ചെട്ടിയാന്‍കിണര്‍ ജിഎച്ച്എസ് ജെആര്‍സി കേഡറ്റുകള്‍ ശാന്തി ഭവനും സ്‌പെഷ്യല്‍ സ്‌കൂളും സന്ദര്‍ശിച്ചു

ചെട്ടിയാന്‍ കിണര്‍ ഗവ: ഹൈസ്‌കൂള്‍ ജൂനിയര്‍ റെഡ് ക്രോസ് കേഡറ്റുകള്‍ രണ്ടത്താണി ശാന്തി ഭവന്‍, തെന്നല ബ്ലൂംസ് സ്‌പെഷ്യല്‍ സ്‌കൂള്‍ എന്നിവ സന്ദര്‍ശിച്ചു. ഉപേക്ഷിക്കപ്പെടുന്നവരെയും വൈകല്യമുള്ള വരെ സംരക്ഷിക്കുന്നതിനെ കുറിച്ച് ബോധവല്‍ക്കരണ ക്ലാസ്സ് നടത്തി, ശാന്തി ഭവനിലേക്ക് ലൈബ്രറി പുസ്തകങ്ങളും സാമ്പത്തിക സഹായവും കൈമാറി. തെന്നല ബ്ലൂംസ് സ്‌പെഷ്യല്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഉച്ചഭക്ഷണവും സാമ്പത്തിക സഹായവും നല്‍കി.

വിദ്യാര്‍ത്ഥികളും അന്തേവാസികളും വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു. ജൂനിയര്‍ റെഡ് ക്രോസ് കൗണ്‍സിലര്‍ അസൈനാര്‍ എടരിക്കോട്, ജില്ലാ പഞ്ചായത്ത് മെംബര്‍ യാസ്മിന്‍ അരിമ്പ്ര, മുബശ്ശിറ.കെ ,നീതു .എസ് എന്നിവര്‍ സംബന്ധിച്ചു.

error: Content is protected !!