Other

പരപ്പനങ്ങാടി ഒട്ടുമ്പുറത്ത് ബൈക്ക് അപകടം ; യുവാവ് മരിച്ചു
Other

പരപ്പനങ്ങാടി ഒട്ടുമ്പുറത്ത് ബൈക്ക് അപകടം ; യുവാവ് മരിച്ചു

പരപ്പനങ്ങാടി : ഒട്ടുമ്പുറത്ത് ബൈക്ക് അപകടത്തില്‍ യുവാവ് മരണപ്പെട്ടു. ഇന്നലെ രാത്രി 11മണിയോടെ ആണ് അപകടം. വള്ളിക്കുന്ന് ആനങ്ങാടി സ്വദേശി മരക്കടവത്ത് അഫിസല്‍(26) ആണ് മരിച്ചത് ഗുരുതരമായി പരിക്കേറ്റ യുവാവിനെ പരപ്പനങ്ങാടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും തുടര്‍ന്ന് തിരൂരങ്ങാടിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി....
Other

കെട്ടിടത്തിനു തീ പിടിച്ച്  ഒറിജിനല്‍ ആധാരം ഉപയോഗശൂന്യമായി : ബാങ്ക് നഷ്ടപരിഹാരം നല്‍കണം- ജില്ലാ ഉപഭോക്തൃകമ്മീഷന്‍

മലപ്പുറം : കെട്ടിടത്തിനു തീ പിടിച്ച്  ഒറിജിനല്‍ ആധാരം ഉപയോഗശൂന്യമായ സംഭവത്തില്‍ കാരണക്കാരായ ബാങ്ക് നഷ്ടപരിഹാരം നല്‍കണമെന്ന് ജില്ലാ ഉപഭോക്തൃകമ്മീഷന്‍ വിധിച്ചു. ഒതുക്കുങ്ങല്‍ സ്വദേശി സാബിറ ബോധിപ്പിച്ച ഹരജിയിലാണ് രണ്ട് ലക്ഷം രൂപ നഷ്ടപരിഹാരവും 10,000 രൂപ കോടതി ചെലവും നല്‍കുന്നതിന് ഐ.ഡി.ബി.ഐ. കോട്ടക്കല്‍  ബ്രാഞ്ചിനെതിരെ ഉപഭോക്തൃ കമ്മീഷന്‍ വിധി പറഞ്ഞത്. പരാതിക്കാരി ബാങ്കില്‍നിന്നും 13,75,000 രൂപ കടമെടുക്കുകയും യഥാ സമയം   തിരിച്ചടക്കുകയും ചെയ്തു. എന്നാല്‍ പണയപ്പെടുത്തിയ ആധാരം യഥാ സമയം  തിരിച്ചു നല്‍കിയില്ല.    ബാങ്കില്‍  വരുന്ന  ആധാരം  ഉള്‍പ്പെടെയുള്ള  വിലപ്പെട്ട രേഖകളെല്ലാം  മുംബെയിലെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സ്റ്റോക്ക് ഹോള്‍ ഡിംഗ് സ്ഥാപനത്തിലാണ് സൂക്ഷിച്ചിരുന്നതെന്നും തീപിടുത്തം കാരണമാണ് രേഖ നല്‍കാനാവാത്തതെന്നുമാണ് ബാങ്ക് അറിയിച്ചത്. തീ അ...
Other

ഇൻസ്റ്റയിൽ പറഞ്ഞത് മധുരപ്പതിനെട്ട്, നേരിൽ കണ്ടപ്പോൾ നാല് മക്കളുടെ അമ്മ; പൊട്ടിക്കരഞ്ഞ് കാമുകൻ

നിലമ്പൂർ : മൊബൈൽ സ്‌ക്രീനിൽ മാത്രം കണ്ട കാമുകിയെ നേരിട്ട് കണ്ടതോടെ ഞെട്ടിത്തരിച്ച് കാമുകൻ, പിന്നാലെ കൂടെ ജീവിക്കാനാണ് വീടുവിട്ടിറങ്ങിയത് എന്നറിഞ്ഞതോടെ കരച്ചിലും. മലപ്പുറം ജില്ലയിലാണ് കാളികാവിലാണ് സംഭവം. ഇൻസ്റ്റഗ്രാമിലാണ് കാളികാവ് സ്വദേശിയായ 22 കാരൻ യുവതിയുമായി പ്രണയത്തിലാകുന്നത്. പ്രണയിനിക്ക് 18 വയസ്സ് മാത്രമേ പ്രായമൂള്ളൂവെന്നാണ് യുവാവ് കരുതിയത്. താൻ 18കാരിയാണെന്ന് യുവതിയും ഇയാളെ വിശ്വസിപ്പിച്ചു. ബന്ധം വളർന്നതോടെ യുവാവ് തന്റെ വിലാസവും കാമുകിക്ക് നൽകി. വിലാസം കിട്ടിയതോടെ യുവാവിനെ തേടി കോഴിക്കോട് സ്വദേശിനിയായ കാമുകി വീട്ടിലെത്തി. യഥാർഥ കാമുകിക്ക് അമ്മയുടെ പ്രായവും മറ്റു നാല് മക്കളുമുണ്ടെന്ന് അറിഞ്ഞതോടെ യുവാവ് കരച്ചിലായി. ഇവരെ വീട്ടിൽനിന്ന് ഇറക്കിവിടാൻ യുവാവും കുടുംബവും ഏറെ ശ്രമിച്ചെങ്കിലും നടന്നില്ല. കാമുകന് ചെറു പ്രായം ആണെന്നറിഞ്ഞിട്ടും വീട്ടമ്മയായ കാമുകി ഒഴിഞ്ഞു പോകാൻ തയ്യാറായില്ല. സ്വന...
Obituary, Other

യുവ ഡോക്ടറെ കോഴിക്കോട് ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

കോഴിക്കോട് :യുവ ഡോക്ടറെ മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് മലബാർ മെഡിക്കൽ കോളജിലെ പി.ജി. വിദ്യാർത്ഥിനി വയനാട് കണിയാമ്പറ്റ സ്വദേശിനി തൻസിയ (25) ആണ് മരിച്ചത്. പാലാഴിയിലെ സുഹൃത്തിൻ്റെ ഫ്ലാറ്റിലാണ് തൻസിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി.
Other

സഹകരണ ജീവനക്കാര്‍ക്ക് ഇന്‍ഷൂറന്‍സ് പദ്ധതി നടപ്പാക്കണം: സി.ഇ.ഒ

തിരൂരങ്ങാടി: സഹകരണ ജീവനക്കാര്‍ക്ക് ഇന്‍ഷൂറന്‍സ് പദ്ധതി നടപ്പാക്കണമെന്ന് കോ ഓപ്പറേറ്റീവ് എംപ്ലോയിസ് ഓര്‍ഗനൈസേഷന്‍ (സി.ഇ.ഒ) തിരൂരങ്ങാടി താലൂക്ക് കൗണ്‍സില്‍ മീറ്റ് സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. സി.ഇ.ഒ ജില്ലാ ഭാരവാഹികളായി തിരഞ്ഞെടുത്ത അനീസ് കൂരിയാടനും ഹുസൈന്‍ ഊരകത്തിനും താലൂക്ക് കമ്മിറ്റിയുടെ സ്നേഹോപഹാരം സി.ഇ.ഒ സംസ്ഥാന കൗണ്‍സില്‍ അംഗം ഇസ്മായീല്‍ കാവുങ്ങല്‍ നല്‍കി ആദരിച്ചു. വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്ത് join ചെയ്യുക https://chat.whatsapp.com/LD5Mnj8Lojq778BsrSQbcq കെ.കുഞ്ഞിമുഹമ്മദ്,അനീസ് കൂരിയാടന്‍,ഹുസൈന്‍ ഊരകം, ഷാഫി പരി,കെ.ടി.മുജീബ് പ്രസംഗിച്ചു. താലൂക്ക് ഭാരവാഹികളായി : ഷാഫി പരി (പ്രസിഡൻ്റ്) കെ.ടി.മുജീബ് (ജന.സെക്രട്ടറി) അമീന്‍ കള്ളിയത്ത് (ട്രഷറർ)സി.വി.സെമീര്‍,പി.കെ.ഹംസ,സുബൈര്‍ ചട്ടിപ്പടി,എം.എം.ബഷീര്‍,കെ.ടി.ഷംസുദ്ധീന്‍ (വൈസ് പ്രസിഡൻ്റുമാർ)വി.പി.സുബൈര്‍,വി.മുഹമ്മദ് ആസിഫ് ...
Other

വിഷരഹിത ഉച്ചഭക്ഷണവുമായി കെ എം എച്ച്എസ്എസ് കുറ്റൂർ നോർത്ത്

വേങ്ങര : നമ്മുടെ കൃഷി, നമ്മുടെ ആരോഗ്യം, നമ്മുടെ ആരോഗ്യം നമ്മുടെ ഉത്തരവാദിത്വം എന്ന ഉദ്ദേശ്യ ലക്ഷ്യവുമായി വേങ്ങര കുറ്റൂർ നോർത്ത് കെ എം എച്ച്എസ്എസിൽ തുടങ്ങിയ സമൃദ്ധി ജൈവ പച്ചക്കറി തോട്ടത്തിന്റെ വിളവെടുപ്പും ഉൽഘാടനവും ഫെബ്രുവരി 24 വെള്ളിയാഴ്ച നടന്നു. അനുദിനം വിഷമയ മായിക്കൊണ്ടിരിക്കുന്ന ഭക്ഷണശീലങ്ങൾക്ക് അറുതി വരുത്താനുള്ള ചെറിയ ഒരു ശ്രമമാണ് ഇതിലൂടെ സ്കൂളിലെ കുട്ടികളും അധ്യാപകരും കാഴ്ചവച്ചത്.വേങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഹസീന ഫസൽ ഉദ്ഘാടനം നിർവഹിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ പിസി ഗിരീഷ് കുമാർ സ്വാഗതം പറഞ്ഞു. സ്കൂൾ മാനേജർ കെ പി അബ്ദുൽ മജീദ് അധ്യക്ഷത വഹിച്ച ചടങ്ങിൽ വാർഡ് മെമ്പർ കെ വി ഉമ്മർ കോയ, പിടിഎ പ്രസിഡണ്ട് കെ കെ മൊയ്തീൻകുട്ടി, ഡെപ്യൂട്ടി എച്ച് എം ഗീത എസ്, സ്റ്റാഫ് സെക്രട്ടറി സംഗീത, സ്കൂൾ ഡെപ്യൂട്ടി ലീഡർ ആദില, അധ്യാപികമാരായ അനുസ്മിത എസ് ആർ, സുഹ്റ കെ കെ എന്നിവർ സംബന്ധിച്ചു. വേങ്ങര കൃഷി ഓഫീസർ ജൈസ...
Other

വാഫി, വഫിയ്യ: വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ആശങ്ക വേണ്ട – നേതാക്കള്‍

മലപ്പുറം: വാഫി, വഫിയ്യ സ്ഥാപനങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും അവരുടെ രക്ഷിതാക്കള്‍ക്കും യാതൊരുവിധ ആശങ്കയും പ്രയാസവും വേണ്ടെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളും, ജനറല്‍ സെക്രട്ടറി പ്രൊഫ. കെ ആലിക്കുട്ടി മുസ്ലിയാരും സി.ഐ.സി പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളും അറിയിച്ചു.വാഫി, വഫിയ്യ സംവിധാനങ്ങളുമായി ബന്ധപ്പെട്ട വിഷയത്തില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ കേന്ദ്ര മുശാവറ തീരുമാനമനുസരിച്ച് പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളും ജനറല്‍ സെക്രട്ടറി പ്രൊഫ. കെ ആലിക്കുട്ടി മുസ്ലിയാരും  സി.ഐ.സി പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളും കൂടി നടത്തിയ ചര്‍ച്ചയില്‍ കാര്യങ്ങള്‍ പരസ്പരം വിലയിരുത്തി.തുടര്‍നടപടികള്‍ കൈകൊള്ളുന്നതിനും ആവശ്യമായ ക്രമീകരണങ്ങള്‍ നടത്തുന്നതിനും സി.ഐ.സി പ്രസിഡന്റ് കൂടിയായ പാണക്കാ...
Other

ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ യുവതി 108 ആംബുലൻസിനുള്ളിൽ കുഞ്ഞിന് ജന്മം നൽകി

കോഴിക്കോട്: ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ യുവതി കനിവ് 108 ആംബുലൻസിനുള്ളിൽ കുഞ്ഞിന് ജന്മം നൽകി. കോഴിക്കോട് കൊണ്ടട മീത്തൽ കുറ്റിക്കാട്ടൂർ സ്വദേശിനിയായ 27 കാരിയാണ് ആംബുലൻസിൽ ആൺ കുഞ്ഞിന് ജന്മം നൽകിയത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നേകാലോടെയാണ് സംഭവം. യുവതിക്ക് പ്രസവവേദന അനുഭവപ്പെട്ടതിനെ തുടർന്ന് വീട്ടുകാർ കനിവ് 108 ആംബുലൻസിന്റെ സേവനം തേടി. ഉടൻ കൺട്രോൾ റൂമിൽ നിന്ന് അത്യാഹിത സന്ദേശം കുന്നമംഗലം കുടുംബാരോഗ്യ കേന്ദ്രത്തിലെ കനിവ് 108 ആംബുലൻസിനു കൈമാറി. ആംബുലൻസ് പൈലറ്റ് വിഷ്ണു ആർ.വി, എമർജൻസി മെഡിക്കൽ ടെക്‌നീഷ്യൻ ജീന ഷെബിൻ എന്നിവർ സ്ഥലത്തെത്തി യുവതിയുമായി കോഴിക്കോട് ഐ.എം.സി.എച്ചിലേക്ക് തിരിച്ചു. യാത്രാമധ്യേ യുവതിയുടെ ആരോഗ്യനില കൂടുതൽ വഷളാവുകയും എമർജൻസി മെഡിക്കൽ ടെക്‌നീഷ്യൻ ജീന ഷെബിന്റെ പരിചരണത്തിൽ കുഞ്ഞിന് ജന്മം നൽകുകയുമായിരുന്നു. ഉടൻ പ്രഥമ ശുശ്രൂഷ നൽകി ഇരുവരെയും കോഴിക്കോട് ഐ.എം.സി.എച്ചിലേക്ക് എത്തിച്ച...
Other

ചെമ്മാട് പോലീസ് ക്വാർട്ടേഴ്‌സിൽ തീപിടുത്തം

തിരൂരങ്ങാടി : പോലീസ് ക്വാർടേഴ്‌സിൽ തീപിടുത്തം. ഇന്ന് രാത്രി 9 മണിക്കാണ് തീപിടുത്തം കണ്ടത്. മസ്ജിദ് റോഡിന് സമീപത്ത് ക്വാർടേഴ്സ് വളപ്പിൽ തൊണ്ടി വാഹനങ്ങൾ കൂട്ടിയിട്ട ഭാഗത്താണ് തീ പിടിത്തം ഉണ്ടായത്. 2 ഭാഗത്ത് തീ ഉണ്ടായിരുന്നു. സംഭവം ശ്രദ്ധയിൽ പെട്ട നാട്ടുകാരും ചെമ്മാട്ടെ വാട്ടർ സർവീസും ചേർന്ന് തീ അണക്കുകയായിരുന്നു. 9.45 ന് താനൂരിൽ നിന്നെത്തിയ ഫയർ ഫോഴ്‌സ് തീ പൂർണമായും അണച്ചു. ഏതാനും തൊണ്ടി വാഹനങ്ങളുടെ ഭാഗങ്ങളിൽ തീ പിടിച്ചിട്ടുണ്ട്. തീപിടുത്ത കാരണം അറിഞ്ഞിട്ടില്ല....
Other

അപൂർവരോഗം ബാധിച്ച ഒന്നര വയസുകാരന് 11 കോടി സഹായം നൽകി അജ്ഞാതൻ

അ​ങ്ക​മാ​ലി: "എന്റെ പ്രശസ്തി അല്ല ആവശ്യം, ആ കുഞ്ഞിന്റെ ജീവൻ രക്ഷപ്പെടണം" എന്നാണ് ആ അജ്ഞാതൻ പണം നൽകിയപ്പോൾ ആഗ്രഹം പ്രകടിപ്പിച്ചത്. സ്പൈ​ന​ൽ മ​സ്കു​ലാ​ർ അ​ട്രോ​ഫി (എ​സ്.​എം.​എ) എ​ന്ന അ​പൂ​ർ​വ ജ​നി​ത​ക​രോ​ഗം സ്ഥി​രീ​ക​രി​ച്ച ഒ​ന്ന​ര വ​യ​സ്സു​കാ​ന്‍റെ ചി​കി​ത്സ​ക്ക്​ 11 കോ​ടി​യി​ല​ധി​കം രൂ​പ സ​ഹാ​യ​വു​മാ​യി അ​ജ്ഞാ​ത​ൻ. ചി​കി​ത്സ​ക്ക് തു​ക സ്വ​രൂ​പി​ക്കാ​ൻ ആ​രം​ഭി​ച്ച അ​ക്കൗ​ണ്ടി​ലേ​ക്കാ​ണ് 14 ല​ക്ഷം ഡോ​ള​ർ (ഏ​ക​ദേ​ശം 11.6 കോ​ടി ഇ​ന്ത്യ​ൻ രൂ​പ) പേ​ര് വെ​ളി​പ്പെ​ടു​ത്താ​ത്ത സു​മ​ന​സ്ക​ന്‍റെ സം​ഭാ​വ​ന. ഇ​തോ​ടെ മു​ട​ങ്ങു​മെ​ന്ന് ക​രു​തി​യ നി​ർ​വാ​ണി​ന്‍റെ ചി​കി​ത്സ​ക്ക് പ്ര​തീ​ക്ഷ​യാ​യി.നെ​ടു​മ്പാ​ശ്ശേ​രി മേ​യ്ക്കാ​ട് കാ​ര​യ്ക്കാ​ട്ടു​കു​ന്ന് ചി​റ​ക്ക് സ​മീ​പം താ​മ​സി​ക്കു​ന്ന കൂ​റ്റ​നാ​ട് മ​ലാ​ല​ത്ത് വീ​ട്ടി​ൽ സാ​രം​ഗ് മേ​നോ​ന്‍റെ​യും (മ​ർ​ച്ച​ന്‍റ് നേ​വി, മും​ബൈ), സോ​ഫ്റ്റ്​​വെ​യ​ർ എ​ൻ​ജി​നീ​യ​ർ...
Other

എസ് എം എഫ് മഹല്ല് സോഫ്റ്റ്‌വെയർ ലോഞ്ച് ചെയ്തു

ചേളാരി : സമുദായവും സമൂഹവും നേരിടുന്ന വിവിധ പ്രശ്‌നങ്ങളെ സംബോധന ചെയ്യാന്‍ മഹല്ലുകള്‍  ഉണരുകയും കാലോചിതമായി ഉയരുകയും ചെയ്യണമെന്നും സുന്നീ മഹല്ല് ഫെഡറേഷന്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കുന്ന കാലികമായ പ്രവര്‍ത്തനങ്ങളും പദ്ധതികളും മഹല്ലുകള്‍ ഏറ്റെടുക്കണമെന്നും സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാര്‍ . ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയുടെ അനന്തമായ സാധ്യതകള്‍ ഉപയോഗപ്പെടുത്തി മഹല്ല് ഭരണം കൂടുതല്‍ സുതാര്യവും അനായാസവുമാക്കാന്‍ സമസ്ത കേരള സുന്നീ മഹല്ല് ഫെഡറേഷന്‍ (എസ്.എം.എഫ്) സംസ്ഥാന കമ്മിറ്റി തയ്യാറാക്കിയ തജ്ദീദ് എസ്.എം.എഫ് ഇമഹല്ല് സോഫ്റ്റ്‌വെയര്‍ ലോഞ്ച് ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചെമ്മാട് ദാറുല്‍  ഹുദാ ഇസ്ലാമിക് യൂണിവേഴ്‌സിറ്റിയില്‍ നടന്ന ചടങ്ങില്‍ എസ്.എം.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈല്‍ അധ്യക്ഷനായി. സമസ്ത സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട എസ്.എ...
Other

ഹജ്ജ്: പ്രധാന ക്യാമ്പ് കരിപ്പൂർ ഹജ്ജ് ഹൗസിൽ. വാക്സിൻ എടുക്കാത്തവർക്ക് അവസരമില്ല

മലപ്പുറം : കേരളത്തില്‍ നിന്നുള്ള 2023 ലെ ഹജ്ജ് തീര്‍ത്ഥാടനത്തിന്റെ പ്രധാന ക്യാമ്പ് കരിപ്പൂരിലെ ഹജ്ജ് ഹൗസില്‍ ക്രമീകരിക്കാനും കണ്ണൂര്‍, കൊച്ചി മേഖലകളില്‍ താല്‍ക്കാലിക ക്യാമ്പുകള്‍ സജ്ജമാക്കാനും ധാരണയായി. ഹജ്ജ് തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട ഒരുക്കങ്ങള്‍ വിലയിരുത്താന്‍ ന്യൂനപക്ഷ ക്ഷേമ, വഖഫ്, ഹജ്ജ് വകുപ്പ് മന്ത്രി വി അബ്ദുറഹിമാന്റെ അദ്ധ്യക്ഷതയില്‍ തിരുവനന്തപുരത്ത് ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. ഹജ്ജ് തീര്‍ത്ഥാടനത്തിനായി സര്‍ക്കാര്‍ സ്വീകരിക്കേണ്ട നടപടികള്‍ സംബന്ധിച്ചും, സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ പ്രവര്‍ത്തനവും യോഗം വിലയിരുത്തി.ഇത്തവണ മൂന്ന് എംബാര്‍ക്കേഷന്‍ പോയിന്റുകളാണ് കേന്ദ്രം അനുവദിച്ചത്. കോഴിക്കോട്, കൊച്ചി, കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളങ്ങളാണ് എംബാര്‍ക്കേഷന്‍ പോയിന്റുകള്‍. തീര്‍ത്ഥാടകരില്‍ നല്ലൊരു ശതമാനം കോഴിക്കോട്, മലപ്പുറം മേഖലകളില്‍ നിന്നായതുകൊണ്ടും ഹജ്ജ് ഹൗസിലെ സൗകര്യങ്ങള്‍ കണക്ക...
Other

ലോകത്തിലെ ഏറ്റവും വേഗതയേറിയ ജീവിയായ പെരിഗ്രിൻ ഫാൽക്കണെ തിരൂരങ്ങാടിയിൽ കണ്ടെത്തി

തിരൂരങ്ങാടി: ലോകത്തിലെ ഏറ്റവും വേഗതയേറിയ ജീവിയായ പെരെഗ്രിൻ ഫാൽക്കണിനെ തിരൂരങ്ങാടി പി.എസ്.എം.ഒ കോളജിൽ കണ്ടെത്തി.കാമ്പസ് ബേർഡ് കൗണ്ട് പ്രോഗ്രാമിനോട് അനുബന്ധിച്ച് പി.എസ്.എം.ഒ കോളജിലെ ഭൂമിത്രസേന ക്ലബ് സംഘടിപ്പിച്ച പക്ഷി സർവ്വേയിലാണ് പക്ഷി നിരീക്ഷകരും വിദ്യാർഥികളുമടങ്ങിയ സംഘം പെരിഗ്രിൻ ഫാൽക്കണെ കണ്ടെത്തിയത്. പി. എസ്. എം. ഒ കോളേജിന് മുൻവശത്ത് നിന്നാണ് പക്ഷിനിരീക്ഷകരായ ഉമ്മർ മാളിയേക്കലും കബീറലി പിയും അടങ്ങിയ സംഘം ഫാൽക്കണെ കാണുകയും ഫോട്ടോകളെടുക്കുകയും ചെയ്തത്. ലോകത്തിലെ ഏറ്റവും വ്യാപകമായി കാണപ്പെടുന്ന ഇരപിടിയൻ പക്ഷികളിൽ ഒന്നാണെങ്കിലും, കേരളത്തിൽ വളരെ അപൂർവ്വമായാണ് പെരിഗ്രിൻ ഫാൽക്കൺ കാണപ്പെടുന്നത്. മണിക്കൂറിൽ 389 കിലോമീറ്റർ വേഗതയിൽ ഇരകൾക്ക് മുകളിലേക്ക് ഡൈവ് ചെയ്യാൻ കഴിയുന്ന പെരെഗ്രിൻ ഫാൽക്കണിൻ്റെ കഴിവാണ് ഇന്ന് വരെ രേഖപ്പെടുത്തപ്പെട്ടിട്ടുള്ള ഏറ്റവും വേഗതയുള്ള ജീവിയാക്കി പെരിഗ്രിൻ ഫ...
Other

മലപ്പുറത്ത് പോക്‌സോ കേസില്‍ അധ്യാപകന്‍ അറസ്റ്റില്‍

മലപ്പുറം : പോക്‌സോ കേസില്‍ ഹൈസ്‌കൂള്‍ അധ്യാപകന്‍ അറസ്റ്റില്‍. വിദ്യാര്‍ഥിയോട് മോശമായി പെരുമാറിയെന്ന പരാതിയില്‍ മുണ്ടുപറമ്പ് സ്വദേശി കുഞ്ഞിമൊയ്തീനെയാണ് (52) മലപ്പുറം പൊലീസ് അറസ്റ്റ് ചെയ്തത്. പ്രധാനാധ്യാപകന്‍ കേസ് ചൈല്‍ഡ് ലൈനിന് കൈമാറുകയായിരുന്നു. മലപ്പുറം സി.ഐ ജോബി തോമസാണ് കേസന്വേഷിക്കുന്നത്.
Other

എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയുടെ ആത്മഹത്യ; അധ്യാപകര്‍ക്കെതിരെ കേസ്

കണ്ണൂര്‍ : പെരളശേരിയില്‍ എട്ടാംക്ലാസുകാരി റിയ പ്രവീണിന്റെ ആത്മഹത്യയില്‍ അധ്യാപകര്‍ക്കെതിരെ കേസെടുത്തു. റിയയുടെ ആത്മഹത്യയില്‍ ആരോപണവിധേയരായ റിയ പഠിച്ചിരുന്ന പെരളശേരി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപകരായ ഷോജ, രാകേഷ് എന്നിവര്‍ക്കെതിരെയാണ് ആത്മഹത്യ പ്രേരണാക്കുറ്റം ചുമത്തി കേസെടുത്തത്. ചക്കരക്കല്‍ പൊലീസ് അന്വേഷണ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചു. റിയയുടെ ക്ലാസ് ടീച്ചറായിരുന്ന ഷോജ, കായികാധ്യാപകന്‍ രാകേഷ് എന്നിവര്‍ക്കെതിരെയാണ് കുറ്റം ചുമത്തി കേസെടുത്തിരിക്കുന്നത്. റിയ പഠിച്ചിരുന്ന സ്‌കൂളിലെ രണ്ട് അധ്യാപകരാണ് ആത്മഹത്യയ്ക്ക് പ്രേരണയായതെന്ന് പൊലീസ് ആദ്യം മുതലേ സംശയിച്ചിരുന്നു. കുട്ടിയുടെ ആത്മഹത്യാക്കുറിപ്പിലും ഈ അധ്യാപകര്‍ക്കെതിരെ പരാമര്‍ശമുണ്ടായിരുന്നു. ചക്കരക്കല്‍ സിഐ ശ്രീജിത്ത് കൊടേരി അന്വേഷണ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചു. സംഭവത്തില്‍ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷന്‍ പൊലീസ...
Other

ഇൻസ്റ്റഗ്രാമിൽ പരിചയപ്പെട്ട കാമുകനെത്തേടി ചെന്നൈയിലെത്തിയ മലപ്പുറത്തെ പ്രവാസിയുടെ ഭാര്യയെ നാട്ടിലെത്തിച്ചു

ഇൻസ്റ്റഗ്രാമിൽ സ്പിന്നിങ് മിൽ മാനേജർ, യഥാർത്ഥത്തിൽ നാട്ടിൽ കൂലിപ്പണി മേലാറ്റൂർ : ഇൻസ്റ്റഗ്രാമിൽ പരിചയപ്പെട്ട കാമുകനെത്തേടി തമിഴ്നാട്ടിലെ ദിണ്ടിഗലിലെത്തിയ മലയാളിയുവതിയെ പോലീസ് നാട്ടിലെത്തിച്ചു. മേലാറ്റൂർ സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന 22-കാരിയെയാണ് കേരള, തമിഴ്നാട് പോലീസുകാർ നടത്തിയ തിരച്ചിലിനൊടുവിൽ രക്ഷപ്പെടുത്തിയത്. യുവതിയുടെ ഭർത്താവ് വിദേശത്താണ്.കല്യാണശേഷം സ്വന്തം വീട്ടിൽ താമസിക്കുകയായിരുന്ന യുവതി ഇൻസ്റ്റഗ്രാം വഴിയാണ് യുവാവിനെ പരിചയപ്പെട്ടത്. ദിണ്ടിഗലിലെ സ്പിന്നിങ് മില്ലിൽ മാനേജരായി ജോലിചെയ്യുകയാണെന്നാണ് സ്മിത്ത് എന്ന യുവാവ് പറഞ്ഞിരുന്നത്. ഭാര്യ മരിച്ചുവെന്നും ഒരു കുട്ടിയുണ്ടെന്നും ഒരുമിച്ചു ജീവിക്കണമെന്നും കാമുകൻ പറഞ്ഞിരുന്നു. ഇത് വിശ്വസിച്ച യുവതി നവംബറിലാണ് കാമുകനെത്തേടി ദിണ്ടിഗലിലെ വേഡസന്തൂരിലെത്തിയത്. പറഞ്ഞസ്ഥലത്തൊന്നും ഇങ്ങനെ ഒരാളെ കണ്ടെത്താനായില്ല. അവിടെവെച്ച് പരിചയപ്പെട്ട ഒര...
Other

ഊരകത്ത് തൊഴിലുറപ്പ് ജോലിക്കിടെ കാട്ടുകടന്നലിന്റെ ആക്രമണം; 12 പേർക്ക് കുത്തേറ്റു

ഊരകം : കാട്ടുകടന്നലിന്റെ ആക്രമണത്തിൽ 12 തൊഴിലുറപ്പ് തൊഴിലാളികൾക്ക് പരിക്കേറ്റു. 2 പേരെ കോഴിക്കോട് മെഡിക്കൽ കോളേജിലും 10 പേരെ താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. കീരൻ കുന്നത്ത് ചന്ദ്രൻ (58), കേളിക്കോടൻ ഉണ്ണികൃഷ്ണൻ (35) എന്നിവരെയാണ് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. കേളിക്കോടൻ പങ്കജം 62, കൈനിക്കരബാലകൃഷ്ണൻ 62, കീരൻകുന്നുമ്മൽനീലാണ്ടൻ 61, പട്ടാറമ്പിൽ ശാരദ 62, കുന്നുമ്മൽ രാധാമണി 53, മണ്ണിൽപുഷ്പജ46, കുന്നുമ്മൽസരോജിനി 53, മണ്ണിൽ തങ്ക 65, കടുങ്ങൻപിലാവ ലക്ഷ്മിക്കുട്ടി 60, വട്ടപ്പറമ്പിൽകാളി 68 എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ മലപ്പുറം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചക്ക് 12 മണിയോടെയാണ് സംഭവം. ഊരകം മലയിലെ എട്ടാം വാർഡ് കരിയങ്ങാട് ഭാഗത്ത് വച്ച് തൊഴിലാളികൾക്കു കുത്തേൽക്കുന്നത്. പറമ്പിൽ കയ്യാല നിർമ്മാണജോലിക്കിടയിൽ തെട്ടടുത്ത മരത്തിലെ കടന്നൽ കൂട് പരുന്ത് റാഞ്ചി കടന്നലുകൾ ഇളകിയതാണം ക...
Other

കൊടക്കാട് യുവാവിനെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

വള്ളിക്കുന്ന് : കൊടക്കാട് എസ്റ്റേറ്റ് റോട്ടിൽ യുവാവിനെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കൊടക്കാട് എസ്റ്റേറ്റ് റോഡ് ശാരദ നിലയത്തിൽ അഭിഷേക് കുമാർ (23) ആണ് മരിച്ചത്. ഇന്ന് വൈകുന്നേരം 5മണിയോടെ ആണ് സംഭവം. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ഹോസ്പിറ്റൽ മോർച്ചറിയിൽ
Other

സംസ്ഥാനത്തെ മികച്ച നഗരസഭക്കുള്ള സ്വരാജ് ട്രോഫി തിരൂരങ്ങാടിക്ക്

തിരൂരങ്ങാടി: കേരളത്തിലെ മികച്ച നഗരസഭകള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ സ്വരാജ് ട്രോഫി ഒന്നാം സ്ഥാനം തിരൂരങ്ങാടി നഗരസഭക്ക്. മന്ത്രി എം.ബി.രാജേഷ് ആണ് പ്രഖ്യാപിച്ചത്. സംസ്ഥാനത്തെ നഗരസഭകളില്‍ സമയബന്ധിതമായി നടത്തിയ വൈവിധ്യ പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ പോയിന്റ് നേടി തിരൂരങ്ങാടി നഗരസഭ മുന്നിലെത്തി. സംസ്ഥാനത്തെ 87 നഗരസഭകളില്‍ നിന്നാണ് തിരൂരങ്ങാടി മുന്നിലെത്തിയത്. ഓണ്‍ലൈന്‍ ആയിട്ടായിരുന്നു വിശദ പരിശോധന, കൂടാതെ സംസ്ഥാന തല ജൂറി അംഗങ്ങള്‍ നഗരസഭയില്‍ നടത്തിയ പരിശോധനയിലും തിരൂരങ്ങാടി നഗരസഭ മുന്നിലായി, കാര്‍ഷിക, വിദ്യാഭ്യാസ,ആരോഗ്യ- സാമൂഹ്യക്ഷേമ, മരാമത്ത് പശ്ചാത്തല മേഖലകളില്‍നഗരസഭ നടത്തിയ വൈവിധ്യവും വേറിട്ടതുമായ മികച്ച പ്രവര്‍ത്തനങ്ങള്‍ അവാര്‍ഡിലേക്ക് പരിഗണിക്കപ്പെട്ടു, മികവുറ്റ ഈ അംഗീകാരം കൂട്ടായ്മയുടെയും അക്ഷീണ പ്രയത്നത്തിന്റെയും ഫലമാണെന്ന് ചെയര്‍മാന്‍ കെ.പി മുഹമ്മദ്കുട്ടി പറഞ്ഞു. ഇത് രണ്ടാം ...
Other

പരപ്പനങ്ങാടിയില്‍ വീണ്ടും കഞ്ചാവ് വേട്ട ; രണ്ടര ലക്ഷം രൂപയുടെ കഞ്ചാവുമായി യുവാവ് പിടിയില്‍

പരപ്പനങ്ങാടിയില്‍ വീണ്ടും കഞ്ചാവ് വേട്ട. ഇന്ന് രാവിലെ ഇന്റര്‍സിറ്റി എക്സ്പ്രസില്‍ പരപ്പനങ്ങാടിയിലെത്തിയ ബംഗാള്‍ സ്വദേശിയില്‍ നിന്നും അഞ്ച് കിലോ കഞ്ചാവ് പിടികൂടി. വെസ്റ്റ് ബംഗാള്‍ കട്ടുപാറ സ്വദേശി അജിത്ത് (32) ആണ് സമീപപ്രദേശങ്ങളില്‍ വിതരണം ചെയ്യാനെത്തിച്ച രണ്ടര ലക്ഷം വിലമതിക്കുന്ന കഞ്ചാവുമായി പിടിയിലായത്. മലപ്പുറം എസ്പി സുജിത്ത് ദാസിന് ലഭിച്ച രഹസ്യവിവരത്തെത്തുടര്‍ന്ന് താനൂര്‍ ഡിവൈഎസ്പി ബെന്നിയുടെ നേതൃത്വത്തില്‍ പരപ്പനങ്ങാടി സിഐ ജിനേഷും, പോലിസ് ഡാന്‍സഫ് സംഘവും ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. മാസങ്ങള്‍ക്ക് മുന്നെ ഇവിടെ വച്ച് ചുഴലി സ്വദേശികളില്‍ നിന്ന് കിലോ കണക്കിന് കഞ്ചാവ് പിടികൂടിയിരുന്നു. പരപ്പനങ്ങാടി എസ്ഐ ആര്‍ യു അരുണ്‍, ആര്‍ സി രാമചന്ദ്രന്‍, ഡാന്‍സഫ് അംഗങ്ങളായ ജിനേഷ്, സബറുദ്ദീന്‍, അഭിമന്യൂ, മുജീബ് എന്നിവരാണ് സംഘത്തിലുണ്ടായത്....
Other

ദൈവത്തെ കണ്ടിട്ടുണ്ടോ ? … ഞാന്‍ കണ്ടു.. ഒന്നല്ല നാലു ദൈവങ്ങളെ ; പരപ്പനങ്ങാടി സ്റ്റേഷന്‍ സി പി ഒ ഷൈലേഷ് മൊറയൂരിന്റെ കുറിപ്പ് വൈറല്‍

ദൈവ വിശ്വാസം ഉള്ളവരും ഇല്ലാത്തവരും ഉണ്ടാകും. ചില സന്ദര്‍ഭങ്ങളില്‍ ചിലയാളുകള്‍ ദൈവ രൂപത്തില്‍ പ്രത്യക്ഷപ്പെടുന്നു എന്നൊക്കെ പറയാറുണ്ട്. അത്തരത്തില്‍ തന്റെ സ്വന്തം അനുഭവ വെളിച്ചത്തില്‍ 4 ദൈവത്തെ താന്‍ നേരില്‍ കണ്ടിട്ടുണ്ടെന്ന പരപ്പനങ്ങാടി സ്റ്റേഷന്‍ സിപിഒ ഷൈലേഷ് മൊറയൂരിന്റെ കുറിപ്പ് സമൂഹ മാധ്യമങ്ങളില്‍ വൈറലാകുകയാണ്. ചൊവ്വാഴ്ച വള്ളിക്കുന്ന് റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് ട്രെയിന്‍ തട്ടി മരിച്ച, ദേവിവിലാസം സ്‌കൂളിന് സമീപത്തെ വളയനാട്ടുതറയില്‍ സുരേഷിന്റെ മകള്‍ സുനുഷ (17)യുടെ ബോഡി കലക്ട് ചെയ്യാന്‍ പോയപ്പോള്‍ ഉണ്ടായ അനുഭവ കുറിപ്പാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി കൊണ്ടിരിക്കുന്നത്. പരപ്പനങ്ങാടി എസ് ജയദേവനും സിപിഒ ഷൈലേഷും ചൊവ്വാഴ്ച നൈറ്റ് പെട്രോളിംഗ് ഡ്യൂട്ടിയിലായിരുന്നു. പുലര്‍ച്ചെ നാല് മണിയോടെയാണ് ഇവര്‍ക്ക് വള്ളിക്കുന്ന് റെയില്‍വേ ട്രാക്കില്‍ ആരോ മരണപ്പെട്ടു കിടക്കുന്നതായി റെയില്‍വേ സ്റ്റേഷനില്‍...
Other

പോപ്പുലർ ഫ്രണ്ട് ഹർത്താൽ: ആള് മാറി ജപ്‌തി ചെയ്ത നടപടി റദ്ദാക്കി

തിരൂരങ്ങാടി : പോപ്പുലർ ഫ്രണ്ട് ഹർത്താൽ അക്രമത്തിന്റെ നഷ്ടപരിഹാരം ഈടാക്കുന്നതിന് വേണ്ടി ആള് മാറി ജപ്തി ചെയ്ത നടപടി തഹസിൽദാർ റദ്ദാക്കി. താലൂക്കിൽ എടരിക്കോട് പഞ്ചായത്ത് അംഗം ചെട്ടിയാം തൊടി അഷ്റഫ്, ചെമ്മാട് സി കെ നഗർ പള്ളിയാളി മൊയ്‌ദീൻ കുട്ടി എന്നിവരുടെ വീടും സ്ഥലവും ജപ്തി ചെയ്ത നടപടിയാണ് റദ്ദാക്കിയത്. അഷ്റഫ് മുസ്ലിം ലീഗ് പ്രവർത്തകനും മൊയ്‌ദീൻ കുട്ടി കാന്തപുരം വിഭാഗം സുന്നി പ്രവർത്തകനുമാണ്. പോപുലർ ഫ്രണ്ടുമായി ബന്ധമില്ലാത്ത തങ്ങളുടെ സ്വത്തുക്കൾ ജപ്തി ചെയ്തതിനെതിരെ ഇരുവരും പരാതി നൽകിയിരുന്നു. ആഭ്യന്തര വകുപ്പ് നൽകിയ പട്ടികയിൽ ഉൾപ്പെട്ടത് കൊണ്ടാണ് നടപടി എന്നാണ് പറഞ്ഞിരുന്നത്. പരാതിയെ തുടർന്ന് നടത്തിയ പുന പരിശോധന യിൽ ആണ് ഇവർ നിരപരാധികൾ ആണെന്ന് വ്യക്തമായത്. ഇതേ തുടർന്ന് കളക്ടറുടെ നിർദേശപ്രകാരം തഹസിൽദാർ പി.ഒ.സാദിഖ് ജപ്തി നടപടി റദ്ദാക്കി ഉത്തരവിറക്കി. ഇന്ന് വില്ലേജ് ഓഫീസർമാർ ഇരുവർക്കും ഉത്തരവ് കൈമാറും...
Other

സംസ്ഥാന ന്യൂനപക്ഷ വിദ്യാര്‍ത്ഥി സ്‌കോളര്‍ഷിപ്പുകള്‍ക്കുള്ള അപേക്ഷ ക്ഷണിച്ചു

രാജ്യത്തെ പ്രഖ്യാപിത ന്യൂനപക്ഷങ്ങള്‍ ആയ മുസ്ലിം , ക്രിസ്ത്യന്‍ ,സിഖ്, ബുദ്ധ , ജൈനര്‍, പാഴ്‌സി എന്നീ മതവിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കുള്ള വിവിധ സ്‌കോളര്‍ഷിപ്പുകള്‍ക്ക് ന്യൂനപക്ഷ ക്ഷേമ ഡയറക്ടറേറ്റ് അപേക്ഷകള്‍ ക്ഷണിച്ചു. ബിപിഎല്‍ വിഭാഗക്കാര്‍ക്ക് പ്രഥമ പരിഗണന ലഭിക്കും. ബി.പി.എല്‍ വിഭാഗക്കാരുടെ അഭാവത്തില്‍ എ.പി.എല്‍ വിഭാഗക്കാരില്‍ എട്ടു ലക്ഷം രൂപ വരെ വാര്‍ഷിക വരുമാനമുള്ളവരെയും പരിഗണിക്കും. സി എച്ച് മുഹമ്മദ് കോയ സ്‌കോളര്‍ഷിപ്പ്ബിരുദം, ബിരുദാന്തരബിരുദം, പ്രൊഫഷണല്‍ കോഴ്‌സുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥിനികള്‍ക്ക് സി എച്ച് മുഹമ്മദ് കോയ സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം. ഹോസ്റ്റല്‍ സ്റ്റെപ്പന്റ്/ പ്രതിവര്‍ഷ സ്‌കോളര്‍ഷിപ്പ് ഇവയില്‍ ഒന്നിന് അപേക്ഷിക്കാവുന്നതാണ്. ബിരുദം - 5000 രൂപ, ബിരുദാനന്തര ബിരുദം -6000 രൂപ, പ്രൊഫഷണല്‍ കോഴ്‌സുകള്‍ -7000 രൂപ , ഹോസ്റ്റല്‍ സ്‌റ്റൈപ്പന്റ് - 13000 രൂപ എന്നിങ്ങ...
Other

വേങ്ങരയിൽ യൂത്ത് ലീഗിന്റെ നേതൃത്വത്തിൽ ബജറ്റിനെതിരെ കഞ്ഞിവെച്ച് പ്രതിഷേധം

വേങ്ങര : ജനജീവിതം ദുസ്സഹമാക്കുന്ന സംസ്ഥാന ബജറ്റിൽ പ്രതിഷേധിച്ച് മണ്ഡലം യൂത്ത് ലീഗ് വേങ്ങരയിൽ കഞ്ഞി വെച്ച് വിതരണം ചെയ്തു പ്രതിഷേധിച്ചു. ബസ് സ്റ്റാന്റു പരിസരത്ത് അടുപ്പു കൂട്ടി കഞ്ഞി പാചകം ചെയ്ത് നാട്ടുകാർക്കടക്കം വിതരണം ചെയ്താണ് പ്രവർത്തകർ വിലക്കയറ്റത്തിനും ജനങ്ങളുടെ ദുരിതം കൂട്ടുന്നതിനും കാരണമാവുന്ന സംസ്ഥാന ബജറ്റിനെതിരെ പ്രതിഷേധം അറിയിച്ചത്. സമരം ജില്ലാ യൂത്ത് ലീഗ് ജനറൽ സെക്രട്ടറി ശരീഫ് കുറ്റൂർ ഉദ്ഘാടനം ചെയ്തു.മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ് റവാസ് ആട്ടീരി അധ്യക്ഷനായി. മണ്ഡലം ലീഗ് സെക്രട്ടറി പി കെ അസ് ലു , എ പി ഉണ്ണികൃഷണൻ,മണ്ഡലം യൂത്ത് ലീഗ് സെക്രട്ടറി ശംസുദ്ധീൻ പുളളാട്ട്, എ.വി ഇസ് ഹാഖ്, ഭാരവാഹികളായ നൗഫൽ മമ്പീതി , കെ.ടി ശംസുദ്ധീൻ , പി.മുഹമ്മദ് ഹനീഫ,കെ എം നിസാർ . എ.കെ നാസർ, മുനീർ വിലാശ്ശേരി, എ കെ നാസർ,എസ് ടി യു നേതാവ് പാക്കട സൈദു , ഹാരിസ് മാളിയേക്കൽ,എ കെ സലീം എന്നിവർ പ്രസംഗിച്ചു...
Other

നന്നമ്പ്ര ലൈഫ് വിവാദം; പഞ്ചായത്ത് ഭരണ സമിതിയുടെ പിടിപ്പുകേടെന്ന് സിപിഎം

നന്നമ്പ്ര :അനാഥരായ മൂന്ന് പെൺകുട്ടികൾക്ക് ലൈഫ് ഭവനപദ്ധതിയിൽ വീട് അനുവദിക്കാതിരുന്നത് നന്നമ്പ്ര പഞ്ചായത്ത് ഭരണസമിതിയുടെ പിടിപ്പുകേടന്ന് സിപിഎം നന്നമ്പ്ര ലോക്കൽ കമ്മിറ്റി അംഗങ്ങൾ വാർത്ത സമ്മേളനത്തിൽ പറഞ്ഞു.കേരളത്തിൽ ഒരു പഞ്ചായത്തിലും സർക്കാർ നേരിട്ട് ലൈഫ് ഭവനപദ്ധതിക്കുള്ള ലിസ്റ്റ് തയ്യാറാക്കിയിട്ടില്ല. ലൈഫ് ഭവനപദ്ധതിയുടെ മാനദണ്ഡങ്ങൾ പ്രകാരം പഞ്ചായത്ത് ഭരണസമിതിയും ഉദ്യോഗസ്ഥരും പരിശോധന നടത്തിയാണ് ലിസ്റ്റ് തയ്യാറാക്കിയിട്ടുള്ളത്. ആദ്യലിസ്റ്റിൽ പെടാത്ത കുടുംബങ്ങളെ ലിസ്റ്റിൽ ഉൾപ്പെടുത്തുന്നതിന് ബ്ലോക്കിലും, കലക്ടറേറ്റിലും പരാതി നൽകാൻ സർക്കാർ അവസരം നൽകിയിരുന്നു.മാത്രമല്ല ലൈഫ് ഭവനപദ്ധതിയിൽ ഉൾപ്പെടുത്താൻ കഴിയാത്ത കുടുംബങ്ങളെ കണ്ടെത്തി അതിദാരിദ്ര്യകുടുംബങ്ങളുടെ പട്ടിക തയ്യാറാക്കാൻ പഞ്ചായത്തുകളോട് സർക്കാർ നിർദ്ദേശം നൽകിയിരുന്നു. ഇത് തയ്യാറാക്കേണ്ടത് പഞ്ചായത്തംഗവും, ഗ്രാമസഭയുമാണ്.ഇത്രയും അവസരങ്ങൾ ഉണ്ടാ...
Other

പള്ളിമുറിയില്‍ വച്ച് ആറാം ക്ലാസുകാരനെ പീഡിപ്പിച്ച മദ്രസ അധ്യാപകന് 37 വര്‍ഷം കഠിന തടവ്

പള്ളിമുറിയില്‍ വച്ച് ആറാം ക്ലാസ്സ് വിദ്യാര്‍ഥിയെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകന് 37 വര്‍ഷം കഠിന തടവ്. മഞ്ചേരി എളങ്കൂര്‍ ചെറുകുളം കിഴക്കുപറമ്പില്‍ സുലൈമാനെയാണ് വിവിധ വകുപ്പുകളിലായി 37.5 വര്‍ഷം കഠിന തടവും 80000 രൂപ പിഴയും തിരൂര്‍ ഫസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ പോക്സോ കോടതി ജഡ്ജ് സി ആര്‍ ദിനേഷ് ശിക്ഷ വിധിച്ചത്. പിഴ അടച്ചില്ലെങ്കില്‍ 34 മാസം കഠിന തടവ് അധികമായി അനുഭവിക്കണം. പിഴ അടച്ചാല്‍ 70000 രൂപ കേസിലെ ഇരയായ കുട്ടിക്ക് നല്‍കാനും ഉത്തരവായി. 2015 ഏപ്രില്‍ മാസമാണ് കേസിന് ആധാരമായ സംഭവം നടന്നത്. പള്ളിയിലെ ഒരു മുറിയില്‍ വെച്ച് മദ്റസ അധ്യാപകനായ പ്രതി പതിനാലുകാരനെ കൊണ്ട് സിഗരറ്റ് വലിപ്പിക്കുകയും പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കുകയും ചെയ്യുകയായിരുന്നു. കുട്ടിയുടെ പെരുമാറ്റത്തില്‍ അസ്വഭാവികത കണ്ട് വീട്ടുകാര്‍ വിവരം അന്വേഷിച്ചപ്പോഴാണ് പീഡനവിവരം പുറത്തറിയുന്നത്. തുടര്‍ന്ന് കല്‍പകഞ്ചേ...
Other

വീണുകിട്ടിയ സ്വർണാഭരണം ഉടമസ്ഥയെ തിരിച്ചേല്പിച്ച് ബസ് കണ്ടക്ടർ മാതൃകയായി

തിരുരങ്ങാടി : കഴിഞ്ഞ ദിവസം ചെമ്മാട് നിന്ന് തിരുർ ഭാഗത്തേക്ക് പോവുകയായിരുന്ന ഇംപീരിയൽ ബസിൽ നിന്ന് തിരുർ ബസ്റ്റാൻഡിൽ ചൊവ്വാഴ്ച ഉച്ചക്ക് യാത്രക്കാർ ഇറങ്ങിയതിനു ശേഷം ബസ് കണ്ടക്‌ടർ ചെറുമുക്ക് സ്വദേശി കളത്തിങ്ങൽ ഷൗക്കത്തിന്നാണ് സ്വർണ്ണമാല കിട്ടിയത്. സൗക്കത്ത് ബുധനാഴ്ച രാവിലെ ഏഴു മണിക്ക് തിരുരങ്ങാടി പോലീസ് സ്റ്റേഷനിൽ ഏൽപ്പിക്കുകയും ചെയ്തു. പരപ്പനങ്ങാടി പുരപ്പുഴ സ്വദശി പി ഷാനി എന്ന യുവതിയുടേതാണ് മാല. ഈ യുവതി ചെമ്മാട് നിന്നും തിരുർ ഭാഗത്തേക്കുള്ള ബസ് കയറി മീനടത്തുരിൽ ബന്ധു വീട്ടിൽ പിറന്നാൾ ആഘോഷിക്കാൻ പോയതായിരുന്നു. പിന്നീട് വീട്ടിൽ തിരിച്ചു എത്തിയതിനുശേഷമാണ് ഒരു പവൻ്റെ അടുത്തുള്ള മാല കാണാതാവുന്നത് . ഉടൻ പുരപ്പുഴയിലെ ഒരു ബസ് ജീവനക്കാരനെ വിവരം അറിയിക്കുകയും അവർ ബസ് ജീവക്കാരുടെ വാട്‌സ്ആപ്പ് ഗ്രുപ്പിൽ വിവരം അറിയിച്ചപ്പോൾ സ്വർണ്ണ മാല കിട്ടിയവിവരം തീരുർ ബസ്റ്റാഡിൽ നിന്ന് ബസ് കണ്ടക് ടർ സൗക്കത്ത് ബസ്സിൽ ...
Other

കാളംതിരുത്തി ബദൽ വിദ്യാലയം തുടരാൻ സർക്കാർ തീരുമാനം

തിരുവനന്തപുരം : കൊടിഞ്ഞി കാളംതിരുത്തി ബദൽ സ്‌കൂളിന് വീണ്ടും അംഗീകാരം. നന്നമ്പ്ര പഞ്ചായത്തിലെ കാളംതിരുത്തി ബദൽ സ്‌കൂൾ അടച്ചുപൂട്ടന്നതിനുള്ള ഉത്തരവ് പിൻവലിക്കാൻ തീരുമാനമായി. കാളംതിരുത്തി ബദൽ സ്‌കൂളിനോടൊപ്പം അടച്ചു പൂട്ടാൻ ഉത്തരവിട്ട മറ്റു മൂന്ന് സ്‌കൂളുകൾ കൂടി തുറന്നു പ്രവർത്തിക്കാൻ തീരുമാനം ആയി. കെ. പി. എ മജീദ് എം. എൽ. എ, എ. പി അനിൽ കുമാർ എം. എൽ. എ, യു. എ ലത്തീഫ് എം. എൽ. എ എന്നിവർ പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുമായി നടത്തിയ യോഗത്തിലാണ് തീരുമാനം. കോടതിയിൽ പോയി സ്റ്റേ വാങ്ങിയ സ്കൂളുകൾക്കാണ് തുടരാൻ തീരുമാനം ആയത്. നേരത്തെ ഈ സ്‌കൂളുകളിൽ ഉണ്ടായിരുന്ന അദ്ധ്യാപകരെ ഇവിടേക്ക് നിയമിക്കാനും, മറ്റു സ്‌കൂളുകൾക്ക് നൽകുന്നത് പോലെ ഉച്ച ഭക്ഷണം ലഭ്യമാക്കാനും യോഗത്തിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. പി. കെ അബ്ദു റബ്ബ് വിദ്യാഭ്യാസ മന്ത്രി ആയിരുന്ന സമയത്ത് കാളം തിരുത്തി ബദൽ സ്‌കൂളിന് സ്വന്തമായി സ്ഥ...
Calicut, Other, university

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

റേഡിയോ ദിനത്തില്‍ ഏകദിന ശില്‍പശാല ലോക റേഡിയോ ദിനത്തോടനുബന്ധിച്ച് കാലിക്കറ്റ് സര്‍വകലാശാലാ റേഡിയോ സി.യു., 'ഓഡിയോ പ്രൊഡക്ഷന്‍ സ്മാര്‍ട്ട് ഫോണില്‍' എന്ന വിഷയത്തില്‍ ഏകദിന ശില്‍പശാല നടത്തുന്നു. 13-ന് രാവിലെ 9.30 മുതല്‍ വൈകീട്ട് 4 വരെ നടക്കുന്ന ശില്‍പശാലയില്‍ മാധ്യമരംഗത്തെ പ്രഗത്ഭരായ ഷാജന്‍ സി. കുമാര്‍, സുനില്‍ പ്രഭാകര്‍ എന്നിവര്‍ പങ്കെടുക്കും. സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിച്ചുള്ള ഓഡിയോ റെക്കോഡിംഗ്, പോഡ്കാസ്റ്റിംഗ്, മള്‍ട്ടിട്രാക്ക് ഓഡിയോ പ്രൊഡക്ഷന്‍ എന്നിവയാണ് സെഷനുകള്‍. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 100 പേര്‍ക്കാണ് പങ്കെടുക്കാന്‍ അവസരം. 100 രൂപയാണ് രജിസ്‌ട്രേഷന്‍ ഫീസ്. രജിസ്‌ട്രേഷനായി 9567720373 എന്ന നമ്പറില്‍ ബന്ധപ്പെടുക.    പി.ആര്‍. 160/2023 പരീക്ഷാ ഫലം നാലാം സെമസ്റ്റര്‍ എം.ആര്‍ക്ക്. ലാന്റ്‌സ്‌കേപ്പ് ആര്‍ക്കിടെക്ചര്‍, സസ്റ്റൈനബിള്‍ ആര്‍ക്കിടെക്ചര്‍ ജൂലൈ 2022 പരീക്ഷകളുടെയും അഡ്വാ...
Other

പാകിസ്ഥാൻ വിസ അനുവദിച്ചു; ശിഹാബ് കാൽനടയായുള്ള ഹജ്ജ് യാത്ര പുനരാരംഭിക്കും

മലപ്പുറം: കേരളത്തില്‍ നിന്ന് കാൽനടയായി ഹജ്ജിന് പോകുന്ന മലയാളി തീർഥാടകൻ ശിഹാബ് ചോറ്റൂർ ഇന്ന് യാത്ര പുനരാരംഭിക്കും. പാകിസ്ഥാന്‍ വിസ അനുവദിക്കാന്‍ വൈകിയതിനെ തുടര്‍ന്ന് ഏകദേശം നാല് മാസത്തോളമായി ശിഹാബ് അമൃത്സറിലെ ആഫിയ കിഡ്‌സ് സ്‌കൂളിലാണ് കഴിഞ്ഞിരുന്നത്. ഇന്നലെ പാകിസ്ഥാന്‍ ഭരണകൂടം വിസ അനുവദിച്ചതോടെ ഉടന്‍ യാത്ര പുനരാരംഭിക്കുമെന്ന് ശിഹാബ് ഫേസ്ബുക്ക് ലൈവിൽ പറഞ്ഞു. 2022 ജൂൺ രണ്ടിനാണ് കോട്ടക്കൽ ആതവനാട് സ്വദേശിയായ ശിഹാബ് കേരളത്തില്‍ നിന്ന് ഹജ്ജ് കർമത്തിനായി കാൽനടയായി മക്കയിലേക്ക് യാത്ര തിരിച്ചത്. തന്നെക്കുറിച്ച് ആരോപണങ്ങൾ ഉന്നയിക്കുന്ന ആരോടും വെറുപ്പോ വിദ്വേഷമോ ഇല്ലെന്ന് ശിഹാബ് പറഞ്ഞു.ഇത് ആരെങ്കിലും അനുകരിക്കേണ്ട മാതൃകയാണെന്ന അഭിപ്രായമില്ല. കാൽനടയായി ഹജ്ജ് ചെയ്യുക എന്നത് തന്റെ ഒരു സ്വപ്‌നമാണ്. അതിന് എല്ലാവരുടെയും പ്രാർഥന വേണം. ഇന്ത്യയിലും പാകിസ്ഥാനിലും തന്റെ കൂടെ വരാൻ ആരോടും പറഞ്ഞിട്ടില്ലെന്നും ശിഹ...
error: Content is protected !!