Thursday, September 18

പ്രളയ ബാധിത വീടുകളിലേക്ക് ക്ലിനിങ് മെറ്റീരിയൽസ് വിതരണം ചെയ്ത് സി.പി.ഐ

തിരൂരങ്ങാടി : നഗരസഭയിലെ പ്രളയ ബാധിത വീടുകളിലേക്ക് ക്ലിനിങ് മെറ്റീരിയൽസ് വിതരണം ചെയ്ത് സി.പി.ഐ. നഗരസഭയിലെ കണ്ണാടിത്തടം, മാനുകുട്ടൻ കോളനി, കോട്ടുവലക്കാട്, മാനീപ്പാടം, വെള്ളിനക്കാട് തുടങ്ങിയ പ്രദേശങ്ങളിലെ വെള്ളം കയറിയ നൂറോളം വീടുകളിലേക്ക് ആണ് സി.പി.ഐ തിരുരങ്ങാടി ലോക്കൽ കമ്മിറ്റിയുടെ കീഴിൽ ക്ലീനിങ് മെറ്റീരിയൽസ് വിതരണം ചെയ്തത് .

മണ്ഡലം സെക്രട്ടറി കെ.മൊയ്തീൻകോയ, ലോക്കൽ കമ്മിറ്റി സെക്രട്ടറി സി.പി.നൗഫൽ, മണ്ഡലം കമ്മിറ്റി അംഗം കെ.വി മുംതസ്, അബ്ദുറഹിമാൻ കൂർമ്മത്ത്, എൻ.പി ഇസ്ഹാഖ്, രാജേഷ് തൃക്കുളം, എം.പി.അബ്ദുസമദ്, സനജ് കറുത്തോൻ, സി.പി.ആബിദ്,ഹബീബ് പെരുമ്പള്ളി, ഗഫൂർ മാളിയേക്കൽ, അബ്ദുറസാഖ് എന്നിവർ നേതൃത്വം നൽകി

error: Content is protected !!