Sunday, July 6

Other

അബദ്ധത്തിൽ കിണറ്റിൽ വീണ ഉമ്മയെ രക്ഷിക്കാൻ കിണറ്റിലേക്ക് എടുത്തുചാടി അഞ്ചാം ക്ലാസുകാരൻ, അഭിനന്ദനങ്ങളുമായി നാട്ടുകാർ
Other

അബദ്ധത്തിൽ കിണറ്റിൽ വീണ ഉമ്മയെ രക്ഷിക്കാൻ കിണറ്റിലേക്ക് എടുത്തുചാടി അഞ്ചാം ക്ലാസുകാരൻ, അഭിനന്ദനങ്ങളുമായി നാട്ടുകാർ

വേങ്ങര: അബദ്ധത്തിൽ കിണറ്റിൽ വീണ ഉമ്മയെ രക്ഷിച്ച് അഭിമാനമായി അഞ്ചാം ക്ലാസ്സുകാരൻ. കിണർ വൃത്തിയാക്കുന്നതിനിടയിൽ അബദ്ധത്തിൽ ആഴമുള്ള കിണറ്റിലേക്ക് കാൽ വഴുതി വീണ മാതാവിനെ സ്വന്തം ജീവൻ പണയം വെച്ച് രക്ഷിച്ച് യു എൻ.മുഹമ്മദ്‌ സ്വബീഹ് നാടിനു അഭിമാനമായി . കിളിനക്കോട് പള്ളിക്കൽ സ്വദേശി യു.എൻ.സൈതലവിയുടെ ഭാര്യ ജംഷീനയെയാണ് മകൻ കിണറ്റിലേക്ക്‌ എടുത്തു ചാടി രക്ഷപ്പെടുത്തിയത്. വീട്ടുവളപ്പിലെ കിണറ്റിൽ കുറുക്കൻ വീണതിനെ തുടർന്ന് വെള്ളം വറ്റിച്ച ശേഷം വൃത്തിയാക്കുന്നതിനിടെ അബദ്ധത്തിൽ കാൽ വഴുതി കിണറ്റിലേക്ക് വീഴുകയായിരുന്നു. ഈ സമയം സൈതലവിയുടെ മകൾ റജ ഫാത്തിമ ഒച്ച വെച്ച് കരയുകയായിരുന്നു. ഇത് കേട്ടാണ് സ്വബീഹ് മറ്റൊന്നും ചിന്തിക്കാതെ കിണറ്റിലേക്ക് എടുത്തു ചാടിയത്. നീന്തൽ അറിയാത്ത ഉമ്മയെ മുങ്ങിത്താഴതെ പിടിച്ചു നിൽക്കാൻ മോട്ടോറിന്റെ പൈപ്പും കയറും നൽകി. സൈതലവിയുടെ സഹോദരി റഹ്മത്ത് വിവരം അറിയിച്ചതിനെ തുടർന്ന് നാട്ടുക...
Kerala, Other

മരുമകളെ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തു ; 70 കാരന് കഠിന തടവും പിഴയും

തൃശൂര്‍ : വീട്ടില്‍ ആളില്ലാത്ത സമയത്ത് മരുമകളെ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്യുകയും പല തവണ അപമര്യാദയായി പെരുമാറുകയും ചെയ്ത കേസില്‍ ഭര്‍തൃപിതാവിന് 15 വര്‍ഷം കഠിനതടവും 3.60 ലക്ഷം രൂപ പിഴയും. മാള സ്വദേശിയായ 70 കാരനെയാണ് ചാലക്കുടി അതിവേഗ പ്രത്യേക കോടതി സ്പെഷല്‍ ജഡ്ജി ഡോണി തോമസ് വര്‍ഗീസ് ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കില്‍ ഒരു വര്‍ഷവും 9 മാസവും അധികതടവ് അനുഭവിക്കാനും പിഴത്തുക അതിജീവിതക്ക് നല്‍കാനും കോടതി നിര്‍ദേശിച്ചു. അതിജീവിതയുടെ പുനരധിവാസത്തിന് മതിയായ തുക നല്‍കാന്‍ ജില്ല ലീഗല്‍ സര്‍വിസ് അതോറിറ്റിയെ കോടതി ചുമതലപ്പെടുത്തി. 2019ലാണ് കേസിനാസ്പദമായ സംഭവം. വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രതി മരുമകളെ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്യുകയും പല തവണ അപമര്യാദയായി പെരുമാറുകയുമായിരുന്നു. സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി എം ബൈജു, സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സജിന്‍ ശശി എന്നിവരാണ് കേസ് അന്വേഷിച്ചത്. പ്രോസിക്...
Local news, Other

മലബാര്‍ അമേച്വര്‍ റേഡിയോ സൊസൈറ്റി ഏകദിന സാങ്കേതിക ശില്പശാലയും മെമ്പേഴ്‌സ് മീറ്റും സംഘടിപ്പിച്ചു

മലബാര്‍ അമേച്വര്‍ റേഡിയോ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ 24 ന് ഞായറാഴ്ച എടരിക്കോട് ജിഎംയുപി സ്‌കൂളില്‍ വെച്ച് ഏകദിന സാങ്കേതിക ശില്പശാലയും മെമ്പേഴ്‌സ് മീറ്റും സംഘടിപ്പിച്ചു. മലപ്പുറത്ത് സൊസൈറ്റിയുടെ പുതിയ ഡിഎംആര്‍ഡിജിറ്റല്‍ റിപ്പീറ്റര്‍ സ്റ്റേഷന്‍ സ്ഥാപിക്കുന്നതിന്റെ ഭാഗമായി കമ്മ്യൂണിക്കേഷന്‍ സാങ്കേതിക വിദ്യയായ ഡിഎംആര്‍നെ സംബന്ധിച്ച് താജുദ്ദീന്‍ ഇരിങ്ങാവൂര്‍, മുജീബ് എന്നിവര്‍ പരിചയപ്പെടുത്തി. പരിപാടിയില്‍ അംഗങ്ങളായ വികാസ്, ഷിന്റോ എന്നിവരുടെ നേതൃത്വത്തില്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയം, ഖത്തറിന്റെ ഇ ഷൈല്‍ സാറ്റലൈറ്റ് എന്നിവ പരിചയപ്പെടുത്തുകയും ആവ ഉപയോഗിച്ച് പരിപാടിയില്‍ പങ്കെടുത്ത എല്ലാ അംഗങ്ങള്‍ക്കും യുറോപ്പ്, ആഫ്രിക്ക തുടങ്ങിയ മേഖലകളിലുള്ള വിവിധ രാജ്യങ്ങളിലെ ആളുകളുമായി ആശയവിനിമയം നടത്തുകയും ചെയ്തു. അബ്ദുല്‍ കരീം, ഷാനവാസ് തുടങ്ങിയര്‍ വിവിധ വിഷയങ്ങളില്‍ സംസാരിച്ചു....
Information, Other

ലോണ്‍ ആപ്പ് ചതിയില്‍പ്പെട്ടാല്‍ എന്താണ് ചെയ്യേണ്ടത്? അറിഞ്ഞിരിക്കാം പ്രധാന കാര്യങ്ങള്‍

അംഗീകൃതമല്ലാത്ത ലോൺ ആപ്പുകൾ ഉപയോഗിച്ച് വായ്പ എടുത്തതിലൂടെ തട്ടിപ്പിന് ഇരയായവർക്ക് പരാതി നൽകാൻ പ്രത്യേക വാട്സാപ്പ് നമ്പർ സംവിധാനം നിലവിൽ വന്നു. 94 97 98 09 00 എന്ന നമ്പറിൽ 24 മണിക്കൂറും പോലീസിനെ വാട്സാപ്പിൽ ബന്ധപ്പെട്ട് വിവരങ്ങൾ കൈമാറാം. ടെക്സ്റ്റ്, ഫോട്ടോ, വീഡിയോ, വോയിസ് എന്നിവയായി മാത്രമാണ് പരാതി നൽകാൻ കഴിയുക. നേരിട്ടുവിളിച്ച് സംസാരിക്കാനാവില്ല. തിരുവനന്തപുരത്ത് പോലീസ് ആസ്ഥാനത്താണ് ഈ സംവിധാനം പ്രവർത്തിക്കുന്നത്. സാമ്പത്തികകുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനുള്ള സൈബർ പോലീസിന്റെ ഹെൽപ് ലൈൻ ആയ 1930 ലും ഏതു സമയത്തും വിളിച്ച് പരാതി നൽകാവുന്നതാണ്....
Other

സംസ്ഥാനത്ത് നബിദിന പൊതു അവധിയിൽ മാറ്റം

തിരുവനന്തപുരം : സെപ്റ്റംബർ 28ലേക്ക് മാറ്റി. 27നായിരുന്നു മുൻ നിശ്ചയിച്ചിരുന്ന പൊതു അവധി. സംസ്ഥാനത്ത് നബി ദിനം പ്രമാണിച്ച് സെപ്റ്റംബര്‍ 28ന് പൊതു അവധി നല്‍കണമെന്ന് ആവശ്യപ്പെട്ട് സമസ്തയും കാന്തപുരം എ പി അബൂബക്കർ മുസല്യാർ ഉൾപ്പടെയുള്ളവരും മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നൽകിയിരുന്നു.അവധി മാറ്റണമെന്ന് ആവശ്യപ്പെട്ട് കൊണ്ടോട്ടി എംഎല്‍എയും മുസ്ലിം ലീഗ് നേതാവുമായ ടി വി ഇബ്രാഹിമും മുഖ്യമന്ത്രിക്ക് കത്ത് അയച്ചിരുന്നു. നേരത്തെ സെപ്റ്റംബര്‍ 27നാണ് നബിദിനം അവധി പ്രഖ്യാപിച്ചിരുന്നത്. മാസപ്പിറവി കാണാത്തതിനാല്‍ നബി ദിനം സെപ്റ്റംബര്‍ 28 ന് ആയിരിക്കുമെന്ന് വ്യക്തമായതോടെയാണ് അവധി മാറ്റണമെന്ന ആവശ്യം ഉയർന്നുവന്നത്. കേരള മുസ്ലീം ജമാഅത്ത് കൌൺസിലും സെപ്റ്റംബർ 28ന് അവധി നൽകണമെന്ന് ആവശ്യപ്പെട്ടിരുന്നു. മാസപ്പിറവി ദൃശ്യമായത് പ്രകാരം സംസ്ഥാനത്ത് നബിദിനം സെപ്റ്റംബർ 28ന് ആചരിക്കാൻ ഖാസിമാരും മതപണ്ഡിതരും നേരത്തെ ...
Local news, Other

മൂന്നിയൂര്‍ ജി. യു. പി സ്‌കൂള്‍ കായികമേള സംഘടിപ്പിച്ചു

മൂന്നിയൂര്‍ ജി. യു. പി സ്‌കൂള്‍ കായികമേള സംഘടിപ്പിച്ചു. മൂന്നിയൂര്‍ പഞ്ചായത്ത് സ്റ്റേഡിയത്തില്‍ വെച്ചാണ് കായിക മേള നടന്നത്. ഉദ്ഘടന ചടങ്ങില്‍ വാര്‍ഡ് മെമ്പര്‍ ചാന്ത് അബ്ദുസ്സമദ്, പി. ടി. എ പ്രസിഡന്റ് സി. പി ഹംസ, വൈ. പ്രസിഡന്റ് എന്‍. ലതീന്ദ്രന്‍ എന്നിവര്‍ ചേര്‍ന്ന് ഫ്‌ലാഗ് ഓഫ് ചെയ്തു. വൈകുന്നേരം നടന്ന സമാപന ചടങ്ങില്‍ പി. ടി. എ പ്രസിഡന്റ് അധ്യക്ഷത നിര്‍വഹിച്ചു. വാര്‍ഡ് മെമ്പര്‍ അബ്ദുസ്സമദ് ചാന്ത് ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ വികസന സമിതി ചെയര്‍മാന്‍ ഡോ. ഷബീര്‍, പി. ടി. എ എക്‌സികുട്ടീവ് അംഗങ്ങളായ ഹനീഫ എം. വി, നൗഷാദ് കെ. വി, ആഷര്‍ ക്ലബ് പ്രതിനിധി ഖലീല്‍ തുടങ്ങിയവര്‍ വിജയികള്‍ക്ക് മെഡല്‍ നല്‍കി.സ്‌കൂള്‍ കായിക അധ്യാപിക ബബിഷ ടീച്ചര്‍ക്ക് സ്റ്റാഫ് നല്‍കുന്ന ഉപഹാരം വാര്‍ഡ് മെമ്പറും പി. ടി. എ പ്രസിഡന്റ്‌റും ഹെഡ്മിസ്ട്രസും ചേര്‍ന്ന് കൈമാറി.നാലാം ക്ലാസ് വിദ്യാര്‍ത്ഥിനി ആരാദ്യ, ഏഴാം ക്ലാസ് വിദ്യാര്‍ത്ഥി ...
Other

വൈദ്യുതി മുടങ്ങി; താലൂക്ക് ആശുപത്രിയിൽ ചികിത്സ മൊബൈൽ ഫോൺ വെളിച്ചത്തിൽ

ആശുപത്രി ഇരുട്ടിൽ കഴിയുമ്പോൾ എച്ച് എം സി അംഗങ്ങൾ ടൂറിലെന്ന് തിരൂരങ്ങാടി : താലൂക്ക് ആശുപത്രിയിലെ ജനറേറ്റർ 4 മാസമായിട്ടും നന്നാക്കാത്തതിനാൽ വൈദ്യുതി മുടങ്ങിയാൽ ആശുപത്രി ഇരുട്ടിൽ. ഇന്നലെ വൈകുന്നേരം മുതലാണ് ആശുപത്രി ഇരുട്ടിലായത്. ആശുപത്രിക്ക് സമീപത്തെ വൈദ്യുതി പോസ്റ്റ് വാഹനമിടിച്ച് തകർന്നിരുന്നു. ഇതോടെ പരിസരത്തെല്ലാം വൈദ്യുതി മുടങ്ങി. ആശുപത്രിയിലും വൈദ്യുതി മടങ്ങിയിരുന്നു. ഐ. സി യു, കാഷ്വാലിറ്റി ഉൾപ്പെടെയുള്ള ചില സ്ഥലങ്ങളിൽ ഇൻവേർട്ടർ ഉണ്ടായിരുന്നെങ്കിലും ചിലത് നിശ്ചിത സമയം കഴിഞ്ഞപ്പോൾ നിശ്ചലമായി. വാർഡുകളിൽ ഉൾപ്പെടെ ഇരുട്ടായി. രോഗികളുടെ കൂടെയുള്ളവരുടെയും ജീവനക്കാരുടെയും മൊബൈൽ ഫോൺ വെളിച്ചത്തിലാണ് ചികിത്സ നടത്തിയത്. വൈദ്യുതി ഇല്ലാത്തതിനാൽ രോഗികളും ജീവനക്കാരും ഒരുപോലെ പ്രയാസപ്പെട്ടു. അതേ സമയം ആശുപത്രി ഇരുട്ടിൽ കഴിയുമ്പോഴും എച്ച് എം സി അംഗങ്ങളും ജീവനക്കാരും ടൂർ പോയിരിക്കുകയാണെന്നു ആം ആദ്മി ഭ...
Other

അയ്യപ്പ ക്ഷേത്രത്തിൽ പ്രശ്‌ന പരിഹാര ക്രിയ നടത്തി

തേഞ്ഞിപ്പലം: പുരാതനമായ മേലേരിക്കാവ് അയ്യപ്പക്ഷേത്രത്തില്‍ ദേവപ്രശ്‌നവിധി പ്രകാരം പ്രശ്‌ന പരിഹാര ക്രിയ നടത്തി. അടുത്ത മാര്‍ച്ച് 22ന് നടത്താന്‍ നിശ്ചയിച്ച പ്രതിഷ്ഠാ കര്‍മ്മങ്ങളുടെ ഭാഗമായാണ് പ്രശ്‌ന പരിഹാര ക്രിയകള്‍ നടത്തിയത്. തന്ത്രി ചെറുവക്കാട്ട് ശ്രീകാന്ത് നമ്പൂതിരിയുടെ മുഖ്യകാര്‍മ്മികത്വത്തിലാണ് മൂന്നു ദിവസങ്ങളിലായി ചടങ്ങുകള്‍ നടത്തിയത്. പദേശത്തെ കുടുംബങ്ങളുടെ ബാധാ, ദുരിത പ്രായശ്ചിത്തത്തിനായി നടത്തിയ പ്രശ്‌ന പരിഹാരക്രിയയില്‍ ആവാഹനം, വേര്‍പാട്, സുദര്‍ശന ഹോമം, ഗണപതിഹോമം, ഭഗവതിസേവ, പായസഹോമം, സായൂജ്യപൂജ, തിലഹോമം, സര്‍പ്പബലി, കാല്‍കഴുകിച്ചൂട്ട്, പിടിപ്പണം സമര്‍പ്പിക്കല്‍, വിളിച്ചൊല്ലി പ്രായശ്ചിത്തം തുടങ്ങിയ ചടങ്ങുകളും ഉണ്ടായിരുന്നു. പ്രദേശത്തെ കുട്ടികളും സ്ത്രീകളും ഉള്‍പ്പെടെ നൂറുകണക്കിന് ഭക്തജനങ്ങള്‍ പങ്കാളികളായി. എം മോഹനകൃഷ്ണന്‍, കെ.എന്‍ ജനാര്‍ദ്ദനന്‍, മുക്കന്തൊടി സുധാകരന്‍, സി പ്രദീപ്കുമാര്...
Kerala, Other

കോളേജില്‍ നിന്ന് ഗോവയ്ക്ക് ടൂര്‍ പോയ ബസില്‍ മദ്യം കടത്തി ; പ്രിന്‍സിപ്പല്‍ ഉള്‍പ്പെടെ 4 പേര്‍ക്കെതിരെ കേസ്

കൊല്ലം: കോളേജില്‍ നിന്ന് ടൂര്‍ പോയ ബസില്‍ ഗോവന്‍ മദ്യം കടത്തിയതിന് പ്രിന്‍സിപ്പല്‍ അടക്കം 4 പേര്‍ക്ക് എതിരെ എക്സൈസ് കേസ് രജിസ്റ്റര്‍ ചെയ്തു. ബസില്‍നിന്നും 50 കുപ്പി ഗോവന്‍ മദ്യമാണ് എക്സൈസ് കണ്ടെത്തിയത്. 50 കുപ്പി മദ്യവും പ്രിന്‍സിപ്പലിന്റെയും ബസ് ജീവനക്കാരുടെയും ബാഗില്‍ സൂക്ഷിച്ച നിലയിലായിരുന്നു കണ്ടെത്തിയത്. ഇതിനെ തുടര്‍ന്നാണ് പ്രിന്‍സിപ്പലിനും ബസിലെ ജീവനക്കാര്‍ക്കും എതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. കൊല്ലം കൊട്ടിയത്തുള്ള സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിലെ വിദ്യാര്‍ത്ഥികളും അധ്യാപകരുമാണ് ഗോവയിലേക്ക് ടൂര്‍ പോയത്....
Other

കേരള മുസ്ലിം ജമാഅത്ത് തിരൂരങ്ങാടി സോൺ മീലാദ് റാലി നടത്തി

തിരൂരങ്ങാടി : തിരുനബിയുടെ സ്നേഹലോകം എന്ന ശീർഷകത്തിൽ കേരള മുസ് ലിം ജമാഅത്ത് സംസ്ഥാന വ്യാപകമായി നടത്തുന്ന മീലാദ് ക്യാമ്പയിന്റെ ഭാഗമായി തിരൂരങ്ങാടി സോൺ കമ്മിറ്റി സംഘടിപ്പിച്ച മീലാദ് റാലി പ്രൗഢമായിഎ ആർ നഗറിൽ നിന്നാരംഭിച്ച റാലിക്ക് സോൺ നേതാക്കളായ ഇ മുഹമ്മദ് അലി സഖാഫി, പി അബ്ദുർറബ്ബ് ഹാജി, എം വി അബ്ദുർ റഹ്മാൻ ഹാജി, പി സുലൈമാൻ മുസ് ലിയാർ, നൗഫൽ കൊടിത്തി, സുഹെെൽഫാളിലി, ആബിദ് ചെമ്മാട് നേതൃത്വം നൽകി. കുന്നുംപുറത്ത് നടന്ന സമാപന സംഗമത്തിൽ അബ്ദുർ റഊഫ് സഖാഫി സി കെ നഗർ പ്രഭാഷണം നടത്തി....
Information, Kerala, Other

ലോണ്‍ ആപ്പില്‍ വായ്പ എടുത്ത് തട്ടിപ്പിന് ഇരയായവര്‍ക്ക് പരാതി നല്‍കാന്‍ പരാതി നല്‍കാന്‍ പുത്തന്‍ സംവിധാനം

തിരുവനന്തപുരം : നിലവില്‍ ഏറ്റവും കൂടുതല്‍ കേട്ടു വരുന്നതും കണ്ടു വരുന്നതുമായ ഒരു സംഭവമാണ് ലോണ്‍ ആപ്പില്‍ വായ്പ എടുത്ത് തട്ടിപ്പിനിരയാകുന്നതും ആത്മഹത്യ ചെയ്യുന്നതും എല്ലാം. ഇത്തരം തട്ടിപ്പുകള്‍ക്ക് ഇരയായവര്‍ക്കായി പുത്തന്‍ സംവിധാനം ഒരുക്കിയിരിക്കുകയാണ് കേരള പൊലീസ്. അംഗീകൃതമല്ലാത്ത ലോണ്‍ ആപ്പുകള്‍ ഉപയോഗിച്ച് വായ്പ എടുത്തതിലൂടെ തട്ടിപ്പിന് ഇരയായവര്‍ക്ക് പരാതി നല്‍കാന്‍ പ്രത്യേക വാട്‌സാപ്പ് നമ്പര്‍ സംവിധാനം നിലവില്‍ വന്നതായി കേരള പൊലീസ് അറിയിച്ചു. 94 97 98 09 00 എന്ന നമ്പറില്‍ 24 മണിക്കൂറും പോലീസിനെ വാട്‌സാപ്പില്‍ ബന്ധപ്പെട്ട് വിവരങ്ങള്‍ കൈമാറാം. ടെക്സ്റ്റ്, ഫോട്ടോ, വീഡിയോ, വോയിസ് എന്നിവയായി മാത്രമാണ് പരാതി നല്‍കാന്‍ കഴിയുക. നേരിട്ടുവിളിച്ച് സംസാരിക്കാനാവില്ല. തിരുവനന്തപുരത്ത് പോലീസ് ആസ്ഥാനത്താണ് ഈ സംവിധാനം പ്രവര്‍ത്തിക്കുന്നത്. സാമ്പത്തികകുറ്റകൃത്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനുള്ള സ...
Kerala, Malappuram, Other

പുതിയ വന്ദേഭാരത് ട്രെയിനിന് തിരൂരില്‍ സ്റ്റോപ്പ് അനുവദിച്ച്‌ റെയില്‍വേ

തിരൂർ: കേരളത്തിന്റെ രണ്ടാമത്തെ വന്ദേഭാരത് ട്രെയിനിന് തിരൂരില്‍ സ്റ്റോപ്പ് അനുവദിച്ച്‌ റെയില്‍വേ. ഇ ടി മുഹമ്മദ് ബഷീര്‍ എംപിയാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ ദിവസങ്ങളില്‍ ഇക്കാര്യം ആവശ്യപ്പെട്ട് റെയില്‍വേ മന്ത്രിയെയും ബന്ധപ്പെട്ടവരെയും കണ്ടിരുന്നുവെന്നും ആദ്യത്തെ വന്ദേഭാരത് ട്രെയിനിന് കൂടി സ്റ്റോപ്പ് അനുവദിക്കുന്നതിനായുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും ഇ ടി മുഹമ്മദ് ബഷീര്‍ പറഞ്ഞു. 'വലിയൊരു സന്തോഷ വാര്‍ത്ത പങ്കുവെക്കുകയാണ്. പുതിയ വന്ദേഭാരത് ട്രെയിനിന് മലപ്പുറം ജില്ലയിലെ പ്രധാന സ്റ്റേഷനായ തിരൂരില്‍ സ്റ്റോപ്പ് അനുവദിച്ചതായി റെയില്‍വേ അറിയിച്ചു. കഴിഞ്ഞ ദിനങ്ങളില്‍ ഇതിനായി റെയില്‍വേ മന്ത്രിയെയും ബന്ധപ്പെട്ടവരെയും നേരില്‍ കണ്ടിരുന്നു. ഇനി ആദ്യത്തെ വന്ദേ ഭാരതിന് കൂടി സ്റ്റോപ്പ് അനുവദിക്കണം, അതിനായുള്ള ശ്രമങ്ങള്‍ തുടരുകയാണ്', ഇ ടി മുഹമ്മദ് ബഷീര്‍ കുറിച്ചു. ഞായറാഴ്ചയാണ് കേരളത്തിന്റെ രണ്ടാമത്തെ...
Kerala, Local news, Other

കുറ്റൂര്‍ നോര്‍ത്ത് കെ എം എച്ച് എസ് സ്‌കൂള്‍ ഹെല്‍ത്ത് കോര്‍ണര്‍ ഉദ്ഘാടനം ചെയ്തു

വേങ്ങര: കുറ്റൂര്‍ നോര്‍ത്ത് കെ.എം എച്ച് എസ് സ്‌കൂളില്‍ പുതുതായി നിര്‍മ്മിച്ച ഹെല്‍ത്ത് കോര്‍ണര്‍ ഉദ്ഘാടനം ചെയ്തു. സ്‌കൂളിന്റെ നൂറാം വാര്‍ഷികത്തോടനുബന്ധിച്ച് കുട്ടികളുടെ ആരോഗ്യ സംരക്ഷണത്തിന് വേണ്ടിയാണ് ഹെല്‍ത്ത് കോര്‍ണര്‍ നിര്‍മ്മിച്ചിരിക്കുന്നത്. ഉദ്ഘാടന കര്‍മ്മം ഡോക്ടര്‍ അരവിന്ദാക്ഷന്‍ നിര്‍വഹിച്ചു സ്‌കൂള്‍ മാനേജര്‍ കെ. പി അബ്ദുള്‍ മജീദ് അദ്ധ്യക്ഷം വഹിച്ച ചടങ്ങില്‍ 40 വര്‍ഷത്തിലേറെയായി എ ആര്‍ നഗര്‍ കുറ്റൂര്‍ നോര്‍ത്ത് പ്രദേശത്ത് നിസ്വാര്‍ത്ഥ സേവനം അനുഷ്ഠിച്ചു വരുന്ന ഡോക്ടര്‍ അരവിന്ദാക്ഷനെ ആദരിക്കലും,ഡോക്ടര്‍ മുഹമ്മദ് കുട്ടി നയിച്ച പ്രഥമ ശുശ്രൂഷക്ലാസും നടന്നു. പ്രിന്‍സിപ്പാള്‍ ഇന്‍ചാര്‍ജ് ഷാജന്‍ ജോര്‍ജ്, വാര്‍ഡ് മെമ്പര്‍ ഉമ്മര്‍കോയ കെ.വി, വേങ്ങര പി എച്ച് എസ് സി അസിസ്റ്റന്റ് സര്‍ജന്‍ ഡോക്ടര്‍ ഈസാ മുഹമ്മദ്, കുന്നുംപുറം ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ നാസര്‍ അഹമ്മദ്, അലുമ്‌നി പ്രതിനി...
Kerala, Local news, Other

യു.എ.ഇയില്‍ മികവുറ്റ സേവനത്തിനുള്ള പ്രധാന അധ്യാപക പുരസ്‌കാരം വേങ്ങര സ്വദേശിക്ക്

വേങ്ങര : ദുബൈ ഇന്ത്യന്‍ കോണ്‍സലേറ്റും അജ്മാന്‍ ഇന്ത്യന്‍ അസോസിയേഷനും സംയുക്താഭിമുഖ്യത്തില്‍ അധ്യാപക ദിനാചരണത്തോടനുബന്ധിച്ച ഏര്‍പ്പെടുത്തിയ യു.എ.ഇയില്‍ മികവുറ്റ സേവനത്തിനുള്ള പ്രധാന അധ്യാപക പുരസ്‌കാരം വേങ്ങര, വലിയോറ പുത്തനങ്ങാടി സ്വദേശി വളപ്പില്‍ അബ്ദുല്ലക്കുട്ടിക്ക്. അജ്മാനില്‍ നടന്ന വര്‍ണാഭമായ ചടങ്ങില്‍ ദുബൈ ഇന്ത്യന്‍ കോണ്‍സുലേറ്റിലെ സാമ്പത്തിക കാര്യ കോണ്‍സലില്‍ നിന്ന് അബ്ദുല്ലക്കുട്ടി പുരസ്‌കാരം ഏറ്റുവാങ്ങി. നിലവില്‍ യു.എ.ഇ യിലെ റാസല്‍ഖയ്മയിലെ ഇന്ത്യന്‍ അസോസിയേഷന് കീഴിലുള്ള സി.ബി.എസ്.ഇ ഹയര്‍ സെക്കണ്ടറി സ്‌ക്കൂളായ ഇന്ത്യന്‍ സ്‌കൂളിലെ പ്രിന്‍സിപ്പാളാണ് അബ്ദുല്ലക്കുട്ടി. ഇന്ത്യയിലും മറ്റു വിദേശ രാജ്യങ്ങളിലുമായി രണ്ട് പതിറ്റാണ്ടിലേറെ വിദ്യാഭ്യാസ രംഗത്ത് സേവന പരിചയമുള്ള അബ്ദുല്ലകുട്ടി തിരൂരങ്ങാടി ഓറിയന്റല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, ത്രിപുരയിലെ കേന്ദ്രീയ വിദ്യാലയം, മലപ്പുറത്തെ എം.സി.ടി. ബ...
Calicut, Other, university

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍

സേവനങ്ങള്‍ ഒരു കുടക്കീഴിലാകുംപരീക്ഷാഭവനില്‍ വിവിധോദ്ദേശ്യഹാള്‍ ഒരുങ്ങുന്നു കാലിക്കറ്റ് സര്‍വകലാശാലാ പരീക്ഷാഭവനിലെത്തുന്ന വിദ്യാര്‍ഥികള്‍ക്ക് സേവനങ്ങളെല്ലാം ഒരേയിടത്ത് നിന്ന് ലഭിക്കാനായി സജ്ജമാക്കുന്ന വിവിധോദ്ദേശ്യ ഹാള്‍ അടുത്ത മാസം തുറക്കും. സിന്‍ഡിക്കേറ്റ് തീരുമാനപ്രകാരം കൂടുതല്‍ വിദ്യാര്‍ഥി സൗഹൃദനടപടികള്‍ പുരോഗമിക്കുകയാണെന്ന് പരീക്ഷാ കണ്‍ട്രോളര്‍ ഡോ. ഡി.പി. ഗോഡ്വിന്‍ സാംരാജ് പറഞ്ഞു. പരീക്ഷാഭവന്‍ വളപ്പിലെ പഴയ ഇ.പി.ആര്‍. കെട്ടിടത്തിലാണ് പുതിയ മള്‍ട്ടി പര്‍പ്പസ് ഹാള്‍ ഒരുങ്ങുന്നത്. നിലവില്‍ പരീക്ഷാഭവന്റെ പ്രധാന കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ഫ്രണ്ട് ഓഫീസ് കൂടുതല്‍ സൗകര്യങ്ങളോടെ ഈ സംവിധാനത്തിന്റെ ഭാഗമായി മാറും. എട്ട് ബ്രാഞ്ചുകളെ പ്രതിനിധീകരിച്ച് എട്ട് കൗണ്ടറുകളുണ്ടാവും. ഓരോന്നിലും ഒരു സെക്ഷന്‍ ഓഫീസറും മൂന്ന് അസിസ്റ്റന്റുമാരും ഉണ്ടാകും. രണ്ട് കിയോസ്‌കുകളും ഇലക്ട്രോണിക് ടോക്കണ്‍ സംവിധാനവ...
Calicut, Kerala, Other

നിപ : 24 സാമ്പിളുകള്‍ കൂടി നെഗറ്റീവ്

കോഴിക്കോട് : പരിശോധനയ്ക്കയച്ച 24 സാമ്പിളുകള്‍ കൂടി നെഗറ്റീവായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 3 സാമ്പിളുകളുടെ ഫലം കൂടി വരാനുണ്ട്. ഇതുവരെ 352 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. സമ്പര്‍ക്കപ്പട്ടികയിലുള്ള 980 പേരാണ് ഐസൊലേഷനിലുള്ളത്. ചികിത്സയിലുള്ള 9 വയസുകാരന്റെ ആരോഗ്യനില കൂടുതല്‍ മെച്ചപ്പെട്ടു. ചികിത്സയിലുള്ള മറ്റുള്ളവരുടേയും ആരോഗ്യനില തൃപ്തികരമാണ്. നിപ പ്രതിരോധത്തിന്റെ ഭാഗമായി രാവിലെ കോര്‍ കമ്മിറ്റി യോഗം ചേര്‍ന്നു. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ അധ്യക്ഷതയിലായിരുന്നു യോഗം. മന്ത്രി ഓണ്‍ലൈനായി പങ്കെടുത്തു....
Kerala, Local news, Other

താനൂര്‍ കസ്റ്റഡി കൊലപാതകം ; 4 പൊലീസ് ഉദ്യോഗസ്ഥരെ പ്രതി ചേര്‍ത്ത് സിബിഐ എഫ്‌ഐആര്‍ സമര്‍പ്പിച്ചു

താനൂര്‍ കസ്റ്റഡി കൊലപാതകത്തില്‍ 4 പൊലീസ് ഉദ്യോഗസ്ഥരെ പ്രതി ചേര്‍ത്ത് സിബിഐ എഫ്‌ഐആര്‍ സമര്‍പ്പിച്ചു. ഡാന്‍സാഫ് സ്‌ക്വാഡ് അംഗങ്ങളായ ജിനേഷ്, ആല്‍വിന്‍ അഗസ്റ്റിന്‍, അഭിമന്യു, വിപിന്‍ എന്നിവരെയാണ് പ്രതി ചേര്‍ത്തത്. അന്വേഷണ സംഘത്തലവന്‍ ഡിവൈഎസ്പി റോണക് കുമാര്‍ എറണാകുളം ചീഫ് ജുഢീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് എഫ്‌ഐആര്‍ സമര്‍പ്പിച്ചത്. ക്രൈംബ്രാഞ്ച് കുറ്റക്കാരെന്ന് കണ്ടെത്തിയവരെയാണ് നിലവില്‍ പ്രതിചേര്‍ത്തത്. കൂടുതല്‍ പേര്‍ പ്രതിപ്പട്ടികയില്‍ ഉണ്ടാകുമെന്ന് സിബിഐ പറഞ്ഞു. അതേസമയം താനൂര്‍ കസ്റ്റഡിക്കൊലപാതകത്തില്‍ മരിച്ച താമിര്‍ ജിഫ്രിയുടെ ചേളാരി ആലുങ്ങലിലെ വാടകമുറിയിലെ പരിശോധന പൂര്‍ത്തിയാക്കി സി ബി ഐ സംഘം. മരിച്ച കെട്ടിട ഉടമ സൈനുദ്ദീന്റെ സാന്നിധ്യത്തിലായിരുന്നു പരിശോധന നടത്തിയത്. സൈനുദ്ദീന്റെ മൊഴിയും രേഖപ്പെടുത്തിയിട്ടുണ്ട്. ഡിവൈഎസ്പി കുമാര്‍ റോണക്, ഇന്‍സ്‌പെക്ടര്‍ പി മുരളീധരന്‍, എ എസ് ഐ ഹരികുമാ...
Kerala, Local news, Other

താനൂര്‍ കസ്റ്റഡി കൊലപാതകം ; സി ബി ഐ സംഘം ചേളാരിയിലെ പരിശോധന പൂര്‍ത്തിയാക്കി

തിരൂരങ്ങാടി: താനൂര്‍ കസ്റ്റഡിക്കൊലപാതകത്തില്‍ മരിച്ച താമിര്‍ ജിഫ്രിയുടെ ചേളാരി ആലുങ്ങലിലെ വാടകമുറിയിലെ പരിശോധന പൂര്‍ത്തിയാക്കി സി ബി ഐ സംഘം. മരിച്ച കെട്ടിട ഉടമ സൈനുദ്ദീന്റെ സാന്നിധ്യത്തിലായിരുന്നു പരിശോധന നടത്തിയത്. സൈനുദ്ദീന്റെ മൊഴിയും രേഖപ്പെടുത്തിയിട്ടുണ്ട്. ഡിവൈഎസ്പി കുമാര്‍ റോണക്, ഇന്‍സ്‌പെക്ടര്‍ പി മുരളീധരന്‍, എ എസ് ഐ ഹരികുമാര്‍ എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്. നേരത്തെ ക്രൈംബ്രാഞ്ച് ഈ സ്ഥലങ്ങളില്‍ നിന്നും തെളിവുകള്‍ ശേഖരിച്ചിരുന്നു. കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട താമിര്‍ ജിഫ്രിയുടെ സഹോദരന്‍ ഹാരിസ് ജിഫ്രി സിബിഐയ്ക്ക് മൊഴി നല്‍കിയിരുന്നു. സിബിഐ അന്വേഷണത്തില്‍ പ്രതീക്ഷയുണ്ടെന്നും ഉന്നതരുടെ പങ്ക് പുറത്തുകൊണ്ടുവരണമെന്ന ആവശ്യം സിബിഐയെ അറിയിച്ചുവെന്നും ഹാരിസ് ജിഫ്രി പറഞ്ഞു. അതേ സമയം തെളിവുകളും, രേഖകളും എറണാകുളത്തേക്ക് മാറ്റാന്‍ സി ബി ഐ അപേക്ഷ നല്‍കി. പരപ്പനങ്ങാടി കോടതിയില്‍ നിന്നും എറ...
Local news, Other

ഉരുട്ടി കളിച്ച ടയര്‍ ദേഹത്ത് തട്ടി ; തേഞ്ഞിപ്പലത്ത് ആറാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് അതിഥി തൊഴിലാളിയുടെ ക്രൂര മര്‍ദ്ദനം

തേഞ്ഞിപ്പലം : തേഞ്ഞിപ്പലത്ത് ടയര്‍ ഉരുട്ടി കളിച്ചു കൊണ്ടിരിക്കെ അബദ്ധത്തില്‍ ടയര്‍ ദേഹത്ത് തട്ടിയതിന് ആറാം ക്ലാസുകാരന് അതിഥി തൊഴിലാളി ക്രൂരമായി മര്‍ദിച്ചതായി പരാതി. പള്ളിക്കല്‍ അമ്പലവളപ്പില്‍ മാറ്റത്തില്‍ സുനില്‍കുമാര്‍ -വസന്ത ദമ്പതികളുടെ മകന്‍ എംഎസ് അശ്വിനാണ് മര്‍ദ്ദനമേറ്റത്. സംഭവത്തില്‍ തേഞ്ഞിപ്പലം പൊലീസ് കേസെടുത്തു. അശ്വിന്‍ ഉരുട്ടികളിച്ച ടയര്‍ ദേഹത്ത് തട്ടി എന്ന് ആരോപിച്ചാണ് അതിഥി തൊഴിലാളി ക്രൂരമായി മര്‍ദ്ദിച്ചതെന്നാണ് പരാതിയില്‍ പറയുന്നത്. ചുവരില്‍ കഴുത്തിന് കുത്തിപ്പിടിച്ച് കുട്ടിയെ ക്രൂരമായി മര്‍ദിക്കുകയായിരുന്നുവെന്നും പരാതിയില്‍ പറയുന്നു. കുട്ടി നിലവില്‍ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. സെപ്റ്റംബര്‍ ഒന്നിനായിരുന്നു കുട്ടിക്ക് മര്‍ദ്ദനമേറ്റത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടിയത്....
Local news, Other

തിരൂരങ്ങാടി നഗരസഭ ഉപാധ്യക്ഷ തിരഞ്ഞെടുപ്പ് ഇന്ന്

തിരൂരങ്ങാടി : നഗരസഭാ ഉപാധ്യക്ഷ തിരഞ്ഞെടുപ്പ് ഇന്നു രാവിലെ 11 ന് നടക്കും. രണ്ടര വര്‍ഷം കോണ്‍ഗ്രസിനും രണ്ടര വര്‍ഷം ലീഗിനും എന്ന യുഡിഎഫിലെ ധാരണയുടെ അടിസ്ഥാനത്തില്‍ ഉപാധ്യക്ഷയായിരുന്ന കോണ്‍ഗ്രസിലെ സി.പി.സുഹ്‌റാബി രാജിവെച്ചതിനെത്തുടര്‍ന്നാണു പുതിയ ഉപാധ്യക്ഷ തിരഞ്ഞെടുപ്പ് മുസ്ലിംലീഗിലെ കാലൊടി സുലൈഖയാണ് യുഡിഎഫിന്റെ ഉപാധ്യക്ഷ സ്ഥാനാര്‍ഥി. രാവിലെ 10നു നാമനിര്‍ദേശ പത്രിക നല്‍കണം. വിദ്യാഭ്യാസ ജില്ലാ ഓഫിസറാണു വരണാധികാരി. 39 അംഗ കൗണ്‍സിലില്‍ യുഡിഎഫിന് 35 പേരും എല്‍ഡിഎഫിന് 4 പേരുമാണുള്ളത്. ഉപാധ്യക്ഷ സ്ഥാനം വിട്ടുകൊടുത്തതിനു പകരമായി മരാമത്ത് സ്ഥിരസമിതി അധ്യക്ഷ സ്ഥാനം കോണ്‍ഗ്രസിനു നല്‍കിയിട്ടുണ്ട്....
Kerala, Local news, Other

തിരൂരങ്ങാടി താലൂക്ക് ആശുപത്രി ജീവനക്കാരെ ആദരിച്ചു

തിരൂരങ്ങാടി : തിരൂരങ്ങാടി താലുക്ക് ആശുപത്രിയെ കൂടുതൽ സൗകര്യപ്രദമാക്കി ജില്ല ആശുപത്രിയുടെ മികവിലേക്ക് എത്തിക്കുകയും ആധുനിക രീതിയിൽ നവീകരിക്കുകയും ജനങ്ങൾക്കിടയിൽ ജനസമ്മതനായി അറിയപ്പെടുകയും ചെയ്യുന്ന തിരൂരങ്ങാടി താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. പ്രഭുദാസിനെയും, ലെ സെക്രട്ടറിയെയും , മറ്റു ജീവനക്കാരെയും തിരൂരങ്ങാടി മണ്ഡലം ആം ആദ്മി പാർട്ടിയുടെ ഭാരവാഹികൾ ആദരിച്ചു . മണ്ഡലം പ്രസിഡൻറ് വി എം ഹംസ കോയ , പി.ഒ. ഷമീം ഹംസ, ഫൈസൽ ചെമ്മാട്, കെ സലാം, അബ്ദുൽ റഹീം പൂക്കത്ത് എന്നിവർ പങ്കെടുത്തു...
Local news, Other

അധസ്ഥിതരും അരിക് വല്‍ക്കരിക്കപ്പെട്ടവരും, വിവിധ മത പൂങ്കാവനങ്ങളും ചേര്‍ന്നതാണ് ഭാരതം ; പി സുരേന്ദ്രന്‍

തിരൂരങ്ങാടി : അധസ്ഥിതരും അരിക് വല്‍ക്കരിക്കപ്പെട്ടവരും, വിവിധ മത പൂങ്കാവനങ്ങളും ചേര്‍ന്നതാണ് ഭാരതമെന്ന് എഴുത്തുകാരനും കഥാകൃത്തുമായ പി സുരേന്ദ്രന്‍. കൊടിഞ്ഞി പ്രദേശത്തെ ജനങ്ങളിലുള്ള സൗഹൃദവും സാംസ്‌കാരിക തനിമയും നിലനിര്‍ത്തുന്നതിന്റെ ഭാഗമായി നമ്മളാണ് കൊടിഞ്ഞിക്കാര്‍ എന്ന കൂട്ടായ്മയുടെ നേതൃത്വത്തില്‍ നാട്ടുകൂട്ടം എന്ന പേരില്‍ സംഘടിപ്പിച്ച സുഹൃദ് സ്‌നേഹ സംഗമവും കലാവിരുന്നും പരിപാടിയില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. കൊടിഞ്ഞി ജി.എം.യു.പി സ്‌കുള്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി നന്നമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പികെ റൈഹാനത്ത് ഉദ്ഘാടനം ചെയ്തു. അബ്ദുല്‍സലാം പനമ്പിലായി അധ്യക്ഷത വഹിച്ചു. സൈദലവി ഓകിനോവ സംഘടനയുടെ ഭാവി ലക്ഷ്യങ്ങള്‍ വിശദീകരിച്ചു. ശാന്തിഗിരി ആശ്രമം സ്വാമി ജനപുഷ്പന്‍ ജ്ഞാനതപസ്വി, കൊടിഞ്ഞിപ്പള്ളി നായിബ് ഖത്തീബ് നൗഫല്‍ ഫൈസി എന്നിവര്‍ അനുഗ്രഹപ്രഭാഷണം നടത്തി. പഞ്ചായത...
Local news, Other

അല്‍ മവദ്ദ മീലാദ് സംഗമം സമാപിച്ചു

തിരൂരങ്ങാടി : കൊടിഞ്ഞി അക്ബര്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച അല്‍മവദ്ദ: മീലാദ് സംഗമം സയ്യിദ് സ്വാദിഖ് അലി ജമലുല്ലൈലി തങ്ങളുടെ അധ്യക്ഷതയില്‍ പാണക്കാട് സയ്യിദ് അബ്ദുല്‍ ഖയ്യും ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. പ്രവാചക പാഠങ്ങള്‍ മാതൃകയാക്കാനും പ്രവാചക സന്ദേശങ്ങള്‍ മറ്റുള്ളവരിലേക്ക് എത്തിക്കാനുമായിരിക്കണം ഈമാസത്തിലെ മീലാദാഘോഷങ്ങളെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. സയ്യിദ് അബ്ദുല്‍ മലിക്ക് തങ്ങള്‍ ചേളാരി പ്രാരംഭ പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി. അബ്ദുല്‍ ഖാദര്‍ അഹ്‌സനി മമ്പീതി മദ്ഹു റസൂല്‍ പ്രഭാഷണം നടത്തി. പ്രകീര്‍ത്ഥന സദസ്സ്, മദ്ഹു റസൂല്‍ പ്രഭാഷണം, മൗലിദ് പാരായണം, കിറ്റ് വിതരണം, ആദരിക്കല്‍ ചടങ്ങ് എന്നിവ നടന്നു. സയ്യിദ് ഇബ്രാഹീമുല്‍ ഖലീലുല്‍ ബുഖാരി , പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ ഒണ്‍ലൈനില്‍ സന്ദേശ പ്രഭാഷണം നടത്തി. സയ്യിദ് കെ കെ എസ് തങ്ങള്‍ വെട്ടിച്ചിറ സയ്യിദ് സൈനുല്‍ ...
Other

തിരുവോണം ബമ്പര്‍ ലോട്ടറിയുടെ ഫലം പ്രഖ്യാപിച്ചു ; നിങ്ങളാണോ ആ ഭാഗ്യവാന്‍

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ തിരുവോണം ബമ്പര്‍ ലോട്ടറിയുടെ ഫലം പ്രഖ്യാപിച്ചു. തിരുവനന്തപുരം ഗോര്‍ക്കിഭവനില്‍ ധനമന്ത്രി കെ.എന്‍ ബാലഗോപാലാണ് നറുക്കെടുപ്പ് നടത്തിയത്. ഒന്നാം സമ്മാനമായ 25 കോടി രൂപ TE230662 എന്ന ടിക്കറ്റിന് ലഭിച്ചു . കോഴിക്കോട് വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം. ഷീബ എസ് എന്ന ഏജന്റ് ആണ് ഈ ടിക്കറ്റ് വിറ്റത്. ഈ മാസം 11ന് വിറ്റ ടിക്കറ്റ് ആണിത്. രണ്ടാം സമ്മാനം ഒരു കോടി വീതം 20 പേർക്കാണ്. രണ്ടാം സമ്മാനം ലഭിച്ച നമ്പരുകള്‍- T H 305041, T L 894358, T C 708749, TA781521, TD166207, TB 398415, T B 127095, TC 320948, TB 515087, TJ 410906, TC 946082, TE 421674, T C 287627, TE 220042, TC 151097, TG 381795, TH 314711, TG 496751, TB 617215, TJ 223848 മൂന്നാം സമ്മാനം [50 Lakh] ലഭിച്ച നമ്പരുകള്‍ TA 323519 TB 819441 TC 658646 TD 774483 TE 249362 TG 212431 TH 725449...
National, Other

ഭര്‍ത്താവിന് നൈറ്റ് ഷിഫ്റ്റ്, ഒരു വര്‍ഷമായി രാത്രി ഒറ്റക്ക് ; ഒരു മാസം മാത്രം പ്രായമുള്ള കുഞ്ഞിന്റെ അമ്മയെ കൂട്ടബലാത്സംഗം ചെയ്ത് ക്രൂരമായി കൊലപ്പെടുത്തി

ഒരു മാസം മാത്രം പ്രായമുള്ള കുഞ്ഞിന്റെ അമ്മയെ രാത്രി അതിക്രമിച്ചെത്തിയ സംഘം കൂട്ടബലാത്സംഗം ചെയ്ത് ക്രൂരമായി കൊലപ്പെടുത്തി. അസമിലെ മോറിഗാവ് ജില്ലയിലാണ് സംഭവം. 25കാരിയായ നികിത ദേവിയാണ് കൊല്ലപ്പെട്ടത്. തിങ്കളാഴ്ച രാത്രി ഭര്‍ത്താവ് വീട്ടിലില്ലാത്ത സമയത്ത് അതിക്രമിച്ചെത്തിയ സംഘം യുവതിയെ ബലാത്സംഗം ചെയ്ത ശേഷം കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചതായും സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും പൊലീസ് പറഞ്ഞു. പ്രദേശത്തെ സിനിമാ തീയറ്ററിലെ സെക്യൂരിറ്റി ജീവനക്കാരനായ യുവതിയുടെ ഭര്‍ത്താവ് കഴിഞ്ഞ ഒരുവര്‍ഷമായി നൈറ്റ് ഷിഫ്റ്റിലാണ് ജോലി ചെയ്തിരുന്നത്. അതിനാല്‍ത്തന്നെ രാത്രി സമയങ്ങളില്‍ നവജാതശിശുവിനൊപ്പം വീട്ടിലൊറ്റയ്ക്കായിരുന്നു യുവതി. അടുത്തിടെയായി രാത്രിയും വൈകിട്ടും ചിലര്‍ പരിസരത്ത് നടക്കുന്നത് ഭാര്യ ശ്രദ്ധയില്‍പ്പെടുത്തിയ...
Kerala, Local news, Malappuram, Other

വേങ്ങരയില്‍ 75 കാരനെ ദുരൂഹ സാഹചര്യത്തില്‍ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി, ശരീരത്തിലും തലയിലും മുറിപാടുകള്‍

വേങ്ങര : 75 കാരനെ ദുരൂഹ സാഹചര്യത്തില്‍ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വേങ്ങര മാട്ടില്‍ പള്ളി കരുവേപ്പന്‍ കുണ്ടിലെ കൊട്ടേക്കാട്ട് അബ്ദുറഹിമാന്‍ എന്ന ഇപ്പു (75) നെയാണ് വീടിനടുത്തുള്ള കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ശരീരത്തിലും തലയിലും മുറിപാടുള്ളതായും മരിച്ച വ്യക്തിക്ക് പലരുമായും സാമ്പത്തിക ഇടപാട് ഉള്ളതാണെന്നും പോലീസ് പറയുന്നു. ചൊവ്വാഴ്ച രാത്രി 2 മണിയോടെ അബ്ദുറഹിമാനെ കാണായതിനെ തുടര്‍ന്ന് ബന്ധുക്കള്‍ നടത്തിയ തിരച്ചിലിനൊടുവിലാണ് രാവിലെ ഏഴ് മണിക്ക് കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് നാട്ടുകാരെത്തി മൃതദേഹം കരക്കു കയറ്റുകയായിരുന്നു. ഇദ്ദേഹം ഉപയോഗിച്ചിരുന്ന മൊബൈല്‍ ഫോണും കുളത്തില്‍ നിന്ന് കണ്ടെടുത്തിട്ടുണ്ട്. ഡോഗ് സ്‌കോഡും വിരലടയാള വിദഗ്ധരും, സൈന്റഫിക് വിദഗ്ധരും സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി. ശരീരത്തിലും തലയിലും മുറിപാടുള്ളതായും മരിച്ച വ്യക്തിക്ക് പലരുമായും സ...
Local news, Malappuram, Other

താനൂര്‍ കസ്റ്റഡി കൊലപാതകം; പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പിന്‍വലിച്ചു

താനൂര്‍ : താനൂര്‍ പൊലീസ് കസ്റ്റഡിയില്‍ താമിര്‍ ജിഫ്രി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികളായ നാല് പോലീസ് ഉദ്യോഗസ്ഥര്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ ഹര്‍ജി പ്രതികളുടെ അഭിഭാഷകന്‍ പിന്‍വലിച്ചു. ഇതോടെ മഞ്ചേരി സെഷന്‍സ് കോടതിയിലെ നടപടി ക്രമങ്ങള്‍ അവസാനിപ്പിച്ചു. കേസില്‍ സിബിഐ രജിസ്റ്റര്‍ ചെയ്ത പുതിയ എഫ്‌ഐ ആര്‍ കോടതിയില്‍ പ്രതിഭാഗം ഹാജരാക്കി. സിബിഐ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത സാഹചര്യത്തില്‍ പ്രതികള്‍ മുന്‍കൂര്‍ ജാമ്യത്തിനായി എറണാകുളം പ്രത്യേക സിബിഐ കോടതിയേയോ ഹൈക്കോടതിയെയോ ആണ് സമീപിക്കേണ്ടത്. അത് കൊണ്ടാണ് ഹര്‍ജി പിന്‍വലിക്കുന്നത്. അതേസമയം താനൂര്‍ പൊലീസ് കസ്റ്റഡിയില്‍ താമിര്‍ ജിഫ്രി കൊല്ലപ്പെട്ട സംഭവത്തില്‍ സിബിഐ അന്വേഷണം ആരംഭിച്ചു. അന്വേഷണ സംഘം താനൂരിലെത്തി. കൊല്ലപ്പെട്ട താമിര്‍ ജിഫ്രിയുടെ സഹോദരന്‍ ഹാരിസ് ജിഫ്രിയില്‍ നിന്നും അന്വേഷണ സംഘം മൊഴി എടുക്കും. സിബിഐയുടെ തിരുവനന്തപുരം യൂണിറ്റാണ് കേസ്...
Kerala, Local news, Other

താനൂര്‍ കസ്റ്റഡി കൊലപാതകം ; സിബിഐ അന്വേഷണം ആരംഭിച്ചു ; സംഘം താനൂരിലെത്തി

മലപ്പുറം: താനൂര്‍ പൊലീസ് കസ്റ്റഡിയില്‍ താമിര്‍ ജിഫ്രി കൊല്ലപ്പെട്ട സംഭവത്തില്‍ സിബിഐ അന്വേഷണം ആരംഭിച്ചു. അന്വേഷണ സംഘം താനൂരിലെത്തി. കൊല്ലപ്പെട്ട താമിര്‍ ജിഫ്രിയുടെ സഹോദരന്‍ ഹാരിസ് ജിഫ്രിയില്‍ നിന്നും അന്വേഷണ സംഘം മൊഴി എടുക്കും. സിബിഐയുടെ തിരുവനന്തപുരം യൂണിറ്റാണ് കേസ് അന്വേഷിക്കുന്നത്. ഡിവൈഎസ്പി കുമാര്‍ റോണക്കിന്റെ നേതൃത്വത്തിലുള്ള സംഘം താനൂര്‍ ക്യാമ്പ് ചെയ്തു കൊണ്ടായിരിക്കും അന്വേഷണം നടത്തുക. ഓഗസ്റ്റ് ഒന്നിനാണ് താമിര്‍ ജിഫ്രി പൊലീസ് കസ്റ്റഡിയില്‍ വച്ച് കൊല്ലപ്പെടുന്നത്. കുടുംബം നടത്തിയ നിയമ പോരാട്ടത്തിന് ഒടുവിലാണ് സിബിഐ അന്വേഷിക്കുന്നത്. ഇന്ന് മലപ്പുറത്ത് എത്തുന്ന സംഘം നേരത്തെ അന്വേഷണം നടത്തിയ ക്രൈം ബ്രാഞ്ച് സംഘത്തില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കും. കേസില്‍ കൊലപാതക കുറ്റം ചുമത്തി നാല് പൊലീസ് ഉദ്യോഗസ്ഥരെ ക്രൈം ബ്രാഞ്ച് സംഘം പ്രതി ചേര്‍ത്തിരുന്നു. വൈകാതെ ഇവരുടെ അറസ്റ്റ് അടക്കമുള്ള നടപടികള...
Other

താനൂർ കസ്റ്റഡി മരണം; സിബിഐ നാളെ മുതൽ അന്വേഷണം തുടങ്ങും

തിരൂരങ്ങാടി: താനൂര്‍ കസ്റ്റഡി കൊലപാതക കേസ് അന്വേഷണം സിബിഐ ഏറ്റെടുത്തു. സിബിഐ തിരുവനന്തപുരം യൂണിറ്റാണ് താമിര്‍ ജിഫ്രിയുടെ കസ്റ്റഡി മരണം അന്വേഷിക്കുക. സിബിഐ സംഘം നാളെ താനൂരിലെത്തും. ഡിവൈഎസ്പി കുമാര്‍ റോണക്കിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. എഫ്‌ഐആര്‍ എറണാകുളം സിജെഎം കോടതിയില്‍ സമര്‍പ്പിച്ചു. താമിര്‍ ജിഫ്രിയുടെ സഹോദരന്റെ മൊഴി നാളെയെടുക്കും. താമിര്‍ ജിഫ്രിയുടെ കസ്റ്റഡി കൊലപാതക കേസ് എത്രയും വേഗം സിബിഐ ഏറ്റെടുക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. ഓഗസ്റ്റ് ഒമ്പതിനാണ് താനൂര്‍ കസ്റ്റഡി കൊലപാതകത്തില്‍ അന്വേഷണം സിബിഐക്ക് വിട്ടുകൊണ്ടുള്ള ഉത്തരവില്‍ മുഖ്യമന്ത്രി ഒപ്പിട്ടത്. താമിര്‍ ജിഫ്രിയുടേത് കസ്റ്റഡി കൊലപാതകമാണെന്ന് വ്യക്തമാക്കുന്ന തെളിവുകളും വെളിപ്പെടുത്തലുകളും മാധ്യമങ്ങൾപുറത്ത് വിട്ടിരുന്നു. ക്രൈം ബ്രാഞ്ച് ഉള്‍പ്പടെ കേസ് അന്വേഷിച്ചാലും തങ്ങള്‍ക്ക് നീതി കിട്ടില്ലെ...
Local news, Other

ന്യൂ കട്ടില്‍ നിര്‍ദ്ദിഷ്ട പുതിയ പാലത്തിന്റെ നിര്‍മ്മാണം വേഗത്തിലാക്കും ; പിഡബ്ല്യൂഡി ഉന്നതല സംഘം സ്ഥലം സന്ദര്‍ശിച്ചു

തിരൂരങ്ങാടി : കീരനല്ലൂര്‍ ന്യൂ കട്ടില്‍ നിലവിലുള്ള ചെറിയ ഇടുങ്ങിയ പാലത്തിന് സമീപം പുതുതായി നിര്‍മ്മിക്കുന്ന പാലത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തി ഈ വര്‍ഷം തന്നെ തുടങ്ങാന്‍ കഴിയുമെന്ന് പിഡബ്ല്യൂഡി ഉദ്യോഗസ്ഥര്‍ അറിയിച്ചു.തിരൂരങ്ങാടി എംഎല്‍എ, കെപിഎ മജീദിന്റെ നിര്‍ദ്ദേശപ്രകാരം പരപ്പനങ്ങാടി നഗരസഭ ചെയര്‍മാന്‍ എ ഉസ്മാന്റെ സാന്നിധ്യത്തില്‍ പാലം നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്ന സ്ഥലം സന്ദര്‍ശിച്ച പൊതുമരാമത്ത് വകുപ്പ്, പാലക്കാട് (ബ്രിഡ്ജസ് വിഭാഗം) എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ റിജോ റിന്ന സ്ഥിതിഗതികള്‍ വിലയിരുത്തിയാണ് പുതിയ പാലത്തിന്റെ നിര്‍മ്മാണം ഈ സാമ്പത്തിക വര്‍ഷം തന്നെ തുടങ്ങാന്‍ കഴിയുമെന്ന് പ്രതീക്ഷ പ്രകടിപ്പിച്ചത്. തിരൂരങ്ങാടി - താനൂര്‍ നിയോജക മണ്ഡലങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന നിര്‍ദ്ദിഷ്ട ചെമ്മലപ്പാറ പാലത്തിന്റെ ഇന്‍വെസ്റ്റിഗേഷന്‍ റിപ്പോര്‍ട്ടും, ഡിസൈനിങ്ങും ലഭിച്ചതായും, സര്‍ക്കാരില്‍ ന...
error: Content is protected !!