Sunday, August 31

കൺസ്യൂമർ ഫെഡ് ഓണം സഹകരണ വിപണി വേങ്ങരയിൽ തുടങ്ങി

വേങ്ങര : ഓണം വിപണിയിലെ വിലക്കയറ്റം തടയുന്നതിൻ്റെ ഭാഗമായി കൺസ്യൂമർ ഫെഡ് നടപ്പാക്കുന്ന ഓണം സഹകരണ വിപണി വേങ്ങരയിൽ തുടങ്ങി. വേങ്ങര സർവീസ് സഹകരണറൂറൽ ബേങ്കിൻ്റെ കീഴിൽ എസ് എസ് റോഡിലെ ബാങ്ക് ഹെഡ് ഓഫിസ് കെട്ടിടത്തിലാണ് വിപണി ആരംഭിച്ചത്. സബ്സിഡി നിരക്കിൽ പുഴുക്കല്ലരി , ബിരിയാണിഅരി ,പച്ചരി,പഞ്ചസാര,വെളിച്ചെണ്ണ,ചെറുപയർ,ഉഴുന്ന് ,വൻപയർ,തുവര പരിപ്പ്, മല്ലി, മുളക്,
ഗ്രീൻപീസ്,മഞ്ഞൾപൊടി,ചായപൊടിയടക്കം 18 നിത്യോപയോഗ സാധനങ്ങളാണ് വില്പനയിലുള്ളത് 1780 രൂപ വിലവരുന്ന കിറ്റുകളിലായി ഇവ ഗുണഭോക്താക്കൾക്ക് ലഭിക്കും. വില്പന ബാങ്ക് പ്രസിഡൻ്റ് എൻടി അബ്ദുൽ നാസർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻ്റ് പി കെ ഹാഷിം അധ്യക്ഷത വഹിച്ചു. ഭരണസമിതി അംഗങ്ങളായ കോയി സ്സൻ മായിൻ ക്കുട്ടി കെ രാധാകൃഷ്ണൻ മാസ്റ്റർ, എൻകെ നിഷാദ്,സുബൈദ കാളങ്ങാടൻ അസിസ്റ്റൻ്റ് സെക്രട്ടറി വി പി ജാഫർ, ഒകെ വേലായുധൻ, അമീൻ കള്ളിയത്ത് പ്രസംഗിച്ചു.

error: Content is protected !!