മലപ്പുറം ജില്ലയിലെ തൊഴില്‍ അവസരങ്ങളും പ്രധാന അറിയിപ്പുകളും
ടെന്‍ഡര്‍ പരസ്യം/ റീ ടെന്‍ഡര്‍ പരസ്യം പ്രസിദ്ധീകരിച്ചു
അരീക്കോട് ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍ എം.പി ലാഡ്‌സ്, എം.എല്‍.എ എസ്.ഡി.എഫ്, 2023-24 വാര്‍ഷിക പദ്ധതി എന്നിവയില്‍ നടപ്പാക്കുന്ന നാല് പ്രവൃത്തികള്‍ ഏറ്റെത്ത് നടപ്പാക്കുന്നതിനുള്ള ടെന്‍ഡര്‍ പരസ്യം/ റീ ടെന്‍ഡര്‍ പരസ്യം എന്നിവ https://etenders.kerala.gov.in എന്ന വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. ഫോണ്‍: 04832850047
--------------------
മരം ലേലം
മലപ്പുറം നഗരസഭ ബസ് സ്റ്റാൻഡിനോട് ചേർന്ന് കോരങ്ങോട് പള്ളിയാളി ശ്മശാനത്തിന് സമീപം റവന്യു ഭൂമിയിൽ സ്ഥിതി ചെയ്യുന്ന ചീനിമരം/മഴമരം ഫെബ്രുവരി 23ന് രാവിലെ 10.30ന് മലപ്പുറം വില്ലേജ് ഓഫീസ് പരിസരത്ത് പരസ്യമായി ലേലം ചെയ്യുമെന്ന് ഏറനാട് തഹസിൽദാർ അറിയിച്ചു. ഫോൺ: 04832766121.
--------------
പൊതു തെളിവെടുപ്പ് നാളെ
ഏറനാട് താലൂക്കിലെ പെരകമണ്ണ വില്ലേജില്‍പെട്ട 217/2 റീ സര്‍വേ നമ്പറിലും, എടവണ്ണ വില്...

