മലപ്പുറം ജില്ലയിലെ തൊഴില്‍ അവസരങ്ങളും പ്രധാന അറിയിപ്പുകളും
സൗജന്യ പരിശീലനം
ആതവനാട് മൃഗ സംരക്ഷണ പരിശീലന കേന്ദ്രത്തില്‍ നാളെയും (ഡിസംബര്‍ 4) മറ്റന്നാളും(ഡിസംബര്‍ 5) കറവപ്പശു പരിപാലനം, കാട വളര്‍ത്തല്‍ എന്നീ വിഷയങ്ങളില്‍ സൗജന്യ പരിശീലനം സംഘടിപ്പിക്കുന്നു. പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ 0494 2962296 എന്ന നമ്പറില്‍ വിളിച്ച് രജിസ്റ്റര്‍ ചെയ്യണം.
------
ഒ.ബി.സി-ഇ.ബി.സി പോസ്റ്റ്‌മെട്രിക് സ്‌കോളര്‍ഷിപ്പ്: മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സംയുക്താഭിമുഖ്യത്തില്‍ പിന്നാക്ക വിഭാഗ വികസന വകുപ്പ് മുഖേന നടപ്പാക്കുന്ന PM-YASASVI OBC, EBC പോസ്റ്റ്‌മെട്രിക് സ്‌കോളര്‍ഷിപ്പ് പദ്ധതിക്കായി അപേക്ഷ സമര്‍പ്പിക്കുന്നത് സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. സംസ്ഥാനത്തിനകത്തെ സ്ഥാപനങ്ങളില്‍ സി.എ, സി.എം.എ, സി.എസ് കോഴ്‌സുകള്‍ക്ക് പഠിക്കുന്നവര്‍ക്കും സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍ ഹയര്‍ സെക്കന്‍ഡറിക്ക് പഠിക്കുന്നവര്‍...