആര്‍മി കോച്ച് സെന്തില്‍ കുമാറിന്റെ നേതൃത്വത്തില്‍ പരിശീലനം നടത്തിയ താരങ്ങള്‍ അസാമാന്യ മികവ് പുലര്‍ത്തി. കോഴിക്കോട് ഗുരുവായൂരപ്പന്‍ കോളേജ് താരം ശ്രീശാഖിന്റെ നേതൃത്വത്തിലിറങ്ങിയ ടീം ചണ്ഡീഗഢ് യൂണിവേഴ്‌സിറ്റി മികച്ച പ്രകടനം കാഴ്ച വെച്ചു. ടീം മാനേജര്‍മാരായി ക്യാപ്റ്റന്‍ ഷുക്കൂര്‍ ഇല്ലത്ത്, ഡോ. ഷിഹാബുദ്ധീന്‍ എന്നിവര്‍ അനു...
Malappuram, Other

മികച്ച ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്കുള്ള പുരസ്‌കാരം മലപ്പുറം ജില്ലാ കളക്ടര്‍ക്ക് ; പുരസ്‌കാരം ഏറ്റുവാങ്ങി

മലപ്പുറം : സംസ്ഥാനത്തെ മികച്ച ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്കുള്ള പുരസ്‌കാരം മലപ്പുറം ജില്ലാ കളക്ടര്‍ വി.ആര്‍ വിനോദ് ഏറ്റുവാങ്ങി. എറണാകുളം തൃക്കാക്കര ഭാരത് മാതാ കോളേജില്‍ നടന്ന ദേശീയ സമ്മതിദായക ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടന ചടങ്ങില്‍ വെച്ച് ചലച്ചിത്ര താരവും സംസ്ഥാന തെരഞ്ഞെടുപ്പ് വകുപ്പിന്റെ സ്വീപ്പ് ഐക്കണും ആയ ടോവിനോ തോമസില്‍ നിന്നാണ് ജില്ലാ കളക്ടര്‍ പുരസ്‌കാരം ഏറ്റുവാങ്ങിയത്. 2024 ലെ പ്രത്യേക സംക്ഷിപ്ത വോട്ടര്‍പട്ടിക പുതുക്കലുമായി ബന്ധപ്പെട്ട മികച്ച പ്രവര്‍ത്തനങ്ങള്‍ക്കാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ പുരസ്‌കാരം ലഭിച്ചത്. മലപ്പുറം ജില്ലാ കളക്ടര്‍ക്കൊപ്പം തൃശൂര്‍, കോഴിക്കോട് ജില്ലാ കളക്ടര്‍മാര്‍ക്കും പുരസ്‌കാരം പങ്കിട്ടു. മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍, എറണാകുളം ജില്ലാ കളക്ടര്‍ എന്‍. എസ്. കെ ഉമേഷ്, അഡീഷണല്‍ ചീഫ് ഇലക്ടറല്‍ ഓഫീസര്‍ സി. ഷര്‍മിള, ഭാരത് മാതാ കോളേജ് പ്രിന്‍സിപ്പ...
Malappuram, Other

ഓൺലൈൻ ഇടപാടുകളിലെ ഉപഭോക്തൃ വഞ്ചനകൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കും: അഡ്വ. കെ.മോഹൻദാസ്

മലപ്പുറം : ടെക്നോളജിയുടെ വളർച്ചയോടൊപ്പം ഉപഭോക്തൃ ചൂഷണത്തിനുള്ള അവസരവും ഏറിവരികയാണെന്നും ഇതിനെതിരായ വ്യാപകമായ ബോധവൽക്കരണം ആവശ്യമാണെന്നും ജില്ലാ ഉപഭോക്തൃ തർക്കപരിഹാര കമ്മീഷൻ പ്രസിഡൻ്റ് അഡ്വ കെ. മോഹൻദാസ്. ഓൺലൈൻ മേഖലയിലെ ഉപഭോക്തൃ വഞ്ചനകൾ കമ്മീഷൻ വളരെ ഗൗരവമായി കാണുന്നുവെന്നും മറ്റു ഉപഭോക്താക്കളെ പോലെ തന്നെ ഓൺലൈൻ മേഖലയിലെ ഉപഭോക്താക്കൾക്കും കൺസ്യുമർ കമ്മീഷനുകളെ സമീപിക്കാമെന്നും ഉപഭോക്തൃ വകുപ്പ് ഇക്കാര്യത്തിൽ കൂടുതൽ ബോധവത്കരണം നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മക്കരപറമ്പ് ഹയർ സെക്കണ്ടറി സ്കൂളിൽ ഉപഭോക്തൃ വാരാചരണത്തിൻ്റെ ഭാഗമായി നടന്ന ജില്ലാ തല സെമിനാർ ഉദ്ഘാടനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ സപ്ലൈ ഓഫീസർ എ. സജ്ജാദ് അധ്യക്ഷത വഹിച്ചു. അഡ്വ. വി.റിനിഷ, സി.പി.അബ്ദുറഹിമാൻ, കെ. കെ അജിത്, ടി. അനിൽകുമാർ, അഡ്വ.ഷിജിത്, ഉമേഷ്‌ രവി എന്നിവർ പ്രസംഗിച്ചു. ശിവദാസ് പിലാപറമ്പിൽ സ്വാഗതവും പി.അബ്ദുറ...
Malappuram

മലപ്പുറം ജില്ലയിലെ തൊഴില്‍ അവസരങ്ങളും പ്രധാന അറിയിപ്പുകളും

ലേലം ചെയ്യും വാറണ്ട് പ്രകാരമുള്ള കുടിശ്ശിക ഈടാക്കുന്നതിനായി പരപ്പനങ്ങാടി വില്ലേജിലെ ബ്ലോക്ക് നമ്പര്‍ 24 ലെ റീസര്‍വേ 7/17 ല്‍ പെട്ട 2.01 ആര്‍സ് ഭൂമി ഫെബ്രുവരി 27ന് രാവിലെ 11 മണിക്ക് പരപ്പനങ്ങാടി വില്ലേജ് ഓഫീസില്‍വച്ച് ലേലം ചെയ്ത് വില്‍ക്കുമെന്ന് തിരൂരങ്ങാടി തഹസില്‍ദാര്‍ അറിയിച്ചു. --------------- സീറ്റ് ഒഴിവ് പട്ടാമ്പി ശ്രീ നീലകണ്ഠ സര്‍ക്കാര്‍ സംസ്‌കൃത കോളേജില്‍ 2023-24 അധ്യയന വര്‍ഷത്തില്‍ രണ്ടാം സെമസ്റ്റര്‍ ബി.എസ്.സി കെമിസ്ട്രി സീനിയര്‍ ക്ലാസില്‍ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. അഫിലിയേറ്റഡ് കോളേജുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് കോളേജ് മാറ്റം വഴി പ്രവേശനം നേടാം. അര്‍ഹതയുള്ള വിദ്യാര്‍ത്ഥികള്‍ ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകളും അവയുടെ പകര്‍പ്പുകളും ഇന്ന്(ജനുവരി 25) ഉച്ചയ്ക്ക് 2 മണിക്ക് മുമ്പായി കോളേജില്‍ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0466-2212223 -------------- ...
Malappuram

മഞ്ചേരിയിൽ വൻ കഞ്ചാവ് വേട്ട : എൻ ഡി പി എസ് കോടതിക്ക് സമീപം കഞ്ചാവ് വില്പനക്കെത്തിയ യുവാവ് പിടിയിൽ

മഞ്ചേരി : മഞ്ചേരിയിൽ വൻ കഞ്ചാവ് വേട്ട. വിൽപ്പനക്ക് എത്തിച്ച കഞ്ചാവുമായി യുവാവ് പിടിയിൽ.നിലമ്പൂർ കരുളായി കരീക്കുന്നൻ വീട്ടിൽ കുഞ്ഞിമുഹമ്മദ് മകൻ ഹംസ (40 വയസ്സ് ) ആണ് എക്സൈസിൻ്റെ പിടിയിലായത്. എക്സൈസ് കമ്മിഷണർ സ്‌ക്വാഡും മലപ്പുറം എക്‌സൈസ് ഇന്റലിജൻസും, മഞ്ചേരി എക്‌സൈസ് റേഞ്ച് സംഘവും സംയുക്തമായി മഞ്ചേരി ടൗണിൽ കോടതിപടിക്ക് സമീപം നടത്തിയ പരിശോധനയിലാണ് എൻ ഡി പി എസ് കോടതിക്ക് സമീപം വെച്ച് 6.630 കിലോ കഞ്ചാവുമായി പ്രതി എക്സൈസ് ഇസ്പെക്ടർ ഷിജു ഇ. ടി യും പാർട്ടിയും അറസ്റ്റ് ചെയ്തത്. ഒഡിഷയിൽ നിന്ന് കടത്തിക്കൊണ്ട് വരുന്ന കഞ്ചാവ് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ മൊത്തമായും ചില്ലറയായും വിൽപ്പന നടത്തുന്ന ഇയാൾ ഒരിടത്തും സ്ഥിരമായി താമസിക്കാറില്ല, പാർട്ടിയിൽ ഇൻ്റലിജൻസ് വിഭാഗം ഇൻസ്പെക്ടർ മുഹമ്മദ് ഷെഫീഖ്, എക്സൈസ് ഇൻസ്പെക്ടർ ടി.ഷിജുമോൻ ,സിവിൽ എക്സൈസ് ഓഫീർമാരായ രാജൻ നെല്ലിയായി ജിഷിൽ നായർ ,അഖിൽ ദാസ് ഇ,സ...
Malappuram, Other

ഡോ: കെ.ടി.ജലീല്‍ എല്‍.ഡി.എഫിലെ സിമി എം.എല്‍.എ.ആണെന്ന് ഒരിക്കല്‍ കൂടി തെളിയിക്കുന്നു ; ബിജെപി ജില്ലാ പ്രസിഡന്റ്

മലപ്പുറം : ശ്രീരാമക്ഷേത്ര നിര്‍മ്മാണ വിഷയത്തില്‍ ഡോ: കെ.ടി.ജലീല്‍ എല്‍.ഡി.എഫിലെ സിമി എം.എല്‍.എ.ആണെന്ന് ഒരിക്കല്‍ കൂടി തെളിയിക്കുകയാണെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് രവി തേലത്ത്. രാജ്യത്താകെയും കേരളത്തിലും ജാതി-മത-രാഷ്ട്രീയ ഭേദമന്യേ അയോധ്യയിലെ പ്രാണപ്രതിഷ്ഠ ചടങ്ങുകളെ രണ്ടു കയ്യും നീട്ടി സ്വീകരിക്കുകയും നേരത്തെ മറുവാദങ്ങളുയര്‍ത്തിയിരുന്നവര്‍ പോലും വിവാദങ്ങളില്‍ നിന്ന് വിട്ടു നില്‍ക്കുകയും ചെയ്തപ്പോള്‍ ഡോ:കെ.ടി ജലീല്‍ മതവികാരമിളക്കിവിട്ട് അസ്വസ്തതകള്‍ സൃഷ്ടിക്കുന്ന പ്രസ്താവനയാണ് നടത്തിയതെന്ന് അദ്ദേഹം തിരൂരില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. പരമോന്നത നീതിപീഠം അന്തിമമായി തീര്‍പ്പാക്കിയ വിധിക്കെതിരാണ് നിയസഭാ സാമാജികനായ അദ്ദേഹത്തിന്റെ പ്രസ്താവന. രാഷ്ട്രപതി പിന്നോക്കക്കാരിയായതു കൊണ്ടാണ് പ്രാണപ്രതിഷ്ഠാ ചടങ്ങില്‍ നിന്ന് മാറ്റി നിര്‍ത്തിയതെന്ന അദ്ദേഹത്തിന്റെ നിലപാടും ഹിന്ദു സമൂഹത്തില്‍ ജാ...
Malappuram, Other

മലപ്പുറം സ്റ്റേഷനിലെ സിഐയുടെ ഡ്രൈവര്‍ കൂടിയായ എഎസ്‌ഐ മദ്യപിച്ച് പൊലീസ് ജീപ്പ് ഓടിച്ച് അപകടം വരുത്തി നിര്‍ത്താതെ പോയി, നാട്ടുകാര്‍ പിന്നാലെ പോയി പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു

മലപ്പുറം : മദ്യപിച്ച് പൊലീസ് ജീപ്പ് ഓടിച്ച് അപകടം വരുത്തി നിര്‍ത്താതെ പോയ മലപ്പുറം സ്റ്റേഷനിലെ എഎസ്‌ഐയെ നാട്ടുകാര്‍ പിന്തുടര്‍ന്നെത്തി തടഞ്ഞുവെച്ചു പൊലീസിന് കൈമാറി. കഴിഞ്ഞ ദിവസം രാത്രി വടക്കാങ്ങര കാളാവിലാണ് സംഭവം. സ്റ്റേഷനിലെ എഎസ് ഐ ഗോപി മോഹനനാണ് മദ്യപിച്ച് പൊലീസ് വാഹനം ഓടിച്ച് കാറിലിടിച്ചത്. മലപ്പുറം സി ഐയുടെ ഡ്രൈവര്‍ കൂടിയാണ് ഗോപി മോഹനന്‍. അപകടമുണ്ടായിട്ടും ഇയാള്‍ ജീപ്പ് നിര്‍ത്തിയില്ല. മറ്റൊരു ബൈക്കിന് നേരെയും ഇയാള്‍ ഇടിക്കാന്‍ പോയി. എന്നാല്‍ ബൈക്ക് യാത്രക്കാരന്‍ ഒഴിഞ്ഞ് മാറിയതിനാല്‍ രക്ഷപ്പെട്ടു. അപകടം വരുത്തി വച്ചിട്ടും അത് തിരിഞ്ഞ് പോലും നോക്കാതെ പൊലീസ് ജീപ്പ് പോകുന്നത് കണ്ട് നാട്ടുകാര്‍ പിന്തുടര്‍ന്നെത്തി വഴിയില്‍ തടയുകയായിരുന്നു. തുടര്‍ന്ന് ഇയാളുമായി സംസാരിച്ചപ്പോഴാണ് എഎസ്‌ഐ മദ്യലഹരിയിലാണെന്ന് തിരിച്ചറിഞ്ഞത്. ഉടന്‍ പൊലീസില്‍ വിവരമറിയിച്ചു. ജില്ല പൊലീസ് മേധാവിക്കും വിവരം നല്‍കി....
Malappuram

സ്‌കൂളില്‍ നിന്നുള്ള ടൂറിന് പോകാന്‍ പണം നല്‍കിയില്ല ; അഞ്ചാം ക്ലാസുകാരന്‍ തൂങ്ങി മരിച്ച നിലയില്‍

പാലക്കാട്: അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയെ വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഇന്ന് രാവിലെ എടത്തനാട്ടുകര കോട്ടപള്ള സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥി റിദാന്‍ (11) നെയാണ് വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. സ്‌കൂളില്‍ നിന്നും ടൂറിന് പോകാന്‍ സാധിക്കാത്തതിനെ തുടര്‍ന്നുള്ള മനോവിഷമമാണ് ആത്മഹത്യക്ക് കാരണമെന്നാണ് പ്രാഥമിക വിവരം. നാളെയാണ് സ്‌കൂളില്‍ നിന്നും വയനാട്ടിലേക്ക് ടൂറിന് പോകാന്‍ തീരുമാനിച്ചിരുന്നത്. ടൂറിന് താത്പര്യമുണ്ടെന്ന് വീട്ടില്‍ പറഞ്ഞിരുന്നെങ്കിലും പണം കൊടുക്കാന്‍ സാധിച്ചിരുന്നില്ല. റിദാന്റെ പിതാവ് വിദേശത്താണ്. ...
error: Content is protected !!