പ്ലസ് വണ്‍ സീറ്റ്: യഥാര്‍ത്ഥ കണക്ക് സര്‍ക്കാറിന് നല്‍കണമെന്ന് മന്ത്രി വി. അബ്ദുറഹിമാന്‍
മലപ്പുറം ജില്ലയിലെ പ്ലസ് വണ്‍ സീറ്റ് സംബന്ധിച്ച് യഥാര്‍ത്ഥ കണക്കുകള്‍ സര്‍ക്കാറിന് അടിയന്തിരമായി സമര്‍പ്പിക്കാന്‍ ഹയര്‍സെക്കണ്ടറി റീജിയണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് മന്ത്രി വി. അബ്ദുറഹിമാന്‍ നിര്‍ദ്ദേശം നല്‍കി. ജില്ലാ ആസൂത്രണ സമിതി ഹാളില്‍ ചേര്‍ന്ന ജില്ലാ വികസന സമിതി യോഗത്തിലാണ് നിര്‍ദ്ദേശം നല്‍കിയത്. ജില്ലയില്‍ നിന്നും ഉപരി പഠനത്തിന് അര്‍ഹത നേടിയവര്‍, പ്ലസ് വണ്‍ പ്രവേശനത്തിനായി ആകെ അപേക്ഷിച്ചവര്‍, ഇതു വരെ അലോട്ട്‌മെന്റില്‍ പ്രവേശനം നേടിയവര്‍, പ്രവേശനം കാത്തിരിക്കുന്നവര്‍, ലഭ്യമായ സീറ്റുകള്‍, ജില്ലയില്‍ നിന്നും മറ്റു ജില്ലകളില്‍ അപേക്ഷ സമര്‍പ്പിച്ചവര്‍, മറ്റു ജില്ലകളില്‍ നിന്ന് ജില്ലയില്‍ അപേക്ഷ സമര്‍പ്പിച്ചവര്‍ തുടങ്ങി വിശദ വിവരങ്ങള്‍ ലഭ്യമാക്കാനാണ് നിര്‍ദ്ദേശം നല്‍കിയത്. വികസന സമിതി യോഗത്തില്‍ ജില്ലയിലെ എം.എല്‍.എമാര്‍ പ്ലസ് വണ്‍ സീറ്റ് സംബന്ധിച്ച് സംശയങ്ങള്‍ ഉന്നയിച്ചിരുന്നു. ഹയര്‍സെക്കണ...