
കൊളപ്പുറം : ജി എച്ച് എസ് കൊളപ്പുറം സ്‌കൂളിന്റെ എല്‍ പി ക്ലാസ്സുകള്‍ സ്മാര്‍ട്ട് ക്ലാസ്‌റും ആക്കുന്നതിന് വേണ്ടി കൊളപ്പുറം 16 -ാം വാര്‍ഡ് കോണ്‍ഗ്രസ് കമ്മിറ്റി സ്മാര്‍ട്ട് ടിവി വിതരണം ചെയ്തു. പ്രധാന അധ്യാപിക ഗീത ടീച്ചര്‍ ക്ക് മുസ്തഫ പുള്ളിശ്ശേരി ഹംസ തെങ്ങിലാന്‍ എന്നിവര്‍ കൈമാറി.
പതിനാറാം വാര്‍ഡ് കോണ്‍ഗ്രസ് കമ്മിറ്റി അംഗങ്ങളായ ഉബൈദ് വെട്ടിയാടന്‍,ഫൈസല്‍ കാരാടന്‍, ബഷീര്‍ പുള്ളിശ്ശേരി, റഷീദ് വി , ശ്രീധരന്‍ കെ, ബാബു എം എന്നിവര്‍ സംബന്ധിച്ചു . വിദ്യാര്‍ത്ഥികളും പിടിഎ അംഗങ്ങളും കമ്മിറ്റിക്ക് നന്ദിഅറിയിച്ചു.