മലപ്പുറം ജില്ലയിലെ തൊഴില്‍ അവസരങ്ങളും പ്രധാന അറിയിപ്പുകളും
ഗസ്റ്റ് അധ്യാപക നിയമനം
മങ്കട ഗവ.കോളേജിൽ 2023-24 അധ്യയന വർഷത്തിൽ സ്റ്റാറ്റിസ്റ്റിക്സ് വിഷയത്തിൽ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. ബന്ധപ്പെട്ടവിഷയത്തിൽ 55 ശതമാനം മാർക്കിൽ കുറയാത്ത ബിരുദാനന്തര ബിരുദവും യു.ജി.സി നിഷ്‌കർഷിക്കുന്ന യോഗ്യതകളുമുള്ള കോഴിക്കോട് കോളേജ് വിദ്യഭ്യാസ ഉപഡയറക്ടറേറ്റിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി നാളെ (ഫെബ്രുവരി രണ്ട്) രാവിലെ 11ന് കോളജിൽ നടക്കുന്ന അഭിമുഖത്തിന് പങ്കെടുക്കണം. ഫോൺ: 9188900202.
---------------
പേഴ്‌സണൽ ഫിറ്റ്നസ് ട്രെയ്നർ കോഴ്സിലേക്ക് അപേക്ഷിക്കാം
കേന്ദ്ര-സംസ്ഥാന സർക്കാറുകൾ കുടുംബശ്രീ വഴി നടപ്പിലാക്കുന്ന സൗജന്യ തൊഴിൽ പരിശീലനവും തൊഴിലും നൽകുന്ന നൈപുണ്യ വികസന പദ്ധതി ഡി.ഡി.യു.ജി.കെ.വൈയുടെ ഹൃസ്വകാല കോഴ്സായ പേഴ്‌സണൽ ഫിറ്റ്നസ് ട്രെയ്നർ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. മലപ്പുറം, കണ്ണൂർ, വയനാട്, കോഴിക്കോട്, കാസർഗോഡ് ജില...

