Thursday, April 30

Tag: Kakkadampuram

എ ആർ നഗർ പി കെ മുഹമ്മദ് ശരീഫ് സഖാഫി അന്തരിച്ചു
Obituary

എ ആർ നഗർ പി കെ മുഹമ്മദ് ശരീഫ് സഖാഫി അന്തരിച്ചു

എ ആർ നഗർ: കക്കാടംപുറം ഊക്കത് പള്ളിക്ക് സമീപം താമസിക്കുന്ന പരേതനായ പാലമഠത്തിൽ കണ്ണാട്ടിൽ മൊയ്തീൻകുട്ടിയുടെ മകൻ മുഹമ്മദ് ശരീഫ് സഖാഫി (48) നിര്യാതനായി. കാസർകോട് പുത്തിഗെ മൂഹിമ്മാതുൽ മുസ്ലിമീൻ എജുക്കേഷൻ സെന്റർ മുദരിസ് ആയിരുന്നു. കേരള മുസ്ലിം ജമാഅത്ത് കക്കാടംപുറം യൂണിറ്റ് പ്രസിഡണ്ട്, കക്കാടംപുറം ഇർഷാദുൽ അനാം മദ്രസ വൈസ് പ്രസിഡന്റുമായിരുന്നു ഭാര്യ: ശാക്കിറപാലമഠത്തിൽ കോഴിശ്ശേരി ( പാലമഠത്തിൽചിന )മക്കൾ: മുഹമ്മദ് സഹൽ മർകസ് വിദ്യാർത്ഥി , സുമയ്യ തസ്നി, മുഹമ്മദ് സീനാൻ, മുഹമ്മദ്, ആയിഷബതൂൽ, സഹോദങ്ങൾ: മുസ്തഫ, ഫാതിമ, ഖദീജ മയ്യിത് നിസ്കാരം ഇന്ന് രാവിലെ 8 മണിക്ക് ഊക്കത് ജുമാ മസ്ജിദിൽ...
Crime

എ ആർ നഗറിൽ അതിഥി തൊഴിലാളിയെ മരിച്ചനിലയിൽ കണ്ടെത്തി

തിരൂരങ്ങാടി : എആർ നഗർ കക്കാടംപുറത്ത് അതിഥി തൊഴിലാളികൾ താമസിക്കുന്ന മുറിയിൽ ഒരാളെ മരിച്ച നിലയിൽ കണ്ടെത്തി. ഒറീസ സ്വദേശി രാം ചന്ദ് പൂജാരി (55)യെ ആണ് മരിച്ചത്. ഇന്ന് പുലർച്ചെയാണ് സംഭവം പുറത്തറിഞ്ഞത്. തൊട്ടടുത്ത മുറിയിൽ താമസിക്കുന്നവരുമായി തലേന്ന് വാക്കേറ്റം ഉണ്ടായിരുന്നു. മദ്യലഹരിയിൽ ആയിരുന്നെന്ന് സംശയിക്കുന്നു. അടുത്ത മുറിയിൽ താമസിക്കുന്ന ഇയാളുടെ ബന്ധുക്കൾ കൂടിയായ 2 പേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. പോലീസ് പരിശോധന നടന്നു കൊണ്ടിരിക്കുകയാണ്....
Accident

മദ്രസ വിദ്യാർഥികളുമായി പോകുന്ന മിനിവാൻ താഴ്ചയിലേക്ക് മറിഞ്ഞു, നിരവധി കുട്ടികൾക്ക് പരിക്ക്

എ ആർ നഗർ: കുന്നുംപുറം കക്കാടംപുറം ഊക്കത്ത് പള്ളിയുടെ അടുത്ത് മദ്രസയിലേക്ക് പോവുകയായിരുന്ന മിനി വാൻ താഴ്ചയിലേക്ക് മറിഞ്ഞു അപകടം. 20ഓളം കുട്ടികൾക്ക് പരിക്കേറ്റു. കക്കാടംപുറം ഇർശാദുൽ അനാം സുന്നി മദ്രസയുടെ വാഹനം ആണ് മറിഞ്ഞത്.ഇന്ന് രാവിലെ 6:40ഓടെ ആണ്അപകടം. പരിക്കേറ്റ കുട്ടികളെ തൊട്ടടുത്ത ഹോസ്പിറ്റലിലേക്ക് മാറ്റികൊണ്ടിരിക്കുന്നു. 15 ഓളം കുട്ടികൾ കുന്നുംപുറം സ്വകാര്യ ഹോസ്പിറ്റലിലും 7കുട്ടികളെ തിരൂരങ്ങാടി MKH ഹോസ്പിറ്റലിലും പ്രവേശിപ്പിച്ചു ആരുടെയും പരിക്ക് ഗുരുതരമല്ല....
Accident

കക്കാടംപുറത്ത് ഓട്ടോ വൈദ്യുതി പോസ്റ്റിലിടിച്ച് ആറു പേർക്ക് പരിക്ക്

എ ആർ നഗർ : കുന്നുംപുറം കുളപ്പുറം റൂട്ടിൽ കക്കാടംപുറത്ത് നിയന്ത്രണം വിട്ട ഓട്ടോ വൈദ്യുതി പോസ്റ്റിൽ ഇടിച്ചു നാല് പേർക്ക് പരിക്കേറ്റു. കുന്നുംപുറം സ്വദേശികളായ ഓട്ടോ ഡ്രൈവർ ഇസ്മായിൽ (50), കുന്നുംപുറം ദാറുൽ ശിഫ ഹോസ്പിറ്റലിലും തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. കരുമ്പിൽ സ്വദേശി സുലൈഖ (34), മകൻ മുഹമ്മദ് മിഷാൽ (5), കുന്നുംപുറം സ്വദേശികളായ ഉമ്മുസൽമ (30), സജ്‌ന ലുലു (19), മുഹമ്മദ് ഷാഹിൽ (10), എന്നിവർക്കാണ് പരിക്കേറ്റത്. ഇസ്മയിലിനെ കോഴിക്കോട് മെഡിക്കൽ കോളേജിലും ബാക്കിയുള്ളവരെ തിരുരങ്ങാടി എം കെ എച്ച് ആശുപത്രിയിലും പ്രവേശിപ്പിച്ചു. മിഷാലിനെ കോട്ടക്കൽ ആശുപത്രിയിൽ ലേക്ക് മാറ്റി. ഇന്ന് വൈകീട്ട് 4.15 നാണ് അപകടം. ഓട്ടോ വൈദ്യുതി പോസ്റ്റിൽ ഇടിച്ചു....
error: Content is protected !!