പരപ്പനങ്ങാടി : എസ്.കെ.എസ്.എസ്.എഫ് പതിനഞ്ചാമത് എഡിഷന്റെ ഭാഗമായി സംഘടിപ്പിച്ച പാലത്തിങ്ങൽ ക്ലസ്റ്റർ സർഗലയം സമാപിച്ചു. പാലത്തിങ്ങൽ ടി.ഐ മദ്റസയിൽ സജ്ജമാക്കിയ ഓർമ്മച്ചെപ്പ് നഗരിയിൽ നടന്ന സർഗലയത്തിൽ ആറ് യൂണിറ്റുകളിൽ നിന്നും ഇരുന്നൂറോളം പ്രതിഭകൾ എഴുപത്തി ഒന്ന് മത്സരങ്ങളിലായി മാറ്റുരച്ചു. ഉച്ചക്ക് രണ്ട് മണിക്ക് മുഷ്‌ഫിഖ് മാഹിരിയുടെ പ്രാർത്ഥനയോടെ നാലു വേദികളിലും മത്സരങ്ങൾ തുടങ്ങി ഒമ്പത് മണിക്ക് സമാപിച്ചു.
നിസ് വ, ജനറൽ വിഭാഗങ്ങളിൽ ചുഴലി യൂണിറ്റ് ചാമ്പ്യൻമാരായി. ജനറൽ വിഭാഗത്തിൽ കൊട്ടന്തല, പാലത്തിങ്ങൽ, യൂണിറ്റുകളും നിസ് വ വിഭാഗത്തിൽ പാലത്തിങ്ങൽ, നെടുമ്പറമ്പ് യൂണിറ്റുകളും യഥാക്രമം രണ്ട്, മൂന്ന് സ്ഥാനങ്ങൾ കരസ്തമാക്കി. നിസ് വ വിഭാഗത്തിലെ ഫെസ്റ്റ് ഐക്കണായി പാലത്തിങ്ങൽ യൂണിറ്റിലെ സ്വിയാന തസ്‌നീം, ജനറൽ വിഭാഗം ഫെസ്റ്റ് ഐക്കണായും സർഗലയം ടോപ് സ്റ്റാറായും ചുഴലി യൂണിറ്റിലെ കുന്നുമ്മൽ മുഹമ്മദ് ആശിഖിനെയും തെരഞ്ഞെടുത്തു.
പരപ്പനങ്ങാടി റെയ്ഞ്ച് ജനറൽ സെക്രട്ടറി കുഞ്ഞി മുഹമ്മദ് മന്നാനി,മൂഴിക്കൽ അബ്ദുൽകരീം ഹാജി, അസീസ് മാസ്റ്റർ,ഉമറുൽ ഫാറൂഖ് ഹുദവി,സയ്യിദ് ശിയാസ് തങ്ങൾ,സി.ടി അബ്ദു നാസർ, അനീസ് കൊട്ടന്തല, ജവാദ് ബാഖവി,ത്വൽഹത്ത് ഫൈസി,എന്നിവർ ട്രോഫികൾ വിതരണം ചെയ്തു.മേഖല പ്രസിഡന്റ് ബദ്റുദ്ധീൻ ചുഴലി, സമീർ ലോഗോസ്,ശഫീഖ് മാഹിരി, മുസ്തഫ ദാരിമി, ഹമീദ് ദാരിമി, മുആവിയ, റിഷാദ് അഹമ്മദ്, ആശിഖ് കുന്നുമ്മൽ, മുഷ്താഖ് ഫൈസി എന്നിവർ സംസാരിച്ചു.