വൈദ്യുതി മുടക്കം, ഭൂമിലേലം ; മലപ്പുറം ജില്ലയിലെ തൊഴില്‍ അവസരങ്ങളും പ്രധാന അറിയിപ്പുകളും
സൗജന്യ യോഗ പരിശീലനം
സംസ്ഥാന സ്പോർട്സ് കൗൺസിലിന്റെയും യോഗ അസോസിയേഷൻ ഓഫ് കേരളയുടെയും ആഭിമുഖ്യത്തിൽ സൗജന്യ യോഗ പരിശീലനം സംഘടിപ്പിക്കുന്നു. മലപ്പുറം ജില്ലയിൽ കൊളത്തൂർ, എടപ്പാൾ, കാളികാവ് എന്നിവിടങ്ങളിൽ ഇന്ന് (മാർച്ച് 15) മുതൽ പരിശീലനം ആരംഭിക്കും. ഫോൺ: 9846509735, 9846262965, 9744393044.
---------------
ലേലം ചെയ്യും
മലപ്പുറം കുടുംബകോടതിയുടെ വാറണ്ട് പ്രകാരം കൂട്ടിലങ്ങാടി വില്ലേജില്‍ കടുകൂര്‍ ദേശം സര്‍വേ നമ്പര്‍ 114/7c1A ല്‍പെട്ട 1.95 ആര്‍സ് ഭൂമി ഏപ്രില്‍ 16ന് രാവിലെ 11ന് കൂട്ടിലങ്ങാടി വില്ലേജ് ഓഫീസില്‍വച്ച് പരസ്യമായി ലേലം ചെയ്ത് വില്‍ക്കുമെന്ന് പെരിന്തല്‍മണ്ണ തഹസില്‍ദാര്‍ അറിയിച്ചു.
------------
തൊഴിൽ തർക്ക കേസുകളുടെ വിചാരണ 19ന്
കോഴിക്കോട് ലേബർ കോടതി പ്രിസൈഡിങ് ഓഫീസർ എ.ജി സതീഷ്‌കുമാർ (ജില്ലാ ജഡ്ജ്) ഏപ്രിൽ 19ന് പാലക്കാട് ആർ.ഡി.ഒ കോടതി ഹാളിൽ വെച്ച് തൊഴിൽ തർക്ക സംബന്ധമായി പാലക്ക...

