കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍
ബിരുദങ്ങള്‍ക്ക് സെനറ്റ് അംഗീകാരം
വ്യാഴാഴ്ച ചേര്‍ന്ന കാലിക്കറ്റ് സര്‍വകലാശാലാ സെനറ്റ് യോഗത്തില്‍ ഡിസംബര്‍ 20 വരെയുള്ള എല്ലാ ബിരുദങ്ങള്‍ക്കും അംഗീകാരം നല്‍കി. 15186 ഡിഗ്രി, 8808 പി.ജി., 36 എം.ഫില്‍., 76 പി.എച്ച്.ഡി. എന്നിവ ഉള്‍പ്പൈടയാണിത്. യോഗത്തില്‍ വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് അധ്യക്ഷനായി.
പി.ആര്‍ 1622/2023
എന്‍.എസ്.എസ് അവാര്‍ഡിന് അപേക്ഷിക്കാം
കാലിക്കറ്റ് സര്‍വകലാശാലയുടെ 2022 - 23 വര്‍ഷത്തെ മികച്ച എന്‍.എസ്.എസ് യൂണിറ്റുകള്‍ / കോളേജുകള്‍, പ്രോഗ്രാം ഓഫീസര്‍മാര്‍, വൊളന്‍റിയര്‍മാര്‍ എന്നിവര്‍ക്കുള്ള സര്‍വകലാശാലാതല അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. നാമനിര്‍ദേശങ്ങള്‍ പ്രസ്തുത ഫോറത്തില്‍ ചെക്ക് ലിസ്റ്റുകള്‍കൊപ്പം പൂരിപ്പിച്ചു നല്‍കണം. അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി 27. ഫോമുകള്‍ എന്‍.എസ്.എസ് യൂണിറ്റുകള്‍ക്ക് ഇ. മെയില്‍ നല്‍കിയിട്ടുണ്ടെന്ന് പ്രോഗ്രാം കോ-ഓര്‍...

