ഉന്നത വിജയം നേടിയ വ്യാപാരികളുടെ മക്കളെയും വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ചവരെയും ആദരിച്ചു

പരപ്പനങ്ങാടി : പരപ്പനങ്ങാടി മര്‍ച്ചന്റ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ ഉന്നത വിജയം നേടിയ വ്യാപാരികളുടെ മക്കളെയും വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ചവരെയും ആദരിച്ചു. ആദരവ് 2025′ എന്ന പരിപാടി പരപ്പനങ്ങാടി ഇന്‍സ്‌പെക്ടര്‍ വിനോദ് വലിയാട്ടൂര്‍ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡണ്ട് അഷറഫ് കുത്താവാസ് അദ്യക്ഷ്യം വഹിച്ചു

എസ്എന്‍എംഎച്ച്എസ് സ്‌കൂളില്‍ വച്ച് നടന്ന പരിപാടിയില്‍ എസ്എസ്എല്‍സി, പ്ലസ് ടു, എല്‍എസ്എസ്, യുഎസ്എസ്, നീറ്റ് പരീക്ഷകളില്‍ വിജയിച്ച 28 വിദ്യാര്‍ത്ഥികളെയും ഇസ്‌നേഹം എന്ന തന്റെ പുസ്തകത്തിലൂടെ ബെസ്റ്റ് സെല്ലര്‍ അവാര്‍ഡ് ജേതാവായ ശില്പി താജ് ദമ്പതികളുടെ മകന്‍ അഞ്ചല്‍ താജിനെയും നാട്ടു ചെടികള്‍ ആരോഗ്യരക്ഷയ്ക്ക് എന്ന പുസ്തകമെഴുതിയ അലീമ സലിമിനെയും രാജന്റെ മകള്‍ ഡോ നവ്യയെയും പരപ്പനങ്ങാടി മര്‍ച്ചന്റ് അസോസിയേഷന്‍ സംഘടന രംഗത്ത് നിസ്തുല സേവനം നടത്തിയ ഇബ്രാഹിം ഹാജി എന്‍ടിഎസ്, ബാവ ഹാജി, ഇബ്രാഹിം ഹാജി എച്ച്എസ്, അബൂബക്കര്‍, അബ്ദുറഹ്‌മാന്‍, മാനു ഹാജി, സിഎം മൊയ്തീന്‍ കോയ, എംവി മുഹമ്മദലി എന്നിവരേയും റോഡരികില്‍ നിന്നും കിട്ടിയ തങ്ക കട്ടി ഉടമസ്ഥന്നെ തിരിച്ചേല്‍പിച്ച് പരപ്പനങ്ങാടിക്ക് തന്നെ മാതൃകയായ ഫാഷന്‍ ചോയ്‌സിലെ ജോലിക്കാരായ അനിത മോഹന്‍, ഹാജിറ നിസാര്‍ എന്നിവരേയുമാണ് ആദരിച്ചത്.

ജില്ലാ സെക്രട്ടറി മലബാര്‍ ബാവ മുഖ്യ പ്രഭാഷണം നടത്തി .ആശംസകള്‍ അര്‍പ്പിച്ച് വിനോദ് എവി ഹരീഷ് ബ്രാസ്സ്, മുനീര്‍ സ്റ്റാര്‍ സംസാരിച്ചു ,മുജീബ് ദില്‍ദാര്‍ നന്ദി പറഞ്ഞു.

error: Content is protected !!