Saturday, November 7

Malappuram

ഉംറ കഴിഞ്ഞു വീട്ടിലേക്ക് മടങ്ങവെ നിയന്ത്രണം വിട്ട കാര്‍ ടാങ്കര്‍ ലോറിയില്‍ ഇടിച്ച് പരിക്കേറ്റ തുവ്വൂര്‍ സ്വദേശി മരണപ്പെട്ടു
Malappuram, Obituary

ഉംറ കഴിഞ്ഞു വീട്ടിലേക്ക് മടങ്ങവെ നിയന്ത്രണം വിട്ട കാര്‍ ടാങ്കര്‍ ലോറിയില്‍ ഇടിച്ച് പരിക്കേറ്റ തുവ്വൂര്‍ സ്വദേശി മരണപ്പെട്ടു

ഉംറ കഴിഞ്ഞു കരിപ്പൂര്‍ എര്‍യര്‍പോര്‍ട്ടില്‍ നിന്നും വീട്ടിലേക്ക് മടങ്ങുന്നതിനിടെ നിയന്ത്രണം വിട്ട കാര്‍ ടാങ്കര്‍ ലോറിയില്‍ ഇടിച്ച് പരിക്കേറ്റ തുവ്വൂര്‍ സ്വദേശി മരണപ്പെട്ടു. കരിപ്പൂര്‍ എര്‍യര്‍പോര്‍ട്ടിനു സമീപം ഹോട്ടല്‍ കല്യാണ പുരയുടെ മുമ്പില്‍ നിര്‍ത്തിയിട്ട ടാങ്കര്‍ ലോറിയില്‍ കാര്‍ ഇടിച്ച് ഗുരുതര പരിക്കേറ്റ പാണ്ടിക്കാട് തുവ്വൂര്‍ അക്കരപ്പുറം സ്വദേശി കുരിക്കള്‍ യൂസുഫ് (56) ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ ഇരിക്കെ ആണ് യൂസുഫ് മരണപ്പെട്ടത്. കഴിഞ്ഞ ദിവസമാണ് തുവ്വൂര്‍ സ്വദേശികള്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍ പെട്ടത്. അപകടത്തില്‍ യൂസുഫിനും മകള്‍ക്കും ഗുരുതര പരിക്കേറ്റിരുന്നു. അപകടത്തില്‍ ഗുരുതര പരിക്കേറ്റ മകള്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ തുടരുകയാണ്. കാര്‍ ഓടിച്ച മകന്‍ നിസ്സാര പരിക്കുകളോടെ രക്ഷപെട്ടു . അപകടം നടന്ന ഉടന്‍ ഹോട്ടല്‍ കല്യാണ പുരയിലെ ജീവനക്കാരും ഹോട്ടല...
കരിപ്പൂരില്‍ സ്വര്‍ണം കടത്താന്‍ ശ്രമിച്ച രണ്ട് യുവാക്കള്‍ പിടിയില്‍
Malappuram, Other

കരിപ്പൂരില്‍ സ്വര്‍ണം കടത്താന്‍ ശ്രമിച്ച രണ്ട് യുവാക്കള്‍ പിടിയില്‍

കരിപ്പൂര്‍ വിമാനത്താവളം വഴി സ്വര്‍ണം കടത്താന്‍ ശ്രമിച്ച രണ്ട് യുവാക്കള്‍ കസ്റ്റംസിന്റെ പിടിയില്‍. ശരീരത്തിനുള്ളില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച സ്വര്‍ണവുമായി പാലക്കാട്, കോഴിക്കോട് സ്വദേശികളായ യുവാക്കളാണ് പിടിയിലായത്. ഒന്നര കിലോയിലധികം സ്വര്‍ണ മിശ്രിതമാണ് ഇവരില്‍ നിന്നും പിടിച്ചെടുത്തത്. വ്യാഴാഴ്ച ദമാമില്‍ നിന്ന് ഇന്‍ഡിഗോ വിമാനത്തില്‍ എത്തിയ പാലക്കാട് കോട്ടോപ്പാടം സ്വദേശി ചെമ്പന്‍കുന്നന്‍ അകില്‍ റഫാന്‍ (30) നിന്നും ശരീരത്തില്‍ ഒളിപ്പിച്ച 638 ഗ്രാം ഭാരമുള്ള 02 ക്യാപ്‌സൂളുകള്‍ കണ്ടെടുത്തു. ഇതില്‍ നിന്നും 34 ലക്ഷം രൂപ വിലമതിക്കുന്ന 574 ഗ്രാം സ്വര്‍ണം വേര്‍തിരിച്ചെടുത്തു. ഇന്ന് ഷാര്‍ജയില്‍ നിന്ന് എയര്‍ ഇന്ത്യ വിമാനത്തില്‍ എത്തിയ കോഴിക്കോട് കിഴക്കോത്ത് സ്വദേശി തലപ്പാടിക്കല്‍ മുഹമ്മദ് ത്വയ്യിബ് (27) ല്‍ നിന്നും ശരീരത്തില്‍ ഒളിപ്പിച്ച നിലയില്‍ 902 ഗ്രാം തൂക്കമുള്ള 03 ക്യാപ്‌സൂളുകള്‍ കണ്ടെ...
ബാബരി മസ്ജിദ് തർക്ക സ്ഥലം എന്ന പേര് ചാർത്തി കയ്യടക്കിയതാണ് ; മജീദ് ഫൈസി
Malappuram, Other

ബാബരി മസ്ജിദ് തർക്ക സ്ഥലം എന്ന പേര് ചാർത്തി കയ്യടക്കിയതാണ് ; മജീദ് ഫൈസി

ചങ്ങരംങ്കുളം : ബാബരി മസ്ജിദ് തർക്കസ്ഥലം എന്ന പേര് ചാർത്തി കയ്യടക്കിയതാണെന്ന് എസ്.ഡി.പി.ഐ ദേശീയ ജനറൽ സെക്രട്ടറി മജീദ് ഫൈസി പ്രസ്ഥാവിച്ചു. എസ്.ഡി.പി.ഐ മലപ്പുറം ജില്ല കമ്മിറ്റി ചങ്ങരംങ്കുളത്ത് സംഘടിപ്പിച്ച ബാബരി അനീതിയുടെ 31 വർഷങ്ങൾ എന്ന പേരിൽ ഫാഷിസ്റ്റ് വിരുദ്ധ സായാഹ്ന സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ധേഹം. മുസ്ലീംങ്ങൾ വർഷങ്ങളോളംആരാധന നടത്തിയിരുന്ന മസ്ജിദ് അധികാരികളുടെ ഒത്താശയോടെ ഫാഷിസ്റ്റ്കൾ കൈയടക്കുകയാണ് ചെയ്തത്. സാമാന്യ ബുദ്ധിയുള്ള ഒരു സമൂഹത്തിന് എങ്ങിനെയാണ് അംഗീകരിക്കാൻ കഴിയുക. സുപ്രീം കോടതി വിധി പ്രസ്ഥാവിച്ച കേസിൽ എന്തിന് ഇറങ്ങുന്നുവെന്ന ചോദ്യം ഉയർത്തുന്നവർ ഫാഷിസ്റ്റുകളുടെ ചെയ്തികളെ വെള്ളപൂശുകയാണ്. 75 വർഷമായി ഈ നീതി നിഷേധം തുടങ്ങിയിട്ട്. മതേതരത്വമെന്ന മേലങ്കി ചാർത്തിയവർ അടക്കം സർക്കാർ ഒത്താശയോടെ പള്ളി തകർക്കുകയും കൈയടക്കുകയുമായിരുന്നു. പള്ളി പൊളിച്ച ഇടത്ത് പുതിയ ക്ഷേത്രം ഉയർത്ത...
മലപ്പുറത്ത് 42 കുട്ടികളുമായി പോകുകയായിരുന്ന സ്‌കൂള്‍ ബസ് മറിഞ്ഞ് അപകടം
Malappuram, Other

മലപ്പുറത്ത് 42 കുട്ടികളുമായി പോകുകയായിരുന്ന സ്‌കൂള്‍ ബസ് മറിഞ്ഞ് അപകടം

മലപ്പുറം ചട്ടിപറമ്പ് മരവട്ടം ഗ്രൈസ് വാലി സ്‌കൂള്‍ ബസ് ചെങ്ങോട്ടൂര്‍ വച്ച് അപകടത്തില്‍പ്പെട്ടു. ഇന്ന് വൈകുന്നേരം ആണ് അപകടം. ഇറക്കം ഇറങ്ങി വരുകയായിരുന്ന ബസ് നിയന്ത്രണം വിട്ട് വീടിന് സമീപത്തേക്ക് ചരിയുകയായിരുന്നു. 42 കുട്ടികള്‍ ആണ് ബസില്‍ ഉണ്ടായിരുന്നത്. അതില്‍ 34 പേര്‍ക്ക് പരിക്കേറ്റു. ആരുടേയും പരിക്ക് ഗുരുതരമല്ല. 4 പേരെ പെരിന്തല്‍മണ്ണ മൗലാന ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്....
ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാം: മികവുത്സവം സാക്ഷരതാ പരീക്ഷ പത്തിന്
Malappuram, Other

ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാം: മികവുത്സവം സാക്ഷരതാ പരീക്ഷ പത്തിന്

മലപ്പുറം : സംസ്ഥാന സാക്ഷരതാ മിഷൻ നടപ്പാക്കുന്ന കേന്ദ്രാവിഷ്‌കൃത സാക്ഷരതാ പദ്ധതി 'ന്യൂ ഇന്ത്യാ ലിറ്ററസി പ്രോഗ്രാമിന്റെ (എന്‍.ഐ.എല്‍.പി) ഭാഗമായുള്ള സാക്ഷരതാ പരീക്ഷ 'മികവുത്സവം' ഡിസംബർ പത്തിന് സംസ്ഥാനത്തൊട്ടാകെ നടക്കും. മലപ്പുറം ജില്ലയിൽ 8,137 പഠിതാക്കളാണ് ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാം പദ്ധതി വഴി സാക്ഷരതാ പഠനം പൂർത്തിയാക്കി മികവുത്സവത്തിൽ പങ്കെടുക്കുന്നത്. ഇതിൽ 6,640 പേർ സ്ത്രീകളും 1,533 പേർ പുരുഷന്മാരുമാണ്. ഇവരിൽ 1,936 പേർ പട്ടിക ജാതിക്കാരും 353 പേർ പട്ടിക വർഗക്കാരും ഉൾപ്പെടും. ജില്ലയിൽ 283 കേന്ദ്രങ്ങളിലാണ് മികവുത്സവം നടക്കുന്നത്. ഡിസംബർ പത്തിന് രാവിലെ പത്തിനും വൈകീട്ട് നാലിനും ഇടയിലാണ് പരീക്ഷ നടത്തുക. ---പദ്ധതി നടപ്പാക്കിയത് 72 ഗ്രാമപഞ്ചായത്തുകളിലും 10 നഗരസഭകളിലും മലപ്പുറം ജില്ലയിൽ 72 ഗ്രാമപഞ്ചായത്തുകളിലും 10 നഗരസഭകളിലുമാണ് ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാം പദ്ധതി നടപ്പാക്കിയത്. ജില...
മലപ്പുറം ജില്ലയിലെ തൊഴില്‍ അവസരങ്ങളും പ്രധാന അറിയിപ്പുകളും
Malappuram, Other

മലപ്പുറം ജില്ലയിലെ തൊഴില്‍ അവസരങ്ങളും പ്രധാന അറിയിപ്പുകളും

അധ്യാപക നിയമനം തവനൂർ ഗവ. ചിൽഡ്രൻസ് ഹോമിൽ സംഗീതം, കായികം അധ്യാപക തസ്തികകളില്‍ താത്കാലിക നിയമനം നടത്തുന്നു. യോഗ്യരായ ഉദ്യോഗാർഥികൾ ഡിസംബർ 13ന് രാവിലെ പത്തിന് ബന്ധപ്പെട്ട യോഗ്യതയിലുള്ള അസ്സൽ സർട്ടിഫിക്കറ്റും പകർപ്പും സഹിതം തവനൂർ ഗവ. ചിൽഡ്രൻസ് ഹോമിൽ നടക്കുന്ന അഭിമുഖത്തിന് ഹാജരാവണം. ---------- വൈദ്യുതി തടസ്സപ്പെടും മേലാറ്റൂർ 110 കെ.വി സബ്‌സ്റ്റേഷനിൽ നവീകരണം നടക്കുന്നതിനാൽ നാളെ രാവിലെ എട്ട് മുതൽ വൈകീട്ട് അഞ്ച് വരെ ഇവിടെ നിന്നുള്ള വൈദ്യുതി വിതരണം തടസ്സപ്പെടുമെന്ന് അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു. ----------- പി.എസ്.സി പരീക്ഷ കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ എൽ.ഡി ക്ലാർക്ക്, അക്കൗണ്ടന്റ്, കാഷ്യർ, ക്ലർക്ക് കം അക്കൗണ്ടന്റ് (കാറ്റഗറി നം.046/2023, 722/2022) തുടങ്ങിയ തസ്തികകളിലേക്കുളള ഒ.എം.ആർ പരീക്ഷ (പ്രിലിമിനറി-നാലാം ഘട്ടം) ഡിസംബർ ഒമ്പതിന് ഉച്ചയ്ക്ക് 1.30 മുതൽ 3.15 വരെ നടക്കും. ഉദ്യോഗ...
മലപ്പുറം ജില്ലയിലെ തൊഴില്‍ അവസരങ്ങളും പ്രധാന അറിയിപ്പുകളും
Malappuram, Other

മലപ്പുറം ജില്ലയിലെ തൊഴില്‍ അവസരങ്ങളും പ്രധാന അറിയിപ്പുകളും

ബാങ്കിങ് ക്യാമ്പ് സംഘടിപ്പിക്കുന്നു കേരളാ ബാങ്കിന്റെ നാലാം വാർഷികം പ്രമാണിച്ച് മലപ്പുറം കിഴക്കേതല ശാഖയുടെ നേതൃത്വത്തിൽ അക്കൗണ്ട് തുടങ്ങുന്നതിനും യു.പി.ഐ സേവനങ്ങൾ സ്വായത്തമാക്കുന്നതിനുമായി വിവിധ സ്ഥാപനങ്ങളില്‍ വെച്ച് ക്യാമ്പ് സംഘടിപ്പിക്കുന്നു. 25 ലധികം ജീവനക്കാരുള്ള സ്ഥാപനങ്ങളിലാണ് ക്യാമ്പ് സംഘടിപ്പിക്കുക. കൂടുതൽ വിവരങ്ങൾ 04832736802,7306038503,9895232504 എന്നീ നമ്പറുകളില്‍ ലഭിക്കും. -------- കാട വളർത്തലിൽ പരിശീലനം മലമ്പുഴ സർക്കാർ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിൽ 'കാട വളർത്തൽ' എന്ന വിഷയത്തിൽ ഡിസംബർ 12ന് രാവിലെ പത്ത് മുതൽ വൈകീട്ട് അഞ്ച് വരെ പരിശീലനം സംഘടിപ്പിക്കുന്നു. താത്പര്യമുള്ളവർ 0491 2815454, 9188522713 എന്നീ നമ്പറുകളിൽ വിളിച്ച് മുൻകൂട്ടി രജിസ്റ്റർ ചെയ്യണം. -------- എന്റെ ഭൂമി; മലപ്പുുറം വില്ലേജില്‍ ഡിജിറ്റല്‍ സര്‍വ്വേ പൂര്‍ത്തീകരിച്ചു ‘എന്റെ ഭൂമി’ ഡിജിറ്റൽ സർവെ പദ്...
ഊരുകളിലെ പ്രശ്‌നങ്ങള്‍ വിലയിരുത്താന്‍ ജില്ലാ കളക്ടര്‍ ഏകോപനയോഗം വിളിക്കണം: വനിതാ കമ്മിഷന്‍
Malappuram, Other

ഊരുകളിലെ പ്രശ്‌നങ്ങള്‍ വിലയിരുത്താന്‍ ജില്ലാ കളക്ടര്‍ ഏകോപനയോഗം വിളിക്കണം: വനിതാ കമ്മിഷന്‍

മലപ്പുറം : ഓരോ ജില്ലയിലെയും ആദിവാസി മേഖലകളിലെ പ്രത്യേകമായ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുള്ള ഏകോപന യോഗം ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ വിളിച്ചു ചേര്‍ക്കണമെന്ന് സംസ്ഥാന സര്‍ക്കാരിനു ശിപാര്‍ശ നല്‍കുമെന്ന് വനിതാ കമ്മിഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി പറഞ്ഞു. മലപ്പുറം ജില്ലയിലെ പട്ടികവര്‍ഗ മേഖലയിലെ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതു സംബന്ധിച്ച് സംഘടിപ്പിച്ച പട്ടികവര്‍ഗ മേഖലാ ക്യാമ്പിന്റെ ഭാഗമായി നിലമ്പൂര്‍ നഗരസഭ ഹാളില്‍ ചേര്‍ന്ന വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെ ഏകോപന യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു അവർ. പട്ടികവര്‍ഗ ഊരുകളുമായി ബന്ധപ്പെട്ട് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ ഉള്‍പ്പെടുത്തി മൂന്നുമാസത്തില്‍ ഒരിക്കല്‍ ഏകോപന യോഗം ജില്ലാ കളക്ടര്‍ വിളിച്ചു ചേര്‍ക്കണം. മലപ്പുറം ജില്ലയിലെ വേണ്ടത്ര വികസനം എത്താത്ത വെറ്റിലക്കൊല്ലി ഉള്‍പ്പെടെയുള്ള ഊരുകളിലുള്ള ജനങ്ങളെ പുനരധിവസിപ്പിക്കാന്‍ തീരുമാനമായിട്ടു...
മലപ്പുറം ജില്ലയിലെ തൊഴില്‍ അവസരങ്ങളും പ്രധാന അറിയിപ്പുകളും
Malappuram, Other

മലപ്പുറം ജില്ലയിലെ തൊഴില്‍ അവസരങ്ങളും പ്രധാന അറിയിപ്പുകളും

മോണ്ടിസോറി, പ്രീ-പ്രൈമറി ടീച്ചർ ട്രെയിനിങ് കേന്ദ്ര സർക്കാർ സംരംഭമായ ബിസിൽ ട്രെയിനിങ് ഡിവിഷൻ ഡിസംബർ മാസത്തിൽ ആരംഭിക്കുന്ന രണ്ടു വർഷം, ഒരു വർഷം, ആറു മാസം ദൈർഘ്യമുള്ള മോണ്ടിസോറി, പീ പ്രൈമറി, നഴ്സറി ടീച്ചർ ട്രെയിനിങ് കോഴ്സുകൾക്ക് ഡിഗ്രി, പ്ലസ്ടു, എസ്.എസ്.എൽ.സി യോഗ്യതയുള്ള വനിതകൾക്ക് അപേക്ഷിക്കാം. ഫോൺ: 7994449314. ----------- ഇ-ഹെൽത്ത് പ്രൊജക്ടില്‍ ഒഴിവ് ഇ-ഹെൽത്ത് കേരള പ്രൊജക്ടിന്റെ ഭാഗമായി മലപ്പുറം ജില്ലയിലെ വിവിധ സർക്കാർ ആശുപത്രികളിൽ 'ട്രെയിനി സ്റ്റാഫ്' തസ്തികയിലേക്ക് താത്കാലിക നിയമനം നടത്തുന്നു. ഇലക്ട്രോണിക്സ്/കമ്പ്യൂട്ടർ സയൻസ് വിഷയത്തിൽ മൂന്ന് വർഷത്തെ ഡിപ്ലോമ, ഹാർഡ്‍വെയർ ആന്റ് നെറ്റ്വ‍ർക്കിങ്ങിൽ ഒരു വർഷത്തെ പ്രവൃത്തി പരിചയം, ആശുപത്രി മാനേജ്മെന്റ് സോഫ്റ്റ്‍വെ‍യർ ആന്റ് ഇംപ്ലിമെന്റേഷനിൽ പ്രവൃത്തി പരിചയം എന്നിവയാണ് യോഗ്യത. താല്‍പര്യമുള്ള ഉദ്യോഗാർഥികൾ ഡിസംബർ എട്ടിന് മുമ്പായി ehealthm...
ഭൂപരിഷ്‌കരണ നിയമ ഭേദഗതി പാവപ്പെട്ടവർക്ക് ആത്മാഭിമാനത്തോടെ ജീവിക്കാൻ വഴിയൊരുക്കി: അഡ്വ. പി. സതീദേവി
Malappuram, Other

ഭൂപരിഷ്‌കരണ നിയമ ഭേദഗതി പാവപ്പെട്ടവർക്ക് ആത്മാഭിമാനത്തോടെ ജീവിക്കാൻ വഴിയൊരുക്കി: അഡ്വ. പി. സതീദേവി

നിലമ്പൂർ : ഇ.എം.എസ് സർക്കാർ 1957ൽ നടപ്പാക്കിയ കാർഷിക ബന്ധ നിയമവും 1967ൽ പാസാക്കിയ ഭൂപരിഷ്‌കരണ നിയമ ഭേദഗതിയും കേരളത്തിലെ പാവപ്പെട്ടവർക്ക് ആത്മാഭിമാനത്തോടെ ജീവിക്കാനുള്ള സാഹചര്യം ഒരുക്കിയതായി വനിതാ കമ്മിഷൻ അധ്യക്ഷ അഡ്വ. പി. സതീദേവി. പട്ടികവർഗ മേഖലാ ക്യാമ്പിന്റെ ഭാഗമായി നിലമ്പൂർ നഗരസഭാ ഹാളിൽ സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. ഉത്തരേന്ത്യയിൽ പല സ്ഥലത്തും ഇപ്പോഴും ഭൂപരിഷ്‌കരണ നിയമം എന്ത് എന്നു തന്നെ അറിയില്ല. ശക്തമായ നിയമം നിലനിൽക്കുമ്പോഴും രാജ്യത്ത് ആദിവാസി വിഭാഗങ്ങൾ ഇപ്പോഴും ചൂഷണങ്ങൾക്കും വിവേചനങ്ങൾക്കും ഇരയാകുന്നുണ്ട്. ഈ സാഹചര്യത്തിൽ ആദിവാസികൾക്ക് പ്രത്യേക പരിരക്ഷ വ്യവസ്ഥ ചെയ്തിട്ടുള്ള നിയമങ്ങൾ എത്രത്തോളം കാര്യക്ഷമമായി നടപ്പാക്കുന്നുവെന്ന് പരിശോധിക്കണം. പിറന്ന മണ്ണിൽ മനുഷ്യന് ജീവിക്കാനുള്ള അവകാശം പ്രഖ്യാപിച്ച 1957ലെ ഇ.എം.എസ് സർക്കാർ ഒരു കുടിയാനെയും കുടിയൊഴിപ്പിക്കാൻ പാട...
ഗുഡ്സ് ഓട്ടോ ഇടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു
Accident, Malappuram, Other

ഗുഡ്സ് ഓട്ടോ ഇടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു

ചങ്ങരംകുളത്ത് ഗുഡ്സ് ഓട്ടോ ഇടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു.കല്ലുര്‍മ്മ സ്വദേശി തലേക്കര രാജന്‍(38) ആണ് മരിച്ചത്. ചങ്ങരംകുളം ചിറവല്ലൂല്‍ റോഡില്‍ ഐനിച്ചോട് സ്കൂളിനടുത്ത് ചൊവ്വാഴ്ച ഉച്ചക്ക് ഒരു മണിയോടെയാണ് അപകടം. ചങ്ങരംകുളം ഭാഗത്തേക്ക് വന്നിരുന്ന ഗുഡ്സ് ഓട്ടോ എതിരെ വന്ന രാജന്‍ സഞ്ചരിച്ച ബൈക്കില്‍ ഇടിച്ചാണ് അപകടം. ഗുരുതരമായി പരിക്കേറ്റ രാജനെ നാട്ടുകാര്‍ ചേര്‍ന്ന് ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ചങ്ങരംകുളം സണ്‍റൈസ് ആശുപത്രിയില്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം ചങ്ങരംകുളം പോലീസ് ഇന്‍ക്വസ്റ്റ് നടത്തി പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ട് കൊടുക്കും...
സ്വയം നിര്‍മിച്ച ഐഡി കാര്‍ഡുമായി തീവണ്ടികളില്‍ ടിടിഇ ചമഞ്ഞ് ടിക്കറ്റ് പരിശോധന ; മലപ്പുറം സ്വദേശി പിടിയില്‍
Malappuram, Other

സ്വയം നിര്‍മിച്ച ഐഡി കാര്‍ഡുമായി തീവണ്ടികളില്‍ ടിടിഇ ചമഞ്ഞ് ടിക്കറ്റ് പരിശോധന ; മലപ്പുറം സ്വദേശി പിടിയില്‍

മലപ്പുറം: കമ്പ്യൂട്ടര്‍ ഉപയോഗിച്ച് സ്വയം നിര്‍മിച്ച ഐഡി കാര്‍ഡുമായി ഷൊര്‍ണൂര്‍ - നിലമ്പൂര്‍ ലൈനില്‍ സര്‍വീസ് നടത്തുന്ന തീവണ്ടികളില്‍ ടി ടി ഇ ചമഞ്ഞ് യാത്രക്കാരുടെ ടിക്കറ്റ് പരിശോധിച്ചിരുന്ന യുവാവ് പിടിയില്‍. മങ്കട വേരുംപുലാക്കല്‍ പാറക്കല്‍ വീട്ടില്‍ മുഹമ്മദ് സുല്‍ഫിക്കര്‍ (28) ആണ് ആര്‍ പി എഫിന്റെ പിടിയിലായത്. നിലമ്പൂര്‍ ആര്‍ പി എഫ് അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ സി അരവിന്ദാക്ഷന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ തിങ്കളാഴ്ച രാവിലെ ചെറുകരയ്ക്കും അങ്ങാടിപ്പുറത്തിനും ഇടയ്ക്കുവെച്ചാണ് സുല്‍ഫിക്കറിനെ പിടികൂടിയത്. ഹെഡ് കോണ്‍സ്റ്റബിള്‍ മുജീബ് റഹ്‌മാനും പരിശോധനയ്ക്ക് നേതൃത്വം നല്‍കി. റെയില്‍വേയുടെ വ്യാജ ഐ ഡി കാര്‍ഡ് കാണിച്ച് ഏതാനും ദിവസങ്ങളായി ഇയാള്‍ യാത്രക്കാരുടെ ടിക്കറ്റ് പരിശോധിച്ചുവരുകയായിരുന്നു. പ്രതിയെ ഷൊര്‍ണൂര്‍ ആര്‍ പി എഫ് പോസ്റ്റ് കമാന്‍ഡര്‍ ക്ലാരി വത്സ ഷൊര്‍ണൂര്‍ റെയില്‍വേ പൊ...
മലപ്പുറം ജില്ലയിലെ തൊഴില്‍ അവസരങ്ങളും പ്രധാന അറിയിപ്പുകളും
Malappuram, Other

മലപ്പുറം ജില്ലയിലെ തൊഴില്‍ അവസരങ്ങളും പ്രധാന അറിയിപ്പുകളും

തൊഴിലധിഷ്ഠിത കോഴ്‌സുകൾക്ക് അപേക്ഷിക്കാം സംസ്ഥാന സർക്കാർ പൊതുമേഖലാ സ്ഥാപനമായ കെൽട്രോണിന്റെ കുറ്റിപ്പുറം നോളഡ്ജ് സെൻററിൽ പി.എസ്.സി യോഗ്യതയുള്ള ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ (ഡി.സി.എ -ആറ് മാസം), പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ (പി.ജി.ഡി.സി.എ -ഒരു വർഷം), വേർഡ് പ്രൊസ്സസിങ് ആൻഡ് ഡാറ്റാ എൻട്രി (മൂന്ന് മാസം), ഓഫീസ് ഓട്ടോമോഷൻ (മൂന്ന് മാസം) എന്നീ കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം. എസ്.എസ്.എൽ.സി/പ്ലസ്ടു/ഡിഗ്രി/ ബി-ടെക് എന്നിവയാണ് യോഗ്യത. ഫോൺ: 0494 2697288, 7306451408. ----------- ക്വട്ടേഷൻ ക്ഷണിച്ചു മങ്കട ഗവ. ആർട്‌സ് ആൻഡ് സയൻസ് കോളജിൽ ഫാഷൻ ഡിസൈനിങ് ആൻഡ് ഹാൻഡി ക്രാഫ്റ്റ് യൂണിറ്റിന് സാധനങ്ങൾ വിതരണം ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനുകൾ പ്രിൻസിപ്പൽ, ഗവ. ആർട്‌സ് ആൻഡ് സയൻസ് കോളജ്, മങ്കട, കൊളത്തൂർ പോസ്റ്റ്, മലപ്പുറം, പിൻ: 679338 എന്ന വിലാസത്തിൽ ഡിസംബർ 12ന് ഉച...
മലപ്പുറം റവന്യൂ ജില്ലാ സ്‌കൂൾ കലോത്സവത്തിന് തുടക്കം
Malappuram, Other

മലപ്പുറം റവന്യൂ ജില്ലാ സ്‌കൂൾ കലോത്സവത്തിന് തുടക്കം

കോട്ടക്കൽ ഗവ. രാജാസ് ഹയർ സെക്കന്ററി സ്‌കൂളിലും എടരിക്കോട് പി.കെ.എം.എം ഹയർ സെക്കന്ററിയിലുമായി നടക്കുന്ന 34-ാമത് മലപ്പുറം റവന്യൂ ജില്ലാ സ്‌കൂൾ കലോത്സവത്തിന്റെ ഉദ്ഘാടനം പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ നിർവഹിച്ചു. ഗവ. രാജാസ് ഹയർ സെക്കന്ററി സ്‌കൂളിൽ നടന്ന പരിപാടിയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ റഫീഖ അധ്യക്ഷത വഹിച്ചു. കോട്ടക്കൽ ആര്യവൈദ്യശാല മാനേജിങ് ട്രസ്റ്റി ഡോ. പി. മാധവൻകുട്ടി വാര്യർ വിശിഷ്ടാതിഥിയായി. ജില്ലാ കളക്ടർ വി.ആർ വിനോദ് കലോത്സവ സന്ദേശം കൈാറി. കോട്ടയ്ക്കൽ നഗരസഭ ആക്റ്റിങ് ചെയർപേഴ്സൺ ഡോ. കെ. ഹനീഷ ആമുഖ ഭാഷണം നടത്തി. ഡിസംബർ മൂന്ന് മുതൽ എട്ട് വരെ തിയ്യതികളിലായി ജില്ലയിലെ യു.പി, ഹൈസ്‌കൂൾ, ഹയർ സെക്കന്ററി വിഭാഗങ്ങളിൽ നിന്നായി ആറായിരത്തോളം കലാപ്രതിഭകളാണ് മേളയിൽ മാറ്റുരയ്ക്കുന്നത്. വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബെൻസീറ, എടരിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജലീൽ മണമ്മൽ, ജില്ലാ പഞ...
കലോത്സവത്തിന് ഊർജ്ജം പകരാൻ ഭക്ഷണ പന്തിയൊരുങ്ങി
Malappuram, Other

കലോത്സവത്തിന് ഊർജ്ജം പകരാൻ ഭക്ഷണ പന്തിയൊരുങ്ങി

മലപ്പുറം റവന്യൂ ജില്ലാ സ്‌കൂൾ കലോത്സവത്തിനെത്തുന്നവർക്ക് ഊർജ്ജം പകരാൻ പ്രധാന വേദിയായ ഗവ. രാജാസ് ഹയർ സെക്കന്ററി സ്‌കൂളിൽ ഭക്ഷണ പന്തലൊരുങ്ങി. ജില്ലാ കളക്ടർ വി.ആർ വിനോദ്, കോട്ടയ്ക്കൽ ആര്യവൈദ്യശാല മാനേജിങ് ട്രസ്റ്റി ഡോ. പി. മാധവൻകുട്ടി വാര്യർ എന്നിവർ ചേർന്ന് പാൽ കാച്ചൽ നടത്തി ഭക്ഷണശാല ഉദ്ഘാടനം ചെയ്തു. മേളയിൽ പങ്കെടുക്കുന്ന വിദ്യാർഥികൾ, രക്ഷിതാക്കൾ, അധ്യാപകർ എന്നിവർക്ക് ഇനിയുള്ള രാപ്പകലുകൾക്ക് ഭക്ഷണമൊരുക്കുന്നത് ഈ പന്തിയിൽ നിന്നായിരിക്കും. കോങ്ങാട് വിനോദ് സാമിയുടെ നേതൃത്വത്തിലുള്ള 20 അംഗ സംഘമാണ് ശരാശരി 7000 പേർക്ക് ഓരോ സമയവും ഭക്ഷണം ഒരുക്കി നൽകുന്നത്. ഒരേസമയം 1200 ലധികം പേർക്ക് ഭക്ഷണം കഴിക്കാവുന്ന സൗകര്യമാണ് പന്തലിൽ ഒരുക്കിയിട്ടുള്ളത്. പായസവും മറ്റ് വിഭവങ്ങളുമായി ഉച്ചയൂണും, രാത്രി ഭക്ഷണവും ഉൾപ്പടെ ഒരു ദിവസം ശരാശരി 30,000ത്തോളം പേർ ഭക്ഷണം കഴിക്കാനെത്തുമെന്നാണ് കോട്ടക്കൽ നഗരസഭാ കൗൺസിലറും ഭക്ഷ...
ഈന്തപ്പഴത്തിനുള്ളിലൂടെയും സ്വര്‍ണക്കടത്ത് ; യുവാവ് പിടിയില്‍
Malappuram, Other

ഈന്തപ്പഴത്തിനുള്ളിലൂടെയും സ്വര്‍ണക്കടത്ത് ; യുവാവ് പിടിയില്‍

കരിപ്പൂര്‍ വിമാനത്താവളം വഴി സ്വര്‍ണം കടത്താന്‍ ശ്രമിച്ച യുവാവ് പിടിയില്‍. ഈന്തപ്പഴത്തിനുള്ളില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച സ്വര്‍ണവുമായി കാസര്‍കോഡ് മൊഗ്രാല്‍ സ്വദേശി ഇസ്മയില്‍ അബ്ദുള്ളയാണ് കസ്റ്റംസിന്റെ പിടിയിലായത്. ഇയാളില്‍ നിന്ന് 170 ഗ്രാം സ്വര്‍ണം പിടിച്ചെടുത്തു. ഒമാനിലെ മസ്‌കറ്റില്‍ നിന്നാണ് മൊഗ്രാല്‍ സ്വദേശി ഇസ്മയില്‍ അബ്ദുള്ള കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയത്. പരിശോധനകളില്‍ അസ്വഭാവികതയൊന്നും കണ്ടില്ല. എന്നാല്‍ സംശയം തോന്നി വിശദമായ പരിശോധന നടത്തുകയായിരുന്നു. ഇയാള്‍ കൊണ്ടുവന്ന ഈന്തപ്പഴത്തിനുള്ളിലായിരുന്നു സ്വര്‍ണം ഒളിപ്പിച്ചിരുന്നത്. ഈന്തപ്പഴത്തില്‍ കുരുവിന് പകരം സ്വര്‍ണം പൊതിഞ്ഞ് വെച്ച നിലയിലായിരുന്നു. ഇത് കസ്റ്റംസ് അധികൃതര്‍ ഓരോന്നായി പുറത്തെടുത്തു. ആകെ 170 ഗ്രാം സ്വര്‍ണമുണ്ടായിരുന്നുവെന്നും വിപണിയില്‍ ഇതിന് പത്ത് ലക്ഷത്തിലേറെ രൂപ വിലമതിക്കുമെന്നും അധികൃതര്‍ പറഞ്ഞു....
ഏഴു വയസുകാരിയെ പീഡിപ്പിച്ച മദ്രസാ അധ്യാപകന്‍ മലപ്പുറത്ത് പിടിയില്‍
Malappuram, Other

ഏഴു വയസുകാരിയെ പീഡിപ്പിച്ച മദ്രസാ അധ്യാപകന്‍ മലപ്പുറത്ത് പിടിയില്‍

കൊല്ലം: പുനലൂരില്‍ ഏഴു വയസുകാരിയെ പീഡിപ്പിച്ച കേസില്‍ മദ്രസാ അധ്യാപകന്‍ അറസ്റ്റില്‍. മലപ്പുറം വെള്ളയൂര്‍ സ്വദേശി മുഹമ്മദ് റംഷാദാണ് (35) പിടിയിലായത്. 2022 മുതല്‍ കഴിഞ്ഞ മാസം വരെ പെണ്‍കുട്ടിയെ ഇയാള്‍ പീഡിപ്പിക്കുകയായിരുന്നു. മലപ്പുറത്ത് ഒളിവില്‍ കഴിയവെയാണ് പുനലൂര്‍ പൊലീസ് ഇന്നലെ അറസ്റ്റ് ചെയ്തത്. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും....
മലപ്പുറം ജില്ലയിലെ തൊഴില്‍ അവസരങ്ങളും പ്രധാന അറിയിപ്പുകളും
Malappuram, Other

മലപ്പുറം ജില്ലയിലെ തൊഴില്‍ അവസരങ്ങളും പ്രധാന അറിയിപ്പുകളും

സൗജന്യ പരിശീലനം ആതവനാട് മൃഗ സംരക്ഷണ പരിശീലന കേന്ദ്രത്തില്‍ നാളെയും (ഡിസംബര്‍ 4) മറ്റന്നാളും(ഡിസംബര്‍ 5) കറവപ്പശു പരിപാലനം, കാട വളര്‍ത്തല്‍ എന്നീ വിഷയങ്ങളില്‍ സൗജന്യ പരിശീലനം സംഘടിപ്പിക്കുന്നു. പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ 0494 2962296 എന്ന നമ്പറില്‍ വിളിച്ച് രജിസ്റ്റര്‍ ചെയ്യണം. ------ ഒ.ബി.സി-ഇ.ബി.സി പോസ്റ്റ്‌മെട്രിക് സ്‌കോളര്‍ഷിപ്പ്: മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സംയുക്താഭിമുഖ്യത്തില്‍ പിന്നാക്ക വിഭാഗ വികസന വകുപ്പ് മുഖേന നടപ്പാക്കുന്ന PM-YASASVI OBC, EBC പോസ്റ്റ്‌മെട്രിക് സ്‌കോളര്‍ഷിപ്പ് പദ്ധതിക്കായി അപേക്ഷ സമര്‍പ്പിക്കുന്നത് സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. സംസ്ഥാനത്തിനകത്തെ സ്ഥാപനങ്ങളില്‍ സി.എ, സി.എം.എ, സി.എസ് കോഴ്‌സുകള്‍ക്ക് പഠിക്കുന്നവര്‍ക്കും സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍ ഹയര്‍ സെക്കന്‍ഡറിക്ക് പഠിക്കുന്നവര്‍...
വൈദ്യുതി വേലിയില്‍ നിന്ന് ഷോക്കേറ്റ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം
Malappuram, Other

വൈദ്യുതി വേലിയില്‍ നിന്ന് ഷോക്കേറ്റ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

മലപ്പുറം: കാട്ടു പന്നി ശല്യം തടയാന്‍ സ്ഥാപിച്ച വൈദ്യുതി വേലിയില്‍ നിന്ന് ഷോക്കേറ്റ് വിദ്യാര്‍ത്ഥി മരിച്ചു. മലപ്പുറം കിഴിശ്ശേരിയില്‍ കുഴിഞ്ഞൊളം സ്വദേശി വെള്ളാലില്‍ അബ്ദുറസാഖിന്റെ മകന്‍ സിനാന്‍ (17) ആണ് മരിച്ചത്. സിനാന്റെ സുഹൃത്ത് 17 കാരന്‍ ഷംനാദ് ഇതേ വൈദ്യുത വേലിയില്‍ നിന്ന് പരിക്കേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തില്‍ സ്ഥാപിച്ച വൈദ്യുത വേലിയില്‍ നിന്നാണ് ഷോക്കേറ്റതെന്നാണ് വിവരം. സിനാന്റെ മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും....
അഖില കേരള ശാസ്ത്രോത്സവത്തിൽ സ്റ്റിൽ മോഡൽ പ്രവർത്തനത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി ഒളവട്ടൂർ  ഡി.എൽ.എഡ്  അദ്ധ്യാപക വിദ്യാർഥികൾ
Malappuram, Other

അഖില കേരള ശാസ്ത്രോത്സവത്തിൽ സ്റ്റിൽ മോഡൽ പ്രവർത്തനത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി ഒളവട്ടൂർ ഡി.എൽ.എഡ് അദ്ധ്യാപക വിദ്യാർഥികൾ

കൊണ്ടോട്ടി :ആനക്കയം സിദ്ദീഖിയ്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടീച്ചർ എജുക്കേഷനിൽ വെച്ചു നടത്തിയ ഒന്നാമത് അഖില കേരള ശാസ്ത്രോത്സവത്തിൽ സാമൂഹ്യ ശാസ്ത്ര ഇനത്തിൽ സ്റ്റിൽ മോഡൽ പ്രവർത്തനത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി ഒളവട്ടൂർ ഡി.എൽ.എഡ് അദ്ധ്യാപക വിദ്യാർഥികളായ ജുസൈല.കെ.പി ,ശിബിലാ ഷെറിൻ .എം വിദ്യാർത്ഥികൾ. ആളോഹരി ഭൂവിസ്തൃതി കുറവായ കേരളത്തിൽ കുറഞ്ഞ സ്ഥലത്ത് നിന്ന് കൂടുതല്‍ ഉത്പാദനം സാധ്യമാക്കാനുതകുന്ന കൃഷിരീതികളെ പരിചയപ്പെടുത്തിയിരിക്കുകയാണ് ഇവർ.കൃഷിയിൽ സുസ്ഥിരവും സമഗ്രവുമായ സമീപനങ്ങൾ സ്വീകരിക്കുന്നതിന് ഊന്നൽ വർധിച്ചുവരാൻ ഉതകുന്ന പുതിയ രീതി. അത്തരം ഒരു സമീപനമാണ് സംയോജിത കൃഷി സംവിധാനം അതിനെ വളരെ മനോഹരമായ രീതിയിൽ അവതരിപ്പിച്ചാണ് ഇവർ ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. നേരത്തേയും ,കലോത്സവം ഉൾപ്പെടെയുള്ള മേഖലയിൽ മികച്ച വിജയം കരസ്ഥമാക്കിയ ജില്ലയിലെ മികച്ച സ്ഥാപനം കൂടിയാണ് ഒളവട്ടൂർ ഡി.എൽ.എഡ് സ്ഥാപനം....
നവകേരള സദസ്സ്: ജില്ലയിൽ ആകെ ലഭിച്ചത് 80,885 നിവേദനങ്ങൾ
Malappuram, Other

നവകേരള സദസ്സ്: ജില്ലയിൽ ആകെ ലഭിച്ചത് 80,885 നിവേദനങ്ങൾ

മലപ്പുറം : മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും നേതൃത്വത്തിൽ നവകേരള സദസ്സ് ജില്ലയിൽ പൂർത്തിയായപ്പോൾ ആകെ ലഭിച്ചത് 80,885 നിവേദനങ്ങൾ. ഇന്നലെ 27,339 നിവേദനങ്ങൾ ലഭിച്ചു. മൂന്ന് ദിവസം പൂർത്തിയായപ്പോൾ ആകെ 53,546 നിവേദനങ്ങളാണ് ലഭിച്ചിരുന്നത്. ജില്ലയിലെ ആദ്യ ദിനമായ തിങ്കളാഴ്ച 14,866 നിവേദനങ്ങളും രണ്ടാം ദിനമായ ചൊവ്വാഴ്ച 16,835 നിവേദനങ്ങളും ബുധനാഴ്ച 21,845 നിവേദനങ്ങളും ലഭിച്ചു. ഓരോ മണ്ഡലങ്ങളും തിരിച്ചുള്ള കണക്ക്: പൊന്നാനി-4192, തവനൂർ-3766, തിരൂർ-4094, താനൂർ-2814 എന്നിങ്ങനെയാണ് തിങ്കളാഴ്ച ലഭിച്ച നിവേദനങ്ങൾ. വള്ളിക്കുന്ന്-4778, തിരൂരങ്ങാടി-4317, കോട്ടയ്ക്കൽ-3773, വേങ്ങര-3967 എന്നിങ്ങനെയാണ് ചൊവ്വാഴ്ച ലഭിച്ച നിവേദനങ്ങളുടെ എണ്ണം. മഞ്ചേരി-5683, കൊണ്ടോട്ടി-7259, മങ്കട-4122, മലപ്പുറം- 4781 എന്നിങ്ങനെയാണ് ബുധനാഴ്ച ലഭിച്ച നിവേദനങ്ങളുടെ എണ്ണം. ഇന്നലെ ഏറനാട് 7605, നിലമ്പൂർ 7458, വണ്ടൂർ 7188, പെരിന്തൽമണ്ണ...
കല്‍പകഞ്ചേരിയില്‍ വീട്ടമ്മക്കും മരുമകള്‍ക്കും കുത്തേറ്റു
Crime, Malappuram, Other

കല്‍പകഞ്ചേരിയില്‍ വീട്ടമ്മക്കും മരുമകള്‍ക്കും കുത്തേറ്റു

കല്‍പകഞ്ചേരി : കല്‍പകഞ്ചേരി മഞചോലയില്‍ വീട്ടമ്മക്കും മരുമകള്‍ക്കും കുത്തേറ്റു. കക്കിടി പറമ്പത്ത് കുഞ്ഞി മുഹമ്മദിന്റെ ഭാര്യ ആസ്യ,ഖദീജ എന്നിവര്‍ക്കാണ് കുത്തേറ്റത്. ഇന്ന് രാവിലെയാണ് സംഭവം. മരുമകള്‍ വീടിന് പുറത്തിറങ്ങിയപ്പോള്‍ വീടിന് പിറകുവശത്തു കിടക്കുകയായിരുന്നയാളാണ് മരുമകളെ ആദ്യം ആക്രമിച്ചത്. പിന്നീട് വീടിന് അകത്തേക്ക് കയറി വീട്ടമ്മയേയും ആക്രമിക്കുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. കുത്തിയത് അയല്‍ക്കാരന്‍ ആണെന്നും കുത്തിയ ആളെ പരിചയം ഉണ്ടെന്നും ഇവര്‍ പറയുന്നു. സ്വര്‍ണ്ണം കവരാനുള്ള ശ്രമമാണ് ഉണ്ടായത് എന്ന് കല്‍പകഞ്ചേരി പോലീസ് പറയുന്നു. പോലീസ് പ്രതിക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി. കുത്തിയത് അയല്‍വാസി എന്ന് പ്രാഥമിക വിവരം....
കരിപ്പൂരില്‍ 1.25 കോടിയുടെ സ്വര്‍ണവുമായി മലപ്പുറം സ്വദേശിനിയടക്കം രണ്ട് പേര്‍ പിടിയില്‍
Malappuram, Other

കരിപ്പൂരില്‍ 1.25 കോടിയുടെ സ്വര്‍ണവുമായി മലപ്പുറം സ്വദേശിനിയടക്കം രണ്ട് പേര്‍ പിടിയില്‍

കൊണ്ടോട്ടി : കരിപ്പൂര്‍ വിമാനത്താവളത്തില്‍ 1.25 കോടിയുടെ സ്വര്‍ണവുമായി മലപ്പുറം സ്വദേശിനിയടക്കം രണ്ട് പേര്‍ പിടിയില്‍. മലപ്പുറം വടക്കാങ്ങര സ്വദേശിനി ഉരുളിയന്‍ പിലാക്കല്‍ ഇര്‍ഫാന (28), കോഴിക്കോട് പുതുപ്പാടി സ്വദേശി തേക്കും തോട്ടം ഉബൈദ് (26) എന്നിവരില്‍ നിന്നാണ് 2 കിലോയോളം സ്വര്‍ണം കസ്റ്റംസ് കണ്ടെടുത്തത്. ഡിആര്‍ഐയുമായി ചേര്‍ന്ന് നടത്തിയ സംയുക്ത ഓപ്പറേഷന്റെ ഫലമായാണ് എയര്‍ഇന്ത്യ വിമാനത്തില്‍ എത്തിയ ഇര്‍ഫാനയില്‍ നിന്നും ശരീരത്തില്‍ ഒളിപ്പിച്ച 04 ക്യാപ്‌സൂളുകളും ഡയപ്പറിനടിയില്‍ സൂക്ഷിച്ച ചെറിയ പാക്കറ്റ് സ്വര്‍ണ്ണ മിശ്രിതവും അടക്കം 1410 ഗ്രാം സ്വര്‍ണം കണ്ടെടുത്തത്. ഇതില്‍ നിന്നും സ്വര്‍ണം വേര്‍തിരിച്ചെടുത്തതില്‍ ഏകദേശം 71,88,000 രൂപ വിലമതിക്കുന്ന 1198 ഗ്രാം സ്വര്‍ണം ലഭിച്ചു. മറ്റൊരു കേസില്‍ ഷാര്‍ജയില്‍ നിന്ന് എയര്‍ അറേബ്യ വിമാനത്തില്‍ എത്തിയ ഉബൈദില്‍ നിന്നും ശരീരത്തില്‍ ഒളിപ്പിച്ച നിലയില്‍ ...
16 നവകേരള സദസുകളും മൂന്ന് പ്രഭാത സദസുകൾ ഉൾപ്പെടെ ജില്ലയിലാകെ നടന്നത് 19 പരിപാടികൾ
Malappuram, Other

16 നവകേരള സദസുകളും മൂന്ന് പ്രഭാത സദസുകൾ ഉൾപ്പെടെ ജില്ലയിലാകെ നടന്നത് 19 പരിപാടികൾ

മലപ്പുറം : കേരളത്തിന്റെ പുതിയ യുഗത്തിന് തുടക്കം കുറിക്കാൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ജില്ലയിലാകെ നടന്നത് 19 പരിപാടികൾ. 27 മുതൽ 30 വരെയുള്ള നാല് ദിവസങ്ങളിലായി നടന്ന 16 മണ്ഡല നവകേരള സദസ്സുകൾക്ക് പുറമെ മൂന്ന് പ്രഭാത സദസ്സുകളും ജില്ലയിൽ സംഘടിപ്പിച്ചു. നവംബർ 27ന് പൊന്നാനി, തവനൂർ, തിരൂർ, താനൂർ മണ്ഡലങ്ങളിലും 28ന് വള്ളിക്കുന്ന്, തിരൂരങ്ങാടി, വേങ്ങര, കോട്ടക്കൽ മണ്ഡലങ്ങളിലും 29ന് കൊണ്ടോട്ടി, മഞ്ചേരി, മങ്കട, മലപ്പുറം മണ്ഡലങ്ങളിലും നവകേരള സദസ്സ് സംഘടിപ്പിച്ചു. ഇന്നലെ ഏറനാട്, നിലമ്പൂർ, വണ്ടൂർ, പെരിന്തൽമണ്ണ മണ്ഡലങ്ങിലും നവകേരള സദസ്സ് സംഘടിപ്പിച്ചതോടെ ആകെ 19 പരിപാടികളാണ് നടത്തിയത്. മൂന്ന് മേഖലകളിലായാണ് ജില്ലയിൽ പ്രഭാത സദസ്സ് സംഘടിപ്പിച്ചത്. തിരൂർ, പൊന്നാനി, തവനൂർ, താനൂർ, തിരൂരങ്ങാടി മണ്ഡലങ്ങൾ കേന്ദ്രീകരിച്ചുള്ള പ്രഭാതസദസ് നവംബർ 27ന് തിരൂർ ബിയാൻകോ കാസിലിലും മലപ്പുറം, കൊണ്ടോട്ടി, മഞ്ചേരി, കോട്ടക്കൽ, ...
ജനങ്ങൾ നൽകിയത് സർക്കാറിന്റെ തെളിമയാർന്ന നയത്തിനുള്ള അംഗീകാരം: മുഖ്യമന്ത്രി
Malappuram, Other

ജനങ്ങൾ നൽകിയത് സർക്കാറിന്റെ തെളിമയാർന്ന നയത്തിനുള്ള അംഗീകാരം: മുഖ്യമന്ത്രി

വണ്ടൂർ : ജനങ്ങൾ നൽകിയത് സർക്കാറിന്റെ തെളിമയാർന്ന നയത്തിനുള്ള അംഗീകാരമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വണ്ടൂർ വി.എം.സി ഹയർ സെക്കൻഡറി സ്‌കൂൾ മൈതാനത്ത് നടന്ന വണ്ടൂർ മണ്ഡലം നവകേരള സദസ്സിൽ മുഖ്യപ്രഭാഷണം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. വർഗീയതയ്‌ക്കെതിരെ ശക്തമായ നിലപാടെടുക്കുന്നതിനാൽ കേന്ദ്രസർക്കാർ കേരളത്തോട് കടുത്ത വിവേചനം കാണിക്കുകയാണ്. നിരവധി നേട്ടങ്ങൾ കേരളം കൈവരിച്ചെങ്കിലും ഇനിയും മുന്നേറാനുണ്ട്. കാലാനുസൃതമായ പുരോഗതി നേടിയില്ലെങ്കിൽ കേരളം പിന്നോട്ട് പോകും. ഭാവിതലമുറ നമ്മെ ചോദ്യം ചെയ്യും. കേരളത്തിന്റെ മുന്നേറ്റത്തിന് തടസ്സമായി നിൽക്കുകയാണ് കേന്ദ്ര സർക്കാരിന്റെ നിഷേധാത്മക സമീപനം. കേന്ദ്ര സമീപനം നാടിനെ മുന്നോട്ട് നയിക്കാൻ സഹായകരമല്ല. ഏറ്റവും കൂടുതൽ സാമ്രാജ്യത്വ വിരുദ്ധത സ്വീകരിച്ച രാജ്യം ഇന്ന് സാമ്രാജ്യത്വത്തിനൊപ്പമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ചടങ്ങിൽ സംഘാടക സമിതി ചെയർമാൻ എൻ.ക...
മലപ്പുറം ജില്ലയിലെ തൊഴില്‍ അവസരങ്ങളും പ്രധാന അറിയിപ്പുകളും
Malappuram, Other

മലപ്പുറം ജില്ലയിലെ തൊഴില്‍ അവസരങ്ങളും പ്രധാന അറിയിപ്പുകളും

കറവപ്പശു, കാട വളർത്തൽ പരിശീലനം ആതവനാട് മൃഗ സംരക്ഷണ പരിശീലന കേന്ദ്രത്തിൽ ഡിസംബർ നാല്, അഞ്ച് തീയതികളിൽ കറവപ്പശു, കാട വളർത്തൽ എന്നിവയിൽ സൗജന്യ പരിശീലനം സംഘടിപ്പിക്കുന്നു. പങ്കെടുക്കാൻ താൽപര്യമുള്ളവർ 04942962296 എന്ന നമ്പറിൽ ബന്ധപ്പെടുക. -------------- രജിസ്റ്റർ ചെയ്യണം കേരള ക്ലിനിക്കൽ എസ്റ്റാബ്ലിഷ്്മെന്റ് (രജിസ്ട്രേഷൻ ആൻഡ് റഗുലേഷൻ) ആക്ട് 2018 പ്രകാരം രജിസ്റ്റർ ചെയ്യാത്തതോ പുതുക്കാത്തതോ ആയ എല്ലാ സ്ഥാപനങ്ങളും അടിയന്തിരമായി രജിസ്റ്റർ ചെയ്യണം. അല്ലാത്ത പക്ഷം പ്രസ്തുത നിയമ പ്രകാരം രജിസ്റ്റർ ചെയ്യാത്ത സ്ഥാപനങ്ങൾക്കെതിരെ പിഴ ഉൾപ്പടെ ഉള്ള ശിക്ഷാ നടപടികൾ സ്വീകരിക്കുമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. ------------------ പ്രവാസികൾക്കായി സംരംഭകത്വ പരിശീലന പരിപാടി പ്രവാസി സംരംഭകർക്കായി നോർക്ക ബിസിനസ്സ് ഫെസിലേറ്റഷൻ സെന്ററിന്റെ ആഭിമുഖ്യത്തിൽ മലപ്പുറം ജില്ലയിൽ സൗജന്യ ഏകദിന സംരംഭകത്വ ...
സ്വന്തമായൊരു സ്‌കൂള്‍ കെട്ടിടമെന്ന മോഹവുമായി വിദ്യഭ്യാസ മന്ത്രിയെ കാണാന്‍ കുരുന്നുകളെത്തി ; ചേര്‍ത്ത് നിര്‍ത്തി, ഒടുവില്‍ സ്വപ്‌ന സാഫല്യം
Malappuram, Other

സ്വന്തമായൊരു സ്‌കൂള്‍ കെട്ടിടമെന്ന മോഹവുമായി വിദ്യഭ്യാസ മന്ത്രിയെ കാണാന്‍ കുരുന്നുകളെത്തി ; ചേര്‍ത്ത് നിര്‍ത്തി, ഒടുവില്‍ സ്വപ്‌ന സാഫല്യം

സ്വന്തമായൊരു സ്‌കൂള്‍ കെട്ടിടമെന്ന മോഹവുമായി നവകേരള സദസില്‍ വിദ്യഭ്യാസ മന്ത്രിയെ കാണാന്‍ എത്തിയ കുരുന്നുകള്‍ മനസ് നിറഞ്ഞാണ് മടങ്ങി പോയത്. ഏറനാട് നിയോജക മണ്ഡലം നവകേരള സദസ്സില്‍ പങ്കെടുക്കുമ്പോള്‍ ആണ് അരീക്കോട് ജി എം എല്‍ പി സ്‌കൂളിലെ കുഞ്ഞുങ്ങള്‍ പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവന്‍കുട്ടിയെ കാണാന്‍ എത്തിയത്. നാരായണന്‍ മാഷിനൊപ്പമാണ് കുട്ടികള്‍ മന്ത്രിയെ കാണാന്‍ വേദിയിലെത്തിയത്. കുട്ടികള്‍ ഒരു നിവേദനവും കൊണ്ടുവന്നിരുന്നു. നിവേദനം സ്വീകരിച്ച മന്ത്രി കുട്ടികളില്‍ നിന്നും സ്‌കൂളിലെ അധ്യാപകരില്‍ നിന്നും കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. 1931 മുതല്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂള്‍ ആണ് അരീക്കോട് ജി എം എല്‍ പി സ്‌കൂള്‍. തങ്ങളുടെ സ്‌കൂളിന് സ്വന്തമായൊരു കെട്ടിടം വേണം. 93 വര്‍ഷമായി വാടക കെട്ടിടത്തിലാണ് അരീക്കോട് വെസ്റ്റ് ജി.എം.എല്‍.പി സ്‌കൂള്‍ പ്രവര്‍ത്തിക്കുന്നത്. മുന്‍പ് 400 ഓളം കുട്ടികള്‍ പഠ...
ചോലനായ്ക്കരുടെ പ്രശ്നങ്ങൾ മുഖ്യമന്ത്രിക്ക് മുന്നിലെത്തിച്ച് വിനോദ് മാഞ്ചീരി
Malappuram, Other

ചോലനായ്ക്കരുടെ പ്രശ്നങ്ങൾ മുഖ്യമന്ത്രിക്ക് മുന്നിലെത്തിച്ച് വിനോദ് മാഞ്ചീരി

പെരിന്തൽമണ്ണ : ആദിവാസി മേഖലയിലെ വികസന വിഷയങ്ങൾ മുഖ്യമന്ത്രിക്ക് മുന്നിലെത്തിച്ച് പെരിന്തൽമണ്ണ ശിഫാ കൺവെൻഷൻ സെന്ററിൽ നടന്ന പ്രഭാത സദസ്സിൽ വിനോദ് മാഞ്ചീരി. ചോലനായ്‌ക്ക ആദിവാസിവിഭാഗത്തിലെ ബിരുദധാരിയും കൊച്ചിൻ യൂണിവേഴ്‌സിറ്റിയിൽ നരവംശ ശാസ്ത്ര ഗവേഷക വിദ്യാർത്ഥിയുമാണ് വിനോദ്. ഗാഢവനങ്ങളുടെ ഉൾത്തടങ്ങളിലെ പ്രകൃതിജീവിതത്തിൽനിന്ന്‌ പുറത്തുകടന്ന്‌, ഒട്ടേറെ വെല്ലുവിളികളെ മറികടന്നാണ്‌ വിനോദ്‌ തന്റെ യാത്ര തുടരുന്നത്‌. ആദിവാസി മേഖലയിലെ വിദ്യാർത്ഥികളുടെ പഠന നിലവാരം ഉയർത്തുന്നതിനുള്ള നടപടികൾ, അമ്മമാരിലും കുഞ്ഞുങ്ങളിലും കാണുന്ന വിളർച്ച പ്രശ്നങ്ങൾക്ക് പരിഹാരം, ഇ ഗ്രാന്റ് വിഷയം, പുതുക്കിയ ബദൽ സ്കൂൾ സംവിധാനം, പ്രീ മെടിക് സംവിധാനം തുടങ്ങിയ കാര്യങ്ങൾ പ്രഭാത സദസ്സിൽ അദ്ദേഹം ഉന്നയിച്ചു. നിലവിൽ ഡിഗ്രി വിദ്യാർത്ഥികൾക്കായി നൽകി വരുന്ന ഇ ഗ്രാന്റ് കൃത്യമായി നൽകുന്നതിനും, അമ്മമാരിലെയും കുഞ്ഞുങ്ങളിലെയും വിളർച്ചയും ...
ഇന്ന് നാട്ടിലേക്ക് മടങ്ങാനിരിക്കെ യുഎഇയില്‍ വാഹനാപകടത്തില്‍ മലയാളിയായ യുവ എന്‍ജിനീയര്‍ മരിച്ചു
Malappuram, Obituary, Other

ഇന്ന് നാട്ടിലേക്ക് മടങ്ങാനിരിക്കെ യുഎഇയില്‍ വാഹനാപകടത്തില്‍ മലയാളിയായ യുവ എന്‍ജിനീയര്‍ മരിച്ചു

ഇന്ന് നാട്ടിലേക്ക് മടങ്ങാനിരിക്കേ യുഎഇയില്‍ വാഹനാപകടത്തില്‍ മലയാളിയായ യുവ എന്‍ജിനീയര്‍ മരിച്ചു. നിലമ്പൂര്‍ ചന്തക്കുന്ന് എയുപി സ്‌കൂള്‍ റിട്ട. അധ്യാപകന്‍ ചക്കാലക്കുത്ത് റോഡില്‍ പുല്‍പയില്‍ സേതുമാധവന്റെയും റിട്ട. ജോയിന്റ് ബിഡിഒ സരളയുടെയും മകന്‍ സച്ചിന്‍ (30) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രിയാണ് അപകടം നടന്നത്. അബുദാബിയില്‍നിന്ന് ഷാര്‍ജയിലെ താമസസ്ഥലത്തേക്ക് കാര്‍ ഓടിച്ചു പോകുന്നതിനിടെയാണ് അപകടം നടന്നത്. സച്ചിന്റെ ഭാര്യ ഷാര്‍ജയിലായിരുന്നു. ഷാര്‍ജയിലുള്ള ഭാര്യ അപൂര്‍വയെയുംകൂട്ടി ഇന്ന് നാട്ടിലേക്ക് വരേണ്ട ദിവസം ആയിരുന്നു. അപ്പോഴാണ് മരണം സംഭവിച്ചത്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരാന്‍ ആണ് തീരുമാനിച്ചിരിക്കുന്നത്. അതിന് വേണ്ടിയുള്ള നടപടി ക്രമങ്ങള്‍ തുടങ്ങിയിട്ടുണ്ട്...
നവകേരള നിർമ്മിതിക്ക് ക്രിയാത്മക നിർദ്ദേശങ്ങളുമായി പ്രഭാത സദസ്സ്
Malappuram, Other

നവകേരള നിർമ്മിതിക്ക് ക്രിയാത്മക നിർദ്ദേശങ്ങളുമായി പ്രഭാത സദസ്സ്

പെരിന്തൽമണ്ണ : നവകേരളത്തിനായുള്ള ആശയങ്ങളും ആവശ്യങ്ങളും മുഖ്യമന്ത്രിയുടെ മുമ്പാകെ അവതരിപ്പിച്ച് പെരിന്തൽമണ്ണ ശിഫാ കൺവെൻഷൻ സെന്ററിൽ നടന്ന പ്രഭാത സദസ്സ്. പെരിന്തൽമണ്ണ, മങ്കട, വണ്ടൂർ, നിലമ്പൂർ, ഏറനാട് നിയോജക മണ്ഡലങ്ങളിൽ നിന്നുള്ള പ്രത്യേക ക്ഷണിതാക്കളാണ് മുഖ്യമന്ത്രിക്കും മറ്റ് മന്ത്രിമാർക്കുമൊപ്പം പ്രഭാത യോഗത്തിൽ പങ്കെടുത്തത്. അതിഥികൾക്കൊപ്പമിരുന്ന് പ്രഭാത ഭക്ഷണം കഴിച്ച ശേഷമാണ് യോഗം ആരംഭിച്ചത്. പെരിന്തൽമണ്ണയുടെ വികസനത്തിന് ഗതാഗത കുരുക്കിന് പരിഹാരമായി റെയിൽവേ മേൽപ്പാലത്തോട് കൂടിയ മാനത്ത്മംഗലം ഓരാടം ബൈപ്പാസ് നിർമാണം സംബന്ധിച്ച് ആവശ്യമായ ഇടപെടലുകൾ സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാവണമെന്ന് മുൻ എംഎൽഎ വി. ശശികുമാർ അഭ്യർത്ഥിച്ചു. ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം ഉണ്ടാക്കാൻ സർക്കാർ ഇക്കാര്യം പരിശോധിക്കുമെന്ന് മുഖ്യമന്ത്രി മറുപടി നൽകി. അലിഗഡ് മുസ്ലിം യൂണിവേഴ്സിറ്റി മലപ്പുറം സെന്ററിലേക്കുള്ള ത...