എ ആർ നഗറിൽ മഴക്കാലപൂർവ്വ രോഗപ്രതിരോധ പരിപാടിയിക്ക് തുടക്കം കുറിച്ചു

എ ഏർ നഗർ : മഴക്കാല പൂർവ്വ ആരോഗ്യ പ്രവർത്തനത്തിൻ്റെ ഭാഗമായി പഞ്ചായത്ത് തലത്തിൽ ഇൻൻ്റർ സെക്ട് റർ മീറ്റിംഗ് സംഘടിപ്പിച്ചു. മീറ്റിംഗിൽ വിവിധ ഡിപ്പാർട്ട് മെൻ്റിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുത്തു. മഴക്കാല രോഗങ്ങളെ കുറിച്ചും, പ്രതിരോധ മാർഗ്ഗങ്ങളെ കുറിച്ചും മെഡിക്കൽ ഓഫീസർ ഡോ: മുഹമ്മദ് കുട്ടി സി.ടി പരിപാടി ഉത്ഘാടനം ചെയ്ത് കൊണ്ട് സംസാരിച്ചു.

ഹെൽത്ത് ഇൻസ്പെക്ടർ മുഹമ്മദ് ഹൈസൽ .ടി. പ്രീ മൺസൂൺ ആക്ഷൻ പ്ലാൻ വിശദീകരിച്ചു. പി എച്ച് എൻ തങ്ക കെ.പി , അസിസ്റ്റൻ്റ് സെക്രട്ടറി മഞ്ചു , എം.എൽ എച്ച് പി ശ്രുതി എന്നിവർ സംസാരിച്ചു. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ നിഷ.പി മഴക്കാല രോഗങ്ങളെ കുറിച്ചും , പ്രതിരോധ പ്രവർത്തനങ്ങ ളെ കുറിച്ചും ക്ലാസ് നടത്തി, പരിപാടിയിൽ ആരോഗ്യ പ്രവർത്തകർ,ആശാപ്രവർ ത്തർ, കുടുബശ്രീ പ്രവർത്തകർ, എൻ ആർ ഇ ജി എസ് , സന്നദ്ധ സംഘടന പ്രവർത്തകർ ,ക്ലബ്ബ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു ആശാവർക്കർ ജിസിലി പരിപാടിയ്ക്ക് നന്ദി അറിയിച്ചു.

error: Content is protected !!