മലപ്പുറം ജില്ലയിലെ തൊഴില്‍ അവസരങ്ങളും പ്രധാന അറിയിപ്പുകളും
കറവപ്പശു, കാട വളർത്തൽ പരിശീലനം
ആതവനാട് മൃഗ സംരക്ഷണ പരിശീലന കേന്ദ്രത്തിൽ ഡിസംബർ നാല്, അഞ്ച് തീയതികളിൽ കറവപ്പശു, കാട വളർത്തൽ എന്നിവയിൽ സൗജന്യ പരിശീലനം സംഘടിപ്പിക്കുന്നു. പങ്കെടുക്കാൻ താൽപര്യമുള്ളവർ 04942962296 എന്ന നമ്പറിൽ ബന്ധപ്പെടുക.
--------------
രജിസ്റ്റർ ചെയ്യണം
കേരള ക്ലിനിക്കൽ എസ്റ്റാബ്ലിഷ്്മെന്റ് (രജിസ്ട്രേഷൻ ആൻഡ് റഗുലേഷൻ) ആക്ട് 2018 പ്രകാരം രജിസ്റ്റർ ചെയ്യാത്തതോ പുതുക്കാത്തതോ ആയ എല്ലാ സ്ഥാപനങ്ങളും അടിയന്തിരമായി രജിസ്റ്റർ ചെയ്യണം. അല്ലാത്ത പക്ഷം പ്രസ്തുത നിയമ പ്രകാരം രജിസ്റ്റർ ചെയ്യാത്ത സ്ഥാപനങ്ങൾക്കെതിരെ പിഴ ഉൾപ്പടെ ഉള്ള ശിക്ഷാ നടപടികൾ സ്വീകരിക്കുമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.
------------------
പ്രവാസികൾക്കായി സംരംഭകത്വ പരിശീലന പരിപാടി
പ്രവാസി സംരംഭകർക്കായി നോർക്ക ബിസിനസ്സ് ഫെസിലേറ്റഷൻ സെന്ററിന്റെ ആഭിമുഖ്യത്തിൽ മലപ്പുറം ജില്ലയിൽ സൗജന്യ ഏകദിന സംരംഭകത്വ ...

