Friday, September 5

Malappuram

നിത്യോപയോഗസാധനങ്ങളുടെ വില നിയന്ത്രിക്കാന്‍ പരിശോധന ശക്തമാക്കുമെന്ന് ജില്ലാകളക്ടര്‍
Kerala, Malappuram

നിത്യോപയോഗസാധനങ്ങളുടെ വില നിയന്ത്രിക്കാന്‍ പരിശോധന ശക്തമാക്കുമെന്ന് ജില്ലാകളക്ടര്‍

മലപ്പുറം : അവശ്യസാധനങ്ങളുടെ വിലനിയന്ത്രിക്കാന്‍ കര്‍ശനമായ നടപടികള്‍ സ്വീകരിക്കുമെന്ന് മലപ്പുറം ജില്ലാകളക്ടര്‍ വി.ആര്‍ പ്രേംകുമാര്‍. ജില്ലയില്‍ പച്ചക്കറിയുള്‍പ്പെടെയുള്ള നിത്യോപയോഗസാധനങ്ങള്‍ക്ക് വില വര്‍ധിച്ച സാഹചര്യത്തിലാണ് ജില്ലാഭരണകൂടത്തിന്റെ ഇടപെടല്‍. ഇതിന്റെ ഭാഗമായി അടുത്തയാഴ്ച കളക്ടറുടെ നേതൃത്വത്തില്‍ വ്യാപാരികളുടെ യോഗം വിളിക്കും. ജില്ലയില്‍ പലസ്ഥലങ്ങളിലും പല വിലയാണ് നിലവിലുള്ളതെന്ന കാര്യ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു. ഇത് ഏകീകരിക്കാന്‍ നടപടി സ്വീകരിക്കും. എല്ലാ കടകളിലും വിലവിവരപ്പട്ടിക പ്രദര്‍ശിപ്പിക്കുന്നത് നിര്‍ബന്ധമാക്കും. താലൂക്ക് തലത്തില്‍ രൂപീകരിച്ച റവന്യൂ, ഭക്ഷ്യവകുപ്പ്, പൊലീസ്, ലീഗല്‍ മെട്രോളജി എന്നീ വകുപ്പുകളിലെ ഉദ്യോഗസ്ഥരടങ്ങുന്ന സ്‌ക്വാഡിന്റെ പ്രവര്‍ത്തനം ശക്തമാക്കും. ഗ്രാമപഞ്ചായത്ത് തലത്തില്‍ പരിശോധന വ്യാപകമാക്കും. മൊത്ത വ്യാപാര കേന്ദ്രങ്ങളിലേയ...
Job, Kerala, Malappuram, Other

കമ്പ്യൂട്ടര്‍ ഇന്‍സ്ട്രക്ടര്‍ ഒഴിവ്

നിലമ്പൂര്‍ വെളിയന്തോട് ഇന്ദിരാഗാന്ധി മെമ്മോറിയല്‍ മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളില്‍ ഒഴിവുള്ള കമ്പ്യൂട്ടര്‍ ഇന്‍സ്ട്രക്ടര്‍ തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. യോഗ്യത: എസ്.എസ്.എല്‍.സി/ ടി.എച്ച്.എസ്.എല്‍.സി, ബന്ധപ്പെട്ട ട്രേഡില്‍ എന്‍.ടി.സി/ കെ.ജി.സി.ഇ/ വി.എച്ച്.എസ്.ഇ വിജയം, മൂന്നു വര്‍ഷത്തെ പ്രവൃത്തി പരിചയം. പ്രതിമാസം 19950 രൂപ ഹോണറേറിയമായി ലഭിക്കും. നിയമനം ലഭിക്കുന്നവര്‍ ശനിയാഴ്ച ഉള്‍പ്പടെ ഹോസ്റ്റലില്‍ താമസിച്ച് വിദ്യാര്‍ത്ഥികളെ പഠിപ്പിക്കേണ്ടതാണ്. ജൂലൈ 18 ന് രാവിലെ 10.15ന് സ്കൂളില്‍ വെച്ച് വാക് ഇന്‍ ഇന്റര്‍വ്യൂ നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9496127963, 9947299075....
Kerala, Malappuram

ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതിക്ക് പൊന്നാനിയിൽ തുടക്കം

പൊന്നാനി : വിഷമില്ലാത്ത പച്ചക്കറി വീട്ടുവളപ്പിൽ വിളയിക്കാൻ ലക്ഷ്യമിട്ട് സംസ്ഥാന സർക്കാറിന്റെ 'ഓണത്തിന് ഒരു മുറം പച്ചക്കറി' പദ്ധതിക്ക് പൊന്നാനി നഗരസഭയിൽ തുടക്കം. പൊന്നാനി കൃഷിഭവന്റെ കീഴിലുള്ള വാർഡുകളിലേക്ക് വെള്ളരി, പയർ, കയ്പ്പ, വെണ്ട എന്നീ പച്ചക്കറി തൈകളുടെ വിതരണോദ്ഘാടനം പൊന്നാനി നഗരസഭാ ചെയർമാൻ ശിവദാസ് ആറ്റുപുറം നിർവഹിച്ചു. പദ്ധതിയിൽ കർഷകർക്ക് നടീൽ വസ്തുക്കൾ നൽകുന്നതോടൊപ്പം വിത്തുകളും വിതരണം ചെയ്യുന്നുണ്ട്. നഗരസഭാ സ്ഥിരം സമിതി അധ്യക്ഷ അജീന ജബാർ അധ്യക്ഷത വഹിച്ചു. ആരോഗ്യസ്ഥിരം സമിതി ചെയർപേഴ്‌സൺ ഷീന സുദേശൻ, പൊന്നാനി കൃഷിഭവൻ ഫീൽഡ് ഓഫീസർ ഇക്ബാൽ തുടങ്ങിയവർ പങ്കെടുത്തു...
Kerala, Local news, Malappuram

വേങ്ങര ഗ്രാമപഞ്ചായത്തിലെ തെരുവുകള്‍ പ്രകാശപൂര്‍ണ്ണമാകുന്നു

വേങ്ങര: വേങ്ങര ഗ്രാമപഞ്ചായത്തിലെ തെരുവുകള്‍ പ്രകാശപൂര്‍ണ്ണമാക്കുന്നു. ഇതിന്റെ ഭാഗമായി സ്ട്രീറ്റ് ലൈറ്റ് സ്ഥാപിക്കുന്നതിന്റെ ഉദ്ഘാടന കര്‍മ്മം പഞ്ചായത്ത് പ്രസിഡന്റ് കെ പി ഹസീന ഫസല്‍ നിര്‍വഹിച്ചു. ചടങ്ങില്‍ വൈസ് പ്രസിഡന്റ് ടി കെ കുഞ്ഞിമുഹമ്മദ്, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍. എ കെ സലീം, സി പി ഹസീന ബാനു, മെമ്പര്‍മാരായ സി പി അബ്ദുല്‍ ഖാദര്‍, ചോലക്കന്‍ റഫീഖ്, യൂസഫലി വലിയോറ, ഉണ്ണികൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു....
Kerala, Malappuram

പെൺകരുത്തിന്റെ ശോഭയിൽ കുടുംബശ്രീ; വനിതകൾക്ക് കരാട്ടെ പരിശീലന പദ്ധതിക്ക് ജില്ലയിൽ തുടക്കം

മലപ്പുറം : മെയ് കരുത്തിൽ തിളങ്ങാൻ ഒരുങ്ങി മലപ്പുറം ജില്ലയിലെ കുടുംബശ്രീ കുടുംബാംഗങ്ങൾ. സ്ത്രീകളിൽ സ്വയം സുരക്ഷയും ആത്മവിശ്വാസവും വളർത്താൻ കുടുംബശ്രീയും സ്‌പോർട്‌സ് കേരള ഫൗണ്ടേഷനുമായി (എസ്.കെ.എഫ്) ആരംഭിച്ച 'ധീരം' പദ്ധതിയ്ക്ക് ജില്ലയിൽ തുടക്കമായി. വനിതകളെ സ്വയരക്ഷയ്ക്കും പ്രതിരോധത്തിനും പ്രാപ്തരാക്കുന്നതിനോടൊപ്പം സംരംഭ മാതൃകയിൽ കരാട്ടെ പരിശീലന ഗ്രൂപ്പുകൾ രൂപീകരിച്ച് വനിതകൾക്ക് ഉപജീവന മാർഗമൊരുക്കുക കൂടിയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. സംസ്ഥാന സർക്കാരിന്റെ മൂന്നാം 100 ദിന പരിപാടിയുടെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്. 'ധീരം' പദ്ധതിയുടെ ആദ്യഘട്ടത്തിൽ ജില്ലയിൽ നിന്നും തിരഞ്ഞെടുത്ത രണ്ടു വനിതകൾക്ക് സംസ്ഥാനതലത്തിൽ 25 ദിവസത്തെ പരിശീലനം നൽകിയിരുന്നു. തുടർന്ന് നടക്കുന്ന രണ്ടാംഘട്ടം മാസ്റ്റർ പരിശീലകരുടെ നേതൃത്വത്തിലുള്ള പരിശീലന പരിപാടികളാണ് പുരോഗമിക്കുന്നത്. ജില്ലയിലെ വിവിധ കുടുംബശ്രീ യൂണിറ്റുക...
Kerala, Local news, Malappuram

ജിവിഎച്ച്എസ്എസ് ചേളാരിയില്‍ വിദ്യാര്‍ത്ഥികള്‍ക്കായി നിയമ ബോധവല്‍ക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു

തിരുരങ്ങാടി : ഡിസ്ട്രിക്ട് ലീഗല്‍ സര്‍വീസ് അതോറിറ്റി, മഞ്ചേരിയും തിരുരങ്ങാടി താലൂക്ക് ലീഗല്‍ സര്‍വീസ് കമ്മിറ്റിയും സംയുക്തമായി ജിവിഎച്ച്എസ്എസ് ചേളാരിയുടെ സഹകരണത്തോടെ നിയമ ബോധവല്‍ക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. പരിപാടി ഡിഎല്‍എസ്എ സെക്രട്ടറി/സബ് ജഡ്ജ് ഷാബിര്‍ ഇബ്രാഹിം എം ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് അദ്ദേഹം വിദ്യാര്‍ത്ഥികളുമായി സംവദിച്ചു. അഡ്വക്കേറ്റ് എം സി അനീഷ് പോക്‌സോ നിയമത്തെ കുറിച്ച് ക്ലാസ്സ് എടുത്തു.സ്‌കൂള്‍ ഹെഡ് മിസ്‌ട്രെസ് ലത ടീച്ചര്‍ അധ്യക്ഷത വഹിച്ചു .100 ഇല്‍ അധികം വിദ്യാര്‍ഥികള്‍ പങ്കെടുത്തു. പരിപാടിയില്‍ പാരാ ലീഗല്‍ വോളന്റീര്‍സ് ആയ ഹൈരുന്നിസ, സരിത,സിന്ധു, സജിനി മോള്‍,ശിവദാസന്‍, റഷീദ്, തുടങ്ങിയവരും പങ്കെടുത്തു....
Kerala, Malappuram

ലോക ജനസംഖ്യ ദിനാചരണം: ക്വിസ് മത്സരം സംഘടിപ്പിച്ചു

തേഞ്ഞിപ്പലം : ലോക ജനസംഖ്യ ദിനാചരണത്തിന്റെ ഭാഗമായി മലപ്പുറം ജില്ലാ ആരോഗ്യ വകുപ്പും ആരോഗ്യ കേരളവും സംയുക്തമായി കാലിക്കറ്റ് യൂണിവേഴ്സിറ്റി എന്‍.എസ്.എസ് വിഭാഗത്തിന്റെ സഹകരണത്തോടുകൂടി കോളേജ് വിദ്യാര്‍ഥികള്‍ക്കായി ക്വിസ് മത്സരവും ജില്ലാതല ഉദ്ഘാടന പരിപാടിയും നടത്തി. ജില്ലാതല ഉദ്ഘാടനം കാലിക്കറ്റ് യൂണിവേഴ്സിറ്റി ക്യാമ്പസില്‍ വെച്ച് തേഞ്ഞിപ്പലം പഞ്ചായത്ത് പ്രസിഡന്റ് ടി.വി ജിത്ത് നിര്‍വഹിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ: ആര്‍. രേണുക അധ്യക്ഷത വഹിച്ച പരിപാടിയില്‍ ജില്ലാ ആര്‍.സി.ച്ച് ഓഫീസര്‍ ഡോ: എന്‍.എന്‍ പമീലി മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ എജ്യുക്കേഷന്‍ മീഡിയ ഓഫീസര്‍ പി രാജു, കാലിക്കറ്റ് യൂണിവേഴ്സിറ്റി എന്‍.എസ്.എസ് പ്രോഗ്രാം കോ ഓ‍ര്‍ഡിനേറ്റര്‍ ഡോ: സോണി ടി എന്‍, തേഞ്ഞിപ്പലം കുടുംബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ: നിഷാദ് എന്‍, ഡെപ്യൂട്ടി ജില്ലാ എജുക്കേഷന്‍ മീഡിയ ഓഫീസര്‍ പി എം ഫസല്‍, രാമദാസ് കെ...
Kerala, Malappuram

വാട്ടർ കിയോസ്ക് പദ്ധതി ഉദ്ഘാടനം ചെയ്തു

പൊന്നാനി ബ്ലോക്ക്‌ പഞ്ചായത്ത്‌ ജനകീയ ആസൂത്രണം 2022-23 പദ്ധതിയിൽ ഉൾപ്പെടുത്തി പെരുമ്പറമ്പ് ജി എൽ പി സ്കൂളിൽ ഒരുക്കിയ വട്ടർ കിയോസ്ക് പദ്ധതിയുടെ ഉദ്ഘാടനം വൈസ് പ്രസിഡന്റ്‌ അഡ്വ. ആർ ഗായത്രി നിർവഹിച്ചു. എടപ്പാൾ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ പ്രഭാകരൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് സ്ഥിരം സമിതി അധ്യക്ഷരായ എൻ.ആർ അനീഷ്, ഇ.കെ ദിലീഷ്, രാധിക,സ്കൂൾ അധ്യാപകരും വിദ്യാർഥികളും ചടങ്ങിൽ സംബന്ധിച്ചു. പൊതു സ്ഥലങ്ങളിൽ വാട്ടർ കിയോസ്ക് സ്ഥാപിക്കുന്ന പദ്ധതി ജി.എൽ.പി സ്കൂൾ കാലടി, ജി.യു.പി സ്കൂൾ കോലമ്പ് സി.എച്ച് സി തവനൂർ എന്നിവിടങ്ങളിലും നടപ്പിലാക്കും....
Kerala, Malappuram

വിദ്യാർഥികൾക്കായി മാപ്പിളപ്പാട്ട് പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു

മഹാകവി മോയിൻകുട്ടിവൈദ്യർ മാപ്പിളകലാ അക്കാദമിയിൽ മൂന്നു വർഷത്തെ മാപ്പിളപ്പാട്ട് പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. നാലുമുതൽ എട്ടുവരെ ക്ലാസുകളിലെ വിദ്യാർഥികൾക്കാണ് പ്രവേശനം. ഞായറാഴ്ചകളിലാണ് പരിശീലനം നൽകു. ആദ്യവർഷം മാപ്പിളപ്പാട്ട് ആലാപനം, രണ്ടാം വർഷം ഹാർമോണിയം, അവസാന വർഷം അവതരണം എന്നിങ്ങനെയാണ് പരിശീലന ക്ലാസ്. കോഴ്സിൽ ചേരാനാഗ്രഹിക്കുന്നവർ ആഗസ്റ്റ് ഒന്നിന് മുമ്പായി അപേക്ഷ സമർപ്പിക്കണം. അപേക്ഷാഫോറവും വിശദവിവരങ്ങളും അക്കാദമിയിൽ നിന്നും നേരിട്ട് ലഭിക്കും. അപേക്ഷയോടൊപ്പം രണ്ട് കോപ്പി പാസ്പോർട്ട് സൈസ് ഫോട്ടോയും വയസ്സ് തെളിയിക്കുന്ന രേഖയുടെ (ആധാർ കാർഡ്, തിരിച്ചറിയൽ കാർഡ്) പകർപ്പും സമർപ്പിക്കേണ്ടതാണ്. വിലാസം: സെക്രട്ടറി, മഹാകവി മോയിൻകുട്ടി വൈദ്യർ മാപ്പിളകലാ അക്കാദമി, കൊണ്ടോട്ടി, മലപ്പുറം ജില്ല. പിൻ: 673638. ഫോൺ: 0483 2711432, 7902711432....
Information, Kerala, Malappuram

നന്നമ്പ്ര, വേങ്ങര ഉള്‍പ്പെടെ വിവിധ പ്രദേശങ്ങളിലേക്ക് പുതിയ അക്ഷയ കേന്ദ്രങ്ങള്‍ക്ക് അപേക്ഷ ക്ഷണിച്ചു

മലപ്പുറം ജില്ലയിലെ വിവിധ ഗ്രാമപഞ്ചായത്ത്/ നഗരസഭകളില്‍ പുതിയ അക്ഷയ കേന്ദ്രം ആരംഭിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. പാണ്ടികശാല (വേങ്ങര ഗ്രാമപഞ്ചായത്ത്), ചെറുമുക്ക് പള്ളിക്കത്താഴം, കൊടിഞ്ഞി കോറ്റത്ത് (നന്നമ്പ്ര ഗ്രാമപഞ്ചായത്ത്), വലമ്പൂര്‍ സെന്‍ട്രല്‍ (അങ്ങാടിപ്പുറം ഗ്രാമപഞ്ചായത്ത്), കാഞ്ഞിരാട്ടുകുന്ന്, ചീനിക്കമണ്ണ് (മഞ്ചേരി നഗരസഭ), ഇന്ത്യനൂര്‍ (കോട്ടയ്ക്കല്‍ നഗരസഭ), മോങ്ങം (മൊറയൂര്‍ ഗ്രാമപഞ്ചായത്ത്), പേരശ്ശനൂര്‍ (കുറ്റിപ്പുറം ഗ്രാമപഞ്ചായത്ത്), പെരിങ്ങാവ് (ചെറുകാവ് ഗ്രാമപഞ്ചായത്ത്), തലക്കടത്തൂര്‍, പൂഴിക്കുത്ത് (ചെറിയമുണ്ടം ഗ്രാമപഞ്ചായത്ത്), മൊല്ലപ്പടി (കണ്ണമംഗലം ഗ്രാമപഞ്ചായത്ത്), അരൂര്‍ (പുളിക്കല്‍ ഗ്രാമപഞ്ചായത്ത്), മുണ്ടിതൊടിക (പൂക്കോട്ടൂര്‍ ഗ്രാമപഞ്ചായത്ത്), എന്‍.എച്ച് കോളനി (കൊണ്ടോട്ടി മുനിസിപ്പാലിറ്റി) എന്നീ പ്രദേശങ്ങളിലേക്കാണ് കേന്ദ്രം ആരംഭിക്കുന്നതിന് അപേക്ഷ ക്ഷണിച്ചത്. http://akshayaexam.ke...
Kerala, Malappuram

ലഹരി ഉപയോഗം കുറ്റകൃത്യങ്ങൾക്ക് പ്രേരണയാകുന്നു: പി ഉബൈദുള്ള എംഎൽഎ

ലഹരി ഉപയോഗം കുറ്റകൃത്യങ്ങൾക്ക് പ്രേരണയാകുന്നുണ്ടെന്ന് പി ഉബൈദുള്ള എംഎൽഎ. സാമൂഹിക നീതി വകുപ്പും ജില്ലാ ഭരണകൂടവും ചേർന്ന് നടത്തിയ 'ലഹരിമുക്ത കേരളം, ലഹരിമുക്ത ഭാരതം' ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കുറ്റകൃത്യങ്ങൾ വർധിക്കുന്നതിൽ ലഹരി ഉപയോഗത്തിന് പങ്കുണ്ട്. പുതുതലമുറയെ ലഹരിയുടെ ചതിക്കുഴികളിൽ നിന്നും രക്ഷപ്പെടുത്താൻ മുതിർന്നവർ ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ കളക്ടർ വി ആർ പ്രേംകുമാർ അധ്യക്ഷത വഹിച്ചു. മുൻ ഡിജിപി ഋഷിരാജ്സിങ് മുഖ്യാതിഥിയായി. മയക്കുമരുന്ന് ഉപഭോക്താക്കളായവരിൽ ഏറെയും വിദ്യാർഥികളാണ്. ലഹരി ഉപയോഗത്തിൽ നിന്നും വിദ്യാർഥികളെ രക്ഷിക്കാൻ രക്ഷിതാക്കൾക്ക് കഴിയും. മാതാപിതാക്കൾ കുട്ടികളോട് അടുത്തിടപഴകണമെന്നും അദ്ദേഹം പറഞ്ഞു. എഡിഎം എൻഎം മെഹറലി, സാമൂഹിക നീതി ഓഫീസർ സമീർ മച്ചിങ്ങൽ എന്നിവർ സംസാരിച്ചു....
Kerala, Malappuram

ഗുണമേന്മയുള്ള വിദ്യാഭ്യാസം നല്‍കുന്ന ഇടമായി സംസ്ഥാനത്തെ വിദ്യാലയങ്ങൾ: മന്ത്രി വി.അബ്ദുറഹിമാൻ

വഴിക്കടവ് : പൊതുവിദ്യാഭ്യാസം അടച്ചുപൂട്ടല്‍ ഭീഷണി നേരിട്ടിരുന്ന കാലത്തുനിന്നും ഗുണമേന്മയുള്ള വിദ്യാഭ്യാസം നല്‍കുന്ന ഇടമായി മാറിയെന്ന് കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ. മരുത ഗവ. ഹൈസ്ക്കൂൾ കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കലയും കായികവും പഠനവും ചേർന്ന് കൊണ്ടുള്ള കേന്ദ്രങ്ങളായി സംസ്ഥാനത്തെ വിദ്യാലയങ്ങൾ മാറി. വിദ്യാലയങ്ങളെ സാംസ്കാരിക കേന്ദ്രങ്ങളായി മാറ്റിയെടുക്കാൻ കഴിഞ്ഞെന്നും മന്ത്രി പറഞ്ഞു. സ്വകാര്യ വിദ്യാലയങ്ങളിൽ പഠിച്ചിരുന്ന 11 ലക്ഷത്തിൽ പരം വിദ്യാർഥികൾ ഇന്ന് പൊതുവിദ്യാലയങ്ങളെ ആശ്രയിക്കുന്നു. കാലത്തിന് അനുസൃതമായി കുട്ടികളെ വളർത്തിയെടുക്കുന്നതിനായി മെച്ചപ്പെട്ട സൗകര്യങ്ങൾ ഒരുക്കി കൊടുക്കാൻ കഴിഞ്ഞു. വിദ്യാലയങ്ങളുടെ അടിസ്ഥാന സൗകര്യങ്ങൾക്കായി ഏറ്റവും കൂടുതൽ തുക ലഭിച്ചത് മലപ്പുറം ജില്ലക്കാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പി.വി. അൻവർ എം.എൽ.എ അധ്യക്ഷത വഹിച്ചു. ...
Education, Kerala, Malappuram

സാമ്പത്തിക സാക്ഷരതാ ക്വിസ്: ജി.വി.എച്ച്.എസ്.എസ് കൽപകഞ്ചേരി ജേതാക്കൾ

സർക്കാർ സ്‌കൂളുകളിലെ എട്ട്, ഒമ്പത്, പത്ത് ക്ലാസുകളിലെ വിദ്യാർഥികൾക്കായി സംസ്ഥാന സർക്കാരിന്റെ പൊതുവിദ്യാഭ്യാസ വകുപ്പുമായി സഹകരിച്ച് ഭാരതീയ റിസർവ് ബാങ്ക് നടത്തിയ മലപ്പുറം ജില്ലാതല സാമ്പത്തിക സാക്ഷരതാ ക്വിസ് മത്സരത്തിൽ ജി.വി.എച്ച്.എസ്.എസ് കൽപകഞ്ചേരി ജേതാക്കളായി. എ. അഹമ്മദ് റാസി, വി.വി പ്രബിൻ പ്രകാശ് എന്നിവരാണ് സ്‌കൂളിന് വേണ്ടി മത്സരിച്ചത്. ജൂൺ 26നു ഓൺലൈനായി സംഘടിപ്പിച്ച ഉപജില്ലാതല ക്വിസിൽ നിന്നും ഒന്നാം സ്ഥാനത്തെത്തിയ സ്‌കൂളുകളാണ് ജില്ലാതല ക്വിസിൽ പങ്കെടുത്തത്. മലപ്പുറത്തു നടന്ന ക്വിസ് മത്സരത്തിൽ ജി എച്ച് എസ് എസ് തടത്തിൽപറമ്പ് (അയൻ, മെഹബൂബ ജന്ന), ജി എച്ച് എസ് കാപ്പ് ( സി. മുഹമ്മദ് നിജിൽ, പി. ഫാത്തിമ റിയാന പി) എന്നീ സ്‌കൂളുകൾ രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. ജില്ലാതല ക്വിസിൽ ഒന്നാം സ്ഥാനം നേടിയവർക്ക് 10,000 രൂപയും രണ്ടും മൂന്നും സ്ഥാനക്കാർക്ക് 7500 രൂപ, 5000 രൂപ എന്ന ക്രമത്തിലും സമ...
Education, Kerala, Local news, Malappuram

വിജയസ്പര്‍ശം പദ്ധതിക്ക് ഒളകര ജി എല്‍ പി സ്‌കൂളില്‍ തുടക്കമായി

പെരുവള്ളൂര്‍ : ഒളകര ജി.എല്‍.പി.സ്‌കൂളില്‍ വിജയഭേരി വിജയസ്പര്‍ശം പദ്ധതിക്ക് തുടക്കമായി. പഠനത്തില്‍ പിന്നോക്കമുള്ള കുട്ടികളെ കണ്ടെത്തി മുഖ്യ ധാരയിലേക്ക് എത്തിക്കാനുള്ള പദ്ധതിയാണ് വിജയസ്പര്‍ശം. സ്‌കൂള്‍ തല ഉദ്ഘാടനം പി ടി എ പ്രസിഡണ്ട് പി പി അബ്ദുസമദിന്റെ അധ്യക്ഷതയില്‍ വാര്‍ഡ് മെമ്പര്‍ തസ്ലീന സലാം നിര്‍വഹിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പും മലപ്പുറം ജില്ലാഭരണകൂടവും സംയുക്തമായാണ് 'വിജയസ്പര്‍ശം' നടപ്പിലാക്കുന്നത്. 'വിജയഭേരി' ഉള്‍പ്പെടെയുള്ള പദ്ധതികള്‍ വിജയകരമായി നടപ്പിലാക്കിയവരാണ് മലപ്പുറം ജില്ലയിലെ പൊതുസമൂഹം എന്നും. ഇന്ന് മലപ്പുറം പൊതുവിദ്യാഭ്യാസ രംഗത്ത് ഉന്നതിയിലെത്തിയത് അതിന്റെ പ്രതിഫലനമാണെന്നും പി ടി എ പ്രസിഡണ്ട് പി പി അബ്ദുസമദ് അഭിപ്രായപ്പെട്ടു. എസ് എം സി ചെയര്‍മാന്‍ കെ എം പ്രതീപ് കുമാര്‍, എം പി ടി എ പ്രസിഡണ്ട് സൗമ്യ, കുട്ടന്‍ മാസ്റ്റര്‍, സോമരാജ് പാലക്കല്‍, മുഹമ്മദ് നബീല്‍ പി, എന്നിവര്‍ സംസ...
Malappuram

ബാച്ചിന്റെ ഓർമക്കായി പൂർവ വിദ്യാർഥികൾ നിർമിച്ച ജൂബിലി ഉപഹാരം സമർപ്പിച്ചു

തിരൂരങ്ങാടി : ഓറിയന്റൽ ഹയർ സെക്കണ്ടറി സ്കൂളിൽ നിന്ന് 97 ൽ പഠനം പൂർത്തിയാക്കിയ പൂർവ്വവിദ്യാർത്ഥികൾ 25 വർഷങ്ങൾക്ക് ശേഷം പഴയ അധ്യാപകരോടൊപ്പം വിദ്യാലയത്തിൽ വീണ്ടും ഒത്തുചേർന്നു. ബാച്ചിന്റെ ഓർമകർ അടയാളപ്പെടുത്തുന്നതിന്റെ ഭാഗമായി ഒരു ലക്ഷം രൂപ ചെലവിൽ വിദ്യാലയത്തിന് പുതിയ പ്രവേശന കവാടം നിർമ്മിച്ചു നൽകി മാതൃകയായി. കവാടത്തിന്റെ ഉദ്ഘാനം സ്കൂൾ മാനേജർ എം.കെ. ബാവ സാഹിബ് നിർവ്വഹിച്ചു. സൗഹൃദം എന്ന പേരിൽ നടന്ന ചടങ്ങിന്റെ ഉദ്ഘാടനം അഡ്മിസ്ട്രേറ്റീവ് ഓഫീസർ എൽ. കുഞ്ഞഹമ്മദ് മാസ്റ്റർ നിർവ്വഹിച്ചു. തോട്ടുങ്ങൽ റിയാസ് അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പാൾ ഒ.ഷൗക്കത്തലി, ഹെഡ്മാസ്റ്റർ ടി. അബ്ദുറഷീദ്, മുനീർ താനാളൂർ, നിയാസ് എട്ടുവീട്ടിൽ,ഉബൈദ് ചെറുമുക്ക്,ഫാസിൽ, ഷാഹുൽഹമീദ് ചാക്കീരി,മെഹറുന്നീസ, റൈഹാനത്ത് എന്നിവർ പ്രസംഗിച്ചു. സിദ്ധീഖ് മലയംപള്ളി നജീബ് പൂങ്ങോട്, നഈം ചന്തപ്പടി,സീനത്ത് മുണ്ടേരി,ഷാഹുൽ ഹമീദ് വണ്ടൂർ, ഷഹനാസ് പാണ്ടിക്കാട്...
Kerala, Malappuram

പൂക്കോട്ടൂര്‍ അങ്ങാടിയില്‍ യാത്രക്കാരനെ കാറിടിച്ചു വീഴ്ത്തിയും വടിവാള്‍ വീശിയും ഭീകാരാന്തരീക്ഷം സൃഷ്ടിച്ച് പണം കവര്‍ന്ന നാല് പേര്‍ പിടിയില്‍

മലപ്പുറം : പൂക്കോട്ടൂര്‍ അങ്ങാടിയില്‍ വെച്ച് മോട്ടോര്‍ സൈക്കിള്‍ യാത്രക്കാരനെ കാറിടിച്ചു വീഴ്ത്തിയും വടിവാള്‍ വീശിയും എട്ട് ലക്ഷം കവര്‍ന്ന കേസില്‍ നാലു പേര്‍ മഞ്ചേരി പോലീസിന്റെ പിടിയില്‍. പത്തനംതിട്ട അടൂര്‍ സ്വദേശികളായ പരുത്തിപ്പാറ, വയല സ്വദേശി കല്ലുവിളയില്‍ വീട്ടില്‍ സുജിത്ത്, (20), വടെക്കെടത്തുകാവ്,നിരന്നകായലില്‍ വീട്ടില്‍ രൂപന്‍ രാജ് (23), വടക്കെടത്തുകാവ്, മുല്ലവേലിപടിഞ്ഞാറ്റേതില്‍ വീട്ടില്‍ സൂരജ് (23), അടൂര്‍,പന്നിവിഴ, വൈശാഖം വീട്ടില്‍ സലിന്‍ ഷാജി (22) എന്നിവരെയാണ് മഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തത്. ജൂണ്‍ മാസം 23 നായിരുന്നു കേസിനാസ്പദമായ സംഭവം. പൂക്കൂട്ടോര്‍ അങ്ങാടിയില്‍ വെച്ച് മോട്ടോര്‍ സൈക്കിളില്‍ യാത്ര ചെയ്തുവരുന്ന മൊറയൂര്‍ സ്വദേശിയെ കാറുകൊണ്ട് വാഹനം ഇടുപ്പിച്ചു തള്ളിയിട്ട് വടിവാള്‍ വീശിയും കുരുമുളക് സ്‌പ്രേമുഖത്തേക്ക് അടിച്ചും പൂക്കോട്ടൂരങ്ങാടിയില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് കുഴല്...
Kerala, Malappuram

കോറാട് ക്ഷിരോത്പാദക സഹകരണ സംഘം മന്ത്രി ഉദ്ഘാടനം ചെയ്തു

കോറാട് ക്ഷിരോത്പാദക സഹകരണ സംഘം ഹജ്ജ് കായിക വകുപ്പ് മന്ത്രി വി അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു. ഒഴൂർ പഞ്ചായത്തിലെ കോറാട്, പുലിപ്പറമ്പ് എരനല്ലൂർ, കുറുവട്ടിശ്ശേരി,നാലിടവഴി, ഓമച്ചപ്പുഴ എന്നിവിടങ്ങളിലെ ക്ഷീരകർഷകരുടെ ക്ഷീര വിപണനം എന്ന നീണ്ട കാലത്തെ സ്വപ്നമാണ് കോറാട് ക്ഷീരോത്പാദക സൊസൈറ്റി(മിൽമ)യുടെയും കേരള ക്ഷീരവികസന വകുപ്പിന്റെയും സഹകരണത്തോടെ യാഥാർത്ഥ്യമായത്. കോറാട് ജി എം എൽ പി സ്കൂളിൽ വെച്ച് നടന്ന പരിപാടിയിൽ ഒഴൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സജ്ന പാലേരി അധ്യക്ഷത വഹിച്ചു. ഒഴൂർ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഷ്കർ കോറാട്, താനൂർ ബ്ലോക്ക് മെമ്പർ മൊയ്തീൻകുട്ടി, പഞ്ചായത്ത് മെമ്പർമാരായ സെലീന അഷറഫ്, പ്രമീള മാമ്പറ്റയിൽ, മൂസക്കുട്ടി, നോവൽ മുഹമ്മദ്, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ പങ്കെടുത്തു. സൊസൈറ്റിയുടെ ചീഫ് പ്രമോട്ടർ സൈതലവി മുക്കാട്ടിൽ സ്വാഗതവും താനൂർ ബ്ലോക്ക് ക്ഷീരവിക...
Kerala, Malappuram

കാലവര്‍ഷം; പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടര്‍

മലപ്പുറം : ജില്ലയില്‍ കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ അപകടങ്ങള്‍ ഒഴിവാക്കാന്‍ പൊതുജനം ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ വി.ആര്‍ പ്രേംകുമാര്‍ അഭ്യര്‍ത്ഥിച്ചു. വെള്ളക്കെട്ടിലും ജലാശയങ്ങളിലും കുട്ടികൾ ഇറങ്ങാതിരിക്കാന്‍ രക്ഷിതാക്കള്‍ പ്രത്യേകം ജാഗ്രത പുലര്‍ത്തണം. മുന്നറിയിപ്പുകൾ കൃത്യമായി പാലിക്കുകയാണ്‌ ദുരന്തത്തിന്റെ കാഠിന്യം കുറയ്‌ക്കാനുള്ള പ്രധാന മാർഗം. മഴ തുടരുന്ന സാഹചര്യത്തിൽ അധികൃതരുടെ നിർദേശങ്ങൾ അനുസരിച്ച് മാറിത്താമസിക്കേണ്ട സാഹചര്യം ഉണ്ടായാൽ അതിനോട് സഹകരിക്കണം. നദികൾ മുറിച്ചു കടക്കാനോ, നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീൻപിടിക്കാനോ മറ്റ് ആവശ്യങ്ങൾക്കോ ഇറങ്ങാൻ പാടില്ല. അടച്ചുറപ്പില്ലാത്ത വീടുകളിൽ താമസിക്കുന്നവരും മേൽക്കൂര ശക്തമല്ലാത്ത വീടുകളിൽ താമസിക്കുന്നവരും പ്രത്യേകം ജാഗ്രത പാലിക്കേണ്ടതാണെന്നും കളക്ടര്‍ അറിയിച്ചു. തീരങ്ങളിൽ കടലാക്രമണം ശക്തമാകാൻ സാധ്യതയുള്ളതിനാൽ അപകട മേ...
Kerala, Malappuram

വനമഹോത്സവം സമാപിച്ചു

മലപ്പുറം : കേരള വനം-വന്യജീവി വകുപ്പ്, മലപ്പുറം സോഷ്യൽ ഫോറസ്ട്രി ഡിവിഷന്റെ ആഭിമുഖ്യത്തിൽ നടത്തിയ വനമഹോത്സവം-2023ന്റെ സമാപനം മലപ്പുറം ഗവ. കോളേജിൽ പി. ഉബൈദുള്ള എം.എൽ.എ ഉദ്ഘാടനം ചെയ്തു. പരിപാടിയോടനുബന്ധിച്ച് കോളജ് അങ്കണത്തിൽ നാട്ടുമാവിൻ തൈകൾ നട്ടുപിടിപ്പിച്ചു. മലപ്പുറം നഗരസഭാ കൗൺസിലർ ജുമൈല ജലീൽ അധ്യക്ഷത വഹിച്ചു. മലപ്പുറം സോഷ്യൽ ഫോറസ്ട്രി അസിസ്റ്റന്റ് ഫോറസ്റ്റ് കൺസർവേറ്റർ വി.പി. ജയപ്രകാശ് മുഖ്യപ്രഭാഷണം നടത്തി. മലപ്പുറം ഗവ. കോളേജ് പ്രിൻസിപ്പൽ ഡോ. ഖദീജ, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർമാരായ അസി. പ്രൊഫസർ സാബിദ മൂഴിക്കൽ, അസി. പ്രൊഫ. ടി. സജയൻ, നിലമ്പൂർ സോഷ്യൽ ഫോറസ്ട്രി റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ എ.കെ. രാജീവൻ എന്നിവർ സംസാരിച്ചു. മലപ്പുറം സോഷ്യൽ ഫോറസ്ട്രി റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ പി.എസ്. മുഹമ്മദ് നിഷാൽ സ്വാഗതവും സെക്ഷൻ ഫോറസ്റ്റ് ഓഫീസർ എസ്.എസ് വിനോദ് നന്ദിയും പറഞ്ഞു...
Kerala, Malappuram

കുടുംബശ്രീ റോൾ ഔട്ട് ശിൽപ്പശാല സംഘടിപ്പിച്ചു

പൊന്നാനി : കുടുംബശ്രീ 25-ാം വാർഷികത്തോടനുബന്ധിച്ച് 2023-24 വർഷത്തിൽ നടപ്പാക്കുന്ന ഇതര പദ്ധതികളുടെയും 25 തനതു പദ്ധതികളുടെയും ജില്ലാതല റോൾ ഔട്ട് ശിൽപ്പശാല സംഘടിപ്പിച്ചു. പൊന്നാനി എവറസ്റ്റ് ആട്രിയം കൺവെൻഷൻ സെൻററിൽ നടന്ന ചടങ്ങ് പൊന്നാനി നഗരസഭാ ചെയർമാൻ ശിവദാസ് ആറ്റുപുറം ഉദ്ഘാടനം ചെയ്തു. വനിതകളുടെ സാമ്പത്തിക ശാക്തീകരണം, സാമൂഹ്യ ശാക്തീകരണം, സ്ത്രീശാക്തീകരണം എന്നിവ മുൻനിർത്തിയും സ്ത്രീകളുടെ വ്യത്യസ്ത തല കഴിവുകളെയും അവരുടെ പ്രത്യേക നൈപുണ്യങ്ങളെയും പ്രോത്സാഹിപ്പിക്കുന്ന പദ്ധതികളാണ് വിഭാവനം ചെയ്തിട്ടുള്ളത്. കുടുംബശ്രീ അംഗങ്ങൾ, കുടുംബശ്രീ കുടുംബാംഗങ്ങൾ, ആശ്രയ ഗുണഭോക്താക്കൾ, പട്ടിക വിഭാഗക്കാർ, മറ്റു പാർശ്വവത്കരിക്കപ്പെട്ട വിഭാഗക്കാർ, ട്രാൻസ്‌ജെൻഡേഴ്‌സ് തുടങ്ങിയ വ്യത്യസ്ത തലങ്ങളിൽ ഉൾപ്പെട്ടവരാണ് ഗുണഭോക്താക്കൾ. കുടുംബശ്രീ വനിതകൾക്ക് ആയോധന കല പരിശീലിപ്പിക്കുന്ന 'ധീര' പദ്ധതിയുടെ ലോഗോ പ്രകാശനവും ചടങ്ങിൽ ...
Kerala, Malappuram

കാലവര്‍ഷം കനത്തു; ജില്ലയില്‍ 24 മണിക്കൂറിനിടെ 38 വീടുകള്‍ക്ക് നാശനഷ്ടം

മലപ്പുറം : കാലവര്‍ഷം കനത്തതിനെ തുടര്‍ന്ന് ജില്ലയില്‍ നിരവധി വീടുകള്‍ക്ക് നാശനഷ്ടം റിപ്പോര്‍ട്ടു ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനിടെ ജില്ലയില്‍ 38 വീടുകള്‍ക്ക് ഭാഗിക നാശനഷ്ടമുണ്ടായി. തിരൂര്‍-1, പൊന്നാനി,-1, തിരൂരങ്ങാടി-3, ഏറനാട്-8, നിലമ്പൂര്‍ -1, കൊണ്ടോട്ടി-24 എന്നിങ്ങനെയാണ് വിവിധ താലൂക്കുകളില്‍ ഭാഗികമായി തകര്‍ന്ന വീടുകളുടെ എണ്ണം. ജില്ലയില്‍ പൊന്നാനി എം.ഇ.എസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ഒരു ദുരിതാശ്വാസ ക്യാമ്പും പ്രവര്‍ത്തിക്കുന്നുണ്ട്. നാല് കുടുംബങ്ങളില്‍ നിന്നായി 13 പേരാണ് ക്യാമ്പില്‍ കഴിയുന്നത്. (ആണ്‍-4, പെണ്‍-5, കുട്ടികള്‍ -4). കൂടുതല്‍ മുന്‍കരുതല്‍ എന്ന നിലയില്‍ പൊന്നാനി എ.വി ഹയര്‍ സെക്കന്ററി സ്‌കൂളിലും ക്യാമ്പ് സജ്ജമാക്കിയിട്ടുണ്ട്....
Education, Information, Kerala, Malappuram

കെട്ടിട നിർമ്മാണ തൊഴിലാളികളുടെ മക്കൾക്ക് സ്കോളർഷിപ്പ്

കെട്ടിട നിർമ്മാണ തൊഴിലാളി ബോർഡിലെ അംഗ തൊഴിലാളികളുടെ മക്കൾക്ക് നൽകി വരുന്ന എസ്.എസ്.എൽ.സി പഠന സഹായത്തിനുള്ള അപേക്ഷകൾ ആഗസ്റ്റ് ഒന്നു വരെ സ്വീകരിക്കും. ബോർഡിലെ അംഗതൊഴിലാളികളുടെ മക്കൾക്ക് വിവിധ കോഴ്സുകൾക്ക് നൽകിവരുന്ന സ്കോളർഷിപ്പിനുള്ള അപേക്ഷകൾ (ഉന്നത വിദ്യാഭ്യാസ ധനസഹായം) കോഴ്സ് തുടങ്ങിയ ദിവസം മുതൽ 45 ദിവസം വരെ സ്വീകരിക്കുന്നതാണെന്നും ജില്ലാ എക്സിക്യുട്ടീവ് ഓഫീസർ അറിയിച്ചു....
Kerala, Malappuram

മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് സൗജന്യ പരീക്ഷാ പരിശീലന പരിപാടിയിലേക്ക് അപേക്ഷിക്കാം

സംസ്ഥാന ഫിഷറീസ് വകുപ്പ് നടപ്പാക്കുന്ന വിദ്യാതീരം പദ്ധതി മുഖേന മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് മെഡിക്കല്‍ എന്‍ട്രന്‍സ്, സിവില്‍ സര്‍വ്വീസ്, ഐ.ഐ.ടി/ എന്‍.ഐ.ടി എന്‍ട്രന്‍സ് പരീക്ഷകള്‍ക്ക് സൗജന്യ പരിശീലനം നല്‍കുന്നു. അപേക്ഷാ ഫോറവും വിശദവിവരങ്ങളും ജില്ലാ ഫിഷറീസ് ഓഫീസില്‍ ലഭിക്കും. പൂരിപ്പിച്ച അപേക്ഷകള്‍ ജൂലൈ 17 നകം ജില്ലാ ഫിഷറീസ് ഓഫീസില്‍ സമര്‍പ്പിക്കണം. ഒരു വിദ്യാര്‍ത്ഥിക്ക് ഒരു തവണ മാത്രമേ ആനുകൂല്യത്തിന് അര്‍ഹത ഉണ്ടാകുകയുളളു. ഹയര്‍ സെക്കന്ററി / വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി തലത്തില്‍ ഫിസിക്‌സ്/കെമിസ്ട്രി, ബയോളജി വിഷയങ്ങള്‍ക്ക് 85% മാര്‍ക്കോടെ വിജയിച്ചതോ മുന്‍വര്‍ഷം നടത്തിയ നീറ്റ് പരീക്ഷയില്‍ 40% മാര്‍ക്ക് ലഭിച്ചവരോ ആയ മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്തിട്ടുളള മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് ഒരു വര്‍ഷത്തെ റസിഡന്‍ഷ്യല്‍ മെഡിക്കല്‍ എന്‍ട്രന്‍സ് കോച്ചിങിന് അപേക്ഷിക്കാം....
Kerala, Local news, Malappuram

മൂഴിക്കല്‍ തോട് നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് മന്ത്രിക്കും എം.എല്‍.എക്കും വികസന സമിതി നിവേദനം നല്‍കി

മൂന്നിയൂര്‍ പഞ്ചായത്തിലെ ആയിരക്കണക്കിന് ഏക്കര്‍ കൃഷി നടത്തുന്ന തെക്കെ പാടത്തെ കര്‍ഷകരുടെയും നാട്ടുകാരുടെയും ആശ്രയമായ മൂഴിക്കല്‍ തോട് സൈഡ് കെട്ടി തോട്ടില്‍ അടിഞ്ഞ് കൂടിയിട്ടുള്ള മണ്ണും ചെളിയുമടക്കമുള്ള മാലിന്യങ്ങള്‍ നീക്കം ചെയ്ത് നവീകരണം നടത്തി സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് പാറക്കടവ് - കളത്തിങ്ങല്‍ പാറ വികസന സമിതി ഭാരവാഹികള്‍ ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിനും പി അബ്ദുല്‍ ഹമീദ് മാസ്റ്റര്‍ എം.എല്‍. എക്കും നിവേദനം നല്‍കി. കാലവര്‍ഷകാലത്ത് കടലുണ്ടി പുഴയില്‍ നിന്നും പാടത്തേക്ക് വെള്ളം കയറി കൃഷി നശിക്കാതിരിക്കുന്നതിനും വേനല്‍ കാലത്ത് കര്‍ഷകര്‍ക്കാവശ്യമായ വെള്ളം സംഭരിച്ച് വെക്കുന്നതിനും വേണ്ടി മൂഴിക്കല്‍ തോടില്‍ നിര്‍മ്മിച്ച ഷട്ടറിന്റെ പാര്‍ശ്വഭിത്തി കഴിഞ്ഞ ദിവസം ഇടിഞ്ഞ് വീണിരുന്നു. കടലുണ്ടി പുഴയിലെ മൂഴിക്കല്‍ കടവില്‍ നിന്നും തെക്കെ പാടം വരെ 800 മീറ്റര്‍ നീളത്തില്‍ തോടിന്റെ ഇരു സൈഡും ഇടിഞ...
Entertainment, Kerala, Malappuram

സിനിമയില്‍ നായികയാക്കാമെന്ന് വാഗ്ദാനം ചെയ്ത് യുവ നടിയില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടി ; മലപ്പുറം സ്വദേശിയായ നിര്‍മാതാവ് അറസ്റ്റില്‍

കൊച്ചി : താന്‍ നിര്‍മിക്കുന്ന സിനിമയില്‍ നായികയാക്കാമെന്ന് വാഗ്ദാനം ചെയ്ത് യുവ നടിയില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയെടുത്ത മലപ്പുറം സ്വദേശിയായ സിനിമ നിര്‍മാതാവ് അറസ്റ്റില്‍. തൃക്കാക്കര സ്വദേശിയായ യുവനടിയില്‍ നിന്ന് 27 ലക്ഷം തട്ടിയ മലപ്പുറം കീഴുപറമ്പ് സ്വദേശി എം.കെ ഷക്കീറിനെയാണ് പാലാരിവട്ടം പോലീസ് അറസ്റ്റ് ചെയ്തത്. ഷക്കീര്‍ നിര്‍മിക്കുന്ന പുതിയ തമിഴ് സിനിമയായ രാവണാസുരനില്‍ നായികയാക്കാം എന്ന വാഗ്ദാനം നല്‍കി യുവനടിയില്‍ നിന്ന് കടമായി പണം കൈപ്പറ്റിയ ശേഷം തിരിച്ചു നല്‍കാതെ പറ്റിക്കുകയായിരുന്നു. ഷൂട്ടിങ് ആരംഭിച്ച് കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം സാമ്പത്തിക ബുദ്ധിമുട്ടുണ്ടെന്നും ഇതിനാല്‍ ചിത്രീകരണം മുടങ്ങുമെന്നും ഇയാള്‍ നടിയെ പറഞ്ഞു വിശ്വസിപ്പിച്ചു. തുടര്‍ന്ന് ഷൂട്ടിങ് മുടങ്ങാതിരിക്കാന്‍ 4 മാസത്തിനുള്ളില്‍ തിരികെ നല്‍കാമെന്ന കരാറില്‍ പലപ്പോഴായി 27 ലക്ഷം രൂപ യുവതി ഇയാള്‍ക്ക് നല്‍കി. പിന്നീട് ഇവരെ സി...
Kerala, Local news, Malappuram

ജില്ലയില്‍ കനത്ത മഴ : ക്ഷേത്രത്തില്‍ ബലിയര്‍പ്പിക്കാനെത്തിയ ഒരു കുടുംബത്തിലെ അഞ്ച് പേര്‍ ഒഴുക്കില്‍പ്പെട്ടു, രണ്ടു പേരെ കാണാതായി; തെരച്ചില്‍ തുടരുന്നു

മലപ്പുറം: ജില്ലയില്‍ ശക്തമായ മഴ തുരുകയാണ്. ക്ഷേത്രത്തില്‍ ബലിയര്‍പ്പിക്കുന്നതടക്കമുള്ള ചടങ്ങുകള്‍ക്കായി എത്തിയ ഒരു കുടുംബത്തിലെ അഞ്ച് പേര്‍ കുതിരപ്പുഴയില്‍ ഒഴുക്കില്‍പ്പെട്ടു. ബുധനാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെ ശക്തമായ മഴയില്‍ നിലമ്പൂര്‍ അമരമ്പലത്ത് ക്ഷേത്രത്തിന് സമീപം വാടകക്ക് താമസിക്കുന്ന കുടുംബത്തിലെ മൂന്ന് കുട്ടികളും രണ്ട് സ്ത്രീകളുമാണ് ഒഴുക്കില്‍പ്പെട്ടത്. ഒഴുക്കില്‍പ്പെട്ട രണ്ട് കുട്ടികള്‍ ആദ്യം തന്നെ രക്ഷപ്പെട്ടിരുന്നു. പിന്നാലെ ഇവര്‍ നാട്ടുകാരെ വിവരം അറിയിച്ചതിനെ തുടര്‍ന്ന് മൂന്ന് കിലോമീറ്റര്‍ അകലെ നിന്ന് ഒരു സ്ത്രീയെയും കണ്ടെത്തി. എന്നാല്‍ രണ്ട് പേരെ കാണാതായിട്ടുണ്ട്. സുശീല (60), അനുശ്രീ (12) എന്നിവരെയാണ് കാണാതായത്. ഇവര്‍ക്കായുള്ള തിരച്ചില്‍ ഊര്‍ജിതമാക്കി....
Kerala, Local news, Malappuram

പ്രതീക്ഷകള്‍ക്ക് നിറം പകര്‍ന്ന് നായര്‍തോട് പാലം നിര്‍മാണം പുരോഗമിക്കുന്നു

തിരൂര്‍ : പുറത്തൂര്‍ പഞ്ചായത്തിന്റെ ഇരുകരകളെയും തമ്മില്‍ ബന്ധിപ്പിക്കുന്ന നായര്‍തോട് പാലത്തിന്റെ നിര്‍മാണം ദ്രുതഗതിയില്‍ പുരോഗമിക്കുന്നു. പാലം നിര്‍മാണത്തിന്റെ ഭാഗമായുള്ള സ്ലാബിന്റെ കോണ്‍ക്രീറ്റ് പ്രവൃത്തിയാണ് ഇപ്പോള്‍ നടക്കുന്നത്. പുറത്തൂര്‍ പഞ്ചായത്തിലെ കാവിലക്കാടിനെയും പടിഞ്ഞാറേക്കരയെയും ബന്ധിപ്പിച്ച് തിരൂര്‍-പൊന്നാനി പുഴക്ക് കുറുകെ നിര്‍മിക്കുന്ന പാലമാണിത്. തീരദേശ മേഖലയുടെ കുതിപ്പിന് ആക്കം കൂട്ടുന്ന നായര്‍തോട് പാലം നിര്‍മാണത്തിന് ഡല്‍ഹിയിലുള്ള ഇന്‍ലാന്റ് നാവിഗേഷന്റെ ആസ്ഥാനത്തു നിന്നുള്ള അനുമതി ലഭ്യമായതോടെയാണ് പ്രവൃത്തികള്‍ വേഗത്തിലായത്. പാലം യാഥാര്‍ത്ഥ്യമാവുന്നതോടെ പടിഞ്ഞാറേക്കര നിവാസികള്‍ക്ക് പുറത്തൂര്‍ ഭാഗത്ത് സ്ഥിതി ചെയ്യുന്ന പഞ്ചായത്ത്, വില്ലേജ് ഓഫീസുകളിലേക്കും ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, സാമൂഹികാരോഗ്യകേന്ദ്രം, കൃഷി ഭവന്‍ തുടങ്ങിയ സ്ഥാപനങ്ങളിലേക്കും ചുരുങ്ങിയ സമയത്തിനകം എത്തിച്ച...
Kerala, Local news, Malappuram, Other

കണ്ണമംഗലം പ്രവാസി ചാരിറ്റബിള്‍ ട്രസ്റ്റ് ആംബുലന്‍സ് നാടിന് സമര്‍പ്പിച്ചു

വേങ്ങര : കണ്ണമംഗലം പ്രവാസി ചാരിറ്റബിള്‍ ട്രസ്റ്റ് ആംബുലന്‍സിന്റെ ഫ്‌ലാഗ് ഓഫ് കായിക വകുപ്പ് മന്ത്രി വി അബ്ദുറഹ്‌മാന്‍ നിര്‍വഹിച്ചു. ചടങ്ങില്‍ ട്രസ്റ്റ് പ്രസിഡന്റ് പിടി അലവി അധ്യക്ഷത വഹിച്ചു സിപിഐഎം കോട്ടക്കല്‍ ഏരിയ സെക്രട്ടറി അലവി, ഏരിയ കമ്മിറ്റി മെമ്പര്‍ എന്‍ കെ പോക്കര്‍, സബാഹ് കുണ്ടുപുഴക്കല്‍, കെവി ബാലസുബ്രഹ്‌മണ്യന്‍, കെ ടി സമദ് പഞ്ചായത്ത് മെമ്പര്‍മാരായ ഇസ്മായില്‍, ഹംസ, എല്‍സി സെക്രട്ടറി മണി എന്നിവര്‍ പങ്കെടുത്തു സംസാരിച്ചു രജീഷ് സ്വാഗതവും അബ്ദുല്ല കുട്ടി നന്ദിയും പറഞ്ഞു...
Kerala, Local news, Malappuram

മുസ്ലിം ലീഗ് ദേശീയ ആസ്ഥാന നിര്‍മ്മാണം ; വേങ്ങര മണ്ഡലം ഫണ്ട് ശേഖരണത്തിന് തുടക്കമായി

വേങ്ങര : മുസ്ലിം ലീഗ് ഡല്‍ഹിയില്‍ നിര്‍മ്മിക്കുന്ന ദേശീയ ആസ്ഥാനത്തിന് ഫണ്ട് ശേഖരണത്തിന് വേങ്ങര മണ്ഡലത്തില്‍ തുടക്കമായി. ദേശീയ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി വളപ്പില്‍ ഉമ്മര്‍ഹാജിയില്‍ നിന്ന് 50000 രൂപയുടെ ചെക്ക് സ്വീകരിച്ച് ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ മണ്ഡലം ലീഗ് പ്രസിഡന്റ് പി.കെ അസ്‌ലു അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി എ.പി ഉണ്ണികൃഷ്ണന്‍, ജില്ലാ യൂത്ത് ലീഗ് പ്രസിഡന്റ് ശരീഫ് കുറ്റൂര്‍, മണ്ഡലം ലീഗ് ഭാരവാഹികളായ പി.കെ അലി അക്ബര്‍, ടി.മൊയ്തീന്‍ കുട്ടി, ഇ.കെ സുബൈര്‍ മാസ്റ്റര്‍, ആവയില്‍ സുലൈമാന്‍, ചാക്കീരി ഹര്‍ഷല്‍, എം.കമ്മുണ്ണി ഹാജി, ഒ.സി ഹനീഫ, മുസ്തഫ മങ്കട, എം.എസ് എഫ് മണ്ഡലം പ്രസിഡന്റ് എന്‍.കെ നിഷാദ്, ചാക്കീരി നൗഷാദ് എന്നിവര്‍ സംബന്ധിച്ചു....
Kerala, Malappuram

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസങ്ങളില്‍ അതിതീവ്ര മഴ ; രണ്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട് ; മുന്നറിയിപ്പ്

തിരുവനന്തപുരം : സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസങ്ങളില്‍ അതിതീവ്ര മഴയായിരിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നല്‍കി. ഇടുക്കി, കണ്ണൂര്‍ ജില്ലകളില്‍ റെഡ് അലര്‍ട്ടുംാ തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള മറ്റ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടുമാണ്. എറണാകുളത്തും കാസര്‍കോടും, ആലപ്പുഴയിലും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റന്നാള്‍ വരെ തുടര്‍ച്ചയായി ശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് മുന്നറിയിപ്പ്. മത്സ്യതൊഴിലാളികള്‍ കടലില്‍ പോകരുതെന്നാണ് നിര്‍ദ്ദേശം. മലയോരമേഖലകളിലും തീരപ്രദേശങ്ങളും അതീവ ജാഗ്രത നിര്‍ദേശമുണ്ട്. കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് കേരളത്തില്‍ അടുത്ത 5 ദിവസം വ്യാപകമായ മഴക്കും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴക്കും ജൂലൈ 4 & 5 തീയതികളില്‍ ചിലയിടങ്ങളില്‍ അതിതീവ്ര മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മണ്‍സൂണ്‍ പാത്തിയുടെ പടിഞ...
error: Content is protected !!