കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍
സി.ഡി.ഒ.ഇ. സെമിനാര്‍
കാലിക്കറ്റ് സര്‍വകലാശാലാ സെന്റര്‍ ഫോര്‍ ഡിസ്റ്റന്‍സ് ആന്റ് ഓണ്‍ലൈന്‍ എഡ്യുക്കേഷന്‍ (സി.ഡി.ഒ.ഇ.) ഡയറക്ടര്‍ ഡോ. ആര്‍. സേതുനാഥിന്റെ വിരമിക്കലിനോടനുബന്ധിച്ച് നടത്തിയ സെമിനാര്‍ വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് ഉദ്ഘാടനം ചെയ്തു. സിന്‍ഡിക്കേറ്റംഗം ഡോ. കാവുമ്പായി ബാലകൃഷ്ണന്‍ അധ്യക്ഷനായി. ഡോ. ടി.പി. ശിഹാബുദ്ധീന്‍, ഡോ. ആര്‍. സേതുനാഥ്, സി.എൻ. സുനിൽ എന്നിവര്‍ സംസാരിച്ചു.
ഫോട്ടോ- കാലിക്കറ്റ് സര്‍വകലാശാലാ സെന്റര്‍ ഫോര്‍ ഡിസ്റ്റന്‍സ് ആന്റ് ഓണ്‍ലൈന്‍ എഡ്യുക്കേഷന്‍ സംഘടിപ്പിച്ച സെമിനാര്‍ വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് ഉദ്ഘാടനം ചെയ്യുന്നു
പി.ആര്‍ 434/2024
മൂല്യനിർണയക്യാമ്പ്
രണ്ട്, നാല് സെമസ്റ്റർ എം.സി.എ. (2017 മുതൽ 2019 വരെ പ്രവേശനം) ഡിസംബർ 2023 സപ്ലിമെന്ററി പരീക്ഷകളുടെ കേന്ദ്രീകൃത മൂല്യനിർണയക്യാമ്പ് മെയ് മൂന്നിന് നടക്കും. നിയോഗിക്കപ്പെട്ട എല്ലാ അധ്യാപകരും ക്യാമ്പിൽ നി...

